സാഫല്യം: ഭാഗം 39

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രാവിലെ ഉണരുമ്പോൾ നേരം നന്നായി പുലർനില്ല...... മുറിയിലേക്ക് വെട്ടം വീഴുന്നതിനു മുൻപേ തന്നെ അവൾ എഴുന്നേറ്റിരുന്നു........ പുതപ്പിനുള്ളിൽ അവനോട് ചേർന്നുകിടക്കുന്ന തൻറെ ശരീരം കണ്ടപ്പോൾ തലേദിവസം രാത്രിയിലെ അനുഭൂതികൾ അവളിലേക്ക് തിരിച്ചു വന്നിരുന്നു....... എങ്കിലും അവന്റെ മുഖത്തേക്ക് നോക്കുവാൻ അവൾക്ക് ഒരു മടി തോന്നിയിരുന്നു........ കഴിഞ്ഞു പോയ രാത്രി അവൻ തന്നെ പൂർണ്ണമായും സ്വന്തമാക്കിയ രാത്രി ആയിരുന്നു എന്ന ചിന്ത അവളിൽ ഒരു ജാള്യത ഉണർത്തിയിരുന്നു...... അവൻറെ നെഞ്ചോട് ചേർന്ന് കിടന്നിരുന്ന തലയൊന്ന് മാറ്റി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ കണ്ണടച്ചുകൊണ്ട് തന്നെ അവളെ ഒരിക്കൽ കൂടി തന്നോട് ചേർത്ത് പിടിച്ചു കിടന്നു റോയ്......... "

സമയം ഒന്നുമായില്ല.....കുറച്ചു കഴിഞ്ഞിട്ട് പോകാം..... അവൻ ഉറക്കത്തിന്റെ ആലസ്യത്തോടെ പറഞ്ഞപ്പോഴും ഉണർന്ന് വരുമ്പോൾ എങ്ങനെ അവനെ അഭിമുഖീകരിക്കും എന്ന് നാണമായിരുന്നു അവളുടെ മുഖത്ത്...... ആ നിമിഷം കുറച്ചു സമയം കൂടി അവനോട് ഇങ്ങനെ ചേർന്നു കിടന്നു അവൾ...... അവൻ നന്നായി ഉറങ്ങി എന്ന് മനസ്സിലാക്കിയ നിമിഷം മെല്ലെ അവനിൽ നിന്നും അടർന്ന അവൾ എഴുന്നേറ്റിരുന്നു....... ശേഷം അടുക്കളയിലേക്ക് പോയി പതിവ് ജോലികളിൽ ഏർപ്പെട്ടു........ സിസിലി ഉണർന്നു വന്നിട്ടുണ്ടായിരുന്നു തലേദിവസത്തെ പാത്രങ്ങളും മറ്റും കഴുകി കഴിഞ്ഞ് തിരിഞ്ഞപ്പോൾ കാപ്പി ഇട്ടു റോയ്ക്ക് കൊണ്ട് കൊടുക്കാൻ പറഞ്ഞപ്പോൾ മുതൽ അവൾ ഒരു ഒളിച്ചു കളി കളിച്ചു...... ഇനി എങ്ങനെയാണ് ആ കൺ മുൻപിലേക്ക് പോകുന്നത് എന്ന് ഒരു ഭാവം അവളിൽ നിറഞ്ഞിരുന്നു.......

അവസാനം കൂടുതൽ താൻ എന്തെങ്കിലും പരിഭ്രമം കാണിച്ചാൽ അത് സംശയത്തിനുള്ള വക ആകും എന്ന് തോന്നിയത് കൊണ്ട് മനസ്സില്ല മനസ്സോടെ അവൾ മുറിയിലേക്ക് പോയിരുന്നു..... കുളികഴിഞ്ഞ് നിൽക്കുന്നവളെ കണ്ടപ്പോഴേക്കും അവന്റെ ചുണ്ടിലൊരു കുസൃതി ചിരിയും വിടർന്നിരുന്നു...... അവന് മുഖം കൊടുക്കാതെ മാറി മാറി നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ അവന് ചിരിയാണ് വന്നിരുന്നത്...... "എന്താടോ എന്നെ നോക്കാൻ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.....? അവളുടെ കയ്യിൽ നിന്നും കാപ്പി ഗ്ലാസ് വാങ്ങി ഒറ്റവലിക്ക് തന്നെ അവൻ അവളെ പിടിച്ച് തന്റെ അരികിലേക്ക് ഇരുത്തി അവളുടെ തോളിൽ കൈ ഇട്ടു കൊണ്ട് ചോദിച്ചപ്പോഴും അവളുടെ മുഖം മാറുന്നത് അവൻ കണ്ടിരുന്നു....... നാണമോ, പരിഭ്രമമോ ഒക്കെ അവളിൽ നിറഞ്ഞു...... ആ നാണം മാറ്റാൻ എന്നവണ്ണം അവളെ അവൻ തന്റെ നെഞ്ചോടുചേർത്തു പിടിച്ചു ചെവിയിൽ ഒരു ചുംബനം നൽകി കൊണ്ട് അവൻ പറഞ്ഞു..... " ആദ്യം ആയതുകൊണ്ട് ആണ്..... ഇനി ശീലമാകുമ്പോൾ മാറിക്കോളും......."

അവന്റെ തമാശ കേട്ടതും വീണ്ടും അവളുടെ മുഖം ചുവന്നു തുടുത്തു പോയിരുന്നു....... " ഞാൻ പോട്ടെ അടുക്കളയിൽ പണിയുണ്ട്....... "പതുക്കെ പോയാൽ മതി...... ഞാൻ ഏതായാലും എന്നും പോകുന്ന സമയത്ത് പോകുന്നില്ല...... ആ നിമിഷം ആണ് അവൾ അവനെ തലയുയർത്തി നോക്കിയത്..... " ഭയങ്കര ക്ഷീണം.....!!രാത്രി ഒരുപാട് കഷ്ടപ്പെട്ടത് അല്ലേ.....? ഒരു തമാശയോടെ മൂരി നിവർത്തി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോഴേക്കും ഇനിയും അവന്റെ ഇത്തരം തമാശകൾ ആസ്വദിച്ചാൽ താൻ അവന്റെ മുന്നിൽ നാണിച്ചു പോകും എന്ന് ഉറപ്പുള്ളത് കൊണ്ട് അവൻറെ മറുപടിക്ക് കാക്കാതെ അവൾ മുറിയിൽ നിന്നും ഇറങ്ങി അടുക്കളയിലേക്ക് ഓടി കഴിഞ്ഞിരുന്നു....... അവളുടെ ഓട്ടം കണ്ടപ്പോഴേക്കും അവനും ചിരി വന്നിരുന്നു...... 💜💜💜💜💙💙💙💙💙💜💜💜💜💜💙💙💙💙💙💜💜💜💜💜

വൈശാഖന്റെ മുറിവ് ഉണങ്ങാത്ത നെറ്റിയിൽ മരുന്ന് വച്ച് കൊടുക്കുന്ന തിരക്കിലായിരുന്നു നന്ദിനി...... ആ സമയത്ത് വേദന കൊണ്ട് അവനറിയാതെ ഒന്ന് ശബ്ദം ഉണ്ടാക്കി പോയിരുന്നു..... "ആഹ്..... " അത്രയ്ക്കൊന്നും വേണ്ട..... കുറച്ച് വേദനയുണ്ടാകും...... "പോടോ നല്ല വേദന ഉണ്ട്.... വൈശാഖ് പറഞ്ഞു..... അവളൊന്നു ചിരിച്ചു.... " ഇതുവരെ പറഞ്ഞില്ല എന്തിനാണ് അച്ഛൻ മാഷേ ഇവിടെ കൊണ്ട് പൂട്ടി ഇട്ടത് എന്ന്...... അച്ഛൻ പൂട്ടിയിടാൻ മാത്രം മോശം സ്വഭാവം ആണോ മാഷ്ടെ..... അല്ല നമ്മുടെ വീട്ടിൽ താമസിക്കുമ്പോൾ നമ്മൾ ചിന്തിക്കേണ്ട അക്കാര്യം.....? അവനെ നോക്കി നന്ദിനി പറഞ്ഞു... " ചിന്തിക്കേണ്ടത് ഇപ്പോഴല്ല..... ആദ്യമായിരുന്നു..... 5 ലക്ഷം രൂപ എന്ന് കേട്ടപ്പോൾ ചാടിവീണില്ലേ.....? തമാശയോടെ അവന് പറഞ്ഞപ്പോഴേക്കും അവളുടെ മുഖം വാടിയിരുന്നു..... ഒരു നിമിഷം താനത് പറയേണ്ടിയിരുന്നില്ല എന്ന് അവനും തോന്നിയിരുന്നു........

"അങ്ങനെ കാശ് എന്ന് കേട്ട് എന്തും സമ്മതിക്കുന്ന ഒരു പെണ്ണ് അല്ല ഞാൻ....!! അവന്റെ തമാശ ഒട്ടും ഇഷ്ടപ്പെടാത്ത പോലെ അവളത് പറഞ്ഞപ്പോൾ ആ തമാശ അതിര് കടന്ന് പോയോ എന്ന് അവനും തോന്നിയിരുന്നു...... " അയ്യോ നന്ദിനി ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്...... വെറുതെ ഒരു തമാശയ്ക്ക്..... " എനിക്ക് മനസ്സിലായി.....!! പക്ഷേ അങ്ങനെ വെറുതെ പോലും ചിന്തിക്കരുത്..... അങ്ങനെ മാഷ് ചിന്തിക്കാൻ തുടങ്ങുമ്പോൾ അതല്ല സത്യം എന്ന് പറയുക എന്നുള്ളത് എൻറെ കടമ അല്ലേ .....?ഞാൻ അങ്ങനെ ആരോടും ഇത്തരം കാര്യങ്ങൾ ഒന്നും തുറന്നു പറയാറില്ല....... പക്ഷേ മാഷ് അങ്ങനെ പറഞ്ഞതുകൊണ്ട് മാത്രം പറയണം എന്നു തോന്നി....... അങ്ങനെ 5 ലക്ഷം രൂപ കിട്ടുമെന്ന് ഓർത്തു എന്ത് ജോലിയും ചെയ്യുന്ന ആളല്ല ഞാൻ...... ഈ സ്ഥലവും വീടും അഞ്ച് ലക്ഷം രൂപയ്ക്ക് ബാങ്കിൽ പണയം വെച്ചിരിക്കുന്നു...... അടുത്ത മാസം പത്തിന് മുൻപേ ഈ കാശ് അടച്ചില്ലെങ്കിൽ ഈ വീടും സ്ഥലവും പോകും.... പിന്നെ ഞങ്ങൾ രണ്ടാളും എവിടേക്ക് പോകും.....!!

അച്ഛൻ ഉറങ്ങുന്ന മണ്ണാണ്...... ബന്ധുക്കളെന്ന് പറയാൻ ആരുമില്ല........ എന്നെ പഠിപ്പിക്കാൻ വേണ്ടി എടുത്തതാ....... എൻറെ പഠിത്തം ഒട്ട് നടന്നതുമില്ല....... കാശ് പോവുകയും ചെയ്തു...... അവളിൽ കണ്ണുനീരിൽ കുതിർന്നൊരു ചിരി വിരിഞ്ഞു..... "താൻ എത്ര വരെ പഠിച്ചു...... വൈശാഖ് ചോദിച്ചു.... "ഞാൻ നേഴ്സിംഗ് മൂന്ന് വർഷം പഠിച്ചു..... രണ്ട് വർഷം ആയപ്പോൾ തന്നെ അഞ്ച് ലക്ഷം രൂപയായി...... രണ്ട് വർഷം കൂടി ഉണ്ടായിരുന്നുള്ളൂ..... അതിന് കെട്ടിവെക്കാൻ കാശ് ഉണ്ടായിരുന്നില്ല..... പിന്നെ അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ ആരും ഉണ്ടായിരുന്നില്ല....... എന്റെ കൂട്ടുകാരി ആയിരുന്നു ലാവണ്യ...... അവളുടെ അച്ഛന്റെ സഹായത്തോടെ ഒരു വർഷം കൂടി പഠിച്ചു....... മോളെ പോലെ കാണണ്ട അയാൾ എന്നോട് മോശം രീതിയിൽ ഇടപെടാൻ തുടങ്ങിയപ്പോൾ അവളോട് ഉള്ള സൗഹൃദം പോലും നിർത്തി..... അമ്മയോട് പറഞ്ഞിട്ടില്ല......

അമ്മയും മോളും ചെറുപ്പം അല്ലേ സഹായിക്കാൻ വരുന്നവരുടെ മനസ്സിൽ പലപല ഉദ്ദേശങ്ങൾ ഉണ്ടാകും....... അതുകൊണ്ട് പഠിത്തം പാതിവഴിയിൽ നിർത്തി...... പിന്നെ പരിചയത്തിലുള്ള ഒരു ഡോക്ടറായിരുന്നു ഇവിടെ ഉണ്ടായിരുന്നത്..... അതുകൊണ്ട് സർട്ടിഫിക്കറ്റ് ഇല്ല എന്ന് പറഞ്ഞപ്പോൾ ഡിസ്പെൻസറി നിൽക്കാൻ പറഞ്ഞു...... എങ്കിലും നൈറ്റ് മാത്രം നിർത്തു കേട്ടോ....... എന്തെങ്കിലും പ്രശ്നം വന്നാൽ എന്ന് കരുതി....... അതുകൊണ്ട് നൈറ്റ് അവിടുത്തെ ജോലിയുണ്ട്..... പിന്നെ വണ്ടി കണ്ടില്ലേ ജീപ്പ്..... അതുകൊണ്ട് അടിവാരത്തു ഒക്കെ പോകും, ബസ് കൂലി പോലെ എന്തേലും ആളുകൾ തരും..... പിന്നെ അവൾ ഒരു പെണ്ണ് അല്ലേ എന്ന് കരുതി ജീവിച്ചു പോകുന്നെങ്കിൽ ജീവിച്ചോട്ടെ എന്ന് കരുതി ഓട്ടം തരുന്നവരും ഉണ്ട്..... പെണ്ണല്ലേ കുറേ സമയം ചുമ്മാ കണ്ടിരിക്കാം എന്ന് കരുതി ഓട്ടം തരുന്ന ഞരമ്പ് രോഗികളുണ്ട്...... എങ്കിലും ജീവിതം ഇങ്ങനെ തട്ടിമുട്ടി ഒക്കെ പോകുന്നുണ്ട് മാഷേ...... പക്ഷേ ഒരിക്കലും ഇതുകൊണ്ടൊന്നും ലോൺ അടച്ചു തീർക്കാൻ എന്നെക്കൊണ്ട് പറ്റില്ല....... ഇത്രയും വലിയ തുക ഞാനെങ്ങനെ അടയ്ക്കാൻ....... അതുകൊണ്ടാ.......

അവൾ കരഞ്ഞു പോയിരുന്നു..... കരഞ്ഞു പോയവളെ തോളത്തു തട്ടി അവനൊന്നു ആശ്വസിപ്പിച്ചിരുന്നു.... "ഹേയ് നന്ദിനി.... ആർദ്രമായി അവൻ വിളിച്ചു.... പെട്ടന്ന് കണ്ണുകൾ തുടച്ചു അവൾ മുഖത്ത് ചിരി വരുത്തി..... " ഞാൻ കരയില്ല മാഷേ.....!! ഇന്നലെ ഞാൻ സത്യം പറഞ്ഞു ലോൺ അടക്കാൻ എന്തെങ്കിലും മാർഗം കാണിച്ചു തരണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു..... അപ്പോൾ ആണ് മാഷ് അവിടേക്ക് കയറി വന്നത്..... ദൈവദൂതനെപ്പോലെ കാശ് തരാം എന്ന് പറയുന്നതും..... ആ സമയത്ത് ഈശ്വരൻ അയച്ചത് പോലെ എനിക്ക് തോന്നി...... അതുകൊണ്ടാ സമ്മതിച്ചത്..... പിന്നെ എനിക്ക് തോന്നുകയും ചെയ്തു ... അവളുടെ വാക്കുകൾ കേട്ടപ്പോൾ അവൻ സഹതാപം തോന്നിയിരുന്നു....... ഒരു നിമിഷം വീണ്ടും അവന് ദേവികയെ ഓർമ്മ വന്നിരുന്നു....... അവളും ഇങ്ങനെയായിരുന്നു ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും മാത്രം ആയിരുന്നു അവളുടെ കൂട്ടുകാർ...... " വിഷമിക്കേണ്ട.....!!

എല്ലാം ശരിയാകും ഒന്നും അങ്ങനെ നഷ്ടപ്പെട്ട് പോകില്ല...... ഞാൻ തന്നെ സഹായിക്കാം...... പ്രശ്നങ്ങളൊക്കെ ഒന്നു മാറിയിട്ട് തനിക്ക് പഠിക്കണം എങ്കിൽ അതിനുള്ള സഹായവും ഞാൻ ചെയ്തു തരാം....... ഒരു വർഷം കൂടി അല്ലെ ഉള്ളു..... കംപ്ലീറ്റ് ചെയ്യാൻ വേണ്ടി നോക്ക്...... അവൻ പറഞ്ഞു... " വെറുതെയാണെങ്കിലും അങ്ങനെ പറഞ്ഞല്ലോ അത് തന്നെ വലിയ സന്തോഷം...... ഒരു പുഞ്ചിരി മുഖത്ത് ഒളിപ്പിച്ച അവളത് പറഞ്ഞപ്പോൾ ദേവികയിൽ നിന്നും ചെറിയ വ്യത്യാസം അവൾക്കുണ്ട് എന്ന് അവന് തോന്നിയിരുന്നു...... പ്രശ്നങ്ങളും പ്രതിസന്ധികളും വന്നപ്പോൾ തളർന്നു പോയ ആളാണ് ദേവിക..... പക്ഷേ നന്ദിനി അങ്ങനെയല്ല...... അതിജീവിക്കണം എന്ന് മനസിലുറപ്പിച്ചവളാണ്...... ജീവിത പ്രാരാബ്ധങ്ങളിൽ നിന്നും കര കയറാൻ വേണ്ടി ശ്രമിക്കുന്നവൾ.... " മാഷ് ഇതുവരെ കാര്യം പറഞ്ഞില്ല...... എന്നോട് പറയാൻ ഒട്ടും പറ്റാത്ത കാര്യം ആണോ....?

" അങ്ങനെയൊന്നുമല്ല...... തന്നോട് പറയാം...... താൻ ഇത്രയും കാര്യം എന്നോട് തുറന്നു പറഞ്ഞപ്പോൾ എൻറെ ജീവിതത്തിൽ സംഭവിച്ചത് തന്നോട് പറഞ്ഞില്ലെങ്കിൽ അത് വലിയ ദ്രോഹം ആയിരിക്കില്ലേ....? സംഭവിച്ച കാര്യങ്ങളെല്ലാം വൈശാഖൻ അവളോട് പറഞ്ഞിരുന്നു...... ഒരു നിമിഷം വല്ലാത്ത അത്ഭുതവും അതോടൊപ്പം അവനോട് ബഹുമാനവും തോന്നിയിരുന്നു അവൾക്ക്...... " ആ കുട്ടി ഒരുപാട് ഭാഗ്യം ചെയ്ത കുട്ടി ആണ്..... അതുകൊണ്ടല്ലേ മാഷേ പോലെ ഒരാളെ അവൾക്ക് സ്നേഹിക്കാൻ കിട്ടിയത്..... ഇത്രയും നല്ല മനസ്സുള്ള മാഷേ പോലെ ഒരാളെ വിവാഹം കഴിക്കാൻ പറ്റുക എന്ന് പറയുന്നത് വലിയ കാര്യം ആണ്..... ഭാഗ്യം ചെയ്ത കുട്ടിയാ...... " ഒരിക്കൽ പോലും ദേവിക എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ട് പോലുമില്ല നന്ദിനി....... സ്നേഹം എനിക്ക് മാത്രം ആയിരുന്നു...... ഒരു ആണിന് ഒരിക്കലും ആദ്യമായി അവന് സ്നേഹം തോന്നിയ പെണ്ണിനെ മറക്കാൻ പറ്റില്ല......

അത് തന്നെയായിരുന്നു ദേവിക എനിക്ക്...... പലവട്ടം ദേവിക എന്നോട് ഇഷ്ടം ഇല്ല എന്ന് പറയുമ്പോഴും തീവ്രമായ ദേവികയെ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകവും അത് തന്നെയായിരുന്നു....... അവനെ വിശ്വസിച്ചു പോയി...... ഗൗതം..... അവൻ എന്നോട് ഇങ്ങനെ ചെയ്യുന്നു ഞാൻ വിചാരിച്ചിരുന്നില്ല....... "സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പാടില്ലാത്ത സമയമാണിത്...... നമുക്കാർക്കും മുൻവിധികളോടെ ജീവിതത്തെ കാണാൻ സാധിക്കില്ലല്ലോ...... പ്രവചനാതീതമാണ് ജീവിതം..... ദേവികയ്ക്ക് മാഷേ കാണുമ്പോൾ വലിയ സന്തോഷമായിരിക്കും...... " ഒരുപക്ഷേ ഞാൻ ദേവികേ മനപ്പൂർവം ചതിച്ചത് ആണെന്ന് അവൾ കരുതുന്നുണ്ടാവും..... എന്നെ ശപിക്കുന്നുണ്ടാവും..... അവളുടെ കണ്ണീരിന്റെ ഫലം ആയിരിക്കും കുറച്ചു നാളുകൾ ഞാനനുഭവിച്ചത്..... അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകളിൽ ചുവപ്പുരാശി പടർന്നു തുടങ്ങിയിരുന്നു.......

അപ്പോൾ തന്നെ അവൾ എത്ര പ്രിയപ്പെട്ടതാണ് എന്ന് അവൾക്ക് മനസിലായി...... " ദേവികയ്ക്ക് മനസ്സിലാകും മാഷേ...... വിഷമിക്കേണ്ട ദേവിക എന്താണെങ്കിലും മാഷ് ചെന്ന് കാര്യങ്ങൾ ഒക്കെ തുറന്നു പറയുമ്പോൾ മാഷേ മനസ്സിലാകും........ നിങ്ങൾ തമ്മിലുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി നല്ലൊരു ജീവിതം തന്നെ നിങ്ങൾക്ക് ഉണ്ടാവും..... ഞാൻ ഇന്ന് മുതൽ മാഷ്ക്ക് വേണ്ടി പ്രാർത്ഥിക്കും....... വളരെ സ്നേഹത്തോടെ അവളത് പറഞ്ഞപ്പോഴേക്കും അവനും വലിയ സന്തോഷം തോന്നിയിരുന്നു..... മനസ്സിനൊരു സമാധാനം തെളിയുന്നത് പോലെ....... കാൽ ഒന്ന് ശരിയായിട്ട് വേണം അവളെ കാണാൻ എന്ന് അവൻ മനസ്സിൽ തീരുമാനിച്ചിരുന്നു...... അന്നത്തെ ദിവസം തന്നെ അവളെയും കുടുംബത്തെയും മറ്റൊരു നാട്ടിൽ കൂട്ടി കൊണ്ട് പോയി സമാധാനം നിറഞ്ഞ ഒരു ജീവിതം വേണം എന്ന് ചിന്തിക്കുകയായിരുന്നു അവൻ..... 💚💚💚💚💚💚💚💚💚💚💚💚💚💚💚 റോയിയുടെ ഒപ്പം ദേവികയും ഇറങ്ങിയിരുന്നു...... ദേവിക ഇന്ന് മുതൽ ക്ലാസിന് കൊണ്ടുപോയി വിടാൻ ആയിരുന്നു റോയ് വിചാരിച്ചിരുന്നത്.....

രണ്ട് മൂന്ന് മണിക്കൂർ മാത്രമേ ക്ലാസ് ഉള്ളു....... ആ സമയം പോയി പഠിച്ചു കൊള്ളാൻ സിസിലിയും പറഞ്ഞിരുന്നു...... അങ്ങനെ റോയ്ക്ക് ഒപ്പംതന്നെ ഓട്ടോയിൽ കയറിയതും ഇൻസ്റ്റിറ്റ്യൂട്ടിനെ മുൻപിൽ അവളെ ഇറക്കിയതിനുശേഷമായിരുന്നു അവൻ സ്റ്റാൻഡിലേക്ക് പോയിരുന്നത്....... ദിവസങ്ങളും ശീലങ്ങളും യാതൊരു മാറ്റവും ഇല്ലാതെ കടന്നുപോയ്ക്കൊണ്ടിരുന്നു...... സമയം അതിന്റെ രഥത്തിൽ വേഗത്തിൽ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു....... ഇതിനിടയിൽ ഗൗത വും വിശ്വനാഥനും വൈശാഖിനെ അന്വേഷിക്കാത്ത സ്ഥലങ്ങൾ ഇല്ല........ കുറെ പ്രാവശ്യം ഗൗതം തന്നെ തിരക്കിയെങ്കിലും വിശ്വനാഥൻ സംഭവമറിഞ്ഞതോടെ ഇനി വൈശാഖനെ നേരിട്ട് കയ്യിൽ കിട്ടിയാലും തനിക്ക് അവനെ തോൽപ്പിക്കാൻ കഴിയില്ല എന്ന സത്യം ഗൗതം മനസ്സിലാക്കിയിരുന്നു....... ഇനി ആകെയുള്ള പ്രതീക്ഷ വൈശാഖൻ പുറത്തുവരുമ്പോൾ വീണ്ടും ഒരു രക്ഷകന്റെ മുഖം അണിഞ്ഞ് അവൻറെ അടുത്തേക്ക് ചെല്ലുക എന്നുള്ളതാണ്...... അതിനുശേഷം ദേവികയെ മറക്കാൻ സൗഹൃദപരമായി പറയണം.... പിന്നീട് ഗ്രീഷ്മയുമായി ഉള്ള വിവാഹം നടത്തുക......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story