സാഗരം സാക്ഷി...❤️: ഭാഗം 15

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അച്ഛമ്മേ ..... അച്ഛൻ എന്തൊക്കെയാ അവരോട് പറയുന്നേ ..... അവരുടെ മകൾ ഞാൻ അല്ല ..... സാക്ഷിയേച്ചിയാണ് ....." ശിഖ ദേഷ്യത്തോടെ പറഞ്ഞതും അച്ഛമ്മ അവളുടെ വായപൊത്തി "പതുക്കെ ..... !!" അവൾ ചുണ്ടിന് മീതെ ചൂണ്ട് വിരൽ വെച്ചുകൊണ്ട് പറഞ്ഞു "എനിക്കറിയാം സാക്ഷി ആണ് അവരുടെ മകളെന്ന് ..... പക്ഷെ പുറത്തു നിൽക്കുന്നവർക്ക്‌ അത്‌ അറിയില്ലല്ലൊ ....."ആ സ്ത്രീയുടെ ചുണ്ടിൽ അപ്പോൾ വന്യമായ ഒരു ചിരി ഉണ്ടായിരുന്നു "ആശ പ്രസവിച്ച അവരുടെ മകൾ നീയാണ് ..... അങ്ങനെ അവർ തന്നെ പറഞ്ഞു കഴിഞ്ഞില്ലേ ..... ഇനി നമ്മളായിട്ട് ഇനി തിരുത്താൻ ശ്രമിക്കണ്ട ...... നീ അച്ഛമ്മ പറയുന്നത് അനുസരിച്ചാൽ നിനക്ക് ഗുണം മാത്രമേ ഉണ്ടാവുള്ളു ....."

അച്ഛമ്മ അവളുടെ കവിളിൽ തലോടിയതും അവൾ അറപ്പോടെ ആ കൈകൾ തട്ടിമാറ്റി "നാണമില്ലേ നിങ്ങൾക്ക് ..... എന്റെ ചേച്ചി ഇവിടെ ഉണ്ടായിരുന്നപ്പോ അതിനെ നിങ്ങൾ കൊല്ലാക്കൊല ചെയ്തിട്ട് ഇപ്പൊ ആ ചേച്ചിയുടെ സ്വത്തിൽ തന്നെ കണ്ണ് വെക്കാൻ ..... എനിക്ക് നിങ്ങളോട് വെറുപ്പ് തോന്നുവാ ....." അവൾ വെറുപ്പോടെ മുഖം തിരിച്ചു "പണത്തിന് വേണ്ടി ഇന്ന് നിങ്ങൾ എന്റെ അച്ഛനമ്മമാരെ മാറ്റി ..... നാളെ എന്റെ ശരീരം വിൽക്കില്ലെന്ന് ആര് കണ്ടു ....." അവൾ ദേഷ്യത്താൽ വിറക്കുകയായിരുന്നു "ശിഖേ .....!" അവർ ദേഷ്യത്തോടെ അലറി "അലറണ്ട ..... എന്റെ ചേച്ചിയോട് ഇങ്ങനെയൊരു നെറികേട് കാണിക്കാൻ കൂട്ട് നിൽക്കില്ല ഞാൻ ..... "

അവൾ വാശിയോടെ പറഞ്ഞതും അവർ അവളുടെ കവിളിൽ കുത്തി പിടിച്ചു ഭിത്തിയോട് ചേർത്തു "ഞാൻ പറയുന്നത് അനുസരിക്കുന്നതാ നിനക്ക് നല്ലത് ..... എന്റെ വെറുപ്പ് നിന്റെ മേൽ പതിച്ചാൽ നിനക്ക് അത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല ..... ഞാൻ ആ സാക്ഷിയോട് ചെയ്തതൊക്കെ മറന്നോ നീ .... ആ നശൂലം എന്റെ വീട്ടിൽ കാലു കുത്തിയ നാൾ മുതൽ അവളെ നോവിക്കാതെ ഞാൻ ഉറക്കിയിട്ടില്ല ...... പട്ടിണിക്കിട്ടും ദേഹം പൊള്ളിച്ചും ഒരു അടിമയെ പോലെയാ അവളെ ഞാൻ ഇവിടുത്തെ ചായിപ്പിൽ ഇട്ടിരുന്നത് .... ആ ഗതി നിനക്ക് വരണ്ട എന്നുണ്ടെങ്കിൽ അനുസരിക്കുന്നതാ നല്ലത് ....."

അച്ഛമ്മ അവളുടെ കവിളിൽ കുത്തിപ്പിടിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഇത്രയും കാലം തന്നെ കൊഞ്ചിച്ചും ലാളിച്ചും കൊണ്ട് നടന്നവരുടെ പെട്ടെന്നുള്ള ഭാവമാറ്റം അവളുടെ ഉള്ളുലച്ചു "പറയടി ..... നീ അനുസരിക്കില്ലേ ....." ശിഖയുടെ മുടിക്കുത്തിൽ പിടിച്ചു അവർ അലറിയതും ആരോ അവരുടെ കൈയിൽ പിടിച്ചു വലിച്ചു അവരുടെ കരണം പുകച്ചു ഒന്ന് കൊടുത്തതും ഒത്തായിരുന്നു ഞെട്ടലോടെ കവിളിൽ കൈയും വെച്ച് തിരിഞ്ഞുനോക്കിയ അച്ഛമ്മ കണ്ടത് കലിയിളകി നിൽക്കുന്ന സാറയെ ആയിരുന്നു ......! അവരുടെ പിന്നിൽ ചുവന്നു കുറുകിയ കണ്ണുകളോടെ അലക്സും ഉണ്ടായിരുന്നു "ആളെ മാറ്റി എന്നെ വിഡ്ഢിയാക്കാമെന്ന് കരുതിയോ നിങ്ങൾ .....?"

ദേഷ്യത്താൽ വിറക്കുകയായിരുന്നു സാറ സാറയുടെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു .... അവരുടെ മുഖമൊക്കെ വലിഞ്ഞു മുറുകി പല്ലുകൾ ഞെരിക്കുന്ന ശബ്ദം കേട്ട് അച്ഛമ്മ ഒന്ന് പതറി "എന്റെ കുഞ്ഞിനെ കൊല്ലാക്കൊല ചെയ്ത്‌ സുഗിക്കുവായിരുന്നു അല്ലെ .....?" കണ്ണുകൾ നിറഞ്ഞെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാറയുടേത് ഒരു ഭ്രാന്തിയെപ്പോലെ സാറ ചുറ്റും പരതി ..... കൈയിൽ കിട്ടിയ കത്തിയുമായി സാറ ആ സ്ത്രീക്ക് നേരെ നടന്നു അവരുടെ വലതുകൈ ബലമായി പിടിച്ചു വെച്ചു "ഈ കൈ കൊണ്ടല്ലേ നിങ്ങളെന്റെ കുഞ്ഞിന്റെ ദേഹം പൊള്ളിച്ചത്.... ഏഹ്ഹ് .....?"

അത് ചോദിക്കലും കൈയിൽ കരുതിയ കത്തി കൊണ്ട് അവരുടെ ഉള്ളം കൈയിൽ സാറ വരഞ്ഞതും ഒപ്പമായിരുന്നു പച്ചമാംസത്തിൽ കത്തി കയറിയപ്പോൾ അവർ വാവിട്ടു കരഞ്ഞു ശബ്ദം കേട്ട് ഓടിയെത്തിയ ശിവരാമനെ സാഗർ അറിയാത്ത ഭാവത്തിൽ കാലു വെച്ച് വീഴ്ത്തി ഒന്ന് ചൂളമടിച്ചുകൊണ്ട് ചുറ്റും നോക്കി നിന്നു മുഖമടിച്ചു വീണ ശിവരാമൻ വേദന കടിച്ചു പിടിച്ചു നിലത്തു കിടന്നുപോയി "ഈ കൈകൊണ്ടല്ലേ നിങ്ങളെന്റെ കുഞ്ഞിനെ ദ്രോഹിച്ചത് ......?" ക്ഷണനേരം കൊണ്ട് അടുത്ത മുറിവും അവരുടെ കൈത്തണ്ടയിൽ വീണിരുന്നു "മമ്മാ ....." സാറയെ തടയാൻ തുനിഞ്ഞ അലക്സിനെ ജോർജ് തടഞ്ഞു "തടയണ്ട റോയ് ...... അവളൊരു അമ്മയാണ് .....

സ്വന്തം കുഞ്ഞിനെ നോവിച്ചാൽ അടങ്ങിയിരിക്കാൻ ഒരമ്മക്ക് കഴിയില്ലടാ ......" ജോർജ് അലക്സിന്റെ തോളിൽ കൈ വെച്ചു സാറ കൈയിലെ കത്തി നിലത്തേക്കിട്ടുകൊണ്ട് അച്ഛമ്മയുടെ കഴുത്തിന് പിടിച്ചു ഭിത്തിയോട് ചേർത്തു ശിഖ അവരെ തടഞ്ഞില്ല ..... തടയാൻ വന്ന ശിവരാമനെ അലക്സ് അടിച്ചു വീഴ്ത്തി "എന്റെ കുഞ്ഞു പൊഴിച്ച ഓരോ തുള്ളി കണ്ണുനീരിനും പകരം ചോദിച്ചിരിക്കും ഈ സാറ ..... എനിക്കതിന് കഴിഞ്ഞില്ലെങ്കിൽ അവളുടെ അമ്മച്ചിയാണെന്ന് പറഞ്ഞു നടക്കാനുള്ള യോഗ്യത എനിക്കില്ല ....." അതും പറയുന്നതിനൊപ്പം സാറയുടെ പിടി മുറുകി വന്നു ആ സ്ത്രീ നിന്ന് ചക്രശ്വാസം വലിക്കുന്നത് കണ്ടപ്പോഴാണ് ജോർജ് പോയി സാറയെ പിടിച്ചു മാറ്റിയത്

"കൊല്ലണം ..... ഈ രാക്ഷസിയെ എനിക്ക് കൊല്ലണം ഇച്ചായാ ..... എന്റെ കൊച്ചിനെ കൊല്ലാക്കൊല ചെയ്ത ഈ സ്ത്രീ ഇനി വേണ്ട ....." സാറ അവർക്ക് നേരെ വീണ്ടും പോയതും ജോർജ് സാറയെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്ത് അണച്ച് പിടിച്ചു "കൊല്ലണം ഇച്ചായാ എല്ലാത്തിനെയും കൊല്ലണം ....." അവൾ ജോർജിന്റെ കൈയിൽ കിടന്ന് കുതറിക്കൊണ്ട് പറഞ്ഞതും ജോർജ് അവളെ സമാധാനിപ്പിക്കാൻ നോക്കി "രക്ഷപ്പെട്ടുന്ന് കരുതണ്ട ..... അമ്മയ്ക്കും മോനുമുള്ള എവറോളിംഗ്‌ ട്രോഫി ഇപ്പൊ എത്തും .....?" ജീവ അത് പറഞ്ഞു തീരലും ഒരു പോലീസ് ജീപ്പ് വീട്ടു മുറ്റത്തു വന്നു നിന്നു വിലങ്ങുമായി രണ്ട് വനിതാ കോൺസ്റ്റബിൾസ് മുന്നോട്ട് വന്നതും അച്ഛമ്മ അവർക്ക് നേരെ ചീറി

"വിട് ..... ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങൾ എന്നെ വിലങ്ങ്‌ വെക്കുന്നെ ....? ദേ എന്നെ കൊല്ലാൻ നോക്കിയതിൽ ഇവരെയാണ് നിങ്ങൾ അറസ്റ്റ് ചെയ്യേണ്ടത് ....."കൈയിൽ നിന്ന് വാർന്നൊഴുകുന്ന രക്തം സാരിത്തലപ്പുകൊണ്ട് ഒപ്പി അവർ പറഞ്ഞു അത്രയൊക്കെ സംഭവിച്ചിട്ടും അവർക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല "ആരെ അറസ്റ്റ് ചെയ്യണം ആരെ വിലങ്ങു വെക്കണം എന്നൊക്കെ തീരുമാനിക്കാൻ ഇവിടെ ഞാൻ ഉണ്ട് ..... കോൺസ്റ്റബിൾസ് .... രണ്ടിനേം തൂക്കി എടുത്ത് ജീപ്പിലിട് ....."

SI അത് പറഞ്ഞതും ഒരു കോൺസ്റ്റബിൾ വന്ന് ശിവരാമനെ തൂക്കിക്കൊണ്ട് പോയി അത് കണ്ടതും ശിഖ വായപൊത്തി വിതുമ്പലടക്കി "വിട് ..... വിടാൻ ..... ഞാൻ ചെയ്ത തെറ്റ് എന്താണെന്നറിയാതെ ഞാൻ ഇവിടുന്ന് ഒരടി അനങ്ങില്ല ....." അച്ഛമ്മ രണ്ടും കല്പിച്ചു തന്നെയായിരുന്നു "ശരി ..... പറഞ്ഞു തരാം ..... ആൾമാറാട്ടം നടത്തി കബിളിപ്പിക്കാനുള്ള ശ്രമം ..... പിന്നെ ഒരു പെൺകുട്ടിയെ ഗാർഹികപീഡനത്തിന് ഇരയാക്കിയത് ..... നിങ്ങൾ പറഞ്ഞതൊക്കെ പകർത്തി ജീവൻ എനിക്ക് അയച്ചിരുന്നു ..... അതിൽ പറഞ്ഞത് പ്രകാരം സാക്ഷി എന്ന ഇവരുടെ മകളെ വളരെ ചെറിയ പ്രായത്തിൽ തന്നെ ക്രൂരമായി ഉപദ്രപിച്ചിരുന്നു ഒക്കെ പോരാഞ്ഞിട്ട് ദേ നിങ്ങടെ പേരക്കുട്ടിയെ തന്നെ നിങ്ങൾ കൊല്ലാൻ ശ്രമിച്ചില്ലേ .....

കൊലപാതകശ്രമം അല്ലെന്ന് അറിയാം ..... പക്ഷെ ഞാൻ അത് അങ്ങനെയാകും നിങ്ങളെപ്പോലുള്ളവർ ഒക്കെ അകത്തു കിടക്കുന്നതാ നല്ലത് .....! ഞാനൊന്ന് അറിഞ്ഞു സ്ട്രോങ്ങ് ആയ കുറെ വകുപ്പുകൾ കൂടി തിരുകി കയറ്റിയാൽ പിന്നെ ശിഷ്ടകാലം ജയിലിൽ കഴിച്ചുകൂട്ടാം ....."SI യുടെ വാക്കുകൾ കേട്ട് അച്ഛമ്മ ഒന്ന് പതറി പെട്ടെന്ന് അവരുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു "എന്നെ ജയിലിലാക്കിയാൽ നിന്റെ മോളെ കിട്ടുമെന്നാണോ നിന്റെ വിചാരം ..... അത് നിന്റെ വെറും തോന്നലാണ് ..... ഇനി നിനക്ക് അവളുടെ പൊടി പോലും കാണാൻ കിട്ടില്ല ..... ഇവിടുന്ന് ഇറങ്ങിയ അന്ന് തന്നെ അവളൊരു കാറിനടിയിൽ പോയി വീണതാ ..... മിക്കവാറും ആ പോക്കിൽ യമപുരിയിൽ എത്തിയിട്ടുണ്ടാവും ....."

അവരുടെ ക്രൂരത നിറഞ്ഞ വാക്കുകൾ സാറയുടെ നെഞ്ചിൽ തന്നെ വന്നു തറച്ചു കേട്ടതൊന്നും താങ്ങാനുള്ള കരുത്ത് ആ മനസ്സിന് ഉണ്ടായിരുന്നില്ല തളർന്നു വീഴാൻ പോയ സാറയെ താങ്ങി നിർത്താൻ അലക്സിന്റെ കരങ്ങൾ ഓടിയെത്തിയിരുന്നു "പിടിച്ചു ജീപ്പിൽ കയറ്റു ഇവരെ ..... പ്രായത്തിന്റെ ഒരു ബഹുമാനവും ഇവർക്ക് കൊടുക്കേണ്ട ആവശ്യമില്ല ....." SI പറഞ്ഞതും അവർ അച്ഛമ്മയെ പിടിച്ചു വലിച്ചു കൊണ്ട് പോയി ഒപ്പം ശിവരാമനെയും അവർ പോയതും ശിഖ നിലത്തു മുട്ട് കുത്തി ഇരുന്ന് പൊട്ടി പൊട്ടിക്കരഞ്ഞു "മോളെ ....." ജോർജ് അവളുടെ തോളിൽ കൈ വെച്ചതും അവൾ ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പി "മോള് വാ ..... ഒറ്റക്ക് ഇവിടെ നിൽക്കണ്ട ....."

ജോർജ് അവളെ പിടിച്ചെണീപ്പിച്ചതും സാറ വന്ന് അവളുടെ കൈ രണ്ടും ചേർത്ത് പിടിച്ചു "മോളെ ..... എന്റെ കുഞ്ഞു എവിടെയാണെന്ന് ഇനി അറിയാവുന്നത് നിനക്ക് മാത്രമാ ..... അവൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല .....ഇത്രയും കാലം മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞാണെന്ന് വിശ്വസിച്ചു ഒരു വിഡ്ഢിയെപ്പോലെ ജീവിച്ചു ..... ഇനിയും എനിക്ക് പറ്റില്ല മോളെ ..... എന്റെ കുഞ്ഞിനെ കിട്ടിയില്ലെങ്കിൽ മരിച്ചു പോകും ഞാൻ ..... പറ മോളെ എന്റെ മോളെവിടെയാ .....?" സാറ അവളുടെ കൈ പിടിച്ചു തേങ്ങിയതും അവൾ നിറകണ്ണുകളോടെ സാറയെ നോക്കി "ആന്റി ..... ആന്റി ഇനി സങ്കടപ്പെടണ്ട ..... സാക്ഷി ചേച്ചി തന്നെയാ അമ്മയുടെ മകൾ .....

ചേച്ചി ഇപ്പൊ അമ്മയുടെ ഏട്ടന്റെ കൂടെയാണെന്ന് അച്ഛമ്മ അച്ഛനോട് പറയുന്നത് ഞാൻ കേട്ടിരുന്നു ......" ശിഖയുടെ വാക്കുകൾ സാറക്ക് വലിയ ആശ്വാസമായിരുന്നു "അപ്പൊ ..... അപ്പൊ എന്റെ കുഞ്ഞിന് കുഴപ്പമൊന്നുമില്ലല്ലോ .....?" അവർ പ്രതീക്ഷയോടെ അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു "അതെനിക്ക് അറിയില്ല ആന്റി ..... ആക്സിഡന്റ് ഉണ്ടായത് നേരാണ് ..... അന്ന് അമ്മാവൻ അച്ഛമ്മയെ വിളിച്ചിരുന്നു ..... അന്ന് അച്ഛമ്മ ചേച്ചിയുമായി ഒരു ബന്ധവുമില്ല .... നീ തന്നെ അവളെ വളർത്തിക്കോ ഞങ്ങളെ ശല്യം ചെയ്യരുത് എന്നൊക്കെ പറയുന്നത് ഞാൻ കേർട്ടിരുന്നു ..... ആ ആക്‌സിഡന്റിന് ശേഷം ചേച്ചിക്ക് എന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല ....."

ഒരു നിരാശയോടെ അത് പറഞ്ഞതും സാറയുടെ മുഖത്തെ പ്രതീക്ഷ ഇല്ലാതായി ശിഖയുടെ കൈകളെ മുറുകെ പിടിച്ചിരുന്ന സാറയുടെ കൈകൾ പതിയെ വേർപെട്ടു "ഇല്ലാ.... ഇല്ലാ ..... എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കില്ല ..... ഇത്രയും വർഷങ്ങൾക്ക് ശേഷം സത്യങ്ങൾ കർത്താവ് എനിക്ക് മുന്നിൽ തുറന്ന് കാട്ടിയത് വെറുതെയാവില്ല ..... ഇച്ചായാ ..... വാ .... ഇന്ന് തന്നെ അജയേട്ടന്റെ വീട്ടിലേക്ക് പോണം .... വാ .... എന്റെ മോൾ അവിടെ ഉണ്ട് ..... എനിക്കുറപ്പാ ....." ജോർജിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു സാറ പറഞ്ഞതും ജോർജ് അവളെ ചേർത്ത് പിടിച്ചു "എ ..... എനി .... ക്കുറപ്പാ ......" അത് തന്നെ ആവർത്തിച്ചുകൊണ്ട് സാറ ജോർജിന്റെ കൈകളിലേക്ക് തളർന്നു വീണു

"റോയ് ..... മമ്മയെ കൂട്ടി നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ ..... ശിഖയെക്കൂടി കൂട്ടിക്കോ ..... മോളെ എന്തേലും എടുക്കാനുണ്ടെങ്കിൽ വേഗം എടുക്ക് ....." ബോധം മറഞ്ഞ സാറയെ അലക്സിനെ ഏല്പിച്ചുകൊണ്ട് ജോർജ് ശിഖയോട് പറഞ്ഞതും അവൾ അകത്തേക്ക് പോയി ഒരു ബാഗുമായി വന്നു അവൾ വീട് പൂട്ടിയിറങ്ങിയതും ജോർജ് അവരെ പറഞ്ഞു വിട്ടുകൊണ്ട് അജയന്റെ വീട് ലക്ഷ്യമാക്കി പോയി  "ആനന്ദ് ..... ആരാ വന്നതെന്ന് നോക്ക് .....?" ഹാളിൽ ഇരുന്ന് പത്രം വായിക്കുന്ന അജയൻ കാളിങ് ബെല്ല് മുഴങ്ങിയത് കേട്ട് ആനന്ദിനോട് പറഞ്ഞു "ആരാ ആന......!" പത്രം മടക്കിവെച്ചു അവിടെ നിന്ന് എനിക്കാൻ നിന്ന അജയൻ തൊട്ട് മുന്നിൽ വന്നു നിൽക്കുന്ന ജോർജിനെ കണ്ട് ഞെട്ടി "ജോർജ് ......!"

അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞതും ജോർജ് ചുണ്ട് കോട്ടി ചിരിച്ചു "എവിടെയാടാ എന്റെ മോള് .....?" ജോർജിന്റെ എടുത്തടിച്ച പോലുള്ള ചോദ്യം കേട്ട് അജയൻ ഞെട്ടിത്തരിച്ചു നിന്നുപോയി "ജോർജേ നീ ....?" "അറിഞ്ഞെടാ ..... ഒക്കെ അറിഞ്ഞു .... നിന്നെയും നിന്റെ അനിയത്തിയേയും സ്വന്തം കൂടെപ്പിറപ്പായിട്ടല്ലേ അജയാ എന്റെ സാറ കണ്ടത് ..... എന്നിട്ടും ഇങ്ങനൊരു ചതി അവളോട് ചെയ്യണമായിരുന്നു .....?" ജോർജിന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു "ചതിച്ചതല്ല ജോർജേ ..... കുഞ്ഞിനെ കൊടുക്കേണ്ടി വന്നാൽ ചത്ത് കളയുമെന്ന് പറഞ്ഞപ്പോൾ കൂട്ട് നിൽക്കേണ്ടി വന്നു അവൾക്കൊരു കുഞ്ഞു പിറന്നാൽ ഒക്കെ ശരിയാകുമെന്ന് കരുതി ഒക്കെ മറച്ചു വെച്ച് അവൾക്ക് വേണ്ടി ഒരു വരനെ കണ്ടെത്തി ....

പക്ഷെ അവൾ അതിന് സമ്മതിച്ചില്ല വിവാഹത്തിന് മുന്നേ അമ്മയാകേണ്ടി വന്ന മകളുടെ പേരിൽ അച്ഛനും അമ്മയും നാട്ടുകാരുടെ മുന്നിൽ അപമാനിതനായി അപമാനഭാരം താങ്ങാനാവാതെ ഒരുമുഴം കയറിൽ അമ്മ എല്ലാം അവസാനിച്ചു അതോടെ ആ നാട് തന്നെ ഉപേക്ഷിച്ചു ഞങ്ങൾ ഇങ്ങോട്ട് വന്നു അമ്മയുടെ മരണം ആശയെ നന്നായി ഉലച്ചു ..... അച്ഛൻ അവൾക്ക് മുന്നിൽ കൈകൂപ്പിയപ്പോൾ അവൾ വിവാഹത്തിന് സമ്മതിച്ചു വിവാഹശേഷം കുഞ്ഞിനെ നിന്നെ തിരികെയേൽപ്പിക്കാമെന്ന് ഞാൻ ആശിച്ചു എല്ലാം മറച്ചു വെച്ച് ശിവരാമനെക്കൊണ്ട് എന്റെ ആശയെ വിവാഹം കഴിപ്പിച്ചു .....

പക്ഷെ ഒരാഴ്ച തികയും മുന്നേ കുഞ്ഞിനെത്തേടി അവൾ വന്നു കുഞ്ഞില്ലാതെ ജീവിക്കില്ലെന്നും പറഞ്ഞു കുഞ്ഞിനേയും എടുത്ത് എന്നന്നേക്കുമായി അവളീ പടിയിറങ്ങിയപ്പോൾ ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കാനേ എനിക്കായുള്ളു ജോർജേ ....." അജയൻ ജോർജിന് മുന്നിൽ കൂപ്പ് കൈകളോടെ നിൽക്കുമ്പോഴും ജോർജ് ചുറ്റും പരതുകയായിരുന്നു ..... തന്റെ മകളെ ഒരു നോക്ക് കാണുവാൻ "എന്റെ മോളെ വിളിക്ക് അജയാ .... എനിക്കവളെ കാണണം ....." ആ വീടാകെ കണ്ണോടിച്ചു കൊണ്ടാണ് ജോർജ് അത് പറഞ്ഞത് ആനന്ദ് ഇതൊക്കെ മാറി നിന്ന് നോക്കുന്നുണ്ടായിരുന്നു "സാക്ഷി ..... മോളേ .....?"അജയൻ മുകളിലേക്ക് വിളിച്ചതും ജോർജ് പ്രതീക്ഷയോടെ അങ്ങോട്ടേക്ക് നോക്കി "ആഹ് ..... ധാ വരുന്നു ......" മുകളിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞതും ജോർജിന്റെ മുഖം തെളിഞ്ഞു സ്റ്റെയർ ഇറങ്ങി വരുന്ന സാക്ഷിയെ വിടർന്ന കണ്ണുകളോടെ ജോർജ് നോക്കി നിന്നു "എന്റെ കുഞ്ഞ്‌ ......!!".........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story