സാഫല്യം: ഭാഗം 30

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കണ്ണ് ചിമ്മാതെ തന്നെ തന്നെ നോക്കിയിരിക്കുന്നവൻറെ മുഖം കണ്ടപ്പോൾ ഒരു നിമിഷം അവൾക്കും എന്തോ ഒരു വല്ലായ്മ തോന്നിയിരുന്നു.... പിന്നീട് അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ പറഞ്ഞു.... "കൈ വയ്യാതെ എങ്ങനെ ആണ് ഭക്ഷണം കഴിക്കുന്നത്, അതുകൊണ്ട് ആണ് ഞാൻ.... താൻ ചെയ്ത പ്രവൃത്തി അവന് ഇഷ്ട്ടം ആയില്ലേ എന്ന പേടിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു... ചെറു ചിരിയോടെ അവൾ നീട്ടിയ ഭക്ഷണം വാങ്ങുമ്പോൾ അവൻറെ മനസ്സിലും ഒരു സംതൃപ്തി തോന്നി.... ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരു സന്തോഷവും സമാധാനവും ഒക്കെ തന്നിൽ നിറയുന്നത് ആ നിമിഷം റോയ് അറിയുന്നുണ്ടായിരുന്നു..... ഈ കാഴ്ച കണ്ടു കൊണ്ടായിരുന്നു അവിടേക്ക് ആ നിമിഷം റോസി കടന്നു വന്നിരുന്നത്... അത് കണ്ടു കൊണ്ട് തന്നെ അവൾ ചെറുചിരിയോടെ അവിടെനിന്നും പിൻവാങ്ങിയിരുന്നു.... ആ നിമിഷം അവർ രണ്ടുപേരും മാത്രം അവിടെ മതി എന്ന് തോന്നിയിരുന്നു.... അതിനുശേഷം അവൾ നേരെ ജോസിനെയും ഈ ദൃശ്യം കാണിച്ചു... ചെറുചിരിയോടെ തന്നെ ജോസ് അവളോട് മറുപടി പറഞ്ഞു... " അവർ തമ്മിൽ നല്ല സ്നേഹത്തിലാണ്, സ്നേഹം കൊണ്ടാണ് അവളുടെ മതം മാറ്റാൻ പോലും അവൻ സമ്മതിക്കാത്തത്.... എന്നും ഇങ്ങനെ തന്നെ ജീവിക്കട്ടെ..... അങ്ങനെയൊരു ആശംസകൾ അയാൾ പറഞ്ഞപ്പോൾ അവിടെ രണ്ടു ഹൃദയങ്ങൾ പ്രണയത്തിന്റെ ചൂടിൽ വേവുക ആയിരുന്നു.... അത് ആരും അറിഞ്ഞിരുന്നില്ല ഉള്ളിൽ നുരഞ്ഞ് പൊങ്ങിയ പ്രണയം എന്ന വികാരം പുറത്ത് ഒരു വാക്കു കൊണ്ടു പോലും പറയാൻ സാധിക്കാതെ രണ്ടുപേർക്കും ഉള്ളിൽ ഇരുന്നു വീർപ്പുമുട്ടി.....

ഹൃദയങ്ങൾ വല്ലാതെ മൗനമായി പ്രണയത്തിൻറെ മനോഹരമായ ഭാഷകൾ സംവേദിക്കാൻ തുടങ്ങുകയായിരുന്നു...... കുറച്ച് സമയം കഴിഞ്ഞപ്പോൾ സ്കാനിംഗ് റിപ്പോർട്ട് വന്നിരുന്നു..... മറ്റു കുഴപ്പം ഒന്നും ഇല്ലാത്തതുകൊണ്ട് വൈകുന്നേരം തന്നെ വീട്ടിലേക്ക് പോകാം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ റോയ്ക്ക് വലിയ ആശ്വാസം തോന്നിയിരുന്നു.... തിരികെ വീട്ടിലേക്ക് ഒരു വണ്ടി വിളിച്ച് എല്ലാവരും കൂടിയാണ് ചെന്നത്.... ജോസും റോസിയും ഒപ്പമുണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നു ദേവികയ്ക്ക്.... ഇരുവരും വീട്ടിലേക്ക് എത്തുമ്പോഴും തങ്കച്ചൻ എത്തിയിരുന്നില്ല.... ജോസും കൂടിച്ചേർന്നാണ് റോയ് മുറിയിലേക്ക് കൊണ്ടു ചെന്ന് കിടത്തിയത്..... രണ്ടുപേരും അവിടെ നിൽക്കാം എന്ന് പറഞ്ഞു എങ്കിലും റോയ് സന്തോഷപൂർവ്വം തന്നെ അത് നിരസിച്ചു.... കുട്ടികൾ ഒക്കെ ഉള്ളതുകൊണ്ട് അവരുടെ ആവശ്യം ഇപ്പോൾ അവിടെയാണ് എന്ന് അവനറിയാമായിരുന്നു..... ദേവിക ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ റോസിയും പോകാൻ തയ്യാറായിരുന്നു...... പോകുന്നതിനു മുൻപ് അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുവാനും മറന്നില്ല...... അടുക്കളയിലേക്ക് അത്താഴത്തിനുള്ളത് വരെ തയ്യാറാക്കിയതിനുശേഷമായിരുന്നു ജോസും റോസിയും അവിടെ നിന്നും മടങ്ങിയത്.... വൈകുന്നേരത്തോടെ തങ്കച്ചനും എത്തിയിരുന്നു.... മകൻറെ അപകടം ആയിരുന്നു അന്നത്തെ ദിവസം തങ്കച്ചന് മദ്യപിക്കാൻ ഉണ്ടായിരുന്ന കാരണം.... അതിനുവേണ്ടി ജോസിൻറെ കയ്യിൽ നിന്നും അയാൾ കാശു വാങ്ങാനും മറന്നില്ല..... അതിനുശേഷം നേരെ വീണ്ടും കവലയിലേക്ക് നടന്നു.... "ചാച്ചാ.... അവനു മേലാതെ ഇരിക്കുവാ....... ആ കൊച്ച് ഒറ്റയ്ക്ക് ഉള്ളു..... അപ്പച്ചൻ ഇങ്ങനെ എപ്പോഴും കുടിച്ചു കൊണ്ട് നടക്കരുത്.... കുറച്ചു ബോധം വേണം..... പോകുന്നതിനു മുൻപ് റോസി അയാളെ ഓർമ്മിപ്പിച്ചു....

" ഞാൻ ഇപ്പൊൾ ഇങ്ങ് വരും.... നിങ്ങൾ വിചാരിക്കുന്നതുപോലെ ഞാൻ അങ്ങനെ കുടിക്കാത്ത് ഒന്നും ഇല്ല...... പിന്നെ അവൾ എൻറെ സ്വന്തം മോള് ആണ്..... നിന്നെക്കാളും ആ കൊച്ചിനെയാണ് എനിക്കിഷ്ടം.... അവളുടെ കാര്യം നോക്കണ്ടത് ഞാൻ ആണെന്ന് എനിക്ക് നല്ല ബോധമുണ്ട്...... പിന്നെ എൻറെ കുഞ്ഞിന്റെ കാൽ ഒടിഞ്ഞത് ഞാൻ എങ്ങനെ സഹിക്കും.... അയാൾ പറഞ്ഞത് കാര്യമായി തന്നെ ആയിരുന്നു എന്ന് ആ മുഖഭാവം വിളിച്ചുപറയുന്നുണ്ടായിരുന്നു.... ആശുപത്രിയിൽ ഒരു കുറച്ചുസമയം നിന്നപ്പോൾ തന്നെ അവൾ വല്ലാതെ ആയിരുന്നു..... പെട്ടെന്ന് തന്നെ മുറിയിൽ ചെന്ന് കുളിക്കാനുള്ള തുണിയെടുത്ത് കൊണ്ട് നടക്കുമ്പോൾ റോയ് നല്ല ഉറക്കത്തിലായിരുന്നു, മരുന്നുകഴിച്ചതിൻറെ ക്ഷീണം ആയിരിക്കും എന്ന് കരുതി അവൾ അവനെ ഉണർത്താൻ നിന്നില്ല.... പെട്ടെന്ന് കുളി കഴിഞ്ഞ് തിരികെ വന്നപ്പോഴും തങ്കച്ചനെ കാണുന്നുണ്ടായിരുന്നില്ല.... അത് കഴിഞ്ഞ് നേരെ റോയുടെ മുറിയിലേക്ക് വന്നു.... അപ്പോഴേക്കും റോയ് ഉറക്കം വിട്ട് ഉണർന്നിട്ട് ഉണ്ടായിരുന്നുള്ളൂ.... ഒറ്റ ദിവസം കൊണ്ട് അവൻ ക്ഷീണിച്ചു എന്ന് അവൾക്ക് തോന്നി.... " കാപ്പി എടുക്കട്ടെ..... അവളുടെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.... അപ്പോൾ അവൻ ജനാല തുറന്ന് മാനത്തേക്ക് നോക്കി.... സമയം സന്ധ്യോട് അടുത്തിരിക്കുന്നു എന്ന് അവന് മനസ്സിലായി.... " ഒരുപാട് സമയം ആയിരുന്നെങ്കിൽ തനിക്ക് എന്നെ വിളിക്കാമായിരുന്നില്ലേ....? വെളിയിലെ പ്രകൃതി നോക്കി അവൻ പറഞ്ഞു .... " ഉറങ്ങുവല്ലേ എന്ന് വിചാരിച്ചു, മരുന്നൊക്കെ കഴിച്ചതല്ലേ... ഞാൻ കുളിക്കാൻ പോയിരുന്നു..... " ചാച്ചൻ വന്നോ...? "

ഇല്ല ഇതുവരെ വന്നിട്ടില്ല... " എന്നാൽ കുറച്ച് കാപ്പി എടുക്ക്.... അവൻ പറഞ്ഞപ്പോൾ സമ്മത ഭാവത്തിൽ തലയാട്ടി അവൾ നേരെ അടുക്കളയിലേക്ക് ചെന്നു.... അവൻ ഇഷ്ടപ്പെട്ട രീതിയിൽ തന്നെ കാപ്പി തയ്യാറാക്കി തിരികെ മുറിയിലേക്ക് കൊണ്ടുവന്നു, അതിനോടൊപ്പം രണ്ട് ബിസ്കറ്റും എടുത്ത് ഒരു പ്ലേറ്റിൽ ആക്കി അവൻ അരികിലേക്ക് അതുകൊണ്ട് ചെല്ലുമ്പോൾ ബിസ്ക്കറ്റ് വേണ്ട എന്ന് അവൻ പറഞ്ഞിരുന്നു..... കാപ്പി ഊതി അവൻ കുടിക്കുന്നത് ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു അവൾ..... അവൻറെ മുഖഭാഗത്ത് എന്നും കാണുന്ന ആ ഗൗരവത്തിന് പോലും ഒരു സൗന്ദര്യമുണ്ടെന്ന് ആ നിമിഷം അവൾ ശ്രദ്ധിച്ചു...... ഒരു ദിവസം കൊണ്ട് അവൻ വല്ലാതെ മാറി പോയി എന്ന് പോലും അവൾക്ക് തോന്നിയിരുന്നു..... "കാൽ നനയ്ക്കാൻ പാടില്ലെന്ന് ഡോക്ടർ പറഞ്ഞത്..... ഇന്നിപ്പോ കുളിക്കണ്ട.... നിർബന്ധമാണെങ്കിൽ ഞാൻ വെള്ളം തുണി കൊണ്ട് മുക്കി ദേഹത്ത് ഒന്ന് തുടയ്ക്കാം.... അവൻറെ മുഖത്തേക്ക് നോക്കാതെ ആണ് അവൾ അത് പറഞ്ഞിരുന്നത്..... ദിവസവും രണ്ടു മൂന്നു നേരം കുളിക്കുന്നവനാണ് ഇന്ന് കാല് അനക്കാൻ വയ്യാത്തതുകൊണ്ട് മുറിയിൽ തന്നെ ഇരിക്കുകയാണ്, കണ്ടപ്പോൾ അവൾക്ക് സഹതാപം തോന്നിയിരുന്നു..... എങ്കിലും അവളെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കാൻ അവന് മനസ്സ് വന്നിരുന്നില്ല..... എത്രയൊക്കെ ഇഷ്ട്ടം ഉണ്ടെന്ന് പറഞ്ഞാലും അവളോട് തുറന്നു സംസാരിക്കാൻ പോലും തനിക്ക് ഇപ്പോഴും ഒരു ചമ്മൽ ഉണ്ട്.... ആ താൻ എങ്ങനെയാണ് അവളെക്കൊണ്ട് തന്റെ ശരീരം തുടപ്പിക്കുന്നത്...... അവന് വല്ലായ്മ തോന്നിയിരുന്നു.... ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു....

" വേണ്ട ടോ രാവിലെ കുളിച്ചത് അല്ലേ..... സാരമില്ല ഒരു ദിവസം ഒക്കെ ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യാം.... " ടിവി കാണണമെങ്കിൽ ഞാൻ കുടേ പിടിക്കാം... അവിടേക്ക് ഇരിക്കാം... എത്ര നേരം എന്ന് കരുതിയ മുറിയിൽ ഇങ്ങനെ.... "ഓഹ്.... സാരമില്ല ഞാനിപ്പോൾ ടിവി കാണാൻ വേണ്ടി അവിടേക്ക് വന്നാലും തിരിച്ച് ഇങ്ങോട്ട് കൊണ്ടുവരണം എങ്കിൽ തനിക്ക് വീണ്ടും ഒരു ബുദ്ധിമുട്ടാകും..... ഫോൺ ഉണ്ടല്ലോ എന്തെങ്കിലുമൊക്കെ വാർത്തകൾ കാണാം..... ഞാൻ ഇവിടെ ഇരുന്നോളാം.... തൻറെ ജോലിയൊക്കെ തീർന്നോ....? അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു... " അങ്ങനെ പ്രത്യേകിച്ച് ജോലികൾ ഒന്നും ഉണ്ടായിരുന്നില്ല.... ചേച്ചിയും കൂടി ഉള്ളോണ്ട് എല്ലാം ചെയ്തിട്ട് ആണ് പോയത്..... അതുകൊണ്ട് അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല...... റാണിയെ ഞാൻ വിളിച്ചിരുന്നു.... കിട്ടിയില്ല..... " റെയിഞ്ച് ഇല്ലായിരിക്കും.....! " ഒന്നും പറയണ്ട അവളും വിഷമിക്കും. ... പിന്നെ നിങ്ങൾ നല്ല സെറ്റ് ആയി എന്ന് തോന്നുന്നു അല്ലേ.....? ചിരിയോടെ അവൻ ചോദിച്ചു.... " കുഴപ്പമില്ല...... അവൾ പാവമാ.... ചിരിയോടെ അവൾ പറഞ്ഞു.... " എങ്കിൽ ഒരു കാര്യം ചെയ്യാം നമ്മൾ ഇതുവരെ തുറന്നു സംസാരിച്ചിട്ടില്ലല്ലോ ഒന്നും..... താൻ എവിടെ ഇരിക്കെ..... നമുക്ക് കുറച്ചുനേരം എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാം..... സത്യം പറഞ്ഞാൽ ഞാൻ ഇതുവരെ തന്നെ ശ്രദ്ധിച്ചിട്ട് പോലും ഇല്ല.... ഇനിയിപ്പോ ജീവിതത്തിൽ ഇങ്ങനെ ഒരു അവസരം നമുക്ക് കിട്ടാനും പോകുന്നില്ല...... രണ്ടു മൂന്നാഴ്ച ഞാൻ വെറുതെ ഇരിക്കുവല്ലേ..... സമയം നന്നായിട്ടുണ്ട്.... പരിചയപ്പെട്ടാലോ....? ചെറുചിരിയോടെ ആയിരുന്നു അവൻ അത് പറഞ്ഞിരുന്നത്.... അവളും അത് ആഗ്രഹിച്ചിരുന്നു.... അവനെ ഒന്ന് കേൾക്കാൻ.... അവനെ കുറിച്ച് ഒന്ന് അറിയാൻ.... അവന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് മനസ്സിലാക്കാൻ.....

തന്നെ പറ്റി വാതോരാതെ അവനോട് പറയാൻ..... അവൻറെ അരികിലേക്ക് ഇരിക്കുമ്പോഴും ശരീരത്തിൽ ഒരു വിറയൽ പടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..... അവളുടെ സാന്നിധ്യം അറിഞ്ഞപ്പോൾ അവളുടേതായ പരിചിത ഗന്ധം മുഖത്തേക്ക് അടിച്ചു.... ആ സമയം തന്നെ അവന് വീണ്ടും അവളോട് ഉള്ളിനുള്ളിൽ ഒരു പ്രണയം തോന്നിത്തുടങ്ങിയിരുന്നു...... ഒരു നിമിഷം കണ്ണിമവെട്ടാതെ അവളെ തന്നെ നോക്കി ഇരിക്കാൻ തോന്നിയിരുന്നു..... ചമയങ്ങൾ ഒന്നുമില്ലെങ്കിലും തൻറെ പെണ്ണ് സുന്ദരിയാണെന്ന് ആ നിമിഷം അവൻ ഓർക്കുകയായിരുന്നു.... നീലാകാശത്തെ താരങ്ങൾ അവളുടെ സൗന്ദര്യത്തിന്റെ മുന്നിൽ ഒന്നും അല്ലെന്ന് അവനോർത്തു.... ആകാശത്തിലെ താരങ്ങളെ പോലും വെല്ലുന്നതായിരുന്നു അവളുടെ നിലാചന്തം എന്ന് അവൻ മനസ്സിലാക്കി...... സംസാരിക്കാം എന്നു പറഞ്ഞെങ്കിലും എന്തുപറയണമെന്ന് ഒരു ബുദ്ധിമുട്ട് രണ്ടാൾക്കും ഉണ്ടായിരുന്നു.... " ദേവി...... ആർദ്രമായ് അവൻറെ ആ വിളിയിൽ അറിയാതെ അവൾ മറ്റൊരാളായി തീർന്നിരുന്നു.... അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇതുവരെ തനിക്ക് പരിചയമില്ലാത്ത ഒരു റോയ് ആണ് താൻ മുൻപിൽ കാണുന്നത് എന്ന് പോലും സംശയിച്ചു പോയിരുന്നു.... ആ കണ്ണുകളിൽ നിറയെ അവളോടുള്ള പ്രണയം മാത്രമായിരുന്നു എന്ന് ആ നിമിഷം അവൾ മനസ്സിലാക്കുകയായിരുന്നു...... " ഇതുവരെ ഞാൻ ചോദിച്ചിട്ടില്ല..... പക്ഷേ ഇനി അത് ചോദിച്ചില്ലെങ്കിൽ ശരിയാവില്ല...... തനിക്ക് എന്നെ ഇഷ്ടമായോ....? തന്റെ മുഖത്തേക്ക് നോക്കി പ്രതീക്ഷയോടെ ചോദിക്കുന്നവനോട് എന്ത് മറുപടി പറയണമെന്നറിയാതെ അവൻറെ മുഖത്ത് തന്നെ നിമിഷങ്ങളോളം അവൾ നോക്കി നിന്നു.... എന്താണ് പറയേണ്ടത്....? ഈ കുറഞ്ഞ കാലയളവിനുള്ളിൽ തന്റെ ഹൃദയത്തിൻറെ ഭാഗമായി മാറിയെന്നോ....? അവനല്ലാതെ മറ്റാരും തന്റെ പ്രണയപ്പുഴയിൽ ചിറ കെട്ടാൻ ഇല്ലെന്നോ...?

എന്താണ് താൻ അവനോട് പറയേണ്ടത്...... തൻറെ പ്രണയത്തിൻറെ എല്ലാ ഭാവങ്ങളും താൻ കണ്ടത് അവനിൽ ആണെന്നോ.....? പ്രണയം എന്ന വികാരം ആദ്യമായി തോന്നുന്നത് പോലും അവനോട് ആയിരുന്നു എന്നോ....?. തന്നെ ഇഷ്ടമാണോ എന്ന് അവൻ ചോദിക്കുന്നതിന് താൻ എന്താണ് മറുപടി പറയുന്നത്..... തനിക്ക് ജീവനാണ് ജീവശ്വാസം പോലും അവൻ എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം..... അങ്ങനെയുള്ള ഒരുവനോട് ഞാൻ എന്ത് മറുപടിയാണ് പറയേണ്ടത് എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു നോക്കി...... " എൻറെ പ്രാണനാണ്....! പറഞ്ഞത് മനസ്സിനുള്ളിൽ ആയിരുന്നു, ശബ്ദം പുറത്തേക്ക് വന്നില്ല..... പക്ഷേ ആ കണ്ണുകൾ അത് പറയാതെ പറയുന്നുണ്ടായിരുന്നു.... ഇണയുടെ മനസ് അറിഞ്ഞു ഒരു പുഞ്ചിരി അവൻറെ ചുണ്ടിലും തെളിഞ്ഞിരുന്നു..... പക്ഷേ അവളുടെ മൗനം എന്നും വേദനിപ്പിക്കുന്നത് തന്നെയാണ്.... അവളുടെ ഉള്ളിൽ മറ്റെന്തിങ്കിലും ആയിരിക്കുമോന്ന് ഒരു സംശയം അവന്റെ മനസ്സിൽ നിന്നും പോയിട്ട് ഉണ്ടായിരുന്നില്ല.... അതുകൊണ്ട് തന്നെ അവളുടെ തുറന്നു പറച്ചിലിന് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവൻ ... " ആദ്യം ആയിട്ടും അവസാനം ആയിട്ടും ഞാൻ ഒരാളെ മാത്രം ഇഷ്ടപ്പെട്ടിട്ടുള്ളൂ...... ഇനി എൻറെ മരണം വരെ ആളെ മാത്രംമേ ഇഷ്ടപ്പെടുകയുള്ളൂ.... അവൻറെ മുഖത്തേക്ക് നോക്കി എങ്കിലും അവിടെ വീണ്ടും സംശയത്തിന്റെ കാണിക്ക ബാക്കിയാണ് അവൾക്ക് തോന്നിയത് കൊണ്ട് ഒരിക്കൽ കൂടി അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..... അത് എൻറെ കഴുത്തിൽ ചാർത്തി തന്ന ആളിനെ തന്നെയാണ്....! ആശ്വാസമോ സമാധാനമോ സന്തോഷമോ അങ്ങനെ സമ്മിശ്രമായ പല വികാരങ്ങളും അവൻറെ മുഖത്തേക്ക് വരുന്നത് അവൾ കാണുന്നുണ്ടായിരുന്നു.....

ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ഒരു വാക്ക് തൻറെ പ്രിയപ്പെട്ടവളിൽ നിന്നും കേട്ട സന്തോഷം അവന്റെ കണ്ണുകളിൽ തന്നെ അവൾക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു...... അവളെ ഒന്ന് നെഞ്ചോട് ചേർത്ത് പിടിക്കാൻ ആയിരുന്നു ആ നിമിഷം അവന് തോന്നിയത്.... പക്ഷേ അവൻ സർവ്വ വികാരങ്ങളെയും നിയന്ത്രിച്ചു.... " ഇഷ്ടമാണോ എന്ന് എന്നോട് ചോദിക്കരുത്..... ഇഷ്ട്ടം മാത്രമേ ഉള്ളു..... എന്നോട് ഒന്നും മിണ്ടാതിരുന്നാൽ അല്ലെങ്കിൽ കുറച്ച് വരാൻ വൈകിയാൽ ഞാൻ അനുഭവിക്കുന്ന വീർപ്പുമുട്ടൽ പറയാൻ എനിക്കറിയില്ല.. ഇതാണോ ഇഷ്ടം എന്ന് ചോദിച്ചാൽ എനിക്കറിയില്ല.... ജീവിതത്തിൽ ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനെയൊക്കെ തോന്നുന്നത്..... ഇഷ്ടം എന്ന് പറയഞ്ഞാൽ അത് ഒരുപാട് ചെറുതായി പോകുമെന്ന് ആണ് എനിക്ക് തോന്നുന്നത്.... എന്നോട് സംസാരിക്കാതെ ഇരുന്നാൽ പോലും നെഞ്ച് പൊട്ടി പോകുന്നത് പോലെ തോന്നും..... എനിക്ക് ഈ ആളില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ സാധ്യമല്ല..... അവൻറെ മുഖത്തേക്ക് നോക്കി അത് പറയുമ്പോൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... തൻറെ പ്രണയത്തെ അവന്റെ മുൻപിൽ തുറന്നു പറഞ്ഞു ചാരിതാർത്ഥ്യത്തിൽ അവളും.... ഏറെ നാളായി കേൾക്കാൻ ആഗ്രഹിച്ചത് എന്തോ അത് അവന്റെ പാതിയിൽ നിന്ന് കേട്ട സംതൃപ്തിയിൽ അവനും.... അവൻറെ രോമാവൃതമായ കൈകൾ അവളുടെ കൈകളുടെ മുകളിൽ അമരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.... വീണ്ടും ശരീരത്തിലൂടെ ഒരു മിന്നൽപിണർ കടന്നുപോകുന്നത് ദേവിക അറിഞ്ഞു...................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story