സാഫല്യം: ഭാഗം 17

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പ്രതീക്ഷിച്ച മുഖം കണ്ടതും ആ സന്തോഷം ദേവികയുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു..... ഇത്രനേരം അനുഭവിച്ച ഒറ്റപെടലിൽ ഒരു മാറ്റം വന്നപോലെ.... തനിക്ക് വേണ്ടപ്പെട്ട ഒരു സാന്നിധ്യം അറിഞ്ഞപോലെ..... മനസ്സിൽ ഒരു കുളിര്... ഒരു നിമിഷം റോയിക്കും അത് വല്ലാത്ത അത്ഭുതം നൽകിയിരുന്നു..... തൻറെ വണ്ടി വന്ന് നിമിഷം തന്നെ ചാടിയിറങ്ങുന്നവളുടെ മുഖത്ത് തന്നെയായിരുന്നു അവൻറെ മുഖവും..... പെട്ടെന്നാണ് അവൾക്ക് വല്ലായ്മ തോന്നിയത്...... റോയ് എന്ത് വിചാരിച്ചു കാണും..... അവളെ നോക്കി പരിചയ ഭാവത്തിൽ അവൻ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു..... ശേഷം അകത്തേക്ക് കയറിയിരുന്നു..... രാവിലെ താൻ തേച്ചു കൊടുത്തു ഷർട്ട് നന്നായി ചുളുങ്ങി തുടങ്ങിയിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി...... ശേഷം ഇട്ടു കൊണ്ടുവന്ന കാക്കി ഷർട്ട് ഓട്ടോയിൽ തന്നെ ഊരി ഇട്ടതിനുശേഷം അവൻ അകത്തേക്ക് കയറിയിരുന്നു...... "റോസി ചേച്ചി പോയോ....? അവളോട് ആദ്യം അവൻ ചോദിച്ചത് അത് ആയിരുന്നു..... " പോയി...... അച്ഛനും ഒപ്പം പോയി..... അവൾ മറുപടി പറഞ്ഞു.... "ചാച്ചനെ ഞാൻ കണ്ടിരുന്നു..... കവലയിൽ എൻറെ അടുത്ത് വന്നിരുന്നു..... " എന്നിട്ട് ബിവറേജ്സ്സിലോട്ട് പോയോട.... അകത്തുനിന്നും സിസിലിയുടെ ശബ്ദം കേട്ടപ്പോൾ ദേവിക പെട്ടെന്ന് തിരിഞ്ഞു നോക്കിയിരുന്നു...... " എങ്ങോട്ടാണെന്ന് അറിയില്ല വൈകുന്നേരത്തേക്ക് വരാമെന്നു പറഞ്ഞു പോയി..... റോയ് പറഞ്ഞു..... 

" വേറെ എങ്ങോട്ടാ ബിവറേജസിൽ തന്നെ..... അമ്മച്ചി വിഷയം അത് ആക്കിയപ്പോൾ അവൻ നേരെ മുറിയിലേക്ക് പോയി.... സിസിലി തന്നെ ദേവികയുടെ അരികിൽ വന്ന് പറഞ്ഞു..... " അവന് കഴിക്കാൻ എന്താണെന്നുവെച്ചാൽ എടുത്തു കൊടുക്ക്..... അങ്ങനെ അവർ പറഞ്ഞപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നിയിരുന്നു..... " ഞാൻ ഏതായാലും കഴിക്കാൻ പോവാ എനിക്ക് 2 മണിക്ക് മുമ്പ് കഴിക്കണം..... മരുന്നു കഴിക്കാൻ ഉള്ളത് ആണ്....പിന്നെ കുറച്ചുനേരം ഉറങ്ങുകയും വേണം..... സിസിലി പറഞ്ഞു... " അമ്മ കഴിച്ചിട്ട് കിടന്നോളൂ..... ഞാൻ എടുത്തു കൊടുത്തോളാം.... ദേവിക പറഞ്ഞു.... " അമ്മ എന്നൊന്നും വിളിക്കണ്ട... സിസിലി അങ്ങനെ എടുത്തു അടിച്ചു പറഞ്ഞപ്പോൾ ദേവിക വല്ലാതെ ആയി പോയി.... "അമ്മയല്ല അമ്മച്ചി..... പിള്ളേരെല്ലാം അമ്മച്ചി എന്ന് ആണ് വിളിക്കാറ്........നീയും അങ്ങനെതന്നെ വിളിച്ചാ മതി.......! വലിയ സമാധാനം തോന്നി ദേവികയ്ക്ക്..... അവരുടെ ശീതയുദ്ധത്തിനു കുറച്ച് അയവ് വന്നു എന്ന് ആ നിമിഷം തന്നെ തോന്നിയിരുന്നു..... വലിയ സന്തോഷം തോന്നി അവൾക്ക്.... ദേവിക മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ റോയ് ഷർട്ട് ഊരിയിട്ട് ബനിയൻ ഇടുക ആയിരുന്നു.... " ഭക്ഷണം എടുക്കട്ടെ.....! അവൻറെ മുഖത്തേക്ക് നോക്കാതെ അവൾ ചോദിച്ചു..... തന്റെ നേരെ നോക്കി സംസാരിക്കാൻ ഇപ്പോഴും അവൾക്ക് മടിയാണ് എന്ന് അവന് തോന്നിയിരുന്നു..... " കുറച്ചുകൂടെ കഴിഞ്ഞിട്ട് മതി....... ഞാൻ ഭക്ഷണം കഴിക്കുന്ന സമയം ആയിട്ടില്ല.......

പിന്നെ താൻ ഇവിടെ ഒറ്റയ്ക്ക് ഉള്ളൂ എന്ന് വിചാരിച്ചാണ് ഞാൻ നേരത്തെ വന്നു എന്നെ ഉള്ളൂ...... തനിക്ക് വിശക്കുന്നുണ്ട് എങ്കിൽ കഴിച്ചോ........ "അയ്യോ വേണ്ട..... ഭക്ഷണം കൊടുക്കാൻ പറഞ്ഞു അമ്മച്ചി...... "അമ്മച്ചിയോ.... ? അവൻ മനസ്സിലാവാതെ അത്ഭുത പൂർവ്വം അവളുടെ മുഖത്തേക്ക് നോക്കി...... "അമ്മ പറഞ്ഞു അമ്മച്ചി എന്ന് വിളിച്ചാൽ മതി എന്ന്..... ഇവിടെ എല്ലാവരും അങ്ങനെയാ വിളിക്കുന്നത് എന്ന്.... മനസ്സിൽ നിറഞ്ഞു നിന്ന സന്തോഷം അവളുടെ വാക്കുകളിൽ പ്രതിഫലിച്ചു..... "അപ്പോൾ അമ്മച്ചിയ്ക്ക് തന്നോടുള്ള യുദ്ധമുറ ഒക്കെ അവസാനിച്ചോ......? അമ്മച്ചി തന്നോട് സംസാരിച്ചോ....? റോയ് ചോദിച്ചു.... "അങ്ങനെ ഒന്നും സംസാരിച്ചില്ല എങ്കിലും ഇന്നലത്തെ പോലെ എന്നോട് ദേഷ്യപ്പെട്ട് ഒന്നും പറഞ്ഞില്ല....... നിഷ്കളങ്കമായ അവളുടെ സംസാരശൈലി തന്നെയായിരുന്നു അവന് ഏറെ ഇഷ്ടമായത്..... " ഈ രസീതുകൾ ഒക്കെ പോക്കറ്റിൽ നിന്ന് കിട്ടിയത് ആണ്..... അത് കൊടുത്തപ്പോൾ മനസിലാകാതെ അവൻ അവളെ നോക്കി.... " ഇവിടെ കിടന്ന മുഷിഞ്ഞ തുണിയൊക്കെ ഞാൻ കഴുകി ഇട്ടു..... മേശപ്പുറത്ത് വച്ചിരുന്ന കുറെ രസീതുകൾ അവൻറെ നേരെ അവൾ കൊടുത്തിരുന്നു.... " അത് അലമാരയിലേക്ക് വെച്ചേക്ക്...... " വിവാഹം രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം എന്നാണ് നിയമം.... ഉടനെ വേണ്ടായിരിക്കും..... അതിനെപ്പറ്റി ഞാൻ ഒന്ന് തിരക്കട്ടെ....... അങ്ങനെയാണെങ്കിൽ തൻറെ ഐഡി പ്രൂഫ് ഒക്കെ വേണ്ടിവരും..... അതൊക്കെ കയ്യിൽ ഉണ്ടോ......?.

അതോ വീട്ടിലാണോ......? " വീട്ടിലാ.... എടുക്കണം... "ആവിശ്യം വരുമ്പോൾ എടുത്താൽ മതി....... " എങ്കിൽ പിന്നെ ഭക്ഷണം വിളമ്പിക്കോ.... ഉച്ച കഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ളതല്ലേ...... അതിനുമുമ്പ് കുറച്ച് സമയം സ്റ്റാൻഡിലേക്ക് പോയി കിടന്നാലേ ഓട്ടം കിട്ടുള്ളൂ....... പിന്നെ എനിക്ക് കുട്ടികളുടെ ഓട്ടോ സ്കൂൾ വിടുന്നതിന് മുൻപ് അവിടേക്കു പോണം...... ഭക്ഷണം കഴിച്ചിട്ട് ഞാൻ പോയി കുട്ടികളെ വീട്ടിൽ കൊണ്ട് ഇറക്കി കഴിഞ്ഞു വരാം..... അത് കഴിഞ്ഞ് വീട്ടിലേക്ക് പോകാം....... റോയ് പറഞ്ഞു..... " എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു......! അവൻറെ മുഖത്ത് നോക്കാതെ തറയിൽ നോക്കി സംസാരിക്കുന്ന പെണ്ണിൽ തന്നെ അവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു..... " ഇവിടെ അമ്മച്ചി ഒക്കെ ഇപ്പൊൾ എന്നോട് വല്യ പിണക്കം കാണിക്കുന്നില്ല...... ഏതായാലും കല്യാണം കഴിഞ്ഞു ഇനി ഞാൻ താമസിക്കേണ്ടത് ഇവിടെ തന്നെയല്ലേ.... അതുകൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല...... എൻറെ വിഷമം വിചാരിച്ചാണ് അതിനെതിരെ പറയുന്നതെങ്കിൽ എനിക്ക് മതം മാറാൻ കുഴപ്പം ഇല്ല.... റോസി പഠിപ്പിച്ച പോലെ തന്നെ നിന്ന് സംസാരിക്കുന്നവളെ നോക്കി അവൻ...... " ഇങ്ങനെ എന്നോട് പറയാൻ ദേവിയോട് ആരാ പറഞ്ഞു പഠിപ്പിച്ചു വിട്ടത്....... അമ്മച്ചിയൊ അതോ റോസി ചേച്ചിയോ.....? പെട്ടെന്നുള്ള അവൻറെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു....... "ആരാണെങ്കിലും ഇപ്പോൾ ഉടനെ അങ്ങനെ ഒരു തീരുമാനത്തിലേക്ക് നമ്മൾ എത്തുന്നില്ല എന്ന് മാത്രം പറഞ്ഞാൽ മതി....... നമ്മുടെ വിവാഹം നടന്നത് എങ്ങനെ ഒരു സാഹചര്യത്തിലാണെന്ന് നമുക്ക് രണ്ടു പേർക്കും അറിയാം.....

നമ്മൾ പ്രണയിച്ച് വിവാഹം കഴിച്ചവരല്ല....... പിന്നെ മതം ഒക്കെ മാറ്റി വീട്ടിൽ ദേവിയെ തളച്ചിടാൻ ഒന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല....... എല്ലാവർക്കും അവരവരുടേതായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഒക്കെയുണ്ട്....... കുട്ടിക്കാലം മുതലേ വളർന്ന സാഹചര്യങ്ങൾ., വിശ്വാസങ്ങൾ ....... പെട്ടെന്നൊരു ദിവസം വന്ന് എന്നോട് ആരെങ്കിലും ഞാൻ വിശ്വാസം അർപ്പിക്കുന്നതിൽ നിന്ന് മാറാൻ പറഞ്ഞാൽ ഞാൻ കേൾക്കില്ല...... ഏതൊരു മനുഷ്യനും ഉണ്ടാകും അത്....... എനിക്ക് മനസ്സിലാകും...... പിന്നെ ഞാൻ പറഞ്ഞത് ശരിയാണ്........ എന്നോടൊപ്പം ജീവിക്കാൻ എന്റെ ഭാര്യ എന്നുള്ള ഒരു പദവി മാത്രം മതി....... അല്ലാതെ തൻറെ വിശ്വാസങ്ങൾ ഒന്നും അതിനുവേണ്ടി ത്യജിക്കണ്ട...... " എങ്കിലും അച്ഛൻറെയും അമ്മയുടെയും ഒക്കെ സന്തോഷം കൂടെ........ വിവാഹം നടന്ന് കാണാൻ അവർക്കും ആഗ്രഹം ഉണ്ടാവില്ലേ.....? സമ്മതിക്കുകയാണെങ്കിൽ..... " തനിക്ക് ആഗ്രഹമുണ്ടോ.....? പള്ളിയിൽ വച്ച് ആഘോഷമായി എല്ലാവരുടെയും മുൻപിൽ വച്ച് ഒരു താലികെട്ട്......? പെട്ടന്ന് അവന്റെ മറുച്ചോദ്യയത്തിൽ അവൾ ഞെട്ടി.... "എൻറെ സ്വപ്നങ്ങളിൽ പോലും ഒരു വിവാഹം ഉണ്ടായിരുന്നില്ല..... പക്ഷേ റോയ്ച്ചായന്റെ അച്ഛൻറെയും അമ്മയുടെയും ന്യായമായ ആഗ്രഹം...... " ദേവി എനിക്ക് എന്ത് കാര്യത്തിലും എൻറെ ആയിട്ടുള്ള കുറച്ച് തീരുമാനങ്ങൾ ഉണ്ട്...... അങ്ങനെ ഒരു തീരുമാനത്തിൽ അടിസ്ഥാനത്തിലാണ് ഞാൻ തന്നെ വിവാഹം കഴിച്ചത് പോലും...... തുറന്നു പറയാമല്ലോ തന്നെ മതംമാറ്റി ഈ വീട്ടിൽ ഭാര്യയായി നിർത്തുന്നതിൽ എനിക്ക് താല്പര്യമില്ല........ താൻ എന്റെ ഭാര്യ ആണ്.... ആ അവകാത്തിൽ നിൽക്കാം.....

നിയമപരമായി ഇപ്പോൾ അംഗീകരിച്ച കാര്യവുമാണ്..... പക്ഷേ അതിന് തൻറെ വിശ്വാസങ്ങളെ താൻ മറക്കണ്ട കാര്യമില്ല...... ഈ വീട്ടിൽ വഴക്ക് ഉണ്ടാവാതിരിക്കാൻ വേണ്ടി അങ്ങനെ ഒരു ത്യാഗം ചെയ്യേണ്ട ആവശ്യമില്ല...... നമ്മൾ തമ്മിൽ പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു എങ്കിൽ ഒരുപക്ഷേ ഞാൻ ഇതിന് സമ്മതിച്ചേനെ...... പക്ഷേ സാഹചര്യം കൊണ്ട് താൻ എന്നോടൊപ്പം പോന്നതാണ്...... അങ്ങനെയുള്ള തന്നെ ഞാൻ ഇനിയും വേദനിപ്പിക്കുന്നത് ശരിയല്ല....... ഇനി ഇതിനെപ്പറ്റി ഒരു സംസാരം വേണ്ട...... ആരേലും എന്തേലും ചോദിച്ചാൽ എന്നോട് പറഞ്ഞാൽ മതി..... ഞാൻ പറയുന്നതാണ് അവസാന തീരുമാനം എന്ന് പറഞ്ഞാൽ മതി..... ഇതിൻറെ പേരിൽ അവർ ആരെങ്കിലും തന്നോട് എന്തെങ്കിലും ദേഷ്യം കാണിക്കാണെങ്കിൽ എന്നോട് പറഞ്ഞാൽ മതി..... ഒരിക്കലും അതൊരു വാഴക്ക ആവാത്ത രീതിയിൽ ഞാൻ ഹാൻഡിൽ ചെയ്തോളാം..... ഉറച്ച ഒരു ആണോരുത്തൻ അവന്റെ ആ പെണ്ണൊരുത്തിക്ക് നൽകിയ ഏറ്റവും വലിയ വിശ്വാസമായിരുന്നു അത്...... അവന്റെ വ്യക്തിത്വത്തിൽ അവൾ വീണ്ടും ആരാധന അർപ്പിച്ചു പോയിരുന്നു...... " ഭക്ഷണം കഴിക്കാം.....! അവൻ മുൻപിൽ എഴുന്നേറ്റ് പോയപ്പോൾ അവൾ മെല്ലെ അവനെ അനുഗമിച്ചു..... പെട്ടെന്ന് അടുക്കളയിൽ നിന്നും ആഹാരം എടുത്തുകൊണ്ടുവന്ന് അവൻ വിളമ്പി...... ഓരോ കറികളും ചോദിക്കാൻ ആയിരുന്നു തീരുന്നതിന് അനുസരിച്ച് അവൾ വിളമ്പി കൊണ്ടേയിരുന്നു..... തന്റെ അടുത്ത് ഒരു പ്ലേറ്റ് വെച്ചതിനുശേഷം ഒപ്പമിരുന്ന് കഴിക്കാൻ അവൻ എത്ര നിർബന്ധിച്ചിട്ടും അവൾ തയ്യാറായില്ല..... അവനിൽ ആയിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ......

ഒരു നിമിഷം കണ്ണിമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു പോയിരുന്നു അവൻ... ഇന്ന് വരെ ഈ പെണ്ണിന്റെ ചന്തം അടുത്ത് കണ്ടിട്ട് ഇല്ല എന്ന് അവൻ ഓർക്കുകയായിരുന്നു....... ഒരിക്കൽപോലും പ്രണയത്തോടെ നോക്കിയിട്ടില്ല....... അതുകൊണ്ടായിരിക്കാം ഒരു പക്ഷേ ഇത്രയും സൗന്ദര്യം ഇതിനു മുൻപ് അവൾക്ക് തോന്നാതിരുന്നത്.... . പക്ഷേ ഇപ്പോൾ അവൾ മാത്രമാണ് ഉള്ളിൽ ഉള്ളത്....... തൻറെ എല്ലാ വികാരങ്ങളും താൻ പ്രകടിപ്പിക്കേണ്ടത് ഈ ഒരുതീയോട് മാത്രമാണ്.......... അതുകൊണ്ടാവും അവളുടെ ഓരോ പ്രവർത്തിക്കു പോലും ഒരു പ്രത്യേക താളവും സൗന്ദര്യവും ഒക്കെ തോന്നുന്നത് എന്ന് തോന്നിയിരുന്നു........ അറിയാതെ അവൻ പ്രണയിച്ചു തുടങ്ങുകയായിരുന്നു അവളെ..... ഭക്ഷണം കഴിച്ചു കഴിഞ്ഞ് മുറിയിലേക്ക് ചെന്ന് ഷർട്ട് ഇട്ടതിനുശേഷം അവളോട് പറഞ്ഞു.... "ഭക്ഷണം കഴിക്കണം...... അവൾ സമാധാനപൂർവ്വം തലയാട്ടി..... അവളോട് യാത്ര പറഞ്ഞു അവൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ മുറ്റത്തിന്റെ ഓട്ടോയുടെ അരികിൽ വരെ അവൾ അവനെ അനുഗമിച്ചിരുന്നു...... ഓട്ടോയിലേക്ക് കയറുന്നതിനു മുൻപ് മിഴികൾ തമ്മിൽ ഒന്ന് കൊരുത്തിരുന്നു...... പെട്ടെന്നാണ് ശോഭന വീട്ടിലേക്ക് വരുന്നത് കണ്ടത്..... "ആഹാ രണ്ടുപേരും ഉണ്ടല്ലോ..... ഞാൻ രാവിലെ കൊച്ചിനെ കാണാൻ വേണ്ടി വന്നപ്പോൾ ഇവിടെ ഞാൻ കണ്ടില്ല...... ദേവിക പണിപെട്ട് ഒന്ന് ചിരിച്ചു..... പെട്ടെന്നാണ് ശോഭന അത് ശ്രദ്ധിച്ചത് പെട്ടെന്ന് തന്നെ റോയിയുടെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു..... " അല്ല റോയ്ച്ച നീ ഒരു പെങ്കൊച്ചിനെ കേട്ടിട്ട് ഒരു മിന്ന് മാല പോലും ഇതിന് നീ കെട്ടി കൊടുത്തില്ലേ.....? വെറും കഴുത്തോടെ ആണോ ഇതിനെ കൊണ്ടുവന്ന നിർത്തിയിരിക്കുന്നത്.....?

അവൻറെ അഭിമാനത്തെ പോലും ചോദ്യം ചെയ്യുന്നതായിരുന്നു ആ ചോദ്യമെന്ന് റോയിക്ക് തോന്നിയിരുന്നു..... താൻ ഇതുവരെ അതിനെപ്പറ്റി ചിന്തിച്ചില്ല..... ഇന്നലെ തിരക്കുകൾക്കിടയിൽ അങ്ങനെയൊന്നും താൻ കരുതിയിരുന്നില്ല...... സത്യമാണ് രജിസ്റ്ററിൽ ഒരു ഒപ്പിട്ടു എന്നതൊഴിച്ചാൽ താൻ ഒരു അവകാശവും നേടിയിട്ടില്ല..... ഒരു താലിമാലയുടെ അവകാശം പോലും തനിക്ക് അവൾളിൽ ഇല്ല എന്നോർത്തപ്പോൾ ആ നിമിഷം അവൻ ചെറുതാകും പോലെ തോന്നിയിരുന്നു..... " അതെ കല്യാണം കഴിച്ച പെൺപിള്ളാർക്ക് ഒരു 2 പവന്റെ മാല എങ്കിലും മേടിച്ച് കൊടുക്കണം എന്നാണ് നാട്ടുനടപ്പ്..... മേടിച്ച് കൊടുക്ക് റോയ് ഒരു 2 പവൻ മാല...... ശോഭനയുടെ ആ തമാശ അത്ര റോയിക്ക് രസിച്ചില്ല എങ്കിലും ഒന്നും മിണ്ടാതെ അവരെ നന്നായി ഒന്ന് ദഹിപ്പിച്ച് നോക്കി ദേവിയോട് കണ്ണുകൾ കൊണ്ട് പോവുകയാണ് എന്ന് കാണിച്ചതിനു ശേഷം അവൻ വണ്ടി വിട്ട് പോയിരുന്നു...... അവന് താൻ പറഞ്ഞത് ഇഷ്ട്ടം ആയില്ല എന്ന് ശോഭനയ്ക്ക് മനസ്സിലായിരുന്നു..... അതുകൊണ്ട് തന്നെ പിന്നീട് അഭിപ്രായങ്ങൾ ഒന്നും പറയാതെ ദേവികയോട് യാത്രപറഞ്ഞു അവർ വീട്ടിലേക്ക് മടങ്ങിയിരുന്നു..... സിസിലി നല്ല ഉറക്കമായിരുന്നു..... അതുകൊണ്ട് തന്നെ പിന്നീട് എന്ത് ചെയ്യും എന്ന് കരുതി ആയിരുന്നു ദേവിക ഇരുന്നിരുന്നത്..... പകൽ ഉറങ്ങി തനിക്ക് ശീലവും ഇല്ല....... വെറുതെ അവൾ മുറി മുഴുവൻ ഒന്ന് വൃത്തിയാക്കി....... പിന്നീട് ഉമ്മറവും നന്നായി വൃത്തിയാക്കിയിരുന്നു..... കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് തങ്കച്ചൻ അവിടേക്ക് കയറി വരുന്നത്...... തങ്കച്ചന് അവളെ കണ്ടപ്പോൾ നന്നായി ചിരിച്ചു കാണിച്ചിരുന്നു....

. അയാൾ മദ്യപിച്ചിട്ടില്ല എന്ന് അവൾക്ക് തോന്നിയിരുന്നു..... " അച്ഛന് ചോറ് എടുക്കട്ടെ...... വന്നപാടെ അവൾ അയാളോട് അതായിരുന്നു ചോദിച്ചത്.... "വേണ്ട മോളെ.... ഞാൻ കഴിച്ചായിരുന്നു റോസിയുടെ വീട്ടിൽനിന്ന്...... അത്രയും അയാൾ പറഞ്ഞിരുന്നുള്ളൂ.... " അമ്മച്ചി ഉറക്കമാ..... "എനിക്കറിയാം ഈ സമയത്ത് പതിവുള്ളതാണ്..... അത്രയും പറഞ്ഞ് അയാൾ ടിവി ഓണാക്കി കാണാൻ ആയിരുന്നു...... അവിടെ ബാക്കിയുള്ള കുറച്ചു പാത്രങ്ങൾ കൂടി കഴുകി വെച്ചു ശേഷം കുറച്ച് ചോറ് കഴിച്ചു...... പിന്നീട് മെല്ലെ മുറ്റത്തേക്കിറങ്ങി..... മുറ്റത്ത് പൂച്ചെടികൾ ഒന്നുമില്ല എന്ന് അവൾ ശ്രദ്ധിച്ചു..... പക്ഷേ വിശാലമായ മുറ്റം ആണ്...... നന്നായി പൂച്ചെടികൾ വെച്ചാൽ നല്ല ഭംഗി ആയിരിക്കും എന്ന് അവൾക്ക് തോന്നി....... വെറുതെ ഇരുന്ന് അവൾക്ക് ശീലമില്ലാത്തതിനാൽ ജോലി ചെയ്യാതെ എന്ത് ചെയ്യും എന്നുള്ളതായിരുന്നു അവളുടെ വലിയ കടമ്പ എന്ന് പറയുന്നത്..... തറ തുടയ്ക്കാൻ ഇടുന്ന തുണി മുതൽ കൈകല പിടിക്കുന്ന തുണികൾ വരെ അവൾ നനച്ചു ഭംഗിയാക്കി ഇട്ടു...... നാലരയോടെ അടുപ്പിച്ച് സിസിലി ഉറക്കം എഴുന്നേറ്റ് വരുമ്പോൾ മനോഹരമായ കിടക്കുന്ന അടുക്കളയായിരുന്നു കണ്ടത്...... അത് കണ്ടപ്പോൾ തന്നെ അവർക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു...... എങ്കിലും അവർ അത് പുറത്ത് കാണിച്ചിരുന്നില്ല...... അടുക്കളയുടെ തിണ്ണയിലിരുന്ന് ആലോചനയിൽ മുഴുകിയ ദേവികയ്യിൽ ആയിരുന്നു അവരുടെ ദൃഷ്ടി..... പെട്ടെന്ന് അവരെ കണ്ടപ്പോഴേക്കും അവൾ ചാടി എഴുന്നേറ്റിരുന്നു..... " നീ ഉറങ്ങി ഇല്ലായിരുന്നോ.....? സിസിലി ചോദിച്ചു.... " എനിക്കങ്ങനെ ഉച്ചയ്ക്ക് ഉറങ്ങുന്ന പതിവ് ഒന്നുമില്ല അമ്മച്ചി..... "ഇവിടെ എല്ലാവരും ഉച്ചയ്ക്ക് ഉറങ്ങും..... ഇവിടെ പാല് മേടിക്കുന്ന ശീലമില്ല എന്ന് ഞാൻ പറഞ്ഞില്ലേ......

അതുകൊണ്ട് കാപ്പി ഇടട്ടെ... അവൾ തലയാട്ടി... "റാണി വരുമ്പോഴേക്കും കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി വെക്കണ്ടേ...... ഗോതമ്പു പൊടി ഒക്കെ എവിടെയായിരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു അല്ലേങ്കിൽ ഞാൻ എന്തെങ്കിലും ഉണ്ടാക്കിയെനെ..... ദേവിക പറഞ്ഞു..... " അങ്ങനെ ശീലം ഒന്നുമില്ല കൊച്ചേ ചോറ് വല്ലതും വരുമ്പോൾ വേണെങ്കിൽ എടുത്തു കഴിക്കും. ... പ്രത്യേകിച്ചൊന്നും ഉണ്ടാക്കി വെക്കുന്ന പരിപാടി ഒന്നും ഇതുവരെ ഇല്ല..... അവര് തന്നെ കട്ടൻകാപ്പി ഇടുന്ന ഉണ്ടായിരുന്നു..... ശേഷം അതിൽ നിന്നും പകർന്ന് അവൾക്കും കൊടുത്തു.... അല്പം ഉണ്ടായിരുന്നത് ഒരു ഗ്ലാസ്സിൽ പകർത്തി അവൾ തങ്കച്ചന്റെ അരികിലേക്ക് പോയപ്പോൾ സിസിലിക്ക് അവളോട് ഒരു സ്നേഹം തോന്നിയിരുന്നു..... നല്ല പെൺകുട്ടിയാണ് അവൾ എന്ന് അവർ ഓർത്തു...... നാലു മണി കഴിഞ്ഞപ്പോഴേക്കും റോയി വന്നിരുന്നു..... പതിവില്ലാത്ത സമയത്ത് അവനെ അവിടെ കണ്ടപ്പോൾ സിസിലിക്ക് അല്പം നീരസം തോന്നിയിരുന്നു..... "ഒരു ആവശ്യത്തിന് വിളിച്ചാലും വരാത്തവനാണ്..... ഇപ്പോൾ പെണ്ണ് കെട്ടിയപ്പോൾ മിനിറ്റിനു മിനിറ്റിനു വീട്ടിൽ വരുന്നുണ്ട് .... റോയ് കേൾക്കാൻ വേണ്ടി അവർ പറഞ്ഞതിനുശേഷം അടുക്കളയിലേക്ക് പോയി.... ആരോടും ഒന്നും സംസാരിക്കാതെ മുറിയിലേക്കാണ് ചെന്നത്.... അവനെ അനുഗമിച്ച് ദേവികയും മുറിയിലേക്ക് ചെന്നിരുന്നു..... അവളെ കണ്ടപ്പോഴേക്കും അവൻ ഒന്ന് പുഞ്ചിരിച്ചു.... " കാപ്പി എടുക്കട്ടെ.... " വേണ്ട ഞാൻ ചായകുടിച്ച് ആയിരുന്നു..... അവൾ കുളിച്ച് റെഡിയായി ഇരിക്കുകയാണ് എന്ന് അവന് തോന്നിയിരുന്നു..... " ആ കഥക് അടയ്ക്ക്..... അവൻ പറഞ്ഞപ്പോൾ അവൾ മനസിലാകാതെ അവൾ മുഖത്തേക്ക് നോക്കി പിന്നെ അവൻ പറഞ്ഞത് പോലെ കഥക് മെല്ലെ ചാരി...... ഒരുനിമിഷം എന്തിനാകും അവൻ കതക് അടയ്ക്കാൻ പറഞ്ഞത് എന്ന് ഒരു ഭയം അവൾക്ക് തോന്നി.... ശരീരത്തിലൂടെ ഒരു മിന്നൽ കയറി...................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story