സാഫല്യം: ഭാഗം 20

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

"അതൊരു അച്ഛൻറെ കടമ തന്നെയാണ്...... പക്ഷേ എനിക്ക് ഒരു തീരുമാനം ഉണ്ടാകും രാഘവേട്ടാ...... ഞാൻ ഏത് കാലത്ത് പെണ്ണുകെട്ടിയാലും, ആ പെണ്ണിന്റെ കയ്യീന്ന് സ്ത്രീധനം ഒന്നും വാങ്ങരുതെന്ന്...... അതിപ്പോൾ രാഘവേട്ടൻ അല്ല മറ്റ് ആരാണെങ്കിലും ഞാൻ വാങ്ങില്ല..... കാരണം മറ്റൊന്നുമല്ല, ഞാൻ ഒരു പെങ്കൊച്ചിനെ കെട്ടിച്ചുവിട്ടിട്ടുള്ളത് ആണ്. എൻറെ ചേച്ചിയെ..... കല്യാണം കഴിപ്പിച്ച് മറ്റൊരു വീട്ടിലേക്ക് വിട്ടപ്പോൾ ഒരു കുറവ് അവൾക്ക് വരരുതെന്ന് ആഗ്രഹിച്ച് കൊടുക്കേണ്ടത് എല്ലാം കൊടുത്തു തന്നെയാണ് ആ കല്യാണം നടത്തിയത്.... ആ കടം ഇന്നും എനിക്ക് മാറിയിട്ടില്ല..... അത് അറിയാവുന്നത് കൊണ്ട് തന്നെ കടം എടുത്ത ആരോടും കല്യാണം നടത്തരുതെന്നാണ് ഞാൻ പറയാനുള്ളത്..... കൂട്ടുകാരോടു പോലും..... പിന്നെ രാഘവേട്ടൻ വിചാരിക്കുന്നതുപോലെ ഇത് എടുത്തിട്ട് തിരിച്ചടക്കുന്നത് ഒന്നും അത്ര എളുപ്പമുള്ള കാര്യമല്ല...... ഇപ്പോഴാണെങ്കിൽ കേറി കിടക്കാൻ സ്വന്തമായി ഒരു വീട് എങ്കിലും ഉണ്ട്....... കടക്കാർ അതും കൂടെ കൊണ്ടുപോയ ഈ കൊച്ചിനെ കൊണ്ട് രാഘവേട്ടൻ ഇങ്ങോട്ട് പോകും.....? ഇപ്പോ രാഘവേട്ടൻ എടുപിടിന്ന് ലോൺ ഒക്കെ എടുത്ത് എനിക്ക് കുറച്ച് കാശ് തന്നു എന്ന് തന്നെ ഇരിക്കട്ടെ, അതൊന്നും തിരിച്ചടയ്ക്കുന്നത് എളുപ്പമുള്ള കാര്യം അല്ല രാഘവേട്ടാ...... ഈ കാലത്തിനിടയിൽ എന്നെക്കൊണ്ട് തന്നെ ഇതുവരെ ഒന്നും പറ്റിയിട്ടില്ല..... പിന്നെ ആണ് ഈ വയ്യാത്ത അവസ്ഥയിൽ രാഘവേട്ടനു.... അതുകൊണ്ട് അത്തരം കാര്യങ്ങളെപ്പറ്റി ഒന്നും രാഘവേട്ടൻ ചിന്തിക്കേണ്ട...... ഞാൻ ഇപ്പൊൾ ദേവിക അല്ല മറ്റാരെ വിവാഹം കഴിക്കാണ് എങ്കിലും ആ പെൺകുട്ടിയുടെ വീട്ടുകാരുടെ കയ്യിൽ പത്ത് പൈസ മേടിക്കാൻ ആയിരുന്നില്ല മനസ്സിൽ വിചാരിച്ചത്..... എന്നേലും ഒരു വിവാഹമുണ്ടെങ്കിൽ ഇങ്ങനെ ആണ് എന്ന് പണ്ട് തന്നെ തീരുമാനിച്ചതാ......

ചങ്കൂറ്റത്തോടെ കെട്ടി കൊണ്ടു വരുന്ന പെൺകൊച്ചിനെ നോക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ നമ്മൾ ആണുങ്ങൾ ആണെന്നും പറഞ്ഞു കഴിയുന്നത് എന്തിനാ..... അതുകൊണ്ട് എനിക്കൊന്നും തന്നില്ല എന്നോർത്ത് രാഘവേട്ടൻ മനസ്സ് വിഷമിപ്പിക്കേണ്ട..... ഇപ്പോൾ ലോൺ എടുക്കാൻ ഒന്നും നിൽക്കേണ്ട...... വലിയ കാര്യായിട്ട് ഒന്നും നോക്കാൻ പറ്റിയില്ലെങ്കിലും പട്ടിണിക്ക് ഇടാതെ ഞാൻ നോക്കിക്കോളാം...... ചെറു ചിരിയോടെ തന്നെ റോയ് പറഞ്ഞു... " മോനേ....... അറിയാതെ രാഘവൻ നിറകണ്ണുകളോടെ എഴുന്നേറ്റ് അവന്റെ കൈകളിൽ പിടിച്ചിരുന്നു...... ആ കാഴ്ച കണ്ട് റോയിക്കും വേദന തോന്നിയിരുന്നു..... ദേവികയെയും ആ കാഴ്ച വല്ലാതെ ഉലച്ചിരുന്നു...... പക്ഷേ അതിൽ കൂടുതലായും റോയ് പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിനെ നന്നായിത്തന്നെ നിറച്ചിരുന്നു...... ഇങ്ങനെ ഒരു ചെറുപ്പക്കാരനെ ആഗ്രഹിക്കാത്ത ഒരു പെൺകുട്ടിയും ഉണ്ടാവില്ല എന്ന് ആ നിമിഷം അവൾ മനസ്സിൽ ഓർക്കുകയായിരുന്നു...... ഇതുവരെ ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി ദേവികയ്ക്ക്.... ഒരിക്കൽ തന്റെ മനസ്സിൽ നിറഞ്ഞ അനാഥത്വം മെല്ലെ മാഞ്ഞത് പോലെ..... എല്ലാ പരീക്ഷണങ്ങൾക്കും ഒടുവിൽ ഈശ്വരൻ തനിക്ക് തന്ന പുണ്യമാണ് റോയി എന്നുപോലും അവൾ ആ നിമിഷം ചിന്തിച്ചു പോയിരുന്നു..... "എന്താ രാഘവേട്ടാ ഇത്..... ഇങ്ങനെ പറഞ്ഞാലോ...? ദേ..... സമയം ഒരുപാടായി..... നമുക്ക് ഇറങ്ങിയാലോ.....? അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിക്കുമ്പോൾ അവന് ഉള്ളിലെ വല്ലാത്ത വിഷമം ഉണ്ട് എന്ന് അവൾക്കും തോന്നിയിരുന്നു...... " അമ്മയെ കാണണ്ടേ.....?

നിറഞ്ഞു വന്ന കണ്ണുകൾ തൂത്തു കൊണ്ട് അവൾ ചോദിച്ചപ്പോൾ അവൻ അകത്തേക്ക് കയറിയിരുന്നു..... മകൾ സുരക്ഷിതമായ കൈകളിൽ തന്നെയാണ് എത്തിച്ചേർന്നത് എന്ന് ചാരിതാർത്ഥ്യം ആ അച്ഛൻറെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നത് ദേവിക കണ്ടിരുന്നു..... അകത്തെ മുറിയിലേക്ക് ചെന്ന് ദേവികയുടെ അമ്മയുടെ അരികിലിരുന്ന് സംസാരിച്ചതിന് ശേഷമാണ് റോയി ഇറങ്ങാൻ വേണ്ടി തയ്യാറായത്..... റോയ് കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു...... "ന്റെ കുട്ടി പാവാണ്..... തിരിയാത്ത ഭാഷയിലാണ് അവർ പറഞ്ഞതെങ്കിലും റോയിക്ക് അത് മനസ്സിലായിരുന്നു..... "ഞാനും ഒരു പാവമാണ്..... ചിരിയോടെ റോയ് പറഞ്ഞു.... " ഒരിക്കലും അമ്മയുടെ പാവം കുട്ടിയെ ഞാനായിട്ട് വിഷമിപ്പിക്കില്ല...... അങ്ങനെ ഒരു ഉറപ്പ് അവർക്ക് കൊടുത്ത് ആ വീട്ടിൽ നിന്നും റോയി ഇറങ്ങുമ്പോൾ ദേവിക വീണ്ടും തൻറെ മനസ്സിൽ ഉണരുന്ന ഇഷ്ടത്തിന്റെ അർത്ഥം തിരയുകയായിരുന്നു..... " ഒരുപാട് ദൂരെ ഒന്നുമല്ലല്ലോ കാണണമെന്ന് തോന്നുമ്പോൾ നിങ്ങളും അവിടേക്ക് വരണം...... തോന്നുമ്പോഴല്ല നിങ്ങൾ രണ്ടാളും കൂടെ എങ്കിലും അവിടേക്ക് വരണം ഉടനെതന്നെ...... രാഘവനോട് റോയി അങ്ങനെ പറഞ്ഞപ്പോൾ ദേവികയുടെ മനസ്സും നിറഞ്ഞിരുന്നു...... ഒരു കുടുംബം സന്തോഷപൂർവ്വം കൊണ്ടുപോകാൻ എന്തൊക്കെ ചെയ്യണമെന്ന് അവന് നന്നായി അറിയാം എന്ന് ദേവികയ്ക്ക് തോന്നിയിരുന്നു...... ചിരിയോടെ ഓട്ടോയിലേക്ക് കയറുമ്പോൾ അവളുടെ മനസ്സും വർഷങ്ങൾക്കുശേഷം നിറഞ്ഞു തന്നെയായിരുന്നു ഇരുന്നത്..... തിരികെ പോകുമ്പോൾ ഒരുപാട് സന്ധ്യയോട് സമയം അടുത്തിരുന്നു.......

അടുത്തുള്ള ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുൻപിൽ അവൻ വണ്ടി നിർത്തിയപ്പോൾ അവൾ കാര്യമറിയാതെ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു..... " ഇറങ്ങ്..... ഗൗരവത്തോടെ തന്നെ അവൻ പറഞ്ഞപ്പോൾ അവനെ അനുസരിച്ച് തന്നെ അവൾ പുറത്തേക്ക് ഇറങ്ങിയിരുന്നു..... " അതെ അത്യാവശ്യം എന്തൊക്കെ വേണ്ടെന്നുവെച്ചാൽ വാങ്ങിക്കു..... ഞാൻ അകത്തേക്ക് വരുന്നില്ല എനിക്ക് ഈ പെണ്ണുങ്ങളെ കൂടെ അങ്ങനെ കടയിലേക്ക് ഒന്നും വന്നു അത്ര പരിചയം പോര..... റോയ് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.... " അയ്യോ എനിക്കൊന്നും വേണ്ട.... അരുതാത്ത എന്തോ കേട്ടപോലെ അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു...... " താൻ കൊണ്ടുവന്ന സാധനങ്ങളൊക്കെ ഞാൻ കണ്ടതല്ലേ...... ആവശ്യങ്ങളൊക്കെ എന്നോട് പറയാൻ ഒരു മടി കാണും എന്ന് എനിക്കറിയാം...... പക്ഷേ കണ്ടറിഞ്ഞു ചെയ്യേണ്ടത് എൻറെ കടമയല്ലേ.... എന്താണെന്ന് വച്ചാൽ പോയി വാങ്ങിക്കോളൂ..... ഒറ്റയ്ക്ക് പോകാൻ മടി ഉണ്ടോ....? ശങ്കയോടെ നിന്നവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.... "അതുകൊണ്ടല്ല എനിക്ക് ഇപ്പോൾ ഒന്നും ആവശ്യമില്ല..... അതുകൊണ്ടാണ്.... ഷോളിൽ കൈ കൊരുത്തവൾ പറഞ്ഞു... "അങ്ങനെ താൻ പറയൂ എനിക്കറിയാം..... പക്ഷേ ഇനി ഇപ്പൊൾ താൻ അത്യാവശ്യം നല്ലതായി ഒക്കെ നടന്നില്ലെങ്കിൽ അതിൻറെ നാണക്കേട് എനിക്ക് കൂടി അല്ലേ.....? ഞാൻ ഒരു പെങ്കൊച്ചിനെ വിളിച്ചുകൊണ്ട് വന്നിട്ട് അതിനുവേണ്ടത് ഒന്നും വാങ്ങിച്ചു കൊടുക്കുന്നില്ലെന്ന് നാട്ടുകാരും പറയും...... നമുക്കിനി നൂല് പൊങ്ങി ചുരിദാർ ഒന്നും വേണ്ട.....! അവൻ പറഞ്ഞ " നമ്മുക്ക് "എന്ന സംബോധന അവളിൽ ഒരു പ്രേത്യകത ഉണർത്തി... " തൽക്കാലത്തേക്ക് ആവശ്യമുള്ളത് എന്താണെന്ന് വെച്ചാൽ വാങ്ങിക്കോ..... ഇപ്പോ അടക്കും കട.....

പിന്നെ പുറത്തിറങ്ങാൻ ഒന്നും സമയം കിട്ടിയില്ല..... ഇനിയും അവനെ എതിർക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് മടിച്ചുമടിച്ച് അവൾ കടയിലേക്ക് കയറി...... ആവശ്യം വേണ്ട രണ്ട് ചുരിദാറുകൾ മാത്രം വാങ്ങി..... അവൻ അപ്പോഴേക്കും അവൻ ഉള്ളിലേക്ക് കയറി വന്നിരുന്നു, "രണ്ടെണ്ണം മതിയോ....? അവൾ വാങ്ങിയ ഏറ്റവും വില കുറഞ്ഞ രണ്ടെണ്ണം നോക്കി അവൻ ചോദിച്ചു.... "മതി....! പതിഞ്ഞ ശബ്ദത്തിൽ അവൾ മൂളി എങ്കിലും, അവൾ എതിർത്തിട്ടും അവൻ രണ്ടെണ്ണം കൂടി വാങ്ങി... ബില്ല് കൊടുത്തതിനുശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു ഓട്ടോ രണ്ടുപേർക്കും അരികിലായി കൊണ്ടുവന്ന് നിർത്തിയത്... അതിൽനിന്നും പരിചിതനായ ഒരാൾ ഇറങ്ങി റോയിയുടെ അടുത്തേക്ക് വന്നിരുന്നു, കുറച്ചുകൂടി അടുത്ത് വന്നപ്പോഴാണ് അന്ന് രജിസ്ട്രാർ ഓഫീസിൽ വന്ന ഒരു കൂട്ടുകാരൻ ആയിരുന്നു അത് എന്ന് അവൾക്ക് മനസ്സിലായത്...... അയാൾ അവളെ നോക്കി ഒന്ന് ചിരിച്ചു...... അവൾ തിരിച്ചും.... "ആഹാ നിന്നെ വൈകിട്ട് സ്റ്റാൻഡിൽ കണ്ടില്ലല്ലോ എന്ന് ഞാൻ വാസു ചേട്ടനോട് പറഞ്ഞതേയുള്ളൂ...... നീ പെണ്ണുമ്പിള്ളേ കൊണ്ട് കറങ്ങാൻ ഇറങ്ങിയതാ ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ..... അയാളുടെ ആ സംസാരത്തിൽ ചെറുതായി റോയി ഒന്ന് ചമ്മി എന്ന് ദേവികയ്ക്ക് തോന്നിയിരുന്നു..... അവൾക്കും ഒരു വല്ലായ്മ തോന്നിയിരുന്നു.... " പോടാ കറങ്ങാൻ ഇറങ്ങിയത് ഒന്നുമല്ല....... ഇവരുടെ വീട്ടിലേക്ക് പോയത് ആണ്.... റോയ് മുണ്ട് അഴിഞ്ഞു കിടന്ന മുണ്ട് മടക്കി കുത്തി പറഞ്ഞു.... "അതിനായിരുന്നു നീ അഞ്ചു മണി ആയപ്പോഴേക്കും സ്റ്റാൻഡിൽ നിന്ന് പോന്നത്..... ഞാൻ വിചാരിക്കുകയും ചെയ്തു എന്തുപറ്റിയെന്ന്...... അയാൾ പറഞ്ഞു...

" പിന്നെ പെങ്ങളെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ചെലവു ചെയ്തിട്ടില്ല...... പെട്ടെന്ന് ചെയ്തേക്കാം പറഞ്ഞേക്കണേ..... പരിചയ ഭാവത്തിൽ അവളോട് അയാൾ പറഞ്ഞപ്പോൾ അവൾ ഒരു ചിരി മാത്രമായിരുന്നു മറുപടി കൊടുത്തത്...... "പിന്നെ എൻറെ കൂട്ടുകാരൻ ആയതുകൊണ്ട് പറയല്ല കേട്ടോ.... ഈ നാട്ടിൽ കാണില്ല ഇത്രയും നല്ലൊരു ചെറുക്കൻ.... ഇവനെ കിട്ടിയ പെങ്ങള് ഭാഗ്യവതിയാണ്..... നമ്മുടെ സ്റ്റാൻഡ് തന്നെ എല്ലാവരും പറയും ഇവനെ കിട്ടുന്ന പെൺകൊച്ചു ഭാഗ്യം ഉള്ളവൾ ആണെന്ന്..... അയാളുടെ ആ വെളിപ്പെടുത്തലിൽ അറിയാതെ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു..... " ഒന്ന് പോടാ...... മതി നിന്ന് ആക്കിയത്.... ചിരിയോടെ റോയി അയാളോട് യാത്ര പറഞ്ഞു തിരികെ വണ്ടിയിലേക്ക് കയറുമ്പോൾ ദേവികയൊടെ അവൻ പറഞ്ഞു... " ഞങ്ങൾ രണ്ടുപേരും ഒരു സ്റ്റാൻഡിൽ കിടന്നാണ് ഓടുന്നത്..... അറിയില്ലെ..... സുധീപ്.... രജിസ്ട്രൽ ഓഫീസിൽ വന്നിരുന്നു....... വണ്ടിയിലേക്ക് അവളുടെ കൈയ്യിൽ ഇരുന്ന കവറുകൾ വച്ചുകൊണ്ട് അവൻ പറഞ്ഞു .. " പേര് അറിയില്ലായിരുന്നു അന്ന് കണ്ടിരുന്നു.... ദേവിക അവനോട് മറുപടി പറഞ്ഞിരുന്നു. പകരം ഒരു ചിരി ചിരിച്ചു, അവൻ മുണ്ടിന്റെ തലപ്പ് അഴിച്ചു വണ്ടിയിൽ കയറി.... ഇരുവരും വീട്ടിലെത്തിയപ്പോഴേക്കും സമയം ഏഴരയോടെ അടുത്തിരുന്നു...... ഉച്ചത്തിലുള്ള പ്രാർത്ഥനാഗീതങ്ങൾ കേൾക്കാമായിരുന്നു...... സന്ധ്യാ പ്രാർത്ഥനയുടെ സമയമാണ് എന്ന് ദേവികയ്ക്ക് മനസ്സിലായിരുന്നു...... ഹോളിലേക്ക് കയറി ഇരുവരും വന്നപ്പോഴേക്കും റാണിയും പ്രാർത്ഥിക്കുന്ന തിരക്കിലായിരുന്നു..... തങ്കച്ചൻ ആണെങ്കിൽ സെറ്റിയിൽ കിടന്നുറങ്ങുന്നുണ്ട്.....

അയാളുടെ മുഖം കണ്ടപ്പോൾ തന്നെ നല്ല ഫോമിലാണ് എന്ന് റോയ്ക്ക് മനസ്സിൽ ആയിരുന്നു...... പിന്നീട് അയാളെ ഗൗനിക്കാതെ മുറിയിലേക്ക് പോയി..... ദേവികയ്ക്ക് മുറിയിലേക്ക് പോകാൻ തോന്നിയിരുന്നില്ല, റാണിയുടെ അരികിലായി മുട്ടുകുത്തി ഇരുന്നു അവളുടെ ആ പ്രവർത്തി സിസിലിയിൽ വലിയ സന്തോഷം ഉണ്ടാക്കിയിരുന്നു...... പ്രാർത്ഥന കഴിയുന്നതുവരെ അവരോടൊപ്പം തന്നെ അവൾ ഇരുന്നു...... ഒന്നും തിരിച്ചു പ്രാർത്ഥിക്കാനും ചൊല്ലാനും അറിയില്ലെങ്കിലും പ്രാർത്ഥനകൾ എല്ലാം ശ്രദ്ധയോടെ കേട്ട് തന്നെ അവൾ ഇരുന്നിരുന്നു...... പ്രാർത്ഥന കഴിഞ്ഞപ്പോൾ അവൾ എഴുന്നേറ്റു മുറിയിലേക്ക് ചെന്നിരുന്നു..... അപ്പോഴേക്കും റോയി കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു....... അവൻ കുളിക്കാൻ പോയ സമയത്ത് അവൾ ഡ്രസ്സ് എല്ലാം മാറിയതിനുശേഷം അടുക്കളയിലേക്ക് ചെന്നിരുന്നു..... സിസിലി മാത്രമേ അടുക്കളയിൽ ഉണ്ടായിരുന്നുള്ളൂ..... അവർ വൈകിട്ടത്തെക്കുള്ള ഭക്ഷണത്തിൻറെ തയ്യാറെടുപ്പിലാണ് എന്ന് അവൾക്ക് തോന്നിയിരുന്നു. എങ്ങനെ സംസാരിക്കും എന്ന് അറിയാത്തതുകൊണ്ട് അവൾ അവർ കാണുന്ന രീതിയിൽ അവരുടെ അരികിലായി പോയി നിന്നിരുന്നു...... " ഞാൻ എന്തെങ്കിലും ചെയ്യണോ അമ്മച്ചി.... അവരുടെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു..... " ആ പയർ ഒന്ന് അരിയാമെങ്കിൽ എടുത്ത് അരിഞ്ഞോ.... വൈകിട്ടതേക്ക് മെഴുക്കുവരട്ടി വയ്ക്കാനാ..... അവളുടെ മുഖത്തേക്ക് നോക്കാതെ അവർ പറഞ്ഞെങ്കിലും ആ സംസാരത്തിൽ ദേഷ്യമില്ല എന്ന് അവൾക്ക് തോന്നിയിരുന്നു...... കേൾക്കാൻ കൊതിച്ചത് പോലെ അവൾ പെട്ടെന്ന് പണി തുടങ്ങിയിരുന്നു......

" വീട്ടിൽ ചെന്നിട്ട് എല്ലാരും എന്തു പറഞ്ഞു...... സിസിലിയുടെ ആ ചോദ്യം അവളിൽ വല്ലാത്ത അത്ഭുതം നിറച്ചിരുന്നു..... അങ്ങനെയൊരു ചോദ്യം അവരിൽ നിന്ന് ഉണ്ടാകുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.... " വലിയ സന്തോഷമായി എല്ലാവർക്കും..... എൻറെ അമ്മ തളർന്നു കിടക്കുക ആണ്.... അമ്മയ്ക്ക് ഏറ്റവും കൂടുതൽ സന്തോഷം ആയത്... എനിക്കൊരു നല്ല ജീവിതം ഉണ്ടായി കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അമ്മയായിരുന്നു.... അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..... അത് കണ്ടപ്പോൾ സിസിലിക്കും വേദന തോന്നിയിരുന്നു..... " മതി അവിടെ വെച്ചേക്ക്..... ബാക്കി ഞാൻ ചെയ്തോളാം.... മുറിയിലേക്ക് ചെല്ല്.... അവന് എന്തെങ്കിലും വേണോ എന്ന് ചോദിക്ക്..... സിസിലി ചെന്ന് പറഞ്ഞു.... "സാരമില്ല അമ്മച്ചി..... ഞാൻ ഉണ്ടാക്കി കൊള്ളാം.... റോയ്ച്ചായൻ കുളിക്കാൻ പോയി...... അവൾ പയർ അരിഞ്ഞതിനുശേഷം സിസിലി അതിൻറെ മുകളിലേക്ക് സവാള കൂടി അരിഞ്ഞിട്ടു. ശേഷം സിസിലി അവളുടെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു..... "ഞാൻ ഒരു കാര്യം ചോദിച്ചാൽ തെറ്റിദ്ധരിക്കരുത്..... അവരുടെ ആ മുൻ‌കൂർ ജാമ്യം എന്തിനാണെന്ന് അവൾക്ക് മനസിലായില്ല... പക്ഷേ അവൾ പറഞ്ഞു... " അമ്മ ചോദിച്ചോളൂ...... അവരുടെ ചോദ്യം എന്താണ് എന്ന് അറിയാൻ ഉള്ള ആകാംഷ അവളിൽ ഉണ്ടായിരുന്നു.... "കൊച്ചും റോയ്ച്ചനും തമ്മിൽ എത്ര കാലത്തെ അടുപ്പം ഉണ്ട്... പെട്ടന്ന് അതിനെ എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു..... " മറ്റൊന്നും കൊണ്ടല്ല അടുത്തകാലത്ത് ഒക്കെ അവൻ കുറെ കല്യാണ ആലോചന വന്നായിരുന്നു.....

. അപ്പോഴൊക്കെ അവൻ അതിൽ നിന്നും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു..... ഞങ്ങൾക്ക് അറിയില്ലായിരുന്നു ഇങ്ങനെയൊക്കെ അവന്റെ മനസ്സിൽ ഉണ്ട് എന്ന്.... അതുകൊണ്ട് ചോദിച്ചതാ..... അവർ പ്ളേറ്റിലെ കഷ്ണംങ്ങൾ എടുത്തു ചീനച്ചട്ടിയിൽ ഇട്ട് പറ്റിക്കാൻ വയ്ക്കുന്നതിനിടയിൽ സിസിലി പറഞ്ഞു... "അമ്മ വിചാരിക്കുന്ന പോലെ അങ്ങനെ..... ദേവിക വാക്കുകൾക്ക് പരതി....! " എന്നാ അമ്മച്ചി.... എന്നതാ അറിയേണ്ടത്.... എന്നോട് ചോദിച്ചാൽ മതി..... വാതിലിൽ വന്നു തല തൂവർത്തി റോയ് പറഞ്ഞപോൾ അവൾ പറയാൻ വന്നത് വീഴുങ്ങുകയായിരുന്നു..... അവൻറെ ശബ്ദം കേട്ടപ്പോഴേക്കും സിസിലിയും ഞെട്ടി.... " ഞാനൊന്നും ചോദിച്ചില്ലേ..... അത്രയും പറഞ്ഞ് സിസിലി അവിടെ വിടുമ്പോൾ നേരിയ ചിരി തോന്നിയിരുന്നു റോയ്ക്ക്.... " ഞാൻ പറഞ്ഞില്ലേ കൂടുതൽ സത്യസന്ധത ഒന്നും കാണിക്കാൻ നിൽക്കണ്ട..... അമ്മച്ചി ഇങ്ങനെ കുത്തി ചോദിച്ചുകൊണ്ട് ഇരികും.... താൻ ഒന്നും പറയാൻ നിൽക്കണ്ട കേട്ടോ.....? അവൾക്ക് ഒരു മുന്നറിയിപ്പ് നൽകിയതിനു ശേഷം അവൻ മുറിയിലേക്ക് പോയിരുന്നു...... പിന്നീട് അവൾ മെല്ലെ പറ്റി വന്ന പയർ മെഴുക്കുപുരട്ടിയിൽ എണ്ണ ഒഴിക്കാൻ ആയി തുടങ്ങിയിരുന്നു..... എല്ലാവരും ഒരുമിച്ചിരുന്ന് ആയിരുന്നു ഭക്ഷണം കഴിച്ചിരുന്നത്..... ദേവികയ്ക്ക് വലിയ സന്തോഷം തോന്നിയിരുന്നു...... ഇവിടെ വന്നതിനു ശേഷം ആദ്യമായാണ് ഇങ്ങനെ ഭക്ഷണം..... കഴിച്ച് കഴിഞ്ഞ് സ്വന്തം പ്ലേറ്റുമായി പോകാനായി തുടങ്ങിയ റോയിയെ എഴുന്നേൽക്കാൻ അനുവദിക്കാതെ മുൻപേ അവൻറെ പ്ലേറ്റ് കൂടി എടുത്തു കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നിരുന്നു...... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു......

💚💚💚💚💚💚💚💚💚💚💚💚💚💚 ഭക്ഷണം എല്ലാം കഴിഞ്ഞ് തിരികെ കിടക്കാനായി വന്നപ്പോഴും റോയൽ ടിവി കണ്ടു കഴിഞ്ഞിട്ട് ഉണ്ടായിരുന്നില്ല.... തങ്കച്ചൻ ഉള്ള ഭക്ഷണം കൂടി മേശപ്പുറത്ത് അടച്ചു വെച്ചതിനുശേഷം ആണ് ദേവിക വന്നത്..... അവളുടെ ഓരോ പ്രവർത്തികളും അവനിൽ കൗതുകം ഉണർത്തിയിരുന്നു..... അവൾ കാണാതെ അവളെ അവൻ വീക്ഷിച്ചിരുന്നു..... അവളോട് എവിടെയോ ഒരു സ്നേഹം മുള പൊട്ടുന്നത് അവൻ അറിയുന്നുണ്ടായിരുന്നു..... മുറിയിലേക്ക് റോയ് വരുമ്പോൾ അവൾ ഷീറ്റ് ഒക്കെ തട്ടി കുടഞ്ഞു വിരിക്കുകയായിരുന്നു. അവനെ കണ്ടപ്പോഴേക്കും ചെയ്തുകൊണ്ടിരുന്ന പ്രവർത്തികളിൽ ഒക്കെ ഒരു വിറയൽ വരുന്നത് അവൾ അറിഞ്ഞിരുന്നു. ഒട്ടൊരു കൗതുകത്തോടെ ആയിരുന്നു അവനത് കണ്ടത്. പിന്നെ അവളെ ഗൗനിക്കാതെ ഇട്ടിരുന്ന ഇന്നർ ബനിയൻ ഊരി ആയയിൽ ഇട്ടിരുന്നു..... അപ്പോഴേക്കും അവൾ ഷീറ്റ് വിരിച്ച് കഴിഞ്ഞിരുന്നു...... കിടക്കാതെ മടിച്ചു നിൽക്കുന്നവളോട് അവൻ ചോദിച്ചു.... " എന്താ കിടക്കുന്നില്ലേ.....? " കിടക്കുന്നു.....! വാക്കുകൾക്കായി തപ്പി അവൾ പെട്ടെന്ന് തന്നെ ഒരു അരിക് ചേർന്ന് കയറി കിടന്നിരുന്നു.... വീണ്ടും അവനു ചിരി വന്നിരുന്നു..... പിന്നീട് അതിനു ശേഷം കുരിശു വരച്ച് അവൻ കിടന്നപ്പോൾ വീണ്ടും അവൾ കൗതുകത്തോടെ തന്നെ അവനെ നോക്കുകയായിരുന്നു...... കുറച്ചു സമയങ്ങൾക്ക് ശേഷം അവൻറെ ശ്വാസഗതികൾ ഉയർന്നപ്പോൾ അവൻ ഉറങ്ങി എന്ന് അവൾക്ക് മനസ്സിലായിരുന്നു.....

റോയ് എന്ന വ്യക്തിയോട് മനസ്സിൽ ഒരു ഇഷ്ടം ഉടൽ എടുക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു...... അതിൻറെ അർത്ഥം എന്താണെന്ന് തിരയുകയായിരുന്നു അവൾ...... ഒരു നിമിഷം അവളുടെ കൈ തന്റെ മാറിലായി ചേർന്നുകിടക്കുന്ന മിന്നിലേക്ക് പോയിരുന്നു.... ഒരു വലിയ മുറിക്കുള്ളിൽ നിന്നും എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു വൈശാഖൻ..... പെട്ടെന്നാണ് തലയ്ക്ക് പുറകിൽ ശക്തമായ ഒരു പ്രഹരം അവന് ഏറ്റത്...... അവൻറെ നെറ്റിൽ നിന്ന് ചോര ഒലിക്കാൻ തുടങ്ങിയിരുന്നു..... " വൈശാഖ് സാർ......! അലറിവിളിച്ച് ദേവിക കട്ടിലിൽനിന്നും എഴുന്നേറ്റിരുന്നു..... പെട്ടെന്ന് റോയിയും ഉണർന്നിരുന്നു...... " എന്തുപറ്റി..... എന്താ സംഭവിച്ചേ.... .... അവളുടെ വിയർത്തിരിക്കുന്ന മുഖം കണ്ടു കൊണ്ട് അവൻ ചോദിച്ചു..... "ഞാനെന്തോ സ്വപ്നം കണ്ടത്.... അവൻറെ മുഖത്തേക്ക് നോക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു.... " വെള്ളം വല്ലതും വേണോ...? അവളോട് അവൻ ചോദിച്ചു.... " വേണ്ട.....! "എങ്കിൽ കിടന്നോ...... അവൻ പറഞ്ഞതും അവൾ ഒരു അരികിലേക്ക് നീങ്ങി കിടന്നിരുന്നു...... അവൾ ഉറങ്ങിയിട്ടില്ല എന്ന് അവന് മനസ്സിലായി....... തൊട്ടപ്പുറത്ത് അവന്റെ ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.... "വൈശാഖ് സർ " എന്ന് അതിനർത്ഥം ഇപ്പോഴും അവളുടെ മനസ്സിൽ നിന്നും അയാൾ പോയിട്ടില്ല എന്ന് തന്നെയാണ്....... റോയ് മനസ്സിൽ ഉറപ്പിച്ചു................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story