സാഫല്യം: ഭാഗം 38

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൾക്ക് മാത്രം കാണാവുന്ന പാകത്തിൽ ഒരു കണ്ണടച്ച് ചുണ്ടുകൊണ്ട് ഉമ്മ വയ്ക്കുന്നതുപോലെ ആംഗ്യം കാണിച്ചു..... ആ സമയം തന്നെ ആ പെണ്ണിൻറെ മുഖത്ത് തെളിഞ്ഞ കുങ്കുമചുവപ്പ് അവനിൽ പുരുഷനിലെ പ്രണയത്തെ ഉണർത്തി ഒരു വല്ലാത്ത ഒരു അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിച്ചേരുന്നു.... രാഘവനെയും ഗോപികയേയും കണ്ടപ്പോഴേക്കും തൻറെ മുഖത്തെ സ്ഥായിയായ ഗൗരവഭാവം എടുത്തണിയാൻ റോയ് മറന്നിരുന്നില്ല...... ചെറുചിരിയോടെ മുറ്റത്തേക്ക് കയറി തിണ്ണയിൽ രാഘവന് അരികിലായി അവൻ ഇരുപ്പ് ഉറപ്പിച്ചു........ പിന്നെ നാട്ടുവർത്തമാനങ്ങൾ പറയുന്ന തിരക്കിലായി........ ആ സമയത്തേക്ക് ഗോപിക കാപ്പിക്ക് വെള്ളം വെച്ചിരുന്നു....... അവന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി തന്നെ കാപ്പി ഇട്ടു കൊടുക്കണം എന്ന് നിർബന്ധം ഉള്ളതുകൊണ്ട് ദേവിക തന്നെ കാപ്പി ഇട്ടു...... അതിനുശേഷം കാപ്പിയുമായി നേരെ പോയി......

കാപ്പി കൊടുത്തപ്പോൾ അവൻ അറിഞ്ഞുകൊണ്ട് തന്നെ അവളുടെ വിരലിൽ ഒരു ചെറിയ സ്പർശം നൽകി....... അവൾ അവൻറെ മുഖത്തേക്ക് നോക്കിയപ്പോൾ കുസൃതിയോടെ ഇരുകണ്ണുകളും ചെമ്മി അവൻ അവളെ ഒന്നു നോക്കി ചിരിച്ചു....... അവൾക്കു വേണ്ടി മാത്രം പ്രണയം പകർന്ന ആ ചൊടികൾ അവൾക്കുവേണ്ടി ഒരിക്കൽ കൂടി വിടർന്നു....... എല്ലാവരുടെയും മുൻപിൽ ഗൗരവക്കാരനായ നിന്ന് തനിക്ക് അരികിൽ മാത്രം ആവോളം പ്രണയം പകരുന്നവനെ ഏറെ സ്നേഹത്തോടെ തന്നെ അവൾ നോക്കി നിന്നിരുന്നു....... കുറച്ചു സമയം കൂടി അവിടെ ഇരുന്നു സംസാരിച്ച് അമ്മയെയും കണ്ടതിനു ശേഷമായിരുന്നു റോയും ദേവിയും പോകാനായി ഇറങ്ങിയിരുന്നത്....... ദേവികയുടെ കൈകളിലുള്ള കവറും രാഘവൻ കയ്യിലുള്ള കവറുകളും ഒക്കെ കണ്ടപ്പോൾ എന്താണ് എന്ന് മനസ്സിലാവാതെ റോയ് രാഘവന്റെ മുഖത്തേക്ക് നോക്കി......

" ഒരുപാട് ഒന്നുമില്ല റോയി ഇവിടെ തൊടിയിൽ ഉണ്ടായ കുറച്ച് പച്ചക്കറിയും സാധനങ്ങളൊക്കെ ആണ്.... അവിടെ വീട്ട് ആവശ്യത്തിന് എടുക്കാലോ...... ഇതെല്ലാം കൂടെ ഇവിടെ എന്തിനാ ഞങ്ങൾ മൂന്ന് ആളുകളെ ഉള്ളൂ...... അവിടെ ആകുമ്പോ ആളുകളും കൂടുതലാണ് എല്ലാദിവസവും ചെലവ് കൂടുതലാണ്...... ഒരുനേരമെങ്കിലും പറഞ്ഞു വിട്ടുകൂടെ....... അവന്റെ മുഖത്തെ സംശയ ഭാവം കണ്ടുകൊണ്ടായിരുന്നു രാഘവൻ അത് വിശദീകരിച്ചിരുന്നത്.......പെട്ടെന്ന് അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..... " അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകണ്ടത് അടുത്ത ആഴ്ച അല്ലേ...... ഞാൻ വരാം....... അയാളുടെ മുഖത്ത് നോക്കി അത് പറഞ്ഞപ്പോൾ അവൻ അമ്മ എന്ന് വിളിച്ചിരുന്നത് അവൾ ശ്രദ്ധിച്ചിരുന്നു..... തൻറെ വീട്ടുകാരെ അവൻ അംഗീകരിച്ചു എന്ന് അവൾക്ക് മനസ്സിലായിരുന്നു....... രാഘവൻ കാണാതെ അവളുടെ ഇടംകൈ അവന്റെ കൈകളിൽ മുറുകിയിരുന്നു....... പെട്ടെന്ന് അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അപ്പോൾ നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ ചൊടികളിൽ ബാക്കി ആയി .......

ആ മനസ്സ് നിറഞ്ഞു എന്ന് ആ മിഴികൾ പറഞ്ഞു...... അവളും അവന്റെ കൈകളിൽ തിരികെ ഒന്നുകൂടി മുറുക്കി പിടിച്ചിരുന്നു. ....... രണ്ടുപേരും യാത്രപറഞ്ഞ് നീങ്ങിയപ്പോൾ സന്തോഷംകൊണ്ട് രാഘവന്റെ മിഴികൾ നനഞ്ഞു പോയിരുന്നു........ അങ്ങോട്ടുള്ള യാത്രയിൽ ഫോണിൽ കൂടി പല ആവർത്തി പറഞ്ഞു തീർത്ത വിശേഷങ്ങൾ എല്ലാം ഒരിക്കൽ കൂടി അവൾ അവനോട് നേരിട്ട് പറഞ്ഞു..... പലകുറി കേട്ടത് ആണെങ്കിലും ഒട്ടും മടുപ്പും ഇല്ലാതെ അവൻ അവളുടെ വാക്കുകൾക്കായി കാതോർത്തു......... വീട്ടിലേക്ക് ചെന്ന് ഇറങ്ങിയപ്പോഴും വലിയ സന്തോഷമായിരുന്നു എല്ലാവർക്കും ദേവിക തിരിച്ചുവന്നപ്പോൾ........ആ വീടിൻറെ സന്തോഷം തന്നെ അവൾ ആണെന്ന് ആ വീട്ടുകാർ എല്ലാം രണ്ടു ദിവസം കൊണ്ട് മനസ്സിലാക്കി കഴിഞ്ഞിരുന്നു........ ഓട്ടോയിൽ നിന്ന് ഇറങ്ങി വരുന്നവളെ കണ്ടപ്പോൾ തന്നെ കാപ്പിക്കുള്ള വെള്ളം സിസിലി വെച്ചിരുന്നു.......

അതിനുശേഷം അവൾക്ക് കാപ്പിയും കൊണ്ട് കൊടുത്ത് വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയുന്ന തിരക്കിലായിരുന്നു........ അതിനിടയിൽ റോയ് ആ നിമിഷം അവിടെ വേണ്ട എന്ന് അവന് തന്നെ തോന്നി....... അവരുടെ ലോകം, അവർ തന്നെ സംസാരിക്കട്ടെ എന്ന് റോയ് വിചാരിച്ചിരുന്നു.......സന്തോഷം പടിവാതിൽക്കൽ നിന്നു പോലും അന്യമായി കിടന്ന ഒരു വീട്ടിൽ ആണ് അവൾ വസന്തം തീർത്തിരിക്കുന്നത് എന്ന് സമാധാനപൂർവം അവനോർത്തു....... കുറച്ച് സമയം കൂടി അവിടെ നിന്നിട്ട് താൻ ഇനി അവിടെ നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് അവനു തോന്നി....... എല്ലാരും അവൾക്ക് പുറകെയാണ്, വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും അവരവരുടെ ലോകത്തേക്ക് മാറിക്കഴിഞ്ഞു........ എല്ലാവരോടും ഒന്നു നീട്ടി ഉറക്കെ പോവാണ് എന്നു പറഞ്ഞതിനുശേഷം മനസ്സ് നിറഞ്ഞു തന്നെ റോയി പുറത്തേക്ക് ഇറങ്ങിയിരുന്നു........

ആവലാതിയോട് ഇറങ്ങി വരുന്നവളെ നോക്കി ഇരു കണ്ണുകളും ചിമ്മി വേഗം വരാം എന്ന് പറഞ്ഞു അവൻ പോയി ...... സന്ധ്യയായപ്പോൾ തന്നെ റോയി തിരിച്ചു പോന്നിരുന്നു....... വലിയ ഇടിയും മഴയും ആയതുകൊണ്ട് തന്നെ സ്റ്റാൻഡിൽ കിടന്നിട്ട് കാര്യമില്ല എന്ന് തോന്നി...... അതോടൊപ്പം തന്നെ അവളെ കാണാൻ വേണ്ടി ഹൃദയം തുടിക്കുകയായിരുന്നു എന്ന് അവനും മനസ്സിലാക്കിയിരുന്നു......... വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കരണ്ട് ഉണ്ടായിരുന്നില്ല......... അതുപോലെയുള്ള മിന്നൽപിണറും ഇടിയും ആണ്........ ഒരു വിധത്തിൽ അകത്തേക്ക് കയറിയപ്പോൾ മെഴുകുതിരി വെട്ടത്തിൽ മുൻപിൽനിന്ന് പ്രാർത്ഥിക്കുന്ന എല്ലാവരെയും കണ്ടിരുന്നു........ ആരെയും ശല്യം ചെയ്യാതെ മുറിയിലേക്ക് പോയി, മൊബൈലിൽ ടോർച്ച് ലൈറ്റ് ഒന്ന് കത്തിച്ചു, അതിനുശേഷം കുളിക്കാനുള്ള തോർത്ത്‌ തപ്പിയെടുത്തു അപ്പോഴേക്കും പ്രാർത്ഥന ഒക്കെ കഴിഞ്ഞ് എങ്ങനെയോ തപ്പിത്തടഞ്ഞ് അവൾ മുറിയിലേക്ക് വന്നിരുന്നു...... ഇരുട്ടിൽ പടിയിൽ തട്ടി അവൾ നേരെ വീണത് അവൻറെ ദേഹത്തേക്ക് ആയിരുന്നു......

ഒരു നിമിഷം രണ്ടുപേരും നേരെ പുറകോട്ട് കട്ടിലിലേക്ക് മറിഞ്ഞുവീണു...... അവൻറെ ശരീരത്തിന് മുകളിലേക്ക് അമർന്ന് അവളുടെ ശരീരവും അവളുടെ വാർമുടി തുമ്പിൽ നിന്നും വമിക്കുന്ന ഗന്ധവും അവനിൽ വീണ്ടും പ്രണയത്തിൻറെ പല ഭാവങ്ങളും ഉണർത്തിയിരുന്നു....... " ഞാൻ കണ്ടില്ല റോയ് ചായ.... അത്രയും പറഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങിയവളെ ഒരിക്കൽ കൂടി അവൻ ചേർത്തു പിടിച്ചിരുന്നു....... ഒരു നിമിഷം അവൻറെ പ്രവർത്തിയിൽ അവളും ഒന്ന് പരിഭ്രമിച്ചിരുന്നെങ്കിലും പിന്നീട് പ്രതിരോധിക്കാനാവാതെ അവന്റെ നെഞ്ചിൽ തന്നെ ചേർന്നു കിടന്നു......... അവൻറെ അധരങ്ങൾ അവളുടെ കവിളിൽ ഒരു സ്നേഹ മുദ്രണം ചാർത്തി....... " താൻ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്......? ചെറുചിരിയോടെ അവൻ ചോദിച്ചപ്പോഴാണ് താൻ എന്തിനാണ് ഇങ്ങോട്ട് വന്നത് എന്ന് ബോധം പോലും അവൾക്ക് ഉണ്ടായത്...... പെട്ടന്ന് അവനിൽ നിന്നും എഴുന്നേറ്റു...... " ഭയങ്കര ഇടി ആണ്..... അതൊന്ന് ഒതുങ്ങിയിട്ട് കുളിക്കാൻ പോയാൽ മതി എന്ന് പറയാൻ വേണ്ടി...... ഇടിവെട്ട് സമയത്ത് ബാത്റൂമിൽ നിന്ന് കുളിക്കണ്ട..... അത് പറയാൻ വേണ്ടിയാണ് ഞാൻ വന്നത്......

ഓടികിതച്ചുവന്നവളുടെ ഭാവം കണ്ടപ്പോൾ തന്നെ അവനു തോന്നിയിരുന്നു എന്തോ കാര്യം പറയാനാണെന്ന് ....... തെറ്റിയിരുന്നില്ല...... ഇതിനെക്കാളും വലിയ മഴയത്ത് ഞാൻ കുളിച്ചിട്ടു ഉണ്ട്...... അതൊന്നും സാരമില്ല........ " എങ്കിലും ഭയങ്കര ഇടിവെട്ടും.......റോയ്ച്ചായൻ കാണാഞ്ഞിട്ട് ആണ് ഇവിടെ എന്ത് കാറ്റായിരുന്നു എന്ന് അറിയോ......? " സമയം കഴിയുന്തോറും ഈ കാറ്റും മഴയൊക്കെ കൂടത്തെ ഉള്ളൂ കൊച്ചേ.... മാറാൻ പോണില്ല...... മകരപെയ്യ്ത്ത് ആണ്.....അടുത്ത മഴയ്ക്ക് മുൻപ് ഞാൻ വേഗം പോയി കുളിച്ചിട്ട് വരാം...... അവളുടെ കവിളിൽ ഒന്ന് തലോടി ആണ് അവർ പറഞ്ഞത്..... ശേഷം തോർത്തും എടുത്തു നേരെ കുളിക്കാനായി പോകുന്നവനെ അവളും പിന്തുടർന്നു....... കുറേസമയം കറണ്ട് പേരും എന്നുകരുതി ഇരുന്നു എങ്കിലും കറൻറ് വരാൻ ഉള്ള ലക്ഷണം ഒന്നുമില്ല എന്ന് മനസ്സിലായപ്പോഴേക്കും സിസിലിക്ക് ദേഷ്യം വന്നു തുടങ്ങി ......

എല്ലാ ദിവസവും സ്ഥിരമായി കാണുന്ന സീരിയൽ ആ ദിവസം കാണാൻ സാധിക്കില്ല എന്ന വിഷമം ആയിരുന്നു അതിന് പിന്നിലുണ്ടായിരുന്നത്...... അവസാനം എല്ലാവരോടും ഭക്ഷണം കഴിച്ച് നേരത്തെ കേറി കിടക്കാൻ അന്ത്യശാസനം നൽകി....... റാണിയും റോയിയും ഫോണിൽ കുത്തി കുറെ സമയം ഇരുന്നു...... തങ്കച്ചൻ ആണ് എങ്കിൽ റേഡിയോയിൽ പഴയ പാട്ടുകൾ കേൾക്കുക ആണ്...കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം എടുക്കാൻ റോയ് തന്നെ പറഞ്ഞപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ വേണ്ടി തയ്യാറായി...... വൈകുന്നേരം കറണ്ട് ഇല്ലാത്തതുകൊണ്ട് കാര്യമായി ഒന്നും ഉണ്ടാക്കിയില്ല ഉച്ചയ്ക്കത്തെ ഭക്ഷണം തന്നെ എല്ലാവരും ഒരു ഇറക്ക് കഴിച്ചു...... അത് കഴിഞ്ഞ് റോയ് നേരെ മുറിയിലേക്ക് പോയി...... പാത്രം കഴുകാൻ ആയി അടുക്കളയിലേക്ക് പോയ ദേവിയെ സിസിലി തന്നെയാണ് മുറിയിലേക്ക് പറഞ്ഞു വിട്ടത്...... " എൻറെ കൊച്ചേ ഈ വെട്ടം ഇല്ലാത്ത നേരത്ത് എന്ത് കാണിക്കാനാ...... നാളെ രാവിലെ എങ്ങാനും കഴുകി വയ്ക്കാം......

കോട്ടുവാ ഇട്ടുകൊണ്ട് സിസിലി അത് പറഞ്ഞപ്പോൾ പിന്നീട് ഒന്നും മിണ്ടാതെ ദേവികയും മുറിയിലേക്ക് പോയിരുന്നു...... അപ്പോഴും ഹാളിൽ ഇരുന്ന് മൊബൈൽ തോണ്ടി എന്തോ ചെയ്യുകയായിരുന്നു റാണി....... " ഇടിവെട്ട് കേട്ടാലും ആ കുന്ത്രാണ്ടം കൈയ്യിൽ നിന്ന് താക്കരുത്....... പോയി കിടന്നുറങ്ങ് ടി...... സിസിലിയുടെ അവസാനശ്വാസം കൂടി ആയപ്പോഴേക്കും റാണി അവിടെനിന്നും എഴുനേറ്റു സ്ഥലം വിട്ടിരുന്നു........ അത് കണ്ടു ദേവിക ചിരിച്ചു പോയിരുന്നു........ ദേവിക ചെല്ലുമ്പോൾ പുറത്തെ ജനാല തുറന്നിട്ട്‌ മഴ ആസ്വദിക്കുക ആണ് റോയ്.... വെള്ളിനൂലിഴകൾ പോലുള്ള മഴ മണ്ണിനെ പുല്കുന്നതും കാറ്റിന്റെ സീൽകാരങ്ങളും ഒക്കെ ആ നിശബ്ദതയെ കീറി മുറിച്ചു...... തങ്കച്ചൻ വച്ചിരിക്കുന്ന പാട്ട് ചെറിയ ശബ്ദത്തിൽ കേൾകാം..... 🎶🎶 മകരമാസക്കുളിരില്‍ അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍ മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു വരികില്ലേ നീ..... അലയുടെ കൈകള്‍ തഴുകും തരിവളയണിയാന്‍ വരുകില്ലേ...🎶🎶🎶 അവൻ തുറന്നിട്ട ജനാലയിലൂടെ പതിയെ മഴയുടെ ചെറു ചീളുകളും തണുത്ത കാറ്റും ഒഴുകിയെത്തുന്നുണ്ടായിരുന്നു,

അവന്റെ അരികിലേക്ക് തന്നെ അവളും കിടന്നിരുന്നു...... ഉടനെ തന്നെ അവൻ തിരിഞ്ഞു അവൾക്ക് അഭിമുഖമായി കിടന്നു ..... മൊബൈൽ പ്രകാശം അവളുടെ മുഖത്തിനു ഒരു പ്രകാശം പകരുന്നതായി തോന്നിയിരുന്നു....... തിങ്കൾ വാനത്തെ പുൽകുന്നതിനേക്കാൾ സുന്ദരമായ ഒരു പുഞ്ചിരി അവൾ അവന് സമ്മാനിച്ചു..... വാക്കുകളുടെ അകമ്പടികൾ ഇല്ലാതെ ഏറെ നേരം കൊരുത്ത മിഴികൾ പരസ്പരം വാചാലം ആയി...... ശേഷം കുറച്ചു കൂടി നീങ്ങി അവനോട് ചേർന്ന് അവൾ കിടന്നു....... അവൻറെ നെഞ്ചിലേക്ക് തൻറെ തല മുട്ടിച്ച് അവൻ മാത്രം ആണ് അവളുടെ ലോകം എന്ന രീതിയിൽ അവൾ കിടന്നപ്പോൾ അവൻറെ മുഖവും അവളുടെ വാർമുടി തുമ്പിൽ ഒളിപ്പിച്ചു......അപ്പോഴും ഗാനം കേൾകാം പുറത്തൂന്ന്.... 🎶🎶 അലര്‍ വിടര്‍ന്ന മടിയില്‍ അവളുടെ അഴിഞ്ഞ വാര്‍മുടി ചുരുളില്‍ ഒളിക്കുവാനൊരു തോന്നല്‍ രാവില്‍ കിളുര്‍ത്തു നില്‍ക്കുന്നു കേള്‍ക്കില്ലേ നീ.....

കരയുടെ നെഞ്ചില്‍ പടരും തിരയുടെ ഗാനം കേള്‍ക്കില്ലേ....🎶🎶 മഴയുടെ സംഗീതവും പ്രണയഗാനത്തിന്റെ ഇരടികളും രാത്രിമുല്ലയെ ചുംബിച്ചു ഉണർത്തി എവിടെ നിന്നോ എത്തുന്ന വശ്യമായ കാറ്റും പ്രണയാർദ്രമായ ഇരുവരുടെയും മിഴികളും..... ആ പ്രണയത്തിന് മാറ്റു പകരാൻ എത്തിയത് പോലെ ഇരുട്ടും...... ഉള്ളിൽ തിങ്ങിനിറഞ്ഞ് വികാരങ്ങളെ പുറത്തേക്ക് കൊണ്ടുവരാൻ ഉള്ള ഉപാധികൾ ആയിരുന്നു എന്ന് തോന്നി....... " റോയിച്ചായ......!! ആർദ്രമായി അവൾ വിളിച്ചപ്പോൾ അവൻ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് ഒന്ന് മൂളി... "ഉം..... " ഈ ദിവസങ്ങളിൽ ഒക്കെ റോയ്ച്ചായൻ ഉറങ്ങിയിരുന്നോ.....? എനിക്ക് ഒട്ടും ഉറങ്ങാൻ പറ്റുന്നില്ലായിരുന്നു...... എത്ര ശ്രമിച്ചിട്ടും ഉറക്കം കണ്ണുകൾ വരെ വന്നു തിരിച്ചു പോവുകയായിരുന്നു....... അവന്റെ നെഞ്ചിൽ ചിത്രം വരച്ചു പറഞ്ഞു അവൾ.... " ഞാൻ ഉറങ്ങി പോയിട്ടില്ല എന്ന് പറയുന്നില്ല..... നല്ല ക്ഷീണം ആയിട്ട് ആയിരിക്കും കയറിവരുന്നത്.....

അപ്പൊൾ ഉറങ്ങിപ്പോകും.... പക്ഷ താൻ ഇല്ലാതെ എനിക്ക് ഭയങ്കര ഏകാന്തതയായിരുന്നു...... ഈ മുറിയിൽ താനില്ലാതെ ഒരുദിവസം കഴിച്ചുകൂട്ടുക എന്ന് പറയുമ്പോൾ എനിക്ക് വലിയ വീർപ്പുമുട്ടൽ ആയി തോന്നിയിരുന്നു...... അവളുടെ ചെവിയിൽ കുസൃതി കാട്ടി അവൻ പറഞ്ഞു.... "ദേവി.....!! അവൻറെ ആർദ്രമായ സ്വരം അവളുടെ കാതുകളിൽ അലയടിച്ചു...... ഒരിക്കൽ കൂടി അവനോട് ചേർന്ന് കിടന്നു അവൾ തൻറെ കൈകളാൽ അവനെ ഒരിക്കൽ കൂടി പുണർന്നുകൊണ്ട് ആയിരുന്നു അവൾ അതിന് മറുപടി പറഞ്ഞിരുന്നത്...... " ഞാൻ ഇപ്പോൾ തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.......അതിൽ ഒരുപാട് താൻ എന്നെ തിരിച്ചും സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം...... ഇനി നമ്മൾക്കിടയിൽ ഒരു മറയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല...... എങ്കിലും തന്റെ സമ്മതം അറിയാതെ...... ഞാനൊരു പുരുഷനല്ലേ....?എന്നെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി അടുത്ത് കിടക്കുമ്പോൾ എനിക്കും ഒരുപാട് വികാരങ്ങൾ തോന്നും.......

ഇത്രകാലവും ഞാൻ തന്നോട് അതിനെ പറ്റി സംസാരിക്കാൻ ഇരുന്നത് മറ്റൊന്നും കൊണ്ടല്ല തനിക്ക് എന്നെ ഉൾക്കൊള്ളണം എങ്കിൽ അതിന് കുറച്ച് സമയം ആവശ്യം ആണല്ലോ എന്ന് കരുതിയാണ്........ തനിക്ക് മനസ്സ് പാക്കപ്പെട്ടിട്ട് ഇല്ല എങ്കിൽ ഞാൻ നിർബന്ധിക്കില്ല ........ എങ്കിലും തൻറെ മനസ്സും ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു...... എല്ലാ അർത്ഥത്തിലും നമുക്ക് ഒന്ന് ആയി കൂടെ.....? അവളുടെ മുഖത്തേക്ക് നോക്കി അല്പം ജാള്യതയോടെ തന്നെ അവൻ അത് ചോദിച്ചപ്പോൾ അവളുടെ മനസ്സും അത് ആഗ്രഹിച്ചിരുന്നത് ആണ് എന്ന് ആ നിമിഷം അവൾ അറിയുകയായിരുന്നു...... കുറച്ച് സമയം ഒന്നും പറയാതിരുന്നവളുടെ മൗനം അവനെ ഒന്ന് ആശയക്കുഴപ്പത്തിലാക്കി...... ഒരു വേള ചോദിച്ചത് തെറ്റായി പോയോ എന്ന് പോലും അവൻ തോന്നിത്തുടങ്ങിയിരുന്നു...... എന്നാൽ കൈ കുത്തി കിടന്ന് അവന്റെ അധരങ്ങളിൽ ഒരു നനുത്ത ചുംബനം നൽകി ആയിരുന്നു അവൾ അതിന് മറുപടി പറഞ്ഞിരുന്നത്..... ഒപ്പം നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരിയും...... ആ നിമിഷംതന്നെ അവൻ തൻറെ പെണ്ണിനെ ചേർത്തു പിടിച്ചിരുന്നു........

അവന്റെ ശരീരവും ചൂട് പിടിച്ചു തുടങ്ങി ...... അവൻറെ കൈകൾ കുസൃതി കാണിക്കാൻ തുടങ്ങിയ നിമിഷം അവളിൽ അവൾക്ക് അപരിചിതമായ പല വികാരങ്ങളും ഉണരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു...... ചുണ്ടുകൾ അവളുടെ കഴുത്തിടുക്കിലേക്ക് അടുപ്പിച്ചു അവന്റെ വിരലുകൾ ഉടലാകെ പായുമ്പോൾ അവളിലും പ്രണയത്തിനും അപ്പുറം മറ്റെന്തൊക്കയൊ വികാരം കീഴടക്കി തുടങ്ങി ...... പുറത്തു പെയ്യുന്ന മഴയുടെ തീവ്രതയിൽ ഇരുവരുടെയും ശ്വാസഗതികൾ പോലും അലിഞ്ഞു പോയിരുന്നു...... ഒരു തന്ത്രി പോലെ അവളുടെ ശരീരത്തിൽ അവൻറെ കൈകൾ അലഞ്ഞു നടന്നു...... വികാരവിചാരങ്ങൾ അതിൻറെ പരക്കോടിയിൽ എത്തിയ നിമിഷങ്ങളിൽ മറയായവ ശരീരത്തിൽ നിന്നും അടർന്നുമാറി....... ഒരു ചെറു നോവോടെ അവൻ അവൻറെ ദേവിയെ പൂർണയാക്കി..... തന്നേ പൂർണ്ണൻ ആകിയവളുടെ നെറ്റിയിൽ ഒരു കരുതൽ മുദ്രണം കൂടി നൽകി അവൻ...... മഴ അതിന്റെ സംഹാരതാണ്ടവം തീർത്തു ശാന്തമായപ്പോൾ അവന്റെ പ്രണയത്തിന്റെ പരിലാളനങ്ങൾ ഏറ്റു ആ നെഞ്ചിലേക്ക് തളർന്നു കിടക്കുന്നവളെ ചേർത്ത് പിടിച്ചു ഇരുവരും സമാധാനത്തോടെ സന്തോഷത്തോടെ പ്രണയം പകർന്നു നിദ്രയെ പുൽകി......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story