സാഗരം സാക്ഷി...❤️: ഭാഗം 14

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മോളെ ഈ ആശ ....?" ഞെട്ടലോടെ നിൽക്കുന്ന ശിഖയോട് ജോർജ് ശാന്തമായി ചോദിച്ചതും അവൾ സാറയിൽ നിന്ന് നോട്ടം അയാളിലേക്ക് മാറ്റി അലെക്സും സാഗറും ജീവയും അവരെ തന്നെ നോക്കി നിൽപ്പുണ്ട് അവൾ സാഗറിനെ ഒന്ന് നോക്കിക്കൊണ്ട് ജോർജിന്റെ നേർക്ക് തിരിഞ്ഞു "എന്റെ ... എന്റെ അമ്മയാ ...." അവളത് പറയലും സാറ മുന്നോട്ട് വന്ന് ശിഖയെ അണച്ച് പിടിച്ചു "അല്ല ..... ആശ നിന്റെ അമ്മ അല്ല ..... ഞാനാ .... ഞാനാ നിന്റെ അമ്മ ....."ശിഖയെ തുരുതുരാ ഉമ്മ വെച്ചുകൊണ്ട് സാറ പറഞ്ഞതും ശിഖ ഞെട്ടലോടെ അവരെ നോക്കി അപ്പോഴേക്കും അച്ഛമ്മ വന്ന് സാറയെ പിടിച്ചു മാറ്റി "നിങ്ങളൊക്കെ ആരാ ..... വീട്ടിൽ കയറി വന്ന് തോന്നിയതൊക്കെ വിളിച്ചു പറയുവാണോ .....?"

അവർ ദേഷ്യത്തോടെ സാറയെ പിന്നിലേക്ക് തള്ളി പിന്നോട്ട് വേച്ചുപോയ സാറയെ ജോർജ് താങ്ങിപ്പിടിച്ചു ദേഷ്യത്തോടെ അവർക്ക് നേരെ പാഞ്ഞ അലെക്സിനെ സാറ പിടിച്ചു വെച്ചു അപ്പോഴേക്കും ശിവരാമൻ പുറത്തേക്ക് ഇറങ്ങി വന്നിരുന്നു ജോർജ് ശിവരാമനെ വിളിച്ചു കുറച്ചു മാറി നിന്ന് ഉണ്ടായതൊക്കെ പറഞ്ഞു കേൾപ്പിച്ചതും അതൊക്കെ കേട്ട് അങ്ങോട്ട് വന്ന അച്ഛമ്മയും ശിഖയും ശിവരാമനൊപ്പം ഞെട്ടി അവർ അന്വേഷിച്ചു വന്നത് സാക്ഷിയെയാണെന്ന് അവർക്ക് കൃത്യമായി മനസ്സിലായിരുന്നു "അതിന് ഇവൾ എന്റെ ......" ശിവരാമൻ എന്തോ പറയാൻ വന്നതും അച്ഛമ്മ അയാളെ പിടിച്ചു വലിച്ചു അവിടെ നിന്നും മാറി നിന്നു അവർ പോയതും സാറ ഓടി വന്ന് ശിഖയെ കെട്ടിപ്പിടിച്ചു .....

അവളുടെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി ശിഖക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു ..... പക്ഷെ എന്തോ ഒന്നിനും നാവ് പൊങ്ങിയില്ല മനസ്സിൽ വല്ലാത്തൊരു മരവിപ്പ് മാത്രമായിരുന്നു തന്റെ അമ്മ തെറ്റുകാരിയല്ലെന്ന് തെളിഞ്ഞിരിക്കുന്നു ..... ചെയ്യാത്ത തെറ്റിന്റെ പേരിൽ അച്ഛനും അച്ഛമ്മയും ഒരുപാട് അവഗണിഗിച്ചിട്ടുണ്ട് ആ പാവത്തിനെ ..... അമ്മയെയും ചേച്ചിയെയും ഒരുപാട് ക്ഷപിച്ചിട്ടുണ്ട് പക്ഷെ നിരപരാധിത്യം തെളിഞ്ഞപ്പോൾ അത് കാണാൻ അമ്മ ഇല്ല ..... ഉറ്റവർ തേടി വന്നത് അറിയാൻ ചേച്ചിയും ഇല്ല അവളുടെ ഉള്ളിൽ നിന്ന് ഒരു നേർത്ത വിതുമ്പൽ പുറത്തേക്ക് വന്നു "നീ എന്താ അവരോട് പറയാൻ തുടങ്ങിയത് ....?"

അവർ ശബ്ദമടക്കി ശിവരാമനോട് ചോദിച്ചു "അമ്മേ ..... അമ്മ കേട്ടില്ലേ ..... എന്റെ ആശ .... അവൾ ..... അവൾ ഒരു തെറ്റും ചെയ്തിട്ടില്ല ..... ഒരു തെറ്റും ചെയ്യാത്ത അവളെയും മോളെയും നമ്മൾ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ഒരുപാട് നോവിച്ചു ഇന്നെനിക്ക് എന്റെ ആശയെ നഷ്ടപ്പെട്ടിരിക്കുന്നു ..... എല്ലാം എല്ലാം എന്റെ തെറ്റാ ....! അവരോട് ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യേണ്ട സമയം ആയിരിക്കുന്നു ..... അവളിപ്പോ അജയനൊപ്പമാണെന്ന് അവർ അറിയണം ..... ഇത്രയും കാലം നഷ്ടപ്പെട്ട സന്തോഷം ഇനിയെങ്കിലും അവൾക്ക് കിട്ടണം ...." ശിവരാമൻ കണ്ണും തുടച്ചു തിരികെ നടന്നതും അച്ഛമ്മ അയാളെ പിടിച്ചു വെച്ചു "വിഡ്ഢിത്തം പറയാതെ ശിവാ .....

അവർ പറഞ്ഞത് കേട്ടില്ലേ നീ ..... ഇട്ട് മൂടാനുള്ള സമ്പത്തുണ്ട് അവരുടെ പക്കൽ ..... നിന്റെ മകൾ അന്നും ഇന്നും ആ സാക്ഷിയെക്കാൾ നന്നായി തന്നെയാ ജീവിക്കുന്നത് നാളെ അവളൊരു രാജകുമാരിയെപ്പോലെ ജീവിക്കുന്നതും നോക്കി നിന്റെ മകൾക്ക് ചങ്ക് പൊട്ടി നിൽക്കേണ്ടി വരും ..... ആ അസത്തിനു മുന്നിൽ നമ്മുടെ ശിഖ ഒന്നുമല്ലാതായിപ്പോകും അത് നിനക്ക് കാണണോ ശിവാ .....?" അവർ പറയുന്നത് കേട്ട് ശിവരാമന്റെ മുഖം ചുളിഞ്ഞു "അമ്മ എന്താ ഈ പറഞ്ഞു വരുന്നേ .....? എനിക്ക് മനസ്സിലാകുന്നില്ല .....?" അയാൾ അല്പം ദേഷ്യത്തോടെ ചോദിച്ചതും അവർ നിഗൂഢമായി ചിരിച്ചു "ആശ പ്രസവിച്ച കുരിശിങ്കൽ തറവാട്ടിലെ അനന്തരാവകാശി സാക്ഷി അല്ല ..... നമ്മുടെ ശിഖയാണ് ....."

ഒരു വന്യമായ ചിരിയോടെ അവർ പറഞ്ഞതും ശിവരാമൻ ഒന്ന് ഞെട്ടി "അമ്മേ .....!!!" ശിവരാമൻ ദേഷ്യത്തോടെ വിളിച്ചതും അവർ അയാളുടെ ഇരുകൈയും ചേർത്ത് പിടിച്ചു "ശിവാ ..... നീ ഒന്ന് ആലോചിച്ചു നോക്ക് ..... നമ്മുടെ ശിഖ ഒരു രാജകുമാരിയെപ്പോലെ ജീവിക്കുന്നത് കാണുന്നതിലും വലുതായിട്ട് നമുക്ക് എന്താ ഉള്ളത് .....? അവളുടെ സന്തോഷത്തിന് വേണ്ടിയല്ലേ നീ ജീവിക്കുന്നത് തന്നെ ....? സാക്ഷിക്ക് എന്തോ ആക്സിഡന്റ് പറ്റിയെന്നല്ലേ ആ ആശയുടെ ആങ്ങള പറഞ്ഞത് ..... അവൾ ആ അപകടത്തിൽ തന്നെ തീർന്നു കാണും ..... അല്ലെങ്കിൽ അവർ അവളെ ഇവിടെ എത്തിക്കില്ലായിരുന്നോ .....?" ഓരോന്ന് പറഞ്ഞു അവർ ശിവരാമനെ കുഴപ്പിക്കാൻ ശ്രമിച്ചു "ശിവാ ഇതിൽ ഒരു തെറ്റുമില്ല .....

മകളില്ലാത്ത ഒരു സ്ത്രീക്ക് നിന്റെ കുഞ്ഞിനെ കൊടുത്തു ഒരു സൽകർമ്മം ചെയ്യുന്നു ..... അത്രേ ഉള്ളു .....! ഇന്ന് നീ എന്റെ കൂടെ നിന്നാൽ നിന്റെ കുഞ്ഞു ഒരു റാണിയെ പോലെ ജീവിക്കുന്നത് നിനക്ക് കാണാം ..... അവൾക്കൊപ്പം നമ്മളും വളരും .... എല്ലാം കൊണ്ടും നമുക്ക് ലാഭം മാത്രം ....." അവരുടെ പ്രലോഭനം നിറഞ്ഞ വാക്കുകളിൽ ശിവരാമൻ വീണുപോയിരുന്നു ശിഖയുടെ നല്ല ജീവിതം മാത്രമായിരുന്നു അയാളുടെ ജീവിതലക്ഷ്യം ..... തന്റെ തുച്ഛമായ ശമ്പളത്തിൽ നിന്ന് തന്റെ മക്കൾക്ക് നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ കഴിയില്ലെന്ന് അയാൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു "പക്ഷെ അമ്മേ ..... ശിഖ അവരോട് സത്യം പറയില്ലേ .....?"

അയാളുടെ സംശയത്തിന് നിഗൂഢമായ ഒരു പുഞ്ചിരിയായിരുന്നു മറുപടി "ഇത്രയൊക്കെ പ്ലാൻ ചെയ്യാമെങ്കിൽ അവളെ വരുതിയിലാക്കാനും എനിക്ക് പറ്റും ശിവാ ..... അവൾ അവരോട് എല്ലാം വിളിച്ചു പറയുന്നതിന് മുന്നേ നീ വാ ....." അയാളുടെ കൈയും പിടിച്ചു അവർ ധൃതിയിൽ മുന്നോട്ട് നടക്കുമ്പോൾ എല്ലാം കേട്ട് പിന്നിൽ നിന്ന അലക്സിനെ അവർ കണ്ടിരുന്നില്ല എല്ലാം കേട്ടപ്പോ രണ്ടിന്റെയും ചെവിക്കല്ല് അടിച്ചിളക്കാനാണ് അവനു തോന്നിയത് പക്ഷെ അവൻ അതിന് മുതിരാതെ പതിയെ അവരുടെ അടുത്തേക്ക് നടന്നു അച്ഛമ്മ ശിഖയെ വിളിച്ചു അകത്തേക്ക് പോകുന്നത് അലക്സ് പകയോടെ നോക്കുന്നത് കണ്ട് ജോർജിനു സംശയം തോന്നി

ശിഖ അവരുടെ മകളാണെന്ന് ശിവരാമൻ സമ്മതിച്ചപ്പോൾ സാറയുടെ മുഖത്തുണ്ടായിരുന്നു സന്തോഷം അലക്സിനെ തളർത്തിക്കളഞ്ഞു അവന്റെ മുഖത്തെ ഭാവമാറ്റം ജോർജിനെപ്പോലെ സാഗറും ജീവയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു "അച്ഛമ്മേ ..... അച്ഛൻ എന്തൊക്കെയാ അവരോട് പറയുന്നേ ..... അവരുടെ മകൾ ഞാൻ അല്ല ..... സാക്ഷിയേച്ചിയാണ് ....." ശിഖ ദേഷ്യത്തോടെ പറഞ്ഞതും അച്ഛമ്മ അവളുടെ വായപൊത്തി "പതുക്കെ ..... !!" അവൾ ചുണ്ടിന് മീതെ ചൂണ്ട് വിരൽ വെച്ചുകൊണ്ട് പറഞ്ഞു "എനിക്കറിയാം സാക്ഷി ആണ് അവരുടെ മകളെന്ന് ..... പക്ഷെ പുറത്തു നിൽക്കുന്നവർക്ക്‌ അത്‌ അറിയില്ലല്ലൊ ....." ...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story