സാഗരം സാക്ഷി...❤️: ഭാഗം 18

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ബൈക്ക് കൊണ്ട് നിർത്തിയപ്പോൾ തന്നെ മുന്നിൽ ഇരിക്കാനോ നിൽക്കാനോ കഴിയാതെ നിൽക്കുന്ന സഞ്ജുവിനെ കണ്ട് അവൻ ചിരികടിച്ചു പിടിച്ചിരുന്നു സാക്ഷിയുടെ ഇടുപ്പിൽ നിന്ന് കൈകൾ വേർപെടുത്തി അവൻ അവളെ ഇറക്കി ..... ഒപ്പം അവനും ഇറങ്ങി സാക്ഷിയെ കണ്ടതും വസുവിന്റെ മുഖം ഒന്നുകൂടി കടുത്തു "സാഗർ ....!!" സാക്ഷിയുടെ മുഖത്ത് കണ്ണും നട്ട്‌ നിന്ന സാഗറിനെ നോക്കി വസു അലറി "നീ എന്റെ മോനെ തല്ലി അല്ലെ .....?" സഞ്ജുവിനെ ഒന്ന് നോക്കി വസു അവനെ നോക്കി ഒച്ചയെടുത്തു വസുവിനെയും സഞ്ജുവിനെയും അവിടെ കണ്ട് ഞെട്ടലോടെ നിൽക്കുന്ന സാക്ഷിയെ ഒന്ന് നോക്കി ദഹിപ്പിക്കാനും അവർ മറന്നില്ല "തല്ലി ....."

ബൈക്കിന്റെ മിററിൽ നോക്കി മുടി ഒതുക്കികൊണ്ട് യാതൊരു കൂസലുമില്ലാതെയുള്ള അവന്റെ മറുപടി വസുവിനെ ചൊടിപ്പിച്ചു "എന്തിനാടാ നീ എന്റെ കുഞ്ഞിനെ തല്ലിയത്‌ ..... ?" വസു അവന്റെ മുന്നിൽ ചെന്ന് നിന്നുകൊണ്ട് ചോദിച്ചതും സാഗർ ഒന്ന് നിശ്വസിച്ചു "അവൻ പഴേ പ്രേമം പൊടി തട്ടി എടുക്കാൻ വന്നു ..... അതിനിടയിൽ ഇവനെന്നെ ഒന്ന് നോവിച്ചു ..... ഞാൻ തിരിച്ചും നോവിച്ചു ....." കൈയിലെ മുറിവിലേക്ക് ഒന്ന് ഊതിക്കൊണ്ട് സാഗർ പറഞ്ഞതും അവർ സാക്ഷിയെയും സഞ്ജുവിനെയും നോക്കി കണ്ണുരുട്ടി "അസത്തേ ...... എന്റെ മോനെ വശീകരിക്കാൻ വീണ്ടും ഒരുങ്ങിക്കെട്ടി ഇറങ്ങിയേക്കുവാണോ നീ .....

കണ്ടവളുടെ വിഴുപ്പ് എന്റെ മോന്റെ തലയിൽ വെച്ച് കെട്ടാൻ സമ്മതിക്കില്ലെന്ന് പണ്ടേ പറഞ്ഞതാ ഞാൻ ....." വസു അവളുടെ കവിളിൽ കുത്തി പിടിച്ചു പറഞ്ഞതും സാഗർ ബലമായി അവരുടെ കൈ എടുത്തു മാറ്റി സാക്ഷി ദേഷ്യത്തോടെ വസുവിനെ നോക്കുന്നുണ്ട് ..... ഒക്കെ കണ്ട് തലയും താഴ്ത്തി നിൽക്കുന്ന സഞ്ജുവിനെ പുച്ഛിക്കാനും അവൾ മറന്നില്ല "അതേ ..... വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നതും ദ്രോഹിക്കുന്നതും ഒക്കെ സ്വന്തം മക്കളോട് മതി ഇവളോട് വേണ്ട ....." അവരുടെ കൈ വീശി എറിഞ്ഞുകൊണ്ട് അവൻ പുച്ഛത്തോടെ പറഞ്ഞു "പിന്നെ എന്തോ പറഞ്ഞായിരുന്നല്ലോ ......

ആഹ് കണ്ടവന്റെ വിഴുപ്പ് നിങ്ങടെ മോന്റെ തലയിൽ കെട്ടി വെക്കാൻ നിങ്ങള് സമ്മതിക്കില്ലെന്നോ ..... വേണ്ടാ ..... സമ്മതിക്കണ്ട ...... കുരിശിങ്കൽ തറവാട്ടിലെ ജോർജിന്റെ മോൾക്ക് ഈ നിൽക്കുന്ന നട്ടെല്ലില്ലാത്തവനെ കെട്ടേണ്ട ഗതികേട് ഒന്നുമില്ല ....." സാഗർ പറയുന്നത് കേട്ട് വസുവും സഞ്ജുവും ഞെട്ടി ഒക്കെ കേട്ട് പുറത്തേക്ക് വന്ന ശ്രീധറും ഞെട്ടി "എന്താ ....?" വസു വിശ്വാസം വരാതെ ഞെട്ടലോടെ ചോദിച്ചു "കേട്ടില്ലേ ...... കോടീശ്വരനായ ജോർജ് കുരിശിങ്കലിന്റെയും സാറാ ജോർജ് കുരിശിങ്കലിന്റെയും മകളാണ് ദിവൾ ..... നിങ്ങൾക്ക് താല്പര്യമുള്ള ഒരു കാര്യം കൂടി പറയാം ..... ഇവളുടെ അപ്പനും അമ്മയും നല്ല പൂത്ത കാശുള്ള ടീമ്സ് ആണ് .....

അതൊക്കെ ഇനി അനുഭവിക്കാൻ പോകുന്നത് ഇവളും ....." ഒക്കെ കേട്ടപ്പോഴേക്കും വസുവിന്റെ കണ്ണ് തള്ളി "നഷ്ടബോധം തോന്നുന്നുണ്ടോ ....?" സാഗർ പരിഹാസത്തോടെ ചോദിച്ചതും അവർ ദയനീയമായി സാക്ഷിയെ നോക്കി "മോളെ ....." അവർ ഒരു വിളറിയ ചിരിയോടെ വസു സാക്ഷിയുടെ കൈയിൽ പിടിച്ചതും അവളത് വീറോടെ തട്ടിയെറിഞ്ഞു "മോള് എന്നോട് ക്ഷമിക്കണം ..... മോളുടെ വീട്ടുകാർ തന്നെ അങ്ങനെ ഒക്കെ പറഞ്ഞാൽ ..... എന്റെ സ്ഥാനത്ത് ആരായാലും അത് തന്നെ ചെയ്യും ....."

വസു സ്വയം ന്യായീകരിച്ചതും അവളൊന്ന് പുച്ഛിച്ചു ചിരിച്ചു "അന്ന് എനിക്കുണ്ടായ അപമാനം ജീവനുള്ളിടത്തോളം കാലം ഈ സാക്ഷി മറക്കില്ല ..... നിങ്ങൾ കാരണം എന്റെ അമ്മ ....." അവൾ ബാക്കി പറയാതെ ദേഷ്യം കടിച്ചമർത്തി "idea കൊള്ളാം പക്ഷേ എൽക്കില്ല ....." വസുവിനെ പരിഹസിച്ചുകൊണ്ട് സാഗർ സാക്ഷിയുടെ കൈയിൽ കൈ കോർത്ത് പിടിച്ചു "എന്താന്ന് വെച്ചാൽ ഞാൻ ഇവളെയങ്ങു കെട്ടാൻ തീരുമാനിച്ചു ......" അവൻ അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി അവന്റെ കൈ തട്ടിയെറിഞ്ഞു "സാഗർ ......!!!" സഞ്ജു അവനെ നോക്കി പല്ല് ഞെരിച്ചു "Thanks to you ..... നീയായിട്ട്‌ അന്ന് ഇവളെ വേണ്ടെന്ന് വെച്ചതിന് ....."

സാഗർ സഞ്ജുവിന്റെ തോളിൽ പിടിച്ചതും ഇതൊക്കെ കണ്ടു വന്ന സരിഗ ഞെട്ടി "ഇനി പഴേ പ്രണയത്തിന്റെ പേരും പറഞ്ഞു അവകാശം സ്ഥാപിക്കാൻ ഒന്നും നിൽക്കണ്ട ..... ദേഹം നൊന്താൽ മാത്രമല്ല .... എന്റേതെന്ന് ഉറപ്പിച്ചത് തട്ടിയെടുക്കാൻ ശ്രമിച്ചാലും എനിക്ക് ദേഷ്യം വരും ..... ആ ദേഷ്യം നിനക്ക് ഇപ്പോഴത്തെ പോലെ താങ്ങാൻ പറ്റിയെന്ന് വരില്ല ....." അതും പറഞ്ഞു അവന്റെ കവിളിൽ രണ്ട് തട്ടും തട്ടി തിരിഞ്ഞു നടന്നു "ഡാ ..... " ശ്രീധർ മാറിൽ കൈയും കെട്ടി നിന്ന് വിളിച്ചതും അവനൊരു കള്ളച്ചിരിയോടെ തിരിഞ്ഞു നോക്കി "ഡാഡ് .... ഞങ്ങളെ അനുഗ്രഹിക്കണം ...... ഇത് കാലാണെന്ന് കരുതിയാൽ മതി ....." സാഗർ ശ്രീധറിന്റെ കൈയിൽ പിടിച്ചു പറഞ്ഞതും ശ്രീധർ ചിരിച്ചുപോയി

"മതി മതി ..... നീ ആ കൊച്ചിനെ അതിന്റെ വീട്ടിൽ കൊണ്ട് പോയി വിട്ടിട്ട് വാ ....." ഒക്കെ കേട്ട് ഞെട്ടി നിൽക്കുന്ന വസുവിനെ നോക്കി ചുണ്ട് കോട്ടുന്ന സാഗറിനെ നോക്കി ശ്രീധർ പറഞ്ഞതും അവൻ ബൈക്കിലേക്ക് കയറി "കയറു ......" അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു പറഞ്ഞതും വസുവിനെ നോക്കി പുച്ഛിച്ചുകൊണ്ട് അവൾ അവന്റെ പിന്നിൽ കയറി ഇരുന്നു സാഗർ അത് കണ്ട് തലയാട്ടി ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു അവൻ അവളെ ആനന്ദിന്റെ വീടിന് മുന്നിൽ കൊണ്ടുപോയി ഇറക്കി

"Thanks ......!" അകത്തേക്ക് നടന്നവൾ പെട്ടെന്ന് തിരിഞ്ഞു അവനോട് പറഞ്ഞു "എന്തിന് .....?" "എന്നെ ഒന്നുമല്ലാതാക്കിയ ആ സ്ത്രീയുടെ മുന്നിൽ തലയുയർത്തി നിർത്തിയതിന് ....." അവൾ ഗൗരവം വിടാതെ പറഞ്ഞു സാഗർ ചിരിച്ചു "Thanks വേണ്ട ..... നന്ദി പ്രകടിപ്പിക്കാൻ വേണേൽ ഒരുമ്മ തന്നോ ..... എനിക്ക് പ്രോബ്ലം ഇല്ല ...." അവൻ ചുണ്ട് കടിച്ചു പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി "സുമ്മാ ..... Just jocking yaar ...." .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story