സാഗരം സാക്ഷി...❤️: ഭാഗം 13

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എനിക്ക് എന്റെ മോളെ വേണം റോയ് (അലക്സ് ) ..... എനിക്ക് വേണം എന്റെ കുഞ്ഞിനെ ...... എന്റെ മോളെ എനിക്ക് കൊണ്ട് താ ..... എന്റെ മോള് ..... എന്റെ മോള് ..... എനിക്ക് വേണോടാ അവളെ ..... അവള് അവള് എന്റെ മോളല്ലേ ..... അവളുടെ ജീവൻ ആദ്യമായി തുടിച്ചത് എന്റെ ഈ വയറ്റിലല്ലേ ..... എല്ലാരും കൂടി എന്നെ ചതിച്ചില്ലേ ..... എന്റെ കുഞ്ഞിനെ തട്ടിപ്പറിച്ചില്ലേ ....." സാറ ഒരു ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞതും അന്ന സാറയെ നോക്കി ചുണ്ട്‌ കടിച്ചു പിടിച്ചു വിതുമ്പി അവൾ കണ്ണീരോടെ ജോയിയെ നോക്കി അത് കണ്ടതും ജോർജ് വന്ന് അവളെ ചേർത്ത് പിടിച്ചു ..... അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു

""ഇച്ചായ ...... എന്റെ കുഞ്ഞിനെ കിട്ടിയില്ലെല് കര്‍ത്താവാണേ ഈ സാറ പിന്നെ ജീവിച്ചിരിക്കില്ല ....."കരഞ്ഞു കരഞ്ഞു തളർന്നിരുന്നെങ്കിലും സാറയുടെ ശബ്ദം ഉറച്ചതായിരുന്നു ജോർജ് അന്നയെ ഒന്ന് ചേർത്തു പിടിച്ചു "സാറാ ..... പ്ലീസ്‌ ....." ജോർജ് വേദനയോടെ സാറയെ നോക്കി "പപ്പാ ....." അന്ന ജോർജിന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞത് നോക്കി ജോയ് വേദനയോടെ നിന്നു സാഗറിനും ജീവക്കും സംഭവിക്കുന്നതൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല "ജോയിച്ചാ ..... എന്റെ കുഞ്ഞിനെ എനിക്ക് തിരികെ തന്നില്ലെങ്കിൽ ഒന്നിനേം വെറുതെ വിടില്ല ..... സാറയാ പറയുന്നേ ....."

സാറ നിറഞ്ഞു ചുവന്ന കണ്ണുകളോടെ പറഞ്ഞതും ജോയ് തലതാഴ്ത്തി നിന്നു അന്നക്ക് ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവൾ ജോർജിന്റെ കൈ തട്ടി തെറിപ്പിച്ചു മുകളിലേക്ക് ഓടി "മോളെ ....." ജോർജും ജോയിയും ഒരുപോലെ അലറിക്കൊണ്ട് അവൾക്ക് പിന്നാലെ ഓടി "അന്നാ ....." അലക്സ് ഓടിയതും പിന്നാലെ സാഗറും ജീവയും ഓടി സാറ എല്ലാം കണ്ട് തലയിൽ കൈ വെച്ച് പൊട്ടിക്കരഞ്ഞു നിലത്തേക്കിരുന്നു ജോർജും ജോയിയും ഒക്കെ അവൾക്ക് പിന്നാലെ ടെറസ്സിലേക്ക് ഓടിക്കയറി അന്ന ഓടിപ്പോയി ടെറസ്സിന്റെ കൈവരിയിൽ ചാടിക്കയറിയതും എല്ലാവരും ഒന്ന് ഭയന്നു കണ്ണുകളടച്ചു താഴേക്ക് ചാടാൻ നിന്ന അന്നയെ അലക്സ് പിടിച്ചു വലിച്ചു താഴെയിട്ടു അവളൊന്ന് നേരെ നിൽക്കും മുന്നേ അവളുടെ കരണം പുകച്ചു അവനൊന്ന് കൊടുത്തു

"റോ ..... റോയിച്ചായാ ....." അന്ന കവിളിലും കൈ വെച്ച് നിറകണ്ണുകളോടെ അവളെ നോക്കിയതും അവൻ അവളെ ചേർത്ത് പിടിച്ചു "എന്തിനാടി ..... നമ്മുടെ മമ്മ അല്ലെ ..... വിഷമം കൊണ്ട് പറയുന്നതാണ് ....." അവന്റെ മുഖത്ത് വേദന നിറഞ്ഞു .... അവൾ അത് കേട്ട് പൊട്ടിക്കരഞ്ഞു പോയി "കണ്ടില്ലേ ജോയ് .... നിങ്ങൾ ചെയ്ത പാപം ഇപ്പൊ എത്ര ജീവിതങ്ങളാണ് തകർത്തത്‌ ..... ആർക്ക്‌ വേണ്ടിയാണോ നിങ്ങൾ ഇത് ചെയ്തത് അവൾ തന്നെ സ്വയം ജീവൻ ഒടുക്കാൻ നോക്കി ഇന്ന് ..... സ്വത്തിന്റെ പേരിൽ ഇത്രയും വലിയ ഒരു കന്നന്തിരിവ്‌ ഈ കൂടെപ്പിറപ്പിനോട് തന്നെ കാണിക്കണമായിരുന്നോ ജോയ് .....? "

ജോർജിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് പൊട്ടിക്കരയാൻ അയാൾക്കായുള്ളു "നീ എന്താ കരുതിയെ ..... എന്റെ സമ്പാദ്യം എന്റെ മക്കൾക്ക് മാത്രമായി പകുത്തു കൊടുക്കുന്ന സ്വാർത്ഥനാണ് ഞാനെന്നോ .....? അല്ല ജോയ് ..... എന്റെ മക്കൾ വളരുന്നത് പോലെ തന്നെ ഇവളും വളർന്നേനെ ..... കാരണം ഇവളും ഞങ്ങടെ ചോരയാ ...... വേർതിരിവ് കാണിക്കാൻ ജോർജ് പഠിച്ചിട്ടില്ലടാ ....!" അന്നയെ ചേർത്ത് പിടിച്ചു ജോർജ് പറഞ്ഞതും ജോയ് നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു "നിനക്കറിയില്ലേ ജോയ് ..... ഞങ്ങളുടെ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സാറ എത്രയൊക്കെ പോരാടി ..... എത്ര കണ്ണീരൊഴുക്കി ..... കുഞ്ഞു ആശയുടെ ഉള്ളിൽ വളർന്നപ്പോഴും അവൾക്ക് ആധിയായിരുന്നു .....

എത്ര നോമ്പും നേർച്ചയും നോറ്റവളാ അവൾ ..... അവളുടെ ജീവനായിരുന്നു ഞങ്ങടെ മോള് ..... എന്നിട്ട് എല്ലാവരും കൂടി അവളെ തോൽപ്പിച്ച് കളഞ്ഞല്ലോടാ ......?" ജോർജിന്റെ ശബ്ദത്തിൽ വേദന പടർന്നു "പക്ഷേ നീ ചെയ്ത തെറ്റിന് ഒരിക്കലും അന്നമോളെ ഞങ്ങൾ ശിക്ഷിക്കില്ല ..... സ്വന്തമല്ലെന്ന് അറിയാതെ ഇത്രയും വർഷം നെഞ്ചിലിട്ടാ ഇവളെ വളർത്തിയത് ..... ഇനിയും അങ്ങനെ തന്നെ ആയിരിക്കും .... ഞങ്ങടെ മകളായി തന്നെ ഇവൾ ജീവിക്കും ...." ജോർജിന്റെ തീരുമാനം ഉറച്ചതായിരുന്നു ഒരുകൈകൊണ്ടു അയാൾ അന്നയെ ചേർത്ത് പിടിച്ചു "നീ ഇവളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ജോയ് ....

ജന്മം കൊടുത്ത അപ്പനെയും അമ്മയെയും അറിയാതെ മറ്റൊരാൾക്ക് ആ സ്ഥാനം കൊടുക്കേണ്ടി വന്ന ഇവളോട് എന്ത് പ്രായശ്ചിത്തമാണ് നീ ഇനി ചെയ്യുക ..... എല്ലാമറിയുമ്പോ ഇവളുടെ മനസ്സ് എത്രത്തോളം വേദനിച്ചിട്ടുണ്ടാവും ..... ഓർത്തോ നീ .....? ഒരുപക്ഷെ അതുപോലെ തന്നെയാവില്ലേ ഇപ്പൊ എന്റെ മോളും ജീവിക്കുന്നത് .....അച്ഛനും അമ്മയും ഇല്ലാത്ത ഒരു അനാഥയെപ്പോലെ അല്ലെങ്കിൽ മറ്റൊരാളുടെ മകൾ ആയി ..... സ്വന്തം അച്ഛനും അമ്മയും അവരാണെന്ന് വിശ്വസിച്ചു ജീവിക്കുന്നു ..... സത്യങ്ങളൊക്കെ അറിയുമ്പോ ഇന്ന് ഇവൾ ചെയ്തത് തന്നെ ആയിരിക്കില്ല അവളും ചെയ്യുക ..... ഇത്രയൊക്കെ പാപം ചെയ്തു കൂട്ടിയില്ല ജോയ് നീ ..... ഒക്കെ ക്ഷമിക്കാം ഞാൻ ..... പൊറുക്കാം .....

പക്ഷെ ഒന്നെനിക്ക് അറിയണം ജോയ് ..... എവിടെയാ എന്റെ കുഞ്ഞ്‌ ......?" ഒരു അച്ഛന്റെ വേദന ജോയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു പക്ഷെ ഇന്നയാൾ നിസ്സഹായനാണ് "ഇച്ചായാ ..... മാപ്പ് ചോദിക്കാൻ ഈ പാപിക്ക് അർഹത ഇല്ലാ ..... അത്യാഗ്രഹം എന്റെ കണ്ണുകളെ മറച്ചപ്പോൾ ഒരു പാപിയാകേണ്ടി വന്നു എനിക്ക് പറയാം ..... ഒക്കെ പറയാം ..... അതിലൂടെ ഇച്ചായന്റെ കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞാൽ എന്റെ പാപഭാരം കുറയും ..... നീറി നീറി ജീവിക്കാൻ വയ്യിച്ചായാ ....." ജോയ് കണ്ണുകൾ അമർത്തി തുടച്ചു .....

ഓർക്കാൻ ആഗ്രഹിക്കാത്ത ആ പഴയകാലം മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് അയാൾ പറഞ്ഞു തുടങ്ങി "ലീന ഗർഭിണി ആണെന്നറിഞ്ഞപ്പോൾ എല്ലാവരും അവളെ ഒരു രാജകുമാരിയെപ്പോലെയാണ് കൊണ്ട് നടന്നത് ഏട്ടത്തി സഹിതം അവളെ കൈവെള്ളയിലാണ് കൊണ്ട് നടന്നത് ..... എല്ലാവരും അവളെ അത്രമേൽ ശ്രദ്ധിച്ചിരുന്നു പക്ഷെ വൈകാതെ ഏട്ടത്തി കൂടി ഗർഭിണി ആയപ്പോൾ ലീനക്ക് കിട്ടേണ്ട സ്നേഹവും പരിചരണവും ഒക്കെ പങ്കിട്ടു പോയി അതവളെ തെല്ലൊന്നുമല്ല സങ്കടപ്പെടുത്തിയത് എന്നും പരാതിയാണവൾക്ക് ..... പലപ്പോഴും ഞാനവളെ സമാധാനിപ്പിച്ചു വിട്ടിട്ടുണ്ട് ഏടത്തിയുടെ പ്രെഗ്നൻസിയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയതും എല്ലാവരുടെയും ശ്രദ്ധ ഏട്ടത്തിയിലേക്ക് മാത്രമായി ഒതുങ്ങി ലീനയെ ആരും ശ്രദ്ധിക്കാതായി .....!

ഏട്ടത്തി വലിയ വീട്ടിലെ പെണ്ണായതുകൊണ്ടാണ് ഈ മുൻഗണന എന്ന ചിന്ത അവളിൽ ഉണ്ടായി അവളുടെ ഉള്ളിൽ അപകർഷതാബോധം ഉടലെടുത്തു ചിന്തകൾ പലവഴിയായി ..... ഞങ്ങടെ കുഞ്ഞു ജനിച്ചാൽ ലീനയെ അവഗണിക്കുന്നത് പോലെ കുഞ്ഞും കടുത്ത അവഗണന നേരിടേണ്ടി വരുമെന്ന് അവൾ ഭയന്നു കൂടാതെ ഇച്ചായന്റെയും ഏട്ടത്തിയുടെയും പേരിലുള്ള ഇട്ട് മൂടാനുള്ള സ്വത്തിൽ നിങ്ങളുടെ മക്കൾ മുങ്ങിത്താഴുമ്പോൾ തന്റെ കുഞ്ഞ്‌ ഒന്നുമില്ലാത്തവളെ പോലെ മാറിനിന്ന് അത് കാണേണ്ടി വരുമെന്ന് അവൾ ചിന്തിച്ചു

ചിന്തകൾ കാടുകയറിയപ്പോൾ അവളെ ഞാൻ പലതവണ വിലക്കി പക്ഷെ ഒരിക്കൽ ഓഫീസിൽ എന്തോ പ്രശ്നം നടന്നപ്പോൾ ഞാൻ എന്റെ കീഴുദ്യോഗസ്ഥനെ പരസ്യമായി തല്ലി അതിൽ ന്യായം അയാളുടെ ഭാഗത്തായിരുന്നു ..... അതിന്റെ പേരിൽ ഇച്ചായൻ എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ നിന്നും ഇറക്കി വിട്ടത് ഓർക്കുന്നില്ലേ ....? അന്ന് ലീന എന്നോട് പറഞ്ഞു പണമില്ലെങ്കിൽ നായക്ക് സമമാണ് നമ്മളെന്ന് ഇന്ന് താൻ അപമാനിക്കപ്പെട്ടതുപോലെ നാളെ നമ്മുടെ കുഞ്ഞു അപമാനിക്കപ്പെടുമെന്നുമൊക്കെ അവൾ പറഞ്ഞു ആ നിമിഷം ഏത് വിധേനയും ഒരു സമ്പന്നൻ ആവണമെന്ന ചിന്തയായിരുന്നു

എനിക്ക് അതിന് ലീന കണ്ടുവെച്ച മാർഗമായിരുന്നു കുട്ടികളെ തമ്മിൽ മാറ്റുക എന്നത് ആദ്യമൊന്നും എനിക്ക് അതിന് ഒട്ടും സമ്മതമില്ലായിരുന്നു ..... പിന്നീട് ചിന്തിച്ചപ്പോൾ എന്റെ അത്യാഗ്രഹം മനസ്സിനെ കല്ലാക്കി പക്ഷെ ഞങ്ങളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു കുഞ്ഞുങ്ങളെ എങ്ങനെ മാറ്റും എന്നത് .....! പക്ഷെ അതിനും ഞങ്ങൾക്ക് മുന്നിൽ ഒരു വഴി തെളിഞ്ഞു വന്നു ആശയുടെ വരവ് ഞങ്ങളിൽ പുത്തൻ പ്രതീക്ഷയുണർത്തി ലീന ആശയുമായി കൂടുതൽ അടുത്തു .....

ഓരോന്ന് പറഞ്ഞു കുഞ്ഞുമായി ആശക്ക് പിരിയാനാവാത്ത സ്നേഹബന്ധം വളർത്തിയെടുക്കാൻ ലീനക്ക് സാധിച്ചു ലീന ആശയെ അത് അവളുടെ കുഞ്ഞാണെന്ന് പറയുന്ന അവസ്ഥയിൽ എത്തിച്ചിരുന്നു ഒടുവിൽ കുഞ്ഞിനെ വിട്ട് കൊടുക്കാൻ ആശക്ക് കഴിയില്ല എന്ന അവസ്ഥ വന്നതും ലീന അവളോട് കുഞ്ഞിനേയും കൂട്ടി പൊയ്ക്കോളാൻ പറഞ്ഞു ഇച്ചായന്റെ കാറുമായി പോയ ഞാൻ മനഃപൂർവം ഒരു ആക്സിഡന്റ് create ചെയ്തു ..... അതിന്റെ പേരിലുണ്ടായ കേസും വഴക്കുമായി ഇച്ചായനും ഏട്ടത്തിയും ഓടി നടന്ന സമയം ഞങ്ങൾ എല്ലാം പ്ലാൻ ചെയ്തു പ്രതീക്ഷിച്ചതു പോലെ തന്നെ ലീനക്ക് പെയിൻ തുടങ്ങി ലീനയെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും ആശക്കും പെയിൻ വന്നിരുന്നു

അങ്ങനെ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും രണ്ട് പെണ്മക്കളെ പ്രസവിച്ചു പ്രസവം കഴിഞ്ഞ ഉടനെ ഞങ്ങളുടെ സഹായത്താൽ ആശ കുഞ്ഞിനൊപ്പം അവിടം വിട്ടു ഏട്ടത്തി ഇച്ചായന്റെ കേസും മറ്റുമായി ഓടി നടന്നത് കൊണ്ട് ഇതൊന്നും അറിഞ്ഞിരുന്നില്ല കുഞ്ഞു ജനിച്ചതറിഞ്ഞു ഓടിയെത്തിയ ഇച്ചായനും ഏട്ടത്തിക്കും മുന്നിൽ ഞങ്ങടെ കുഞ്ഞിനെയാണ് ഞാൻ നീട്ടിയത് എന്റെ കുഞ്ഞ്‌ മരിച്ചു പൊയെന്നും ഡോക്ടറുടെ സഹായത്താൽ ഞാൻ എല്ലാവരെയും വിശ്വസിപ്പിച്ചു ഏട്ടത്തിയടക്കം പലരും ആശയെ അന്വേഷിച്ചു .....

നാണക്കേട് ഭയന്നും അവളുടെ ഭാവിയെ ഓർത്തും അവളുടെ സഹോദരൻ അവളെയും കൂട്ടി നാട് വിട്ടെന്നും ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു ഒടുവിൽ എല്ലാം ഞങ്ങൾ ആഗ്രഹിച്ചത് പോലെ തന്നെ നടന്നു ..... പക്ഷെ കർത്താവിന് നിരക്കാത്തതാണെന്ന് ഞാൻ ഓർത്തില്ലിച്ചായാ ...." ഒരു കഥപോലെ പറഞ്ഞു തുടങ്ങിയ ജോയ് ജോർജിന് മുന്നിൽ കൈകൂപ്പി നിന്നു "നിന്റെ കുഞ്ഞിനെ നിന്റെ കൺവെട്ടത്ത് ഇട്ടിട്ട് എന്റെ കുഞ്ഞിനെ മാത്രം എന്തിനാടാ നീ ....?" ജോർജിന്റെ ശബ്ദമിടറി "എന്റെ മകളായി വളർത്തിയാൽ പിടിക്കപ്പെടുമെന്ന ഭയം ഞങ്ങൾക്കുണ്ടായിരുന്നു ....."ജോയ് തലകുനിച്ചതും എല്ലാം കേട്ട് നിന്ന സാറ പാഞ്ഞു വന്ന് ജോയിയെ പിടിച്ചു തള്ളി

"ഞങ്ങളോട് തന്നെ വേണമായിരുന്നോ ജോയിച്ചാ ഈ ചതി .....?" അവരുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു "എനിക്ക്‌ ഇന്ന് തന്നെ എന്റെ കുഞ്ഞിനെ കാണണം ..... വരുന്നവർക്ക് എന്റൊപ്പം വരാം ..... ആരും വന്നില്ലേലും ഒറ്റക്ക്‌ പോകും സാറ...." ഇരുകൈ കൊണ്ടും കണ്ണ് തുടച്ചു വാശിയോടെ മുന്നോട്ട് നടന്നതും ജോർജ് അവരുടെ കൈയിൽ പിടിച്ചു "ഞാൻ അവളുടെ അപ്പനാണ് സാറാ ..... വിട്ട് കളയാൻ കഴിയില്ല എനിക്ക്‌ ....." അയാൾ ചുവന്ന കണ്ണുകളോടെ പറഞ്ഞതും സാറ അയാളുടെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു "ആശ എവിടെയാണെന്ന് നമുക്കറിയില്ല ..... പക്ഷെ അവളുമായി ബന്ധമുള്ള ആരെയെങ്കിലും ട്രേസ് ചെയ്യാൻ നമുക്ക് സാധിക്കും .....

"അതും പറഞ്ഞു സാറയെ ചേർത്ത് പിടിച്ചു ജോർജ് മുന്നോട്ട് നടന്നു "പപ്പാ ഞങ്ങളുമുണ്ട് ....." അലക്സ് ആയിരുന്നു അത് പറഞ്ഞത് ജോയ് പറഞ്ഞ കഥയിൽ നിന്ന് ഏകദേശം കാര്യങ്ങളൊക്കെ അവർക്ക് മനസ്സിലായിരുന്നു "ജോയ്‌ മോളെ നോക്കിക്കോണം ..... ഞങ്ങൾ മടങ്ങി വരുന്നത് വരെ അന്ന നിന്റെ ഉത്തരവാദിത്വമാണ് ......" അതും പറഞ്ഞു സാറയെ കൂട്ടി ജോയ് മുന്നേ നടന്നു പിന്നാലെ അലെക്സും ജീവയും സാഗറും  "അന്ന എന്താടി വരാഞ്ഞേ ....?" ക്ലാസ്സിൽ നിന്ന് സർ പോയപ്പോ ജെറിയാണ് അത് ചോദിച്ചത് "ആവോ അറിയില്ല .... ഞാൻ വിളിച്ചു നോക്കി ബട്ട് നോ റെസ്പോൺസ് ....." അമ്മു അവനെ നോക്കി കൈമലർത്തി അതിന് അവനൊന്ന് മൂളി അപ്പോഴേക്കും പരിചയമില്ലാത്ത ഒരു കുട്ടി ആ ക്ലാസ്സിലേക്ക് കയറി വന്നു എല്ലാവരും അവളെ സംശയിച്ചൊന്ന് നോക്കിയതും അവളൊന്ന് പുഞ്ചിരിച്ചു അവൾക്ക് പിന്നാലെ ക്ലാസ്സിലേക്ക് വന്ന ആനന്ദ്‌ അവളെ അകത്തേക്ക് വിളിച്ചു

"friends ..... ഇന്ന് പുതിയൊരു മെമ്പർ കൂടി ജോയിൻ ചെയ്യുവാണ് .....Her name is Merin .... എന്നാൽ പിന്നെ മെറിൻ പോയി ഇരുന്നോളു ....." ആനന്ദ് പുഞ്ചിരിയോടെ പറഞ്ഞതും അവൾ പോയി ഇരുന്നത് സാക്ഷി ഇരുന്ന ബെഞ്ചിലാണ് ആനന്ദ് ക്ലാസ് തുടങ്ങിയതും എല്ലാവരും ശ്രദ്ധയോടെ ഇരുന്നു "താനെന്താ ലേറ്റ് ആയെ ജോയിൻ ചെയ്യാൻ .....ക്ലാസ് ഒക്കെ ഒരുപാട് മിസ് ആയല്ലോ ....." ആനന്ദ് പോയപ്പോൾ അമ്മുവാണ് അത് പറഞ്ഞത് "അതിന് ഞാൻ വന്നത് പഠിക്കാനല്ല ..... ചിലർക്കുള്ള മറുപടിയായിട്ടാണ് ..... ചില കണക്കുകൾ തീർക്കാനുണ്ട് ....." അവളുടെ മുഖത്തു ഒരു പുഞ്ചിരി വന്ന് നിറഞ്ഞതും അമ്മുവും സാക്ഷിയും പരസ്പരം നോക്കി ഫോൺ ബാഗിലിരുന്ന് വൈബ്രേറ്റ് ചെയ്തതും മെറിൻ അത് എടുത്ത് നോക്കി "മമ്മാ ....."

മോം എന്ന പേരിനൊപ്പം ഡിസ്‌പ്ലേയിൽ തെളിഞ്ഞുവന്നു ഒരു സുന്ദരിയായ സ്ത്രീയുടെ ഫോട്ടോ നോക്കി അവൾ പുഞ്ചിരിയോടെ ഉരുവിട്ടു "ഇതാരാ അമ്മയാണോ .....?" കണ്ണും വിടർത്തി ആ ഫോട്ടോ നോക്കി സാക്ഷി ചോദിച്ചതും അവളൊന്ന് പുഞ്ചിരിച്ചു "മ്മ് അതെ ....." മെറിൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു "നല്ല സുന്ദരിയാട്ടോ .... എന്താ പേര് ....?" അമ്മു ഫോട്ടോ നോക്കിക്കൊണ്ട് ചോദിച്ചതും മെറിൻ ആ കാൾ disconnect ചെയ്തുകൊണ്ട് അവർക്ക് നേരെ തിരിഞ്ഞു "ജെസീക്ക ......!!!" പുഞ്ചിരിയോടെ അത് പറയുമ്പോഴും മനസ്സിൽ എന്തൊക്കെയൊ കണക്ക് കൂട്ടുന്നുണ്ടായിരുന്നു അവൾ.  ആശയെ കുറിച്ച് സാറക്ക് അറിയുന്ന ഡീറ്റെയിൽസ് ഒക്കെ ഉപയോഗിച്ച് ജോർജ് പൊലിസിന്റെ സഹായം തേടി

പോലീസിന്റെ സഹായത്തോടെ അവർ എത്തി നിന്നത് ശിവരാമന്റെ (ആശയുടെ ഭർത്താവ് )വീടിന് മുന്നിലാണ് ശിവരാമന്റെ അമ്മ മുറ്റത്തു തന്നെ നിൽപ്പുണ്ടായിരുന്നു കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ശിഖയെ കണ്ടുകൊണ്ടാണ് സാറ പുറത്തേക്ക് വന്നത് ശിഖയെ കണ്ടതും സാറ ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മ വെച്ചു അത് കണ്ടതും ജോർജ് അവരെ പിടിച്ചു മാറ്റി കണ്ണുകളിലൂടെ സാറയെ ശാസിച്ചുകൊണ്ട് ജോർജ് ശിഖക്ക് നേരെ തിരിഞ്ഞു "മോളെ ഈ ആശ ....?" ഞെട്ടലോടെ നിൽക്കുന്ന ശിഖയോട് ജോർജ് ശാന്തമായി ചോദിച്ചതും അവൾ സാറയിൽ നിന്ന് നോട്ടം അയാളിലേക്ക് മാറ്റി അലെക്സും സാഗറും ജീവയും അവരെ തന്നെ നോക്കി നിൽപ്പുണ്ട് "എന്റെ ... എന്റെ അമ്മയാ ...." അവളത് പറയലും സാറ മുന്നോട്ട് വന്ന് ശിഖയെ അണച്ച് പിടിച്ചു "അല്ല ..... ആശ നിന്റെ അമ്മ അല്ല ..... ഞാനാ .... ഞാനാ നിന്റെ അമ്മ ....." .............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story