സാഗരം സാക്ഷി...❤️: ഭാഗം 2

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇവനെന്താ സർ ഇങ്ങനെ ....." അവന്റെ പോക്കും നോക്കി പ്രിൻസി ചോദിച്ചതും അയാളൊന്ന് ചിരിച്ചു "That’s my son......”ചുണ്ടിൽ ഊറിവന്ന ചിരിയോടെ ശ്രീധർ പറഞ്ഞതും അയാൾ വല്ലാത്ത ഭാവത്തിൽ ശ്രീധറിനെ നോക്കി "സമ്മാനദാനം കഴിഞ്ഞസ്ഥിതിക്ക് ഇനി എനിക്ക് പോകാല്ലോ ..... ഇനി ഇങ്ങനെ ഉണ്ടാവില്ലെന്നൊന്നും ഉറപ്പ് തരാൻ പറ്റില്ല ..... ഇതുകൊണ്ടൊന്നും അവൻ നന്നാവുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല ...'! "ശ്രീധർ അതും പറഞ്ഞു അവിടെ നിന്നും എണീറ്റു അയാൾ കോട്ട് ഒന്ന് ശരിയാക്കിക്കൊണ്ട് പുറത്തേക്ക് നടന്നതും പ്രിൻസി അയാളെ അമ്പരപ്പോടെ നോക്കിയിരുന്നു "ഇങ്ങനേം ഉണ്ടോ തന്തമാര് ....."

അയാൾ മെല്ലെ പിറുപിറുത്തുകൊണ്ട് അയാളുടെ ജോലിയിൽ ഏർപ്പെട്ടു  "എന്താടാ ഇന്നും അങ്ങേരുടെ വായിലിരിക്കുന്നത് ഒക്കെ കേട്ടോ .....?" ഓഫീസ് റൂമിൽ നിന്ന് ഇറങ്ങി വന്ന സാഗറിനെ നേർക്ക് വന്നുകൊണ്ട് ജീവൻ ചോദിച്ചതും അവനൊന്ന് ചിരിച്ചുകൊണ്ട് സസ്‌പെൻഷൻ ലെറ്റർ വീശി കാണിച്ചു "ഇതെന്താ ......?" അവൻ ആ ലെറ്റർ കൈയിൽ വാങ്ങി മുഖം ചുളിച്ചു "അടിപൊളി ..... വാ പോവാം ....."ലെറ്റർ വായിച്ചു അവൻ പറഞ്ഞതും അവന്റെ തോളിലൂടെ കൈയിട്ട് അവനോടൊപ്പം സാഗർ പാർക്കിങ്ങിലേക്ക് നടന്നു ..... പിന്നാലെ ജീവയും ജീവയും (ജീവൻ ) സാഗറും ചെറുപ്പം മുതലുള്ള ഫ്രണ്ട്സ് ആണ് .....

ഇനി ഒരാൾ കൂടി ഉണ്ട് പക്ഷെ സാഗർ എവിടെ പോയാലും വാല് പോലെ ജീവയാണ് കൂടെ ഉണ്ടാവാറ് ജീവയുടെ അച്ഛൻ മിലിറ്ററിയിലും അമ്മ പ്രൊഫസറും ആണ് ..... അവരുടെ ഒരേഒരു മകനാണ് ജീവൻ സാഗർ ബൈക്കിലേക്ക് കയറിയതും അവന്റെ പിന്നിൽ ജീവയും കയറി ഇരുന്നു സാഗർ പതിയെ റൈസ് ചെയ്തുകൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു "നീ ഇത് എങ്ങോട്ടാ .....?" വീട്ടിലേക്കുള്ള വഴി അല്ലായെന്നു കണ്ടതും ജീവ അവന്റെ മുതുകിൽ തട്ടി ചോദിച്ചു അതിന് മറുപടി പറയാതെ അവൻ ബൈക്ക് പറപ്പിച്ചു വിട്ടു ബൈക്ക് ഒരു ഷോറൂമിന് മുന്നിൽ വന്ന് നിന്നതും അവൻ തലക്ക് കൈയും കൊടുത്തു സാഗറിനെ നോക്കി "എടാ ഇത് എടുത്തിട്ട് ഒരാഴ്ച ആയതല്ലേ ഉള്ളു .....

അപ്പോഴേക്കും അടുതത്തു എടുക്കണോ ......" നിരത്തി വെച്ച ബൈക്കുകൾക്ക് നേരെ നടക്കുന്ന സാഗറിനെ നോക്കി അവൻ വിളിച്ചു പറഞ്ഞതും അവനൊന്ന് നിന്നു ജീവക്ക് നേരെ തിരിഞ്ഞുകൊണ്ട് അവനൊന്ന് ചിരിച്ചു ആ ചിരിയിൽ മറുപടി ഒതുക്കി അവൻ ഓരോ ബൈക്കുകൾ നോക്കാൻ തുടങ്ങി അവനെ നോക്കി ജീവ സ്വയം തലക്കടിച്ചു അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു ...... അലക്സ് എന്ന പേര് കണ്ടതും അവനൊന്ന് നിശ്വസിച്ചുകൊണ്ട് ഫോൺ എടുത്തു "പറയെടാ ....." അവൻ ഫോണിൽ പറഞ്ഞുകൊണ്ട് ഓരോ ബൈക്കിലും കയറി ഇരുന്ന് അത് റൈസ് ചെയ്തു നോക്കുന്ന സാഗറിനെ നോക്കി "ഡാ നിങ്ങള് എവിടെയാ ......

അവന് സസ്പെഷൻ കിട്ടിയെന്നൊക്കെ പറയുന്നു ..... നേരാണോ ......?"അലക്സ് ടെൻഷനോടെ ചോദിച്ചു അലക്സ് ..... ഇവരുടെ കൂട്ടത്തിലെ മൂന്നാമൻ ...... അലക്സ് റോയ് കുരിശിങ്കൽ ..... അപ്പനും അമ്മയും വിദേശത്താണ് ..... അലെക്സും അവന്റെ പെങ്ങൾ അന്നയും നാട്ടിലെ തറവാട്ടിൽ നിന്നാണ് പഠിക്കുന്നത് "മ്മ് ഉള്ളത് തന്നെയാ ..... വെറുതെ ആ അർജുന്റെ ബൈക്ക് തല്ലിപ്പൊളിച്ചു ..... അവന്റെ കൈയും കാലും തല്ലിയൊടിച്ചു ...... കോളേജ് മുഴുവൻ ഇളകിയപ്പോ സസ്‌പെൻഷൻ കൊടുത്തു പറഞ്ഞു വിട്ടു ....." സാഗറിനെ നോക്കി തന്നെയാണ് അവനത് പറഞ്ഞത് "എന്നിട്ടിപ്പോ നിങ്ങൾ എവിടെയാ ....?" "ഷോറൂമിൽ ..... അവൻ ബൈക്ക് നോക്കുവാ ....."

ജീവ ഒരു നെടുവീർപ്പോടെ പറഞ്ഞതും "ഏഹ്ഹ് ബൈക്കോ ..... ഇവന് പ്രാന്താണോ .... കഴിഞ്ഞ ആഴ്ചയല്ലേ അവൻ പുതിയത് എടുത്തത് ..... ?" അലക്സ് ഞെട്ടലോടെ ചോദിച്ചു "ആരോട് പറയാൻ ..... ഈ മാസം തന്നെ ഇപ്പൊ മൂന്നാമത്തെ ബൈക്ക് ആണ് ..... ഇന്ന് അവന്റെ വീട്ടിൽ ഒരു ഭൂകമ്പം തന്നെ ഉണ്ടാവും അതുറപ്പാ ......" അവൻ ചിരിയോടെ പറഞ്ഞതും അടുത്ത ബൈക്കിൽ കയറി ഇരുന്ന് വാശിയോടെ റൈസ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു സാഗർ  "മോളെ ..... ശിഖമോളെ ..... അത്താഴം കഴിക്കണ്ടേ കുട്ടീ നിനക്ക് ..... ശിഖ മോളെ ....." രാത്രി കഴിക്കാനുള്ളതൊക്കെ എടുത്ത് വെച്ചു ശാരദ (ശിഖയുടെ അച്ഛമ്മ ) വിളിച്ചതും അവൾ സാക്ഷിയെയും വിളിച്ചു താഴേക്ക് വന്നു സാക്ഷിയെ കണ്ടതും അച്ഛമ്മയുടെ മുഖം കടുത്തു ശിവരാമൻ കഴിക്കുന്നത് മതിയാക്കി ദേഷ്യത്തിൽ എണീറ്റ് പോയതും അവൾ ഷിഖയെ ഒന്ന് നോക്കി

"എന്തിനാടി എന്റെ മോന്റെ സമാധാനം കളയാൻ ഇവിടെ കടിച്ചു തൂങ്ങി കിടക്കുന്നത് ..... ആശയുടെ മകൾ ആണെന്ന ഒരേയൊരു കാരണം കൊണ്ടാണ് ഇത്രയും കാലം നിന്നെ എന്റെ മോൻ തീറ്റിപ്പോറ്റിയത് ..... ഇന്ന് ആശയും ഇല്ല ..... ഇനി നീ എന്ത് അവകാശത്തിലാ ഇവിടെ കടിച്ചു തൂങ്ങുന്നേ ...... എന്റെ മോന് ഒരു പെൺകുഞ്ഞാ ..... അവളെ വളർത്തി നാളെ അതിനെ നല്ല നിലയിൽ കെട്ടിച്ചു വിടാൻ അവനൊരുപാട് കഷ്ടപ്പെടുന്നുണ്ട് ...... അതിനിടയിൽ നിന്നെക്കൂടി ചുമക്കാൻ ഞങ്ങൾക്ക് വയ്യ ..... " അച്ഛമ്മയുടെ മനുഷ്യത്വം തൊട്ട് തീണ്ടാത്ത വാക്കുകൾ അവളെ വേദനിപ്പിച്ചില്ല ക്ഷാപവാക്കുകളും ശകാരങ്ങളും കേട്ട് കേട്ട് അവളുടെ മനസ്സ് ഉറച്ചു പോയിരുന്നു "അച്ഛമ്മേ .....

അച്ഛമ്മ എന്തൊക്കെയാ ഈ പറയുന്നേ .... നിങ്ങൾക്ക് ഇത് ആരുമല്ലായിരിക്കും ...... പക്ഷെ എനിക്ക് എന്റെ കൂടെപ്പിറപ്പാണ് ..... ചേച്ചിയെ ഇവിടെ നിന്ന് പറഞ്ഞു വിടാമെന്ന് അച്ഛമ്മ മനക്കോട്ട കെട്ടണ്ട ....." സാക്ഷിയെ ചേർത്ത് പിടിച്ചു ശിഖ പറഞ്ഞതും അവരുടെ മുഖം വലിഞ്ഞു മുറുകി "നിന്റെ അമ്മ കണ്ടവന്റെ കൂടെ നിരങ്ങി പിഴച്ചു പെറ്റ നാശം പിടിച്ച ഈ ജന്മത്തെ കൂടെപ്പിറപ്പായിട്ട് എന്റെ പേരക്കുട്ടിക്ക് വേണ്ട ......." "എന്റെ അമ്മ പിഴച്ചവൾ അല്ല ....." അത്രയും നേരം മിണ്ടാതെ നിന്ന സാക്ഷിയുടെ കണ്ണുകൾ ചുവന്നു ...... അവർക്ക് നേരെ ഉറച്ച ശബ്ദത്തോടെ പ്രതികരിക്കുമ്പോൾ ഉള്ളിൽ അമ്മയുടെ ചിരിക്കുന്ന മുഖമായിരുന്നു "അങ്ങനെ ആണെങ്കിൽ പറയടി ..... ആരാടി നിന്റെ തന്ത .....?"

പുച്ഛത്തോടെ അവരത് ചോദിക്കുമ്പോൾ പറയാനൊരു ഉത്തരമില്ലാതെ നിസ്സഹായയായി അവൾ നിന്നു "മറുപടി ഇല്ലല്ലേ ...... ഇതുപോലെ അല്ലെ നിന്നെ കെട്ടാൻ വന്ന ചെക്കന്റെ വീട്ടുകാർക്ക് മുന്നിൽ ചൂണ്ടിക്കാണിക്കാൻ ഒരു അച്ഛനില്ലാതെ നിന്റെ അമ്മയെന്ന് പറയുന്നവൾ നിന്നതും അവിടെ വെച്ച് ചങ്ക് പൊട്ടി ചത്തതും ..... തന്ത ആരാണെന്ന് അവൾക്ക് പോലും ഉറപ്പ് കാണില്ല ..... ഇങ്ങനെ കണ്ടിടം നിരങ്ങിയവളെയാണല്ലോ അവളെ നശിച്ച വീട്ടുകാർ എന്റെ മോന്റെ തലയിൽ കെട്ടി വെച്ചത് ....." അവർ ദേഷ്യത്തോടെ പറഞ്ഞതും സാക്ഷി അടിമുടി വിറക്കുന്നുണ്ടായിരുന്നു പ്രതികരിക്കണമെന്നുണ്ടായിരുന്നു ...... പക്ഷെ അവരുടെ വാ മൂടി കെട്ടാൻ അവളുടെ പക്കൽ ഒരു മറുപടി ഇല്ലായിരുന്നു

"എന്റെ അമ്മയെ പിഴച്ചവളെന്ന് മുദ്ര കുത്തിയതിന് ഒരിക്കൽ നിങ്ങൾ ദുഖിക്കും ....."അതും പറഞ്ഞു അവൾ കാറ്റുപോലെ മുറിയിലേക്ക് പോയി അവളുടേതായ പുസ്തകങ്ങളും സർട്ടിഫിക്കറ്റും അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോയും മാത്രം എടുത്തുകൊണ്ട് അവൾ ആ പടിയിറങ്ങുമ്പോൾ അവൾക്കായി കണ്ണീർ പൊഴിക്കാൻ ആ വീട്ടിൽ അവളുടെ അനിയത്തികുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു "ചേച്ചീ ......." ഉമ്മറപ്പടി കടന്ന് പുറത്തേക്ക് പോകുന്ന സാക്ഷിക്ക് പിന്നാലെ ഓടിക്കൊണ്ട് അവൾ കരഞ്ഞു വിളിച്ചതും അച്ഛമ്മ അവളെ പിടിച്ചു വെച്ചു തിരിഞ്ഞു നോക്കാൻ മനസ്സ് ഒരുപാട് കൊതിച്ചെങ്കിലും എന്തോ നോക്കാൻ അവൾക്ക് കഴിഞ്ഞില്ല

മനസ്സിൽ പലതും ഉറപ്പിച്ചുകൊണ്ട് അവൾ ആ വീട് വിട്ടിറങ്ങുമ്പോൾ അവളുടെ കൈകളിൽ കൈമുതലായി ഉണ്ടായിരുന്നത് പ്ലസ് ടു സർട്ടിഫിക്കറ്റ് മാത്രമായിരുന്നു കൈയിൽ ഉണ്ടായിരുന്ന ബാഗ് തോളിലേക്ക് വലിച്ചിട്ടുകൊണ്ട് ഫോട്ടോ മാറോടടക്കി പിടിച്ചു അവൾ റോഡിലേക്ക് ഇറങ്ങി ചുറ്റും പടർന്ന രാത്രിയുടെ അന്ധകാരവും നായയുടെ ഓരിയിടലും അവളെ ഭയപ്പെടുത്തിയില്ല മനസ്സിൽ ലക്ഷ്യങ്ങൾ പലതായിരുന്നു ..... മുന്നോട്ടുള്ള അവളുടെ കാൽവെപ്പിന് ധൈര്യം പകരാൻ ഉള്ളിലെ അഗ്നി തന്നെ ധാരാളമായിരുന്നു എങ്ങോട്ട് പോണമെന്നോ എന്ത് ചെയ്യണമെന്നോ അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല

ശിവരാമനും ശിഖയും അല്ലാതെ ബന്ധുക്കളായി മറ്റാരും ഉണ്ടായിരുന്നില്ല ആശയുമായി അസ്വാരസ്യങ്ങൾ ഉണ്ടായി തുടങ്ങിയതിൽ പിന്നെ ആശയെ അവരുടെ ബന്ധുക്കളിൽ നിന്ന് ശിവരാമൻ അകറ്റിയിരുന്നു അച്ഛനെയും അമ്മയെയും കൂടെപ്പിറപ്പിനെയും ഒക്കെ മറന്ന് ആശ ശിവരാമനൊപ്പം ജീവിച്ചത് തെറ്റായിപ്പോയി എന്ന് ഒരുനിമിഷം അവൾക്ക് തോന്നി ചിന്തകൾ കാടുകയറിയപ്പോൾ അവൾക്ക് നേരെ പാഞ്ഞു വന്ന കാറിനെ അവൾ കണ്ടിരുന്നില്ല കാറിലുള്ളയാൾ ബ്രേക്ക് ചവിട്ടി നിർത്താൻ ശ്രമിച്ചെങ്കിലും അമിത വേഗമായിരുന്നതിനാൽ പെട്ടെന്ന് നിർത്താനായില്ല

പെട്ടെന്ന് അയാൾ ഹോൺ അടിച്ചതും അവൾ ഞെട്ടലോടെ മുന്നോട്ട് നോക്കി തനിക്ക് നേരെ വരുന്ന കാറിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചു നിന്നതും ആ കാർ അവളെ വന്ന് ഇടിച്ചതും ഒരുമിച്ചായിരുന്നു റോഡിലേക്ക് തലയിടിച്ചു വീണ അവളുടെ നെറ്റിയിൽ നിന്ന് ചോര ഒലിച്ചിറങ്ങിയതും പതിയെ അവളുടെ ബോധം മറഞ്ഞു "ആനന്ദ് .....മോനെ ബ്ലഡ് ഒരുപാട് പോകുന്നുണ്ട് ..... വേഗം ഹോസ്പിറ്റലിൽ എത്തിക്കണം ......" ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഓടിയിറങ്ങിയ തന്റെ മകനെ നോക്കി അയാൾ പറഞ്ഞതും അവൻ സാക്ഷിക്ക് നേരെ നടന്നു "അച്ഛാ ..... ഒന്ന് പിടിക്ക് ....." അവളെ പിടിച്ചു ഉയർത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞതും അയാൾ അവൾക്ക് നേരെ കുനിഞ്ഞു

അപ്പോഴും പിടി വിടാതെ മുറുക്കെ പിടിച്ചിരിക്കുന്ന ആ ഫോട്ടോ അയാൾ ബലമായി അടർത്തി മാറ്റി വെറുതെ ആ ഫോട്ടോയിലേക്ക് ഒന്ന് നോക്കിയ അയാൾ ഞെട്ടി ...... അറിയാതെ ആ കണ്ണുകൾ നിറഞ്ഞു കാറിൽ നിന്നിറങ്ങി വന്ന അയാളുടെ ഭാര്യക്ക് നേരെ ആ ഫോട്ടോ അയാൾ നീട്ടിയതും നിറകണ്ണുകളോടെ അവർ അയാളെ നോക്കി "ആനന്ദേ ..... പെട്ടെന്ന് വണ്ടി എടുക്കെടാ ....." അയാൾ കണ്ണീരോടെ പറഞ്ഞതും ഒന്നും മനസ്സിലാവാതെ ആനന്ദ് അവരെ നോക്കി സാക്ഷിയെ അയാൾ കൈയിൽ കോരി എടുത്തുകൊണ്ട് കാറിലേക്ക് കയറിയതും ആനന്ദും ആ സ്ത്രീയും വേഗം വന്ന് കാറിൽ കയറി  "എടാ ഇത്രയും costly ആയ ബൈക്ക് തന്നെ വേണായിരുന്നോ നിനക്ക് .....?"

ബൈക്കും കൊണ്ട് കൊറേ ചുറ്റിയടിച്ചു മടങ്ങുന്ന വഴിക്ക് ജീവ ചോദിച്ചതും സാഗർ ഒന്ന് ചിരിച്ചു "എനിക്ക് പെർഫെക്റ്റ് ആണെന്ന് തോന്നിയത് ഞാൻ ചൂസ് ചെയ്തു ..... money is not a problem...... "അവൻ ബൈക്കിന്റെ സ്പീഡ് കൂട്ടിക്കൊണ്ട് മറുപടി കൊടുത്തു "നിനക്ക് പ്രോബ്ലം അല്ലായിരിക്കും ..... പക്ഷെ നിന്റെ അപ്പച്ചി എന്ന് പറയുന്ന ഒരു രാക്ഷസി അവിടെ ഉണ്ട് ...... അവരെങ്ങാനും ഇത് അറിഞ്ഞാൽ ....." ജീവ പാതിയിൽ നിർത്തിയതും സാഗർ ബൈക്ക് സൈഡിലേക്ക് ഒതുക്കി "അറിഞ്ഞാൽ എന്താ ..... ഞാൻ അങ്ങോട്ട് തന്നെയാ പോകാൻ നിൽക്കുന്നെ ..... എന്റെ ഡാഡിന്റെ ക്യാഷ് ഞാൻ ചിലവാക്കുന്നതിൽ അവർക്ക് പ്രോബ്ലം എന്തിനാ ....?"

അവൻ ജീവക്ക് നേരെ തിരിഞ്ഞുകൊണ്ട് നെറ്റി ചുളിച്ചു "അതല്ലടാ ..... അവരുടെ കാര്യം നീ വിട് ..... നീ ലൈഫിനെ കുറച്ചു കൂടി സീരിയസ് ആയി കാണണം ..... ലൈഫിൽ ....." "നല്ല വിശപ്പ് ..... " അവൻ പറയുന്നത് ശ്രദ്ധിക്കാതെ അവൻ വയറുഴിഞ്ഞു ജീവ അവനെ തുറിച്ചു നോക്കി അവനത് കാണാത്ത ഭാവത്തിൽ ബൈക്ക് റൈസ് ചെയ്തുകൊണ്ട് ഇടംകണ്ണിട്ട് അവനെ നോക്കി "എന്നാൽ പോവല്ലേ ....." അവൻ ചിരിയോടെ ജീവയെ നോക്കിയതും ജീവ അവന്റെ തലക്ക് ഒന്ന് കൊടുത്തുകൊണ്ട് കണ്ണുരുട്ടി "നേരം ഒരുപാടായി ..... ഇന്ന് പട്ടാളം എന്നെ തട്ടും ......" ബൈക്ക് മുന്നോട്ട് പോകുന്നതിനിടയിൽ ജീവ വാച്ചിൽ നോക്കി പറഞ്ഞതും സാഗർ ബൈക്കിന്റെ സ്പീഡ് കൂട്ടി 

"എന്താ അച്ഛാ ഇതൊക്കെ .....? ആരാ ആ കുട്ടി .....?" സാക്ഷിയെ ഐസിയുവിലേക്ക് കൊണ്ട് പോയതും ആനന്ദ് അച്ഛന് നേരെ വന്ന് ചോദിച്ചതും അയാൾ ആ ഫോട്ടോയും കൊണ്ട് ചെയറിലേക്ക് ഇരുന്നു "ഇത് എന്റെ കൂടെപ്പിറപ്പാടാ ...... " ആ ഫോട്ടോയിലേക്ക് നോക്കി കണ്ണ് നിറച്ചുകൊണ്ട് അജയൻ (ആനന്ദിന്റെ അച്ഛൻ ) പറഞ്ഞതും അവനൊന്ന് ഞെട്ടി "ആശാന്റി ....?" ആനന്ദ് സന്ധ്യയെ (അമ്മ ) നോക്കി സംശയത്തോടെ ചോദിച്ചതും അവർ അതേയെന്ന മട്ടിൽ തല കുലുക്കി "അപ്പൊ ഈ പെൺകുട്ടി .....?"

അവൻ സംശയത്തോടെ ചോദിച്ചതും സന്ധ്യ നെടുവീർപ്പിട്ടു "സാക്ഷി ......!" ആ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് അജയൻ മറുപടി പറഞ്ഞതും ആനന്ദ് അയാൾക്ക് നേരെ തിരിഞ്ഞു സാക്ഷി കുഞ്ഞായിരുന്നപ്പോൾ തൊട്ട് ഇപ്പോൾ കാണുന്നത് വരെ ഉള്ള നാലഞ്ച് ഫോട്ടോസ് ഒരുമിച്ചു ചേർത്ത് ഫ്രെയിം ചെയ്ത ഫോട്ടോ ആയിരുന്നു അത് എല്ലാത്തിലും അവൾക്കൊപ്പം ആശ ഉണ്ട് ..... ചില ഫോട്ടോസിൽ ശിഖയും ...... അത് ആരായിരിക്കുമെന്ന് അയാൾ ഊഹിച്ചു "സാക്ഷി .....? അതാരാ ..... ആശാന്റിയുടെ മകളാണോ ......?" ആനന്ദ് സംശയത്തോടെ ചോദിച്ചു "അല്ല ..... ആശക്ക് ഒരേയൊരു മകളെ ഉള്ളു ..... അത് ശിഖയാണ് ......"  .......തുടരും………

സാഗരം സാക്ഷി : ഭാഗം 1

Share this story