സാഗരം സാക്ഷി...❤️: ഭാഗം 22

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഓയ്....." ക്ലാസ്സ് കഴിഞ്ഞ് ആനന്ദിനൊപ്പം പോകാൻ നിന്ന സാക്ഷി പുറകിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കി അവിടെ ആരുടെയോ ബൈക്കിൽ ചാരി പുഞ്ചിരിയോടെ നിൽക്കുന്ന സാഗറിനെ കണ്ടതും അവളുടെ മുഖം ചുളിഞ്ഞു "സാറേ.... വിരോധം ഇല്ലെങ്കിൽ ഇന്ന് മാഡത്തിനെ ഞാൻ ഡ്രോപ്പ് ചെയ്യാം...." സാഗർ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി പറഞ്ഞതും അവളുടെ മുഖം വീർത്തു "വിരോധം ഉണ്ട്....!" അവൾ എടുത്തടിച്ചത് പോലെ മറുപടി പറഞ്ഞതും അവൻ കൈയും കെട്ടി അങ്ങനെ നിന്നു ചുണ്ടിൽ വശ്യമായ പുഞ്ചിരി.... അവന്റെ കുഞ്ഞിക്കണ്ണിൽ കുസൃതി നിറഞ്ഞതും അവളുടെ മുഖം വീർത്തു കാറിൽ കയറാൻ നിന്ന ആനന്ദ് ചെറുചിരിയോടെ അവളുടെ അടുത്ത് വന്ന് നിൽക്കുമ്പോഴാണ് അവന്റെ കാറിന്റെ ഡോർ തുറന്ന് ആരോ അവനെ അതിലേക്ക് പിടിച്ചു വലിച്ചിട്ടത് എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കും മുന്നേ ആ കാർ ആ കോമ്പൗണ്ട് വിട്ട് പോയിരുന്നു സാക്ഷി ഞെട്ടലോടെ അത് നോക്കി നിൽക്കുമ്പോൾ സാഗറിന്റെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല ••••••••••••••••••••••••••••°

സ്വബോധം വീണ്ടെടുത്തത് പോലെ ആനന്ദ് ഒന്ന് തലക്കുടഞ്ഞുകൊണ്ട് മുന്നോട്ട് നോക്കിയതും പുഞ്ചിരിയോടെ ഡ്രൈവ് ചെയ്യുന്ന ആളെ കണ്ട് അവൻ നാവ് കടിച്ചു "നീ ആരാടി റാംജിറാവുന്റെ കൊച്ചുമോളോ.... 😬..... ഇങ്ങനെ തട്ടിക്കൊണ്ടു വരാൻ...?" അവൻ ചോദിക്കുന്നതിനൊന്നും പുല്ല് വില കൊടുക്കാതെ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്യുന്ന സരിഗയെ (sanju's sister)കണ്ടതും അവൻ അവളെ നോക്കി പല്ല് കടിച്ചു "ഡീ കോപ്പേ.... നിന്നോടല്ലേ ഞാനീ സംസാരിക്കുന്നെ...."അവനെ കൂസാതേയുള്ള അവളുടെ ഇരുപ്പ് കണ്ടതും അവൻ അവളുടെ തലക്കിട്ടു ഒന്ന് കൊടുത്തു "ഞാൻ വിളിക്കുമ്പോ നീ ഫോൺ എടുത്തില്ലെങ്കിൽ എനിക്ക് ഭ്രാന്ത്‌ കേറും എന്ന് നിനക്ക് അറിയുന്നതല്ലേ....

എത്ര ദിവസമായി നീ എന്നോട് സംസാരിച്ചിട്ട്.... ഇങ്ങോട്ട് വിളിക്കത്തും ഇല്ല അങ്ങോട്ട് വിളിച്ചാൽ എടുക്കത്തുമില്ല....." അവൾ ദേഷ്യത്തോടെ പറയുന്നത് കേട്ട് അവന്റെ ചുണ്ടിൽ ചെറു ചിരി മൊട്ടിട്ടു "എപ്പോഴും.... ക്ലാസ്, പിള്ളേര്,ഡ്യൂട്ടി....."അവൾ ദേഷ്യത്തോടെ പിറുപിറുത്തു "അതിന് ഇങ്ങനെ പിടിച്ചോണ്ട് വരുവാണോ ചെയ്യേണ്ടേ....?"അവൻ കൈയും കെട്ടി ഇരുന്ന് അവളെ നോക്കി "ആഹ്.... ഇനി മുതൽ ഇങ്ങനാ.... ഞാൻ വിളിക്കുമ്പോ എടുത്തില്ലെങ്കിൽ നീ എവിടെ ഉണ്ടോ അങ്ങോട്ട് ഞാൻ കയറി വരും...." അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു പറയുന്നവളെ നോക്കി അവൻ കൈകൂപ്പി കാണിച്ചു "ശരി ശരി.... ഇനി മുതൽ ഞാൻ അങ്ങോട്ട് വിളിച്ചോളാം....

നീ ഈ മുഖം ഇങ്ങനെ വീർപ്പിക്കാതിരിക്ക്...." അവൻ അവളുടെ കവിളിൽ കുത്തി പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി "ആഹ്.... Compromise ആവടി പെണ്ണെ...."അവൻ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചതും അവൾ ഗൂഢമായി ചിരിച്ചു "ഒരു ചിക്കൻ ബിരിയാണി.... Then shopping.... എന്നിട്ട് ആലോചിക്കാം....."അവളുടെ ഡിമാൻഡ് കേട്ട് അവന്റെ ഫ്യൂസ് പോയി അവൾക്കൊപ്പം ഷോപ്പിംഗിന് പോകുന്നതിന്റെ ഭീകരത അറിയാമെങ്കിലും സമ്മതിക്കാതെ വേറെ നിവൃത്തി ഇല്ലായിരുന്നു ••••••••••••••••••••••••••••° "അപ്പൊ എങ്ങനാ മാഡം.... പോവല്ലേ...?"ആനന്ദ് പോയപ്പോ സാഗറിന്റെ ചിരിയുടെ തെളിമ കൂടുന്നത് കണ്ടതും അവൾ അവനെ നോക്കി കണ്ണുരുട്ടി അവിടെ നിന്നും നടന്നു നീങ്ങി "ഒന്ന് നിക്കന്നെ.... ഒന്നുല്ലേലും എന്റെ ചോര അ...."

പെട്ടെന്ന് സാക്ഷി അവനുനേരെ തിരിഞ്ഞുകൊണ്ട് കണ്ണുരുട്ടിയതും അവനത് മുഴുമിപ്പിക്കാതെ അവളെ നോക്കി വെളുക്കനെ ചിരിച്ചു കൊടുത്തു "മോളെ.....!" അലക്സിന്റെ ശബ്ദം കേട്ടപ്പോൾ ആരോ പിടിച്ചു വെച്ചത് പോലെ അവൾ നിന്നു നിന്നെങ്കിലും തിരിഞ്ഞു നോക്കാൻ എന്തോ അവൾക്ക് കഴിഞ്ഞില്ല അവളിലേക്ക് അടുത്തടുത്തു വരുന്ന അവന്റെ കാലൊച്ച കേട്ടതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു "പ്ലീസ്.... എനിക്ക് കുറച്ചു സമാധാനം താ.... ഞാൻ സ്വസ്ഥമായി ഒന്ന് ജീവിച്ചോട്ടെ.... പ്ലീസ്.... ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങളുമായി യാതൊരു ബന്ധവുമില്ല.... എന്റെ അമ്മ ആശയാ.... സാറാ അല്ല.... ഒന്ന് മനസ്സിലാക്ക്.... നിങ്ങളെ ഞാൻ ശല്യം ചെയ്യാൻ വരുന്നില്ലല്ലോ....

പിന്നെ എന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ..... ഒന്ന് പോയി തരുമോ....പ്ലീസ്...."അവൻ എന്തെങ്കിലും പറയും മുന്നേ അവൾ അവനുനേരെ കൈയും കൂപ്പി നിന്നു "നീ വല്ലാതെ സ്വാർത്ഥയാകുന്നു സാക്ഷി..."അവളുടെ കണ്ണുകളിൽ നോക്കി പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു "എനിക്ക് ഇങ്ങനെയെ പറ്റുള്ളൂ.... ഇത്രയും കാലം അമ്മയാണെന്ന് കരുതിയവർ ആരുമല്ലെന്നും ഇന്നുവരെ കണ്ടിട്ടില്ലാത്തവരാണ് എന്റെ സ്വന്തമെന്നും ഒക്കെ പറഞ്ഞാൽ ഞാൻ പിന്നെ എങ്ങനെയാ പ്രതികരിക്കേണ്ടത്..... ഏഹ്ഹ് പറയ്....! ഈയൊരു ജന്മം കൊണ്ട് ഞാൻ ഒരുപാട് അനുഭവിച്ചതാ.... ഇനിയെങ്കിലും ഞാൻ സ്വസ്ഥമായി ഒന്ന് ജീവിച്ചോട്ടെ...."അവൾ യാചനയോടെ അവനെ നോക്കി

"നിനക്ക് സ്വസ്ഥത കിട്ടുമായിരിക്കും.... അപ്പൊ ഞങ്ങളുടെ കാര്യമോ....? അതെന്താ നീ ചിന്തിക്കാത്തെ.....?"അവന്റെ ചോദ്യത്തിന് അവളുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല "നിന്റെ സ്വാർത്ഥതക്ക് മുന്നിൽ ഉരുകിതീരുന്ന ഒരു പാവം സ്ത്രീ വീട്ടിലിരുപ്പുണ്ട്.... എന്റെ.... അല്ല നമ്മുടെ മമ്മ.... ആ സ്ത്രീയുടെ കണ്ണുനീരിനു എന്ത് മറുപടിയാ നിനക്ക് പറയാനുള്ളത്.....?" അവന് മുന്നിൽ മൗനത്തെ കൂട്ട് പിടിക്കാനല്ലാതെ മറ്റൊന്നിനും ആവുമായിരുന്നില്ല അവൾക്ക് "മറുപടി ഇല്ലല്ലേ.... ഉണ്ടാവില്ല.... എനിക്കറിയാം..... നീ ചോദിച്ചില്ലേ ഇന്നുവരെ കണ്ടിട്ടില്ലാത്തവരെ സ്വന്തമെന്ന് പറഞ്ഞാൽ നീ എങ്ങനെ പ്രതികരിക്കണമെന്ന്..! ഞാൻ ഒന്ന് ചോദിക്കട്ടെ ....

ഒരുപാട് ആഗ്രഹിച്ചും പോരാടിയും നേടിയെടുത്ത മകളാണ് തന്റെ ഒപ്പം ഉള്ളതെന്ന് കരുതി ഒരമ്മ മറ്റൊരു കുഞ്ഞിനെ പ്രാണനായി സ്നേഹിക്കുന്നു..... പെട്ടെന്നൊരു ദിവസം അവൾ തന്റെ മകൾ അല്ലെന്നും അവൾക്ക് മറ്റൊരു അവകാശി ഉണ്ടെന്നും അറിയേണ്ടി വരുന്ന ഒരു അമ്മ..... ഇന്ന് വരെ കണ്ടിട്ടില്ലാത്ത നീയാണ് അവരുടെ മകളെന്ന് തിരിച്ചറിഞ്ഞപ്പോൾ നിന്നെപ്പോലെ അവർക്കും ആ സത്യത്തോട് മുഖം തിരിക്കാമായിരുന്നു.... സ്വന്തമായി കരുതിയവളെ തന്നെ ചേർത്തു പിടിക്കാമായിരുന്നു..... നിന്നെ കണ്ടില്ലെന്ന് നടിക്കാമായിരുന്നു പക്ഷേ ആ അമ്മ എന്താ ചെയ്തത്.... നഷ്ടപ്പെട്ടുപോയ മകളെ കണ്ടെത്താൻ ഒരു ഭ്രാന്തിയെ പോലെ അലയുകയായിരുന്നു ആ പാവം.....

ഒരു നോക്ക് കാണാനായി കൊതിക്കുകയായിരുന്നു ആ ഉള്ളം എന്നിട്ട് നീ എന്താ ചെയ്യുന്നത്.... അവരെ തള്ളിപ്പറഞ്ഞു മറ്റൊരാളെ അമ്മയായി സ്നേഹിക്കുന്നു.... സ്വന്തം മകൾ തനിക്ക് പകരം മറ്റൊരു സ്ത്രീയെ സ്നേഹിക്കുന്നത് മമ്മക്ക് എത്രത്തോളം നോവുന്നുണ്ടാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ നീ....? ആ സ്ത്രീയെ അറിയാൻ ശ്രമിച്ചിട്ടുണ്ടോ....?"മൗനമായിരുന്നു അവളുടെ മറുപടി.... അവന്റെ ഓരോ ചോദ്യങ്ങൾക്ക് മുന്നിലും അവളുടെ അടി പതറുകയായിരുന്നു "ഇല്ല.... അതൊക്കെ നീ എന്തിനാ അറിയുന്നേ.... നിനക്ക് സ്വന്തം സുഖം സന്തോഷം.... ആയിക്കോ.... നിന്റെ സ്വസ്ഥത ഞാനായിട്ട് കളയുന്നില്ല....

"നിറഞ്ഞു ചുവന്ന കണ്ണുകളോടെ തന്നിൽ നിന്ന് തിരിഞ്ഞു നടക്കുന്നവനെ കാണേ അവളുടെ കണ്ണുകൾ നിറഞ്ഞു അത് തന്റെ കൂടെപ്പിറപ്പാണെന്ന് ഉൽമനസ്സ് വിളിച്ചു പറയുന്നത് പോലെ അവന്റെ ഓരോ വാക്കുകളും കൂരമ്പ് പോലെ നെഞ്ചിൽ തുളച്ചു കയറിയത് പോലെ കാലുകൾ നിലത്തുറക്കുന്നില്ല.... തലച്ചുറ്റുന്നു.... കണ്ണിൽ ഇരുട്ട് പടർന്നു ഒടുവിൽ ബോധം മറഞ്ഞു വീഴുമ്പോൾ താങ്ങായി അവൾ ആട്ടിയോടിച്ച അവളുടെ കൂടെപ്പിറപ്പ് ഉണ്ടായിരുന്നു "മോളേ...."അവന്റെ മുഖത്തെ ആധിയും കരുതലും ഒക്കെ പാതിയടഞ്ഞ കണ്ണുകളിലൂടെ അവൾ കാണുന്നുണ്ടായിരുന്നു അറിയുകയായിരുന്നു അവന്റെ ഹൃദയത്തിന്റെ മിടിപ്പ്....! •••••••••••••••••••••••••••••°

"ഇന്ന് നീ കോളേജിൽ പോയില്ലേ....?"ദേഷ്യത്തോടെ അയാൾ ചോദിച്ചതും അവൻ അമർഷത്തോടെ അമ്മുവിനെ നോക്കി "ഛീ.... കണ്ണ് താഴ്ത്തെടാ അഹങ്കാരി...." അയാൾ അലറിയതും അവൻ മുഷ്ടി ചുരുട്ടി നിലത്തേക്ക് നോക്കി നിന്നു "കണ്ടവന്മാരോടൊപ്പം കറങ്ങി നടക്കാൻ അല്ല ഞാൻ ലക്ഷങ്ങൾ മുടക്കി നിനക്ക് അഡ്മിഷൻ വാങ്ങി തന്നത്...." അത് പറയുന്നതിനൊപ്പം കൈയിൽ ഇരുന്ന വോക്കിങ് സ്റ്റിക്ക് അവന്റെ പുറത്ത് വീണിരുന്നു ആ ഇരുമ്പ് വടിയേൽപ്പിച്ച പ്രഹരം അവന് താങ്ങാനായില്ല.... വേദനകൊണ്ട് അവന്റെ മുഖം ചുളിഞ്ഞു എങ്കിലും ഒരക്ഷരം മിണ്ടാതെ വേദന കടിച്ചു പിടിച്ചു അവൻ നിന്നു..... അമ്മുവിന്റെ മുഖത്തുള്ള വിജയഭാവം അവനെ അലോസരപ്പെടുത്തി

"ഞാൻ ഒന്നും അറിയില്ലെന്ന് കരുതിയോ നീ.... നിന്റെ തോന്ന്യസത്തിന് ജീവിക്കാനാണോടാ ഞാൻ നിന്നെ വളർത്തിയത്.... ആണോന്ന്.....?" അത് ചോദിക്കുന്നതിനൊപ്പം അടുത്ത അടിയും അവന്റെ പുറത്തു വീണിരുന്നു അവന് ദേഷ്യം തോന്നിയില്ല.... ഒരുതരം നിർവികാരത മനസ്സിനെ വന്ന് പൊതിഞ്ഞു ഉമ്മറത്തു നിന്ന് വേദനയോടെ തനിക്ക് നേരെ നീളുന്ന അമ്മയുടെ നോട്ടം അവന്റെ ചുണ്ടിൽ പുച്ഛം നിറച്ചു "എന്തിന് വേണ്ടി....?" ആ അമ്മയുടെ വേദന നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അവൻ മനസ്സിൽ മന്ത്രിച്ചു "എന്താടാ നിന്റെ നാവിറങ്ങിപ്പോയോ....?" രവി ദേഷ്യത്തോടെ കലി തീരുവോളം അവനെ അടിച്ചു ഒന്ന് അനങ്ങുക പോലും ചെയ്യാതെ കണ്ണടച്ച് പിടിച്ചു എല്ലാം കൊണ്ടു....

അമ്മുവിന് അവന്റെ മുഖഭാവം കാണുംതോറും പാവം തോന്നി തുടങ്ങി "മതി അമ്മാവാ..... ഇനി അടിക്കല്ലേ...." വോക്കിങ് സ്റ്റിക്കിൽ പിടുത്തമിട്ടുകൊണ്ട് അവൾ പറഞ്ഞതും ജീവ ദേഷ്യത്തോടെ അവളെ പിന്നിലേക്ക് തള്ളി "നിന്റെ കാരുണ്യത്തിൽ തല്ലാതിരിക്കുന്നതിനേക്കാൾ നല്ലത് എന്നെ ഇവിടിട്ട് തല്ലി കൊല്ലുന്നത് തന്നാ.... "അവൻ കലിയടക്കാനാവാതെ അവൾക്ക് നേരെ ചീറി "ഡാ...." രവി ദേഷ്യത്തോടെ അവന് നേരെ വന്നതും അമ്മു ഇടയിൽ കയറി "മാറി നിക്കെടി പുല്ലേ..... ഇത് ഞാനും എന്റെ അച്ഛനും തമ്മിലുള്ള പ്രശ്‌നം..... ഇത് ഞങ്ങളുടെ കുടുംബകാര്യം.... ഇടയിൽ കയറാൻ നീ ആരാടി.....?"ജീവ ദേഷ്യത്തോടെ അവൾക്ക് നേരെ കുരച്ചു ചാടി "പ്ഫാ.... അഹങ്കാരി.... "

രവി അമ്മുവിനെ പിടിച്ചു മാറ്റി അവന്റെ കരണം പുകച്ചു ഒന്ന് കൊടുത്തു "എന്റെ കുഞ്ഞിനെ ചോദ്യം ചെയ്യാൻ നീ ആരാടാ.....?" രവി ദേഷ്യത്താൽ വിറക്കുന്നത് കണ്ടതും അമ്മു കളി കാര്യമായതോർത്ത്‌ പരിഭ്രമിച്ചു "അമ്മാവാ.... വേണ്ടാ.... ഞാനല്ലേ പറയുന്നേ...."അമ്മു രവിയുടെ കൈയിൽ പിടിച്ചു അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു "കൊള്ളാം.... പ്രശ്നങ്ങൾ നീ തന്നേ ഉണ്ടാക്കും.... നീ തന്നെ വന്ന് അവസാനം രക്ഷകയും ചമയും.... "ജീവ അവളെ നോക്കി ചുണ്ട് കോട്ടി "കണ്ടില്ലേ മോളെ.... ഇപ്പോഴും അവന്റെ അഹങ്കാരം തീർന്നിട്ടില്ല.... "രവി വീണ്ടും അവന് നേരെ പാഞ്ഞതും അമ്മു അയാളെ പിടിച്ചു വെച്ചു "ഒരു കാര്യം പറഞ്ഞേക്കാം....മര്യാദക്ക് ആണേൽ ഇവിടെ കഴിയാം.....

തോന്ന്യസത്തിനാണേൽ വേറെ സ്ഥലം നോക്കിക്കോണം...."അവന് നേരെ വിരല് ചൂണ്ടി അയാളത് പറഞ്ഞതും അവൻ അമ്മയെ ഒന്ന് നോക്കി കണ്ണും നിറച്ചു ചുണ്ടിന് മേൽ ചൂണ്ട് വിരൽ കൊണ്ട് മൂടി ഒന്നും മിണ്ടല്ലേ എന്ന് ചുണ്ടനക്കുന്ന അമ്മയെ കണ്ടതും ഉള്ളിലെ ദേഷ്യം നുരഞ്ഞു പൊന്തി ഉള്ളിൽ എരിഞ്ഞു പൊങ്ങുന്ന തീജ്വാലയെ അടക്കിപ്പിടിച്ചുകൊണ്ട് അവൻ കാറ്റുപോലെ അകത്തേക്ക് കയറി മുറിയിൽ കയറി ശക്തിയിൽ വാതിൽ കൊട്ടിയടച്ചു ദേഷ്യം നിയന്ത്രിക്കാനാവുന്നില്ല..... ആട്ടും തുപ്പും അപമാനവും.... കേട്ട് കേട്ട് മടുത്തു പുറത്തുള്ളവർ ആയിരുന്നെങ്കിൽ സഹിക്കാം.... പക്ഷേ ഇതിപ്പോ സ്വന്തം അച്ഛൻ തന്നെ....! തന്നേക്കാൾ അവളെ സ്നേഹിക്കുന്നത് എന്നെ ബാധിക്കുന്ന വിഷയമേ അല്ല ഇപ്പോൾ.....

ബാധിച്ചിരുന്നു..... ഒരുകാലത്ത് അവളെ കൊഞ്ചിക്കുന്ന അച്ഛനെ കണ്ട് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.... പലപ്പോഴും വിങ്ങിപ്പൊട്ടിയിട്ടുണ്ട് തന്നേ സ്നേഹിച്ചില്ലേലും വേണ്ടില്ല ഉപദ്രവിക്കാത്തിരുന്നാൽ മതിയായിരുന്നെന്നോർത്ത് തേങ്ങി തേങ്ങി കരഞ്ഞിട്ടുണ്ട് പക്ഷേ ഇപ്പോൾ ആ മനുഷ്യനെ കാണുന്നത് തന്നേ വെറുപ്പാണ്.... ഭയമാണ്.....! ഒരു കാരണവുമില്ലാതെ അവളെ പ്രീതിപ്പെടുത്താനായി എന്നെ നോവിക്കുമ്പോൾ പ്രതികരിക്കാൻ തോന്നിയിട്ടുണ്ട്.... പക്ഷേ പ്രതികരണശേഷി ഇല്ലാത്തവനായി കൂട്ടിലിട്ട് വളർത്തുകയായിരുന്നു എന്നെ പേടിയായിരുന്നു പ്രതികരിക്കാൻ..... പട്ടാളച്ചിട്ടകൾ പ്രായം പോലും നോക്കാതെ എന്നിൽ അടിച്ചേൽപ്പിക്കുമായിരുന്നു ചെറിയ തെറ്റിന് പോലും തലകീഴായ് കെട്ടിയിടുമായിരുന്നു ചെറുപ്പത്തിൽ.....

അതിനേക്കാൾ ഭയാനകമാണ് പല ശിക്ഷാമുറകളും എല്ലാം എനിക്ക് മാത്രം ബാധകം.... നിയമങ്ങളും ശിക്ഷകളും ഒക്കെ എനിക്ക് വേണ്ടി മാത്രം ശിക്ഷ പേടിച്ചു ഞാനായിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കില്ല.... എത്ര ഒതുങ്ങിയാലും അവൾ പിന്നെയും പിന്നെയും എനിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേയിരുന്നു എന്റെ ഭാഗം കേൾക്കുക പോലും ചെയ്യാതെ ശിക്ഷിക്കാൻ എന്റെ അച്ഛനും....! അമ്മ കണ്ണുനീറിനെ കൂട്ട് പിടിച്ചു ഒരു കാഴ്ചക്കാരിയായി നിൽക്കും ഞാൻ അയാളുടെ മകൻ തന്നെയാണോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്...! എനിക്ക് ഒരു പെൻസിൽ വാങ്ങി തന്നാൽ ആയിരം വട്ടം കണക്ക് പറയുന്ന എന്റെ അച്ഛൻ അവൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങി കൊടുക്കുന്നത് നിസ്സംഗതയോടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട് എല്ലാം ഇട്ടെറിഞ്ഞു എവിടേക്കെങ്കിലും പോയാലോ എന്ന് ചിന്തിച്ചു പോകുന്നു.... പക്ഷേ അമ്മാ....?

ഒത്തിരി ഒത്തിരി ഇഷ്ടമാ എനിക്കെന്റെ അമ്മയെ..... അച്ഛൻ തല്ലുന്ന ഓരോ രാത്രിയും ഞാനുറങ്ങിയ ശേഷം എന്നെ ചേർത്തു പിടിക്കുന്ന അമ്മയുടെ മുഖം മനസ്സിൽ വരുമ്പോൾ തളർന്നു പോകുന്നു ഞാൻ....! ഒരു അധ്യാപികയുടെ കാർക്കശ്യവും ചിട്ടയും കാണിക്കാറുണ്ടെങ്കിലും എന്റെ അമ്മയ്ക്ക് എന്നെ ജീവനാണ്..... എനിക്കും അതെ...! പക്ഷേ എത്രകാലം ഒരു അടിമയെ പോലെ ഇങ്ങനെ.... കഴിക്കാൻ തരുന്ന ഭക്ഷണത്തിനു പോലും കണക്ക് പറയുന്ന അച്ഛൻ..... ഇനിയും എത്രകാലം സഹിച്ചും ക്ഷമിച്ചും കഴിയണം....?" ചിന്തകൾ മനസ്സിനുള്ളിൽ ഒരു പിരിമുറുക്കം സൃഷ്ടിച്ചു.... അവന് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി വിരലുകൾ തലമുടിയിൽ കൊരുത്തു പിടിച്ചുകൊണ്ടു അവൻ ഭിത്തിയിൽ ചാരി നിന്നതും ഡോർ തുറന്ന് അമ്മു അങ്ങോട്ടേക്ക് വന്നു അവൻ അവളെ ദഹിപ്പിക്കും വിധം നോക്കിയതും അവൾ വാതിലിൽ ചാരി കൈയും കെട്ടി നിന്നു

"നിന്റെ തോൽവി എന്നും എനിക്കൊരു ഹരമാണ് ജീവാ..... എന്റെ മുന്നിൽ എന്നും നീ ഇങ്ങനെ തോൽക്കുന്നത് കാണാനാണ് എനിക്കിഷ്ടം.... പക്ഷേ എനിക്കിപ്പോൾ നിന്റെ അവസ്ഥ കാണുമ്പോൾ ചെറിയ വിഷമം ഒക്കെ തോന്നുന്നുണ്ട്...." അവൾ അവന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി വശ്യമായി പറഞ്ഞു "നിന്നെ ആരാടി എന്റെ മുറിയിൽ കയറാൻ പറഞ്ഞത്.... ഇറങ്ങിപ്പോടി....." ജീവ അവൾക്ക് നേരെ അലറിയതും അവളൊന്ന് ചിരിച്ചു "എന്തിനാ എന്നോട് ഈ ദേഷ്യം.... എന്നോട് മത്സരിച്ചു മതിയായില്ലേ നിനക്ക്.... ഇനിയും തോറ്റ് പോകുകയേ ഉള്ളു....." അവളുടെ ചുണ്ടിൽ ചിരി പടർന്നു കണ്ണുകൾ അവന്റെ മുഖത്ത് തങ്ങി നിന്നു "നിന്നെപ്പോലൊരു പെണ്ണിനോട് മത്സരിക്കാൻ മാത്രം ജീവ തരം താഴ്ന്നിട്ടില്ലടി....

ഇപ്പൊ നിന്നെ അന്തമായി സ്നേഹിക്കുന്നവർക്ക് അറിയില്ല നീ ആരാണെന്ന്....സ്വന്തം സന്തോഷത്തിന് വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത നീ നാളെ അവരുടെ ജീവൻ എടുക്കാൻ പോലും മടിക്കില്ലെന്ന് എന്താ ഉറപ്പ്....?"ജീവ പറയുന്നത് കേട്ട് അവളുടെ രക്തം തിളച്ചു കണ്ണുകൾ ചുവന്നു.... അണപ്പല്ലിൽ ദേഷ്യം കടിച്ചമർത്തിക്കൊണ്ടവൾ അവനെ രൂക്ഷമായി നോക്കി "തെറ്റ്.... തെറ്റ് ചെയ്തിരിക്കുന്നു നീ.... എന്നെ വേദനിപ്പിച്ചുകൊണ്ട് നീ വളരെ വലിയൊരു തെറ്റ് ചെയ്തിരിക്കുന്നു..... ഇതിനുള്ള ശിക്ഷ നിനക്ക് കിട്ടും...." അതും പറഞ്ഞു അവൾ കോട്ടി ചിരിച്ചു ജീവയെ മറികടന്നു മുറിയിലെ ഭിത്തിയിൽ അവൾ സ്വന്തം തല ആഞ്ഞിടിച്ചു നെറ്റി പൊട്ടി ചോര വന്നതും ജീവ ഒന്ന് പതറി "ആാാാാ....."

ജീവയെ നോക്കി പുച്ഛിച്ചുകൊണ്ട് അവൾ അലറിയതും ജീവ ഞെട്ടി "ഏയ്‌.... നീ... നീ എന്താ...." അവൻ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവൾ പാഞ്ഞു വന്ന് അവന്റെ രണ്ട് കൈയും ബലമായി പിടിച്ചു അവളുടെ കഴുത്തിൽ വെച്ചു ഇതേസമയം രവിയും ഭാര്യയും അകത്തേക്ക് ഓടി വന്നതും കാണുന്നത് അമ്മുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു നിൽക്കുന്ന ജീവയേയും അവന്റെ പിടിയിൽ പിടഞ്ഞുകൊണ്ട് ചോര ഒലിപ്പിച്ചു നിൽക്കുന്ന അമ്മുവിനെയുമാണ് "ഡാ...." രവി ദേഷ്യത്തോടെ അലറിയതും ജീവ അവളുടെ കൈയിൽ നിന്നും കൈ വലിച്ചെടുത്തു രവിക്ക് നേരെ തിരിയുന്നതിന് മുന്നേ ആരുടെയോ അടിയിൽ അവൻ വേച്ചു പോയിരുന്നു "അമ്മാ....?"

കവിളിൽ കൈയും വേച്ചു മുന്നോട്ട് നോക്കിയതും മുന്നിൽ നിൽക്കുന്ന അമ്മയെ നോക്കി ഞെട്ടലോടെ നിന്നു അപ്പോഴും നിറഞ്ഞു കലങ്ങിയ അമ്മയുടെ കണ്ണുകളിൽ തന്നോടുള്ള ദേഷ്യമായിരുന്നു അവൻ കണ്ടത്...! "എത്ര ധൈര്യം ഉണ്ടായിട്ടാടാ നീ എന്റെ മോളുടെ ദേഹത്തു കൈ വെച്ചത്....?"രവി അവന് നേരെ കൈ ഓങ്ങിയതും അവനത് കൈ കൊണ്ട് തടുത്തു രവി ഞെട്ടലോടെ അവന്റെ കൈയിലേക്ക് നോക്കി.... എന്നാൽ ജീവ നോക്കിയത് തന്നേ വെറുപ്പോടെ നോക്കുന്ന തന്റെ പെറ്റമ്മയുടെ മുഖത്തേക്കാണ് അവനത് സഹിക്കാനാവുന്നുണ്ടായിരുന്നില്ല.... മനസ്സ് വല്ലാതെ നോവുന്നു.... കണ്ണുകൾ നിറയുന്നു "എന്നെ തടയാൻ മാത്രം വളർന്നോടാ നീ....

എന്റെ ചിലവിൽ കഴിഞ്ഞിട്ട് എനിക്ക് നേരെ കൈ പൊക്കുന്നോടാ തെമ്മാടി....?" ജീവയുടെ കൈ തട്ടി എറിഞ്ഞുകൊണ്ട് രവി കോപത്താൽ വിറച്ചു "ചെയ്യാത്ത തെറ്റിന് തല്ല് കൊള്ളാൻ ഇനി ജീവ നിന്ന് തരില്ല...."ജീവ രവിയെ നോക്കാതെ മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു "ഓഹ്.... തന്റേടം കാണിക്കാൻ ആണെങ്കിൽ അത് ഈ വീടിന് പുറത്ത്.... ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്... "അത് പറഞ്ഞു രവി അവനെ പിടിച്ചു തള്ളിയതും ജീവയുടെ നിയന്ത്രണം വിട്ടിരുന്നു "ഇറങ്ങാൻ തന്നെയാ തീരുമാനം.... അതൊരിക്കലും തെറ്റ് ചെയ്തിട്ടല്ല.... ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കാൻ എനിക്കിനി സൗകര്യമില്ല.... ഞാൻ ഇവിടുന്ന് പോകുന്നത് സ്വാതന്ത്ര്യത്തിലേക്കാണ്....

നിങ്ങളുടെ മകനായി ജീവിക്കുന്നതിലും നല്ലത് തെരുവിൽ ജീവിക്കുന്നതാ...." ജീവ ദേഷ്യത്തോടെ അവന്റെ ഡ്രസ്സ്‌ പാക്ക് ചെയ്യാൻ തുനിഞ്ഞതും രവി അവന് തടസ്സമായി നിന്നു "ഇതൊക്കെ ഞാൻ പണം മുടക്കി വാങ്ങി തന്നതാണ്.... സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയതല്ലാതെ ഒരു മൊട്ട് സൂചി പോലും തൊട്ട് പോകരുത് നീ...." അയാളുടെ വാക്കുകൾക്ക് മുന്നിൽ അവൻ തറഞ്ഞു നിന്നു പോയി ചുണ്ടുകളിൽ പുച്ഛം നിറഞ്ഞു കണ്ണ് നിറച്ചു നിൽക്കുന്ന അമ്മയെ ഒന്ന് നോക്കിക്കൊണ്ട് അവൻ പുറത്തേക്ക് നടന്നു "നീ കാരണം എന്റെ അമ്മ പൊഴിച്ച ഈ കണ്ണീരിനൊക്കെ കണക്ക് പറയിക്കും ഞാൻ.... ഓർത്തോ.... " അമ്മുവിന് നേരെ വിരല് ചൂണ്ടി അവൻ വാശിയോടെ ആ പടികൾ ഇറങ്ങുമ്പോൾ മാറിയുടുക്കാനുള്ള വസ്ത്രം പോലും അവന്റെ കൈയിൽ ഉണ്ടായിരുന്നില്ല ••••••••••••••••••••••••••••° "ബിപി ലോ ആയതാണ്.... മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല.... ഈ ഡ്രിപ് കഴിഞ്ഞാൽ ഉടൻ പോകാം.... "

അത് കേട്ടപ്പോഴാണ് അലക്സിന് സമാധാനമായത് "താങ്ക്സ് ഡോക്ടർ..."അതിന് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ പുറത്തേക്ക് പോയതും സാഗർ ഒരു ചെയർ വലിച്ചിട്ടു സാക്ഷിയുടെ അടുത്തിരുന്നു താടക്ക് കൈയും കൊടുത്തു അവളെ മുഖത്തേക്ക് നോക്കി.... ആള് നല്ല മയക്കത്തിലാണ് "മയക്കത്തിൽ കുഴപ്പമൊന്നുല്ല....ക്യൂട്ട് ആഹ്... ഉണർന്നാലാണ് പ്രശ്നം.... എടാ നിന്റെയീ പെങ്ങളെ സ്ഥിരമായിട്ട് മയക്കി കിടത്താൻ പറ്റോന്ന് ഒന്ന് ചോദിക്ക്...."അവളുടെ മുഖത്തേക്ക് കണ്ണും നട്ടിരുന്നുകൊണ്ട് സാഗർ ചോദിച്ചതും അലക്സ് അവനെ ചെറഞ്ഞു നോക്കി അലക്സിന്റെ മറുപടി ഇല്ലെന്ന് കണ്ടതും അവൻ തല ചെരിച്ചു നോക്കി തന്നെ നോക്കി ദഹിപ്പിക്കുന്ന അലക്സിനെ കണ്ടതും അവൻ ഒന്ന് ചിരിച്ചു "അല്ലെങ്കിൽ വേണ്ട....

ഉണർന്നിരുന്നാലും ക്യൂട്ട് തന്നാ...." അവൻ മുഖത്ത് കൈയൂന്നി അവളെ നോക്കിക്കൊണ്ട് ഇടം കണ്ണിട്ട് അലക്സിനെ നോക്കി അപ്പോഴാണ് സാക്ഷി കണ്ണ് ചിമ്മി തുറക്കുന്നത് കണ്ടത് "ആഹ്... സ്റ്റാമിന ഒട്ടും പോരാ.... ഞാൻ കരുതി നീ വല്യ സംഭവം ആണെന്ന്.... ഇതിപ്പോ ഇവന്റെ സെന്റി ഡയലോഗിൽ ബോധം കേട്ട് വീണിരിക്കുന്നു.... Too bad.... ഈ സാഗറിന്റെ ഫിയാൻസി ഇത്രക്ക് വീക് ആണെന്ന് പറയുന്നത് തന്നെ എന്തൊരു മോശമാ...." അവന്റെ സംസാരം കേട്ട് അവളുടെ ക്ഷമ നശിച്ചു "നിന്റെ വാ ഒന്ന് അടച്ചു വെക്കാൻ പറ്റുമോ....?" അവൾ അവനെ നോക്കി കണ്ണുരുട്ടി "ബിപി ലോ ആയതാ....

ഡ്രിപ് കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യും.... കൂടെ വന്ന് സ്വസ്ഥത കളയുന്നില്ല.... അജയങ്കിളിനെ ഞാൻ അറിയിച്ചിട്ടുണ്ട്.... അങ്കിൾ വന്ന് കൂട്ടിക്കൊണ്ട് പോകും..... ഞങ്ങൾ പുറത്തുണ്ടാവും.... "അലക്സ് അത് പറഞ്ഞപ്പോൾ അവൾക്ക് എന്തോ പോലെ ആയി "നീ വരുന്നില്ലേ....?" അലക്സ് വിളിച്ചതും സാഗർ അവിടെ നിന്നും എണീറ്റു "Get well soon....!" അവൻ അവളുടെ കൈ തന്റെ കൈക്കുള്ളിലാക്കിയതും അവളത് വീറോടെ തട്ടിയെറിഞ്ഞു "ഓഹ്.... കിടപ്പിലായാലും അഹങ്കാരത്തിനു കുറവൊന്നുല്ലല്ലോ.... ചുമ്മാതല്ലെടി നീ ഈ അവസ്ഥയിലായത്..... 😏😏"...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story