സാഫല്യം: ഭാഗം 42

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കാത്തിരുന്നതാണ് ഈ കൂടിക്കാഴ്ച...... പക്ഷേ ഇപ്പോൾ ഈ നിമിഷം താൻ അത് ആഗ്രഹിച്ചിരുന്നില്ല എന്നുള്ളത് സത്യമാണ്...... അവൻറെ മനസ്സിലേക്ക് ദേവികയുടെ ചിരിക്കുന്ന മുഖമാണ് തെളിഞ്ഞുവന്നത്...... ആ നിമിഷം അവൾ തനിക്ക് പകർന്നു നൽകിയ പ്രണയം ചൂട് മനസ്സിൽ നിൽക്കുകയാണ്..... എല്ലാം മറന്ന് തങ്ങൾ ജീവിച്ചു തുടങ്ങുന്ന ഈ അവസരത്തിൽ എന്തിനായിരുന്നു അവൻറെ വരവ് എന്നുപോലും റോയ്ക്ക് അറിയില്ലായിരുന്നു.... അവനെ കണ്ട് പകച്ചു നിന്നു പോയിരുന്നു റോയ്...... "ആരാടാ അത് ...... സുധേവൻ ചോദിച്ചു.... " നമ്മുടെ പഴയ ഒരു കൂട്ടുകാരൻ.... ഒരു വിധത്തിൽ സുദേവനോട് അത്രയും പറഞ്ഞ് അവൻ യാന്ത്രികമായി കടയുടെ മുൻപിലേക്ക് നടന്നു തുടങ്ങിയിരുന്നു .....

റോയിയെ കണ്ടപ്പോഴേക്കും വൈശാഖൻ കാശുകൊടുത്തു കടയിൽ നിന്നും ഇറങ്ങി.... വിഷാദം തെളിഞ്ഞു നിൽക്കുന്ന ഒരു പുഞ്ചിരി വൈശാഖൻ റോയ്ക്ക് നൽകിയിരുന്നു....... പക്ഷേ റോയിയുടെ മുഖത്ത് അപ്പോഴും ആകുലതകൾ ആയിരുന്നു നിറഞ്ഞുനിന്നിരുന്നത്...... ആദ്യമായി റോയിയെ നോക്കുകയായിരുന്നു വൈശാഖ് ചെയ്തിരുന്നത്...... ഒറ്റനോട്ടത്തിൽ തന്നെ അവൻ സുന്ദരനാണ് എന്ന് വൈശാഖ് തോന്നിയിരുന്നു...... തന്നെക്കാൾ ദേവികയ്ക്ക് ഇണങ്ങുന്നത് അവനാണ്...... ചെറുചിരിയോടെ വൈശാഖ് അരികിലേക്ക് റോയ് വന്നിരുന്നു..... "എന്നെ ഓർമ്മയുണ്ടോ.....? വൈശാഖന്റെ ആദ്യം ചോദ്യം അതായിരുന്നു.......

എങ്ങനെ മറക്കും ഇവനെ ഇന്നല്ലെങ്കിൽ നാളെ താൻ പ്രതീക്ഷിച്ചിരുന്നത് അല്ലേ ഈ വരവ്.....? ജീവിതത്തിൽ ഒരിക്കലും തനിക്ക് മറക്കാൻ സാധിക്കാത്ത ഒരു മുഖമാണ്...... റോയ് ചിന്തിച്ചത് മനസ്സിലായിരുന്നു വാക്കുകൾ പുറത്തേക്ക് വന്നിരുന്നില്ല..... അതിനുപകരം ഒരു ചെറുചിരി മറുപടിയായി നൽകി....... " എനിക്ക് റോയിയോട് ഒന്ന് സംസാരിക്കണം...... എവിടെവച്ചാണ് നമുക്ക് സ്വസ്ഥമായി ഒന്ന് സംസാരിക്കാൻ കഴിയുന്നത്.....? മുഖവര ഒന്നും ഇല്ലാതെ വൈശാഖൻ പറഞ്ഞപ്പോൾ തന്നെ തന്നോട് സംസാരിക്കാൻ ഉറപ്പിച്ചിരിക്കുകയാണ് അവൻ എന്ന് റോയിക്കും മനസ്സിലായി....... "വൈശാഖ് വരൂ...... നമുക്ക് കുറച്ച് അപ്പുറത്തോട്ട് വല്ലതും മാറി നിൽക്കാം..... ഒരുവിധത്തിൽ ആണ് അത്രയും റോയ് പറഞ്ഞിരുന്നത്...... കുറച്ചു സമയം കൊണ്ട് അവൻ വല്ലാതെ വിയർത്തു പോയിരുന്നു.......

അപ്പോൾ തന്നെ അവൻറെ ഉള്ളിലുള്ള ടെൻഷൻ എത്രത്തോളമാണെന്ന് വൈശാഖനു മനസ്സിലാക്കാൻ കഴിയുന്നണ്ടായിരുന്നു........ അവൻ ഇട്ടിരുന്ന ബ്രൗൺ ഷർട്ട് വിയർപ്പിൽ കുതിർന്നു തുടങ്ങി...... നെറ്റിത്തടത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികൾ അവൻ ഇടം കയ്യാൽ തട്ടിക്കളഞ്ഞു...... ശേഷം ഓട്ടോയിലേക്ക് കയറി....... അവനെ അനുഗമിച്ച് വൈശാഖിനും ഓട്ടോയ്ക്ക് ഉള്ളിലേക്ക് കയറി....... ഒരു പുഴയോരത്ത് ആയിരുന്നു ഓട്ടോറിക്ഷ കൊണ്ടുവന്ന് നിർത്തിയിരുന്നത്.......തണുത്തകാറ്റ് ഇരുവരുടെയും ശരീരത്തിന് കുളിര് ഏകി എങ്കിലും മനസ്സിലേക്ക് ചേക്കേറിയിരുന്നില്ല...... മനസ്സിൽ അപ്പോഴും കെട്ടടങ്ങാത്ത തീ തന്നെയായിരുന്നു....... " റോയ്......!!

നമുക്കിടയിൽ ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല...... ഞാൻ എല്ലാം അറിഞ്ഞു....... ദേവിക സുഖമായിരിക്കുന്നോ....? ഒരു കുശലാന്വേഷണം പോലെ അവൻ തിരക്കിയപ്പോൾ എന്തു പറയണമെന്ന് അറിയില്ലായിരുന്നു റോയിക്കും...... " സുഖം ആയിരിക്കുന്നു... അവൻ ഒരു വിധത്തിൽ പറഞ്ഞ് ഒപ്പിച്ചു....... "താനൊരിക്കലും ദേവികയെ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചത് ആയിരിക്കില്ല എന്ന് എനിക്കറിയാം....... പക്ഷേ ഒരു പാവം പെൺകുട്ടിയെ സംരക്ഷിക്കാനുള്ള തൻറെ മനസ്സ് അതിന് ഞാൻ ബഹുമാനിക്കുന്നു........ഞാൻ ആണെങ്കിൽ പോലും ആ ഒരു സാഹചര്യത്തിൽ അങ്ങനെ ചെയ്യില്ല...... അവളുടെ അവസ്ഥ മനസ്സിലാക്കി ചെയ്തത് വലിയൊരു കാര്യമാണ്........ ഏതൊരു പുരുഷനും സ്വന്തം വിവാഹത്തെപ്പറ്റി ജീവിതപങ്കാളിയെ പറ്റി ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകും....... ആ സ്വപ്നങ്ങൾ ഒക്കെ എനിക്കറിയാം.......

ആ സ്വപ്നങ്ങളുമായി ഒക്കെ ഒത്തുപോകുന്ന ഒരു പെൺകുട്ടി തന്നെയാണോ ദേവിക....? അവന്റെ ചോദ്യത്തിന് അർത്ഥം മനസ്സിലായില്ലെങ്കിലും യാന്ത്രികമായി തലയാട്ടി തുടങ്ങിയിരുന്നു റോയ്...... അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതുപോലെ തോന്നി വൈശാഖന് ...... " ഞാൻ തുറന്ന് ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്...... നിങ്ങൾ രണ്ടുപേരും സമാധാനത്തോടെ ആണോ ജീവിതം മുന്നോട്ട് പോകുന്നത്..... റോയിയെ ദേവികയ്ക്കും ദേവികയെ റോയിക്കും ഉൾക്കൊള്ളാൻ സാധിച്ചോ.....? അവന്റെ ചോദ്യ വിവിധ അർത്ഥങ്ങൾ ഉണ്ടായിരുന്നു എന്ന് റോയിക്ക് മനസ്സിലായി....... "വൈശാഖ് പറഞ്ഞതുപോലെ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചത് അല്ല ഞാൻ ദേവികയെ, ഇഷ്ടപ്പെടാതെ വിവാഹം കഴിച്ചത് അല്ല..... ഇഷ്ടപ്പെട്ടും അല്ല..... ഞാൻ ഉദ്ദേശിച്ചത് ദേവികയെ വിവാഹം കഴിക്കണമെന്ന് ഒരിക്കൽപോലും മനസ്സിൽ കരുതിയിരുന്നില്ല.....

പക്ഷേ ആ ഒരു സാഹചര്യത്തിൽ ഞാനും കൂടി കൈ ഒഴിഞ്ഞാൽ ആ കുട്ടിയുടെ അച്ഛനും അവളും ഒരുപക്ഷേ പിറ്റേദിവസം നേരം വെളുപ്പിക്കില്ലായിരുന്നു....... അതു കൊണ്ടാണ് ഞാൻ അങ്ങനെ ഒരു കാര്യം ചെയ്തത്........ വിവാഹം കഴിഞ്ഞ നിമിഷം മുതൽ എൻറെ മനസ്സിൽ എൻറെ ഭാര്യയുടെ മുഖം ആയി ദേവിക മാത്രമേ ഉണ്ടായിട്ടുള്ളൂ........ ഇപ്പൊൾ ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എൻറെ ഭാര്യയെയാണ്........ ഉറച്ച സ്വരത്തിൽ തന്നെ അവൻറെ മുഖത്തേക്ക് നോക്കി റോയ് പറഞ്ഞപ്പോൾ, അവൻറെ മുഖം മങ്ങുന്നത് റോയ് ശ്രദ്ധിച്ചിരുന്നു....... " ദേവികയ്ക്കും അങ്ങനെ തന്നെയാവും അല്ലേ.....? വിഷാദം പടർന്ന ഒരു ചിരിയോടെ അവൻ ചോദിച്ചു.......

" ആണെന്നാണ് എൻറെ വിശ്വാസം...... "ഞാൻ ദേവിക ഒന്ന് കണ്ട് സംസാരിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ റോയിക്ക്.....? അവസാന പ്രതീക്ഷ എന്നവണ്ണം അവൻ ചോദിച്ചപ്പോൾ തടയാൻ സാധിക്കുമായിരുന്നില്ല റോയിക്ക് ....... ഒരിക്കൽ അവളെ മനസ്സ് തുറന്ന് സ്നേഹിച്ചവൻ........ "അതിനെന്താ വൈശാഖ് ....... സംസാരിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല....... ഇപ്പോൾ തന്നെ സംസാരിക്കാം വരു..... " വേണ്ട റോയി...... ഇന്ന് വേണ്ട...... റോയിക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ നാളെ ഈ സമയത്ത് ഞാൻ വരാം....... അപ്പൊൾ ഒന്ന് സംസാരിക്കാൻ ഇതുപോലെ ഈ സ്ഥലത്ത് ദേവികേ കൊണ്ടെന്നാൽ മതി....... നിങ്ങളുടെ വീട്ടിൽ വന്ന് സംസാരം വേണ്ട......

ദേവികേ കാണുന്നതിനു മുൻപ് എൻറെ മനസ്സിനെ എനിക്കൊന്ന് പാകപ്പെടുത്തണം...... അവളോട് സംസാരിക്കും മുൻപ് എനിക്ക് ചില മുൻകരുതലുകൾ എടുക്കണം...... അടരാൻ വെമ്പിനിൽക്കുന്ന മിഴികളിൽ നിന്നും മറ്റെവിടെയോ ദൃഷ്ടിയൂന്നി നിന്നിരുന്നു വൈശാഖ്...... അതിൽനിന്നുതന്നെ അവൻ അനുഭവിക്കുന്ന ഹൃദയ വേദന എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു റോയിയ്ക്ക് ........ ഒരു നിമിഷം അവന്റെ അവസ്ഥ കണ്ടു വേദന തോന്നിയിരുന്നുവെങ്കിലും ദേവിക ഇല്ലാത്ത ജീവിതത്തെ പറ്റി ചിന്തിക്കാൻ പോലും അവന് സാധിക്കുമായിരുന്നില്ല...... " വൈശാഖ് സമാധാനമായി പൊയ്ക്കോളൂ..... നാളെ ദേവികയെ കുട്ടി ഞാനിവിടെ വരാം...... ഈ സമയത്ത് തന്നെ...... അങ്ങനെയൊരു വാക്ക് അവന് കൊടുക്കുമ്പോഴും ദേവിയുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം എന്താണെന്ന് ഒരു പൂർണമായ ഉറപ്പ് ഉണ്ടായിരുന്നു റോയ്ക്ക്.....

" ഞാനെന്നാൽ പോട്ടെ..... വൈശാഖ് ചോദിച്ചപ്പോൾ തലയാട്ടി കാണിച്ചിരുന്നു റോയ്.... "ഞാൻ കൊണ്ടു വിടാം..... വരൂ.... വൈശാഖന്റെ മനസ്സിൽ ചെറിയൊരു കുളിർ കാറ്റ് വീശുന്നത് അവൻ അറിഞ്ഞിരുന്നു..... 💙💙💙💙💙💙💙💙💙💙💙💙💙💙 വൈകുന്നേരം കുറേസമയം സ്റ്റാൻഡിൽ നിന്ന് എങ്കിലും ഒന്നിനും ശ്രദ്ധിക്കുവാൻ റോയ്ക്ക് കഴിഞ്ഞിരുന്നില്ല....... ആശുപത്രിയിലേക്ക് വിളിച്ച് കുര്യൻ സാറിന്റെ ഓട്ടം സുദേവന് ഏൽപ്പിച്ചു..... അതിനുശേഷം വീട്ടിലേക്ക് പോകാനായി റോയ് തയ്യാറെടുത്തിരുന്നു....... വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ റാണി പഠിക്കുന്ന തിരക്കിലും, സിസിലിയും ദേവികയും ടിവിയുടെ മുൻപിലാണ്........ തങ്കച്ചൻ നല്ല ഉറക്കം ആണ്.... കുടി നിർത്തിയതോടെ ഇതാണ് ഇപ്പോൾ തങ്കച്ചന്റെ പരിപാടി....... റോയിയെ കണ്ടപ്പോഴേക്കും അവളുടെ ചൊടികളിൽ ഒരു ചിരി ഉയർന്നിരുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.........

എങ്കിലും അവളെ കൂടുതൽ ശ്രദ്ധിക്കാതെ അവൻ നേരെ മുറിയിലേക്ക് പോയിരുന്നു........ അപ്പോൾ തന്നെ അവനെ അനുഗമിച്ച് മുറിയിലേക്ക് വന്നവനും ഉറപ്പായിരുന്നു...... മുറിയിലേക്ക് കയറിയതും അവൻ കട്ടിലിലേക്ക് തന്നെ കിടന്നിരുന്നു......... ഇടംകൈ കണ്ണോടു ചേർത്തുവച്ച കട്ടിലിൽ കയറി അവൻ കണ്ണുകളടച്ചു കിടന്നു...... മനസ്സിൽ തെളിയുന്നത് വൈശാഖന്റെ വിഷദം നിറഞ്ഞ മുഖമാണ്....... നാളെ ഇരുവരും തമ്മിൽ കാണുമ്പോൾ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്ന് തനിക്ക് ഉറപ്പുണ്ട്, എങ്കിൽപോലും വൈശാഖന്റെ വേദന തന്നെ കൊല്ലാതെ കൊല്ലുന്നത് പോലെ അവനു തോന്നി....... ഒരുപക്ഷേ കുറച്ചുകാലം കൂടി കാത്തിരിക്കാമായിരുന്നു എന്ന് ദേവിക മനസ്സിലെങ്കിലും ചിന്തിച്ചാൽ താനെന്തു ചെയ്യും എന്ന് അവൻ മനസ്സിൽ വിചാരിക്കുക ആയിരുന്നു....... കുറച്ചു സമയങ്ങൾക്കു ശേഷം അരികിലൊരു സാന്നിധ്യം അറിഞ്ഞപ്പോൾ അവൻ ദേവിക ആണെന്ന് ഊഹിച്ചിരുന്നു......

നെറ്റിയിൽ അവളുടെ മൃദുല വിരലുകളുടെ സ്പർശനം അവനറിഞ്ഞു..... " എന്തുപറ്റി തലവേദനയാണോ...? അവൾ ചോദിച്ചപ്പോൾ അവൻ മെല്ലെ കണ്ണുകൾ തുറന്ന് അവളെ നോക്കിയിരുന്നു..... " ഒന്നും ഇല്ലെടോ...... അവളുടെ മുഖത്തേക്ക് നോക്കി പറയുമ്പോഴും അവൻറെ മിഴികൾ എന്തോ ഒരു പിടച്ചിൽ നിലനിൽക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു ...... അടുത്തിരുന്ന ടേബിളിൽ നിന്നും വിക്സ് എടുത്ത് അവൻറെ നെറ്റിലേക്ക് ഇടാൻ തുടങ്ങിയപ്പോൾ അവളുടെ കൈകളിൽ പിടിച്ച് അവൻ തടഞ്ഞു..... " എനിക്ക് തലവേദന ഇല്ല ദേവി..... കുറച്ചു നേരം ഞാൻ കിടക്കട്ടെ..... അവളെ മനഃപൂർവം അകറ്റിനിർത്തുകയും ആയിരുന്നു അവൻ...... ഒരുപക്ഷേ അവനെ നാളെ കണ്ടു കഴിയുമ്പോൾ എടുത്തുചാടി ഒരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്ന് അവൾ ചിന്തിച്ചാൽ തകർന്നുപോകും എന്ന് ചിന്തിക്കുകയായിരുന്നു അവന്.......

" പിന്നെ എന്തു പറ്റി......?? പോകാൻ കൂട്ടാക്കാതെ അവൾ വീണ്ടും ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവളെ അഭിമുഖീകരിക്കാൻ വയ്യെന്ന് അവനു തോന്നിയിരുന്നു...... ആ നിമിഷം ഒന്നും മിണ്ടാതെ അവൻ കൈകൾ വീണ്ടും കണ്ണിനു മുകളിലേക്ക് വെച്ചു..... അവൻ എന്തോ മാനസിക വിഷമം അനുഭവിക്കുന്നുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ അവന്റെ കവിളിൽ ഒരു ചുംബനം നൽകിയിരുന്നു...... പെട്ടെന്ന് ഞെട്ടി റോയി അവളുടെ മുഖത്തേക്ക് നോക്കി ചെറുചിരിയോടെ അവനെ തന്നെ നോക്കി ഇരിക്കുകയാണ്........ അവൾ എഴുന്നേറ്റ് ചെന്ന് കഥക് ചാരി വീണ്ടും അവൻ അരികിലേക്ക് വന്നിരുന്നു...... അവനെ നോക്കി എന്താണ് എന്ന് അവൾ ചോദിച്ചപ്പോൾ എന്ത് സംസാരിക്കണം എന്ന് റോയിക്കും അറിയുമായിരുന്നില്ല....... അവൻ മെല്ലെ എഴുന്നേറ്റ് ഇരുന്നു....... അവളും അരികിലായി തന്നെ ഇരുന്നു......

" എന്തുപറ്റി റോയിച്ചായ...... അവൻറെ കൈകൾ മടിയിലേക്ക് വച്ചുകൊണ്ട് അവൾ ചോദിച്ചപ്പോഴും മറുപടിയില്ലാതെ നിൽക്കുവാൻ മാത്രമേ അവന് കഴിഞ്ഞിരുന്നുള്ളൂ...... അവൻറെ മനസ്സിലൂടെ പലവിധ ചിന്തകളും കടന്നു പൊയ്ക്കൊണ്ടിരുന്നു....... " ഈ മുഖത്ത് ഒരു തെളിച്ചം പോരല്ലോ...... ചെറിയ പുഞ്ചിരിയോടെ പറഞ്ഞു അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കാൻ തുടങ്ങിയ പെണ്ണിനെ കൈകൊണ്ടുതന്നെ അവൻ അകറ്റി..... " ഞാനാകെ വിയർത്തു ഇരിക്കാണ് ദേവി...... കുറച്ചുനേരം പോയി ടിവി കണ്ടോ..... ഞാൻ കുളിയൊക്കെ കഴിഞ്ഞിട്ട് ഒന്ന് ഉറങ്ങി കഴിയുമ്പോൾ ശരിയാകും....... ഗൗരവം ആയി തന്നെ പറഞ്ഞു... തനിക്ക് ഒറ്റയ്ക്ക് ഇരിക്കണം എന്ന് മാത്രമേ അപ്പോൾ അവന് ഉണ്ടായിരുന്നുള്ളൂ...... അവളെ കാണുന്തോറും വേദന ഇരിക്കുകയാണ്....... വൈശാഖന്റെ ചുവപ്പ് പടർന്ന കണ്ണുകൾ അത്രമേൽ തന്നെ അലട്ടുന്നുണ്ട് എന്ന് അവന് മനസ്സിലായിരുന്നു......

അപ്രതീക്ഷിതമായ അവൻറെ അവഗണന വല്ലാത്ത ഒരു വേദനയായിരുന്നു അവളിൽ നിറച്ചിരുന്നത്...... പിന്നീട് കൂടുതൽ അവനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവൾ പുറത്തേക്ക് പോയിരുന്നു എങ്കിലും പേരറിയാത്തൊരു നൊമ്പരം കണ്ണുനീർ തുള്ളികളായി എത്തി..... പെട്ടെന്ന് തന്നെ അവൾ ആരും കാണാതെ തുടച്ചു നീക്കി കഴിഞ്ഞപ്പോൾ...... തോർത്തും ആയി റോയ് കുളിക്കാൻ പോകുന്നത് കണ്ടിരുന്നു..... ആ നിമിഷവും അവളുടെ നേരെ ഒരു നോട്ടം പോലും ഉണ്ടായിരുന്നില്ല....... കുളി കഴിഞ്ഞ് നേരെ മുറിയിലേക്ക് ആയിരുന്നു അവൻ പോയത്...... കുറെ സമയം നോക്കിയിട്ടും അവനെ കണ്ടിരുന്നില്ല...... പിന്നീട് അകത്തേക്ക് പോകാനുള്ള ധൈര്യവും അവൾക്ക് തോന്നിയിരുന്നില്ല...... എന്തുപറ്റി പെട്ടെന്ന് എന്ന് അവൾ ചിന്തിച്ചു പോയിരുന്നു......... "കൊച്ചേ കഴിക്കാൻ അവനെ വിളിച്ചോണ്ട് വാ.... സിസിലി പറഞ്ഞപ്പോഴാണ് അവൾക്കു ബോധം വന്നത്....

"നേരം ഒരുപാടായി ഭക്ഷണം കഴിക്കാൻ കൊച്ചേ അവനെ വിളിച്ചു കൊണ്ടു വാ..... പെട്ടെന്ന് എഴുന്നേറ്റ് മുറിയിലേക്ക് ചെന്നു..... അപ്പോഴും ആദ്യം കണ്ട പോലെ തന്നെ കിടക്കുകയാണ് അവൻ.... ഇടം കൈ കണ്ണിനു മുകളിൽ എടുത്തു വച്ചു കൊണ്ട്.... " റോയിച്ചായ...... ഭക്ഷണം കഴിക്കണ്ടേ.....? അവൾ ചോദിച്ചപ്പോഴും അവൻ കണ്ണുകൾ തുറന്നിരുന്നില്ല..... " എന്തുപറ്റി റോയിച്ചായ...... അവൾ ഒരിക്കൽക്കൂടി അവൻറെ അരികിലേക്ക് ഇരുന്നു..... അല്പം ബലമായി തന്നെ അവൻറെ കൈ ഒന്ന് മാറ്റി...... നിറഞ്ഞു വന്ന അവന്റെ കണ്ണുകൾ അവളുടെ ശ്രദ്ധയിൽ പെട്ടു...... ഒരു നിമിഷം വല്ലാത്തൊരു ഭയം അവളിൽ ഉണർന്നു.... " എന്തുപറ്റി.....? വേദനയോടെ അല്പം ഒച്ചയോടെ അവൾ ചോദിച്ചപ്പോഴും അവൻ അവളെ തൻറെ നെഞ്ചിലേക്ക് വലിച്ചിട്ടു കഴിഞ്ഞിരുന്നു..... " താൻ എന്നെ കളഞ്ഞിട്ട് പോവോടോ....? അശനിപാതം പോലെ ആയിരുന്നു അവൻറെ വാക്കുകൾ അവളിലേക്ക് ആഴ്ന്നിറങ്ങിരുന്നത്...... ഒരു നിമിഷം മനസ്സിലാക്കാതെ അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story