സാഫല്യം: ഭാഗം 7

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പിറ്റേന്ന് പകൽ ഓരോ ജോലികളും ധൃതിപിടിച്ച് ചെയ്യുമ്പോഴും ദേവികയുടെ മനസ്സിൽ ഒരു വേദന ഉടലെടുക്കുന്നുണ്ടായിരുന്നു....... അവൾക്ക് വല്ലാത്ത സങ്കടം തോന്നിയിരുന്നു...... ഇത്രകാലവും തൻറെ ജീവിതം ഈ വീട്ടിൽ നിന്നായിരുന്നു...... ഓർമ്മവച്ച കാലം മുതൽ ഈ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ..... അധികം സാമ്പത്തികനില ഇല്ലാത്തതുകൊണ്ടുതന്നെ പറയത്തക്ക ബന്ധുക്കാരും ഇവിടേക്ക് വരാറുമില്ല....... അച്ഛനും അമ്മയും താനും ഗോപികയും ചേരുന്ന കുടുംബം....... അതിനപ്പുറം മറ്റൊന്നും തൻറെ ജീവിതത്തിൽ പോലും ഉണ്ടായിട്ടില്ല....... അത്രമേൽ താൻ ഈ കുടുംബത്തെ സ്നേഹിച്ചിരുന്നു...... ഈ കുടുംബം വിട്ട്., ഈ വീട് വിട്ട് മറ്റൊരു നാട്ടിലേക്ക് പോവുക എന്ന് പറയുന്നത് തന്നെ ഹൃദയഭേദകമായ ഒരു കാര്യമാണ് എന്ന് അവൾ ഓർത്തു....... ആദ്യമായി പിച്ചവെച്ച മുറ്റം..... ചെറുത് എങ്കിലും ഈ ഇരുട്ടുമുറിയിൽ ഇരുന്നാണ് ആദ്യാക്ഷരങ്ങൾ എഴുതി പഠിച്ചത്....... ചെറുതെങ്കിലും ഈ വീടായിരുന്നു തങ്ങളുടെ സ്വർഗ്ഗം.......

എത്ര വലിയ സൗകര്യങ്ങളുള്ള വീട്ടിലേക്ക് മാറിയാലും ഈ വീടും ഇത് നൽകുന്ന സന്തോഷവും തനിക്ക് തിരികെ ലഭിക്കില്ല എന്ന അവൾ ഓർമിക്കുകയായിരുന്നു....... താൻ നട്ടു വളർത്തിയ ചെടികൾ.... തന്റെ സ്വന്തം ആയ ഓരോ ഇടങ്ങൾ.... ആ പ്രശ്നത്തിനു ശേഷം മനപ്പൂർവമായി അമ്മയുടെ മുറിയിലേക്ക് താൻ പോയിട്ടില്ല..... അമ്മയെ കണ്ടാൽ താൻ പൊട്ടിക്കരഞ്ഞു പോകും, തൻറെ വേദന കണ്ടാൽ അമ്മയ്ക്കും സങ്കടമാകും...... ഈ അവസ്ഥയിൽ അമ്മയെ കൂടുതൽ വേദനിപ്പിക്കണ്ടാ എന്ന് കരുതിയാണ് അവൾ അമ്മയുടെ മുറിയിലേക്ക് പോകാതിരുന്നത്...... അവൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു....... വിണ്ടുണങ്ങിയ തന്റെ മനസിന്‌ ഇനിയൊരു മഴയുടെ പ്രതീക്ഷ പോലും ബാക്കി ഇല്ല എന്ന് അവൾ ഓർത്തു..... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 അച്ഛൻ വൈകുന്നേരം വന്നപ്പോൾ വളരെ സന്തോഷവാനായിരുന്നു എന്ന് അവൾക്ക് തോന്നിയിരുന്നു...... " മോളേ നാളെ രാവിലെ നേരത്തെ എഴുന്നേൽക്കണം...... എല്ലാ ഒരുക്കങ്ങളും ചെയ്യണം..... അത് കഴിഞ്ഞു വേണം അമ്പലത്തിൽ പോകാൻ.....

പിന്നെ മോളെ ഐഡൻറിറ്റി കാർഡ് ഒക്കെ സൂക്ഷിച്ചു വെച്ചിട്ടുണ്ടല്ലോ..... 11 മണിക്ക് മുൻപ് രജിസ്റ്റർ ഓഫീസിൽ എത്തണം എന്ന് വൈശാഖൻ സാർ പറഞ്ഞിരിക്കുന്നത്..... ഒരു മിനിറ്റിൽ കുറേ ചോദ്യങ്ങളും ഉത്തരങ്ങളും.... എല്ലാ കാര്യത്തിലും ഒരു ഉത്സാഹം അച്ഛന് ഉണ്ട് എന്ന് അവൾക്ക് തോന്നിയിരുന്നു..... ഒരു പുഞ്ചിരി മാത്രമായിരുന്നു അവൾ അതിന് മറുപടിയായി നൽകിയിരുന്നത്..... "പിന്നെ മോളെ അച്ഛൻ റോയിയോട് മാത്രം കാര്യം പറഞ്ഞിട്ടുണ്ട്.... നമ്മുടെ അവസ്ഥകൾ ഒക്കെ അറിയാവുന്നതും നമുക്ക് ഏതു പാതിരാത്രിക്ക് ഒരു സഹായത്തിന് വരുന്നത് ഒക്കെ അവൻ അല്ലേ...... റോയിയൊടെ പറഞ്ഞതുകൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ മോളെ.....? നിഷ്കളങ്കമായ ആ വൃദ്ധന്റെ ചോദ്യം കേട്ടപ്പോൾ അവൾക്ക് സഹതാപമാണ് തോന്നിയത്..... " എന്ത് കുഴപ്പം....? അയാൾ വന്നോട്ടെ...... "ഓട്ടത്തിനിടയ്ക്ക് പെട്ടെന്ന് അവിടേക്ക് വരാം എന്നാണ് അവൻ പറഞ്ഞത്..... അവനു സന്തോഷമായി..... നമ്മളെ രക്ഷപ്പെട്ടല്ലോ എന്നാണ് അവന് പറയുന്നത്..... സന്തോഷത്തോടെ അച്ഛൻ പറഞ്ഞു... അച്ഛൻ അല്ലെങ്കിലും അധികം കൂട്ടുകാർ ഒന്നുമില്ല സാധാരണയായി ഈ നാട്ടിൽ...... അടുത്തകാലത്തായി ആണ് ഈ ആളുമായി സൗഹൃദത്തിൽ ആയത്....... ഓട്ടം വിളിക്കുന്നത് മറ്റും എപ്പോഴും റോയി ആയിരുന്നു.....

അച്ഛൻ അങ്ങനെ മദ്യപിക്കുന്ന ശീലം ഒന്നുമില്ല വല്ലപ്പോഴും മാറ്റും മദ്യപിച്ചാൽ അതിനെല്ലാം റോയിലായിരുന്നു ആശ്രയിച്ചിരുന്നത്..... തന്നെപ്പോലെ തന്നെ വിദ്യാഭ്യാസം ഇടയ്ക്ക് വെച്ച് നിർത്തേണ്ടി വന്ന ആളാണ് റോയ് എന്ന് അച്ഛൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു...... താൻ പഠിച്ച സ്കൂളിൽ തന്നെയായിരുന്നു റോയിയും പഠിച്ചിരുന്നത്..... തനിക്കു മുൻപേ ഒരുപാട് സീനിയറായിരൂന്നെങ്കിലും തനിക്ക് പരിചയം ഉണ്ട് റോയിയെ.... പഠിക്കാൻ മിടുക്കനായിരുന്നു എന്ന് തനിക്കും അറിയാവുന്നതാണ്..... പക്ഷേ പത്താംക്ലാസ്സ് കഴിഞ്ഞതോടെ പഠിത്തം നിർത്തി കുടുംബത്തിനുവേണ്ടി ഇറങ്ങുകയായിരുന്നു റോയി.... ആ ഒരു സ്നേഹം കൂടി റോയിയൊടെ അച്ഛനു ഇപ്പോഴും ഉണ്ടെന്ന് തോന്നിയിട്ടുണ്ട്...... അന്നത്തെ രാത്രി ഗോപികയോടൊപ്പം ഉറങ്ങാൻ അവൾക്ക് മനസ്സ് വന്നില്ല..... നേരെ മുറിയിലേക്ക് പോയി അമ്മയുടെ അരികിലേക്ക് കിടന്നു..... ഉറക്കത്തിൽ ആയിരുന്നെങ്കിലും തൻറെ സാന്നിധ്യം അറിഞ്ഞിരുന്നു....... അമ്മയെ വട്ടംചുറ്റി കെട്ടിപ്പിടിച്ച് ആണ് കിടന്നത്....... ഇനി എന്നാണ് അമ്മയോടൊപ്പം ഇങ്ങനെ ഒരു രാത്രി.....

ആ രാത്രി അവൾക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു...... എന്തോ ഒരു അപകടം തന്നെ കാത്തിരിക്കുന്നത് പോലെ അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു..... വൈശാഖൻ വിളിച്ച് സംസാരിച്ചപ്പോഴും പെട്ടെന്ന് ഫോൺ വയ്ക്കുകയായിരുന്നു അവൾ ചെയ്തത്...... അവൻ വലിയ സന്തോഷത്തിൽ ആണെന്ന് അവൻറെ വാക്കുകളിൽ നിന്നും അവൾക്കും മനസ്സിലായിരുന്നു....... പക്ഷേ എന്തുകൊണ്ടോ നിറഞ്ഞു സന്തോഷിക്കാൻ തന്റെ മനസ്സിന് കഴിയുന്നില്ല....... കാരണം അറിയാത്ത എന്തോ ഒരു ഭീതി ഉള്ളിൽ നിറയുന്നു..... ഉമിത്തീ പോലെ അത്‌ തന്നെ നീറ്റുന്നു..... അത് തന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നുവെന്ന് അവൾക്ക് തോന്നി....... അമ്മയെ കെട്ടിപ്പിടിച്ച് കിടന്നപ്പോൾ ചെറിയൊരു ആശ്വാസം തോന്നിയിരുന്നു...... അല്ലെങ്കിലും ഏറ്റവും കൂടുതൽ വേദനകൾ ഇറക്കിവയ്ക്കാൻ പറ്റുന്നത് അമ്മയുടെ അരികിൽ ആണല്ലോ...... അമ്മയുടെ ഒരു തലോടലിൽ പോലും ലഭിക്കുന്ന മാന്ത്രികസ്പർശം.....! അന്നാ മുറിയിലെ കുഴമ്പിന്റെയും എണ്ണയുടെയും ഗന്ധത്തിൽ അവൾക്ക് അസഹ്യതയും തോന്നിയില്ല...... തങ്ങളുടെ ജീവിതത്തിൻറെ ഗന്ധമാണ് അത്‌ എന്ന് അവൾക്ക് അറിയാമായിരുന്നു....... തങ്ങളുടെ കഷ്ടപ്പാടിന്റെയും പൊലിഞ്ഞുപോയ സ്വപ്നങ്ങളുടെയും ഗന്ധമാണ്.....

അമ്മ ഈ മുറിയിൽ തളക്കപ്പെട്ടതിനു ശേഷമാണ് തൻറെ ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം നിലച്ചു പോയത്....... ഈശ്വരൻ വീണ്ടും ജീവിതത്തിൽ തന്നെ പരീക്ഷിക്കുകയാണ് എന്ന് തന്നെ ആയിരുന്നു അവൾ ചിന്തിച്ചത്...... ഒരു പക്ഷെ ഇതൊരു പുതിയ തുടക്കത്തിന് ആവാം അല്ലെങ്കിൽ എല്ലാത്തിന്റെ യും അവസാനത്തിന്...... ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് വെളുപ്പിന് എപ്പോഴാണ് അവൾ നിദ്രയെ പുൽകിയത്...... പള്ളിയിലെ സുബഹി നമസ്കാരത്തിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ രാവിലെ ഉണരുകയും ചെയ്തിരുന്നു............ നേരെ അടുക്കളയിലേക്കു ചെന്ന് ഓരോ ജോലികളും ചെയ്യുമ്പോഴും അവൾക്ക് വല്ലാത്ത യന്ത്രികത തോന്നിയത്....... നിർവികാരതയോടെ എന്തൊക്കെയോ ചെയ്യുന്നതുപോലെ...... ജീവിതത്തിൻറെ കുത്തൊഴുക്കിൽ താൻ ഒഴുകിപ്പോകുന്നത് പോലെയാണ് അവൾക്ക് തോന്നിയത്...... എല്ലാ ജോലികളും ഒതുക്കിയതിനുശേഷം ഗോപിക വന്ന് തന്നെ ഒരുക്കാനായി തുടങ്ങിയിരുന്നു..... അധികം ഒരുക്കണ്ട എന്ന് പറഞ്ഞെങ്കിലും ഗോപിക അങ്ങോട്ട് തൃപ്തിയാവുന്നില്ല....... പച്ചക്കരയുള്ള സെറ്റ് സാരി ആയിരുന്നു അണിഞ്ഞിരുന്നത്...... അതിനു ചേരുന്ന ഒരു പഴയ ബ്ലൗസും ആദ്യമായിരിക്കും ഒരു പെൺകുട്ടികളുടെ വിവാഹത്തിന് പഴയ വസ്ത്രം ധരിച്ച് പോകുന്നത്.......

ഗോപിക തന്നെ ഭംഗിയായി കണ്ണുകൾ എഴുതിത്തന്നു...... ഒരു പച്ചനിറത്തിലുള്ള പൊട്ടും തോട്ടു...... എവിടെനിന്നോ മുല്ലപ്പൂ കൊണ്ടുവന്ന തലയിൽ ചാർത്തി..... നീളമുള്ള മുടി പിന്നി മെടഞ്ഞിട്ടിരുന്നു...... കൈകളിൽ പച്ച നിറത്തിലുള്ള കുപ്പിവളകൾ...... കഴുത്തിൽ ഒരു ഗ്യാരണ്ടിയുടെ മാല..... കാതിൽ ഒരു മൊട്ടു കമ്മൽ..... ഇത്രയേ ഉള്ളൂ ഒരു വിവാഹ പെണ്ണിൻറെ ഒരുക്കം.... കണ്ണാടിയിൽ നോക്കിയപ്പോഴും തൻറെ രൂപം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെയാണ് ദേവികയ്ക്ക് തോന്നിയത്...... സമയം 10.15 ആയപ്പോഴേക്കും ഓട്ടോ വന്നിരുന്നു...... റോയ് ആയിരിക്കും എന്ന് അറിയാമായിരുന്നു....... വൈശാഖ് വണ്ടി കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ താൻ ആയിരുന്നു എതിർത്തത്..... പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ റോയി പതിവ് ചിരി സമ്മാനിച്ചിരുന്നു...... അത്തിരികെ കൊടുത്തിരുന്നു എങ്കിലും മുഖം പ്രസന്നം ആയിരുന്നില്ല..... " ഐഡൻറിറ്റി കാർഡ് ഒക്കെ എടുത്തോ മോളെ.......? സർട്ടിഫിക്കറ്റുകൾ എല്ലാം നോക്ക്.... അച്ഛൻ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ട്..... എല്ലാത്തിനും ഒരു മൂളലിൽ മറുപടി കൊടുത്തതിനുശേഷം ഓട്ടോയിലേക്ക് കയറി.... രജിസ്റ്റർ ഓഫീസിനു മുൻപിൽ എത്തിയപ്പോഴേക്കും വൈശാഖൻ സാർ വന്നിട്ടുണ്ടായിരുന്നു......

ആളെ കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു കല്ല്യണ ചെക്കൻ ആയി ആണ് വന്നത് എന്ന്.... വെള്ള ഷർട്ടും വെള്ള നിറത്തിലുള്ള മുണ്ടും ഒക്കെ ആയി ഒരു കല്യാണ ചെക്കൻ ഗെറ്റപ്പിൽ തന്നെയാണ് എത്തിയിരിക്കുന്നത്..... തങ്ങളെ കണ്ടപ്പോൾ തന്നെ ഒരു നല്ല ചിരി നൽകിയിരുന്നു..... ആരും അറിയാതിരിക്കാൻ കുറച്ചകലെയുള്ള രജിസ്ട്രാർ ഓഫീസി വെച്ചായിരുന്നു വിവാഹം രജിസ്ട്രർ ചെയ്യാൻ വേണ്ടി തീരുമാനിച്ചിരുന്നത്...... " അവിടുത്തെ പ്രോസസ്സ് ഒക്കെ കഴിഞ്ഞു...... ഞാൻ എല്ലാം ശരിയാക്കിയിട്ടുണ്ട്....... ഇനി നമ്മുടെ ഐഡൻറിറ്റി കാർഡ് കോപ്പി എടുത്താൽ മതി..... അതും കൂടി കിട്ടിയിരുന്നെങ്കിൽ ഞാൻ പോയി എടുത്തിട്ട് വരാമായിരുന്നു..... കയ്യിൽ കരുതിയിരുന്ന ബാഗിൽ നിന്നും കോപ്പി എടുത്ത് അവൻറെ കൈകളിലേക്ക് നൽകി.... അവൻ അത്‌ അകത്തു കൊണ്ട് കൊടുത്തു.. അപ്പുറത്ത് ഒരു വാഹനം ഇവരെ മാത്രം നോക്കികൊണ്ട് കിടക്കുന്നത് ആരും അറിഞ്ഞിരുന്നില്ല..... ഗൗതമന്റെ കണ്ണുകൾ കുറുകിയിരിക്കുന്നു..... അവൻ പെട്ടെന്ന് ഫോണെടുത്ത് വൈശാഖിന്റെ നമ്പറിലേക്ക് വിളിച്ചു..... ഒന്ന് രണ്ട് മിനിറ്റ് ബെൽ അടിച്ചതിനു ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്..... " ഹലോ ഗൗതം പറയടാ..... നീ എവിടെയാ ഓഫീസിലാണോ..? "പരിപാടി കഴിഞ്ഞോ...?

" ഇല്ല കഴിഞ്ഞില്ല..... രജിസ്ട്രാർ വന്നതേയുള്ളൂ.... " എടാ നിന്റെ സർട്ടിഫിക്കറ്റ് വേണ്ടേ...... നീ എവിടെയാ... "രജിസ്ട്രാഫീസ്.... " നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്..... ഞാൻ ഇപ്പോ അവിടേക്ക് വരാം.... നീ എവിടെയാ.... " നീ ഇവിടേക്ക് വരണ്ട.... ദേവിക ഇവിടെയുണ്ട്.... ചിലപ്പോൾ നിന്നെ കാണുമ്പോൾ, പ്രശ്നമാണെന്നു വിചാരിക്കാൻ ചാൻസ് ഉണ്ട്..... "ഞാൻ കുറച്ചു മാറി വരാം.... നീ രജിസ്റ്റർ ഓഫീസിന് അരികിലുള്ള വേറെ എവിടെയെങ്കിലും സ്ഥലത്തേക്ക് വന്നാൽ മതി...... " അവിടുന്ന് കുറച്ച് മാറിയിട്ട് വലിയ ആൾക്കാർ ഇല്ലാത്ത ഒരു പെട്ടിക്കടയുടെ ഭാഗമല്ലേ.... അവിടേക്ക് വന്നാൽ മതി.... "ഞാൻ അവിടേക്ക് വരാം.... "പിന്നെ നീ നടന്നു വന്നാൽമതി.... വണ്ടി എടുക്കുമ്പോൾ അവർ ടെൻഷനടിക്കും.... " ശരിയെടാ.... ഫോൺ കട്ട് ചെയ്തതിനുശേഷം വൈശാഖൻ രാഘവന്റെ അരികിലേക്ക് ചെന്നിരുന്നു..... "എൻറെ ഒരു കൂട്ടുകാരൻ വരാം എന്ന് പറഞ്ഞിരുന്നു..... രജിസ്റ്റർ ഒപ്പിടാൻ വേണ്ടി..... അവൻറെ അപ്പുറത്ത് വന്നു നിൽക്കുന്നു.... ഞാൻ അവനെ കൂട്ടി ഇങ്ങോട്ട് വരാം.... പെട്ടെന്ന് വരാം..... അപ്പോഴേക്കും രജിസ്ട്രാർ വരും... വൈശാഖ് പറഞ്ഞു... ദേവികയെ പ്രണയപൂർവ്വം നോക്കിയതിനുശേഷം വൈശാഖ് നടന്നകലുന്നത് കണ്ടു..... ദേവികയിൽ പക്ഷെ ഒരു തരം നിസം ഗത ആയിരുന്നു.

" നമ്മുടെ ഭാഗത്തു നിന്നും രണ്ട് സാക്ഷികൾ വേണം ആയിരിക്കുമല്ലേ മോളെ.... അതുകൊണ്ട് ഞാൻ റോയിയെ കൂടി വിളിച്ചത്..... ഐഡൻറിറ്റി കാർഡ് എടുത്തല്ലോ റോയ്... അച്ഛൻ വീണ്ടും വീണ്ടും ഉറപ്പുവരുത്തുന്നുണ്ടായിരുന്നു.... " എടുതിട്ടുണ്ട് രാഘവേട്ടാ.... വൈശാഖ് നടന്നു ചെന്ന് അരയാൽ ചുവട്ടിൽ നിന്നു.... പലപ്രാവശ്യം ഗൗതമിനെ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല..... പെട്ടെന്ന് തന്നെ ഒരു പച്ച പജീറോ പൊടി പറത്തി വന്ന് വൈശാഖനു മുൻപിൽ നിന്നിരുന്നു..... അതിൽനിന്നും ഒരു പയ്യൻ പുറത്തേക്കിറങ്ങി വന്നു.... അയാൾ വൈശാഖിന്റെ അരികിൽ വന്നു ചോദിച്ചു.... " വൈശാഖൻ സാറല്ലേ....? "അതെ....! മനസ്സിലാകാതെ ആ പയ്യൻറെ മുഖത്തേക്ക് വൈശാഖ് നോക്കിയിരുന്നു.... ഒന്നും പറയാൻ അനുവദിക്കാതെ ഒരു സ്പ്രേ ബോട്ടിൽ എടുത്ത് വൈശാഖിന്റെ മുഖത്തിന്‌ നേരെ പ്രയോഗിച്ചതിനുശേഷം ആ പജീറോ കടന്നുപോയിരുന്നു.... വൈശാഖിനെയും കൊണ്ട്.....!

💙💙💙💙💙💙💙💙💙💙💙💙💙💙 ഇപ്പോൾ വരാം എന്ന് പറഞ്ഞ് പോയ വൈശാഖനെ ഇത്ര നേരമായിട്ടും കാണാതായപ്പോൾ എല്ലാ മുഖങ്ങളിലും പരിഭ്രമം നിറഞ്ഞിരുന്നു..... രാഘവന്റെ മുഖത്ത് വല്ലാത്ത പരിഭ്രമം നിറയുന്നത് കണ്ടപ്പോൾ മാത്രം ദേവികയ്ക്ക് അല്പം സങ്കടം തോന്നിയിരുന്നു..... " സാറിനെ ഒന്ന് വിളിച്ച് നോക്ക് മോളെ..... വീണ്ടും രാഘവൻ പറയുന്നത് കേട്ടപ്പോൾ, ഫോണെടുത്ത് ദേവിക അവനെ വിളിച്ചിരുന്നു..... ആദ്യം ബെൽ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നുതന്നെ അത് കട്ട് ആയിരുന്നു...... രണ്ടാമത് വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്..... ദേവിക പെട്ടെന്ന് അപകടം മണത്തു...... " ഫോൺ സ്വിച്ച് ഓഫ് ആണ്...! ദേവികയുടെ ആ മറുപടി എല്ലാ മുഖങ്ങളിലും അൽപം പരിഭ്രമം പടർത്തിയിരുന്നു..... " ഒരുപക്ഷേ നെറ്റ്‌വർക്ക് ഒന്നും ഇവിടെ കിട്ടില്ല അതുകൊണ്ട് അങ്ങനെ പറയുന്നതായിരിക്കും..... എല്ലാവരെയും ആശ്വസിപ്പിക്കാൻ എന്നവണ്ണം റോയ് പറഞ്ഞു.... "എനിക്ക് എന്തോ ഒരു പേടി പോലെ...... രാഘവൻ പറഞ്ഞു..... സമയം വീണ്ടും അതിന്റെ രഥത്തിൽ പായുകയായിരുന്നു.....

ഉച്ചയായിട്ടും വൈശാഖിനെ കാണുന്നില്ല...... കുറച്ചു കഴിഞ്ഞപ്പോൾ ദേവികയുടെ ഫോണിൽ ഒരു ഫോൺ കോൾ വന്നു...... പരിചയമില്ലാത്ത നമ്പർ ആയിരുന്നു...... അവൾ ഫോൺ എടുത്തു..... " ഹലോ ഞാൻ വിശ്വനാഥനാണ്..... വിശ്വനാഥന്റെ പേര് കേട്ടപ്പോൾ പോലും അവളുടെ മുഖത്ത് ഒരു ഭയം നിഴലിച്ചിരുന്നു..... " നീ എന്താ കരുതിയത് എൻറെ കടയിൽ ജോലി ചെയ്തിട്ട് എൻറെ വീട്ടിൽ മരുമകളായി കയറി വരാം എന്നോ...? ആ മോഹം നീ അങ്ങ് മനസ്സിൽ വെച്ചാൽ മതി..... അച്ഛനെയും വീട്ടുകാരെയും നിനക്ക് വേണമെന്നുണ്ടെങ്കിൽ അവർ ജീവനോടെ കണ്മുൻപിൽ ജീവിക്കണമെന്ന് ഉണ്ടെങ്കിൽ ഇനി അവനെ പിന്നാലെ പോയേക്കരുത്....... പറഞ്ഞേക്കാം....! ഇനി അവൻ ജീവിതത്തിലേക്ക് വരില്ല....! വെറുതെ കൊച്ച് രജിസ്റ്റർ ഓഫീസിന് മുൻപിൽ നിന്ന് കാലു കഴക്കേണ്ട തിരിച്ചു വീട്ടിൽ പോകാൻ നോക്ക്..... പിന്നെ നീയും അവനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടായിട്ടുണ്ടെങ്കിൽ..... അതിന് എന്തെങ്കിലും നക്കാപ്പിച്ച ഞാൻ തരാം..... നാളെ ഷോപ്പിലേക്ക് വന്നാൽ മതി......

നിന്നെയും കൂട്ടി കൊണ്ട് അവൻ എവിടെയൊക്കെ പോയിട്ടുണ്ട് എന്ന് ഒന്നും എനിക്കറിയില്ല..... തന്നെ പച്ചയ്ക്ക് നിർത്തി കത്തിക്കുന്നത് പോലെയാണ് ദേവിക തോന്നിയത്..... അയാളുടെ വാക്കുകളിൽ അവളിൽ വെറുപ്പ് ഉളവാക്കിയിരുന്നു..... അവൾ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തിരുന്നു..... ഒഴുകിയിറങ്ങുന്ന അവളുടെ കണ്ണുനീർ ആയിരുന്നു എല്ലാവർക്കും ഉള്ള മറുപടി...... "എന്തു പറ്റി മോളേ.....? വേവലാതിയോടെ രാഘവൻ ചോദിച്ചു..... വിശ്വനാഥൻ പറഞ്ഞതിൽ ചില വാക്കുകൾ ഒഴിച്ച് ബാക്കി കാര്യങ്ങളെല്ലാം അവൾ പറഞ്ഞിരുന്നു...... തകർന്നു പോയിരുന്നു അയാൾ.... പെട്ടെന്ന് അയാൾക്ക് ഒരു നെഞ്ചുവേദന പോലെ തോന്നിയിരുന്നു.... മലച്ചു വീഴാൻ തുടങ്ങിയ അയാളെ പെട്ടെന്ന് റോയി കയറി പിടിച്ചിരുന്നു...... " എന്താ രാഘവേട്ടാ...... എന്തു പറ്റി.....? "നെഞ്ചിൽ ഒരു കൊളുത്തിപ്പിടുത്തം പോലെ തോന്നുന്നു...... എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റുന്നില്ല റോയി..... ഇനി എൻറെ കുഞ്ഞിൻറെ ജീവിതം എന്താകും.....? ഇവിടം വരെ എത്തിച്ചിട്ടിട്ടു ഇനി ഞാനെങ്ങനെ എന്റെ കുഞ്ഞിനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്...... ഇത്രയും കഴിവുകെട്ട ഒരു അച്ഛനായി പോയില്ലേ ഞാൻ...... ഞങ്ങൾക്ക് ആരും ഇല്ലാത്തോണ്ട് അല്ലേ എന്റെ കുഞ്ഞിന്റെ ജീവിതം ഇങ്ങനെ ആയത്...

അയാളുടെ വേദന നിറഞ്ഞ സ്വരം കേട്ടപ്പോൾ എല്ലാവർക്കും വേദന തോന്നിയിരുന്നു..... ദേവിക അറിയാതെ കരഞ്ഞു പോയിരുന്നു....... അവളുടെ തേങ്ങലുകൾ കുറച്ച് ഉറക്കെ ആയി പോയിരുന്നു.... അവിടെ ഇവിടെ നിന്നവർ എല്ലാവരും ഇവരെ നോക്കുന്നുണ്ടായിരുന്നു..... " സാരമില്ല അച്ഛാ.... നമുക്ക് തിരിച്ചു വീട്ടിലേക്ക് പോകാം...... ആരും ഒന്നും അറിഞ്ഞിട്ടില്ലല്ലോ..... ദേവിക അയാളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു..... "മോളെ എനിക്ക് സഹിക്കാൻ പറ്റില്ല...... ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്..... കഴിവുകെട്ട ഒരു അച്ഛനായി പോയില്ല ഞാൻ..... അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു.... "രാഘവേട്ടാ വെറുതെ ഓരോന്ന് പറഞ്ഞു വേണ്ടാത്ത അസുഖങ്ങൾ വരുത്തി വയ്ക്കാതെ.... ഞാൻ കുറച്ചു വെള്ളം വാങ്ങിയിട്ട് വരാം..... റോയ് പറഞ്ഞു.... " വേണ്ട എനിക്കൊന്നും വേണ്ട..... അയാൾ വല്ലാത്ത ഒരു അവസ്ഥയിലാണ് എന്ന് റോയിക്ക് തോന്നിയിരുന്നു ഒരുപക്ഷേ അയാളുടെ മാനസിക സമ്മർദ്ദം അയാളെ മറ്റൊരു അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കും എന്ന് അവന് ഉറപ്പായിരുന്നു..... ഒന്നാമത്തെ ഹാർട്ടിന് പ്രശ്നമുള്ള ആളാണ്.....

വല്ലാത്ത വേദന തോന്നിയിരുന്നു..... ചിലപ്പോൾ നാളെ ഈ കുടുംബത്തിന്റെ മരണവാർത്ത ആയിരിക്കും തന്നെ തേടി എത്തുന്നത് എന്ന് അവൻ ഓർത്തു..... അത്രയ്ക്ക് തകർന്നു നിൽക്കുക ആണ് അവർ എന്ന് അവന് അറിയാരുന്നു...... കുറച്ചുസമയം ആരും ഒന്നും സംസാരിച്ചില്ല..... ദേവികയുടെ കണ്ണുകൾ തോരാതെ പെയ്യുന്ന എന്തിനാണെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു...... അച്ഛൻറെ വേദനയായിരുന്നു അവളുടെ ഹൃദയത്തെ നീറ്റി കൊണ്ടിരുന്നത്...... ഒരു ആശ്വാസ വാക്ക് കൊണ്ട് ആ കുടുംബത്തെ സമാധാനിപ്പിക്കാൻ കഴിയില്ല എന്ന് ഏകദേശം റോയിക്കും ഉറപ്പായിരുന്നു.... കുറച്ചുനേരം ചിന്തിച്ചതിനുശേഷം അവൻ ഒരു തീരുമാനം എടുത്തു..... നേരെ രാഘവന്റെയും ദേവികയുടെയും അരികിലേക്ക് വന്നു...... രാഘവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു..... " രാഘവേട്ടൻറെ മകളെ എനിക്ക് തരുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് രാഘവേട്ടന് ഉണ്ടോ....? ഞാൻ എന്നെ കൊണ്ട് പറ്റും പോലെ നോക്കിക്കോളാം..... ഒരുനിമിഷം ദേവികയും രാഘവനും ഞെട്ടി റോയിയുടെ മുഖത്തേക്ക് നോക്കിയിരുന്നു............................. (തുടരും )………..

സാഫല്യം : ഭാഗം 6

Share this story