സാഫല്യം: ഭാഗം 43

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

 ആ ചോദ്യം അവളുടെ ഹൃദയത്തിൽ ആയിരുന്നു പതിഞ്ഞു പോയിരുന്നത്...... " എന്താ ഇച്ചായ..... ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത്....,? ഇടറിയ വാക്കുകളോടെ അവൾ ചോദിക്കുമ്പോൾ അവളോട് എന്ത് മറുപടി പറയണമെന്ന് അവനും അറിയുമായിരുന്നില്ല...... അറിയാതെ തന്റെ ഹൃദയത്തിൽ നിന്നും വന്നുപോയതാണ് അത്..... എങ്ങനെ അവളോട് പറഞ്ഞു തുടങ്ങും എന്ന് അറിയില്ലായിരുന്നു..,... ഒരിക്കലും അവൾ തന്നെ ഉപേക്ഷിച്ച് പോകില്ല എന്ന് തനിക്ക് ഉറപ്പാണ്...... പക്ഷേ ഹൃദയത്തിനുള്ളിൽ എന്തോ ഒരു വേദന...... അവർ തമ്മിൽ കാണുന്നത് പോലെ തന്നെ മനസ്സിന് ആഗ്രഹം അംഗീകരിക്കാൻ കഴിയുന്നില്ല എന്നൊരു തോന്നൽ........ അത് അവൾ തന്നെ ഉപേക്ഷിച്ചു പോകുമെന്ന് കരുതി അല്ല..... ഒരിക്കൽ അവളെ ജീവനുതുല്യം സ്നേഹിച്ചവനാണ് വൈശാഖൻ...... അതുകൊണ്ടുതന്നെ തൻറെ ഹൃദയത്തിന് വല്ലാത്ത ഒരു നോവ് എവിടെനിന്നോ ഉണരുന്നതു പോലെ.....

വൈശാഖാനെ അവൾ കാണുമ്പോൾ തന്നെ മറന്നു പോകും എന്ന ഭയം അല്ല, താൻ സ്നേഹിക്കുന്നവൾ അല്ലെങ്കിൽ തന്റെ മനസ്സിന് സ്വന്തം ആയവളെ മറ്റാരും സ്നേഹിക്കേണ്ട എന്ന പ്രണയത്തിൽ ചാലിച്ച ഒരു സ്വാർത്ഥത തന്നെ ആയിരിക്കാം തൻറെ കണ്ണുനീരിൻറെ കാരണമെന്ന് അവന് തോന്നിയിരുന്നു........ "റോയിച്ചായ...... ചിന്തിച്ചു പോയവനെ തിരികെ കൊണ്ടുവന്നത് അവളുടെ വിളി ആയിരുന്നു.... കട്ടിലിൽനിന്നും എഴുന്നേറ്റിരുന്ന് അവൻ തന്നെ പോയി വാതിലടച്ചു...... " ഞാൻ പറയുന്ന കാര്യങ്ങൾ സമചിത്തതയോടെ ദേവി കേൾക്കണം.... അവന്റെ വാക്കുകൾക്കായി അവളും കാതോർത്തു..... വൈശാഖിനെ കണ്ടതും സംസാരിച്ചതും അവളെ കാണണം എന്നു പറഞ്ഞതും അടക്കമുള്ള കാര്യങ്ങളെല്ലാം ചുരുങ്ങിയ വാക്കുകളിൽ അവളോട് അവൻ പറഞ്ഞു......

അവളുടെ മുഖത്ത് വിടരുന്ന ഓരോ ഭാവങ്ങളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു റോയ്....... അവനെ കാണുവാൻ അവളുടെ മനസ്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് അവൻ പലഭാഗങ്ങളിലും തിരഞ്ഞു...... ഇല്ല ആ മനസ്സ് തന്നിലേക്ക് തന്നെ ചാഞ്ഞു ഇരിക്കുകയാണ്...... അവളുടെ ആ മുഖത്ത് ഒരു സന്തോഷവും പ്രത്യേകിച്ച് അവൻ കണ്ടില്ല........ മറിച്ച് താൻ പറയുന്നത് കേൾക്കുന്ന ശ്രദ്ധയോടെയുള്ള ഒരു കേൾവിക്കാരി മാത്രമാണ് അവൾ എന്ന് അവൻ ഒരു സമാധാനത്തോടെ തിരിച്ചറിഞ്ഞു...... " അയാൾ വന്ന് സംസാരിച്ചത് കൊണ്ട് ആണോ ഞാൻ ഉപേക്ഷിച്ചു പോകുമൊ എന്ന് ചോദിച്ചത്.....?അപ്പൊൾ ഇപ്പോഴും ഇച്ചായൻ വിശ്വസിക്കുന്നത് അതാണ്....... അങ്ങനെ ആരെങ്കിലും വന്നാൽ ഞാൻ പോകുമെന്ന് തന്നെ.... അത് പറഞ്ഞപ്പോൾ മാത്രം അവളുടെ വാക്കുകളും കണ്ണുകളും നിറഞ്ഞു....... ഒരു നിമിഷം അവൻ വല്ലാതെയായി. ........

ചോദിക്കേണ്ടിയിരുന്നില്ല...... അവന്റെ മനസ്സിൻറെ വേദനയാണ്....... പുറത്ത് ഒന്നും അകത്തു ഒന്നും വയ്ക്കുവാൻ തനിക്ക് അറിയില്ല....... അതുകൊണ്ടാണ് അത് പുറത്തേക്ക് വന്നു പോയത്........ എങ്കിലും അത് അവളെ കുറച്ചൊന്നുമല്ല നീറ്റിയതെന്ന് അവനും മനസ്സിലായിട്ടുണ്ട്..... " ദേവി ഞാൻ അങ്ങനെയല്ല..... എനിക്കറിയാം നിൻറെ ഉള്ളിൽ ഞാൻ മാത്രമേ ഉള്ളു എന്ന്.... " ആ സംശയത്തിന് ഇനിയും എനിക്ക് മറുപടി പറയാൻ അറിയില്ല...... എത്രയോ വാക്കുകൾക്കതീതമായി ഞാൻ റോയ്ച്ചായനോട് പറഞ്ഞു കഴിഞ്ഞു..... ഈ ജന്മം ഞാൻ ഒരാളെ മാത്രം സ്നേഹിച്ചിട്ട് ഉള്ളൂ...... വരും ജന്മവും ആ ആൾ മാത്രമേ എന്നോടൊപ്പം ഉണ്ടാകാവു എന്നാണ് എൻറെ പ്രാർത്ഥന....... " അതൊക്കെ എനിക്കറിയാം ദേവി....... അതല്ല ഞാൻ.....

ആ ഭയവും അല്ല എനിക്ക്....... നല്ലൊരു ജീവിതം ആണ് നിനക്ക് മുൻപിൽ അയാൾ വെച്ച് നീട്ടിയത്...... അത് നഷ്ടപ്പെടുത്തി ഞാൻ നിന്റെ നല്ലൊരു ജീവിതം കളഞ്ഞു എന്ന് നിനക്ക് തോന്നുമൊന്ന് ഒരു ഭയം....... അത് മാത്രമാണ് എന്നെ ഇന്നും അന്നും വേദനയിൽ കൊണ്ടുചെന്ന് എത്തിച്ചിട്ടുള്ളത്...... അല്ലാതെ നീ ഒരിക്കലും അയാളെ സ്നേഹിച്ചിട്ടില്ല എന്ന് എനിക്കറിയാം..... ആര് വിളിച്ചാലും കൂടെ പോകുന്ന ഒരു പെണ്ണ് അല്ലെന്നും അറിയാം...... നിന്റെ നല്ല ജീവിതത്തിന് ഞാൻ ഒരു തടസ്സമായി എന്ന് മാത്രമേ എൻറെ മനസ്സിൽ ഒരു കുറ്റ ബോധമായി അവശേഷിക്കുന്നുള്ളൂ.... വീണ്ടും പറയാൻ തുടങ്ങിയവൻറെ വായിൽ അവൾ തന്നെ കൈകൾ കൊണ്ട് അമർത്തി....... "മതി....!! ഇനി ഒന്നും പറയണ്ട......

. എൻറെ ജീവിതം ഈ കൈകളിൽ സുരക്ഷിതമാണ്....... എൻറെ " സാഫല്യം " ഈ കൈകളിൽ നിക്ഷിപ്തമാണ്........ നിറഞ്ഞ സന്തോഷത്തോടെയാണ് ഞാൻ ഈ നിമിഷം പോലും ജീവിച്ചുകൊണ്ടിരിക്കുന്നത്....... റോയ്ച്ചായന് ഒപ്പമുള്ള ഓരോ നിമിഷങ്ങളും ഞാൻ ആസ്വദിക്കുകയാണ്....... മറ്റാരും എന്റെ ജീവിതത്തിലേക്ക് വന്നാലും ഇത്രയും സൗന്ദര്യം എൻറെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല....... എൻറെ വീട്ടുകാരേയും എന്നെയും ഒരു പോലെ സ്നേഹിക്കാൻ റോയ്ച്ചായനെ പോലെ വേറെ ഒരാൾക്കും സാധിക്കില്ല....... തമ്മിൽ പരിചയപ്പെട്ടിട്ട് പോലും സ്നേഹിക്കുവാൻ ഇത്രകാലവും നമുക്ക് താമസമുണ്ടായല്ലോ എന്ന വേദന മാത്രമേ എനിക്കുള്ളൂ...... എത്രയോ വട്ടം കണ്ടിട്ടുണ്ട് അന്നൊന്നും ഒരിക്കൽപോലും എനിക്ക് എന്തുകൊണ്ട് റോയ്ച്ചായനോട് ആകർഷണം തോന്നിയില്ലെന്ന് സങ്കടം മാത്രമാണ് ഇപ്പൊൾ എൻറെ മനസ്സിൽ......

ഈ ഒരാളിൽ അല്ലാതെ മറ്റാരിലും എൻറെ ജീവിതം " സാഫല്യം " ആവില്ല....... എനിക്ക് ഒരാളെ മാത്രം മതി.. ഞാൻ എത്ര ജന്മങ്ങൾ മനുഷ്യജന്മത്തിൽ ഈ ഭൂമിയിൽ ജനിക്കുനുണ്ടോ ആ സമയങ്ങളിലൊക്കെ ഈ ഒരാൾ തന്നെ വേണമെന്റെ ഇണയായി എന്നാണ് എൻറെ ആഗ്രഹം...... മനുഷ്യജന്മത്തിന് അപ്പുറം മറ്റേതെങ്കിലും ജന്മത്തിൽ പിറന്നാലും എന്നും ഇണയായി റോയ്ച്ചായൻ മാത്രം മതി........ അവൾ അത് പറഞ്ഞപ്പോൾ അവൻറെ ഹൃദയം നിറഞ്ഞ് പോയിരുന്നു...... അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു....... ഒരു കണ്ണുനീർത്തുള്ളി അവളുടെ കയ്യിൽ വീണ് ചിതറി....... അത്ഭുതത്തോടെ അവൾ മുഖത്തേക്ക് നോക്കിയപ്പോൾ നിറഞ്ഞ ഒരു പുഞ്ചിരി അവൻറെ ചൊടികളിൽ ബാക്കിയായിരുന്നു....... അവൻറെ കവിളിലേക്ക് അവൾ തന്റെ സ്നേഹ മുദ്രണം ചാർത്തി കഴിഞ്ഞിരുന്നു...... " നമുക്ക് നാളെ വൈശാഖൻ സാറിനെ കാണണം....... ഞാൻ സംസാരിച്ചോളാം.......

ഞാൻ സംസാരിച്ചാൽ മനസ്സിലാകും...... അവന്റെ നെഞ്ചിലേക്ക് ചേർന്ന് അവൾ പറഞ്ഞു.... " വേണം താൻ സംസാരിക്കണം...... അത് പറയുമ്പോൾ അവനും ഒരു പ്രത്യേക ആത്മവിശ്വാസമുണ്ടായിരുന്നു...... തൻറെ നെഞ്ചിൽ കുറുകി ഇരിക്കുന്ന പെണ്ണിനെ ചുംബനങ്ങളാൽ മൂടുമ്പോൾ അവൻ പുതിയൊരു സമാധാനത്തിന്റെ അകമ്പടിയിൽ ആയിരുന്നു ...... ചെറു ചുംബനങ്ങൾ ആയി തുടങ്ങിയ ആ പ്രണയപെയ്ത് അവസാനിച്ചത് അവളിൽ തളർന്നുവീണു തന്നെയായിരുന്നു....... എന്നും നിൻറെതാണെന്ന് അവന് ഉറപ്പ് നൽകി അവനുവേണ്ടി അവളെ പൂർണമായി സമർപ്പിച്ച ഒരു രാത്രി കൂടി........ 💙💙💙💙💙💚💚💚💚💚💙💙💙💙💙💚💚💚💚💚💙💙💙💙 പിറ്റേന്ന് രാവിലെ ഉണരുമ്പോൾ ദേവിക വൈശാഖിനെ കാണുന്നതിനുവേണ്ടി മനസ്സിനെ ഒന്ന് പാകപ്പെടുത്തിരുന്നു....... തന്നെ ഒരുപാട് സ്നേഹിച്ച ആളാണ്........ സഹതാപം തോന്നിയിരുന്നു അവനോട്.......

തനിക്ക് വേണ്ടി ഇപ്പോഴും ജീവിതം മാറ്റിവച്ചവൻ....... വിവാഹിത ആണെങ്കിൽ പോലും തന്നെ ഒപ്പം കൂട്ടാം എന്ന് അവൻ പറഞ്ഞു എന്നാണ് അറിഞ്ഞത്........ അവനോട് സഹതാപമാണ് തോന്നിയത്........ പക്ഷെ ഒരിക്കൽ പോലും തനിക്ക് അവനോട് പ്രണയം തോന്നിയിട്ടില്ല......... ആദ്യമായി കണ്ട നിമിഷം റോയിയോടും തോന്നിയിരുന്നില്ല...... പക്ഷേ ഈ വീട്ടിലേക്ക് വന്നുകയറി നിമിഷം മുതൽ തിരിച്ചറിയുകയായിരുന്നു....... ഗന്ധം അറിഞ്ഞ് ഇണയെ തിരഞ്ഞു മനസിക്കുന്ന കസ്തൂരിമാനെ പോലെ താനും തൻറെ പ്രിയപ്പെട്ടവനെ തിരിച്ചറിയുകയായിരുന്നു....... വൈശാഖ് ഈ ജന്മം ഒരിക്കലും തനിക്ക് ചേർന്ന് ഒരാളായി തോന്നിയിട്ടില്ല...... തങ്ങൾ ഒരുമിക്കുന്നവരല്ല എന്ന കാണിച്ചുതരുന്നു നിരവധി അവസരങ്ങൾ ഇരുവർക്കും മുൻപിൽ ഉണ്ടായിട്ടുണ്ട്....... ഇല്ലെങ്കിൽ അവസാനനിമിഷം എന്തിനായിരുന്നു അങ്ങനെ ഒരു നാടകം വിധി ഒരുക്കിയിരുന്നത്.........?

ഒരിക്കൽ പോലും താൻ മനസ്സിൽ പോലും വിചാരിച്ചിട്ടില്ല ഒരുവനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി വിധി ഒരുക്കിയ ഒരു നാടകം മാത്രമായിരുന്നു....... റോയിയും താനും തമ്മിൽ പരിചയപ്പെടാനുള്ള ഒരു നിമിത്തം മാത്രം ആയിരുന്നു വൈശാഖൻ എന്ന് അവൾ ചിന്തിക്കുകയായിരുന്നു....... റോയ് പറഞ്ഞ സമയത്ത് തന്നെ അവൾ റെഡിയായി നിന്നിരുന്നു..... എങ്കിലും വൈശാഖിനെ കാണണമെന്ന് പറഞ്ഞു നിമിഷം മുതൽ ഹൃദയത്തിൽ എന്തോ ഒരു വല്ലായ്മ അവൾ അറിയുന്നുണ്ടായിരുന്നു...... വീണ്ടുമൊരു കൂടിക്കാഴ്ച്ച അത് തന്റെ മനസ്സ് ആഗ്രഹിക്കുന്നില്ല എന്ന് അവൾക്ക് തോന്നി...... എന്നോ അടച്ച അധ്യായം ആണ്..... പക്ഷേ എല്ലാ കാര്യങ്ങളും തുറന്നു പറയേണ്ടത് തൻറെ കടമയാണ്.... തന്റെ യും റോയിയുടെയും ജീവിതത്തിൽ ഒരു ദുസ്വപ്നം ആയി പോലും വൈശാഖൻ കടന്നു വരാൻ പാടില്ല.......

അതുപോലെ തന്നോടുള്ള പ്രണയത്തിൻറെ പേരിൽ അവൻ ജീവിതം ഹോമിക്കാൻ പാടില്ല....... ഇത് രണ്ടും തൻറെ ജീവിതത്തിലെ സമാധാനം കളയുന്നത് ആയി മാത്രമേ തോന്നുകയുള്ളൂ...... അതുകൊണ്ട് തിരിച്ചവരോട് സംസാരിക്കേണ്ടത് അവനെക്കാൾ കൂടുതൽ തൻറെ ആവശ്യമാണ് എന്ന് അവൾക്ക് തോന്നിയിരുന്നു........ കുറെ സമയം നോക്കി നിന്നതിനുശേഷം ആണ് ഒരു ഓട്ടോറിക്ഷയിൽ വൈശാഖൻ അവിടെ വന്നു ഇറങ്ങിയത്..... ആദ്യം തന്നെ അവൻറെ നോട്ടം ചെല്ലന്നത് ദേവികയിലേക്ക് ആയിരുന്നു.... അവളെ കണ്ട നിമിഷം വീണ്ടും മനസ്സിൽ അടക്കിവെച്ചിരിക്കുന്ന വികാരങ്ങൾ പുറത്തുവരുന്നതായി അവനറിഞ്ഞു....... ഇല്ല പാടില്ല അവൾ മറ്റൊരുവന്റെ ആണ്..... മറ്റൊരുവൻറെ അവകാശിയായവളാണ്....... ആദ്യകാഴ്ചയിൽ തന്നെ അവൻറെ കണ്ണുകൾ അവളുടെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന നേരിയ നൂലിലെ മിന്നിൽ ആയിരുന്നു......

വേറെ ഒരുവന്റെ താലി അണിഞ്ഞു താൻ സ്നേഹിച്ചവൾ തൊട്ട് മുന്നിൽ..... ആദ്യകാഴ്ചയിൽ തന്നെ അവരുടെ കണ്ണുകൾ ഉടക്കി...... ആ നിമിഷം തന്നെ വൈശാഖനിൽ വേദന നിറയുന്നത് അവൾ അറിഞ്ഞിരുന്നു....... അവനെ കണ്ടപ്പോഴേക്കും അവളിൽ ഒരു വല്ലായ്മ പടരുന്നത് അറിഞ്ഞു....... എങ്കിലും ദേവിക അവനെ തന്നെ നോക്കുകയായിരുന്നു..... വല്ലാതെ മാറിപ്പോയി അവൻ...... എപ്പോഴും ചൈതന്യം മാത്രം തിളങ്ങി നിന്നിരുന്ന ആ മുഖം ഇപ്പോൾ വിഷാദത്തിൽ കൂപ്പു കുത്തിയിരിക്കുന്നു..... കണ്ണുകൾക്ക് തിളക്കം നഷ്ടം ആയി...... എന്നും കുസൃതി ഒളിപ്പിച്ചിരുന്ന ചൊടികളിൽ പോലും ഒരു വിഷാദ പുഞ്ചിരി ബാക്കി.... ഇരുവർക്കും പുഞ്ചിരി നൽകി കാശുകൊടുത്ത് വൈശാഖ് നടന്നുവരുമ്പോൾ താനാണോ ഈ മനുഷ്യൻറെ അധപതനത്തിന് കാരണം എന്നൊരു കുറ്റബോധം ഉടലെടുത്തിരുന്നു ദേവികയിൽ......

കാര്യമായ മാറ്റങ്ങളൊന്നും ദേവികയ്യിൽ വൈശാഖിനു കണ്ടിരുന്നില്ല..... അല്പം തടി വെച്ചിട്ടുണ്ട് കുറച്ചു നിറവും വെച്ചിട്ടുണ്ട്..... റോയ് നൽകുന്ന ജീവിത സംരക്ഷണത്തിൽ അവൾ തൃപ്ത ആണ് എന്ന് അവളെ കാണുമ്പോൾ തന്നെ അറിയാൻ സാധിക്കും...... " നിങ്ങൾ വന്നിട്ട് ഒരുപാട് നേരമായൊ....? വരുത്തിവെച്ച ചിരിയോടെ വൈശാഖ് ചോദിക്കുമ്പോൾ ചെറുപുഞ്ചിരി റോയി അവനെ പകരമായി നൽകിയിരുന്നു.... " ഇല്ല കുറച്ച് സമയം ആയുള്ളൂ.... വരു.... ദേവിക ഒരു നനഞ്ഞ പുഞ്ചിരി മാത്രം നൽകി മാറിനിന്നു....... ദേവികെ നോക്കാൻ പോലും അവൻറെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല..... അത്രമേൽ അവളുടെ മനസ്സിൽ റോയി ആരാണ് എന്ന് അവൻ അറിഞ്ഞിരുന്നു..... അവളുടെ മുഖത്ത് ഒരു ആകുലതകളും ഇല്ലാതെ അവൻ കണ്ടിട്ടില്ല..... ആ ഇന്ന് ആദ്യം ആണ് ഒരു വേദനകളും അവളെ അലട്ടാതെ കാണുന്നത്...... അത്രമേൽ സന്തോഷവതി ആയിരുന്നു അവൾ..... മൂവർക്കും ഇടയിൽ മൗനം ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയപ്പോൾ മൗനത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ചുകൊണ്ട് റോയ് തന്നെയാണ് സംസാരിച്ചത്.... " നിങ്ങൾ സംസാരിക്ക്.... എനിക്ക് ഓട്ടം ഉണ്ട്...... ഞാൻ പോയിട്ട് വരാം.......

അപ്പോഴേക്കും ദേവിയുടെ മുഖത്ത് ഒരു പരിഭ്രമം നിറയുന്നത് റോയി കണ്ടിരുന്നു... വൈശാഖൻ കാണാതെ അവളുടെ കൈകളിൽ കൂട്ടിപ്പിടിച്ച് ഒരു ആത്മവിശ്വാസം നൽകുന്ന രീതിയിൽ ഇരുകണ്ണുകളും ചിമ്മി കാണിച്ച് റോയി ഓട്ടോയിലേക്ക് കയറിയിരുന്നു.... റോയുടെ ഓട്ടോ കടന്നു പോയപ്പോഴും ഇരുവരും എന്തു സംസാരിച്ചു തുടങ്ങണം എന്ന് അറിയാതെ ആയി.... വീണ്ടും മൗനം തിങ്ങി..... മൗനത്തിന്റെ മൂടുപടം ഭേദിച്ചുകൊണ്ട് വൈശാഖ് തന്നെ സംസാരിച്ചു... "സുഖമാണോ ദേവിക.... അവൻ ദേവിക എന്ന് വിളിച്ചത് അവൾ ശ്രദ്ധിച്ചിരുന്നു..... പണ്ട് സംസാരിക്കുമ്പോൾ ദേവു എന്ന് വിളിച്ച് സംസാരിച്ചവൻ ദേവിക എന്ന് അഭിസംബോധന ചെയ്തത് താൻ മറ്റൊരുവന്റെതാണ് എന്ന വിശ്വാസത്തിലാണ് എന്ന സമാധാനം അവൾ അറിഞ്ഞു..... ഒരു പുഞ്ചിരി അവന് പകരമായി നൽകി... "റോയി കാര്യങ്ങളൊക്കെ പറഞ്ഞു കാണുമല്ലോ..... ഒരു തുടക്കം എന്നതുപോലെ വൈശാഖൻ പറഞ്ഞു .... മറ്റൊന്നിനും വേണ്ടിയല്ല ഞാൻ ദേവിയെ കാണണമെന്ന് പറഞ്ഞത്...... ഞാൻ കാരണം തിരഞ്ഞെടുക്കേണ്ടി വന്ന ഒരു ജീവിതം ആണിത്.....

ഈ ജീവിതത്തിൽ ദേവിക സന്തോഷവതിയാണോന്ന് അറിയാൻ വേണ്ടി മാത്രം....... "ഏറ്റവും സന്തോഷവും സമാധാനവും നിറഞ്ഞ സമയങ്ങളിലൂടെയാണ് സർ ഞാൻ ഇപ്പോൾ കടന്നുപോകുന്നത്...... ഞാൻ ആദ്യമേ സാറിനോട് പറഞ്ഞിട്ടില്ലേ....? നമ്മൾ ഒരിക്കലും ഒന്ന് ചേരാത്തവർ ആണ്..... നമ്മൾ എന്നും സമാന്തരരേഖകൾ മാത്രമായിരുന്നു...... " അത് ദേവിക മനസിലാക്കി..... ഞാൻ മനസിലാക്കാൻ ഒരുപാട് സമയം എടുത്തു..... ചിലപ്പോൾ വിധി ഇതായിരിക്കാം...... ദേവിക പറഞ്ഞതുപോലെ ഒരിക്കലും ഒന്നുചേരാൻ ഭാഗ്യമില്ലാത്തവർ ആയിരിക്കാം...... അതുകൊണ്ടല്ലേ ഉള്ളം കൈയ്യോളം വന്നിട്ടും തന്നെ എനിക്ക് നഷ്ടമായത്...... " നമ്മൾ എത്ര ആഗ്രഹിച്ചാലും അതിനുമപ്പുറം ഈശ്വരൻ ഒന്ന് തീരുമാനിച്ചിട്ട് ഉണ്ടാകും...... അങ്ങനെ ഒരു വിധിയാണ് നമുക്ക് ഉണ്ടായത് എന്ന് വിചാരിച്ചാൽ മതി..... അതിനുമപ്പുറം ഞാൻ ഒരിക്കൽ പോലും പ്രണയത്തോടെ ചിന്തിച്ചിട്ടുപോലുമില്ലസാറിനെ കുറിച്ച്.....

ബഹുമാനം ഉണ്ടായിരുന്നു..... ഇഷ്ടം ഉണ്ടായിരുന്നു....... പക്ഷേ അതൊരിക്കലും പ്രണയമായിരുന്നില്ല..... ഇപ്പോൾ എൻറെ ജീവിതത്തിൽ ഞാൻ 100% സന്തുഷ്ടയാണ്........ എനിക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല ബന്ധം തന്നെയാണ്....... ഞാനൊരു സാധാരണക്കാരിയാണ്....... ഒരിക്കലും സാറിനെ പോലെ ഒരാൾക്ക് ഒപ്പം ജീവിക്കാനുള്ള അർഹത അല്ലെങ്കിൽ അതിനുള്ള അന്തസ്സും എനിക്കില്ല...... റോയ്ച്ചായൻ ഒരു സാധാരണക്കാരനാണ്...... എന്നെ പോലെ കുടുംബ പ്രാരബ്ധങ്ങൾ അറിഞ്ഞു ഒരു സാധാരണക്കാരൻ തന്നെയാണ് എനിക്ക് ചേരുന്നത്...... ഒരു പക്ഷേ നമ്മൾ ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയാലും താളപ്പിഴകൾ ഉണ്ടായേനെ....... ഒരിക്കലും അത് വിജയം ആവില്ല.... ഓരോരുത്തർക്കും ഓരോരുത്തരെ ദൈവം തന്നെ കണ്ടുവെച്ചിട്ടുണ്ട്........ നമ്മൾ ജനിക്കുമ്പോൾ തന്നെ ദൈവം അത് നമ്മുടെ തലയിൽ എഴുതിയാണ് വിടുന്നത്.......

ആ വിധി മാറ്റാൻ നമുക്ക് ഒരിക്കലും സാധിക്കില്ല....... എല്ലാ ബഹുമാനവും വെച്ച് സാറിനോട് ഞാൻ പറയുകയാണ് എൻറെ പേരിൽ സാർ ഒരിക്കലും ഈ ജീവിതം ഹോമിച്ച കളയരുത്...... അങ്ങനെ സംഭവിച്ചാൽ ഈ ജീവിതത്തിൽ ഒരിക്കലും എനിക്ക് മനസ്സമാധാനം കിട്ടില്ല....... ഒരിക്കലെങ്കിലും സാർ എന്നെ സ്നേഹിച്ചിട്ട് ഉണ്ടെങ്കിൽ അങ്ങനെ ഒരു വാക്ക് എനിക്ക് തരണം.......എൻറെ പേരിൽ വിവാഹം കഴിക്കാതെയും അല്ലെങ്കിൽ ഈ പേരിൽ നശിച്ചു പോകില്ല എന്ന്...... അങ്ങനെ ഒരു വാക്ക് സാറിൻറെ കയ്യിൽ നിന്ന് വാങ്ങാൻ വേണ്ടി മാത്രമാണ് ഈ ഒരു കൂടിക്കാഴ്ചയ്ക്ക് വേണ്ടി പോലും ഞാൻ വന്നത്....... "എന്നും ദേവിക പറയുന്നതെല്ലാം കേൾക്കാൻ ഇഷ്ടപ്പെട്ട ആളാണ് ഞാൻ...... പക്ഷേ ഇത്...... ഇത് എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല..... എനിക്ക് ആ സ്ഥാനത്ത് മറ്റൊരാളെ കാണാൻ, ജീവിതത്തിൽ സാധിക്കുമെന്ന് തോന്നുന്നില്ല...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story