സാഫല്യം: ഭാഗം 41

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഉച്ച സമയമായിരുന്നതിനാൽ നല്ല തിരക്കായിരുന്നു കടയിൽ.... അതുകൊണ്ട് തന്നെ രാഘവൻ നല്ല ജോലിയിലായിരുന്നു...... കുറച്ചുസമയം കടയുടെ പുറത്ത് നിന്നെങ്കിലും വൈശാഖ് അകത്തേക്ക് കയറിയിരുന്നില്ല..... കഴിക്കാനായി തിരക്ക് കഴിഞ്ഞപ്പോൾ രാഘവൻ പുറത്തേക്ക് ഇറങ്ങിയിരുന്നു...... തന്നെ കാത്തു നിൽക്കുന്ന അതിഥിയെ കണ്ട് ഒരു നിമിഷം രാഘവൻ ഞെട്ടിപ്പോയിരുന്നു....... അതേ നിമിഷം തന്നെ അയാൾക്ക് ദേഷ്യവും അമർഷവും ഒക്കെ തോന്നിയിരുന്നു....... അയാളുടെ മുഖത്ത് മറ്റു ഭാവങ്ങൾ വിരിഞ്ഞപ്പോൾ തന്നെ വൈശാഖന്റെ ആദ്യ പ്രതീക്ഷ കെട്ട് തുടങ്ങിയിരുന്നു...... എങ്കിലും മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് രാഘവൻ നടന്നപ്പോഴും അവനെ കണ്ടിട്ടും കാണാത്തതുപോലെ രാഘവൻ നടന്ന് തുടങ്ങിയിരുന്നു....,... "അച്ഛാ..... അവന്റെ വിളിയിൽ അയാൾ നിന്ന് പോയിരുന്നു..... അല്ലെങ്കിലും ആദ്യമായി മുതൽ അവൻറെ ആ വിളിയിലാണ് താൻ വീണു പോയിട്ടുള്ളത് എന്ന് അയാൾ ചിന്തിക്കുകയായിരുന്നു.........

അതുകൊണ്ട് ദേവിക ഈ വിവാഹം വേണ്ട എന്ന് പറഞ്ഞപ്പോഴും അച്ഛാ എന്ന് വിളിച്ചു മുൻപിൽ അപേക്ഷിക്കുന്നവന്റെ മുഖമായിരുന്നു തൻറെ കൺമുന്നിൽ നിന്നത്...... അതുകൊണ്ടായിരുന്നു അവളെ അവനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വിചാരിച്ചത്......... മകളുടെ സുരക്ഷിതമായ ഭാവിക്കപ്പുറം നല്ലൊരു കൈകളിൽ ആയിരിക്കുന്നല്ലോ അവൾ എന്ന വിശ്വാസവും ഉണ്ടായിരുന്നു........ പക്ഷേ ആ വിശ്വാസം ആണ് അവൻ തകർത്ത് എന്ന് അയാൾ ഓർക്കുകയായിരുന്നു......... " എന്താ......? ഗൗരവമായി വളരെ പരുഷമായി തന്നെ അവൻറെ മുഖത്തേക്ക് നോക്കി കൊണ്ട് രാഘവൻ ചോദിച്ചു....... " അച്ഛൻ എന്നോട് ദേഷ്യം ആയിരിക്കും എന്ന് എനിക്കറിയാം ഞാൻ........ " എന്തിനാ നിങ്ങളോട് ദേഷ്യപ്പെടുന്നത്....... നിങ്ങളൊക്കെ വലിയ വലിയ ആളുകൾ നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ നേരമ്പോക്ക് വേണ്ടേ......?

അതിന് ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ ജീവിതം തന്നെ വേണമല്ലോ......... അതുകൊണ്ടല്ലേ നിങ്ങളൊക്കെ ഞങ്ങളുടെ ജീവിതം തട്ടി കളിക്കുന്നത്........ " ഇങ്ങനെ പറയുന്നത് സങ്കടമാണ് അച്ഛാ.... സംഭവിച്ചത് എന്താണെന്ന് പറയാൻ ഉള്ള ഒരു അവസരം അച്ഛൻ എനിക്ക് നൽകണം....... രാഘവന്റെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന നിസ്സഹായത ..... ആദ്യം കണ്ട നിമിഷംമുതൽ കണ്ടിട്ടുള്ള ആത്മാർത്ഥത തന്നെയാണെന്ന് രാഘവന് തോന്നിയിരുന്നുവെങ്കിലും, രജിസ്റ്റർ ഓഫീസ് വരാന്തയിൽ മറ്റുള്ളവർക്ക് മുൻപിൽ ഒരു പരിഹാസ പാത്രമായി നിന്ന് ഒരുവളുടെ മുഖം അയാളുടെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ടായിരുന്നു......... കരയാൻ പോലും ശേഷിയില്ലാതെ നിന്ന തന്റെ മകളുടെ മുഖം ആ അച്ഛൻറെ മനസ്സിലേക്ക് ഓടിയെത്തി..... " ദയവുചെയ്ത് ഞാൻ പറയുന്നത് അച്ഛൻ ഒന്നു കേൾക്കണം......

വീണ്ടും അപേക്ഷ നിറച്ച വൈശാഖന്റെ സ്വരം എത്തി...... അവനെ കേൾക്കാനെന്നവണ്ണം അവൻറെ മുഖത്തേക്ക് രാഘവൻ നോക്കിയിരുന്നു........ നടന്ന കാര്യങ്ങളൊക്കെ ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചു തന്നെ അവൻ പറഞ്ഞു........ ഒരു നിമിഷമായാളും അവൻറെ അവസ്ഥയിൽ സഹതാപം തോന്നി......... എനിക്കറിയാം അച്ഛനും ദേവികയും ഒക്കെ എന്നോട് ദേഷ്യം ആയിരിക്കും......... നിങ്ങളെ രണ്ടു പേരെയും കണ്ടു മാപ്പ് പറയാനുള്ള അർഹത പോലും എനിക്കില്ല........ പക്ഷേ ഞാൻ അറിഞ്ഞു കൊണ്ട് എന്റെ ഈ ശരീരത്തിൽ ജീവനുള്ള കാലംവരെ ഞാൻ ദേവികയെ ഉപേക്ഷിക്കുമെന്ന് അച്ഛന് തോന്നുന്നുണ്ടോ.....? അങ്ങനെ ക്ഷണികമായ ഇഷ്ടമായിരുന്നു എനിക്ക് ദേവികയോട് ഉണ്ടായിരുന്നത് എങ്കിൽ ഒരിക്കലും ഞാൻ ഇതിനു വേണ്ടി പുറപ്പെടുമായിരുന്നില്ല....... എൻറെ വീട്ടുകാരെ ഉപേക്ഷിച്ച് ആണ് ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്..........

ദേവികയെ കൊണ്ട് ഏതെങ്കിലും ഒരു നാട്ടിൽ പോയി ജീവിക്കണം എന്ന സ്വപ്നം മാത്രമേ എനിക്കുള്ളൂ......... ഞാൻ പറയുന്നതൊന്നും മനസ്സിലാക്കാൻ സാധിക്കില്ലേ അച്ഛന്......... ഒരിക്കൽ കൂടി എനിക്ക് വേണ്ടി അച്ഛൻ ദേവുനോട് സംസാരിക്കണം എന്ന് പറയാൻ വേണ്ടിയാണ് ഞാൻ വന്നത്...... . അവൻറെ ആ സംസാരത്തിൽ രാഘവൻ നടുങ്ങി പോയിരുന്നു...... അവൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന് ആ വാക്കുകൾ കൊണ്ട് തന്നെ അയാൾക്ക് മനസ്സിലായിരുന്നു........ വീണ്ടും ദേവികയ്ക്ക് ഒപ്പം ഒരു ജീവിതമാണ് അവൻ ആഗ്രഹിക്കുന്നത്........ കുറ്റങ്ങളും തെറ്റുകളും ഏറ്റു പറഞ്ഞ അവളോടൊപ്പം ജീവിതം ആരംഭിക്കാനുള്ള രണ്ടാം വരവാണ് ഇത്......... എങ്ങനെയാണ് അവനോട് താൻ എല്ലാം തുറന്നു പറയുന്നത് എന്നറിയാതെ അയാൾ ഉഴറുന്നുണ്ടായിരുന്നു....... വീണ്ടും അയാളുടെ മുഖത്തേക്ക് തന്നെ നോക്കി പ്രതീക്ഷയോടെ നോക്കി നിൽക്കുകയാണ് വൈശാഖ്.........

" ഞാൻ വീട്ടിൽ പോയിരുന്നു....... ദേവൂനെ കണ്ടില്ല.....!! എവിടെയെങ്കിലും ജോലിക്ക് പോകാൻ തുടങ്ങിയോ.......? ഞാൻ നേരിട്ട് പോയി കണ്ട് സംസാരിക്കാം..... കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവാതിരിക്കില്ല......." പ്രതീക്ഷയോടെ ഉള്ള ചോദ്യം........ എന്ത് മറുപടി പറയണമെന്ന് രാഘവനും അറിയില്ലായിരുന്നു....... " അത് മോൻ ഇനി അവളെ മനസ്സിൽ വിചാരിക്കാത്ത ഇരിക്കുന്നതാണ് നല്ലത്....... അവളെ മറന്നേക്കു...... അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞപ്പോൾ ഒരു വിസ്ഫോടനം തന്നെ അവൻറെ മനസ്സിൽ സംഭവിച്ചിരുന്നു...... " അച്ഛൻ എന്താ ഈ പറയുന്നത്..... എന്നോട് ദേഷ്യം ഉണ്ടാവും എന്ന് എനിക്കറിയാം......പക്ഷേ ഞാൻ ഒന്നു തുറന്നു പറഞ്ഞാൽ എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചാൽ തീരാവുന്ന കൂടുതൽ പരിഭവം ഉണ്ടാകുമൊ....? വലിയ തെറ്റാണ് ഞാൻ ചെയ്തത് എന്നറിയാം..... എങ്കിലും എൻറെ അറിവോ സമ്മതമോ കൂടാതെ സംഭവിച്ച ഒരു തെറ്റ്........

അതിന് എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്....... അതിന് അച്ഛൻ ഇങ്ങനെ ഉള്ള കടുത്ത വാക്കുകൾ പറഞ്ഞു എന്നെ വേദനിപ്പിക്കരുത്....... " മോനേ ദേവികയുടെ വിവാഹം കഴിഞ്ഞു...... അവൻറെ മുഖത്തേക്ക് നോക്കാതെ മറ്റെവിടിയോ നോക്കി ആയിരുന്നു അയാൾ അത് പറഞ്ഞിരുന്നത്....... അവൻറെ മുഖഭാവങ്ങൾ എന്തായിരിക്കുമെന്ന് അയാൾക്ക് ഊഹിക്കാൻ സാധിക്കുമായിരുന്നു....... ഒരു നിമിഷം വല്ലാത്ത ഒരു പ്രഹരം ഏറ്റത് പോലെയായിരുന്നു വൈശാഖന് തോന്നിയിരുന്നത്..... അവന് അത് വിശ്വസിക്കുവാൻ തോന്നിയിരുന്നില്ല....... ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്ന് അവൻ അയാളുടെ മുഖത്തേക്ക് നോക്കി നിന്നു പോയിരുന്നു...... " എന്നോട് ദേവികയ്ക്ക് പരിഭവം ഉണ്ടാകുമെന്ന് എനിക്കറിയാം...... പക്ഷേ എന്നെ ഒഴിവാക്കാൻ വേണ്ടി ഇത്രയും വലിയൊരു കള്ളം അച്ഛൻ എന്നോട് പറയരുത്...... ഞാൻ പറഞ്ഞാൽ വിശ്വസിക്കുന്ന രീതിയിലുള്ള ഒരു കള്ളം പറയാമായിരുന്നു......

" എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് തോന്നിയിരുന്നു എങ്കിലും വെറുതെ ആത്മവിശ്വാസത്തെ കൂട്ട് പിടിക്കുവാൻ ഒരു പാഴ് ശ്രമം വൈശാഖ് നടത്തിയിരുന്നു...... അത് അവൻറെ ഇടറിയ വാക്കുകൾ അയാൾക്ക് പറഞ്ഞുകൊടുത്തിരുന്നു... " അല്ല മോനേ..... എന്തിനാണ് ഇങ്ങനെ ഒരു കള്ളം നിന്നോട് പറയുന്നത്.....? അതിൻറെ ആവശ്യം എന്താണ്.....? സംഭവിച്ച കാര്യങ്ങൾ ചുരുക്കി രാഘവനും പറഞ്ഞു കഴിഞ്ഞിരുന്നു....... എല്ലാം കേട്ട നിമിഷം തന്നെ അറിയാതെ അവന്റെ കണ്ണുകളിൽ ചുവപ്പുരാശി തെളിയുന്നത് രാഘവൻ അറിഞ്ഞിരുന്നു...... താൻ കേട്ടതൊന്നും സത്യം ആകരുത് എന്ന് ഉള്ളുരുകി അവൻ പ്രാർത്ഥിച്ചു....... എങ്കിലും ദേവികയ്ക്ക് എങ്ങനെ സാധിച്ചു മറ്റൊരാളെ വിവാഹം കഴിക്കുവാൻ......

അവളെ ഒരിക്കലും കുറ്റം പറയാൻ സാധിക്കില്ല....... അവൾ തന്നെ സ്നേഹിച്ചിരുന്നില്ല........ രജിസ്റ്റർ ഓഫീസിൻറെ മുൻപിൽ എല്ലാം നഷ്ടപ്പെട്ട നിൽക്കുന്ന ഒരു പെൺകുട്ടിക്ക് മുൻപിലേക്ക് ഒരു പുരുഷൻ ജീവിതം വച്ചു നീട്ടുമ്പോൾ അത് സ്വീകരിക്കുക അല്ലാതെ മറ്റാരും ഇല്ലാത്ത ഒരു പെൺകുട്ടി എന്താണ് തിരഞ്ഞെടുക്കുക.....? ദേവികായ് അത് മാത്രമേ ചെയ്തിട്ടുള്ളൂ........ ഒരുപക്ഷേ ഉരുകി ആയിരിക്കും അവൾ ജീവിക്കുന്നത്....... അയാളെ സ്നേഹിക്കാൻ പോലും ഒരുപക്ഷേ അവൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ല........ തെറ്റ് ചെയ്തത് താനായിരുന്നു മാത്രം ആരോടും പറയാതെ രഹസ്യമായി നടത്തേണ്ടിയിരുന്ന വിവാഹം ഗൗതമനോട്‌ കൊട്ടിഘോഷിച്ചത്........ അവിടെയായിരുന്നു തനിക്ക് തെറ്റ് സംഭവിച്ചത്...... അതിൽ പൊലിഞ്ഞു പോയത് ഒരു പാവം പെൺകുട്ടിയുടെ സ്വപ്നങ്ങളും........ അവൾക്ക് ഇഷ്ടമില്ലാത്ത ഒരു ജീവിതത്തിലേക്ക് അവൾ കടന്നു പോകേണ്ടി വന്നു.......

അവൾ ജീവിതത്തിൽ എന്തെങ്കിലും വേദന അനുഭവിക്കുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ താൻ മാത്രമാണെന്ന് വൈശാഖൻ ഓർത്തു.... എത്ര ജീവിതങ്ങളാണ് താൻ കാരണം തകർന്നു പോയിരിക്കുന്നത്....... അവന് അവനോട് തന്നെ പുച്ഛം തോന്നി തുടങ്ങി....... സ്നേഹിച്ച പെണ്ണിനെ സ്വതമാക്കാൻ കഴിയാത്തവൻ ആയി പോയല്ലോ എന്ന് ചിന്തിക്കുകയായിരുന്നു അവൻ...... " എനിക്ക് ദേവികയെ ഒന്ന് കാണണം അച്ഛാ..... അവന്റെ വാക്കുകൾ ഇടറി മുറിഞ്ഞു തുടങ്ങിയത് അയാൾ ശ്രദ്ധിച്ചിരുന്നു...... " അതിൻറെ ആവശ്യം ഇനി എന്താണ് മോനേ.......അവൾ സന്തോഷമായി ജീവിക്കുകയാണ്........ഒരു കുഴപ്പവുമില്ല.... ആ വാക്കുകൾ വീണ്ടും ഒരു തീമഴ പോലെ ആണ് അവന് തോന്നിയിരുന്നത്....... " ആയിക്കോട്ടെ ആ സന്തോഷം ഞാനായിട്ട് തകർക്കില്ല...... എവിടെയാണെങ്കിലും സന്തോഷമായി ജീവിക്കുക..... അതാണ് എൻറെയും സന്തോഷം.......

പക്ഷേ ഒരു വാക്ക് അവസാനമായി കണ്ട എനിക്ക് ഒരു വാക്ക് സംസാരിക്കണം....... ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല എന്ന് അവളോട് നേരിട്ട് പറയണം...... അതിനുള്ള അർഹതയും അവകാശവും എനിക്കില്ലേ....? അന്നത്തെ സംഭവത്തിന് പൂർണ്ണ ഉത്തരവാദി ഞാൻ മാത്രമാണ്....... പക്ഷേ ദേവികേ കണ്ട് സംസാരിക്കാതെ ഞാൻ പോകില്ല..... അവന്റെ ഉറച്ച മറുപടി ആയിരുന്നു..... " മോൻ സംസാരിക്കുന്നതിൽ തെറ്റ് ഞാൻ പറയില്ല...... പക്ഷേ അവളുടെ ഭർത്താവിന്റെ പൂർണ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഇനി അവളെ കാണാവൂ...... സംസാരിക്കാവൂ..... കുഞ്ഞു ഒരുപാട് വേദനിപ്പിച്ചു അവളെ..... ഇനിയും വേദനിപ്പിക്കരുത്......എല്ലാം മറന്ന് പുതിയൊരു ജീവിതത്തിൽ സന്തോഷമായി ജീവിക്കുക ആണ് അവൾ...... പോയി കണ്ടു അവളുടെ സമാധാനം നിറഞ്ഞ ജീവിതം തകർക്കരുത്....... മകളുടെ ജീവിതം സുരക്ഷിതം ആകണം എന്നുള്ള ഒരു വേദനയായിരുന്നു അയാളുടെ വാക്കുകളിൽ തെളിഞ്ഞിരിക്കുന്നത് ഇന്ന് അവനും മനസ്സിലായിരുന്നു...... " എന്റെ പേരിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ദേവികയ്ക്ക്.....

ദേവികേ മാത്രമല്ല അയാളെയും എനിക്ക് കാണണം...... സംസാരിക്കണം....... സന്തോഷത്തോടെയാണ് ജീവിക്കുന്നത് എങ്കിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഞാൻ ഒഴിഞ്ഞു കൊടുക്കും...... അതല്ല ഈ ജീവിതത്തിൽ ദേവിക സന്തോഷവതി അല്ലെങ്കിൽ വിവാഹം കഴിഞ്ഞത് എന്റെ പ്രശ്നമില്ല...... ഞാൻ തയ്യാറാണ് സ്വീകരിക്കാൻ...... എനിക്ക് വേണ്ടി അല്ലെങ്കിൽ അന്നത്തെ ദിവസം മറ്റൊരു മാർഗവും മുൻപിൽ ഇല്ലാത്തതുകൊണ്ട് തിരഞ്ഞെടുത്തതാണ് ജീവിതത്തിലേക്ക് എങ്കിൽ എനിക്ക് സമ്മതമാണ്....... അവസാന പ്രതീക്ഷ എന്നോളം ആയിരുന്നു അവന് ആ വാക്കുകൾ പറഞ്ഞിരുന്നത്...... പ്രതീക്ഷ ഒട്ടും ഇല്ലാത്ത ഒരു പ്രതീക്ഷ അവന്റെ ഉള്ളിൽ ബാക്കി ആയിരുന്നു...... അവന് ഒരു സമാധാനം ആ വാക്കുകളിൽ കണ്ടെത്തിയിട്ടുണ്ട് എങ്കിൽ രാഘവൻ ആ വാക്കുകൾ നൽകിയത് വലിയൊരു പ്രഹരമായിരുന്നു...... റോയിയും ദേവികയും സന്തോഷത്തോടെ തന്നെയാണ് ജീവിക്കുന്നത് എന്ന് അയാൾക്ക് അറിയാമായിരുന്നു...... അവരുടെ സന്തോഷകരമായ ദാമ്പത്യത്തിന് ഒരു വിള്ളൽ ആയി വൈശാഖൻ മാറുമോ എന്ന് അയാൾ ഭയന്നിരുന്നു....

പോകണ്ട എന്ന് പറഞ്ഞാലും അവൻറെ കാണുമെന്ന് ഉറപ്പ് ആയതുകൊണ്ട് റോയ് കുറച്ചു സമയത്തിനുശേഷം ഓട്ടോസ്റ്റാൻഡിൽ വരുമെന്ന് രാഘവൻ വൈശാഖിനോട് പറഞ്ഞിരുന്നു...... ആ സമയത്ത് തന്നെ റോയിയെ കാണാമെന്ന് വൈശാഖൻ ഉറപ്പിച്ചിരുന്നു..... 💚💚💚💚💚💚💚💚💚💚💚💚💚💚💚 ചെറിയൊരു ഓട്ടം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വേണ്ടി വീട്ടിൽ എത്തിയതായിരുന്നു റോയി...... ഉച്ചയ്ക്ക് താൻ കഴിക്കാൻ വന്നില്ലെങ്കിൽ ദേവിക ഭക്ഷണം കഴിക്കില്ല എന്ന് അവന് ഉറപ്പായിരുന്നു...... അവൻറെ ഓട്ടോയുടെ ശബ്ദം കേട്ടപ്പോൾ തന്നെ ഭക്ഷണ പാത്രങ്ങളെല്ലാം അവൾ മേശപ്പുറത്തേക്ക് നിരത്തി....... ഒരു ചെറുചിരിയോടെ കടന്നുവരുന്നവനെ നോക്കി നിറഞ്ഞ ഒരു പുഞ്ചിരിയും..... എങ്കിലും അവനെ കാണുമ്പോൾ ആകെ പാടെ ഒരു പരിഭ്രമം ആണ് അവൾക്ക്..... "തന്റെ ഈ ഒളിച്ചുകളി ഒക്കെ ഏത് കാലത്ത് തീരുമഡോ....? ചെറുചിരിയോടെ കൈകഴുകി കൊണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ വീണ്ടും അവളുടെ മുഖത്ത് നാണം വിടർന്നു തുടങ്ങിയിരുന്നു..... '"ഇവിടെ വേറെ ആരും ഇല്ലേ....? " ഉണ്ടായിരുന്നു....

. ഇപ്പൊൾ പുറത്തേക്ക് പോയതേയുള്ളൂ...... അമ്മച്ചിയും റാണിയും കൂടി ആശുപത്രിയിലേക്ക് പോയിരിക്കുകയാണ്..... " എന്തുപറ്റി..... പെട്ടെന്ന് അവൻറെ മുഖത്ത് ആകുലത നിറഞ്ഞു..... " ഒന്നുമില്ല...... അമ്മച്ചിയുടെ കാലിൻറെ മരുന്ന് തീർന്നു.....അത് വാങ്ങാൻ വേണ്ടി ആശുപത്രിയിൽ....... " രാവിലെ പറയാമെങ്കിൽ ഞാനും കൂടി പോകത്തില്ലായിരുന്നോ.....? " അമ്മച്ചി പറഞ്ഞു അത്രക്കൊന്നും ഇല്ല ഡോക്ടറെ കാണിച്ച് മാത്രം മതി എന്ന്.... ഉച്ചയ്ക്ക് പോകുമ്പോൾ അതായിരിക്കും പെട്ടെന്ന് കാണാൻ പറ്റുക എന്ന്... "എങ്ങനെ പോയി..... " ബസ്സിന് പോയി.... "നീ ക്ലാസ്സ് കഴിഞ്ഞു നേരത്തെ വന്നോ ഇന്ന്....? "ആഹ്... ഇന്ന് കോച്ചിംഗ് ഉണ്ടായിരുന്നില്ല......കമ്പ്യൂട്ടർ ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് ഞാൻ നേരത്തെ വന്നു.... സ്റ്റാൻഡിൽ നോക്കിയപ്പോൾ കണ്ടില്ലല്ലോ റോയിച്ചായനെ.... " ഞാൻ ഇന്ന് കുറച്ചു ദൂരെ ആയിരുന്നു ഓട്ടം. ... അതുകൊണ്ടാ താമസിച്ചത്......

വിശേഷങ്ങൾ പറഞ്ഞപ്പോഴേക്കും പ്ലേറ്റുകൾ എല്ലാം നിരത്തി അവൾ ഓരോന്ന് വിളമ്പി തുടങ്ങി...... അവൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരു ഉരുള ഉരുട്ടി അവൻ അവൾക്ക് നേരെ നീട്ടിയപ്പോൾ ഒരുനിമിഷം അത്ഭുതം തോന്നിയിരുന്നു അവൾക്ക്...... ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് തന്നെ അവൻ നോക്കിയിരുന്നപ്പോൾ അറിയാതെ അവൾ അത് വാങ്ങി പോയി.... " എല്ലാ ദിവസവും നീ കഴിക്ക് കൊച്ചേ നീ കഴിക്ക് കൊച്ചേ എന്ന് ഞാൻ എന്നാതിനാ പറയുന്നത്..... ഞാൻ കഴിക്കാൻ ഇരിക്കുമ്പോൾ ഒരു പ്ലേറ്റ് എടുത്തു ഇരുന്നൂടെ.... നിന്റെ കൂടെ ഇരുന്നു കഴിക്കാൻ അല്ലേ ഞാൻ ഇല്ലാത്ത സമയം ഉണ്ടാക്കി വരുന്നത്...... അവൻ ചോദിച്ചപ്പോഴും അവൾ പ്ലേറ്റുമായി അരികിലിരുന്ന് കഴിഞ്ഞു...... " ഇനി വേണ്ട...... വേറെ ആരും ഇല്ലല്ലോ നമുക്ക് രണ്ടു പേർക്കും ഒരുമിച്ച് കഴിക്കാം...... പ്രണയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ ചിരിയോടെ അവർ പരസ്പരം സ്നേഹിച്ചു ഭക്ഷണം കഴിച്ചു....... തിരികെ പോകുന്നതിനു മുൻപ് അവളെ ചേർത്തുനിർത്തി കവിളിലൊരു ചുംബനം നൽകുവാനും അവൻ മറന്നിരുന്നില്ല......

" ഇന്ന് വൈകിട്ട് എനിക്ക് ഒരു ആശുപത്രി ഉണ്ട്...... കുറച്ചു താമസിക്കും വരാൻ....... ഒരു പത്തുമണി കഴിഞ്ഞിട്ട് വരും ഞാൻ എത്ര താമസിച്ചാലും ഉറങ്ങി കളഞ്ഞേക്ക്......!! ഒരു താളത്തിൽ അവളുടെ മുഖത്തേക്ക് നോക്കി ചെറുചിരിയോടെ പറഞ്ഞ് മീശ ഉയർത്തി കൊണ്ട് അവൾക്ക് ഒരു ഉമ്മ കൊടുത്തു പുറത്തേക്കിറങ്ങി പോകുന്നവനെ കണ്ടപ്പോൾ വീണ്ടും അവളുടെ മുഖത്ത് കുങ്കുമ വർണ്ണം പടർന്നു തുടങ്ങിയിരുന്നു .... 💚💚💚💚💚💚💚💚💚💚💚💚💚💚 ഓട്ടോ സ്റ്റാൻഡിലേക്ക് ചെന്നപ്പോൾ ആയിരുന്നു സുദേവൻ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞത്.... " നീയെത്തിയോ....? നിന്നെ തിരക്കി ഒരാൾ വന്നായിരുന്നു..... നിൻറെ കൂട്ടുകാരൻ ആണെന്ന് പറഞ്ഞത്...... ഇവിടെ അടുത്ത് ഏതോ കടയിൽ ഉണ്ടായിരുന്നു..... ആഹ്.... അവിടെ ഉണ്ട്...... അടുത്തുള്ള ഹോട്ടലിൽ മുൻപിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് സുദേവൻ അത് പറഞ്ഞപ്പോൾ റോയ് അവിടെ ഇരുന്നു ചായ കുടിക്കുന്ന ആളെ ഒന്ന് നോക്കിയിരുന്നു..... നോഒന്നേ ക്കിയുള്ളൂ അവൻറെ നെഞ്ചിടിപ്പുകൾ ശക്തിയായി വർദ്ധിക്കുന്നത് അവൻ അറിഞ്ഞു......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story