രുദ്രവീണ: ഭാഗം 43

രുദ്രവീണ: ഭാഗം 43

എഴുത്തുകാരി: മിഴിമോഹന

പത്തടിയിൽ കൂടുതൽ വലുപ്പത്തിൽ “”കാലഭൈരവന്റെ “””ശിലാ രൂപം രുദ്രൻ അതിനു അടുത്തേക് നടന്നു പുറകെ വീണയും…. അവരുടെ സാന്നിധ്യം കാലഭൈരവന്റെ മുൻപിൽ കത്തിയിരുന്ന കെടാ വിളക്ക് കൂടുതൽ ശോഭയോടെ തിളങ്ങി…. കാലഭൈരവന്റെ ആ ശിലക്കുള്ളിൽ ഇന്ദുചൂഢന്റെ “”അമ്പിളി കലയിലെ മുത്തു “”””കൂടുതൽ ശോഭയോടെ തിളങ്ങി… അത് പുറത്തു വരാൻ ആയി വെമ്പൽ കൊണ്ടു……

മുറ്റത്തു അപരിചതർ വന്നതും മനക്കുള്ളിൽ നിന്നും പരിചാരകർ എന്ന് തോന്നുന്ന നാലുപേർ ഇറങ്ങി വന്നു…… അവരെ കണ്ടതും രുദ്രനും വീണയും അവർക്ക് അരികിലേക്ക് വന്നു….. എവിടുന്നാ… ആരാ രോഗി… നടക്കാൻ കഴിയുന്നത് ആണോ…. അവരുടെ ഓരോ ചോദ്യങ്ങളിലും എല്ലാം മനസ്സിൽ ആക്കി പെരുമാറുന്ന പരിചാരകരുടെ ചേഷ്ടകൾ ഉണ്ട്…. ആലപ്പുഴയിൽ നിന്നാണ് ഞങ്ങൾ വരുന്നത് സഹോദരൻ ആണ് നടക്കാൻ…. നടക്കാൻ കഴിയില്ല വണ്ടിക്കുള്ളിലേക്കു നോക്കി ചന്തു മറുപടി പറഞ്ഞു.. അത് കേട്ടതും അവർ കാറിനുള്ളിലേക്കു നോക്കി… കൂട്ടത്തിൽ കുറച്ചു കൂടെ പാകത ഉള്ള ആളു മറ്റു മൂന്നുപേരെ നോക്കി അർത്ഥം മനസ്സിൽ ആക്കിയത് വണ്ണം അവർ അകത്തേക്കു പോയി…രുദ്രനും ചന്തുവും പരസ്പരം നോക്കി..

അവർ തിരികെ കൈയിൽ സ്‌ട്രെച്ചർ പോലെ നീണ്ട ഒരു പലക ആയി വന്നു… പ്രത്യേക ഔഷധ കെട്ടുകൾ കൊണ്ടു നിർമ്മിച്ച ഫലകം ആണ് രോഗികളെ അതിൽ കിടത്തണം എന്ന് നിർബന്ധം ആണ് അയാൾ അവരോടെന്നയ് പറഞ്ഞു…… രുദ്രൻ ആ ഫലകത്തിലേക്കു ഉണ്ണിയെ എടുത്തു കിടത്തി അവർ അത് കൊണ്ടു മനക്കു ഉള്ളിലേക്കു പോയി എല്ലാവരും അവരെ അനുഗമിച്ചു…. അകത്തു വലിയ ഒരു നടുമുറ്റത്തേക്കു ആണ് അവർ ഉണ്ണിയെ കൊണ്ടു പോയത് അവിടെ മറ്റൊരു തടി കട്ടിലിൽ അവനെ കിടത്തി… ഇയാൾ ആണോ രുദ്രേട്ട ഇവിടുത്തെ ഡോക്ടർ വീണ രുദ്രനോട് ചേർന്നു ചോദിച്ചു…. അത് കേട്ടതും ആ കാരണവർ വീണയെ ഒന്ന് നോക്കി അവൾ രുദ്രന്റെ പുറകിൽ ഒളിച്ചു…..

ഞാൻ അല്ല കുട്ട്യേ ഇരികത്തൂർ തിരുമേനി സാക്ഷാൽ ധ്വന്വന്തരി മൂർത്തിയുടെ അനുഗ്രഹം സിദ്ധിച്ച സഞ്ജയൻ ഇരികത്തൂർ സഞ്ജയൻ ഭട്ടത്തിരിപ്പാട് വരും അദ്ദേഹം വരും.. അദ്ദേഹം പറയും ബാക്കി കാര്യങ്ങൾ.. രുദ്രേട്ട….. ഉണ്ണിയുടെ വിളി കേട്ടതും രുദ്രൻ ഉണ്ണിയുടെ അടുത്തേക് നീങ്ങി…അവന്റെ കൈയിൽ പിടിച്ചു… രുദ്രേട്ട ഞാൻ ഇനി എഴുനേറ്റ് നടക്കും എന്ന് തോന്നുന്നില്ല വെറുതെ എന്തിനാണ് എനിക്കായി നിങ്ങൾ……… “”””””””””””””””” “”””ആദ്യം രോഗിക്കു വേണ്ടത് അവനവനിൽ ഉള്ള വിശ്വാസം ആണ് “”””””” ഘന ഗംഭീര്യത്തോടെ ഉള്ള ശബ്ദം അത് കേട്ടതും അവർ ഒന്നോടെ തിരിഞ്ഞു നോക്കി……

സൂര്യപ്രഭ പോലെ ജ്വലിച്ചു നിൽക്കുന്ന ചെറുപ്പക്കാരൻ കൂടിപ്പോയാൽ ഒരു മുപ്പതു വയസ് കഴുത്തിൽ നിറയെ രക്ഷകൾ വിരലുകളിൽ നിറയെ പല മുദ്രകളോട് കൂടിയ മോതിരം… തോളിൽ കിടന്ന നേര്യതു ഇടം കൈ കൊണ്ടു വലത്തോട്ടു ചേർത്തു അവർക്ക് അരികിലേക്ക് നടന്നു… സൂര്യൻ ഉദിച്ചു വരും പോലെ അയാളുടെ മുഖം ശോഭയോടെ തിളങ്ങി… ഇയാൾ ആണോ പറഞ്ഞ കക്ഷി… ചന്തു രുദ്രന്റർ ചെവിയിൽ പതുക്കെ പറഞ്ഞു… ഏയ്… അത് വല്ല കിളവന്മാരും ആയിരിക്കും ഇയാൾ ആകാൻ വഴി ഇല്ല… രുദ്രൻ പല്ല് കടിച്ചു പതുക്കെ പറഞ്ഞു… കാരണം അവൻ വായിച്ച ആർട്ടിക്കിൾ ഇയാൾ അല്ലായിരുന്നു അല്പം പ്രായം ചെന്ന ഒരു വൃദ്ധന്റെത് ആയിരുന്നു…. ആ ചെറുപ്പക്കാരൻ ഒന്നു പുഞ്ചിരിച്ചു… നിങ്ങൾ അന്വേഷിച്ചു വന്ന ആളു ഞാൻ തന്നെ ആണ് തെറ്റിയിട്ടില്യ…

അവരുടെ മുഖത്തെ സംശയം ദൂരീകരിക്കാൻ എന്നവണ്ണം അയാൾ പറഞ്ഞു…. സഞ്ജയൻ…… രുദ്രൻ ഒന്ന് നിർത്തി…. അതേ ഞാൻ തന്നെ ഇരികത്തൂർ സഞ്ജയൻ ഭട്ടത്തിരിപ്പാട്…. മറുത്തൊന്നും പറയാതെ അയാൾ ഉണ്ണിക് അരികിലേക്കു ചെന്നു അവന്റെ നാഡികൾ ഓരോന്നായി പിടിച്ചു നോക്കി…. അവന്റെ കണ്ണുകൾ.. അവനിലെ പല മർമ്മങ്ങൾ… ആ സമയം എല്ലാം അയാളിൽ നിന്നും മന്ത്രങ്ങൾ പുറത്തു വന്നിരുന്നു….. ഉണ്ണിയുടെ നെഞ്ചിലേക്കു അയാൾ കൈവച്ചു തന്റെ കഴുത്തിലെ രക്ഷയിൽ ഒന്ന് മുറുകെ പിടിച്ചു കണ്ണുകൾ അടച്ചു….. ബുള്ളറ്റ് തറഞ്ഞു കയറി ആണ് ക്ഷതം അല്ലെ സുഷുമ്ന നടിക്കാണ് സാരമായ പരിക്ക് ഏറ്റത് അയാൾ അവിടെ നിന്നും എഴുന്നേറ്റു…

72000നാഡികളിൽ മൂന്ന് പ്രധാന നാഡികൾ തലച്ചോറുമായി നേരിട്ടു ബന്ധം പുലർത്തുന്നു അയാൾ വിരലുകൾ ഓരോന്നായി ഉയർത്തി വലതു നിന്നും ഇട നാഡി.. ഇടതു നിന്നും പിങ്ഗള നാഡി… മധ്യത്തിൽ നിന്നും സുഷുമ്ന നാഡി…..ചികില്സാവിധികൾ തുടങ്ങിക്കോളൂ മൂർത്തി….സഞ്ജയൻ ആ കരണവരോടായി പറഞ്ഞു…. രുദ്രന്റെയും ചന്തുവിന്റെയും മുഖം ഒരുപോലെ ശോഭിച്ചു കിട്ടിയ അറിവ് വച്ചു ചികിൽസിച്ചാൽ ഫലം ഉള്ളവരെ മാത്രമേ ഈരികത്തൂർ മന സ്വീകരിക്കു….. നിങ്ങൾ ഇവിടെ നിൽക്കണം എന്നില്ല പോകാം ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടാൻ ഒരു കോൺടാക്ട് നമ്പർ അത് മാത്രം മതി…പറഞ്ഞതും സഞ്ജയൻ രുദ്രന്റെ പിന്നിൽ നിന്ന വീണയെ കണ്ടു….

അയാളുടെ നെഞ്ച് ഒന്ന് മിടിച്ചു വിടർന്ന കണ്ണുകൾ വിറയ്ക്കുന്ന ചുണ്ടുകൾ പേടിച്ചു അരണ്ട കണ്ണുകളിലേ പരിഭ്രമം കാണുമ്പോൾ ഒരു കുഞ്ഞിനോടുള്ള വാല്സല്യം അയാളിൽ തോന്നി… അയാൾ അവളെ ഒന്ന് നോക്കി എന്താ പേര്….. വീ… വീണ….അവൾ ഒന്ന് വിക്കി… മ്മ്മ്…. അയാൾ ഒന്ന് മൂളി രുദ്രന്റെ മുഖത്തേക്കു നോക്കി ഇടതൂർന്ന താടി ഒന്ന് തഴുകി… എന്നാണു വിവാഹം…..? അത്… തിരുമേനി….. എങ്ങനെ…. രുദ്രൻ സംശയത്തോടെ നോക്കി… ഊഹിച്ചു… അത്ര തന്നെ ചിങ്ങം ഒന്നിന്….. രുദ്രൻ സ്വതസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു…. ഞാൻ വരേണ്ടേ നിങ്ങളുടെ വിവാഹത്തിന് എന്താ എന്നെ ക്ഷണിക്കുന്നിലെ…. അത് ഇത്‌ വരെ ക്ഷണിച്ചു തുടങ്ങിയില്ല.. രുദ്രൻ ഒരു ചിരിയോടെ പറഞ്ഞു….

ആദ്യത്തെ ക്ഷണം അത് എനിക്കു ആയിക്കോട്ടെ അർഹത ഉണ്ടെന്നു കൂട്ടിക്കോളൂ സഞ്ജയന്റെ നുണക്കുഴി തെളിഞ്ഞു ശോഭയാർന്ന ചെറു കണ്ണുകൾ വീണ്ടും കുറുകി.. രുദ്രനും വീണയും ചിരിച്ചു കൊണ്ടു അയാളെ വിവാഹത്തിന് ക്ഷണിച്ചു….. ഞാൻ വരും…. നിങ്ങൾക് അർഹത പെട്ട സമ്മാനവും ആയി ഞാൻ വരും….. അയാൾ ചിരിച്ചു കൊണ്ടു അകത്തേക്കു പോയി…. ഉണ്ണിയെ അവിടെ തനിയെ നിർത്താൻ ആവണി ഒന്നി മടിച്ചു… രുദ്രേട്ട ഞാൻ കൂടി…… അരുത് കുട്ടി… ഇവിടെ കുറച്ചു നിയമങ്ങൾ ഉണ്ട് അത് പാലിച്ചില്ലെങ്കിൽ അദ്ദേഹം കോപിക്കും ഈ കുട്ടി ഇവിടെ സുരക്ഷിതൻ ആയിരിക്കും നിങ്ങൾക് എപ്പോൾ വേണമെങ്കിലും കുട്ടിയെ കാണാൻ വരാം.. മൂർത്തി ആവണിയുടെ മുഖത്തേക്കു വാത്സല്യത്തോടെ നോക്കി.. പാവം വിവാഹം കഴിഞ്ഞ അധികം ആയിട്ടില്ല എന്ന് തോന്നുന്നു അയാളുടെ മനസ്‌ ഒന്ന് വിങ്ങി…

ചോദിക്കാൻ പാടുണ്ടോ എന്ന് അറിഞ്ഞു കൂടാ.. രുദ്രൻ മുഖവുര ഇട്ടു…….. മൂർത്തി രുദ്രനെ സൂക്ഷിച്ചു നോക്കി…. ഞാൻ ഇരികത്തൂർ മനയെ പറ്റി ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു പക്ഷേ അതിൽ ഇദ്ദേഹത്തെ പറ്റി…… അവൻ പൂർണം ആകാതെ നിർത്തി… അതേ സഞ്ജയൻ കുഞ്ഞിന്റെ അച്ഛൻ ഈശ്വരൻ ഭട്ടത്തിരിപ്പാട്…. കാലം പുൽകി… അതെന്താ രുദ്രേട്ട വീണ അവനെ തോണ്ടി…. മരിച്ചു എന്ന്… അവൻ പതുക്കെ പറഞ്ഞു… തലമുറകൾ ആയി കൈമാറി വരുന്ന ഗ്രന്ധവും താളിയോലകളും ഔഷധക്കൂട്ടുകളും ആണ് ഇവിടെ.. ഒരുപാട് ചരിത്രം ഉറങ്ങുന്ന മന ആണ് ഇത്‌ പുറത്തു നിങ്ങൾ കണ്ട കാലഭൈരവന്റെ ശില്പത്തിന് വരെ പറയാൻ ഒരുപാട് കഥകൾ ഉണ്ട്… മൂർത്തി ഒന്ന് നിർത്തി അദ്ദേഹം എങ്ങനെ ആണ് ഞങ്ങളുടെ വിവാഹത്തെ പറ്റി മനസ്സിൽ ആകിയത്… രുദ്രൻ സംശയം ഉന്നയിച്ചു… അതൊക്കെ ആ കാലാഭിരവന്റെ അനുഗ്രഹം എനിക്കു കൂടുതൽ ഒന്നും അറിഞ്ഞു കൂടാ കുഞ്ഞേ..

നിങ്ങൾ എന്നാൽ ഇറങ്ങിക്കോളു അധികം താമസിക്കേണ്ട നേരം ഇരുട്ടിയാൽ മനയിൽ നിന്നും പോകാൻ പാട് ആയിരിക്കും… മ്മ്….. ഒന്ന് മൂളികൊണ്ട് രുദ്രൻ ഉണ്ണിയുടെ അടുത്തേക് ചെന്നു. പോയി വരട്ടെ മോനെ…. അവന്റെ നെറുകയിൽ പതുകെ തലോടി… രുദ്രന്റെ കൈയിൽ അവൻ മുറുകെ പിടിച്ചു കൊണ്ടു തന്റെ മുഖത്തേക്കു ചേർത്തു… ആ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ പൊടിഞ്ഞു. ഉണ്ണിയേട്ടാ…. ആവണി മിഴി നനച്ചു കൊണ്ടു അവനെ വിളിച്ചു… കുട്ടി കരഞ്ഞു കൊണ്ടു ഇവിടെ നിന്നും ഇറങ്ങരുത് എല്ലാം ശുഭം ആണെന്ന വിശ്വാസത്തിൽ ആ മനസിനെ പാകപ്പെടുത്തി ഇറങ്ങു….. മൂർത്തിയുടെ വാക്കുകൾ കേട്ടതും ആവണി കണ്ണ് തുടച്ചു….. ചിരിച്ചു കൊണ്ടു ഉണ്ണിയുടെ നെറുകയിൽ ചുണ്ട് അമർത്തി.. പോയി വരാം ഉണ്ണിയേട്ടാ…. അവർ കാറിൽ കയറുന്നതു നോക്കി ബാൽക്കണിയിൽ സഞ്ജയൻ നിന്നു….. അയാളുടെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു… അയാൾ ആ കാലഭൈരവന്റെ വിഗ്രഹത്തിലേക്കു നോക്കി കണ്ണുകൾ അടച്ചു………

രുദ്രേട്ടാ ആ തിരുമേനിക്കു ജ്ഞാന ദൃഷ്ട്ടി വല്ലോം ഉണ്ടോ നമ്മുടെ വിവാഹം ആണെന് കണ്ടുപിടിക്കാൻ… വീണ രുദ്രന്റെ മുടിയിഴകൾ തലോടി…. കാറിലെ ബാക്ക് സീറ്റിൽ വീണയുടെ മടിയിൽ തലവച്ചു കിടക്കുവാന് രുദ്രൻ ഇങ്ങോട്ടു മുഴുവൻ തനിയെ ഡ്രൈവ് ചെയ്തത് കൊണ്ടു നല്ല ക്ഷീണം ഉണ്ട്… ഏയ് അത് ഒന്നും അല്ല പെണ്ണേ നമ്മെളെ ഒരുമിച്ചു കണ്ടപ്പോൾ ആളു ഒന്ന് എറിഞ്ഞു നോക്കിയത് ആയിരിക്കും നമ്മളെ കണ്ടാൽ made for each other ആണെന്ന് തോന്നുമല്ലോ അതാ അല്ലേടാ ചന്തു…. രുദ്രൻ വീണയുടെ ഇടതു കൈ നെഞ്ചോട്‌ ചേർത്തു….. അത് നീ പറഞ്ഞതിൽ കാര്യം ഉണ്ട് രുദ്ര നിങ്ങൾ രണ്ടും കൂടെ ഒരുമിച്ചു നില്കുന്നെ കണ്ടാൽ ആർക്കും അത് തോന്നും ഡ്രൈവ് ചെയ്തു കൊണ്ടു ചന്തു പതുക്കെ ഒന്ന് തിരിഞ്ഞു നോക്കി… വോ… അപ്പൊ സമ്മതിച്ചു തന്നല്ലോ നീ….

നേരെ നോക്കി ഓടിക്കട ഇനി ഒരു ആഘാതം കൂടെ താങ്ങാൻ വയ്യ രുദ്രൻ ചന്തുവിന് നേരെ കൈ വീശി…. ചന്തു ചിരിച്ചു കൊണ്ടു ഡ്രൈവിങ്ങിലേക്കു തിരിഞ്ഞു….. വീണയോട് അങ്ങനെ പറഞ്ഞു എങ്കിലും സഞ്ജയനോട്‌ അയാളെ കണ്ട നിമിഷം മുതൽ എന്തോ ഒരു മുന്ജന്മ ബന്ധം രുദ്രന് തോന്നി…. ആ മനയിൽ നിന്നും ഇറങ്ങിയത് മുതൽ പ്രിയപ്പെട്ട എന്തോ ഒന്ന് അവിടെ ഉപേക്ഷിച്ചു പോന്നത് പോലെ രുദ്രന്റെ മനസ് വിങ്ങി…. ആദ്യം ആയി കാണുന്ന ഒരാളോട്… ആദ്യം ആയി കാണുന്ന ആ മന… പക്ഷേ അവിടെ എന്തോ ഒന്ന് തന്നിലേക്കു അടുപ്പിക്കുന്നതായി തോന്നുന്നു….എന്താണത് ഉത്തരം കിട്ടാത്ത ചോദ്യം അവനിൽ നിറഞ്ഞു നിന്നു…. പതുക്കെ മയക്കത്തിലേക്ക് വീഴുമ്പോഴും ആ കാലഭൈരവന്റെ ബിംബം അവന്റെ മനസ്സിൽ തങ്ങി നിന്നു…….

സഞ്ജയൻ ഇരികത്തൂർ മനയിലെ അറക്കുള്ളിൽ കടന്നു കലാകാലങ്ങൾ ആയി കൈമാറി തന്നിലേക്കു എത്തിച്ചേർന്ന താളി ഓല കൂട്ട് കൈയിൽ എടുത്തു…… ഇന്ദുചൂഡനും സത്യഭാമയും വരവ് അറിയിച്ചു കഴിഞ്ഞു……. അവരുടെ എഴുതപെട്ട ചരിത്രം ഒരാവർത്തി കൂടി വായിച്ചു ……. അത് മടക്കി തിരികെ വയ്ക്കുമ്പോൾ മുത്തശ്ശൻ അയാളിലേക്കു പകർന്ന ലക്ഷണശാസ്ത്രങ്ങൾ അയാൾ കണ്ണടച്ച് മനസിലേക്കു പതിപ്പിച്ചു……….. പതുക്കെ മറ്റൊരു ഗ്രന്ധം കൈയിൽ എടുത്തു… പ്രകൃതി ദത്തം ആയ നിറങ്ങളിൽ ചാലിച്ച ചിത്രം മണിവർണ്ണ ഇന്ന് വന്ന പെൺകുട്ടിയുടെ വിറക്കുന്ന അധരങ്ങൾ പരിഭ്രമം പൂണ്ട കണ്ണുകൾ ആ ചിത്രത്തിലേ മണിവർണ്ണികയിൽ അയാൾ കണ്ടു…കണ്ണുകൾ അടച്ചു ഒരു നിമിഷം ഇരുന്നു…………………. (തുടരും) ……………….

രുദ്രവീണ: ഭാഗം 42

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story