സാഗരം സാക്ഷി...❤️: ഭാഗം 10

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്താ ലീനെ ..... എന്താ പ്രശ്നം ....?" സാറ ലീനയുടെ കവിളിൽ കൈ വെച്ചതും ലീന ആ കൈ ചേർത്ത് പിടിച്ചു വിതുമ്പി "അന്ന ..... അന്ന മോള് ..... അന്ന മോള് എന്റെ "അത് പറഞ്ഞതും ലീന ശക്തിയായി ഒന്ന് ചുമച്ചു ഒരുപാട് ചോര വൊമിറ്റ്‌ ചെയ്യുന്നത്‌ കണ്ടതും ജോയിയുടെ കൈയും കാലും തളരുന്നത് പോലെ തോന്നി "മോളേ ......" ലീന തളർന്ന ശബ്ദത്തോടെ അന്നയെ മാടി വിളിച്ചു സാറാ ലീനയെ ചേർത്ത് പിടിച്ചുകൊണ്ട് അന്നയെ അടുത്തേക്ക് വരാൻ പറഞ്ഞതും അവൾ വേഗം ഓടിവന്ന് ലീനക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു "ലീനമ്മേ ....." അവളുടെ കണ്ണുകൾ നിറഞ്ഞു അവൾ ലീനയുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു കണ്ണീരോടെ അവരെ നോക്കിയതും ലീന അവളുടെ കണ്ണ് തുടച്ചു കൊടുത്തു

"എനിക്ക് ..... എനിക്കിനി അധികനേരം ഒന്നുമില്ല ..... എന്റെ കണ്ണടയുന്നതിന് മുന്നേ .... ഹ്ഹ് ..... ഞാൻ നൊന്ത് പെറ്റ എന്റെ മോളുടെ നാവിൽ നിന്ന് അമ്മച്ചി എന്ന വിളി എനിക്ക് കേൾക്കണം ...... വിളിക്കില്ല അന്നാ .... ഹ്ഹ്‌ .....ഈ അമ്മച്ചീടെ അവസാനത്തെ ആഗ്രഹം മോള് സാധിച്ചു തരില്ലേ .....?" ഇടക്കിടക്ക് ശ്വാസം വിടാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു അവർ ലീന പറയുന്നത് കേട്ട് അവരെ ചേർത്ത് പിടിച്ചിരുന്ന സാറയുടെ കൈകൾ അയഞ്ഞു നിറകണ്ണുകളുയർത്തി ഞെട്ടലോടെ സാറ ലീനയെ നോക്കി ജോയ് ഒഴികെ എല്ലാവരിലും ആ ഞെട്ടൽ ഉണ്ടായിരുന്നു "ചാച്ചാ ..... ലീനമ്മ എന്തൊക്കെയാ ഈ പറയുന്നേ .....?" അലക്സ് ആയിരുന്നു അത് ചോദിച്ചത് "സത്യം ..... "

നിറകണ്ണുകളോടെ ലീന മറുപടി കൊടുത്തതും സാറയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു "ലീനാ ..... നീ എന്തൊക്കെയാ ഈ .....?" സാറയുടെ സ്വരം നേർത്തു ..... അവർ അന്നയെ ചേർത്ത് പിടിച്ചു കണ്ണീരോടെ ലീനക്ക് മുന്നിൽ നിന്നു "ഏ ..... ഏട്ടത്തി ..... എന്നോട് പൊറുക്കണം ..... ആശ .....ആശ പ്രസവിച്ച ഏടത്തിയുടെ കുഞ്ഞ്‌ അന്ന അല്ല ..... ഞാൻ പ്രസവിച്ച കുഞ്ഞാണിവൾ ..... എന്റെ ..... എന്റെ കുഞ മരിച്ചു ..... ഹ്ഹ് ..... പോയതാണെന്ന് ഞാൻ നുണ പറഞ്ഞതാണ് ..... അന്ന ..... അന്ന എന്റെ മകളാണ് ....." ശ്വാസമെടുക്കാൻ ലീന നന്നേ ബുദ്ധിമുട്ടി അതിനേക്കാളും സാറ ബുദ്ധിമുട്ടിയിരുന്നു ..... ശ്വാസം പോലും വിടാതെ അവൾ നിറകണ്ണുകളോടെ അന്നയെ നോക്കി "ജോയ് ......!!!

ഇവൾ എന്ത് ഭ്രാന്താ ഈ വിളിച്ചു പറയുന്നേ ...." ജോർജിന്റെ ശബ്ദം കടുത്തതും ജോയ് ജോർജിന്റെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു "മാപ്പ് ..... ലോകത്താരും ഒരു കൂടെപ്പിറപ്പിനോട് ചെയ്യാൻ പാടില്ലാത്ത തെറ്റാണ് ..... അല്ല പാപമാണ് ഞാൻ ഇച്ചായനോട് ചെയ്തത് ആ കുഞ്ഞിന് വേണ്ടി ഏട്ടത്തി സഹിച്ച യാതനകൾ ഞാൻ ഓർത്തില്ല ..... അതിന് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാർത്ഥനയോടെ കഴിഞ്ഞ നിങ്ങളെക്കുറിച്ചു ഞാൻ ചിന്തിച്ചത് പോലുമില്ല മനസ്സ് മുഴുവനും എന്റെ മകൾക്ക് കിട്ടാൻ പോകുന്ന സ്വത്തുക്കളുടെ കണക്ക് മാത്രമായിരുന്നു പക്ഷെ ഇന്ന് ..... ചെയ്ത തെറ്റിനുള്ള ശിക്ഷയായി എന്റെ ലീനയെ കർത്താവ് നരകിപ്പിക്കുവാ .....

അറിയാം ഒരു കുഞ്ഞിനെ അമ്മയിൽ നിന്ന് അകറ്റിയ ഞങ്ങളെ ഇത്രയൊന്നും ശിക്ഷിച്ചാൽ പോരാ ഞങ്ങളുടെ ചോരയിൽ പിറന്ന ഒരു മകൾ ഉണ്ടായിട്ടും ആരുമില്ലാത്ത അനാഥരെപോലെ ജീവിതം ജീവിച്ചു തീർക്കുകയായിരുന്നു ഞങ്ങൾക്ക് തരേണ്ട സ്നേഹവും കരുതലും ഒക്കെ നിങ്ങൾക്ക് കിട്ടുമ്പോൾ നിസ്സാഹായതയോടെ നോക്കി നിന്നിട്ടുണ്ട് പല തവണ എല്ലാം തുറന്ന് പറയാൻ ഒരുങ്ങിയതാ ..... പക്ഷേ പേടി ആയിരുന്നു ഈ കൂടെപ്പിറപ്പിനോട് പൊറുക്കില്ലേ ഇച്ചായാ .....?" ജോയ് പൊട്ടി പൊട്ടി കരഞ്ഞതും ജോർജിന്റെ കണ്ണുകൾ നിറഞ്ഞു ദേഷ്യത്താൽ അയാളുടെ മുഖം വലിഞ്ഞു മുറുകി അന്ന കണ്ണീരോടെ ലീനയെ നോക്കിയിരുന്നു ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ സാറയുടെ കരങ്ങൾ അന്നയിൽ നിന്ന് വേർപ്പെട്ടു അവർ തളർച്ചയുടെ നിലത്തേക്ക് ഊർന്നിരുന്നു

"ജോയ് ..... എവിടെയാടാ എന്റെ കുഞ്ഞ്‌ ..... നീയൊക്കെ കൂടി അതിനെ കൊന്നോ ......" ജോയിയുടെ ഷർട്ടിൽ പിടിച്ചു എണീപ്പിച്ചുകൊണ്ട് ജോർജ് ശബ്ദമുയർത്തിയതും സാറ പ്രതീക്ഷയോടെ ജോയിയെ നോക്കി അലക്സ് കേട്ടതൊന്നും വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുന്നുണ്ട് "ആശ ..... ആശ കൊണ്ട് പോയി ..... അവർ എവിടെ ആണെന്ന് ഞങ്ങൾക്ക് അറിയില്ല ഇച്ചായാ ....." ജോയിയുടെ മറുപടി കേട്ടതും ജോർജ് അവനെ പിടിച്ചു തള്ളി അപ്പോഴേക്കും ലീനയുടെ അവസ്ഥ കൂടുതൽ മോശമായിരുന്നു മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിച്ചിറങ്ങി ജോയ് അവർക്കരികിലേക്ക് ഓടി വന്നു "അ .... അമ്മച്ചിന്ന് ..... വിളിക്ക് മോളെ ....."

അവർ വീൽ ചെയറിൽ നിന്ന് നിലത്തേക്ക് വീണുകൊണ്ട് പിടഞ്ഞുകൊണ്ട് പറഞ്ഞതും സാറാ ഞെട്ടലോടെ ലീനയെ എടുത്ത് മടിയിൽ കിടത്തി "ഒന്ന് വിളിക്ക് മോളെ ...." ജോയ് അവൾക്ക് മുന്നിൽ കൈകൂപ്പിയതും അന്ന ലീനയുടെ കൈരണ്ടും ചേർത്തുപിടിച്ചു ഉമ്മ വെച്ചു "അമ്മച്ചീ ....." അവളൊരു വിതുമ്പലോടെ വിളിച്ചതും ലീനയുടെ ചുണ്ടിൽ വേദന കലർന്ന ഒരു പുഞ്ചിരി വന്നു "എന്തിനായിരുന്നു എന്നെ അകറ്റി നിർത്തിയത് ......?" അത് ചോദിക്കുമ്പോൾ അന്ന പൊട്ടിക്കരഞ്ഞിരുന്നു പക്ഷെ അവൾക്ക് ഒരു മറുപടി പോലും കൊടുക്കാതെ ..... അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ഒന്ന് ചുണ്ട് ചേർക്കാതെ ..... ഒന്നിനും കാത്തു നിൽക്കാതെ ലീന മറ്റൊരു ലോകത്തേക്ക് ചേക്കേറി "അമ്മച്ചീ.....!!!" ലീനയുടെ ജീവന്റെ അവസാന തുടിപ്പും നിലച്ചതും ഒരു ഭ്രാന്തിയെപ്പോലെ അന്ന അലറിക്കരഞ്ഞു

 "We were so perfect... Now I’m feeling worthless... So1 lost without you... Calm me I’m nervous... Come closer come closer I know you missed the way that I hold ya Don’t say that.. It’s over Don’t say that.. We’re over Girl I would call in my life for anything As long as it makes you smile I fly cross the seven seas to be with you All I want is for you to be my boon Girl you stole my heart Like a criminal My feelings about your way More than physical In ma life all that I could see is that You’re so perfect for me...!" ചുണ്ടിൽ ഒരു പുഞ്ചിരിയുമായി ബാഗും കറക്കി സാഗർ പാട്ടും മൂളി ആടിയാടി സ്റ്റെയർ ഇറങ്ങി സ്റ്റെയർ ഇറങ്ങി വന്നതും സഞ്ജു ബാഗുമായി നിൽക്കുന്നുണ്ടായിരുന്നു അവനത് വകവെക്കാതെ മുന്നോട്ട് നടന്നു "Hey I just wanna know whats up God are you hearin’ I’m in love I wanna know just how you feel Am I dreaming or is this real? Is this real? Am I dreaming or is this real? Is this real? Am I dreaming or is this real? Is this......"

അവനു ചുറ്റും ഒന്ന് നടന്നുകൊണ്ട് അവൻ അവസാനം അവന്റെ ബാഗ് വാങ്ങി മുകളിലേക്ക് കറക്കി എറിഞ്ഞു അവിടെ നിന്നും പോയി ഒരു മൂളിപ്പാട്ടോടെ അവൻ ഡൈനിങ് ടേബിളിലേക്ക് ഇരുന്നതും സഞ്ജു അവനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് പോയി അവന്റെ ബാഗ് പോയി എടുത്തു "hmm hmm hmm hmm ......" അവൻ ഒരു മൂളലോടെ വിരലുകൊണ്ട് ടേബിളിൽ തട്ടുമ്പോഴും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു "hey mahn .... എന്താണ് പതിവില്ലാത്ത ഒരു പാട്ടൊക്കെ .....?" സരിഗ അവന്റെ തലക്ക് ഒന്ന് കൊട്ടി അവന്റെ അടുത്തു വന്നിരുന്നതും അവനൊരു ചിരിയോടെ ടേബിളിൽ ഇരുന്ന ഗ്ലാസ് എടുത്തു കറക്കി

"You and me.. You and me.. Gotta miss what we used to be Baby stay.. Please don’t leave Girl we fit so damn perfectly.... Come closer come closer I know you missed the way that I hold ya Don’t say that it’s over Don’t say that we’re over....." അവൾ പറഞ്ഞതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല ചുണ്ടിൽ ഒരു പുഞ്ചിരിയും ഒരു മൂളിപ്പാട്ടും ..... അവന്റെ ഇരുപ്പ് കണ്ട് സരിഗ ചിരിയോടെ താടക്ക് കൈ കൊടുത്തിരുന്നു പാട്ട് തീർന്നിട്ടും മൂളൽ തീർന്നിട്ടില്ലായിരുന്നു അവന്റെ മൂളൽ കേട്ടാണ് ശ്രീധർ അങ്ങോട്ട് വന്നത് അവന്റെ തോളിൽ ഒന്ന് പിടിച്ചുകൊണ്ട് ശ്രീധർ അവന്റെ അടുത്തിരുന്നു "എന്താണ് .....?" അവനെ മൊത്തത്തിൽ ഒന്ന് നോക്കി ശ്രീധർ ചോദിച്ചതും അവൻ തല ചെരിച്ചു അയാളെ നോക്കി

"Nothing dad ...." അവൻ അയാളെ നോക്കി കണ്ണിറുക്കി ചിരിച്ചു "എന്തായാലും എന്റെ പൊന്ന് മോന് എന്തോ സംഭവിച്ചിട്ടുണ്ട് ഈയിടെയായി പ്രിൻസിയുടെ വിളി ഒന്നും വരാറില്ല ....." ചെറു ചിരിയോടെ ഫുഡ് കഴിക്കുന്ന സാഗറിനെ നോക്കി ശ്രീധർ പറഞ്ഞതും അവൻ തലയുയർത്താതെ ഫുഡ് കഴിച്ചു "നീ നന്നായെന്നാ എല്ലാവരും പറയുന്നെ ....." അവനെ ചൂഴ്ന്ന് നോക്കി അയാൾ പറഞ്ഞതും സരിഗ അവനെ അടിമുടി നോക്കി "But I don’t think so .....!"

ശ്രീധർ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞതും സാഗർ മുഖമുയർത്തി നോക്കി "സസ്‌പെൻഷൻ വാങ്ങാൻ എന്തോ എനിക്ക് ഇപ്പൊ പഴേ സ്പിരിറ്റ് ഇല്ല ..... "അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് ഗ്ലാസ്സിലെ വെള്ളം ചുണ്ടോട് ചേർത്തു "എട്ടാ ..... ഞാൻ പറഞ്ഞ കാര്യം എന്തായി ......?" വസുന്ധര അവർക്കിടയിലേക്ക് വന്നുകൊണ്ട് പറഞ്ഞതും സാഗർ ഇഷ്ടക്കേടോടെ അവിടുന്ന് എണീറ്റ് കൈ കഴുകി "എന്ത് കാര്യം ....?" ശ്രീധർ സംശയത്തോടെ ചോദിച്ചു "സാഗറും സരിഗയും തമ്മിലുള്ള വിവാഹക്കാര്യം ......!!"..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story