സാഫല്യം: ഭാഗം 21

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

" വൈശാഖ് സാർ.......! ആ പേര് മാത്രം അവൻറെ മനസ്സിൽ പ്രതിധ്വനി തീർത്തിരുന്നു..... അപ്പോൾ അത് തന്നെയാണ് ആ വാക്കുകളും ആ സ്വപ്നവും സൂചിപ്പിക്കുന്നത്..... അവളുടെ മനസ്സിന്റെ ഉള്ളറകളിൽ ഇപ്പോഴും അയാൾക്ക് സ്ഥാനം ഉണ്ട് എന്ന് തന്നെയാണ്...... അല്ലെങ്കിലും എങ്ങനെ മറക്കാൻ കഴിയും..? പരസ്പരം സ്നേഹിച്ചവരാണ്........ അവളുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന അതിഥി മാത്രമാണ് താൻ...... തന്നെ ഉൾക്കൊള്ളാൻ അവൾക്ക് സമയം എടുക്കുകയും ചെയ്യും...... പക്ഷേ അവളുടെ മനസ്സിൽ മറ്റൊരു പുരുഷൻ കുടിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഏതൊരു ആണിനും ഉണ്ടാകുന്ന അസ്വസ്ഥത തനിക്ക് ഉണ്ടാകുന്നുണ്ട് എന്ന് വേവലാതിയോടെ റോയ് തിരിച്ചറിയുകയായിരുന്നു....... അവളുടെ ഉള്ള് വീണ്ടും അവനായി നീറുന്നു എന്നത് എന്തുകൊണ്ടോ അവന് സമ്മതിച്ചു കൊടുക്കാൻ പ്രയാസം തോന്നി...... സ്വാർത്ഥതയാകാം ചിലപ്പോൾ.... സ്വന്തം ആണ് എന്ന് വിശ്വസിച്ചു പോയി...... ഈ രണ്ടു ദിവസങ്ങൾ കൊണ്ടുതന്നെ താൻ അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു...... സ്വന്തമാണെന്ന് വിശ്വാസത്തിൽ അവളെക്കുറിച്ച് സ്വപ്നങ്ങൾ നെയ്തു തുടങ്ങിയിരുന്നു..... പക്ഷേ അവളുടെ ഈ വെളിപ്പെടുത്തൽ തന്നത് ഉണ്ടാക്കിയിരിക്കുന്നത് വലിയൊരു വേദനയുടെ തിരി ആണെന്ന് റോയി അറിയുകയായിരുന്നു...... എത്ര ശ്രമിച്ചിട്ടും അവന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല...... 💚💚💚💚💚💚💚💚💚💚💚💚💚💚💚

അവൾ രാവിലെ എഴുന്നേറ്റ് തൻറെ ജോലികളൊക്കെ തീർത്ത് അവന് കാപ്പിയുമായി വന്നപ്പോഴും അവൻറെ മുഖത്ത് ഇന്നലെ കണ്ട സന്തോഷം ഇല്ല എന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു...... പക്ഷെ കാരണം ഊഹിക്കാൻ കഴിഞ്ഞിരുന്നില്ല...... അവളോട് കാണിക്കുന്ന ഓരോ പ്രവർത്തിയിലും ഒരു അകൽച്ച അവർക്ക് മനസ്സിലായി തുടങ്ങിയിരുന്നു...... അത് തന്റെ മനസ്സിൽ വേദന നിറയ്ക്കാൻ ശക്തിയുള്ളത് ആയിരുന്നു എന്ന് അവൾക്ക് തോന്നി...... ആ നെഞ്ച് ഇപ്പോഴും വൈശാഖിനെ ഓർത്തു പിടയുക ആവും എന്ന് ഓർത്തപ്പോൾ അവന്റെ നെഞ്ച് വിലങ്ങി.... ഭക്ഷണം എടുത്തു വച്ചപ്പോഴേക്കും റെഡിയായി വരുന്നവന് അടുത്തേക്ക് അവൾ ചെന്ന് ഭക്ഷണം കഴിക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ അത്യാവശ്യമായി ഒരു ഓട്ടം ഉണ്ട് പോയി മതിയാകൂ എന്ന് അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞതിനുശേഷം അവൻ മുറി വിടുകയായിരുന്നു...... ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അവന് എന്ത് സംഭവിച്ചു എന്ന് അവൾ തിരയുകയായിരുന്നു...... സിസിലിമായുള്ള ശീതസമരത്തിന് ഒരു അയവ് വന്നതേയുള്ളൂ..... രാവിലെ മുതൽ അടുക്കളയിൽ ചെന്നപ്പോൾ എല്ലാം സാധാരണ പോലെയാണ് തന്നോട് സംസാരിച്ചത്..... വലിയ പരിഭവങ്ങളും പിണക്കങ്ങളും ഒന്നും കാണിച്ചിരുന്നില്ല...... ആ സമാധാനത്തിൽ ആണ് താൻ ചായയുമായി അവൻറെ അരികിലേക്ക് വന്നത്...... അപ്പോഴാണ് അവൻ തന്നോട് കാണിക്കുന്ന അകലം കാണുന്നത്.....

അത് തനിക്ക് നൽകുന്ന വേദന ഭീകരം ആണ് എന്ന് അവൾ അറിയുകയായിരുന്നു..... ഒരു വാക്ക് അവളോട് പറയാതെ പോലും ഒന്ന് മിഴികൾ കൊണ്ട് പോലും യാത്ര നൽകാതെ ഓട്ടോയിലേക്ക് കയറി ഗൗരവത്തിൽ പോകുന്നവനെ ഒരു മാത്ര അവൾ വാതിൽപടിയിൽ നിന്ന് നോക്കിയിരുന്നു....... വെറുതെയെങ്കിലും തിരിച്ചു ഒരു നോട്ടം ലഭിക്കുമെന്ന് അവൾ പ്രതീക്ഷിച്ചു..... പക്ഷേ അത് ഒന്നുമുണ്ടായിരുന്നില്ല...... സഹിക്കാൻ കഴിയാതെ നെഞ്ച് വിങ്ങി പൊട്ടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു...... " അതെന്താ കൊച്ചേ..... അവൻ കഴിക്കാതെ അങ്ങ് പോയത്.... തൊട്ടു പുറകിൽ വന്ന് സിസിലി ചോദ്യം ചോദിച്ചപ്പോഴാണ് അവൾ യാഥാർത്ഥ്യത്തിലേക്ക് മടങ്ങി വന്നത്..... " അറിയില്ല അമ്മച്ചി...... ഒരു ഓട്ടം ഉണ്ട് എന്ന് പറയുന്നത് കേട്ടു..... തൊണ്ടക്കുഴിയോളം വന്ന ഗദ്ഗതം പണിപ്പെട്ട് മറച്ചു പിടിച്ചു അവൾ പറഞ്ഞു... "ആഹ്......അവൻ ചിലപ്പോഴൊക്കെ അങ്ങനെയാ..... "പുറത്തൂന്ന് കഴിക്കുമാരിക്കും അല്ലേ...... അവൾ വാക്കുകൾ ഇടറതിരിക്കാൻ ഒരുപാട് പണിപ്പെട്ട് ആയിരുന്നു അവരോട് സംസാരിച്ചിരുന്നത്...... "ചിലപ്പോൾ കുറച്ചു കഴിയുമ്പോൾ വരും.... നീ വല്ലോം ചെന്ന് എടുത്തു കഴിക്ക്.... അത് പറഞ്ഞു സിസിലി തന്റെ ജോലിയിൽ വ്യാപ്രിത ആയി... രാവിലെ ഉണർന്ന് എഴുന്നേറ്റ് വരുന്ന തങ്കച്ചൻ അവൾക്ക് പതിവ് ചിരി സമ്മാനിച്ചിരുന്നു.... "അച്ഛന് ചായ എടുക്കട്ടെ..... അവൾ സ്നേഹത്തോടെ തന്നെ അയാളോട് തിരക്കി.... " പിരിയാൻ ആണോ..... അടുക്കളയിൽ നിന്നും സിസിലിയുടെ ശബ്ദം കേട്ടപ്പോഴേക്കും തങ്കച്ചൻ ഒന്ന് ചിരിച്ചു..... അതിനുശേഷം അവളുടെ അരികിലേക്ക് വന്നു നിന്ന് പറഞ്ഞു..... " അവൾ പറഞ്ഞത് ശരിയാ പിരിയും മോളെ...... കാപ്പി കുടിച്ചാ മതി ഇപ്പോൾ.... മോൾ ചാച്ചനു കുറച്ച് കാപ്പി എടുക്ക്.... അവളുടെ മനസ്സിൽ ചെറിയ ഒരു തണുപ്പ് തോന്നിയിരുന്നു.....

ചാച്ചൻ എന്ന് അയാൾ പറഞ്ഞപ്പോൾ തന്നെ മരുമകളായി അദ്ദേഹം അംഗീകരിച്ചു എന്ന് അവൾക്ക് മനസ്സിലായിരുന്നു...... വൈകുന്നേരം 3 മണി ആയപ്പോഴേക്കും വീടിൻറെ മുൻപിലേക്ക് ഒരു ഓട്ടോ കൊണ്ടുവന്നു നിർത്തിയിരുന്നു.... അതിൽ നിന്നും ആദ്യമിറങ്ങിയ റോസി ആയിരുന്നു.... മുറ്റത്തു നിന്ന് കുറച്ചു ചെടികൾ നട്ടു പിടിപ്പിക്കുക ആയിരുന്നു ആ സമയത്ത് ദേവിക..... റോസിയെ കണ്ടപ്പോഴേക്കും അരികിൽ വച്ചിരുന്ന ബക്കറ്റിൽ നിന്നും എടുത്ത് കൈകഴുകി റോസിയുടെ അരികിലേക്ക് ചിരിയോടെ ചെന്നിരുന്നു...... പിന്നീടാണ് രണ്ട് പെൺകുട്ടികളെയും ഒരു പുരുഷനെയും അവൾ കണ്ടത്...... അതാകും റോസിയുടെ ഭർത്താവ് എന്ന് അവൾക്ക് തോന്നിയിരുന്നു..... " കൊച്ച് രാവിലെ എന്നാ പരിപാടിയാ..... ചിരിയോടെ റോസി അവളുടെ അരികിലേക്ക് വന്നു കൊണ്ട് തന്നെ ചോദിച്ചു...... " വെറുതെ ഇവിടെ നല്ല മുറ്റം..... പൂക്കളൊക്കെ വെച്ചുപിടിപ്പിച്ച നല്ല ഭംഗിയായിരിക്കും..... അതിന് കുറച്ച് ചെടികളൊക്കെ വയ്ക്കുക ആയിരുന്നു..... ചിരിയോടെ അവൾ പറഞ്ഞു.... " ഏതായാലും നന്നായി...... ഈ വീട്ടിലുള്ളവർക്ക് തോന്നാത്ത ഒരു കാര്യം...... റാണിക്ക് പോലും ഇതുവരെ അങ്ങനെ ഒന്നും തോന്നിയില്ല.... റോസി പരാതി പറഞ്ഞു..... "ഇത്രയും നാൾ ഇവിടെ ജീവിച്ചിട്ട് നിനക്ക് തോന്നിയിട്ടില്ലേ ...? ഇത് ചുമ്മാ വന്നു കയറിയപ്പോൾ ഈ കൊച്ചിനോട് എന്തേലും പറയണം എന്ന് കരുതി പറയുവാ..... ജോസ് ചോദിച്ചു.... അയാൾ അങ്ങനെ പറഞ്ഞപ്പോൾ അയാൾ ഒരു രസികൻ ആണ് എന്നും പെട്ടെന്ന് എല്ലാവരോടും ഇണങ്ങുന്ന സ്വഭാവക്കാരൻ ആണെന്ന് അവൾക്ക് തോന്നി... "പിന്നെ പെങ്ങളെ ഞാൻ ആണ് ഇവളുടെ കെട്ടിയോൻ....

മറുപടി ഒരു പുഞ്ചിരിയിലൊതുക്കി ഇരുന്നു ദേവിക.. " കൊച്ചേ ജോസ് അച്ചായൻ ഇങ്ങനെ ആണ്... ഭർത്താവിനെ ദേവികയ്ക്ക് മുൻപിൽ പരിജയപ്പെടുത്തിയതിനു ശേഷം ചിരിയോടെ റോസി പറഞ്ഞു..... ദേവികയുടെ നോട്ടം അപ്പോഴും റോസിയുടെ സാരിയുടെ മറവിൽ നിന്ന് തങ്ങളെ വീക്ഷിക്കുന്ന രണ്ടു കുട്ടികുറുമ്പികളിലായിരുന്നു....... രണ്ടു പെൺകുട്ടികൾ തമ്മിൽ വലിയ പ്രായവ്യത്യാസമില്ല എന്ന് അവൾക്ക് തോന്നി...... ഏറിയാൽ രണ്ടോ മൂന്നോ വയസ്സിന് വ്യത്യാസമുണ്ടാകും അതിൽ കൂടുതൽ പറയില്ല..... ഒരാൾക്ക് കൂടിയാൽ നാലു വയസ്സ്, മറ്റേയാൾക്ക് രണ്ടു വയസ്സ് അല്ലെങ്കിൽ ഒന്നര....... "ഇതാണ് ഞങ്ങളുടെ മക്കൾ.... അന്നമോളും മരിയമോളും..... കുട്ടികളെയും ദേവികയ്ക്ക് മുൻപിലേക്ക് പരിചയപ്പെടുത്തി റോസി.... പെട്ടെന്നുണ്ടായ പരിചയപ്പെടുത്തലും തങ്ങളെ പറ്റിയാണ് പറഞ്ഞത് എന്നുള്ള തിരിച്ചറിവിലും രണ്ടുപേരുടെയും മുഖം നാണത്താൽ നിറഞ്ഞിരുന്നു...... പെട്ടെന്ന് തന്നെ ദേവികയെ ചിരിയോടെ നോക്കി ഒന്ന് കണ്ണുരുട്ടി പിന്നെ രണ്ടുപേരെയും കൈകളിലേക്ക് പിടിച്ചു...... " അമ്മച്ചി ഇവിടെ ഇല്ലേ കൊച്ചേ.... റോസി വീണ്ടും ദേവികയോടായി ചോദിച്ചു..... " ഉണ്ട് അകത്താണ്.... ദേവിക പറഞ്ഞു.... " ഇതെവിടുന്ന് കിട്ടി ഈ പൂക്കളൊക്കെ..... അവൾ വച്ചിരുന്ന പൂക്കളിലേക്ക് നോക്കിക്കൊണ്ട് റോസി ചോദിച്ചു.. " ഞാൻ അപ്പുറത്ത് നിന്നൊക്കെ പറിച്ചതാ.... നന്നായിരിക്കും ഇതൊക്കെ വച്ചാൽ.... അപ്പുറത്തെ തൊടിയിൽ കുറേ ഉണ്ടായിരുന്നു..... പിന്നെ ശോഭന ചേച്ചിയുടെ അടുത്ത് നിന്ന് കുറച്ചു പച്ചക്കറിവിത്തും വാങ്ങി.... വച്ച് പിടിപ്പിച്ചിട്ടുണ്ട്.... നിഷ്കളങ്കമായ അവളുടെ സംസാരം തോന്നിപ്പിക്കും അവൾ ഒരു പാവം ആണ് എന്ന് ജോസ് ഓർത്തു..... " നിങ്ങളു ഇവിടെ വിശേഷം പറഞ്ഞുകൊണ്ടിരിക്കു.... ഞാൻ അകത്തോട്ട് കേറട്ടേ... ജോസ് ചോദിച്ചപ്പോഴാണ് രണ്ടുപേരും ആ കാര്യത്തെ പറ്റി ഓർത്തത്..

അപ്പോഴേക്കും ദേവിക ഏകദേശം കുട്ടികളുമായി ഒരു കൂട്ടിൽ എത്തിക്കഴിഞ്ഞിരുന്നു...... ഒരു അത്ഭുത വസ്തുവിനെ പോലെയാണ് അവർ തന്നെ നോക്കുന്നത് എന്ന് ചിരിയോടെയാണ് ദേവിക കണ്ടത്..... ജോസും റോസിയും അകത്തേക്ക് കയറി കഴിഞ്ഞപ്പോൾ തറയിലേക്ക് മുട്ടുകുത്തിയിരുന്നു 2 മക്കളോടും ആയിട്ട് ദേവിക ചോദിച്ചു..... " നിങ്ങൾ രണ്ടും എന്നെ ഇങ്ങനെ മിഴിച്ചു നോക്കുന്നത് എന്തിനാ.. "അത് പിന്നെ അമ്മ പറഞ്ഞു അമ്മാച്ച കല്യാണം കഴിച്ചത് ആണ് എന്ന്.... അതുകൊണ്ട് ഞങ്ങൾ നോക്കിയതാ..... നിഷ്കളങ്കമായി മൂത്തവൾ എന്ന് തോന്നുന്ന കുട്ടി പറഞ്ഞു.... " അപ്പോൾ ഈ കല്യാണം എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന് അറിയോ..... ചിരിയോടെ ദേവിക ചോദിച്ചു... " വഴക്കുണ്ടാക്കാൻ അല്ലേ കല്യാണം.... അവരുടെ മറുപടി കേട്ടപ്പോൾ അറിയാതെ ദേവിക പൊട്ടിച്ചിരിച്ചുപോയി..... " ആരാ നിങ്ങളോട് പറഞ്ഞത് അത് .... " ഞങ്ങളെ എന്നും കാണാൻ ഉള്ളതാണല്ലോ അമ്മയും പപ്പയും കൂടി വീട്ടിൽ വഴക്കുണ്ടാക്കുന്നത്..... കല്യാണം കഴിച്ച കൊണ്ട് അവരെ വഴക്കുണ്ടാക്കുന്നത് എന്നാണ് വല്യമ്മച്ചി പറയുന്നത്..... കൂട്ടത്തിൽ മൂത്തമകളായ മരിയയുടെ മറുപടിയിൽ ദേവിക അക്ഷരാർത്ഥത്തിൽ ചിരിച്ചു പോയിരുന്നു....... പിന്നീട് അവരുമായി പെട്ടെന്ന് തന്നെ കമ്പനിയായി...... അവരെയും കൂട്ടി അകത്തേക്ക് ചെന്നപ്പോൾ അവിടെ തങ്കച്ചnum സിസിലിയും കൂടി പൊടിപൂരം വാഴക്കാണ്....... കയറിവന്ന ജോസും റോസിയും എന്തൊക്കെയോ പറഞ്ഞ് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്..... പക്ഷേ രണ്ട് പേരും കട്ടക്ക് കട്ടക്ക് നിൽക്കുകയാണ്..... ഒരു നിമിഷം ഇത് കണ്ടു ഭയന്നു പോയിരുന്നു ദേവിക.... " ഹാ കൊച്ച്, ഇതൊന്നും കണ്ട് പേടിക്കേണ്ട....... ഇത് എല്ലാ ദിവസവും ഈ വീട്ടിലുള്ളത് ആണ്....

അവളുടെ മുഖഭാവം കണ്ടുകൊണ്ട് റോസി പറഞ്ഞിരുന്നു..... "ഒരു ദിവസമെങ്കിലും നന്നായിട്ട് തല്ല് പിടിച്ചില്ലെങ്കിൽ ഇവർക്ക് രണ്ടു പേർക്കും ഒരു സ്വസ്ഥത ഉണ്ടാവുകയില്ല...... ഞങ്ങൾ വന്നത് കൊണ്ടാണ് ഇന്ന്... ജോസ്ച്ചായൻ ഉള്ളതുകൊണ്ട് വൈകിട്ട് എന്തെങ്കിലും വാങ്ങിക്കേണ്ടതുണ്ടൊന്ന് അപ്പച്ചൻ ചോദിച്ചു..... ഉദ്ദേശിച്ചത് എന്താണെന്ന് അമ്മയ്ക്ക് മനസ്സിലായി..... പിന്നെ പറയേണ്ടല്ലോ കാര്യങ്ങൾ..... പണ്ടത്തെ തൊട്ടു അമ്മച്ചി അങ്ങോട്ട് പറയാൻ തുടങ്ങി..... ജോസ് അച്ചായന്റെ മുൻപിൽ വെച്ച് അങ്ങനെയൊക്കെ പറഞ്ഞത് ചാച്ചനും ഇഷ്ടപ്പെട്ടില്ല.... പിന്നെ വഴക്ക് തുടങ്ങി..... അതൊന്നും വലിയ കാര്യമാക്കണ്ട..... ജെഗിൽ നിന്നും കുറച്ച് വെള്ളം എടുത്തു കുടിച്ചു കൊണ്ട് റോസി പറഞ്ഞു.... "റോയ് രാവിലെതന്നെ പോയോ....? ജോസ് ദേവികയോട് ചോദിച്ചു.... " പോയി.... അവൾ പറഞ്ഞു... "ഇവൻ എന്നാ പരിപാടിയാ കാണിക്കുന്നേ..... ഒരു കൊച്ചിനെ കല്യാണം കഴിച്ച് വീട്ടിലേക്ക് കൊണ്ടുവന്നിട്ട് പിറ്റേദിവസം മുതൽ ജോലിക്ക് പോകുവാണോ.....?. കാണുന്നവർ തന്നെ എന്ന് വിചാരിക്കും.... ഇന്നലെയും പോയോ....? റോസി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.... " ഓട്ടം ഉണ്ടെന്ന് പറഞ്ഞു.... പതിഞ്ഞ ചിരിയോടെ ദേവിക പറഞ്ഞു.... ഇടയ്ക്ക് അടുക്കളയിലേക്ക് അവളുടെ നോട്ടം പോയി..... വഴക്ക് കുറച്ചു കുറഞ്ഞു എന്ന് തോന്നി.... " പിന്നെ അവൻറെ ഒരു ഓട്ടം..... പിന്നെ ഞാൻ പറഞ്ഞ കാര്യം കൊച്ച് അവനോട് സംസാരിച്ചിരുന്നോ....? ആ കാര്യത്തിനുവേണ്ടിയാണ് റോസി വന്നത് എന്ന് അതോടെ തന്നെ അവൾക്ക് വ്യക്തമായിരുന്നു..... പെട്ടെന്ന് ഇനി എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നൊരു ഭയം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... "ഞാൻ പറഞ്ഞിരുന്നു ചേച്ചി.... പക്ഷേ സമ്മതിക്കുന്ന രീതിയിൽ ഒന്നും സംസാരിച്ചില്ല..... പേടിയോടെ ദേവിക പറഞ്ഞു....

"ഇന്നലെ വിളിച്ചപ്പോൾ അമ്മച്ചി എന്നോട് പറഞ്ഞായിരുന്നു.... കൊച്ചു അല്ല അവൻ ആണ് സമ്മതിക്കാത്തത് എന്ന്... എന്നാ പിന്നെ ഇനിയിപ്പോ നിർബന്ധിക്കേണ്ട..... അവൻ ഉദ്ദേശിക്കുന്നത് എങ്ങനെ ആണ് എന്ന് വെച്ചാൽ അങ്ങനെ നടക്കട്ടെ..... ഒരു നിമിഷം കാതുകളെ വിശ്വസിക്കാൻ ദേവികയ്ക്ക് കഴിഞ്ഞിരുന്നില്ല..... വല്ലാത്ത സമാധാനം അവൾക്ക് തോന്നിയിരുന്നു..... പെട്ടെന്ന് ഈ വീട്ടുകാരുടെ എല്ലാവരുടെയും പിണക്കം മാറും എന്ന് അവൾ പ്രതീക്ഷച്ചത് ആയിരുന്നില്ല.... " ഇങ്ങനെയൊക്കെ പറയുമ്പോഴും ഞങ്ങൾ ഓർക്കാതെ പോയ ഒരു കാര്യമുണ്ട് മോളെ.... അവൻ ഒരിക്കലും ഒരു കാര്യത്തിനുവേണ്ടി ഇന്നുവരെ വാശി പിടിച്ചിട്ടില്ല ജീവിതത്തിൽ ആദ്യമായി ഇഷ്ടപ്പെട്ടത് നിന്നെയാണ്..... പിന്നെ അത് അംഗീകരിക്കാൻ ഞങ്ങൾക്ക് പറ്റിയില്ലെങ്കിൽ അവനെ ഞങ്ങൾ സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ട് എന്താ കാര്യം..... അവൻ ഇഷ്ടപ്പെട്ടു വിളിച്ചോണ്ട് വന്ന് പെൺകൊച്ചിനെ എന്തെങ്കിലും മനപ്രയാസം ഉണ്ടായ അവനെ ഞങ്ങൾ വിഷമിപ്പിക്കുന്ന എന്ന് തോന്നില്ലെ..... ഞങ്ങടെ കൊച്ചനെ ഞങ്ങളായി സങ്കടപ്പെടുകയും..... ഏതായാലും ഇനി ഇതിനെപ്പറ്റി നിന്നോട് പറയുകയില്ല..... അതിനുവേണ്ടിയാണ് ഞാനും അച്ചായനും എല്ലാരുംകൂടി ഇങ്ങോട്ട് വന്നത്..... നീ ഏതായാലും റോയിയെ ഒന്ന് വിളിക്ക്.... ഞങ്ങൾ വന്നിട്ടുണ്ടെന്ന് പറ..... റോസി ചിരിയോടെ പറഞ്ഞു.... പെട്ടെന്നാണ് അബദ്ധം പറ്റിയതായി ദേവികയ്ക്ക് തോന്നിയത്..... ഇതുവരെ റോയിയുടെ ഫോൺ നമ്പർ തൻറെ കയ്യിൽ ഇല്ല..... വീട്ടിലെ ആവശ്യങ്ങൾക്ക് വിളിക്കുമ്പോഴും അച്ഛനായിരുന്നു വിളിക്കാറ്....... ഈ നിമിഷം വരെ അവൻറെ ഫോൺ നമ്പർ തന്റെ കൈകളിൽ ഇല്ല എന്ന് അവൾ ഓർക്കുകയായിരുന്നു..... എന്താണ് അവരോട് പറയുന്നത്...... "എൻറെ ഫോൺ ഒക്കെ ബാലൻസ് തീർന്ന് ഇരിക്കുകയാണ് ചേച്ചി..... പെട്ടെന്ന് മനസ്സിൽ വന്ന ഒരു കള്ളം അതായിരുന്നു..... അത് തന്നെ പറഞ്ഞു.... "

ആണോ എന്ന് ഞാൻ തന്നെ വിളിക്കാം....... ജോസ്ച്ചായാ.... അവളെ ചെന്ന് ജോസിനോട് പറഞ്ഞു..... അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു വിളിക്കാൻ ഇറങ്ങി.... റോയ് പോയപ്പോൾ മുതൽ തന്നിൽ ഒരു വിരസതയാണ് ഉടലെടുത്തത്..... അവൾ അറിയുന്നുണ്ടായിരുന്നു..... തന്നോട് ഒരു വാക്കുപോലും അവൻ രാവിലെ സംസാരിക്കാതെ പോയത് കൊണ്ടായിരിക്കാം എന്ന് അവൾക്ക് തോന്നിയിരുന്നു..... പക്ഷെ അതിന് തന്റെ മനസ്സിൽ ഇത്രത്തോളം ആവലാതി വരേണ്ട കാര്യമുണ്ടോ എന്നും അവൾ ചിന്തിച്ചിരുന്നു..... പക്ഷേ ഉത്തരം ലഭിച്ചിരുന്നില്ല..... ഉച്ചയായപ്പോൾ അവൻ ഭക്ഷണം കഴിക്കാൻ വരാഞ്ഞത് ആയിരുന്നു ഏറെ അവളെ വേദനിപ്പിച്ച ഒരു കാര്യം എന്ന് അവൾ ഓർത്തു..... " അളിയാ എവിടെയാ ഓട്ടത്തിൽ ആണോ.....? സ്റ്റാൻഡിൽ ഉണ്ടോ.....? ജോസിന്റെ ഓരോ വാക്കുകൾക്കും അവൾ കാതോർത്തു കേൾക്കുകയായിരുന്നു..... "ഞങ്ങൾ വന്നിട്ട് കുറച്ചു നേരമായി..... ഇങ്ങോട്ട് വരാൻ പറ്റുമോ....? ഫോൺ വച്ചു ജോസ് വന്നു.... "അളിയൻ ഇവിടെ സ്റ്റാൻഡിൽ ഉണ്ടെന്ന് പറഞ്ഞു...... ഇങ്ങോട്ട് ഇറങ്ങാം എന്ന് പറഞ്ഞു.... ജോസ് അങ്ങനെ പറഞ്ഞപ്പോൾ പ്രതീക്ഷയോടെ അവളുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു..... എന്തിനാണ് ഇപ്പോൾ ഇത്ര സന്തോഷം എന്ന് അവൾ ഓർക്കുകയായിരുന്നു...... ഇത് വരെ താൻ ഭക്ഷണം പോലും കഴിച്ചില്ല എന്ന് ആ നിമിഷം അവൾ അത്ഭുതത്തോടെ ഓർക്കുകയായിരുന്നു...... എന്താണ് അവൻറെ മൗനം തന്നെ ഇത്രയും തളർത്താൻ കഴിവുള്ള ഒന്നായിരുന്നോ....? ഈ രണ്ടു ദിവസങ്ങൾ കൊണ്ടുതന്നെ അവൻ തന്നിൽ ഒരു സ്ഥാനം നേടിയോ.... പുറത്ത് ഓട്ടോ വന്നു നിന്നപ്പോൾ ആകാംക്ഷയോടെ ആയിരുന്നു അവൾ ചാടി ഇറങ്ങിയിരുന്നത്..... പ്രതീക്ഷിച്ച രൂപം ഓട്ടോയിൽ നിന്നും ഇറങ്ങിയ സമയം തന്നെ അവളുടെ മുഖം സൂര്യനെപ്പോലെ തിളങ്ങിയിരുന്നു..................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story