സാഗരം സാക്ഷി...❤️: ഭാഗം 16

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"സാക്ഷി ..... മോളേ .....?"അജയൻ മുകളിലേക്ക് വിളിച്ചതും ജോർജ് പ്രതീക്ഷയോടെ അങ്ങോട്ടേക്ക് നോക്കി "ആഹ് ..... ധാ വരുന്നു ......" മുകളിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞതും ജോർജിന്റെ മുഖം തെളിഞ്ഞു സ്റ്റെയർ ഇറങ്ങി വരുന്ന സാക്ഷിയെ വിടർന്ന കണ്ണുകളോടെ ജോർജ് നോക്കി നിന്നു "എന്റെ കുഞ്ഞ്‌ ......!!"ജോർജിന്റെ ചുണ്ടുകൾ മന്ത്രിച്ചു സാറയെപ്പോലെയാണവളെന്ന് ഒരുനിമിഷം അവനു തോന്നിപ്പോയി സാറയുടെ അതെ ഉണ്ടക്കണ്ണുകളാണ് അവൾക്ക് ജോർജ് യാന്ത്രികമായി സാക്ഷിക്ക് നേരെ നടന്നതും സാക്ഷി അയാളെ സംശയത്തോടെ നോക്കി നിന്നു "മോളെ ....."

വിറയ്ക്കുന്ന കൈകളോടെ ജോർജ് സാക്ഷിയുടെ മുടിയിഴകളിലൂടെ തലോടിയതും അവൾ അജയനെ ഒന്ന് തിരിഞ്ഞു നോക്കി "ഞാനാ നിന്റെ ......" ബാക്കി പറയും മുന്നേ ജോർജിന്റെ ഫോൺ റിങ് ചെയ്തതും അയാൾ ഫോൺ എടുത്ത് ചെവിയോട് ചേർത്തു "റോയ് ....." അയാൾ വളരെയധികം സന്തോഷത്തോടെയാണ് ജോർജ് അവനെ വിളിച്ചത് "പപ്പാ ഒന്ന് പെട്ടെന്ന് വാ ..... മമ്മ വല്ലാതെ ബഹളമുണ്ടാക്കുന്നു ..... എന്റെ കൈയിൽ നിൽക്കില്ല പപ്പാ ....." അത് കേട്ടതും ജോർജ് നോക്കിയത് സാക്ഷിയെയാണ് "ടെൻഷൻ ആവണ്ട റോയ് ..... നിന്റെ മമ്മ ആരുടെ കൈയിൽ നിൽക്കുമെന്ന് എനിക്ക് നന്നായി അറിയാം ..... ഞാൻ വരുന്നത് വരെ മമ്മയെ നോക്കിക്കോണം ....."

അതും പറഞ്ഞു ജോർജ് ഫോൺ പോക്കറ്റിലേക്കിട്ടുകൊണ്ട് സാക്ഷിയുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നു "ഏയ് ..... നിങ്ങളെന്താ ഈ കാണിക്കുന്നേ ..... വിട് ...." അവൾ ജോർജിന്റെ കൈ വിടുവിച്ചുകൊണ്ട് പറഞ്ഞതും ജോർജ് അജയനെ നോക്കി "ചെല്ലു മോളെ ..... വേറാരുമല്ലല്ലോ .....നിന്റെ പപ്പയല്ലേ ...... " അജയൻ പറയുന്നത് കേട്ട് അവളിൽ ഒരു നടുക്കം ഉണ്ടായി ഞൊടിയിടകൊണ്ട് അവളുടെ മുഖത്തെ അമ്പരപ്പ് വെറുപ്പായി ..... പിന്നീട് അത് ദേഷ്യമായി "വാ ...." ജോർജ് അവളുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നതും അവൾ വീറോടെ അയാളുടെ കൈകൾ തട്ടിയെറിഞ്ഞു "മോളെ .....?" അജയൻ ഞെട്ടലോടെ വിളിച്ചതും അവൾ അറപ്പോടെ ജോർജിനെ നോക്കി

"അമ്മാവന് എങ്ങനെ കഴിയുന്നു എന്നെ ഈ വൃത്തികെട്ട മനുഷ്യന്റെ കൂടെ പറഞ്ഞയക്കാൻ .....?" ദേഷ്യത്താൽ വിറച്ചുകൊണ്ട് സാക്ഷി ജോർജിനെ ചൂണ്ടി അജയനോട് ചോദിച്ചതും ജോർജ് ഒന്നും മനസ്സിലാവാതെ സാക്ഷിയെയും അജയനെയും നോക്കി "എന്തൊക്കെയാ മോളെ നീയീ പറയുന്നേ ..... അദ്ദേഹം നിനക്ക് ജന്മം തന്ന നിന്റെ സ്വന്തം പപ്പയാണ് ......" അജയൻ സാക്ഷിയെ പിടിച്ചു തിരിച്ചു നിർത്തി പറഞ്ഞതും അവൾ ഒന്ന് ചുണ്ട് കോട്ടി ചിരിച്ചു "പപ്പ 😏...... ജനിപ്പിച്ചതുകൊണ്ട് മാത്രം തന്തയാവില്ല ...... മകളാണെന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞു അവളെ ചേർത്ത് നിർത്തി വളർത്താനുള്ള ധൈര്യം ഉണ്ടാവണം ..... അതില്ലാത്തവർ പിന്നെ ആ പണിക്ക് നിൽക്കരുത് ......"

അവളെക്കൊണ്ടാവും വിധം പരുഷമായി തന്നെയാണ് അവൾ സംസാരിച്ചത് "നീ എന്റെ മകളാണെന്ന് സമൂഹത്തോട് പറയാൻ എനിക്കെന്തിനാ ധൈര്യക്കുറവ് ..... അല്ലെങ്കിൽ തന്നെ ഞാനെന്തിനാ ഭയക്കുന്നത് ......" ഇന്ന് വരെ കണ്ടിട്ടില്ലാത്ത തന്നോട് അവൾക്കുള്ള ശത്രുത എന്താണെന്ന് ജോർജിന് മനസ്സിലാവുന്നുണ്ടായിരുന്നില്ല "Really .....? ധൈര്യമുണ്ടായിരുന്നെങ്കിൽ ഒരു പാവം സ്ത്രീക്ക്‌ ഒരു കുഞ്ഞിനെ സമ്മാനിച്ചിട്ട് ആ അമ്മയെയും കുഞ്ഞിനെയും ഉപെക്ഷിക്കുമായിരുന്നോ .....? ആ അമ്മയെ സമൂഹത്തിനു മുന്നിൽ പിഴച്ചവളായി ചിത്രീകരിക്കപ്പെടുന്നത് നോക്കി നിൽക്കുമായിരുന്നോ .....? നിങ്ങളെ കാണണമെന്ന് എനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു .....

പക്ഷേ അത് നിങ്ങളുടെ മകളായി ജീവിക്കാനല്ല എന്റെ അമ്മയെ ചതിച്ച നിങ്ങളോട് എണ്ണിയെണ്ണി പകരം ചോദിക്കാൻ ..... സമൂഹത്തിന് മുന്നിൽ നിങ്ങളുടെ മുഖം മൂടി വലിച്ചു കീറാൻ ....! പക്ഷെ നിങ്ങളായിട്ട് തന്നെ എന്റെ മുന്നിലേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല ...." അവൾ ചുണ്ട് കോട്ടി പറഞ്ഞു നിർത്തി "കഴിഞ്ഞോ .....?" ജോർജ് നെഞ്ചിൽ കൈ പിണച്ചുകെട്ടി നിന്ന് അവളോട് ചോദിച്ചതും അവളൊന്ന് പുച്ഛിച്ചു ചിരിച്ചു "മോളെ നീ ഇത് എന്തൊക്കെയാ ....." അജയൻ ഇടയിൽ കയറിയതും ജോർജ് കണ്ണുകളാൽ അയാളെ വിലക്കി "ഇവിടെ വെച്ച് തന്നെ മുഖം മൂടി അഴിച്ചു കീറണ്ട ..... എന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും ഒക്കെ മുന്നിൽ വെച്ച് വലിച്ചു കീറാം ..... വാ "

ജോർജ് അല്പം ഗൗരവത്തോടെ പറഞ്ഞുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നു "അജയാ ..... വന്ന് വണ്ടിയിൽ കയറു ....." സാക്ഷിയുടെ എതിർപ്പ് വക വെക്കാതെ അവളെ കാറിൽ കയറ്റി ജോർജ് പറഞ്ഞതും അജയൻ അവൾക്കൊപ്പം കാറിലേക്ക് കയറി എന്തോ ദേഷ്യം അവളുടെ ചിന്തകളെ മറച്ചിരുന്നു കാറിലിരുന്ന് ജോർജിനെ അവൾ അറംപറ്റുന്ന വാക്കുകൾ പറഞ്ഞു നോവിക്കാൻ ശ്രമിച്ചു ..... കുറ്റപ്പെടുത്തി ..... അപമാനിച്ചു ജോർജ് നേർത്ത പുഞ്ചിരിയോടെ ഒക്കെ കേട്ടിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല മണിക്കൂറുകൾ നീണ്ടുനിന്ന യാത്രക്കൊടുവിൽ അവർ കുരിശിങ്കൽ തറവാട്ടിൽ എത്തിച്ചേർന്നു "മ്മ് ഇറങ്ങു ....."

ജോർജ് ഡോർ തുറന്നുകൊണ്ട് അവളോട് പറഞ്ഞതും അവൾ കേട്ട ഭാവം നടിച്ചില്ല അത് കണ്ടതും ജോർജ് അവളുടെ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്കിറക്കി അകത്തേക്ക് കൊണ്ടുപോയി "മമ്മാ പ്ലീസ് ഒന്ന് സമാധാനിക്ക് ...... ഞാൻ പറയുന്നത് ഒന്ന് കേൾക്ക് മമ്മാ ....." തന്റെ കൈക്കുള്ളിൽ കിടന്ന് കുതറുന്ന സാറയെ ബലമായി പിടിച്ചു വെച്ചുകൊണ്ട് അലക്സ് പറഞ്ഞു "എനിക്കൊന്നും കേൾക്കണ്ട ..... എനിക്ക് എന്റെ മോളെ ഇപ്പൊ കാണണം ....." അവർ വിതുമ്പിക്കൊണ്ട് അവനെ തള്ളിമാറ്റി പുറത്തേക്ക് ഓടിയതും അന്ന അവരെ പിടിച്ചു വെച്ചു ശിഖ ഇതൊക്കെ കണ്ണും നിറച്ചു നോക്കി നിൽക്കുന്നുണ്ട് "ഡാ നീ എങ്ങോട്ടാ ....?" ഇതിനിടയിൽ പുറത്തേക്ക് പോകുന്ന സാഗറിനെ പിടിച്ചു നിർത്തി ജീവ ചോദിച്ചു "ഞാൻ ഇറങ്ങാ ..... l feel discomfort here....."

അവൻ അലസമായി പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നതും അകത്തേക്ക് വരുന്നവരെ കണ്ട് അവനൊന്ന് ഞെട്ടി ജോർജ് കൈയിൽ പിടിച്ചു കൊണ്ടുവരുന്ന സാക്ഷിയെ കണ്ടതും അവന്റെ കാലുകൾ നിശ്ചലമായി "ദേണ്ടടാ നിന്റെ ചോര ..... ഇവളെന്താ ഇവിടെ .....?" ജീവയുടെ ചോദ്യം കേട്ടാണ് അവനു ബോധം വന്നത് അവന്റെ അതെ ചോദ്യം തന്നെ മനസ്സിൽ വന്നതും അവൻ അവിടെ തന്നെ നിന്ന് അവരെ ഉറ്റുനോക്കി ഇതേസമയം ജോർജ് സാക്ഷിയെ വിതുമ്പിക്കരയുന്ന സാറക്ക് മുന്നിൽ കൊണ്ടുപോയി ഇട്ടുകൊടുത്തു അവളെ കണ്ട് അലക്സും അന്നയും ഞെട്ടി പരസ്പരം നോക്കി സാക്ഷിയെ കണ്ടതും സാറയുടെ ഏങ്ങലടികൾ നിന്നു അവർ വിടർന്ന കണ്ണുകളോടെ അന്നയുടെ കൈകൾ വേർപെടുത്തി സാക്ഷിക്ക് നേരെ നടന്നു വന്നു സാറയുടെ ഉണ്ടക്കണ്ണുകണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമായിരുന്നെങ്കിലും സാക്ഷിയുടെ കണ്ണുകളിൽ സംശയം നിഴലിച്ചിരുന്നു " ഇങ്ങനെ നോക്കണ്ട സാറാ ......

ആശ പ്രസവിച്ച നമ്മുടെ മകൾ തന്നെയാണിവൾ ..... സാക്ഷി ...... സാക്ഷി ജോർജ് കുരിശിങ്കൽ ....." ജോർജ് അത് പറഞ്ഞതും സാക്ഷിക്കൊപ്പം സാറയും അലക്സും അന്നയും ജീവയും ഒരുപോലെ ഞെട്ടി സാഗർ തലക്ക് അടിയേറ്റ പോലെ ഒറ്റ നിൽപ്പായിരുന്നു സാക്ഷിയാണ് അവരുടെ മകളെന്ന് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല "സ ..... സത്യാണോ ഇച്ചായാ ..... ഇതാണോ എന്റെ കുഞ്ഞു ....." സാറയുടെ കണ്ണുകൾ നിറഞ്ഞു ..... അവർ സാക്ഷിയുടെ കവിളിലൂടെ വിരലോടിച്ചു സാക്ഷി അവരെ കൗതുകത്തോടെയും അതിലുപരി സംശയത്തോടെയും നോക്കി "അതേ സാറാ ..... ആശ പ്രസവിച്ച നിന്റെ ചോര തന്നെയാ ഇവൾ ....."

അജയൻ സാറയുടെ പിന്നിൽ വന്ന് നിന്ന് ശബ്ദം താഴ്ത്തി പറഞ്ഞതും അവൾ അജയനെ നോക്കി കണ്ണ് നിറച്ചുകൊണ്ട് സാക്ഷിയെ മാറോടടക്കി പിടിച്ചതും അവൾ സാറയെ തള്ളിമാറ്റി "നിങ്ങളെന്താ ഈ കാണിക്കുന്നേ ....? അമ്മാവാ ഇവർ എന്തൊക്കെയാ ഈ പറയുന്നേ ..... ആര് ആരുടെ മകളാണെന്നാ .....?" സാക്ഷിക്ക് എല്ലാം കൂടി ആയപ്പോൾ ദേഷ്യവും സങ്കടവും ഒക്കെ ഒരുപോലെ വന്നതും അവൾ പൊട്ടിത്തെറിച്ചു സാഗർ മാറി നിന്ന് ചെറുചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു "മോളെ ഇതാണ് നിന്റെ അച്ഛൻ ..... ഇതാണ് നിന്റെ അമ്മ ..... ഈ കാണുന്നതാണ് നിന്റെ കുടുംബം ....." അജയൻ അത് പറഞ്ഞതും അവൾ ജോർജിനെയും സാറയെയും മാറി മാറി നോക്കി

"അല്ലാ ..... ഇതൊക്കെ നുണയാണ് ..... എന്റെ അമ്മ ഇവരല്ല ..... ആശയുടെ മകളാണ് ഞാൻ ..... അമ്മാവന്റെ സഹോദരിയുടെ മകളാണ് ഞാൻ ....." അവളെ ചേർത്ത് പിടിക്കാൻ വന്ന സാറയെ തള്ളിമാറ്റി അവൾ അലറിയതും സാറ വിതുമ്പിക്കരഞ്ഞു അവരെ ഒന്ന് തുറിച്ചുനോക്കിക്കൊണ്ട് അവൾ ആരെയും വക വെക്കാതെ പുറത്തേക്ക് നടന്നു "ആശ പ്രസവിച്ച മകൾ നീ ആണെങ്കിൽ .... ഞങ്ങളാണ് നിന്റെ അപ്പനും അമ്മയും ....."വാതിൽക്കലെത്തിയ സാക്ഷി ജോർജിന്റെ വാക്കുകൾ കേട്ട് ഒന്ന് നിന്നു "ഞാൻ നിങ്ങളുടെ മകൾ അല്ലെന്ന് പറഞ്ഞില്ലേ ഞാൻ ....." അവൾ ദേഷ്യത്തോടെ തിരിഞ്ഞതും അവൾക്ക് നേരെ വരുന്ന ശിഖയെ കണ്ട് അവൾ ഞെട്ടി "ശിഖാ .....?"

അവൾ ഞെട്ടലോടെ ഉരുവിട്ടതും ശിഖ ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു അപ്പോഴാണ് അന്നയെയും അലക്സിനെയും സാഗറിനെയും ഒക്കെ അവൾ കാണുന്നത് എല്ലാവരെയും കണ്ടതും ഒരു പകപ്പോടെ അവൾ ശിഖയെ അടർത്തി മാറ്റി അവളുടെ മുഖത്തേക്ക് നോക്കി "മോളെ ..... എന്താടാ ..... എന്താ പറ്റിയെ ..... നീ എന്താ ഇവിടെ .....?" സാക്ഷി അവളുടെ മുഖം കൈയിൽ കോരിയെടുത്തു വേവലാതിയോടെ ചോദിച്ചതും അവൾ ഉണ്ടായതൊക്കെ പറഞ്ഞു കേൾപ്പിച്ചു "എന്റെ അമ്മയെ ക്ഷപിക്കല്ലെ ചേച്ചീ ....." എല്ലാം കേട്ട് തറഞ്ഞു നിന്ന സാക്ഷിക്ക് മുന്നിൽ ശിഖ കൈകൂപ്പി നിന്നു വിതുമ്പി സാക്ഷിക്ക് ഒന്നും വിശ്വസിക്കാനായില്ല ...... വിശ്വസിക്കാൻ പറ്റുന്ന കാര്യങ്ങളായിരുന്നില്ലല്ലോ ഒന്നും ....!

ഒരു പാവയെപ്പോലെ അവൾ എല്ലാം കേട്ടുകൊണ്ട് സാറയെ ഒന്ന് നോക്കി ..... ആ അമ്മയുടെ നിറഞ്ഞ കണ്ണുകൾ എന്തോ അവളെ വല്ലാതെ വേദനിപ്പിച്ചു "ചേച്ചീ ..... ചേച്ചിയെ ഓർത്തു നീറുന്ന ഒരു പാവം അമ്മയാണത് ..... ഇനിയും അതിനെ വേദനിപ്പിക്കരുത് ..... താങ്ങാൻ കഴിയില്ല ആ പാവത്തിന് ....." ശിഖ സാറയെ നോക്കി പറഞ്ഞതും സാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു "ഇല്ല ..... ഇതൊക്കെ നുണയാ ...." സാക്ഷി വിതുമ്പലോടെ പറഞ്ഞുകൊണ്ട് പിന്നോട്ട് നടന്നു "മോളെ ...." സാറ പൊട്ടിക്കരഞ്ഞുകൊണ്ട്‌ മുന്നോട്ട് വന്നതും അവൾ തിരിഞ്ഞു പുറത്തേക്ക് ഓടി അവൾ ഓടിയത് കണ്ട് ഒട്ടും ചിന്തിക്കാതെ സാഗർ അവൾക്ക് പിന്നാലെ ഓടി വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് ഓടിക്കയറാൻ നിൽക്കുന്ന സാക്ഷിയുടെ പിറകെ ഓടിച്ചെന്ന സാഗർ അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് അവളെ തൂക്കിയെടുത്തു അവന്റെ നെഞ്ചോട് ചേർത്ത് തിരിച്ചു നിർത്തി .......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story