സാഫല്യം: ഭാഗം 29

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ആ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും അവൾ ആഗ്രഹിച്ചു പോയിരുന്നു..... ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വാർത്ത... തൻറെ സന്തോഷത്തെ പൂർണമായും തകർക്കാൻ സാധിക്കുന്ന ഒരു വാർത്ത പോലെയാണ് ആ വാർത്തയെപ്പറ്റി അവൾക്ക് തോന്നിയത്, അറിയാതെതന്നെ കണ്ണിൽ നിന്ന് ഉറവ പൊട്ടി കണ്ണുനീർ തുള്ളികൾ താഴേക്ക് പതിച്ചു തുടങ്ങിയിരുന്നു..... അത് കണ്ടിട്ട് ആയിരുന്നു ആയിരുന്നു സുധീപ് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... " അയ്യോ പെങ്ങള് കരയണ്ട അത്രക്കൊന്നും ഇല്ല..... അവൻറെ കാലിനും കൈക്കും ഒക്കെ ചെറിയൊരു പൊട്ടലുണ്ട് അല്ലാതെ പെങ്ങളെ പേടിക്കുന്ന പോലെ വലിയ പ്രശ്നമൊന്നുമില്ല...... ഞാൻ ആശുപത്രിയിൽ നിന്ന് ആണ് വരുന്നത്.ഇവിടെ വന്ന് പറഞ്ഞില്ലെങ്കിൽ അത് ശരിയാവില്ല എന്ന് കരുതിയിട്ടാണ്..... ഞങ്ങൾ വണ്ടി കൊണ്ട് നടക്കുന്നവരുടെ ജീവിതത്തിൽ ഇതൊക്കെ സാധാരണ സംഭവമാണ് പെങ്ങളെ..... അതൊന്നും പേടിക്കേണ്ട കാര്യമില്ല, അവൻ പലതും പറഞ്ഞെങ്കിലും മറ്റൊന്നും അവളുടെ ചെവിക്ക് ഉള്ളിലേക്ക് കയറി ഇരുന്നില്ല.... പ്രിയപ്പെട്ടവന്റെ അരികിലേക്ക് ഒന്ന് എത്തണമെന്നും അവനെ ഒന്ന് കാണണം എന്ന് മാത്രം ആയിരുന്നു ആ നിമിഷം അവളുടെ മനസ്സിൽ നിറഞ്ഞു നിന്ന മോഹം.... അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് അവൻറെ അരികിലേക്ക് ചെല്ലനായി അവളുടെ ഹൃദയം വെമ്പൽ കൊള്ളുകയായിരുന്നു..... ഇടറിയ വാക്കുകളിൽ ഇത്ര മാത്രമേ പുറത്തേക്ക് വന്നിരുന്നുള്ളൂ.... " എനിക്ക് കാണണം......! " ഇവിടെ വേറെ ആരും ഇല്ല എന്ന് അവൻ പറഞ്ഞു, പെങ്ങൾ പെട്ടെന്ന് പോയി റെഡി ആയിട്ട് ഇറങ്ങു..... ഞാൻ ഇവിടെ ഇരിക്കാം....

അവനോടു സമ്മതം പറഞ്ഞതിനുശേഷം മെല്ലെ അവള് മുറിയിലേക്ക് ചെന്ന് കയ്യിൽ കിട്ടിയ ഒരു ഷോള് അണിഞ്ഞു...... പിന്നീട് വീട് പൂട്ടിയതിനുശേഷം നേരെ ശോഭനയുടെ വീട്ടിലേക്ക് ചെന്നു കാര്യം അവതരിപ്പിച്ചു..... കേട്ടപ്പോൾ ശോഭനയ്ക്കും വിഷമമായി, റോയ് എല്ലാവർക്കും പ്രിയപ്പെട്ടവനാണ്, താൻ കൂടി വരാമെന്ന് ശോഭന പറഞ്ഞു എങ്കിലും അവൾ സ്നേഹപൂർവ്വം അത് നിരസിച്ചു..... അപ്പച്ചൻ വരുകയാണെങ്കിൽ താക്കോൽ കൊടുക്കണമെന്ന് പറഞ്ഞു ഏൽപ്പിച്ചതിനുശേഷം അവൾ സുദീപിന്റെ ഓട്ടോയിൽ കയറിയിരുന്നു..... അവിടെയ്ക്ക് പോകുമ്പോൾ മുഴുവൻ വല്ലാത്ത ദൂരമുണ്ട് ആശുപത്രിയിലേക്ക് എന്ന് അവൾക്ക് തോന്നിയിരുന്നു.... ഒരു കിലോമീറ്റർ മാത്രം കേവലം ദൂരം ഉള്ള ആ ആശുപത്രി കിലോമീറ്ററുകൾക്ക് അപ്പുറം ആണ് എന്ന് അവൾക്ക് തോന്നി.... മനസ്സിൽ അവനോടുള്ള സ്നേഹം ആർത്തു ഇരമ്പുന്നത് കൊണ്ട് ആയിരിക്കും അങ്ങനെ തോന്നിയത് എന്ന് അവൾ വിശ്വസിച്ചു...... പ്രാർഥനയോടെ തന്റെ മാറിൽ പറ്റി കിടന്ന നേരിയ മാലയുടെ തുമ്പിലെ മിന്നിലേക്ക് അവൾ പിടിക്കുന്നുണ്ടായിരുന്നു...... പ്രിയപ്പെട്ടവന് ഒരു ആപത്തും ഉണ്ടാകരുതെന്ന പ്രാർത്ഥനയായിരുന്നു അത്..... അയാൾ അങ്ങനെ പറഞ്ഞു എങ്കിലും വെറുതെ തന്നെ ആശ്വസിപ്പിക്കുവാൻ പറഞ്ഞതാണോ എന്നായിരുന്നു അവൾക്ക് സംശയം.... ഇനി അഥവാ കാലിനും കൈക്കും ആണ് അവന് പൊട്ടൽ ഉണ്ടായതെങ്കിൽ പോലും ആ വേദന അവനെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാകണം എന്ന് ഓർത്തായിരുന്നു അവളുടെ ഹൃദയം നീറിയത് മുഴുവൻ......

തണുത്തുറഞ്ഞ പോയ കൈകൾ വെറുതെ കൂട്ടി തീരുമി ആത്മധൈര്യം കൊണ്ടുവരുവാൻ ആയി അവൾ ഒരു വിഫല ശ്രമം നടത്തിയിരുന്നു. ശരീരം മരവിച്ചു പോയ പോലെയാണ് അവൾക്ക് തോന്നിയത്.... അവന്റെ കാലിൽ ചെറിയൊരു മുള്ളു പോലും തനിക്ക് സഹിക്കാൻ സാധിക്കില്ല.... ഇത് താൻ എങ്ങനെ സഹിക്കുമെന്ന് അവൾ ഓർത്തു... ഓരോ ഹൃദയമിടിപ്പും ഇപ്പോൾ അവൻ ആണല്ലോ....! വിണ്ടുണങ്ങിയ തന്റെ മനസ്സിൽ വർഷം ആയി പെയ്തവന്..... ആശുപത്രിയുടെ മുൻപിൽ വണ്ടി നിർത്തിയപ്പോൾ അവൾ ഓടുകയായിരുന്നു, അയാൾ പറഞ്ഞു വിട്ട വാർഡിലേക്ക് ചെല്ലുമ്പോൾ കൈയ്യിലും കാലിലും കെട്ടും നെറ്റിയിൽ ചെറിയ ഒരു മുറിവുമായി കട്ടിലിൽ ഇരിക്കുന്ന റോയിയാണ് കണ്ടത്. അടുത്ത് കുറച്ച് ഓട്ടോകാർ ഉണ്ടായിരുന്നു. നിയന്ത്രിച്ച് നിർത്തിരുന്ന കണ്ണുനീർ തുള്ളികൾക്ക് അവൻറെ അരികിൽ എത്തുന്നത് വരെയേ ആയുസ്സ് ഉണ്ടായിരുന്നുള്ളു.... മിഴികൾ നിറഞ്ഞുതുളുമ്പി ആയിരുന്നു അവനെ നോക്കിയത്..... രണ്ടുപേർക്കുമിടയിൽ ഈ സമയം മറ്റാരും വേണ്ട എന്ന് തോന്നിയതുകൊണ്ട് ആയിരിക്കും അവനൊപ്പം നിന്നവരൊക്കെ അവളെ കണ്ടപ്പോഴേക്കും പതിയെ പുറത്തേക്ക് പിൻവാങ്ങിയിരുന്നു..... വാർഡ് ആയതുകൊണ്ട് തന്നെ കുറെ ആളുകൾ ഉണ്ടായിരുന്നു, പക്ഷെ ആരെയും അവൾ കണ്ടില്ല, പ്രിയപ്പെട്ടവന്റെ മുഖം മാത്രമായിരുന്നു ആ നിമിഷം അവളുടെ കണ്മുൻപിൽ ഉണ്ടായിരുന്നത്..... ആ കണ്ണുകൾ തനിക്കുവേണ്ടി നിറഞ്ഞപ്പോൾ ഹൃദയത്തിൽ ഒരു പ്രത്യേക സന്തോഷം ഉടലെടുക്കുന്നത് ആ വേദനയിലും റോയി അറിയുന്നുണ്ടായിരുന്നു.....

തനിക്കുവേണ്ടി അവളുടെ കണ്ണുകൾ നിറയുന്നത് തന്നോടുള്ള സ്നേഹത്താലെ അല്ലേ അവളുടെ ഹൃദയം വേപഥു തൂകിയത്.... താൻ അവളുടെ സ്വന്തമാണെന്ന് തോന്നിയതു കൊണ്ടല്ലേ തനിക്കൊരു വേദന വന്നപ്പോൾ അവളുടെ മനസ്സ് ഇത്രമേൽ നോവുന്നതും..... ഈ ചോദ്യങ്ങളൊക്കെ അവൻറെ മനസ്സിൽ ശരീരത്തിലേറ്റ വേദനയിലും ഒരു വലിയ കുളിര് പടർത്തിയിരുന്നു...... അവളുടെ മുഖത്തേക്ക് നോക്കി എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു അവനും.... അവളുടെ കണ്ണുകൾ വല്ലാതെ തന്നെ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു..... " അത്രയ്ക്ക് ഒന്നുമില്ല..... ചെറിയൊരു ആക്‌സിഡന്റ്.... എൻറെ ഭാഗത്തായിരുന്നു മിസ്റ്റേക്ക്..... വളവ് തിരിഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചില്ല, പെട്ടെന്ന് വീട്ടിലേക്ക് വരണം എന്ന് കരുതി മറ്റൊന്നും വിചാരിച്ചില്ല...... പേടിക്കാനൊന്നുമില്ല, ഒടിവ് ഇല്ലഡോ.... വലത്തേ കാലിനും കൈക്കും ചെറിയ പൊട്ടലുണ്ട്..... രണ്ടു മൂന്നാഴ്ച റസ്റ്റ് എടുത്താൽ മാറാം എന്ന് ഡോക്ടർ പറഞ്ഞത്...... അല്ലാതെ കുഴപ്പമൊന്നുമില്ല.... താന് വിഷമിക്കേണ്ട.....! അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ പറഞ്ഞ് ആശ്വസിപ്പിച്ചു എങ്കിലും ഒന്ന് ചേർത്ത് പിടിച്ച് കരയേണ്ടടി പെണ്ണെ എന്ന് പറയാൻ ആയിരുന്നു അവന്റെ ഉള്ളം കൊതിച്ചത് മുഴുവൻ...... പക്ഷേ അത് പുറത്തേക്ക് വന്നിരുന്നില്ല....... അവന്റെ വേദന കീഴടക്കിയാവ് ശരീരത്തിൽ ഒന്ന് തലോടാൻ അവളുടെ മനസ്സും വല്ലാതെ ആഗ്രഹിച്ചിരുന്നു...... അവളിലും അത് ഉള്ളിൽ ഒതുങ്ങി നിന്നു...... അവൻറെ നെറ്റിയിലേക്ക് മെല്ലെ അവളുടെ തണുത്ത കരങ്ങൾ എത്തിയപ്പോൾ ഒരു നിമിഷം റോയ് വല്ലാതെ ആയി പോയിരുന്നു...... ആദ്യമായാണ് ഇത്തരം അനുഭവങ്ങളിലൂടെ രണ്ടുപേരും കടന്നുപോകുന്നത്.... ഒരു നിമിഷം നേത്രങ്ങൾ കഥ പറഞ്ഞു തുടങ്ങി..... നെറ്റിയിലെ ചോര കൊണ്ട് അവൾ വേദനിച്ചു എന്ന് അവൾക്ക് തോന്നി....

" ഇതേ ഉള്ളു.... അവളെ ആശ്വസിപ്പിക്കാനായി അവൻ പറഞ്ഞു, " ഇവിടെ ഇന്ന് കിടക്കണോ.....? ചിലമ്പിച്ച അവളുടെ ഒച്ച വന്നു... " ചിലപ്പോ ഇന്ന് കിടക്കേണ്ടിവരും ആയിരിക്കും..... നാളെ പോകാൻ പറ്റുമെന്ന് ആണ് ഡോക്ടർ പറഞ്ഞത്..... സ്കാൻ ചെയ്യാൻ കൊടുത്തേക്കുവാ, എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അറിയണ്ടേ..... വീണ്ടും അവളുടെ മുഖത്ത് പരിഭ്രമംനിറഞ്ഞു.... " ഒന്നും ഇല്ലെടോ.... താൻ വേണമെങ്കിൽ വീട്ടിലേക്ക് പൊയ്ക്കോ..... ഇവിടിപ്പോൾ ആരും ഇല്ലെങ്കിലും സാരമില്ല അങ്ങനെ പറഞ്ഞു എങ്കിലും അവളുടെ സാന്നിധ്യം അവൻ ആഗ്രഹിച്ചു പോയിരുന്നു.... " ഈ അവസ്ഥയിൽ കണ്ടിട്ട് ഞാൻ വീട്ടിലേക്ക് പോകാനോ.....?അവൻറെ മുഖത്തേക്ക് നോക്കാതെ ആയിരുന്നു അവള് പറഞ്ഞത്..... എങ്കിലും ഹൃദയത്തിൽ നിന്നും ആയിരുന്നു ആ മറുപടിയെന്ന് അവന് മനസ്സിലായിരുന്നു..... " അമ്മച്ചിയോടും ചേച്ചിയോടും ഒന്നും ഞാൻ വിവരം പറഞ്ഞിട്ടില്ല കേട്ടാ.. അറിഞ്ഞാൽ രണ്ടുപേരും കൂടെ ഇപ്പോൾ തന്നെ ചാടിത്തുള്ളി പോരും..... അമ്മയ്ക്കും വയ്യാതെ ഇരിക്കുവല്ലേ..... ഒരുപാട് ടെൻഷൻ അടുപ്പിക്കാതെ ഒന്നു വിളിച്ച് പറഞ്ഞേക്ക്.... അവൾക്ക് ഫോൺ നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞപ്പോൾ, അവൾ മെല്ലെ എഴുന്നേൽക്കാൻ തുടങ്ങി..... അവന്റെ അരികിൽ നിന്ന് അവൾ ആഗ്രഹിച്ചിരുന്നില്ല എന്ന് ആ മുഖഭാവം വിളിച്ചു പറഞ്ഞിരുന്നു...... എങ്കിലും പുറത്തേക്ക് പോയി എങ്ങനെയൊക്കെയോ ഫോൺ വിളിച്ച് റോസിയൊട് കാര്യം പറഞ്ഞിരുന്നു...... കേട്ടപ്പോൾ തന്നെ റോസി കരയാൻതുടങ്ങി അത്രയ്ക്ക് കുഴപ്പമൊന്നും ഇല്ലെന്നും താൻ ആശുപത്രിയിൽ ഉണ്ടെന്നും പറഞ്ഞ് റോസിയെ ആശ്വസിപ്പിച്ച് അവൾ ഫോൺ വെച്ചത്..... കൂടുതലായി ഒന്നും പറയുവാനോ ആരെയും ആശ്വസിപ്പിക്കുവാനും ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൾ...... അതുകൊണ്ടുതന്നെ പെട്ടന്ന് അവന്റെ അരികിലേക്ക് ചെന്നിരുന്നു.....

" വിളിച്ചു പറഞ്ഞോ.....? അവൻ ചോദിച്ചപ്പോൾ മെല്ലെ തല ചലിപ്പിച്ചു.... കാലുനീട്ടി വെച്ചപ്പോൾ അവന് വേദന തോന്നിയെന്ന് ചുളിഞ്ഞ അവൻറെ മുഖം കാണിച്ചു തന്നിരുന്നു..... അധികം വേദന തോന്നാത്ത രീതിയിൽ കാൽ പതുക്കെ നീട്ടി അവൾ ഒരു തലയിണയും വെച്ചു കൊടുത്തു..... അവളുടെ ഓരോ പ്രവർത്തികളും അവൻ നോക്കുകയായിരുന്നു...... " കാൽ ഒരുപാട് അനക്കണ്ട.... എന്നോട് പറഞ്ഞാൽ മതി..... " ഒന്നും കഴിച്ച് കാണില്ലല്ലോ ഉച്ചയ്ക്ക്..... ഇപ്പോൾ ഒരുപാട് സമയം ആയില്ലേ.......? "താനും ഒന്നും കഴിച്ചു കാണില്ലല്ലോ.... അവളുടെ മുഖത്ത് നോക്കി അവൻ പറഞ്ഞു..... "ഞാൻ പോയിട്ട് എന്തെങ്കിലും കഴിക്കാൻ മേടിച്ചു തരട്ടെ..... അവന്റെ മറു ചോദ്യത്തിന് ഉത്തരം നൽകാതെ അവൾ ചോദിച്ചു..... " വേണ്ടടോ കുഴപ്പമില്ല...... താൻ വല്ലതും കഴിക്ക്..... അവൻ പറഞ്ഞു.... " അങ്ങനെ പറഞ്ഞാൽ എങ്ങനെയാ, ഇത്രയും സമയമായില്ലേ, ഇതുവരെ ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ ഞാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം..... പെട്ടന്ന് അവൾ ഉത്തരവാദിത്വം ഉള്ള ഭാര്യ ആയി.... " എനിക്ക് വിശക്കുന്നില്ലഡോ.... ഒന്നും വേണ്ട..... കുറച്ചു കഴിഞ്ഞിട്ട് ചായയോ മറ്റോ വാങ്ങാം..... താൻ ഇപ്പോ ഇവിടെ ഇരിക്കടോ..... തന്റെ സാന്നിധ്യം അവനും ആഗ്രഹിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു.... അവൻറെ അരികിലുള്ള ബൈസ്റ്റാൻഡർക്ക് ആയുള്ള കസേരയിൽ അവൾ ഇരിപ്പുറപ്പിച്ചിരുന്നു...... കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്ന് ഒരു മരുന്ന് അവളുടെ കൈകളിലേക്ക് നൽകി.... "ഇത് തലകറക്കം ഉണ്ടാവുന്നത് ആണ്.... അതുകൊണ്ട് ആഹാരം കൊടുത്തതിനു ശേഷം കൊടുത്താൽ മതി കേട്ടോ..... അവളുടെ മുഖത്തേക്ക് നോക്കി നേഴ്സ് പറഞ്ഞപ്പോൾ അവൾ സമ്മത ഭാവത്തിൽ തലയാട്ടി...... ശേഷം ഷോൾ ശരിയാക്കിയിട്ട് അവിടെനിന്നും എഴുന്നേറ്റു.... അവളുടെ മുഖത്തേക്ക് നോക്കി അവൻ എന്ത് എന്ന അർത്ഥത്തിൽ ചോദിച്ചു....

" ഞാൻ ഫുഡ്‌ വാങ്ങിയിട്ട് വരാം..... " ഒരു ഗുളിക കഴിച്ച് അങ്ങനെ തലകറങ്ങി പോകുന്ന ആളൊന്നുമല്ല ഞാൻ...... ചിരിയോടെ അവൻ പറഞ്ഞു... " തൽക്കാലം ഞാൻ പറയുന്നത് കേൾക്ക്...... ഞാൻ വേഗം പോയിട്ട് എന്തെങ്കിലും കഴിക്കാൻ വാങ്ങിയിട്ട് വരാം..... അവൻറെ മറുപടിക്ക് കാക്കാതെ അവൾ എഴുന്നേറ്റപ്പോൾ ഇനിയും അവളോട് മറുത്ത് പറയാൻ അവനും പറ്റില്ലായിരുന്നു.... പോക്കറ്റിൽ നിന്നും പെഴ്‌സ് എടുത്ത് അവളുടെ നേരെ അവൻ നീട്ടിയിരുന്നു.... " കാശ് എൻറെ കയ്യിൽ ഉണ്ട്, അന്ന് തന്നത് എൻറെ കയ്യിൽ ഇരിപ്പുണ്ട്..... ഞാൻ വാങ്ങിക്കോളാം..... അങ്ങനെ പറഞ്ഞ് അവൾ പുറത്തേക്കിറങ്ങിയപ്പോൾ അവൻറെ മനസ്സിൽ ഒരു കുളിർ കാറ്റ് വീശിയിരുന്നു..... ഇത്രയും സമയം ശരീരത്തിൽ വല്ലാത്ത വേദനയായിരുന്നു അനുഭവിച്ചിരുന്നത് പക്ഷേ അവളെ കണ്ട നിമിഷം തന്നെ ശരീരത്തിലെ എല്ലാ അവശതകളും താൻ മറന്നുപോയിരുന്നു..... അവളായിരുന്നോ തന്റെ വേദനയ്ക്കുള്ള മരുന്ന് എന്ന് അവൻ സ്വന്തം മനസ്സിനോട് ചോദിച്ച് പോയിരുന്നു...... കുറച്ചു സമയം കഴിഞ്ഞപ്പോൾ ജോസും റോസിയും വന്നിരുന്നു..... റോസിക്ക് അവനെ കണ്ടപ്പോഴേക്കും കണ്ണൊക്കെ നിറഞ്ഞു തുടങ്ങിയിരുന്നു...... " എല്ലാവരെയും ആശ്വസിപ്പിക്കുന്നത് തന്നെ വലിയൊരു പണിയാണ് അളിയാ.... അവൻ ജോസിന്റെ മുഖത്തേക്ക് നോക്കി ചിരിയോടെ പറഞ്ഞു..... "കുറച്ചു മുമ്പ് ഇതുപോലെ ഒരുത്തി വന്നു കരഞ്ഞ് ഒരുവിധത്തില് ഞാൻ ആശ്വസിപ്പിച്ചു ഭക്ഷണം വാങ്ങിക്കാൻ ആയിട്ട് പറഞ്ഞുവിട്ടു.... റോയ് വാചാലൻ ആയപ്പോൾ റോസിക്ക് പകുതി ആശ്വാസമായിരുന്നു..... " അമ്മച്ചി എന്തിയേ ചേച്ചി.... റോയ് ചോദിച്ചു... "

അമ്മയോട് പറഞ്ഞില്ല...... എങ്ങനെ പറയാൻ ആണ്.... ചെറിയ ഒരു ആക്‌സിഡന്റ് എന്ന് പറഞ്ഞപ്പോൾ തന്നെ കരച്ചിൽ ആയി.... നിൻറെ കാലിന് പൊട്ടലുണ്ട് എന്ന് ഒന്നും പറഞ്ഞില്ല..... ചെറിയൊരു മുറിവ് ഉണ്ടെന്ന് പറഞ്ഞുള്ളൂ..... ഇല്ലെങ്കിൽ അമ്മച്ചി വരണം എന്ന് പറഞ്ഞ് ബഹളം വെക്കും.... ഇപ്പോൾ തന്നെ നിന്നെ കാണണം എന്നും പറഞ്ഞ് ഭയങ്കര ബഹളമായിരുന്നു...... ആശുപത്രിയിൽ ആണെന്നൊന്നും ഞാൻ പറഞ്ഞില്ല, റോസി സാരി തുമ്പാൽ മൂക്ക് തുടച്ചു.... " പറയേണ്ട...... കാൽ വയ്യാതെ ഇരിക്കുവല്ലേ..... ഇപ്പോൾ പറഞ്ഞപോലെ തന്നെ ഇരിക്കട്ടെ...... " എങ്ങനെയാണെന്ന് വല്ലോം ഡോക്ടർ പറഞ്ഞോ അളിയാ...... ജോസ് അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു........ " ഒന്നും പറഞ്ഞില്ല..... ഇന്ന് ചിലപ്പോൾ കിടക്കേണ്ടിവരും.... നാളെ വീട്ടിലേക്ക് പോകാം.... ഏതായാലും രണ്ടു മൂന്നാഴ്ച കാൽ അനക്കാൻ പാടില്ല എന്ന് പറഞ്ഞത്....... " എന്നാപിന്നെ അമ്മച്ചി കുറച്ചു ദിവസം കൂടെ വീട്ടിൽ നിൽക്കട്ടെ.... റോസി പറഞ്ഞു.... " അമ്മച്ചി പെട്ടെന്ന് അങ്ങോട്ട് വരുമ്പോൾ ദേവികേയ്ക്ക് രണ്ടുപേരേം കൊണ്ട് ഒരു ബുദ്ധിമുട്ടാവില്ലേ.... എല്ലാരും കൂടി ആ കൊച്ചു തന്നെ എങ്ങനെ നോക്കാനാ.... " റാണി മൂന്നു ദിവസം കഴിയുമ്പോൾ വരുമല്ലോ അത് കഴിഞ്ഞ് കുറച്ചുദിവസം അവളോടുകൂടെ അവധിയെടുക്കാൻ പറയാം..... റോയ് പറഞ്ഞു.... " വേണ്ട അളിയാ.. അമ്മച്ചിയെ പതുക്കെ വീട്ടിലോട്ട് വിളിച്ചു കൊണ്ടു പോയാൽ മതി.... ജോസ് തൻറെ അഭിപ്രായം പറഞ്ഞു.... " എല്ലാവരും കൂടി ഇങ്ങനെ ഇരിക്കുമ്പോൾ വലിയ കഷ്ടപ്പാട് ആയിരിക്കും..... അല്ലെങ്കിൽ തന്നെ അതൊരു പാവം കൊച്ച്..... അതുകൊണ്ട് അമ്മച്ചി കുറച്ചു ദിവസം കൂടെ വീട്ടിൽ നിൽകട്ടെ.... ജോസ് പറഞ്ഞു... " നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവില്ലേ....? റോസിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് റോയ് ചോദിച്ചു.... "ഒന്ന് പോടാ ചെറുക്കാ... എന്റെ അമ്മയെ നോക്കുന്നത് എനിക്ക് എങ്ങനെ ആണ് ബുദ്ധിമുട്ട് ആവുന്നത്.....?

പെട്ടെന്ന് റോസിയുടെ ഭാവം ഒക്കെ മാറാൻ തുടങ്ങിയിരുന്നു.....അത് കണ്ടു ജോസിനും ചിരി വന്നിരുന്നു..... " അതൊന്നും സാരമില്ല അളിയാ, ഇങ്ങനെയൊക്കെയല്ലേ ഒരാപത്തു വരുമ്പോൾ നമ്മൾ ബന്ധുക്കളൊക്കെ നിൽക്കേണ്ടത്..... ഇവടെ അമ്മച്ചി എന്ന് പറഞ്ഞാൽ എൻറെ അമ്മയെ പോലെ ഉള്ളൂ..... അമ്മച്ചി വീട്ടിൽ ഇരിക്കുന്നുണ്ട് എന്ത് ബുദ്ധിമുട്ട് ആണ് അളിയാ..... അവിടെ തന്നെ നിൽക്കട്ടെ.... ജോസ് കൂടി അങ്ങനെ പറഞ്ഞപ്പോൾ അതാണ് നല്ല തീരുമാനം എന്ന് റോയിക്ക് തോന്നിയിരുന്നു എല്ലാവർക്കും..... അപ്പോഴേക്കും ഭക്ഷണം വാങ്ങി ദേവിക വന്നിരുന്നു.... ദേവികേ കണ്ടപ്പോഴേക്കും റോസി അരികിലേക്ക് ചെന്നു..... പിന്നീട് ദേവികയും റോസിയും നിർബന്ധിച്ച് കൊണ്ട് അല്പം ഭക്ഷണം കഴിക്കാൻ റോയ് തയ്യാറായി... " താനൂടെ കഴിക്ക്..... ഒന്നും കഴിച്ചിട്ടില്ലല്ലോ.... റോയ് ദേവികയോട് പറഞ്ഞു.... " ഞാൻ കഴിച്ചോളാം..... "അത് പോരാ..... ഇപ്പോൾ കഴിക്കണം.... "ഉറപ്പ് ആയും കഴിക്കാം... അവൾ ഉറപ്പ് കൊടുത്തൂ.... വലത് കൈയ്ക്ക് പൊട്ടൽ ആയതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരുന്നു..... അതുകൊണ്ടായിരിക്കും അവൻ മടിച്ചത് എന്ന് ദേവിക്ക് തോന്നിയിരുന്നു..... " ഇടത്തേ കൈകൊണ്ട് എങ്ങനെ കഴിക്കുന്നത് അല്ലേ..... റോസി അത് പറഞ്ഞു... ജോസ് മരുന്ന് വാങ്ങാനായി പുറത്തേക്ക് പോയിരുന്നു..... പെട്ടെന്ന് തന്നെ അമ്മച്ചി വിളിച്ചതിനാൽ ഫോണുമായി റോസിയും പുറത്തേക്ക് പോയി.. ഭക്ഷണത്തിലേക്ക് നോക്കി എന്തു ചെയ്യുമെന്നറിയാതെ ഇരിക്കുന്ന റോസിയെ കണ്ടപ്പോൾ ദേവികയ്ക്ക് ദുഃഖം തോന്നിയിരുന്നു...... പിന്നീട് ഒന്നും നോക്കിയില്ല ദേവിക പോയി കൈ കഴുകി തിരിച്ചു വന്നു..... ഒരുരുള ചോറെടുത്ത് അവൻറെ വായുടെ നേരെ നീട്ടി അവൾ... ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അവളെത്തന്നെ നോക്കി ഇരുന്നിരുന്നു അവൻ ...................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story