സാഗരം സാക്ഷി...❤️: ഭാഗം 24

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മമ്മാ.... മമ്മാ.... ഇതാരാണെന്ന് നോക്കിയേ...." ജീവയെ കണ്ടതും അവൾ ഉത്സാഹത്തോടെ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു അവൾ നോക്കുന്നത് കണ്ട് ജീവയും മുകളിലേക്ക് നോക്കിയപ്പോൾ അവിടെ നിൽക്കുന്ന ആളെ കണ്ട് അവന്റെ ഉള്ളിൽ സംശയം നിറഞ്ഞു നിറഞ്ഞ പുഞ്ചിരിയോടെ സ്റ്റെയർ ഇറങ്ങി വരുന്ന ജെസീക്കയെ അവന് മനസ്സിലായില്ലെങ്കിലും അവരുടെ നുണക്കുഴി കാട്ടിയുള്ള ചിരി കാണെ അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് സാഗറിന്റെ മുഖമായിരുന്നു.....! ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന അവന്റെ ഭംഗിയുള്ള നുണക്കുഴികളായിരുന്നു...! അവൻ ഒരുനിമിഷം എല്ലാം മറന്ന് ആ മുഖത്തേക്ക് നോക്കിയിരുന്നു

"എന്ത് പറ്റി ജീവാ.... എന്താ ഇങ്ങനെ നോക്കുന്നെ....?" അവന്റെ മുന്നിൽ വന്ന് നിന്ന് പുഞ്ചിരിയോടെ ചോദിക്കുന്ന ജെസീക്കയിൽ തന്നെ അവന്റെ കണ്ണുകൾ തറഞ്ഞു നിന്നു "നിങ്ങൾ.....?" അവൻ അവരുടെ നേർക്ക് വിരൽ ചൂണ്ടി സംശയഭാവത്തിൽ നിന്നു "ജെസീക്കാ..... സാഗറിന്റെ മമ്മ....!" അവർ ജീവക്ക് മുന്നിൽ കൈയും കെട്ടി നിന്നുകൊണ്ട് പറഞ്ഞു അത് കേട്ട് അവൻ ഞെട്ടി "നിനക്ക് എന്നെ അറിയാൻ വഴിയില്ല ജീവാ.... എന്റെ മകൻ ഒരിക്കലും എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടാവില്ല....." നേർത്ത പുഞ്ചിരിയോടെ അവർ അവനോട് പറഞ്ഞു "പപ്പയും മമ്മയും സെപ്പറേറ്റഡ് ആണെന്ന് ഒരിക്കൽ പറഞ്ഞിരുന്നു..... വേറൊന്നും....." അല്പനേരത്തെ മൗനത്തിനു ശേഷം അവൻ ഓർത്തെടുത്തു പറഞ്ഞു "പറയില്ല.... That much he hate me....."അത് പറഞ്ഞുകൊണ്ട് നിസ്സംഗതയോടെ ജെസി അവനെ മറികടന്നു സെറ്റിയിലേക്ക് പോയി ഇരുന്നു "ഇരിക്ക് ജീവാ..... "

അടുത്ത് നിന്ന ജീവയുടെ കൈയിൽ പിടിച്ചു ജീവയെ അവർ സോഫയിലിരുത്തി അവന്റെ കണ്ണുകൾ അപ്പോഴും ആ സ്ത്രീയിലായിരുന്നു സാഗറിനെപ്പോലൊരു മകനുണ്ടെന്ന് അവരെ കണ്ടാൽ പറയില്ല.... അത്രയും സ്റ്റൈലിഷ് ആയിരുന്നു അവർ.... ഐശ്വര്യം തുളുമ്പുന്ന മുഖം..... കണ്ടാൽ നോക്കി നിൽക്കാൻ തോന്നും "എന്താ ബ്രോ.... ഇങ്ങനെ നോക്കുന്നെ....?"മെറിന്റെ ശബ്ദം കേട്ടാണ് അവൻ ചിന്തകളിൽ നിന്നുണർന്നത് "മെറിൻ....? നീ അപ്പൊ.....?" അവന്റെ ഉള്ളിൽ സംശയം ജനിച്ചു "ഒക്കെ പറയാം ജീവാ.... "ജെസീക്കാ അവിടെ നിന്നും എണീറ്റുകൊണ്ട് പറയുന്നതൊക്കെ കേട്ട് അവൻ ഞെട്ടലോടെ ഇരുന്നു "ഇപ്പൊ നീ ചിന്തിക്കുന്നുണ്ടാവും നിന്നോട് എന്തിനാ ഇതൊക്കെ പറയുന്നതെന്ന്.....

കാര്യമുണ്ട് ജീവാ..... എന്റെ സാഗർ.... അവന്റെ ലൈഫ്..... ഒക്കെ ഓർക്കുമ്പോ എനിക്ക് നല്ല ടെൻഷനുണ്ട് ജീവാ ..... എനിക്ക് രക്ഷിക്കണം അവനെ..... സഹായിക്കണം.... ഈ മമ്മയെ...." ജെസി അവന്റെ മുന്നിൽ കൈകൂപ്പി നിന്നതും ജീവ ആ കൈ പൊതിഞ്ഞു പിടിച്ചു "ഏയ്യ് എന്താ ഇത്.... എനിക്കറിയാം മമ്മയുടെ മനസ്സ്..... സാഗർ ലക്കിയാ..... ഇത്ര നല്ലൊരു മമ്മി ഇല്ലേ അവന്.... സ്നേഹിക്കാൻ അറിയുന്ന അച്ഛൻ ഇല്ലേ..... നല്ലൊരു ഫാമിലി ഇല്ലേ..... എന്റെ സാഗർ നല്ലവനാ.... മമ്മ വിഷമിക്കണ്ട.... എന്റെ സാഗറിന് തോറ്റ് കൊടുത്ത് ശീലമില്ല..... തോൽക്കാൻ ഞങ്ങൾ അനുവദിക്കുമില്ല....."ജെസിയുടെ കൈകൾ ചേർത്തുപിടിച്ചു ജീവ ഉറച്ച സ്വരത്തിൽ പറഞ്ഞതും ജെസി അവന്റെ കവിളിൽ തലോടി

"എന്നാൽ ഞാൻ ഇറങ്ങുവാ.....!" ജെസിയുടെ കൈ എടുത്തു മാറ്റി അവൻ പുറത്തേക്ക് നടക്കാൻ തുനിഞ്ഞതും ജെസി അവന്റെ കൈയിൽ പിടിച്ചു നിർത്തി "എങ്ങോട്ടാ.....?" ജെസിയുടെ ഗൗരവം നിറഞ്ഞ ചോദ്യത്തിന് അവന്റെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല "എന്റെ മകന് പ്രീയപ്പെട്ട നീ എനിക്ക് അവന് സമമാണ് ജീവ.....!" ജെസി പറയുന്നത് കേട്ട് ജീവ തിരിഞ്ഞു നോക്കി "എന്റെ മകൻ തെരുവിൽ കിടന്നാൽ ഈ മമ്മക്ക് എങ്ങനെ സന്തോഷം ഉണ്ടാകും....?" അവന്റെ കവിളിൽ തലോടി ജെസി ചോദിച്ചത് കേട്ട് ജീവയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു നിറഞ്ഞു വന്ന അവന്റെ കണ്ണുകളെ തുടച്ചുകൊണ്ട് ജെസി അവന്റെ കൈ രണ്ടും ചേർത്തു പിടിച്ചു "ഇല്ല എനിക്ക് പോണം....!"

ജെസിയിൽ നിന്ന് മുഖം തിരിച്ചുകൊണ്ട് അവൻ പറഞ്ഞതും ജെസി അവന്റെ മുഖം തനിക്ക് നേരെ തിരിച്ചു "ജീവാ.... കർമം കൊണ്ട് എന്റെ മകന് കൂടെപ്പിറപ്പ് ആയവനാ നീ..... ആ നിമിഷം മുതൽ എനിക്ക് നീ എന്റെ സ്വന്തം മകനാണ് ജീവാ..... അമ്മയില്ലാത്ത അവനൊപ്പം ഒരു നിഴലു പോലെ നീ ഉണ്ടായിരുന്നു ..... നിങ്ങളറിയാതെ നിങ്ങൾക്ക് പിന്നാലെ ഞാനും.....! നിങ്ങൾ ഒരുമിച്ചുള്ള ഓരോ നിമിഷവും മാറി നിന്ന് കണ്ടിട്ടുള്ളവളാ ഞാൻ.... എന്റെ മകന് നീ നല്ലൊരു കൂടെപ്പിറപ്പ് ആണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..... ആശിച്ചിട്ടുണ്ട്.... നീ എന്റെ മകനായിരുന്നെങ്കിൽ എന്ന്....!" ജെസി അവന്റെ കവിളിൽ തലോടിക്കൊണ്ട് തുടർന്നു "സാഗറിന് കുരുത്തക്കേട് ഒരുപാടുണ്ട്.....

തലതിരിഞ്ഞ സ്വഭാവം.... പക്ഷേ നീ അങ്ങനല്ല..... ഒരു പാവം അയ്യോ പാവി....."ജെസി പുഞ്ചിരിയോടെ ഓരോന്ന് ഓർത്തെടുത്തു പറയുന്നത് കണ്ടപ്പോൾ എന്ത്‌ കൊണ്ടോ അവന്റെ കണ്ണ് നിറഞ്ഞു "നിന്നെ മനസിലാക്കാത്ത നിന്റെ പേരെന്റ്സ് ശരിക്കും അൺലക്കിയാണ് ജീവാ.... " അത് കേട്ടതും അവൻ നിറകണ്ണുകളോടെ അവരെ നോക്കി ആദ്യമായാണ് തന്നോട് ഒരാൾ ഇങ്ങനെ ഒക്കെ പറയുന്നത്.....! "നി ഇനി എങ്ങും പോകുന്നില്ല ജീവാ..... "ഉറച്ച ശബ്ദത്തിൽ ജെസി അത് പറഞ്ഞപ്പോൾ "അത്...." "ഒന്നും പറയണ്ട.... ജീവാ നിന്റെ മമ്മയുടെ അധികാരത്തിലാണ് ഞാൻ നിന്നോട് സംസാരിക്കുന്നത്..... എന്നെ നീ അങ്ങനെ കാണുന്നുണ്ടെങ്കിൽ ഞാൻ പറഞ്ഞത് നീ അനുസരിക്കണം....."

അവനെ ഒന്നും പറയാൻ അനുവദിക്കാതെ ജെസി അത് പറഞ്ഞതും അവൻ ദയനീയമായി അവരെ നോക്കി "നിന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ തലയുയർത്തി നിൽക്കണം..... തോറ്റു കൊടുക്കരുത്..... ഈ മമ്മ എന്തിനും നിന്റെ കൂടെ ഉണ്ടാവും..... വാ...."അത്രയും പറഞ്ഞു ജീവയുടെ കൈയും പിടിച്ചു ജെസി അവനെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി "ഒന്ന് ഫ്രഷ് ആയിട്ട് വാ.... ചെല്ല്.... ചെല്ലെടാ...." എന്തോ ഓർത്തു നിൽക്കുന്നവനെ ജെസി തള്ളി ഫ്രഷ് ആവാൻ വിട്ടു "മമ്മേടെ പുന്നാര മോൻ അറിഞ്ഞാൽ ചേട്ടായിയെ വന്ന് തൂക്കി എടുത്ത് കൊണ്ട് പോകും ഇവിടുന്ന്...." മെറിൻ കളിയായി പറഞ്ഞതാണെങ്കിലും അത് സത്യമാണ് "

അവൻ അത്രയും വാശിക്കാരൻ ആണെങ്കിൽ ഞാൻ അവനെ പ്രസവിച്ച അവന്റെ അമ്മയാണ്..... തൂക്കിക്കൊണ്ട് പോകാൻ അവൻ ഇങ്ങു വരട്ടെ..... ആ കുരുത്തം കെട്ടത്തിന്റെ മുട്ട് കാലു ഞാൻ തല്ലി ഒടിക്കും....."മെറിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ജെസി അവിടുന്ന് പോയതും ജെറിയും മെറിനും പരസ്പരം നോക്കി പുഞ്ചിരിച്ചു •••••••••••••••••••••••••••••° "മോള് ഉറങ്ങുന്നില്ലേ.....?" രാത്രി ഏറെ വൈകിയിട്ടും സിറ്റ്ഔട്ടിൽ തനിച്ചിരിക്കുന്ന സാക്ഷിയെ കണ്ടതും അജയൻ അങ്ങോട്ട് വന്നു അജയന്റെ ശബ്ദം കേട്ടതും അവൾ അയാൾ കാണാതെ കണ്ണ് രണ്ടും അമർത്തി തുടച്ചു "കരയുവാണോ മോള്....?" അവളുടെ അടുത്ത് വന്നിരുന്നുകൊണ്ട് അജയൻ അവളുടെ തലയിൽ തലോടി മൗനമായിരുന്നു അവളുടെ മറുപടി

"ആർക്ക് വേണ്ടിയാ മോളെ ഈ കണ്ണുനീർ.... ആശക്ക് വേണ്ടിയോ.... അതോ സാറക്ക് വേണ്ടിയോ....?" ചോദ്യം കേട്ട് അവൾ നിർവികാരയായി അജയനെ നോക്കി "ഞാൻ ചെയ്യുന്നത് തെറ്റാണോ....?"അവൾ മറുപടി നൽകാതെ മറുചോദ്യം ചോദിച്ചതും അജയൻ ഒന്ന് പുഞ്ചിരിച്ചു "തെറ്റാണെന്ന് ഞാൻ പറഞ്ഞാൽ മോളത് അംഗീകരിക്കുമോ.....?" പുഞ്ചിരിയോടെ അജയൻ അത് ചോദിക്കുമ്പോൾ അവളുടെ ഉള്ളം കലങ്ങി മറിയുകയായിരുന്നു "ഞാനും തെറ്റുകാരനാണ് മോളെ..... ആ തെറ്റ് ഇനിയെങ്കിലും തിരുത്തണം എനിക്ക്....." മറ്റെങ്ങോ നോക്കി അജയൻ അത് പറഞ്ഞപ്പോൾ ഒരു കൊച്ച് കുഞ്ഞിന്റെ കൗതുകത്തോടെ അവൾ അജയനെ നോക്കി ഇരുന്നു

"ഞാനും ആശയും സാറയും ഒക്കെ ഒരുമിച്ച് കളിച്ചു വളർന്നവരാ.... ചെറുപ്പം മുതൽ ആശയെയും സാറയെയും ഞാൻ വേർതിരിച്ചു കണ്ടിട്ടില്ല..... എനിക്ക് രണ്ടുപേരും എന്റെ കുഞ്ഞനുജത്തിമാർ തന്നെയായിരുന്നു.....! സാറയുടെ വിവാഹം കഴിഞ്ഞപ്പോഴും അവൾക്കൊരു ആൺകുഞ്ഞു പിറന്നപ്പോഴും ഒരു ആങ്ങളയെന്ന നിലയിൽ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു.... അവൾക്ക് നല്ലൊരു ജീവിതം കിട്ടിയതോർത്തു എന്നും ഉള്ളിൽ ആനന്തമായിരുന്നു നിന്നെ ഗർഭം ധരിച്ചപ്പോൾ അവളുടെ ജീവന് തന്നെ നീ ആപത്താകുമെന്ന് അറിഞ്ഞപ്പോൾ , ഞാനടക്കം എല്ലാവരും അവളോട് പറഞ്ഞു നിന്നെ വേണ്ടെന്ന് വെക്കാൻ ഞങ്ങൾക്ക് സാറയുടെ ജീവനായിരുന്നു വലുത്....

മനസ്സ് കല്ലാക്കിയാണ് ജോർജ് അവളോട് അബോർഷനെ പറ്റി പറഞ്ഞത് അന്ന് ഒരു ഭ്രാന്തിയെപ്പോലെ പൊട്ടി തെറിച്ച സാറയുടെ മുഖം എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട് പ്രസവത്തോടെ താൻ മരിക്കുന്നെങ്കിൽ അങ്ങ് മരിച്ചോട്ടെ.... എന്റെ കുഞ്ഞിനെ കൊല്ലാൻ ഒന്നിനേം അനുവദിക്കില്ല....." എന്നായിരുന്നു അവളുടെ വാദം പിന്നീട് ഡോക്ടർസുമായി സംസാരിച്ചപ്പോഴാണ് അവർ ഒരു വഴി കണ്ടെത്തിയത് സാറയുടെ ഉദരത്തിലുള്ള കുഞ്ഞിനെ മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് പറിച്ചു നടുക..... ഒരു ജാലവിദ്യ പോലെ കേട്ടപ്പോൾ എല്ലാവർക്കും അത്ഭുതവും പേടിയും ഒക്കെ തോന്നി പക്ഷേ വേറെ വഴി മുന്നിലില്ലാത്തത് കൊണ്ട് ജോർജ് സാറയെ ഒരുവിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ചു കുഞ്ഞിനെ ചുമക്കാൻ ഒരു സരോഗേറ്റിനെ കണ്ടെത്തുക എന്നതായിരുന്നു അടുത്ത പ്രശ്നം.....

സ്വന്തം ഭാവി നശിപ്പിച്ചുകൊണ്ട് ആരും അതിന് തയ്യാറായില്ല എന്നാൽ ഞങ്ങളുടെ എതിർപ്പൊന്നും വക വെക്കാതെ ആശ മുന്നോട്ട് വന്നു.... സാറ അവളെ വിലക്കിയെങ്കിലും കുഞ്ഞിനെ അവൾ പ്രസവിക്കുമെന്ന് വാശി പിടിച്ചു ഒടുവിൽ സാറയുടെ ഉള്ളിലെ ജീവന്റെ തുടിപ്പിനെ ആശയുടെ ഉദരത്തിലേക്ക് മാറ്റി.... അന്നൊക്കെ അത് വലിയ വാർത്തയായിരുന്നു ആശയെ സാറ ഒപ്പം കൂട്ടി.... അവളുടെ എല്ലാ കാര്യവും സാറ തന്നെ ഏറ്റെടുത്തു.... ഊണും ഉറക്കവും ഇല്ലാതെ ഏത് നേരവും ആശക്ക് കൂട്ടിരുന്നു ഒരുപാട് കൊതിച്ചതാ നിന്നെ ഒന്ന് കാണാൻ.... നിന്റെ വരവിനായി ദിവസങ്ങൾ എണ്ണിയാണ് സാറ ജീവിച്ചത്. പക്ഷേ ആശയുടെ ഉള്ളിൽ സ്വാർത്ഥത നിറഞ്ഞത് ആ പാവം അറിഞ്ഞിരുന്നില്ല.... നീ ആശയുടെ സ്വന്തമാണെന്ന് അവൾ വിശ്വസിക്കാൻ തുടങ്ങി ഒടുവിൽ ജോർജിന്റെ സഹോദരനും ഭാര്യക്കും ഒപ്പം ചേർന്ന് അവർ കുഞ്ഞുങ്ങളെ മാറ്റി

ജോയിച്ചന്റെ മകളെ സാറയെ ഏൽപ്പിച്ചു.... സ്വന്തം മകളാണെന്ന് കരുതി സാറ അന്നയെ ചേർത്തു പിടിച്ചു ഉമ്മകൾ സമ്മാനിക്കുന്നത് ഒരു നോക്ക് കുത്തിയെ പോലെ നോക്കി നിൽക്കാൻ മാത്രമേ എനിക്കായുള്ളൂ....! സ്വന്തം കൂടെപ്പിറപ്പിന്റെ ആത്മഹത്യാഭീഷണിക്ക് മുന്നിൽ സാറയെ എനിക്ക് കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു..... എന്റെ തെറ്റാ സാക്ഷി....! ഞാൻ അന്ന് എല്ലാം തുറന്ന് പറഞ്ഞിരുന്നെങ്കിൽ എന്റെ ആശയും സാറയും സന്തോഷത്തോടെ ജീവിക്കുമായിരുന്നു ഇന്ന്.....!" അജയൻ പറഞ്ഞു തീർന്നപ്പോഴേക്കും സാക്ഷി പൊട്ടിക്കരഞ്ഞു പോയിരുന്നു കേട്ടതൊക്കെ സത്യമാണെന്ന് അവളുടെ മനസ്സ് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു "സാറ ഒരു പാവാ മോളെ..... ഒരുപാട് ആശിച്ചു കിട്ടിയതാ നിന്നെ.....

എന്നിട്ടും നിന്നെ ലാളിക്കാനോ സ്നേഹിക്കാനോ അവൾക്ക് കഴിഞ്ഞിട്ടില്ല..... ഇനിയും ആ പാവത്തിനെ വേദനിപ്പിച്ചാൽ ദൈവം പൊറുക്കില്ല....." അത്രയും പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ ഒന്ന് തട്ടി അജയൻ അവിടെ നിന്ന് എണീറ്റ് പോയതും അവൾ പൊട്ടി പൊട്ടി കരഞ്ഞു "I am sorry Mammaa.....I' m sorryyy....." പദം പറഞ്ഞുകൊണ്ട് അവൾ തേങ്ങി തേങ്ങി കരഞ്ഞു അവൾ അവിടുന്ന് എണീറ്റ് മുറിയിലേക്ക് ഓടിക്കയറി..... ബെഡിലേക്ക് വീണു വിതുമ്പികരഞ്ഞു തനിക്ക് മുന്നിൽ നിറകണ്ണുകളോടെ നിന്ന സാറയുടെ മുഖം ഓർമ വന്നതും അവൾ എങ്ങികരഞ്ഞു "മമ്മാ..... മമ്മയെ അറിയാൻ എനിക്ക് കഴിഞ്ഞില്ല.... മമ്മയുടെ സ്നേഹവും വേദനയും ഒന്നും കാണാതെ വേദനിപ്പിച്ചിട്ടേ ഉള്ളു.....

എനിക്ക് മമ്മയുടെ മകളാവാനുള്ള അർഹത ഇല്ല.... ആ സ്നേഹം അനുഭവിക്കാനുള്ള യോഗ്യത ഇല്ല മമ്മാ...." അവൾ തലയിണയിൽ മുഖം അമർത്തിക്കൊണ്ട് തേങ്ങളടക്കിക്കൊണ്ട് ഓരോന്ന് പുലമ്പി •••••••••••••••••••••••••••••° "എന്റെ മോനെ തല്ലി ചതച്ചിട്ട് അവൻ ആഘോഷിക്കുവാ ഇപ്പൊ.... കറങ്ങി നടക്കുവാ അവൻ..... അവൻ ആഘോഷിക്കട്ടെ..... സന്തോഷിക്കട്ടെ.... അതിനൊന്നും അധികം ആയുസ്സുണ്ടാവില്ല...." സഞ്ജുവിന്റെ ശരീരത്തിലെ മുറിവുകൾ കാണെ വസുന്ധരയുടെ കണ്ണുകൾ കുറുകി അവർ കൈ ചുരുട്ടി പിടിച്ചു ദേഷ്യം നിയന്ത്രിച്ചു "അമ്മാ.... അവൻ എന്റെ സാക്ഷിയെ എന്നിൽ നിന്നും അകറ്റും..... പണ്ടും ഞാൻ ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കുന്നത് അവന് ഒരു ഹരമാണ്....."

സഞ്ജു ആസ്വസ്ഥതയോടെ പറഞ്ഞതും വസു ചുണ്ട് കോട്ടി ചിരിച്ചു "അതൊക്കെ അവസാനിക്കാൻ ഇനി അധിക നാളില്ല..... അവനും സരിഗയും തമ്മിലുള്ള വിവാഹം ഏത് വിധേനയും നടത്തിയെടുക്കണം....." അവർ ഗൂഢമായി ചിരിച്ചുകൊണ്ട് സഞ്ജുവിനെ നോക്കി "അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല..... "സഞ്ജു പ്രതീക്ഷ ഇല്ലാതെ മുഖം തിരിച്ചു "നടക്കും.... നടന്നില്ലെങ്കിൽ അവന്റെ തള്ളയെ ഒഴിവാക്കിയത് പോലെ അവനെ ഒഴിവാക്കാനും എനിക്ക് അറിയാം...."അത് പറഞ്ഞു വസു ചുണ്ട് കോട്ടി ചിരിച്ചതും ആ ചിരി സഞ്ജുവിലേക്കും പടർന്നു "പിന്നെ സാക്ഷി.... അവൾ നിനക്കുള്ളത് തന്നെയാ..... എന്റെ മരുമകളായി അവൾ ഈ വീട്ടിൽ തന്നെ വന്ന് കേറും.... നീ നോക്കിക്കോ....."

വസു ഉറച്ച ശബ്ദത്തോടെ പറഞ്ഞു നിർത്തിയതും "അത് ശരിയാ.... അവൾ ഈ വീട്ടിൽ തന്നെ വന്ന് കയറും..... പക്ഷേ അതെന്റെ ഡാഡിന്റെ മരുമകൾ ആയിട്ടാകും എന്ന് മാത്രം....."ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ കൈയും കെട്ടി നിൽക്കുന്ന സാഗറിനെ കണ്ട് രണ്ട് പേരും ഞെട്ടി "മോന് നന്നായി ഉഴിഞ്ഞു കൊടുക്ക്..... എനിക്ക് ഇനിയും എടുത്തിട്ട് പെരുമാറാൻ ഉള്ളതാ..... ഞാൻ ഒന്ന് എന്റെ ഡാർലിംഗ് നെ കണ്ടിട്ട് വരാം...... Good night...."പുഞ്ചിരിയോടെ അതും പറഞ്ഞു സാഗർ അവിടെ നിന്നും പോകുന്നതും നോക്കി സഞ്ജു മുഷ്ടി ചുരുട്ടി പിടിച്ചു "നീ സമാധാനിക്ക്..... അവസരം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാം നമുക്ക്....." അവനെ സമാധാനിപ്പിച്ചുകൊണ്ട് വസു ഗൂഢമായി ചിരിച്ചു •••••••••••••••••••••••••••••° "എവിടെയാ നീ..... എന്തിനാ വീട് വിട്ട് പോയത്....? ദേഷ്യമാണോ എന്നോട്.....?"

ഭിത്തിയിൽ ഒട്ടിച്ചു വെച്ച ജീവയുടെ ചിത്രത്തിലൂടെ വിരലോടിച്ചുകൊണ്ട് അമ്മു പരിഭവം പറഞ്ഞു "എന്നെ വേദനിപ്പിച്ചാൽ ഇനി നിന്റെ അവസ്ഥ ഇതിനേക്കാൾ ഭയാനകമായിരിക്കും....." ക്ഷണനേരം കൊണ്ട് അവളുടെ ഭാവം മാറി മുഖത്ത് ക്രൂരത നിറഞ്ഞു "നീ തിരിച്ചു വരും ജീവ.... എനിക്ക് നിന്നെ തോൽപ്പിച്ചു മതിയായില്ല..... ഇനിയും ഇനിയും നിന്റെ കണ്ണിലെ തോൽവി കണ്ട് ജയിക്കണം എനിക്ക്..... എനിക്കറിയാം നിനക്ക് എന്നെ വെറുപ്പാണെന്ന്..... എത്ര വെറുത്താലും നീ ജീവിക്കാൻ പോകുന്നത് ഈ അമ്മുവിനോപ്പമാണ്..... "അവന്റെ ചിത്രത്തിൽ ചുണ്ട് ചേർത്തുകൊണ്ട് അവൾ പുഞ്ചിരിയോടെ ബെഡിലേക്ക് മറിഞ്ഞു ••••••••••••••••••••••••••••••°

സാക്ഷിയുടെ സുഖവിവരം തിരക്കാൻ രാത്രി മതിൽ ചാടി വന്ന സാഗർ ഒരു വിധത്തിൽ ഏന്തി വലിഞ്ഞു അവളുടെ ബാൽക്കണിയിൽ കയറി അകത്തു നിന്ന് അവളുടെ തേങ്ങൽ കേട്ടതും അവനൊന്നു സംശയിച്ചുകൊണ്ട് ഡോറിൽ മുട്ടി അവളുടെ തേങ്ങൽ നിൽക്കുന്നതും അല്പം കഴിഞ്ഞ് ഡോർ തുറക്കുന്ന ശബ്ദവും കേട്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു "എന്താ....?" രാത്രി ഒരു പേടിയും ഇല്ലാതെ ഡോർ തുറന്ന് അവൾ ചോദിക്കുന്നത് കേട്ട് അവന് അമ്പരന്നു.... അവനെ കണ്ട ഞെട്ടൽ പോലും അവളിൽ ഉണ്ടായിരുന്നില്ല "നീ എന്താ എന്നെ കണ്ട് ഞെട്ടാത്തെ....?"അവന്റെ ചോദ്യം കേട്ടതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു ദേഷ്യം നിയന്ത്രിച്ചു "നിനക്ക് ഇപ്പൊ എന്താ വേണ്ടേ....?"

അവൾ ദേഷ്യം കടിച്ചമർത്തി അവനോട് ചോദിച്ചതും അവനൊരു കള്ളച്ചിരി ചിരിച്ചു "അതോ....." അവൻ ചുണ്ട് കടിച്ചു പിടിച്ചുകൊണ്ടു വാതിൽക്കൽ കൈ വെച്ചു നിന്നു ആ കൈയിലേക്ക് നെറ്റി മുട്ടിച്ചുകൊണ്ട് അവന് അവൾക്ക് നേരെ കുനിഞ്ഞതും അവൾ ഒരടി അനങ്ങാതെ ദേഷ്യത്തോടെ അങ്ങനെ നിന്നു "ബോധം ഒക്കെ പോയതല്ലേ.... സുഖവിവരം ഒന്ന് അന്വേഷിക്കാമെന്ന് കരുതി....."അവളെ നോക്കി കണ്ണ് ചിമ്മി അവൻ പറഞ്ഞതും അവൾ അതേ നിൽപ്പ് തുടർന്നു അത് കണ്ട് അവന് അവളിലേക്ക് കൂടുതൽ മുഖം അടുപ്പിച്ചെങ്കിലും അവൾ ഒരടി പിന്നിലേക്ക് അനങ്ങിയില്ല എന്നാൽ ശരിക്കും അവൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല.....

സാറയുടെ മുഖം മാത്രമായിരുന്നു മനസ്സിൽ....! "ഡീ.....!" ഏതോ ലോകത്തെന്ന പോലെയുള്ള അവളുടെ നിൽപ്പ് കണ്ട് അവൻ അവളുടെ തലയിൽ അവന്റെ തലകൊണ്ട് ഒന്ന് മുട്ടി അവൾ ഞെട്ടലോടെ അവനെ നോക്കുമ്പോൾ അവൻ അവളെ സംശയത്തോടെ നോക്കി നിൽക്കുന്നുണ്ട് "എന്താ....?" അവൾക്ക് നേരെ കൈ വീശി അവൻ ചോദിച്ചതും "എനിക്ക് എന്റെ മമ്മയെ കാണണം സാഗർ....!" അവൾ എടുത്തടിച്ച പോലെ പറഞ്ഞതും അവന്റെ മുഖം ചുളിഞ്ഞു "എന്താ....?" "എനിക്ക് എന്റെ മമ്മയെ കാണണം.....!"...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story