സാഫല്യം: ഭാഗം 10

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

തിരികെ ഇറങ്ങിയപ്പോൾ ശോഭന ആ മുറിയുടെ കതക് ചാരിയതിനു ശേഷമാണ് ഇറങ്ങിയത്...... കുറച്ച് സമയം എന്തുചെയ്യണമെന്നറിയാതെ അവിടെ കണ്ട കട്ടിലിൻറെ അരികിൽ അവൾ ഇരുന്നു പോയിരുന്നു..... ആ ഭിത്തികളിൽ ഉള്ള ചെറിയ വിള്ളൽ വീടിന്റെ പഴക്കം എടുത്തു കാണിച്ചു... അവൾ നന്നേ തളർന്നു പോയിരുന്നു...... കുറച്ചു സമയങ്ങൾക്ക് മുൻപ് തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് വിവേചിച്ച് അറിയാൻ പറ്റാത്ത രീതിയിൽ ആയിരുന്നു ആ നിമിഷം അവളുടെ മനസ്സ്......... ആരുടെയൊക്കെയോ ശാപവാക്കുകൾ തനിക്ക് മുകളിൽ നിൽക്കുന്നതായി അവൾക് തോന്നിയിരുന്നു....... റോയിയുടെ അമ്മ പറഞ്ഞ ഓരോ വാക്കുകളും തന്നെ കൊല്ലാതെ കൊല്ലാൻ കെൽപ്പുള്ളത് ആണ് എന്ന് അവൾ ഓർത്തു...... അവരുടെ മകനെ താൻ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല എന്ന് അവരുടെ മുഖത്തേക്ക് നോക്കി പറയാൻ അവളുടെ മനസ്സ് വെമ്പൽകൊണ്ടു..... പക്ഷേ വാക്കുകൾ കണ്ഠത്തിൽ നിന്നും പുറത്തേക്ക് വന്നില്ല എന്നതാണ് സത്യം...... ഏതോ ഓർമയിൽ അവളുടെ മിഴികൾ നിറഞ്ഞു തൂവി..... 💚💚💚💚💚🌹🌹🌹🌹🌹💚💚💚💚💚💚

ദേവികയുടെ അടുത്തു നിന്നും ഇറങ്ങിയ ശോഭന നേരെ ചെന്നത് സിസിലിയുടെ അരികിലേക്ക് ആയിരുന്നു...... സിസിലിയുടെ അരികിൽ ചെന്നിരുന്ന് അവരെ ഒന്ന് തഴുകിയതിനുശേഷം ശോഭന അവരുടെ കാതിലായി പറഞ്ഞു.... " എടി സിസിലി...! കൊച്ചു കാണാൻ സുന്ദരിയാണ്....... ഈ നാട്ടിലെങ്ങും ഇതുപോലെ ഒരു പെൺകൊച്ച് വന്നിട്ടില്ല..... ഒരു മേക്കപ്പ് ഇട്ടിട്ടില്ല.... ഞാൻ അടുത്തുനിന്ന് കണ്ടു..... ആ നിറം ഒക്കെ ഉള്ളതാ.... നല്ല സുന്ദരി പെൺകൊച്ച്..... നമ്മുടെ റോയ് എവിടുന്നു കൊണ്ടുവന്നതാണോ എന്തോ....? " എനിക്കറിയില്ല..... സിസിലി താല്പര്യം ഇല്ലാതെ പറഞ്ഞു.... " അതാ രാഘവന്റെ മോള് ആണ്... " ഏതു രാഘവൻ..... "നമ്മുടെ പിള്ള കൊച്ചാട്ടന്റെ കടയിൽ തൂക്കി കൊടുക്കാൻ നിൽക്കുന്ന രാഘവൻ ഇല്ലേ..... "വയ്യാത്ത രാഘവൻ ആണോ...? "അതെ.....! അയാളുടെ മോളാണെന്ന്.... അയാളുടെ മോളെ ഇത്ര സുന്ദരിയാണെന്ന് ഞാൻ അറിഞ്ഞില്ല..... എന്താണെങ്കിലും നല്ലൊരു പെൺകൊച്ച് ആണെന്ന് തോന്നുന്നു..... നീ വലിയ കാര്യത്തിൽ ഒന്നും പറയാൻ നിൽക്കണ്ട..... ഏതായാലും പിള്ളേര് സ്നേഹിച്ചു പോയി...... പിന്നെ ഒരു കാര്യം ഓർത്തു നോക്കിക്കെ.... ഇന്നത്തെക്കാലത്ത് ഒരു കല്യാണം നടത്തണം എങ്കിൽ എത്ര രൂപ മുടക്കണം.....

ഇതിപ്പോ വലിയ ചെലവുമില്ലാതെ കാര്യം കഴിഞ്ഞില്ലേ...... ശോഭന പറഞ്ഞു... "എന്നാലും എൻറെ ശോഭനേ.... അവനെ ഏതെങ്കിലും നല്ല വീട്ടിലെ പെൺകൊച്ചിനെ കെട്ടുന്നെങ്കിൽ നമുക്ക് എന്തെങ്കിലുമൊക്കെ കിട്ടാതില്ലായിരുന്നോ....? അത് മാത്രമല്ല ഈ വീടിൻറെ അവസ്ഥ നിനക്കറിയാമല്ലോ.... എന്തെല്ലാം കാര്യങ്ങളാണ് ഇനി..... ഇപ്പൊൾ പെങ്കൊച്ചിന്റെ കല്യാണം എങ്ങനെ നടത്തുന്നേ....? റാണി മോളുടെ.... ഇവന് എന്തെങ്കിലും സ്ത്രീധനം കിട്ടുവാണെങ്കിൽ അതിനകത്ത് ആ കൊച്ചിന് വല്ലതും കഴിച്ചു നടത്താമെന്ന് ഞാൻ കരുതിയിരുന്നത്....... വന്നു കയറിയിരിക്കുന്ന പെണ്ണിൻറെ ശരീരത്തിൽ പേരിന് പറയാൻ പോലും ഒരു സ്വർണ്ണം ഇല്ല....... അപ്പൊ തന്നെ നമുക്കറിയാമല്ലോ എന്തായിരിക്കും അവിടുന്ന് കിട്ടാനുള്ളത് ഇത്രയ്ക്ക് ഇത്ര ആയിരിക്കുമെന്ന്...... പ്രാരാബ്ധങ്ങൾക്കിടയിൽ ഇവനെ ഇനി അവടെ കുടുംബത്തിനും കൂടെ ചെലവിനു കൊടുക്കേണ്ട ഗതി ആകുമോ എന്ന് ഇപ്പോഴത്തെ എൻറെ പേടി....! (സിസിലി ഒരു ടിപ്പികൽ അമ്മായിഅമ്മ ആണ്.. 😁) " അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ സിസിലി...... ഏതാണെങ്കിലും ഇത് നടന്നു.... അവൻ ഇനി ഉപേക്ഷിക്കുമൊ...? ഒരിക്കലുമില്ല...... നീ വഴക്കുണ്ടാക്കാൻ നിന്നാൽ റോയ് ആയിട്ടുള്ള പ്രശ്നം കൂടും എന്ന് അല്ലാതെ മറ്റൊന്നും വരാൻ പോകുന്നില്ല......

അതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ല...... എന്നാലും നീ കൂടുതൽ അവളെ പറ്റി എന്തെങ്കിലും മോശമായി പറയുമ്പോൾ ഏതാണെങ്കിലും കെട്ടി കൊണ്ടു വന്ന കൊച്ചല്ലേ.... പെണ്ണുപിള്ളെ പറയുമ്പോൾ റോയ് മിണ്ടാതിരിക്കുമൊ...? ഇങ്ങനെയാണ് ഓരോ കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത്..... അതുകൊണ്ട് ഒരു മയത്തിൽ ഒക്കെ നിൽക്കണം...... അവനെ വെറുപ്പിക്കാൻ പോയേക്കരുത്..... ശോഭനയുടെ ഉപദേശം ശരിക്കും കാര്യം ഉള്ളതാണ് എന്ന് സിസിലിയും തോന്നിയിരുന്നു..... റോയ് ആണെങ്കിൽ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്...... താൻ എന്തെങ്കിലും അവളോട് കൂടുതലായി പറഞ്ഞാൽ ചിലപ്പോൾ അവൻ കേറി ഏറ്റ് എന്ന് വരാം..... ശോഭന പറഞ്ഞതുപോലെ ഒരു തഞ്ചത്തിൽ വേണം കാര്യങ്ങളൊക്കെ മുൻപോട്ടു കൊണ്ടുപോകാൻ..... ഇല്ലെന്ന് ഉണ്ടെങ്കിൽ അവൻ ദേഷ്യപ്പെട്ട് ഈ വീട്ടിൽ നിന്നും അവളെ കൊണ്ട് ഇറങ്ങി പോവുകയോ മറ്റോ ചെയ്താൽ തങ്ങളുടെ ജീവിതത്തെ അത് ബാധിക്കും എന്ന് സിസിലിക്ക് ഉറപ്പായിരുന്നു...... അവന് ഓട്ടോ ഓടി കിട്ടുന്നതുകൊണ്ടാണ് കുടുംബം കഴിയുന്നത് തന്നെ...... എല്ലാവർക്കും ഉപദേശങ്ങളും മറ്റും കൊടുത്തതിനുശേഷം ശോഭന അവരുടെ വീട്ടിലേക്ക് പോയിരുന്നു...... 💚💚💚💚💚🌹🌹🌹🌹🌹💚💚💚💚💚

ആ മുറിയിൽ എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയായിരുന്നു ദേവിക...... പെട്ടെന്നാണ് റോയി അകത്തേക്ക് കയറി വന്നത്........ റോയിയെ കണ്ടതും പെട്ടെന്ന് അവൾ ചാടി എഴുന്നേറ്റു....... അവളുടെ മുഖം കണ്ടപ്പോൾ അവന് സഹതാപമാണ് തോന്നിയത്........ നിറഞ്ഞു തൂവിയ അവളുടെ മിഴിയിണകൾ അവന്റെ നെഞ്ചിലും വേദന നിറച്ചു... തിരികെ ഒന്ന് പുൽകി ആശ്വസിപ്പിക്കാൻ അശക്തൻ ആയി ഒരു നിമിഷം ഏതോ ഓർമയിൽ അവൻ മടിച്ചു നിന്നു..... ഒരു രാത്രി ചേരണമെങ്കിൽ പോലും രണ്ടു പകലുകൾ ആവിശ്യം ആണ് എന്നാൽ രണ്ട് മനുഷ്യരെ ഒരുമിപ്പിക്കാൻ ഒരു നിമിഷം പോലും വേണ്ട...! എത്ര വിചിത്രം ആണ് ജീവിതം അവൻ ഓർത്തു പോയി.... കടപ്പുഴക്കി വീണ പ്രണയം നൽകിയ വേദനയ്ക്ക് പുറമെ ആണ് അവളുടെ മനസ്സ് വീണ്ടും നൊമ്പരപ്പെട്ടത്.... " അമ്മച്ചിയുടെ സ്വഭാവം അങ്ങനെ ആണ്... മനസ്സിൽ ഒന്നും ഉണ്ടായിട്ടല്ല ചിലപ്പോഴൊക്കെ അങ്ങനെ പറയുന്നത്..... അതൊന്നും കാര്യമാക്കണ്ട....! അവളെ ആശ്വസിപ്പിക്കാൻ എന്നവണ്ണം അവൻ പറഞ്ഞു.... അവൾ മെല്ലെ തല ചലിപ്പിച്ചു..... " ഇനി ഇപ്പോ ഇവിടെ ഒന്നും ഉണ്ടാകില്ല...... ഞാൻ എന്തെങ്കിലും ഭക്ഷണം മേടിച്ചു കൊണ്ടുവരാം.... അവൻ പറഞ്ഞു.... " അയ്യോ വേണ്ട...... ഞാൻ ഉണ്ടാക്കാം..... അവൾ പറഞ്ഞു....

" താൻ ഇങ്ങോട്ട് വന്നു കയറിയതേയുള്ളൂ..... ആദ്യത്തെ ദിവസം തന്നെ അടുക്കളയിൽ കയറി ജോലി ഒന്നും വേണ്ട...... ഞാൻ എന്തെങ്കിലും പോയി വാങ്ങിയിട്ട് വരാം...... പിന്നെ ഞാൻ പോകുന്ന സമയത്ത് അമ്മച്ചി എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അത് കാര്യമായിട്ട് എടുക്കേണ്ട...... അവൾ മെല്ലെ തല ചെരിച്ചു.... ഒരു പ്രതീക്ഷയുടെയും വർണ്ണങ്ങൾ സമ്മാനിക്കാതെ ആ ദിവസം അസ്തമനത്തിന് വഴിമാറി.... സമയം സന്ധ്യയായി...... അഞ്ചുമണിയോടെ അടുക്കാൻ തുടങ്ങിയിരുന്നു....... അവൾ മുറിയിൽ നിന്നും ഇറങ്ങി തൻറെ കവറിൽ നിന്നും ഒരു കോട്ടൺ ചുരിദാർ എടുത്ത് അണിഞ്ഞു....... സാരി എല്ലാം മാറിയതിനുശേഷം കോട്ടൻ വസ്ത്രം ധരിച്ച് കഴിഞ്ഞപ്പോഴാണ് അവൾക്ക് ഒരു ആശ്വാസം തോന്നിയത്...... വീണ്ടും മുറിയിൽതന്നെ കഴിച്ചു കൂടി ഇരിക്കുമ്പോഴാണ് പെട്ടെന്ന് മുറിയുടെ അരികിൽ വന്ന് ഒരാൾ ഒളിഞ്ഞുനോക്കുന്നത് കണ്ടത്...... പെട്ടെന്ന് ദേവിക കണ്ടു എന്ന് മനസ്സിൽ ആയപ്പോഴേക്കും മുഖം അവിടെനിന്നും ആയിരുന്നു..... അവൾ വാതിൽപ്പടിയിലേയ്ക്ക് ഇറങ്ങി നോക്കിയപ്പോഴേക്കും വന്നയാൾ നേരെ സിസിലിയുടെ മുറിയിലേക്ക് കയറുന്നത് കണ്ടിരുന്നു...... അതായിരിക്കും റോയിയുടെ പെങ്ങൾ എന്ന അവൾ ഊഹിച്ചു......

കോളേജിൽ പോയിട്ടുള്ള വരവാണെന്ന് ബാഗ് കൈയിൽ ഇരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി....... പിന്നീട് ആ മുറിയിൽ നിന്നും എന്തൊക്കെയോ അടക്കം പറച്ചിലുകൾ കേൾക്കാമായിരുന്നു........ എല്ലാംകൊണ്ടും വല്ലാത്ത വേദന തോന്നിയിരുന്നു....... അവൾ ഒറ്റപ്പെട്ടുപോയ പോലെ അവൾക്ക് തോന്നി....... കുറച്ചു സമയങ്ങൾക്ക് ശേഷം മുറ്റത്ത് ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം അവൾ കേട്ടിരുന്നു....... റോയി ആയിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു...... പ്രതീക്ഷിച്ചപോലെ ഹോളിൽ റോയിയുടെ ശബ്ദം കേട്ടിരുന്നു..... ആരോ എന്തോ പറയുകയാണ്...... അനുജത്തി ചോദിച്ചത് ആയിരിക്കുമെന്ന് അവൾ ഊഹിച്ചു....... " കുളിച്ചില്ലേ...... മുറിയുടെ തൊട്ടരികിൽ അവൻറെ ശബ്ദം കേട്ടപ്പോഴാണ് അവൾ തലയുയർത്തി നോക്കിയത്..... ഇല്ല എന്ന് അവൾ തല ചലിപ്പിച്ചു കാണിച്ചു...... " റാണി...... ഉറക്കെ റോയ് വിളിച്ചപ്പോൾ വാതിലിന് അരികിലായി ഒരു പെൺകുട്ടിയുടെ മുഖം കണ്ടിരുന്നു....... ഇപ്പോഴാണ് നേരിട്ട് അവളെ കാണുന്നത്..... റോയിയെ പറിച്ചു വെച്ചിരിക്കുകയാണ് അവൾ എന്ന് ദേവിക തോന്നിയിരുന്നു...... വെളുത്ത് മെലിഞ്ഞ ശരീരമുള്ള നല്ല സുന്ദരിയായ പെൺകുട്ടി.... " എന്താ ചേട്ടായി..... അവൾ ദേവികയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.....

" നീ ചേച്ചിക്ക് കുളിമുറി കാണിച്ചു കൊടുക്ക്.... റോയ് ചേച്ചി എന്ന് പറഞ്ഞപ്പോൾ ദേവിക അത്ഭുത പൂർവ്വം അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.... "വാ ചേച്ചി...... ചിരിയോടെ അവൾ ക്ഷണിച്ചപ്പോൾ ഒരു ചെറിയ ആശ്വാസം ദേവികയ്ക്ക് തോന്നിയിരുന്നു..... ഈ വീട്ടിൽ വന്നതിനുശേഷം റോയി അല്ലാതെ ആദ്യമായാണ് ഒരാൾ ചിരിയോടെ നല്ല രീതിയിൽ തന്നോടു സംസാരിക്കുന്നത് എന്ന് അവൾ ഓർത്തു...... സമാധാനപൂർവ്വം അവളെ നോക്കി... കുറേ നേരം പിരിമുറുക്കം അനുഭവിച്ച മനസ്സിന് വല്ലാത്ത ആശ്വാസം തോന്നിയിരുന്നു..... അടുക്കള കടന്ന് പുറകിലൂടെ കുളിമുറിയുടെ അരികിൽ എത്തിയപ്പോഴും ആ ചിരി മായാതെ തന്നെ റാണി അവളുടെ മുഖത്തേക്ക് നോക്കുകയായിരുന്നു...... അവളുടെ ഏടത്തിയമ്മയെ അവൾ നോക്കിക്കാണുകയാണ് എന്ന് ദേവികയ്ക്ക് തോന്നിയിരുന്നു...... " എൻറെ ചേട്ടായിക്ക് തെറ്റു പറ്റിയില്ല..... നല്ല സുന്ദരിയാണട്ടോ ചേച്ചി..... അവളുടെ മറുപടി കേട്ട് ദേവിക ചിരിച്ചു പോയിരുന്നു..... അവളുടെ ചിരി കാണാൻ നല്ല ഭംഗിയാണ് എന്ന് ആ നിമിഷം റാണി ഓർത്തു..... "അമ്മച്ചി എപ്പോഴും ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് കരച്ചിലും പിഴിച്ചിലും ദിവസവും ഉള്ളത് ആണ് ചേച്ചി....... വിഷമിക്കേണ്ട രണ്ടുദിവസം കഴിയുമ്പോൾ ഇതൊക്കെ മാറും......

എന്നാലും റോയി ചേട്ടായി ഞങ്ങൾക്ക് ഒരു ക്ലൂ തരാം ആയിരുന്നു...... ഇങ്ങനെ പെട്ടെന്നൊരു ദിവസം വീട്ടിൽ വിളിച്ചുകൊണ്ടുവന്ന് ആരാണെങ്കിലും ഞെട്ടി പോകത്തില്ലേ ....... അവൾ നന്നായിട്ട് സംസാരിക്കാൻ താല്പര്യം ഉള്ള കൂട്ടത്തിൽ ആണ് എന്ന് ദേവികയ്ക്ക് തോന്നിയിരുന്നു...... പുറത്തെ അയയിൽ ഉണക്കാൻ വിരിച്ചിട്ട ഒരു തോർത്തെടുത്ത് ദേവികയുടെ കൈകളിലേക്ക് കൊടുത്തുകൊണ്ട് റാണി വീണ്ടും പറഞ്ഞു..... "ചേട്ടായിയുടെ തോർത്ത്‌ ആണ്..... ഇപ്പോൾ ഇത് എടുക്കു.... ചേച്ചിക്ക് നമുക്ക് പുതിയത് വാങ്ങാം അല്ലെ..... ഇപ്പോൾ ഇത് ഉപയോഗിച്ചാൽ മതിയല്ലോ കുഴപ്പമില്ലല്ലോ...... അത് വാങ്ങാൻ അവൾക്ക് മടി തോന്നിയെങ്കിലും റാണി എന്ത് വിചാരിക്കും എന്ന് കരുതി അവൾ വാങ്ങി...... " ചേച്ചി അകത്തേക്ക് കയറി കുളിച്ചോ..... പിന്നെ പൈപ്പ് ഒന്നും ഇല്ലാട്ടോ വെള്ളം കോരി നിറച്ചിട്ട് ഉണ്ടാവും...... ഇല്ലെങ്കിൽ ഞാൻ കോരി തരാം.... അതൊന്നും വേണ്ട ഞാൻ കോരികൊളം... ദേവിക പറഞ്ഞു.... " ആവശ്യമുണ്ടാവില്ല വെള്ളം എപ്പോഴും അതിൽ നിറച്ച കാണും....... ഞാൻ പോട്ടെ ചായ കുടിച്ചില്ല..... ദേവിക തലയാട്ടി..... ദേവിക കുളിമുറിയുടെ ഉള്ളിലേക്ക് കയറിയപ്പോൾ റാണി അടുക്കളയുടെ ഉള്ളിലേക്ക് കയറി......

ഓരോ പാത്രങ്ങളും തുറന്നുനോക്കിയപ്പോൾ അമ്മച്ചി ഇന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി..... " അമ്മച്ചി....... അനിഷ്ടത്തോടെ തന്നെ അവൾ വിളിച്ചു..... "എന്തുവാടി....... ദേഷ്യത്തോടെ അകത്തെ മുറിയിൽ നിന്നും സിസിലിയുടെ ശബ്ദം കേട്ടിരുന്നു..... "കഴിക്കാൻ ഒന്നും ഉണ്ടാക്കിയില്ലേ...... " നിൻറെ ചേട്ടൻ ഒരുത്തിയെ കൊണ്ടുവന്നിട്ടുണ്ട്....... എന്താണെന്ന് വെച്ച് ഉണ്ടാക്കി തരാൻ പറ..... എല്ലാ ദേഷ്യവും അവരുടെ വാക്കുകളിൽ കലർന്നിരുന്നു അകത്തെ മുറിയിൽ ഇരുന്ന് റോയ് കേട്ടിരുന്നു ...... അവൻ വല്ലാത്ത വേദന തോന്നിയിരുന്നു........ അമ്മച്ചിയുടെ വിഷമത്തിന് തനിക്ക് മറുപടി ഒന്നും പറയാനില്ല എന്ന് അവനറിയാമായിരുന്നില്ല....... ആ വിഷമം ന്യായമാണ് പക്ഷേ ഒരിക്കലും മുൻകൂട്ടി തീരുമാനിച്ച് ചെയ്തത് ആയിരുന്നില്ലല്ലോ ഈ പ്രവർത്തി........

അവളുടെ നിസ്സഹായത ഒന്ന് മാത്രമായിരുന്നു... . . " ചേട്ടായി ഒരു കല്യാണം കഴിച്ചു..... ഇഷ്ടപ്പെട്ട ഒരാളിനെ..... അതിന് ഇത്രമാത്രം പ്രശ്നമുണ്ടാക്കുന്നത് എന്തിനാ..... ഇതൊന്നും എങ്ങും നടക്കാതെ ആദ്യമായി ഇവിടെ നടക്കുന്ന കാര്യമല്ലല്ലോ...... റാണിയുടെ ശബ്ദം ഉയർന്നപ്പോൾ അകത്തെ മുറിയിൽ നിന്നും റോയി തന്നെ അവളെ വിളിച്ചു..... "റാണി...... നിനക്ക് വല്ലതും വേണമെങ്കിൽ ഞാൻ മേശപ്പുറത്ത് വാങ്ങി വച്ചിട്ടുണ്ട്..... നിനക്ക് എന്താ വേണ്ടത് എന്ന് വെച്ച് എടുത്തു കഴിക്ക്.... അത് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് അതിന് അരികിൽ എത്തി...... അതിൽ നിന്നും എന്തൊക്കെയോ ആഹാരസാധനങ്ങളുടെ മനം മയക്കുന്ന ഗന്ധം മടിക്കുന്നുണ്ടായിരുന്നു..... അതിൽ ഒരെണ്ണം എടുത്തു കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുറ്റത്ത് ഒരു കരച്ചിൽ കേട്ടത്...... നിമിഷനേരംകൊണ്ട് അത് റോസി ചേച്ചി ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു.........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story