സാഫല്യം: ഭാഗം 40

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

വൈശാഖന് ഇതിനിടയിൽ കാല് ശരിയായി തുടങ്ങിയിരുന്നു..... ചെറിയ നടക്കാം എന്നായി....... അതിലുപരി ആ അമ്മയെയും മകളെയും അവൻ ഒരുപാട് സ്നേഹിച്ച തുടങ്ങുകയും ചെയ്തിരുന്നു...... ചെറുതായി അവനെ നടക്കാൻ സഹായിച്ചത് നന്ദിനി ആയിരുന്നു...... അതോടൊപ്പം നന്ദിനിയുടെ അമ്മയുണ്ടാക്കുന്ന രുചികരമായ ഭക്ഷണവും........ എപ്പോഴും വിഷാദം മാത്രം തളം കെട്ടി കിടക്കുന്ന അവരുടെ മുഖവുമൊക്കെ വൈശാഖിന്റെ മനസ്സിൽ തന്നെ പതിഞ്ഞിരുന്നു....... രാവിലെ ജീപ്പും ആയി നന്ദിനി പോയി കഴിഞ്ഞാൽ വൈശാഖ് ആയിരിക്കും കൂടുതൽ സമയവും നന്ദിനിയുടെ അമ്മയ്ക്കൊപ്പം ഉണ്ടാകാ....... ആ സമയങ്ങളിലൊക്കെ അവരുടെ വിഷാദം നിറഞ്ഞ മുഖം അവനിൽ വലിയ സങ്കടം നിറച്ചിരുന്നു....... അവർക്കൊപ്പം അടുക്കളയിൽ നിന്ന് പാചകം ചെയ്ത് അവരെ തമാശകൾ പറഞ്ഞും പൊട്ടിച്ചിരിപ്പിച്ചും ഒക്കെ അവരുടെ മനസ്സിൽ ഒരു സന്തോഷം വൈശാഖൻ കൊണ്ടുവന്നിരുന്നു........

പൂർണ്ണമായും കാൽ ശരിയായതോടെ നന്ദിയോടും കുടുംബത്തിനും യാത്ര പറയണമെന്ന് തീരുമാനത്തിൽ വൈശാഖൻ എത്തിയിരുന്നു...... അത് അനിവാര്യം ആണല്ലോ..... " മാഷ് പോവാണ് അല്ലേ...... " നന്ദിനി ചോദിച്ചു...... "പോവാണ്.... പക്ഷെ വരും..... തന്നെയും അമ്മയും ഞാൻ മറക്കില്ല....... പിന്നെ കാശിന്റെ കാര്യം ഒന്നും ഞാൻ മറക്കില്ല.... അവിടെ ചെന്ന് എല്ലാ കാര്യങ്ങളും റെഡിയാക്കിയാൽ ഉടൻ തന്നെ ഞാൻ തിരിച്ചു വരും...... എന്നിട്ട് ബാങ്കിലെ കടങ്ങൾ ഒക്കെ നമുക്ക് തീർക്കാം........" വൈശാഖ് അത് പറഞ്ഞപ്പോൾ അവൾ ഒരു ദീർഘനിശ്വാസം വിട്ടു.......... " സത്യം പറഞ്ഞാൽ ഞാൻ മാഷ് കാശ് തരാം എന്ന് പറഞ്ഞിട്ട് ഞാൻ ഇവിടെ കൊണ്ടുവന്നത്...... പക്ഷെ ഇപ്പൊ പോകുമ്പോൾ ഒരു വിഷമം.......

കാശ് ഒന്നും തന്നില്ലെങ്കിലും സാരല്ല്യ..... എത്ര നാൾ ആയി എന്നറിയോ എൻറെ അമ്മ ഇത്രയും സന്തോഷിച്ചിട്ട്......ഒന്ന് ചിരിച്ചിട്ട്...... അതിൽ കൂടുതലായി എനിക്ക് ഒന്നുമില്ല........."മാഷ് ഞങ്ങളുടെ കുടുംബത്തിൽ ചെറുതെങ്കിലും കുറേക്കാലം മനോഹരം ആക്കി...... ആ സന്തോഷം നിറഞ്ഞ ദിവസങ്ങൾ മാത്രം മതി എനിക്ക്........നമ്മുക്ക് വേണ്ടപ്പെട്ട ഒരാളെ പോലെ...... " താൻ പറഞ്ഞത് പോലെ നിങ്ങൾക്ക് വേണ്ട പെട്ട ഒരാൾ ആണ് ഞാൻ എന്ന് കരുതിയാൽ മതി....... അല്ലാതെ താൻ ചെയ്ത സഹായത്തിനു ഞാൻ ഒരു പ്രത്യുപകാരമായി ചെയ്യുന്നത് ആയി വിചാരിക്കേണ്ട........ "മാഷ്ക്കും ദേവികയ്ക്കും വേണ്ടി ഞാൻ പ്രത്യേക വഴിപാട് കഴിച്ചിട്ടുണ്ട്....... പിന്നെ വരുവാണെങ്കിൽ ദേവികയെ കൂടി കൊണ്ടുവരണം....... കാണാലോ ഈ മാഷ്ടെ മനസ് കവർന്ന ആ സുന്ദരിക്കുട്ടിയെ..... തമാശയായി നന്ദിനി അത് പറഞ്ഞപ്പോഴേക്കും അവൻറെ ചൊടികൾ വിടർന്നു.....

കഴുത്തിൽ കിടന്നിരുന്ന തന്റെ മാലയൂരി അവളുടെ കൈകളിലേക്ക് അവൻ വെച്ച് കൊടുത്തപ്പോൾ കാര്യമറിയാതെ അവൾ അവനെ തന്നെ നോക്കി...... " മറ്റൊന്നും കൊണ്ടല്ല ഞാൻ അവിടെ ചെന്ന് ഒരുപാട് സമയമെടുത്തലോ.....? ഇതൊരു 4 പവൻ ഉണ്ടാവും....... കുറച്ചു കാശ് ബാങ്കിൽ അടക്കാൻ പറ്റും....... അധികം മോശമല്ലാത്ത ഒരു സംഖ്യ കിട്ടുകയും ചെയ്യും........ ഒരു ഒന്നര ലക്ഷം രൂപ എന്താണെങ്കിലും കിട്ടും........ തൽക്കാലം താൻ അതുകൊണ്ട് ബാങ്കിൽ അടയ്ക്കണം....... അതുകഴിഞ്ഞ് ഞാൻ വരുന്നതുവരെ കുറച്ച് സാവകാശം വാങ്ങണം...... അതുകഴിഞ്ഞ് നമുക്ക് ഈ ലോൺ ഒക്കെ പൂർണമായും മാറ്റാം...... "മാല വേണ്ട മാഷേ.... അവൻ നീട്ടിയ മാല വാങ്ങാതെ തന്നെയാണ് അവൾ പറഞ്ഞത്..... " ഞാൻ പറഞ്ഞില്ലേ ഇപ്പോൾ ഞാൻ ഒരിക്കലും പ്രത്യുപകാരം ചെയ്യുവല്ല....... എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു ദിവസങ്ങൾ ഞാൻ ഇവിടെയാണ് താമസിച്ചത്..........

അത്രയും നല്ല ദിവസങ്ങൾ താൻ എനിക്ക് സമ്മാനിച്ചതിന് ഞാൻ തനിക്ക് ഒരു സമ്മാനം നൽകുന്നു..... അങ്ങനെ കരുതിയാൽ മതി...... " മാഷേ അത് വേണ്ട...... " ഞാൻ തന്നെ ഇത് വിറ്റ് ബാങ്കിൽ കൊണ്ട് അടച്ചാൽ തനിക്ക് ഇപ്പൊൾ പറഞ്ഞത് പോലെ മറ്റൊരു പേരാകും...... ഞാൻ ആരാണ് ഇത് ചെയ്യാൻ എന്നൊരു ചോദ്യം വരും...... അതുകൊണ്ടാണ് ഞാൻ അത് ചെയ്യാത്തത്...... വാങ്ങിയില്ലെങ്കിൽ എനിക്കത് ചെയ്യേണ്ടിവരും..... നിർബന്ധപൂർവ്വം അവളുടെ കൈയ്യിൽ അത് വച്ചു കൊടുത്തൂ വൈശാഖ്..... അവൻ അങ്ങനെ പറഞ്ഞപ്പോൾ അത് വാങ്ങാതെ അവളു ടെ മുൻപിൽ മറ്റു നിർവാഹം ഒന്നും ഉണ്ടായിരുന്നില്ല...... നിറഞ്ഞ ചിരിയോടെ അവളോടും അമ്മയോടു യാത്രപറഞ്ഞ് ഇറങ്ങി..... അതിനുശേഷമായിരുന്നു വൈശാഖനെ ബസ്സ്റ്റോപ്പിലേക്ക് കൊണ്ട് വിട്ടിരുന്നത് അവൾ തന്നെ ആയിരുന്നു....... അവനെ ബസ് കയറ്റി വിട്ടിട്ടാണ് അവൾ തിരിച്ചു പോയത്.......

ബസിലേ സീറ്റിലേക്ക് ഇരുന്ന് കണ്ണുകൾ അടക്കുമ്പോഴും വൈശാഖിന്റെ മനസ്സിൽ ദേവികയുടെ മുഖം മാത്രമായിരുന്നു നിറഞ്ഞുനിന്നിരുന്നത്........ 💚💚💚💚💚💚💚💚💚💚💚💚💚💚 ഇതിനിടയിൽ രണ്ട് വട്ടം ദേവിയുടെ വീട്ടിൽ നിന്ന് ഗോപികയും രാഘവനും കൂടി റോയുടെ വീട്ടിലെത്തിയിരുന്നു....... ഇപ്പോൾ സിസിലിയും ഗോപികയും നല്ല കൂട്ടാണ്....... ഫോൺ വിളിക്കുമ്പോൾ കൂടുതൽ സമയവും സംസാരിക്കുന്നത് അവരിരുവരും ആണ് എന്ന് തോന്നാറുണ്ട്........ അമ്മയ്ക്കും ചെറിയ ഇംപ്രൂവ്മെൻറ് ഒക്കെ വന്നു തുടങ്ങി....... സംസാരിക്കുന്നതൊക്കെ വ്യക്തമായി മനസ്സിലാവുകയും ചെയ്യും....... അങ്ങനെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നാമ്പിട്ടു കൊണ്ടിരിക്കുകയാണ്....... ഒട്ടും കുറയാതെ പ്രണയം അവളിലേക്ക് പകർന്നു നൽകി റോയിയും ഒപ്പമുണ്ട്......

മറ്റുള്ളവർക്ക് മുന്നിൽ ഗൗരവത്തിന്റെ മുഖംമൂടി അണിഞ്ഞു നിൽക്കുമ്പോഴും ആരുമില്ലാത്തപ്പോൾ അവൾക്കു വേണ്ടി മാത്രമായി ആ ചെറിയ മുറിയിൽ പ്രണയത്തിൻറെ ഒരു വസന്തം തന്നെ തീർക്കാറുണ്ട് അവൻ...... പലപ്പോഴും പുറത്തു വെച്ച് കാണുന്ന റോയിയും തന്റെ അരികിൽ ഉള്ള റോയിയും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്ന് അവൾക്ക് തോന്നാറുണ്ട്....... കുസൃതികൾ പറഞ്ഞു തന്റെ ഒപ്പം ഇരിക്കുന്നവൻ ഒരു ഗൗരവവും ഇല്ലാതെ പ്രിയപ്പെട്ടവനായി മാറിയവൻ പക്ഷേ പുറത്തേക്കിറങ്ങിയാൽ എപ്പോഴും ഗൗരവകാരൻ ആണ്.... കിടക്കാൻ പോകുന്നതിനു മുൻപുള്ള കുറച്ചു സമയം അവൻ അവളെ നിർബന്ധിച്ച് കുറെ സമയം ഇരുന്ന് പഠിപ്പിക്കും...... ഇയർ ബുക്കും മറ്റും ദേവികയ്ക്ക് വാങ്ങി പിഎസ്‌സി കോച്ചിംഗ് കുറച്ചുകൂടി ശ്രദ്ധേയമാക്കി റോയ്......... ജീവിതം വളരെ സുന്ദരമായാണ് മുന്നോട്ട് പോകുന്നത് എന്ന് ദേവിക അറിഞ്ഞു തുടങ്ങി......

ഇതിനിടയിൽ ചെറിയ ഒരു വളയും കമ്മലും ഒക്കെ ദേവികയ്ക്ക് വാങ്ങി കൊടുത്തിരുന്നു അവൻ...... താൻ തന്നെ അധ്വാനിച്ചുണ്ടാക്കിയത് തൻറെ ഭാര്യ ഇടണമെന്ന് നിർബന്ധം അവന് ഉണ്ടായിരുന്നു....... 💚💚💚💚💚💚💚💚💚💚💚💚💚💚💚💚 ബസ് സ്റ്റോപ്പിലേക്ക് നിർത്തുമ്പോൾ വർഷങ്ങൾക്കുശേഷം വീണ്ടും സ്വന്തം നാട്ടിൽ വന്നിറങ്ങിയപ്പോൾ വൈശാഖനെ ഒരുപാട് ഓർമ്മകൾ കീഴ്പ്പെടുത്തിയിരിക്കുന്നു....... അതിൽ ഏറ്റവും മുൻപിൽ ഉള്ള കാഴ്ച ദേവികയുമായുള്ള അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു..... ആ നിമിഷം തൻറെ മുൻപിൽ നിന്നും അവൾ നഷ്ടമായ സമയം...... ഒരു നൂലിഴ വ്യത്യാസത്തിൽ തനിക്ക് അവളെ നഷ്ടമായ നിമിഷം....... എന്തിനായിരുന്നു ഈശ്വരന്മാർ തന്നോട് അങ്ങനെ ചെയ്തത് എന്ന് അവൻ സ്വയം ചോദിച്ചു പോയിരുന്നു....... അവളെ എനിക്ക് വിധിച്ചിട്ടില്ല എന്നായിരുന്നോ അതിനർഥം.......? ഇല്ലെങ്കിൽ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ അവളെ തന്നിൽ നിന്നും ഈശ്വരൻ അകറ്റുമോ....? അഥവാ രജിസ്റ്ററിൽ ഒപ്പുവെച്ചതിനുശേഷമായിരുന്നു ഗൗതമൻ വന്ന് തന്നെ കൊണ്ടുപോകുന്നത് എങ്കിൽപോലും സങ്കടം ഇല്ലായിരുന്നു.......

പക്ഷേ ഒരു ഒപ്പിന് ദൂരത്തിലാണ് തങ്ങൾ തമ്മിൽ അകന്നു പോയത്....... ദേവിക പറഞ്ഞത് പോലെ തങ്ങൾ രണ്ട് സമാന്തര രേഖകൾ ആയിരുന്നോ....? എന്ന് പോലും ആ നിമിഷം വൈശാഖൻ ചിന്തിച്ചു പോയി....... എത്ര അടുത്താലും അകന്നു പോകുന്ന രണ്ട് സമാന്തര രേഖകൾ....... അങ്ങനെയായിരുന്നു ദേവിക തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചിരുന്നത്........ സമാന്തരരേഖകൾ ഒരിക്കലും കൂട്ടി മുട്ടില്ല....... അതുപോലെയല്ല തങ്ങളുടെ ജീവിതം എന്ന് അവൻ വിശ്വസിച്ചു........ തന്നെ കാത്തിരിക്കുന്നത് എന്തോ അപകടം ആണ് എന്ന് അവൻറെ മനസ്സ് അപ്പോഴും മൊഴിയുന്നുണ്ടായിരുന്നു....... ഇല്ല ദേവിക തന്നെ കാത്തിരിക്കുമെന്ന് തന്നെ വിശ്വസിക്കുവാൻ ആയിരുന്നു അവന് ഇഷ്ടം....... ഇഷ്ടപ്പെടാത്ത രീതിയിൽ ഒരു വാക്കോ നോട്ടമൊ തന്റെ നേർക്ക് അവളിൽ നിന്നും ഉണ്ടായാൽ അത് സഹിക്കുക തനിക്ക് സാധിക്കില്ല എന്ന് വൈശാഖ് ചിന്തിക്കുകയായിരുന്നു.......

എങ്കിലും തന്റെ അവസ്ഥ പറഞ്ഞാൽ അവൾക്ക് മനസ്സിലാവാതിരിക്കാൻ തരമില്ല...... ഒരു പക്ഷേ ഇതൊരു കാരണമാക്കി അവൾ എടുക്കുകയും ചെയ്യാം...... ചിന്തകൾക്ക് വിരാമം ഇട്ടു ഒരു ഓട്ടോറിക്ഷയിലേക്ക് കയറി വൈശാഖ്.... സ്വന്തം വീടിനു മുൻപിൽ ആ ഓട്ടോ നിർത്തുമ്പോൾ വല്ലാത്ത ആകാംക്ഷയായിരുന്നു അവനെ വലയം ചെയ്തിരുന്നത്...... അതിലുപരി ദേഷ്യവും...... പതിവില്ലാതെ പടിക്കൽ ഒരു ഓട്ടോ വന്നു നിൽക്കുന്നത് കണ്ടപ്പോൾ വിശ്വനാഥൻ ഒന്ന് ശങ്കിച്ചിരുന്നു..... ഓട്ടോയിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ടപ്പോൾ അയാളുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ പാഞ്ഞു..... വൈശാഖനെ കണ്ടു അയാൾ ഞെട്ടി..... അവന്റെ സൗന്ദര്യം നഷ്ടമായതുപോലെ..... താടിയാണ് മുഖത്ത്..... മുടിയും വളർന്നിട്ടുണ്ട്........ എങ്കിലും ആ കണ്ണുകളിൽ ഒരു ജ്വാല ഉണ്ട് എന്ന് അയാൾക്ക് തോന്നിയിരുന്നു....... അറിയാതെ ഒരു കുറ്റബോധം അയാളെ മൂടി...... താൻ ആണ് ഇതിനു പിന്നിൽ എന്ന് അവൻ അറിഞ്ഞിട്ടുണ്ടോ ആകുമോ എന്നൊരു ഭയം നിലനിന്നിരുന്നു..... അപ്പോഴേക്കും ഉമ്മറത്തേക്ക് അരുന്ധതിയും ഇറങ്ങി വന്നിരുന്നു........

മാസങ്ങൾക്ക് ശേഷം മകനെ കണ്ടപ്പോഴേക്കും മാതൃ ഹൃദയം നിറഞ്ഞു...... ഓടിച്ചെന്ന് അവൻറെ അരികിലേക്ക് ചെന്നു...... അവനെ ചേർത്തുപിടിച്ചു.... " മോനേ..... നീ എവിടെയായിരുന്നു......? അവന്റെ വളർന്ന മുടിയിൽ തഴുകി അവർ അവനോട് ചോദിച്ചപ്പോൾ ഒരു രൂക്ഷമായ നോട്ടത്തോടെ അവൻ വിശ്വനാഥനെ നോക്കിയിരുന്നു...... തലകുനിച്ചു നിൽക്കാൻ മാത്രമേ ആ നിമിഷം അയാൾക്ക് കഴിഞ്ഞിരുന്നുള്ളൂ..... " മക്കൾ തെറ്റ് ചെയ്യുമ്പോൾ പണ്ടുകാലത്ത് അച്ഛനമ്മമാർ അവരെ പൂട്ടി ഇടുമെന്ന് കേട്ടിട്ടുണ്ട്..... ആ കാര്യം എന്റെ അച്ഛൻ പ്രാവർത്തികം ആക്കി..... അച്ഛന് ഇഷ്ടമല്ലാത്ത തെറ്റ് ഞാൻ ചെയ്തു.... അച്ഛന്റെ കണ്ണിൽ അത് തെറ്റ് ആയിരുന്നു.... എന്റെ കണ്ണിൽ ശരിയും..... അപ്പൊൾ അച്ഛൻ ആരും ഇല്ലാത്ത ഒരു സ്ഥലത്ത് കൊണ്ട് എന്നെ പൂട്ടി...... മറ്റു എങ്ങും അല്ല.... നമ്മുടെ മൂന്നാറിലെ പൊളിഞ്ഞ ആ വീട്ടിൽ...... കൂട്ടിനു ഒരാൾ കൂടി ഉണ്ടായിരുന്നു...... അതിൽ ഒരാളായിരുന്നു അമ്മയുടെ ആങ്ങളയുടെ മകൻ ഗൗതമൻ...... രണ്ടുപേരുംകൂടി സമർത്ഥമായി എന്നെ പറ്റിച്ചു.......

ആത്മാർത്ഥമായി ഇവരെയൊക്കെ സ്നേഹിച്ചത് കൊണ്ട് ഞാൻ വഞ്ചിക്കപ്പെട്ടു എന്ന് പറയുന്നതാവും ശരി..... അവന്റെ വാക്കുകൾക്ക് ഒരു ആഴമുണ്ട് എന്ന് അയാൾക്ക് തോന്നിയിരുന്നു...... മകന്റെ വാക്കുകൾക്ക് മുൻപിൽ തലകുനിക്കാൻ മാത്രമേ ആ നിമിഷം അയാൾക്ക് കഴിഞ്ഞിരുന്നുള്ളൂ..... സംഭവിച്ചതൊക്കെ ചുരുക്കി അവൻ അരുന്ധതിയോട് പറഞ്ഞപ്പോൾ വാക്കുകളില്ലാതെ വിശ്വനാഥൻ നിന്നു പോയിരുന്നു...... അരുന്ധതി കൂടി കുറ്റപ്പെടുത്തുന്ന രീതിയിൽ അയാളെ നോക്കിപ്പോൾ അയാൾ തളർന്നു പോയിരുന്നു...... ഒന്നും സംസാരിക്കാതെ വൈശാഖൻ നേരെ അയാൾക്ക് അരികിലേക്ക് ചെന്നു........ അതിനുശേഷം രൂക്ഷമായി അയാളെ ഒന്ന് നോക്കി........ അതുകഴിഞ്ഞ് അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.... " നിങ്ങൾ എന്താണ് നടക്കരുത് എന്ന് ആഗ്രഹിച്ചത്..... അത് തന്നെ ഞാൻ നടത്തും...... നിങ്ങൾ ആരെയാണ് ഇവിടെ കയറരുത് എന്ന് കരുതിയത്.......

അവളെ കൊണ്ട് ഞാൻ ഇന്ന് മടങ്ങിവരും...... അത് നിങ്ങളെ കണ്ടു പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഇവിടേയ്ക്ക് വന്നത്...... പിന്നെ നിങ്ങളും ഗൗതവും കൂടെ ഇത്രയൊക്കെ ചെയ്തത് ഞാൻ ഗ്രീഷ്മയെ കല്യാണം കഴിക്കാൻ വേണ്ടി അല്ലേ.....? ഈ ജീവിതത്തിൽ ഞാൻ ആരെ വിവാഹം കഴിച്ചാലും എൻറെ താലി അവളുടെ കഴുത്തിൽ കയറില്ല...... അങ്ങനെ അവൻ പറഞ്ഞപ്പോളും വിശ്വനാഥന്റെ മുഖം താന്നിരുന്നു..... ഇനിയുള്ള സത്യങ്ങൾ അവൻ നേരിട്ട് മനസ്സിലാക്കട്ടെ എന്നായിരുന്നു ആ മൗനത്തിന്റെ അർത്ഥം..... അതുകൂടി അവനോട് പറഞ്ഞാൽ ചിലപ്പോൾ മകൻ അടിച്ച അച്ഛൻ എന്ന പേര് കൂടി തനിക്ക് കിട്ടിയാലോന്ന് അയാൾ ഭയന്നു...... വീടിനുള്ളിലേക്ക് പോയി തന്റെ പെഴസും കാർഡ്സും എടുത്തു കാറ്റുപോലെ അവൻ പുറത്തേക്ക് പോയി....... ഒരു ഓട്ടോറിക്ഷയിൽ കയറി അവൻ നേരെ ചെന്നത് രാഘവന്റെ വീട്ടിലേക്കാണ്......

ഈ സമയത്ത് അവിടെ അയാൾ ഉണ്ടാവില്ല എന്ന് അറിയാമെങ്കിലും, ദേവികയെ കണ്ട് ആദ്യം സംസാരിക്കുന്നത് ആയിരിക്കും ശരി എന്ന് തോന്നിയതുകൊണ്ട് അവൻ പടവുകൾ കയറിയിരുന്നു...... ശരീരത്തിലൂടെ ഒരു വിറയൽ കയറുന്നത് വൈശാഖ് അറിഞ്ഞിരുന്നു....... എന്താണ് അവളോട് പറയുന്നത്.....? സംഭവിച്ചതൊക്കെ പറഞ്ഞാൽ വിശ്വസിക്കുമോ....? അങ്ങനെ പലതരം ചോദ്യങ്ങൾ മനസ്സിൽ പിടിവലി നടത്തുന്നുണ്ടായിരുന്നു...... മുൻ വാതിലിൽ കൊട്ടി വിളിച്ചിട്ടും ആരും പുറത്തേക്ക് വരാത്തതിനാൽ അവന് അവിടെ ആരുമില്ല എന്ന് തോന്നിയിരുന്നു..... ഒരു പക്ഷെ ദേവിക മറ്റെന്തെങ്കിലും ജോലി കണ്ടുപിടിച്ചിട്ട് ഉണ്ടാകും...... ഗോപിക ക്ലാസിനും പോയിട്ടുണ്ടാകും..... നേരെ രാഘവന്റെ കട ലക്ഷ്യമാക്കി നടന്നു...... താൻ അറിയാൻ പോകുന്ന സത്യത്തെ പറ്റി അറിയാതെ അപ്പോഴും വൈശാഖൻ മനസ്സിൽ സ്വപ്നങ്ങൾ നെയ്തു കൂട്ടുകയായിരുന്നു......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story