സാഗരം സാക്ഷി...❤️: ഭാഗം 19

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"Thanks വേണ്ട ..... നന്ദി പ്രകടിപ്പിക്കാൻ വേണേൽ ഒരുമ്മ തന്നോ ..... എനിക്ക് പ്രോബ്ലം ഇല്ല ...." അവൻ ചുണ്ട് കടിച്ചു പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി "സുമ്മാ ..... Just jocking yaar ...." അവൻ കണ്ണിറുക്കി ചിരിച്ചു അവനു നേരെ ഒരു കൂർത്ത നോട്ടം സമ്മാനിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയതും സാഗർ ബൈക്ക് അവിടെ നിന്നും പറപ്പിച്ചു നേരെ പോയത് ഷോറൂമിലേക്കാണ് ..... ബൈക്ക് പാർക്ക് ചെയ്തു അവൻ നിരത്തി വെച്ചിരിക്കുന്ന ബൈക്കുകൾക്കിടയിലൂടെ നടന്നു എന്നിട്ടും അവന്റെ ശ്രദ്ധ ആ ബൈക്കുകളിൽ ആയിരുന്നില്ല എന്തോ ചിന്തിച്ചു ചുണ്ടിൽ ഒരു പുഞ്ചിരിയുമായാണ് അവന്റെ നടപ്പ് "സർ ലേറ്റസ്റ്റ് ബൈക്ക് ആണ് ഇപ്പോൾ സാറിന്റെ കൈയിൽ ഉള്ളത് ..... പുതിയത് വാങ്ങണോ .....?"

അവിടുത്തെ സ്റ്റാഫ് പറഞ്ഞതും അവനൊന്ന് ചിരിച്ചു "I know she is the best ..... So " അവന്റെ മറുപടി കേട്ട് സ്റ്റാഫ് എന്തെന്ന അർത്ഥത്തിൽ അവനെ നോക്കി കണ്ണ് മിഴിച്ചു "ഇനിയൊരിക്കലും അവൾക്ക് എന്നിൽ നിന്നൊരു മോചനം ഉണ്ടാകില്ല ....." ചുണ്ടിൽ നിറഞ്ഞു വന്ന പുഞ്ചിരിയോടെ അതും പറഞ്ഞു അവൻ മുന്നോട്ട് നടന്നു ആ സ്റ്റാഫ് ആണേൽ ഒന്നും മനസ്സിലാവാതെ നിൽക്കുന്നുണ്ട് സാഗർ അയാളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് ബൈക്കും എടുത്ത് അവിടെ നിന്നും പോയി നേരെ ചെന്നത് അലക്സിന്റെ വീട്ടിലേക്കാണ് അവിടെ അവനെ കാത്തെന്ന പോലെ അലക്‌സും ജീവയും പുറത്തു തന്നെ ഉണ്ടായിരുന്നു "എടാ ..... അവൾ ....."

അലക്സ് മുന്നോട്ട് വന്ന് ചോദിച്ചതും "cool mahn ..... അവളെ ആ ഡ്യൂപ്ലിക്കേറ്റ് അമ്മാവന്റെ വീട്ടിൽ ആക്കിയിട്ടുണ്ട് ....." സാഗർ മുടി കൈകൊണ്ട് ഒതുക്കി ബൈക്കിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ പറഞ്ഞു "എടാ ..... സാക്ഷി ..... അവൾ ..... അവളെന്റെ സ്വന്തം കൂടെപ്പിറപ്പ് ..... എനിക്ക് ഒക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു ....." അലക്സ് സന്തോഷത്തോടെയാണ് അത് പറഞ്ഞത് "നല്ല കുട്ടിയാടാ അവൾ ..... ഒരു പാവം ...... " ജീവ അവന്റെ തോളിൽ തട്ടി പറഞ്ഞു "അത്രക്ക് പാവം ഒന്നുമല്ല ..... നല്ല അഹങ്കാരം ഉള്ള കൂട്ടത്തിലാ .....😼" സാഗർ മുഖം ചുളിച്ചു പറഞ്ഞതും ജീവ അവന്റെ തലക്ക് ഒന്ന് കൊടുത്തു "അവൾ പാവാ ഡാ ..... ശിഖ പറഞ്ഞത് നിങ്ങളൊക്കെ കേട്ടില്ലേ ......

എല്ലാവരും കൂടി എന്റെ അനിയത്തിയെ കൊല്ലാക്കൊല ചെയ്യുവായിരുന്നു ...... പാവം ..... ഒരുപാട് വേദനിക്കുന്നുണ്ട് ....." മറ്റെങ്ങോ നോക്കി അലക്സ്‌ പറഞ്ഞതും സാഗർ അവന്റെ അടുത്തേക്ക് ചെന്നു "നീ അവളെയോർത്തു വിഷമിക്കണ്ട ..... ഞാൻ അവളെ കെട്ടുന്നതോടെ അവളുടെ എല്ലാ സങ്കടവും മാറിക്കോളും ......😌" സാഗർ അവന്റെ തോളിലൂടെ കൈയിട്ട് പറഞ്ഞതും അലക്സ് ഞെട്ടി "എന്താ പറഞ്ഞെ ...... നീ കെട്ടുമെന്നോ .....?" അലക്സ് സാഗറിനെ നോക്കി കണ്ണും തള്ളി നിന്നു "അത് നിനക്ക് അറിയില്ലേ ..... ഇവന് നിന്റെ പെങ്ങളോട് മുടിഞ്ഞ പ്രേമാ ..... കുറച്ചായി ഈ അസുഖം തുടങ്ങിയിട്ട് ....." ജീവ അവനെ ഒന്ന് ഇരുത്തി നോക്കി പറഞ്ഞു "എന്റെ ചോര അല്ലേടാ .....?"

സാഗർ കുസൃതിയോടെ പറഞ്ഞതും ജീവ അവനു നേരെ കൈകൂപ്പി അപ്പോഴും അലക്സ് എന്തോ ചിന്തിച്ചു നിൽക്കുകയായിരുന്നു "ഡാ ..... നീ എന്റെ ബെസ്റ്റ്‌ ബഡ്ഡി ..... നിനക്ക് എന്നെ ഇഷ്ടാണ് .... എനിക്കും നിന്നെ ഇഷ്ടാണ് ...... നിനക്ക് നിന്റെ പെങ്ങളെ ജീവനാണ് ....... എനിക്ക്‌ നിന്റെ പെങ്ങളെ ജീവന്റെ ജീവനാണ് ...... നിന്റെ പെങ്ങളെ നിന്നെക്കാളേറെ സ്നേഹിക്കുന്ന എന്നെയോർത്തു നീ സന്തോഷിക്കുക അല്ലെ വേണ്ടത് ....." സാഗർ വലിയ കാര്യം പോലെ പറഞ്ഞതും അലക്സ് അവനു മുന്നിൽ കൈയും കെട്ടി നിന്നു "ഓവർ ഓവർ ....." ജീവ അത് പറഞ്ഞതും സാഗർ അവനെ നോക്കി നാവ് കടിച്ചു "അപ്പൊ നിനക്ക് എന്റെ പെങ്ങളെ കെട്ടണം ....?" അലക്സ് ഗൗരവത്തോടെ ചോദിച്ചു

"കെട്ടണമെന്നല്ല ..... കെട്ടും ..... നീയെന്നല്ല ഇനി അവള് തടസ്സം നിന്നാലും ഞാൻ അവളെ കെട്ടിയിരിക്കും ...... " ചെറുചിരിയോടെ അവൻ പറഞ്ഞു നിർത്തി "ഓഹോ ..... വെല്ലുവിളിയാണോ .....?" ചുണ്ടിൽ ഊറിവന്ന ചിരി മറച്ചു പിടിച്ചു അലക്സ് ചോദിച്ചു "No .....Just for an information .....!" അവനെ നോക്കി സാഗർ ചിരിച്ചതും അലക്‌സും ചിരിച്ചു പോയി "അല്ല ..... ആങ്ങള കളിക്കുന്നത് ഒക്കെ അവിടെ നിൽക്കട്ടെ ..... സാക്ഷി നിങ്ങളെ ഒക്കെ അംഗീകരിക്കുമെന്ന് എന്താ ഉറപ്പ് .....?" ജീവയുടെ ചോദ്യം കേട്ടതും അലക്സിന്റെ മുഖത്തെ ചിരി മാഞ്ഞു "അംഗീകരിക്കും ജീവാ ...... ആരെയൊക്കെ അവൾ അവഗണിച്ചാലും അവൾക്ക് വേണ്ടി ഉരുകുന്ന മമ്മയെ കണ്ടില്ലെന്ന് നടിക്കാൻ അവൾക്കാകില്ല ......

അവൾ വരും ..... അതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ ഓരോരുത്തരും ......" അലക്സ് അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു അവൻ പോയതും സാഗർ ജീവയെ കൂട്ടി അവിടെ നിന്നും പോയി ജീവയുടെ വീടിന് മുന്നിൽ ബൈക്ക്‌ കൊണ്ട് വന്ന് നിർത്തിയപ്പോൾ തന്നെ കണ്ടു മുന്നിൽ നിൽക്കുന്ന പട്ടാളത്തിനെ ....! ജീവ ഒന്ന് പരുങ്ങിക്കൊണ്ട് ഇറങ്ങിയതും കണ്ണട ഒന്ന് ശരിക്ക് വെച്ചുകൊണ്ട് അയാൾ അവനെ ഇരുത്തി ഒന്ന് നോക്കി "അജയൻ വിളിച്ചിരുന്നു ..... ഉണ്ടായതൊക്കെ പറഞ്ഞു ...... അവിടെ ഇപ്പൊ പ്രശ്നം ഒന്നുമില്ലല്ലോ അല്ലെ ....?" പട്ടാളം ഗൗരവത്തോടെ ചോദിച്ചതും അവൻ ഇല്ലെന്ന് തലയാട്ടി അകത്തേക്ക് കയറി അതോടെ സാഗർ തിരികെ പോയി "സാക്ഷി പോയപ്പോ സാറാന്റി ഒരുപാട് കരഞ്ഞു ......

ആ പാവത്തിന്റെ അവസ്ഥ കണ്ട് നിൽക്കാൻ കഴിയുന്നില്ലമ്മാ ....." ജീവ കിച്ചണിൽ നിന്ന അമ്മയോടായി പറഞ്ഞതും അവർ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു "എല്ലാം ശരിയാകും ...... ആ അമ്മയുടെ കണ്ണുനീർ ഈശ്വരൻ കാണാതിരിക്കില്ല ....." അതും പറഞ്ഞു പുഞ്ചിരിയോടെ ജീവയുടെ തലയിൽ തലോടി "ടീച്ചറമ്മേ ......" പെട്ടെന്ന് കിച്ചണിലേക്ക് ഓടിവന്ന അമ്മു ജീവയുടെ അമ്മയെ കെട്ടിപ്പിടിച്ചതും ജീവ അവളെ കുറച്ചു ദേഷ്യത്തോടെ നോക്കി "ഓ ഇന്നും കെട്ടിയെടുത്തായിരുന്നോ ഇവൾ ..... അല്ല കൊച്ചെ നിനക്ക് നിന്റെ വീട്ടിൽ പണി ഒന്നും ഇല്ലേ ..... ഏത് നേരവും ചാടി തുള്ളി വന്നോളും ......" ജീവ ഇഷ്ടക്കേടോടെ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു "അയിന് ഇയാൾക്കെന്താ ......

ഞാൻ വരുന്നത് എന്റെ അപ്പച്ചിയെ കാണാനാണ് ..... എനിക്ക് തോന്നുമ്പോ ഇനിയും വരും ..... തനിക്ക് ഇഷ്ടക്കേട് ഉണ്ടേൽ താൻ പൊക്കോ ......" അവൾ മുഖം കോട്ടി പറഞ്ഞതും അവൻ അവളെ നോക്കി കണ്ണുരുട്ടി "അമ്മേ ..... ഈ ജന്തൂനെ ഇപ്പൊ പറഞ്ഞു വിട്ടോണം ...... നാശം പിടിക്കാൻ വലിഞ്ഞു കയറി വന്നോളും ....." അതും പറഞ്ഞു ജീവ ചവിട്ടി തുള്ളി പോയതും അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി ജീവ അത് കണ്ടതും അവളെ ഒന്ന് തുറിച്ചുനോക്കി ദേഷ്യത്തിൽ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു ജീവയുടെ അമ്മാവന്റെ മകളാണ് അമ്മു (സാക്ഷിയുടെ ഫ്രണ്ട്)......

അതുപോലെ പട്ടാളത്തിന്റെ സഹോദരിയുടെ കൂടി മകളാണ് അമ്മു ഒരു പെൺകുഞ്ഞ് ഇല്ലാത്ത വിഷമം ടീച്ചറമ്മ അമ്മുവിനെ താലോലിച്ചാണ് തീർത്തത് അവളെ പ്രസവിച്ച അമ്മയേക്കാൾ കൂടുതൽ അവളെ നോക്കിയത് ജീവയുടെ അമ്മയാണ് ..... ഏത് നേരവും അവളെ പുന്നാരിക്കാനേ അവർക്ക് സമയുമുള്ളൂ അത് ജീവയുടെ കുഞ്ഞുമനസ്സിനെ കുറച്ചൊന്നുമല്ല നോവിച്ചിരുന്നത് തനിക്ക് മാത്രം കിട്ടേണ്ട സ്നേഹം പങ്കിട്ട്‌ പോകുന്നത് ഒരുപക്ഷെ അവൻ സഹിച്ചേനെ ..... എന്നാൽ തനിക്ക് കിട്ടുന്നതിന്റെ നൂറിരട്ടി സ്നേഹം തന്റെ അമ്മ അവൾക്കാണ് കൊടുക്കുന്നതെന്ന ബോധം ആ ചെറുപ്രായത്തിൽ തന്നെ അവനെ വല്ലാണ്ട് അലട്ടിയിരുന്നു

തന്നോട് കർക്കശക്കാരനായ തന്റെ അച്ഛൻ പോലും അവളെ മടിയിലിരുത്തി താലോലിക്കുന്നത് കണ്ണ് നിറച്ചു നോക്കി നിന്നിട്ടുണ്ട് അവൻ അവൻ വളരുന്നതിനൊപ്പം അവന്റെ അസൂയയും കുശുമ്പും വളർന്നു ...... അത് അവളോടുള്ള ദേഷ്യമായി മാറി പണ്ടേ അവളോട് അവൻ വഴക്കാണ് ..... അവളും അങ്ങനെ തന്നെ .....കീരിയും പാമ്പും പോലെ രണ്ടും ഒരിക്കലും ചേരില്ല അവളോട് അങ്ങേയറ്റം വെറുപ്പും ദേഷ്യവും ഉണ്ടെങ്കിലും തന്റെ അച്ഛന്റെ ചെല്ലക്കുട്ടിയായ അവളോട് അത് പ്രകടിപ്പിക്കാൻ മുതിർന്നിരുന്നില്ല അച്ഛനോടുള്ള പേടി തന്നെയായിരുന്നു അതിന് കാരണം .....!* ജീവ മുറിയിലേക്ക് കയറിപ്പോയതും അമ്മു ചുണ്ട് കോട്ടി പട്ടാളത്തിന്റെ അടുത്തേക്ക് വിട്ടു ചുണ്ടും ചുളുക്കി ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങിപ്പോകാൻ നിൽക്കുന്ന അമ്മുവിനെ പട്ടാളം പിടിച്ചു വെച്ചു

"മാമന്റെ അമ്മൂട്ടിക്ക് എന്താ ഇത്ര ഗൗരവം .....?" പട്ടാളം വാത്സല്യത്തോടെ ചോദിച്ചതും അവൾ മാറിൽ കൈയും കെട്ടി തിരിഞ്ഞു നിന്നു ..... എന്നിട്ട് ഇടംകണ്ണിട്ട് നോക്കി "ശ്ശെടാ ...... കാര്യം പറയാതെ ഞാൻ എന്താ ചെയ്യാ .....?" പട്ടാളത്തിന്റെ അടുത്ത ചോദ്യത്തിന് അവൾ ഇല്ലാത്ത കണ്ണീർ ഒക്കെ വരുത്തി മൂക്കും ചീറ്റി അയാൾക്ക് നേരെ തിരിഞ്ഞു "ഞാൻ എന്തിനാ ഇവടെ നിക്കണേ ..... നിങ്ങടെ മോന് ഞാൻ ഇവിടെ വരുന്നത് ഇഷ്ടല്ലാത്രേ ...... എന്തിനാ വലിഞ്ഞു കേറി വരണേ എന്നൊക്കെ ചോദിച്ചു ..... വലിഞ്ഞു കയറി വരേണ്ട ആവശ്യം ഒന്നും എനിക്കില്ല ..... ഞാൻ പോവാ ....." വെറുതെ ഒരു പഞ്ചിനു അവൾ കുറച്ചു കയറ്റി പറഞ്ഞു "ജീവാ .......😡"

പട്ടാളത്തിന്റെ അലർച്ചയിൽ ആ വീട് ഒന്ന് കുലുങ്ങി ജീവ വെപ്രാളത്തോടെ അവിടേക്ക് ഓടി വന്നപ്പോഴും അവൾ ഇല്ലാത്ത കണ്ണീർ തുടക്കുന്നുണ്ടായിരുന്നു "അ ..... അച്ഛാ ....." അവൻ വിക്കലോടെ വിളിച്ചതും പട്ടാളം അവന്റെ കരണത്ത് ആഞ്ഞടിച്ചു അത് കണ്ടതും അമ്മു അത് ആസ്വദിച്ചു ഉള്ളിൽ ചിരിച്ചു "ഇവളെ ഇങ്ങോട്ട് വരേണ്ടെന്ന് പറയാൻ നീ ആരാടാ .....? " പട്ടാളം ദേഷ്യത്താൽ നിന്ന് വിറച്ചു ..... ജീവ കവിളിൽ കൈയും വെച്ച് ഞെട്ടലോടെ അവളെ നോക്കി അവൾ അവനെ നോക്കി പുരികം പൊക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചതും അവന്റെ മുഖം ചുവന്നു "ഒരു കാര്യം കാത് തുറന്ന് വെച്ച് കേട്ടോ ..... ഇത് എന്റെ വീടാ .....

ഇവിടെ എന്ത് നടക്കണം ആര് വരണം എന്നൊക്കെ തീരുമാനിക്കാൻ ഇവിടെ ഞാൻ ഉണ്ട് ..... നീ അതിൽ കയറി ഇടപെടാൻ വരണ്ട .....നിന്നേക്കാൾ സ്വാതന്ത്ര്യം അമ്മുവിന് ഈ വീട്ടിലുണ്ട് ..... അവൾ വരുന്നത് നിനക്ക് ഇഷ്ടമല്ലെങ്കിൽ നീ ഇറങ്ങിപ്പൊയ്ക്കോണം ..... മനസ്സിലായോ .....?" പട്ടാളം അവനുനേരെ വിരല് ചൂണ്ടി പറഞ്ഞതും അവൻ തലയും താഴ്ത്തി മുഷ്ടി ചുരുട്ടി നിന്നു "മനസ്സിലായോന്ന് .....?" അവൻ മറുപടി പറയാതെ നിൽക്കുന്നത് കണ്ടതും പട്ടാളം അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു ദേഷ്യത്തോടെ ചോദിച്ചതും അവനൊന്ന് മൂളി അതോടെ പട്ടാളം അവന്റെ ഷർട്ടിലെ പിടി വിട്ടു അവിടെ നിന്ന് തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ അവൻ കേട്ടു അവളെ കൊഞ്ചിക്കുന്ന പട്ടാളത്തിനെയും അവനെ നോക്കി പുച്ഛിക്കുന്ന അമ്മുവിനെയും ....! .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story