സാഫല്യം: ഭാഗം 1

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

🌄🕉️ഓം ശുക്ലാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജമ് പ്രസന്നവദനം ധ്യായേത് സര്വവിഘ്നോപശാംതയേ യസ്യദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരഃ ശതമ് വിഘ്നം നിഘ്നംതി സതതം വിശ്വക്സേനം തമാശ്രയേ....🕉️ ഉച്ചത്തിലുള്ള പ്രാർത്ഥന കേട്ടാണ് ഗോപിക കണ്ണുകൾ തുറക്കുന്നത്.... ദേവൂ ചേച്ചി ആണ്.... വിഷ്ണുസഹസ്രനാമം ചൊല്ലുന്നതാണ്..... എല്ലാദിവസവും വെളുപ്പിന് ഇത് പതിവുള്ളതാണ്.... ഗോപിക പെട്ടെന്ന് തന്നെ പുതപ്പുമാറ്റി മുഖം കഴുകി അടുക്കളയിലേക്ക് ചെന്നു.... പ്രാർത്ഥന കഴിഞ്ഞപ്പോഴേക്കും ഈറൻ മുടിയിൽ നിന്നും തോർത്ത് മാറ്റി ഈറൻ മുടി കുളിപ്പിന്നൽ ഇട്ടു ദേവിക അടുക്കളയിലേക്ക് വന്നിരുന്നു..... നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ....? ഇത് പത്താം ക്ലാസ് ആണ് അത് ഓർമ്മവേണം.... ദേവിക മുന്നറിയിപ്പ് നൽകിക്കൊണ്ട് ജോലികളിലേക്ക് മുഴുകി.... ചെല്ല് അടുക്കളയിൽ നിന്ന് തിരിയാൻ നിൽക്കണ്ട.... പോയി വല്ലതും പഠിക്കാൻ നോക്ക്.... എനിക്കോ പറ്റിയില്ല.... നീയെങ്കിലും നന്നായി പഠിക്കാൻ നോക്ക്.... ദേവിക പറഞ്ഞപ്പോൾ ഗോപികയുടെ ഹൃദയത്തിൽ ഒരു നീറ്റൽ തോന്നി.... . പോടീ .... ഗൗരവത്തോടെ ദേവിക പറഞ്ഞു..... അത് പറഞ്ഞു കൊണ്ട് അവൾ ഓരോ ജോലികൾ ആയി തീർക്കാൻ തുടങ്ങി.... ചായ ഇട്ടു..... ചൂടുവെള്ളം ഫ്ലാസ്കിൽ ആയി ഒഴിച്ചുവെച്ചു...... ചായ ഇട്ടു കഴിഞ്ഞ അച്ഛൻറെ മുറിയിലേക്ക് ചെന്നു.... അച്ഛൻ കിടക്കുകയാണ് ഉണർന്നു വരുമ്പോൾ കൊടുക്കാം എന്ന് കരുതി അവൾ അത് മാറ്റിവെച്ചു.... അടുപ്പിന് അരികിൽ തന്നെ ഒരു സ്റ്റീൽ പാത്രത്തിൽ ഒഴിച്ച്.... അതുകൊണ്ട് ഇനി അത് ചൂടാക്കാൻ വേണ്ടി വരില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.... ചൂടുവെള്ളം അമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി...,

അമ്മയുടെ മുറിയിലേക്ക് കയറിയപ്പോൾ തന്നെ മരുന്നിന്റെയും കുഴമ്പിന്റെയും ഒരു തരം ഗന്ധം ആണ്.... ഇപ്പോൾ ഈ ഗന്ധം ശീലമായിരിക്കുന്നു.... പത്തിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി അമ്മയ്ക്കൊരു സ്ട്രോക്ക് വന്ന് തളർന്നു പോകുന്നത്...... ആദ്യമൊക്കെ ഈ മുറിയിൽ വരുമ്പോൾ ഈ ഗന്ധം വല്ലാത്ത അസഹ്യത ഉണ്ടാക്കിയിരുന്നു എങ്കിലും ഇപ്പോൾ ഇത് ജീവിതത്തിൻറെ ഒരു ഭാഗമാണ് എന്ന് ദേവിക ഓർത്തു.... അമ്മ നല്ല ഉറക്കം ആണ്.... മെല്ലെ ഒന്ന് പുതപ്പിച്ചു മുടിയിൽ തഴുകി പുറത്തേക്ക് പോയി.... അച്ഛൻ ഉണർന്നു എന്ന് തോന്നുന്നു.... പുറത്തുനിന്നും കാർക്കിച്ചു തുപ്പുന്ന ശബ്ദവും ചുമക്കുന്ന ശബ്ദവും കേൾകാം.... അച്ഛൻ പണ്ട് മുതലേ ഹാർട്ട് പെഷ്യന്റ് ആണ്.... ഒരു വാൽവിന് ജന്മനാ പ്രശ്നം ഉണ്ട്.... അതുകൊണ്ട് കട്ടി ഉള്ള ജോലി ഒന്നും ചെയ്യാൻ കഴിയില്ല.... അടുത്ത് തന്നെ ഉള്ള ഒരു പലചരക്കു കടയിൽ തൂക്കികൊടുക്കാൻ പോവുക ആണ് വർഷങ്ങൾ ആയി.... ആ ജോലി കൊണ്ടു ഒരു മിച്ചവും ഇല്ല എങ്കിലും പട്ടിണിയിലും ഭേദം ആണ്.... അതുകൊണ്ട് ആണ് പ്ലസ്ടുവിനു നല്ല മാർക്ക്‌ ഉണ്ടായിട്ടും ഡിഗ്രിക്ക് ഒന്നും പോകാതെ ജോലിക്ക് ആയി ഇറങ്ങിയത്.... വിശ്വനാഥൻ മുതലാളിയുടെ കടയിൽ സെയിൽസ് ഗേൾ ആണ് ഇപ്പോൾ താൻ.... പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാഹചര്യം അത്‌ അനുവദിച്ചില്ല.... എങ്കിലും ഓപ്പൺ യൂണിവേഴ്സിറ്റി വഴി അടുത്ത വർഷം പഠിക്കണം എന്നാണ് താൻ കരുതുന്നത്....

അതിനായി ഒരു കുഞ്ഞു ചിട്ടിയും പോസ്റ്റ്‌ ഓഫീസിൽ ചേർന്നിട്ടുണ്ട്... ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ടു പെട്ടെന്ന് തന്നെ അടുക്കളയിലേക്കു ചെന്നു...... അവിടെ നിന്നും ചായ എടുത്തു പുറത്തേക്ക് വന്നു.... പ്രതീക്ഷിച്ചതുപോലെ അച്ഛൻ അവിടെ തന്നെ ഉണ്ട്..... പുറത്തേക്ക് നോക്കി നിൽക്കുകയാണ്.... ചായ അച്ഛൻറെ കൈകളിലേക്ക് വച്ചുകൊടുത്തു.... മുറിയിൽ കൊണ്ടുപോയി ഗോപുവിനും ചായ കൊടുത്തു.... ഗോപുവിനെ സ്കൂളിൽ പോകേണ്ടത് കൊണ്ട് ചോറും കറികളും പെട്ടന്നുതന്നെ തയ്യാറാക്കി..... രാവിലെതേക്ക് പുട്ട് ഉണ്ടാക്കി.... ഗോപു അപ്പോഴേക്കും പഠിത്തം കഴിഞ്ഞു വന്നു മുറ്റം തൂക്കാൻ തുടങ്ങി.... അപ്പോഴേക്കും ചായയുമായി അമ്മയുടെ മുറിയിലേക്ക് ചെന്നു.... അമ്മ ഉണർന്നു കിടക്കുകയാണ്.... ജനലൊക്കെ തുറന്നു ഇട്ടു.... തലയിണ എടുത്തു അമ്മയെ അതിൽ ചേർത്ത് ഇരുത്തി.... പഴയ മങ്കട്ടയും സിമന്റ്കട്ടയും കൂടെ ചേർന്ന കുഞ്ഞു വീടാണ്.... അമ്മക്ക് കുറേശെ കുറേശെ ചായ നൽകി... അത്‌ കഴിഞ്ഞു രാവിലത്തേക്ക് ഉള്ള മരുന്ന് കൊടുത്തു കഴിഞ്ഞു വീണ്ടും അടുക്കളയിലേക്ക് ഓടി.... തനിക്കും ഗോപുവിനും ചോർ എടുത്തു വച്ചു... അച്ഛൻ ഉച്ചക്ക് വന്നു കഴിക്കും.... അപ്പോൾ അമ്മക്കും കൊടുക്കും അതാണ് പതിവ്... ഇടക്ക് അപ്പുറത്തെ വീട്ടിലെ സുജ ചേച്ചി വന്നു അമ്മക്ക് വെള്ളം കൊടുക്കും തങ്ങൾ ഇല്ലാത്തപ്പോൾ.... അല്പം പുട്ട് എടുത്തു അമ്മയുടെ അടുത്തേക്ക് പോയി.... കുറേശേ അമ്മക്ക് വാരി കൊടുത്തു.... ഓട്സ് തീർന്നു അമ്മേ.. വൈകുന്നേരം വാങ്ങാം... അമ്മയോട് പറഞ്ഞു....

അമ്മ തലയാട്ടി.... സമയം ആയെങ്കിൽ പൊക്കോ... സ്ട്രോക്ക് വന്നൊണ്ട് അമ്മ പറയുന്നത് വ്യക്തമായി മനസിലാകില്ല... എങ്കിലും അമ്മക്ക് മുഴുവൻ ഭക്ഷണവും നൽകി തിരികെ മുറിയിലേക്ക് പോയി... തനിക്ക് എട്ടു മണി ആകുമ്പോൾ ഇവിടെ നിന്ന് ഇറങ്ങണം.... ജോലി എല്ലാം ഒതുക്കി അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി.... സൂക്ഷിച്ചു പോകണേ മോളെ.... അച്ഛൻ പറഞ്ഞു.... ശരി അച്ഛാ.... അതും പറഞ്ഞു ഇറങ്ങി... ബസിൽ ഒരു യുദ്ധം തന്നെ നടത്തിയിട്ടാണ് ഇരിക്കാൻ സീറ്റ് കിട്ടിയത്.... ഷോപ്പിന് മുന്നിൽ വന്നു ഇറങ്ങുമ്പോൾ നോക്കി..... ഇല്ല കാറൊന്നും വന്നിട്ടില്ല..... സർ എത്തിയിട്ടില്ല.... ഒരു ദീർഘശ്വാസം എടുത്തു വിട്ടു..... അകത്തേക്ക് കയറി.... "നീ വന്നോ.... സുഗന്ധിചേച്ചി ആണ്... ഇന്ന് ബസ് കിട്ടി... ഭാഗ്യം... പെട്ടെന്ന് ഡിസ്പ്ലേയിൽ ചുരിദാർ തൂക്കാൻ ആയി തുടങ്ങി.... പെട്ടെന്ന് ആണ് കാർ വന്നു നിന്നത് അതിൽ നിന്ന് ഇറങ്ങിയ ആൾ ഗൗരവത്തിൽ തന്നെ ഒന്ന് നോക്കി അകത്തേക്ക് കയറി..... ഡ്രിം ചെയ്ത മനോഹരമായ താടി... ഭംഗിയുള്ള നീണ്ട മിഴികൾ അതിനെ മൂടി ഒരു കണ്ണട.... ബ്ലൂ ജീൻസും വൈറ്റ് ചെക്ക് ഷർട്ടും ആണ് വേഷം... " വൈശാഖൻ സർ " വിശ്വം സാറിന്റെ മകൻ.... പവിഴം ടെക്സ്റ്റൈൽ ഉടമ... ദേവൂ.... സുഗന്ധി വിളിച്ചു.... എന്താണ് ചേച്ചി.... വൈശാഖ് സർ നിന്നോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു.... സുഗന്ധി ചേച്ചി പറഞ്ഞതും കാലുകൾ ദ്രുത വേഗം അവിടേക്ക് ചലിച്ചു... സർ.... ക്യാബിന്റെ മുന്നിൽ എത്തിയപ്പോൾ അകത്തേക്ക് നോക്കി വിളിച്ചു.... ആഹ്....കയറി വാ...

അകത്തുനിന്ന് ഗാംഭീര്യം നിറഞ്ഞ സ്വരം കേട്ടു... അകത്തേക്ക് കയറി ചെന്നു.. " ഇന്ന് നേരത്തെ വന്നോ....? ഗൗരവത്തോടെ തിരക്കി.... അൽപം പരിഭ്രമത്തോടെ സാരിയിൽ വിരൽ കോരുത്ത മുഖത്തേക്ക് നോക്കി..... അവളെ അൽപം ഗൗരവത്തിൽ തന്നെ അവനൊന്നു നോക്കി..... ശേഷം കസേരയിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് വന്നു നിന്ന് ഡസ്കിന് മുകളിലേക്ക് ചാരിനിന്നു...... അവളെ ആകമാനം ഒന്ന് ഉഴിഞ്ഞുനോക്കി..... "നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ സാർ എന്ന് വിളിക്കരുത് എന്ന്...... അത് എത്ര പറഞ്ഞാലും കേൾക്കാൻ നിനക്ക് ഭയങ്കര ബുദ്ധിമുട്ടാണല്ലോ...... ചെറുചിരിയോടെ അവളെ നോക്കി ചോദിച്ചു........ അപ്പോഴേക്കും അവളുടെ നെറ്റിത്തടത്തിനു മുകളിൽ വിയർപ്പു തുള്ളികൾ ഇറ്റു വീഴാൻ തുടങ്ങിയിരുന്നു.... അവന് അത് കണ്ടാണ് ചിരിയാണ് വന്നത്...... താൻ ഒന്ന് സംസാരിച്ചാൽ മതി, അപ്പോഴേക്കും പെണ്ണ് വിറയ്ക്കാൻ തുടങ്ങും...... അതാണ് സ്വഭാവം...... പേടിയോടെ നോക്കിയപ്പോഴും അവളുടെ കൈകൾ അറിയാതെ വിറക്കുന്നുണ്ടായിരുന്നു..... പരിഭ്രമവും മഷി എഴുതാത്ത പിടയ്ക്കുന്ന മിഴികളും അവനിലെ പ്രണയത്തിന്റെ ആഴം കൂട്ടിയതെ ഉള്ളു.... " ദേവു നിനക്കറിയാം, എനിക്ക് നിന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്ന്...... പലപ്രാവശ്യം ഒളിഞ്ഞും തെളിഞ്ഞു ഞാൻ നിൻറെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്....... പക്ഷേ ഒരിക്കലും നീ അത് അംഗീകരിച്ചു തന്നിട്ടില്ല...... ഇനിയിപ്പോ ഞാൻ എങ്ങനെയാണ് നിന്നോട് പറയുന്നത്..... " നമ്മൾ തമ്മിലുള്ള അന്തരം ഞാൻ പറയാതെ തന്നെ സാറിന് മനസ്സിലാകുന്നതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്...... സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്നോട് ഇഷ്ടം തോന്നി.....

അതിൻറെ പേരിൽ പ്രണയം തോന്നുന്നത് ഒക്കെ സിനിമയിലും പുസ്തകങ്ങളിലും വായിക്കാൻ കൊള്ളാം....... പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും ഇതൊന്നും യാഥാർത്ഥ്യമാകാൻ പോകുന്നില്ല....... സാറിന് അറിയാലോ ഒരുപാട് പ്രാരാബ്ദങ്ങളിൽ നിന്ന് വരുന്ന ആളാണ് ഞാൻ..... അച്ഛൻ അമ്മ അനുജത്തി അങ്ങനെ ഒരു കുടുംബം മുഴുവൻ എൻറെ കണ്ണിൽ നോക്കി ആണ് ഇരിക്കുന്നത്..... അതിനിടയിൽ ഇങ്ങനെ ഒരു പ്രശ്നം..... ആരെങ്കിലും അറിഞ്ഞാൽ എന്നെ കൊന്ന് കളയാൻ പോലും മടിക്കില്ല...... എൻറെ കുടുംബത്തിന് ഞാൻ മാത്രമേ ഉള്ളൂ സർ..... നേർത്ത ശബ്ദത്തിൽ ആണെങ്കിലും ഉറച്ചതായിരുന്നു അവളുടെ മറുപടി എന്ന് വൈശാഖന് അറിയാമായിരുന്നു...... കഴിഞ്ഞ കുറെ വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതാണ് ഈ മറുപടി...... അതുകൊണ്ടുതന്നെ അതിൽ പുതുമയൊന്നും തോന്നിയില്ല..... അവൾക്ക് അങ്ങനെ ചിന്തിക്കാൻ കഴിയു എന്ന് അവന് നന്നായി അറിയാമായിരുന്നു...... പക്ഷേ എത്രയോ വർഷങ്ങളായി മനസ്സിൽ വേരൂന്നി പോയതാണ് ഈ രൂപം...... ഈ രൂപമില്ലാതെ ഹൃദയത്തിൽ മറ്റൊരു ചിത്രം കോറിയിടാൻ ഒരിക്കലും തന്റെ മനസ്സിനും കഴിയില്ല എന്നതാണ് സത്യം....... ഹൃദയ ഭിത്തിയിൽ പതിഞ്ഞുപോയ മുഖം...... ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു മുഖം........ തൻറെ ഇരവിനും പകലിനും ഇപ്പോൾ അവളുടെ സൗന്ദര്യം ആണ് എന്ന് അവൻ ഓർത്തു പോയിരുന്നു........ "

തന്നെ അങ്ങനെ മറക്കാൻ എനിക്ക് കഴിയില്ല....... ദേവൂ ....!! ഹൃദയം മുഴുവൻ അത് മാത്രമാണ്....... എനിക്ക് തന്നോട് തോന്നുന്നത് ഒരു നേരമ്പോക്ക് ആണെന്ന് തനിക്ക് തോന്നുന്നുണ്ടോ...... പിന്നെ താൻ വിചാരിക്കുന്നപോലെ എൻറെ വീട്ടിൽ നിന്നും എതിർപ്പുകൾ ഉണ്ടാകും സ്വാഭാവികമായും...... എനിക്കറിയാം പക്ഷേ അതിലെല്ലാമുപരി സ്നേഹം കൊണ്ട് എല്ലാവരെയും മനസ്സിലാക്കാൻ സാധിക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്........ തനിക്ക് വേണ്ടി എല്ലാവരെയും ഉപേക്ഷിക്കേണ്ടി വന്നാലും സന്തോഷപൂർവ്വം ഞാനത് ചെയ്യും...... അത്രമേൽ എനിക്ക് പ്രിയപ്പെട്ടതാണ് നീ...... ഇതിൽ കൂടുതൽ എന്ത് വാക്കാണ് ഞാൻ തനിക്ക് നൽകേണ്ടത്...... "ഞാൻ പറഞ്ഞല്ലോ സർ...!!ഇതൊക്കെ പ്രണയിക്കുമ്പോൾ പറയാൻ എളുപ്പമുള്ള വാക്കുകളാണ്...... ഇതൊക്കെ കേൾക്കാൻ ആഗ്രഹിക്കുന്ന പ്രായമാണിത്....... പക്ഷെ ഒരിക്കലും അതിന് പറ്റി സാഹചര്യമല്ല ഇപ്പൊൾ....... ഇങ്ങനെയൊക്കെ പറഞ്ഞാലും ജീവിതത്തിലേക്ക് നടന്നു തുടങ്ങുമ്പോൾ സാറിനും തോന്നും ഈ തീരുമാനം തെറ്റായിരുന്നു എന്ന്...... ഒരിക്കലും എന്നെ ജീവിതത്തിൽ കൂട്ടാൻ പാടില്ലായിരുന്നു എന്ന്....... അതിലുപരി ഇത്രയും സുഖസൗകര്യങ്ങൾ ഒക്കെ ജീവിച്ച സാറിന് എൻറെ കൂടെ കഷ്ടപ്പാടുകൾ പങ്കിടാൻ തന്നെ ബുദ്ധിമുട്ടായിരിക്കും....... നമ്മൾ രണ്ട് സമാന്തര രേഖകൾ ആണ്........ ഒരിക്കലും ചേരാൻ സാധിക്കാത്ത രണ്ട് സമാന്തര രേഖകൾ...... " ഒരിക്കലും കൂടി ചേരില്ല എന്ന് താൻ വാശി പിടിക്കുന്നത് പോലെയാണ് ദേവു എനിക്ക് തോന്നുന്നത്......

ഒരിക്കലും കൂടിച്ചേരാതെ ഒന്നുമല്ല സമാന്തര രേഖകൾ..... അങ്ങനെ ആണെങ്കിൽ തന്നെ എത്രയോ കൈവഴികളിലൂടെ ഒഴുകി പല പുഴകളും കൂടി ചേർന്നിരിക്കുന്നു...... അതുപോലെ നമുക്കും കൂടി ചേരാൻ കഴിയും...... പല കൈ തോടുകളായി ഒഴുകി ഒരു പുഴയായി നമുക്ക് മാറാൻ സാധിക്കും..... ദേവൂ നിന്റെ കഷ്ടപ്പാടുകളും പ്രയാസങ്ങളും ഒക്കെ ഏറ്റുവാങ്ങാൻ എനിക്ക് സന്തോഷം മാത്രമേയുള്ളൂ....... എൻറെ സ്നേഹം ആത്മാർത്ഥ ഇല്ലാത്തതാണ് എന്ന് തോന്നുണ്ടോ.....? " എനിക്കറിയാം ആത്മാർത്ഥമായി ആണ് സംസാരിക്കുന്നത് എന്ന്..... പക്ഷേ എന്നെ പിന്നോട്ട് വലിക്കുന്നു ഒരുപാട് കാര്യങ്ങൾ...... നമ്മൾ തമ്മിലുള്ള ഒരുപാട് ദൂരങ്ങൾ ഞാൻ മനസ്സിലാക്കണം....... അതിലുപരി എന്റെ അവസ്ഥ മനസ്സിലാക്കേണ്ടത് ഞാൻ ആണ് ...... ഇഷ്ടമില്ലാത്തതുകൊണ്ട് അല്ല സർ അർഹത ഇല്ലാത്തതുകൊണ്ടാണ്...... ഈ ഒരു ജോലി പോയാൽ കുടുംബം ആത്മഹത്യ ചെയ്യേണ്ടി വരും...... ഇതിൽ മാത്രമാണ് ഞാൻ പിടിച്ചു നിൽക്കുന്നത്...... "അർഹതയില്ലെന്ന് കരുതൽ വേണ്ട ദേവൂ...... എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ടം ആയതുകൊണ്ടാണ്...... അവളുടെ കൈകളിൽ പിടിച്ച് അത് തന്റെ നെഞ്ചോട് ചേർത്ത് അവൻ പറഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയിരുന്നു...... അവനിൽ നിന്നും അങ്ങനെ ഒരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല....... ആദ്യമായാണ് ശരീരത്തിൽ ഒരു പുരുഷൻ സ്പർശിക്കുന്നത്....... കൈകളിൽ ആണെങ്കിൽ പോലും അവൾക്ക് ഒരു വല്ലായ്മ തോന്നി........ പെട്ടെന്ന് അവൾ കൈ വലിച്ചെടുത്തിരുന്നു..... " എന്നോട് ഇങ്ങനെ ഒന്നും പറയരുത് പ്ലീസ്......! അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നനയാൻ തുടങ്ങി...... " നീ കരയുന്നത് കാണുന്നത് എനിക്ക് ഇഷ്ടമല്ല......

അത് പറഞ്ഞപ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു....... ഹൃദയത്തിൽ എവിടെയോ ഒരു വേദന പടർന്നിരുന്നു എങ്കിലും കണ്ണുതുടച്ച് പോകുന്നവളെ നോക്കി മനസ്സിൽ അവൻ പറഞ്ഞിരുന്നു.... " നിന്നെ ഞാൻ സ്വന്തമാക്കും പെണ്ണേ...... എല്ലാ അതിർവരമ്പുകളും ഭേദിച്ച് നീ എൻറെ സ്വന്തം ആകുന്ന ദിവസം കാത്തിരിക്കുകയാണ് ഞാൻ..... അന്ന് ഉച്ചയായപ്പോൾ തന്നെ വൈശാഖൻ കടയിൽ നിന്നും പോയിരുന്നു...... ഒരുപക്ഷേ അവളുടെ പ്രതികരണം ആയിരിക്കും അതിന് കാരണം എന്ന് അവൾക്ക് തോന്നിയിരുന്നു...... അവളെ കാണാൻ ആണ് അവൻ വരുന്നത് എന്ന് അവൾക്ക് അറിയാം....... മനപ്പൂർവം ഇറങ്ങിപ്പോകുന്നവനെ നോക്കാൻ അവൾ നിന്നിരുന്നില്ല..... ജോലികളിൽ വ്യാപൃതയായിരുന്നു...... വൈകുന്നേരമായപ്പോഴേക്കും വിശ്വൻ മുതലാളി വന്നിരുന്നു..... അപ്പോഴേക്കും അവൾ നേരത്തെ തന്നെ കടയിൽ നിന്നും ഇറങ്ങിയിരുന്നു..... ഇന്ന് വൈകുന്നേരം അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നത് ആയിരുന്നു...... അതുകൊണ്ട് അൽപം നേരത്തെ ഇറങ്ങണം എന്ന് കരുതിയിരുന്നു...... അയാളുടെ അനുവാദം പെട്ടെന്ന് തന്നെ കിട്ടിയത് കൊണ്ട് അവൾ വീട്ടിലേക്ക് എത്തിയിരുന്നു..... വീട്ടിൽ എത്തിയപ്പോൾ വിളിച്ചു പറഞ്ഞതുപോലെ അമ്മയെ ഒരുക്കി അച്ഛനും കാത്തിരിപ്പുണ്ടായിരുന്നു...... ഗോപിക കോളേജിൽ നിന്നും വന്നിട്ടുണ്ടായിരുന്നു...... അവളെ അടുത്ത വീട്ടിലെ ചേച്ചിയുടെ അടുത്തേക്ക് ആക്കിയതിനു ശേഷം അച്ഛൻ ഫോണെടുത്ത് ഓട്ടോ വിളിച്ചിരുന്നു......

പെട്ടെന്നുതന്നെ മുറ്റത്ത് പുണ്യാളനെന്ന് പേരെഴുതിയ ഒരു ഓട്ടോ വന്നു നിന്നിരുന്നു....... സ്ഥിരം വിളിക്കുന്ന ഓട്ടോ ആയതുകൊണ്ട് തന്നെ, സമയം നന്നായി അറിയാമായിരുന്നു..... അച്ഛനും ഓട്ടോയിൽ നിന്നും ഇറങ്ങി ഡ്രൈവർ റോയിയും കൂടിച്ചേർന്നാണ് അമ്മയെ പിടിച്ച് ഓട്ടോയിലേക്ക് ഇരുത്തിയത്.... ഡോക്ടറുടെ വീടിനു മുൻപിൽ എത്തിയപ്പോൾ പേഴ്സണൽ നിന്നും പൈസ കൊടുത്തു കൊണ്ട് അവൾ റോയിയൊടെ ചോദിച്ചു... " തിരക്കുണ്ടോ.....? "ഇല്ല പോയിട്ട് വരൂ... നന്ദിയോടെ അവനെ നോക്കിയതിനുശേഷം അവൾ അകത്തേക്ക് ചെന്നിരുന്നു..... കുറച്ച് സമയം കൂടി അവിടെ വെയിറ്റ് ചെയ്തതിനുശേഷം ആയിരുന്നു അകത്തേക്ക് വിളിപ്പിച്ചത്..... ഡോക്ടർ അമ്മയുടെ ശരീരമാകെ പരിശോധിച്ചതിനുശേഷം തൻറെ മുഖത്തേക്ക് നോക്കിയപ്പോൾ ഡോക്ടറുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞിരുന്നു...... അത് തന്നിലും ഒരു പ്രത്യാശ പകർന്നിരുന്നു..... "എപ്പോൾ വേണമെങ്കിലും ശരിയാകാം..... പരിശ്രമിക്കണമെന്ന് മാത്രമേ ഉള്ളൂ.. കൂടുതൽ ഇങ്ങനെ കിടക്കുമ്പോഴും മടുപ്പ് തോന്നുമെങ്കിലും, നന്നായിട്ട് കാലുകൾ ഒക്കെ അനക്കി നോക്കണം..... എത്ര പറ്റിയില്ലെങ്കിലും ശ്രമിക്കണം...... ഡോക്ടർ പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് ഒരു ആത്മവിശ്വാസം നിറയുന്നുണ്ടായിരുന്നു.... ഡോക്ടറെ കണ്ടതിനുശേഷം തിരികെ വീട്ടിലേക്ക് ചെന്ന് കഴിഞ്ഞപ്പോഴാണ് പേഴ്സ് എടുത്തു പൈസ അവൾ നോക്കിയത്......

എല്ലാദിവസവും കൊടുക്കുന്നതിന്റെ അത്രയും കാശ് കയ്യിൽ ഇല്ല എന്ന് ആ നിമിഷം അവൾ ഓർത്തിരുന്നു...... രാവിലെ എന്തോ ആവശ്യത്തിന് ഗോപുവിനെ കൊടുത്തതാണ്...... അതിൻറെ ബാക്കി മാത്രമേ കയ്യിലുള്ളൂ....... ഇന്നാണെങ്കിൽ സാധാരണ കിടക്കുന്നതിലും കുറെ നേരം വെയിറ്റ് ചെയ്തിരുന്നു...... എങ്ങനെയാണ് കടം പറയുന്നത് എന്ന് അവളുടെ മുഖഭാവത്തിൽ ഉണ്ടായിരുന്നു...... അമ്മയെ കൊണ്ടുപോയി അകത്തു കിടത്താൻ റോയ് കൂടി സഹായിച്ചു..... ശേഷം തിരികെ വരുന്ന റോയിയൊടെ എന്തുപറയും എന്നായിരുന്നു അവളുടെ മനസ്സിലെ ചിന്ത മുഴുവൻ...... ഒടുവിൽ അച്ഛനെ കൊണ്ട് പറയിപ്പിക്കാൻ അവൾ തീരുമാനിച്ചിരുന്നു....... അച്ഛനോട് കാര്യം പറഞ്ഞപ്പോൾ സാരമില്ല അച്ഛൻ പറഞ്ഞോളാം എന്ന് പറഞ്ഞു...... എങ്കിലും അവളുടെ അഭിമാനത്തിന് എന്തോ ഒരു വേദന തോന്നിയിരുന്നു....... അത്ര നേരവും ഓട്ടം കളഞ്ഞു അവിടെ കിടത്തിയിട്ട് പകുതി പൈസ ഉള്ളു എന്ന് പറയുന്നത് മോശമാണെന്ന് അവളുടെ മനസ്സിൽ തോന്നിയിരുന്നു...... "മോൾക്ക് ശമ്പളം കിട്ടിയില്ല റോയ്.... അറിയാലോ തനിക്ക്....... രാവിലെ ഗോപുവിനെ എന്തോ ആവശ്യത്തിന് കരുതിവെച്ചിരുന്ന കാശ് എടുത്തു കൊടുത്തു...... അതുകൊണ്ട് ആണ്.... "സാരമില്ല രാഘവേട്ടാ..... എനിക്ക് മനസ്സിലാവില്ലേ......!! പിന്നീട് കിട്ടുമ്പോൾ തന്നാൽ മതി.....

അയാളത് പറഞ്ഞപ്പോൾ ഒരു സമാധാനം തോന്നിയിരുന്നെങ്കിലും എന്തോ ഒരു വല്ലായ്മ ദേവികയുടെ മനസ്സിൽ കിടന്നിരുന്നു..... തിരികെ ഓട്ടോയിൽ കയറി അയാൾ പോയി കഴിഞ്ഞു പെട്ടെന്നാണ് ദേവൂന്റെ ഫോൺ ബെല്ലടിച്ചത്..... പരിചയമില്ലാത്ത നമ്പർ ആണ്...... അവൾ ഫോൺ എടുത്തു..... ഒരുപക്ഷേ ഡോക്ടറുടെ ഓഫിസിൽ നിന്ന് ആയിരികുമോന്ന് ഓർത്തു.... സാധാരണ മരുന്ന് വിവരം പറയാൻ വിളിക്കാറുണ്ട്....... അതുകൊണ്ടാണ് അവൾ ഫോൺ എടുത്തത്..... "ദേവൂ.... ഞാൻ വൈശാഖ് ആണ്.... കേട്ടപ്പോൾ തന്നെ അവളുടെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങിയിരുന്നു... (തുടരും )

Share this story