സാഗരം സാക്ഷി...❤️: ഭാഗം 1

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ചേച്ചീ ...... വാ ....പോകാം ......." ആർത്തലച്ചു വരുന്ന തിരമാലകളിലേക്ക് നോക്കി നിന്ന സാക്ഷിയുടെ തോളിൽ കൈ വെച്ചുകൊണ്ട് അവൾ വിതുമ്പലോടെ പറഞ്ഞതും അവളത് കേൾക്കാത്ത ഭാവത്തിൽ അങ്ങനെ നിന്നു "അമ്മ ......!" തിരയിലൂടെ കണ്ണെത്താ ദൂരത്തേക്ക് ഒഴുകിപ്പോകുന്ന ആ ചിതാഭസ്മത്തിലേക്ക് നോക്കി അവൾ ഇടർച്ചയോടെ ഉരുവിട്ടു അവളിൽ നിന്ന് ഉതിർന്നുവീണ ഓരോ കണ്ണുനീരിനും ആ* സാഗരം സാക്ഷിയായിരുന്നു * വീണ്ടും വീണ്ടും കണ്ണ് നിറഞ്ഞൊഴുകാൻ വെമ്പിയതും അവൾ വാശിയോടെ അത് തുടച്ചു മാറ്റി അടുത്ത് നിൽക്കുന്ന ആ പെൺകുട്ടിയെ ഒന്ന് നോക്കി അവളെ നോക്കി കണ്ണും നിറച്ചു നിൽക്കുകയാണവൾ അവൾ ..... ശിഖ ..... സാക്ഷിയുടെ സഹോദരി സാക്ഷി അവളെ നോക്കിക്കൊണ്ട് ആ തിരയിലൂടെ നടന്നു അരയിൽ കെട്ടി വെച്ച തോർത്ത് പൂർണമായും വെള്ളത്തിൽ മുങ്ങിയതും അവൾ കണ്ണുകളടച്ചുകൊണ്ട് ആ വെള്ളത്തിലേക്ക് താഴ്ന്നു ഏറെനേരം ആ വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നുകൊണ്ട് അവൾ പതിയെ വെള്ളത്തിൽ നിന്നും ഉയർന്നു വന്നു മുഖത്തോട് ഒട്ടിച്ചേർന്നു കിടന്ന മുടിയിഴകൾ ഇരുകൈകൾ കൊണ്ടും വകഞ്ഞു മാറ്റിക്കൊണ്ട് ചുവന്ന കണ്ണുകളാൽ അവൾ കടൽത്തീരത്തു നിൽക്കുന്ന ശിഖയെ ഒന്ന് നോക്കി കണ്ണീരോടെ നിൽക്കുന്ന ശിഖയിൽ നിന്ന് മുഖം തിരിച്ചു അവൾ ഒന്നുകൂടി മുങ്ങി നിവർന്നു ആർത്തലച്ചു വരുന്ന തിരമാലകളും ആഴമേറിയ ഉൾക്കടലും അവളെ ഭയപ്പെടുത്തിയില്ല ആ ഉൾക്കടലിലേക്ക് ഇറങ്ങിപ്പോകാൻ ഒരുങ്ങിയ സാക്ഷിയെ ശിഖ പിടിച്ചു വലിച്ചു കരയിലേക്ക് ഇട്ടു "ചാവാൻ പോവാണോ ...... ഏഹ്ഹ് ....... അമ്മ പോയ ദുഃഖത്തിൽ നിന്ന് കര കയറും മുന്നേ ചേച്ചിയും കൂടി .....

എന്തിനാ ചേച്ചി എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ ..... ചേച്ചി ഇല്ലാതെ ഞാൻ എങ്ങനെയാ .....?" അവൾ നിലത്തു മുട്ടുകുത്തി പൊട്ടിക്കരഞ്ഞതും സാക്ഷി ഒന്നും മിണ്ടാതെ കണ്ണുകളടച്ചു കരയിൽ മലർന്നു കിടന്നു "ശിഖാ ......!!" ഗാംഭീര്യമേറിയ ആ ശബ്ദം കേട്ട് അവൾ ഞെട്ടലോടെ തലയുയർത്തി "ഇനി ആർക്ക് വേണ്ടിയാ നീ കരയുന്നേ ..... വാ ഇങ്ങോട്ട് ......" ശിഖയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അയാൾ ദേഷിച്ചതും സാക്ഷി അയാളെ തന്നെ നോക്കുകയായിരുന്നു ഒരിക്കൽ പോലും അയാളുടെ നോട്ടം തന്നിലേക്ക് വരുന്നില്ലെന്ന് അവൾ അറിഞ്ഞു "അച്ഛാ ...... ചേച്ചി ....." ശിഖയുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നതും അവൾ സാക്ഷിയെ നോക്കി വിതുമ്പലോടെ പറഞ്ഞു "നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് അവൾ നിന്റെ ചേച്ചി അല്ല ..... ഇനി ഒരിക്കൽ കൂടി അവൾ നിന്റെ ചേച്ചിയാണെന്ന് പറഞ്ഞാൽ ....." അവൾക്ക് നേരെ വിരൽ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവളെ പിടിച്ചു വലിച്ചു അയാൾ അവിടെ നിന്നും പോയി അത് കണ്ടതും സാക്ഷിയുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു നടന്നകലുന്ന മനുഷ്യനെ നോക്കി അവൾ കണ്ണുകൾ ഇറുക്കിയടച്ചു *ശിവരാമൻ ...... ശിഖയുടെ അച്ഛൻ ..... തന്റെ അച്ഛനാണെന്ന് അമ്മ പറഞ്ഞു പഠിപ്പിക്കുമ്പോൾ അങ്ങനെ വിളിക്കരുതെന്ന് അച്ഛൻ തന്നെ വിലക്കിയിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമാണ് അച്ഛനെ എനിക്ക് .....

അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല ..... സ്നേഹത്തോടെ ഒരു വാക്കോ നോട്ടമോ ഒന്നും എനിക്ക് നേരെ ഇതുവരെ ഉണ്ടായിട്ടില്ല എനിക്കായി ഒരു കടുക് മണി പോലും സമ്മാനിച്ചിട്ടില്ല ..... ഒരുപാട് കരഞ്ഞിട്ടുണ്ട് ..... എന്നോട് മാത്രം എന്താ ഇങ്ങനെ എന്ന് പല തവണ അമ്മയോട് ചോദിച്ചിട്ടുണ്ട് പക്വത വന്നപ്പോൾ പലരും പറഞ്ഞറിഞ്ഞു ഞാൻ അച്ഛന്റെ മകൾ അല്ലെന്ന് അച്ഛന്റെ അകൽച്ചക്ക് പിന്നിലെ കാരണം അതാണെന്ന് മനസ്സിലാക്കിയപ്പോൾ ആ പതിനാറുകാരി തകർന്ന് പോയിരുന്നു താനൊരു ജാരസന്തതിയാണെന്നും അമ്മ തന്നെ പിഴച്ചു പെറ്റതാണെന്നും അച്ഛമ്മ പറയുമ്പോൾ അമ്മ നിശബ്ദത പാലിക്കുന്നത് എന്നെ കൂടുതൽ തളർത്തി പക്ഷെ ഒന്നും ആരോടും ചോദിച്ചില്ല ..... എല്ലാം ഉള്ളിലൊതുക്കി നീറിപ്പുകയുന്ന എനിക്ക് എന്നും താങ്ങായി എന്റെ അമ്മ ഉണ്ടായിരുന്നു ചേർത്ത് പിടിച്ചൊരു തലോടൽ മതിയായിരുന്നു ഒക്കെ മറക്കാൻ പക്ഷെ എന്നെ വെറുപ്പാണെന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്ന അച്ഛൻ തന്നെ എന്റെ പഠനവും മറ്റും നോക്കുന്നത് എന്നോർക്കുമ്പോൾ ആ മനുഷ്യനെ വെറുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്റെ മനസ്സിൽ എന്റെ അച്ഛൻ അദ്ദേഹം തന്നെയാണ് ...... ഇനിയും അങ്ങനെ തന്നെ ആയിരിക്കും ചേർത്ത് പിടിക്കാൻ ഇന്ന് അമ്മ കൂടെ ഇല്ല ..... എന്നാലും തളരില്ല ഞാൻ എനിക്ക് ജന്മം തന്ന ആ മനുഷ്യനെ എനിക്ക് നേരിൽ കാണണം ...... അയാൾ അസൂയപ്പെടുന്ന ഒരു നിലയിൽ എത്തി നിന്ന് അച്ഛനെ ചേർത്ത് പിടിച്ചു എനിക്ക് അയാളോട് പറയണം ..... ഇതാണ് എന്റെ അച്ഛൻ എന്ന് .....* മനസ്സിൽ നിശ്ചയിച്ചുകൊണ്ട് അവൾ തട്ടിയെറിഞ്ഞ കണ്ണീർ തുള്ളികൾ ആ സാഗരത്തിലേക്ക് അലിഞ്ഞു ചേർന്നു __

"ഇന്ന് എന്താടോ പ്രശ്നം .....?" പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് കയറിക്കൊണ്ട് ശ്രീധർ പതിവ് ചോദ്യം ചോദിച്ചു "സർ ..... സാഗർ ഇന്നും അടിയുണ്ടാക്കി ..... ഇന്ന് അവൻ തല്ലിയത് കോളേജ് ചെയർമാനെയാ ..... ആ ചെക്കന് കൈയിലും കാലിലും ഫ്രാക്ച്ചർ ഉണ്ട് .... പിള്ളേരും സ്റ്റാഫ്‌സും ഇളകി ഇരിക്കുവാ ...... സസ്‌പെന്റ് ചെയ്യാതെ വേറെ നിവൃത്തി ഇല്ല ....." പ്രിൻസി ദയനീയമായി പറഞ്ഞതും ശ്രീധർ മീശ ഒന്ന് ഉഴിഞ്ഞുകൊണ്ട് അയാളെ നോക്കി "എന്നിട്ട് അവനെവിടെ .....?". അയാൾ കുറച്ചു ഗൗരവത്തോടെ ചോദിച്ചു "പുറത്തു നിൽക്കാനാ ഞാൻ പറഞ്ഞെ ..... അവിടെ ഉണ്ടാവില്ലെന്ന് അറിയാം ..... ഞാൻ വിളിപ്പിക്കാം ....." അതും പറഞ്ഞു പ്രിൻസി പ്യൂണിനെ പറഞ്ഞു വിട്ടു കുറച്ചു കഴിഞ്ഞതും പ്യൂൺ തിരിച്ചു വന്നു "അവൻ എവിടെ ....?" പ്രിൻസി പ്യൂണിനോടായി ചോദിച്ചു "അത് സാർ ...... അവനു ഇപ്പൊ സംസാരിക്കാൻ ഒരു മൂഡ് ഇല്ല സാറിനോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു ......" പ്യൂൺ അത് പറഞ്ഞതും പ്രിൻസിയുടെ മുഖം കടുത്തു "കണ്ടില്ലേ സർ ..... എന്റെ പൊസിഷൻ പോലും നോക്കാതെ എങ്ങനെയാ ബീഹെവ് ചെയ്യുന്നതെന്ന് സർ ഫേമസ് ബിസിനസ് മാൻ ആണ് .... കോളേജിന്റെ ബോർഡ് ഓഫ് ഡിറക്റ്റേഴ്സിൽ അംഗവുമാണ് ..... അതിന്റെ എല്ലാ ബഹുമാനവും സാറിനോട് എനിക്ക് ഉണ്ട് ..... പക്ഷെ ആസ് എ പ്രിൻസിപ്പാൾ എനിക്കിതൊക്കെ കണ്ടില്ലെന്ന് വെക്കാൻ പറ്റില്ല ......"

അയാളുടെ ശബ്ദം കടുത്തതും ശ്രീധർ മുന്നോട്ട് ആഞ്ഞുകൊണ്ട് ടേബിളിൽ കൈ കുത്തി ഇരുന്നു "See Mr. Pushpakumar .....ഞാൻ " ശ്രീധർ എന്തോ പറയാൻ വന്നതും ഡോറിൽ ആരോ മുട്ടി അവർ രണ്ടും തിരിഞ്ഞു നോക്കിയതും ഡോർ പകുതി തുറന്നുകൊണ്ട് അവരെ നോക്കുന്ന സുന്ദരനായ ആ ചെറുപ്പക്കാരനെ കണ്ട് ശ്രീധർ ഒന്ന് ചിരിച്ചു അവൻ കഴുത്തിൽ കിടന്ന നേർത്ത ചെയിൻ കൈകൊണ്ട് വലിച്ചു പിടിച്ചുകൊണ്ട് പ്രിൻസിയെ നോക്കി "May I come in Mr. Pushpuu......"അവന്റെ ചോദ്യം കേട്ടതും പ്രിൻസിയുടെ മുഖം വീർത്തു "Just call me sir ....😡" അയാൾ ദേഷ്യത്തോടെ പറഞ്ഞതും ശ്രീധർ ചിരി കടിച്ചു പിടിച്ചു അവനെ നോക്കി "ohh come on pushpu ....." അവൻ അകത്തേക്ക് വന്നുകൊണ്ട് പറഞ്ഞതും അയാൾ അവനെ തുറിച്ചു നോക്കി "സാഗർ ..... ഇന്ന് എന്തായിരുന്നു പ്രശ്നം ....?" ശ്രീധർ കുറച്ചു ഗൗരവത്തോടെ ചോദിച്ചതും സാഗർ അവിടെ കിടന്ന ചെയർ എടുത്തു തിരിച്ചുകൊണ്ടു അതിലിരുന്നു "എന്ത് പ്രശ്നം ..... actually this day was a nice day ....." അവൻ ചെയറിൽ മുഖം മുട്ടിച്ചുകൊണ്ട് പറഞ്ഞതും ശ്രീധർ അവനെ ഒന്ന് ചൂഴ്ന്ന് നോക്കി "നീ എന്തിനാ കോളേജ് ചെയർമാനെ തല്ലിയത്‌ .....?" ശ്രീധർ ഗൗരവം വിടാതെ ചോദിച്ചു "അവൻ എന്റെ തന്തക്ക് ....." "വിളിച്ചോ .....?" ശ്രീധർ ദേഷ്യത്തോടെ ചോദിച്ചതും "വിളിച്ചില്ല .... വിളിച്ചാലോന്ന് കരുതി അടിച്ചതാ ..... വിളിച്ചു കഴിഞ്ഞിട്ട് അടിച്ചിട്ട് എന്താ കാര്യം ....." അവൻ പറയുന്നത് കേട്ട് ശ്രീധർ തലക്ക് കൈ കൊടുത്തു "കണ്ടില്ലേ ..... വെറുതെ ഇരുന്ന ആ അർജുനെ (ചെയർമാൻ ) പോയി ഇവൻ മനഃപൂർവം ചൊറിഞ്ഞതാ ......

അവന്റെ ബൈക്ക് അടിച്ചു തകർത്തതും പോരാ അത് ചോദിക്കാൻ വന്ന അവനെ തല്ലുകയും ചെയ്തു...." പ്രിൻസി അവന്റെ കുറ്റങ്ങൾ ഓരോന്നായി പറഞ്ഞതും അവൻ ചെവിയിൽ വിരലിട്ട് ഒന്ന് കുടഞ്ഞു "നീയെന്തിനാ അവന്റെ ബൈക്ക് ഒക്കെ അടിച്ചു നശിപ്പിക്കാൻ പോയെ ..... " ശ്രീധർ ചോദിച്ചതും അവൻ അവിടെ നിന്നും എണീറ്റു "That bike is more better than mine ..... അത് എന്നെ വല്ലാണ്ട് ഇരിറ്റേറ്റ്‌ ചെയ്തു ...So ..... " അവൻ ടേബിളിൽ ഇരുന്ന ഗ്ലോബ് എടുത്ത് കറക്കിക്കൊണ്ട് പറഞ്ഞതും പ്രിൻസി അവനെ നോക്കി കണ്ണുരുട്ടി "എന്നാലേ എനിക്കും നന്നായി ഇരിറ്റേറ്റ്‌ ആവുന്നുണ്ട് ..... അതുകൊണ്ട് പൊന്നുമോൻ ഒരാഴ്ച വീട്ടിൽ ഇരിക്ക് ..... ഇതാ സസ്പെൻഷൻ ....." ഒരു എൻവെലപ്‌ അവനു നേരെ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞതും അവൻ അതും വാങ്ങി ഒരു താങ്ക്‌സും പറഞ്ഞു പുറത്തേക്ക് പോയി "ഇവനെന്താ സർ ഇങ്ങനെ ....." അവന്റെ പോക്കും നോക്കി പ്രിൻസി ചോദിച്ചതും അയാളൊന്ന് ചിരിച്ചു "That’s my son......” തുടരും 

Share this story