സാഗരം സാക്ഷി...❤️: ഭാഗം 25

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഡീ.....!" ഏതോ ലോകത്തെന്ന പോലെയുള്ള അവളുടെ നിൽപ്പ് കണ്ട് അവൻ അവളുടെ തലയിൽ അവന്റെ തലകൊണ്ട് ഒന്ന് മുട്ടി അവൾ ഞെട്ടലോടെ അവനെ നോക്കുമ്പോൾ അവൻ അവളെ സംശയത്തോടെ നോക്കി നിൽക്കുന്നുണ്ട് "എന്താ....?" അവൾക്ക് നേരെ കൈ വീശി അവൻ ചോദിച്ചതും "എനിക്ക് എന്റെ മമ്മയെ കാണണം സാഗർ....!" അവൾ എടുത്തടിച്ച പോലെ പറഞ്ഞതും അവന്റെ മുഖം ചുളിഞ്ഞു "എന്താ....?" "എനിക്ക് എന്റെ മമ്മയെ കാണണം സാഗർ.....!" അവളുടെ ആവശ്യത്തേക്കാൾ അവനെ ആനന്ദിപ്പിച്ചത് ആദ്യമായി അവളിൽ നിന്നുതീർന്നു വീണ അവന്റെ പേരായിരുന്നു അവൻ പുഞ്ചിരിയോടെ വാതിൽക്കൽ ഊന്നിയ കൈയിൽ നെറ്റി ചേർത്തു വെച്ചു അവളെ നോക്കി

"എന്റെ പേര് എന്ത് സ്വീറ്റ് ആഹ്.... അത് മനസ്സിലാക്കാൻ എനിക്ക് ഇത്രയും വർഷങ്ങൾ വേണ്ടി വന്നു.....!" അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി അവൻ പറയുമ്പോഴും അവളിൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല "എനിക്ക് എന്റെ പപ്പേം മമ്മേം കാണണം.....!" അവൻ പറയുന്നതിനൊന്നും ചെവി കൊടുക്കാതെ അവൾ വീണ്ടും പറഞ്ഞതും സാഗർ അവളെ നോക്കി പുഞ്ചിരിച്ചു "Come.....!"വേറൊന്നും ചോദിക്കാതെ അവളുടെ കൈയും പിടിച്ചു അവൻ തിരിഞ്ഞു നടന്നതും എതിർക്കാതെ അവളും അവനൊപ്പം നടന്നു ബാൽക്കണിയുടെ കൈവരി എത്തിയതും അവനൊന്നു ചിന്തിച്ചു നിന്നു "നീ ഇവിടെ നിൽക്ക്...."

അവളെ അവിടെ നിർത്തി അവൻ ബാൽക്കണിയിൽ നിന്ന് ഒരുവിധത്തിൽ താഴേക്ക് ഇറങ്ങി ഒരു കോണി സംഘടിപ്പിക്കാൻ അവൻ ചുറ്റും നോക്കിയതും അവനെ ഞെട്ടിച്ചുകൊണ്ട് സാക്ഷി അവൻ ഇറങ്ങിയതുപോലെ ഈസി ആയി ഊർന്നിറങ്ങി അവൻ കണ്ണും മിഴിച്ചു നിന്നതും അവൾ കൈയിലെ പൊടിയും തട്ടി അവന് നേർക്ക് വന്നു ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നത് കണ്ടതും അവൾ സാഗറിനെ ഒന്ന് നോക്കിക്കൊണ്ട് മതിൽ ലക്ഷ്യമാക്കി നടന്നു "നീ ഇത് എന്തോ കാണിക്കാൻ പോവാ....?"അവളുടെ നിൽപ്പും ഭാവവും കണ്ട് സാഗർ മുഖം ചുളിച്ചു അതിനൊരു മറുപടി പറയാതെ അവൾ ഒറ്റക്കുതിപ്പിൽ മതിലിനു മുകളിൽ കയറി ഇരുന്നുകൊണ്ട് സാഗറിന് നേരെ കൈ നീട്ടി

"ഇതിപ്പോ ഞാൻ ഇവളേം കൊണ്ട് പോവാണോ.... അതോ ഇവൾ എന്നേം കൊണ്ട് പോവാണോ... 🙄?" അവൻ പിറുപിറുത്തുകൊണ്ട് അവൾക്ക് നേരെ കൈ നീട്ടിയതും അവനേം വലിച്ചു അവൾ മതിൽ ചാടി "സ്ഥിരം പരിവാടിയാണല്ലേ....?" മതിൽ ചാടി കിതപ്പടക്കാൻ പാടുപെട്ടുകൊണ്ട് അവൻ കൂൾ ആയി നിൽക്കുന്ന സാക്ഷിയോടായി ചോദിച്ചതും അവൾ ചുറ്റും നോക്കി "ഞാൻ ബൈക്ക് എടുത്തിട്ടുണ്ട്.... വാ...."അവളുടെ നോട്ടം കണ്ട് അത് പറഞ്ഞുകൊണ്ട് അവൻ മുന്നോട്ട് നടന്നു കുറച്ചു മാറി പാർക്ക്‌ ചെയ്തിരുന്ന അവന്റെ ബൈക്ക് എടുത്ത് വന്നതും സാക്ഷി അൽപനേരം ചിന്തിച്ചു നിന്നു "ഈ മതിൽ ചാടി കടന്നപ്പോ ഇല്ലാത്ത പേടി ഇപ്പൊ എവിടുന്ന് വന്നു....?"

അവൻ അവളുടെ നിൽപ്പ് കണ്ട് കണ്ണുരുട്ടിയതും അവൾ ഗൗരവത്തോടെ അവനെ നോക്കി തർക്കിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലവൾ..... അത് കൊണ്ട് ഒന്നും മിണ്ടാതെ അവൾ നിന്നു "ഓ ഞാൻ നിന്നmanassilaakkunnath.....നീ എന്റെ ചങ്കിന്റെ പെങ്ങൾ ആണെന്നുള്ള ബോധം എനിക്കുണ്ട്...."അവൻ അവളെ നോക്കി ചുണ്ട് കൊട്ടിയതും അവൾ പിന്നൊന്നും പറയാതെ അവന്റെ പിന്നിൽ കയറി ഇരുന്നു ബൈക്ക് മുന്നോട്ട് എടുത്തുകൊണ്ട് അവൻ അവളുടെ വലതു കൈ ബലമായി അവന്റെ നെഞ്ചോട് ചേർത്തു പിടിച്ചു വെച്ചതും അവളൊന്ന് ഞെട്ടി "ചങ്കിന്റെ പെങ്ങൾ അല്ലെ.... എന്റെ പെങ്ങൾ ഒന്നും അല്ലല്ലോ.....!"

കള്ളചിരിയോടെ അവനത് പറഞ്ഞപ്പോൾ അവൾക്ക് നല്ല ദേഷ്യം വന്നെങ്കിലും കടിച്ചു പിടിച്ചിരുന്നു കൈ വലിച്ചെടുക്കാൻ അവൾ ശ്രമിച്ചെങ്കിലും അവൻ വിട്ട് കൊടുക്കില്ലെന്ന വാശിയിലായിരുന്നു ഒരു സെക്കന്റ് വായക്ക് റസ്റ്റ്‌ കൊടുക്കാതെ അവൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവൾ അതിനൊന്നും മറുപടി നൽകാതെ ദേഷ്യം നിയന്ത്രിച്ചു പിന്നെ അലക്സിന്റെ വീട് എത്തുന്നത് വരെ അവൾ എങ്ങനെയൊക്കെയോ കടിച്ചു പിടിച്ചിരുന്നു വീടെത്തിയതും അവൾ കൈ വലിച്ചെടുത്തുകൊണ്ട് ബൈക്കിൽ നിന്ന് ചാടിയിറങ്ങി "Hey.... Stop stop stop...." അവന് നേരെ കൈ ഓങ്ങുന്ന അവളുടെ കൈയിൽ കയറി പിടിച്ചുകൊണ്ടു അവൻ പറഞ്ഞതും അവൾ ദേഷ്യത്തിൽ കൈ വലിച്ചെടുത്തു

"അകത്തു കയറാൻ എന്റെ സഹായം വേണം.... അത് ഓർമ വേണം....."അവളുടെ അടിയിൽ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് അവൻ പറഞ്ഞതും അവൾ കൈ താഴ്ത്തി മുഷ്ടി ചുരുട്ടി പിടിച്ചു "That's ma girl...." പൊട്ടിവന്ന ചിരി അടക്കി പിടിച്ചു അവൻ പറയുന്നതിന് ചെവി കൊടുക്കാതെ അവൾ ആ വീടിന് നേരെ തിരിഞ്ഞു ആദ്യമായി ഇവിടെ വന്നതും എല്ലാവരുടെയും മനസ്സ് വേദനിപ്പിച്ചതും ഒക്കെ മനസ്സിലൂടെ കടന്ന് പോയതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു മനസ്സിൽ കണ്ണും നിറച്ചു നിൽക്കുന്ന സാറയുടെ മുഖം മാത്രമായിരുന്നു മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്കുന്നു ആ രംഗം.... ഹൃദയത്തെ കൊത്തി വലിക്കുന്നത് പോലെ ആ മുഖം ഒരുനോക്ക് കാണാൻ വല്ലാതെ കൊതിക്കുകയായിരുന്നു ആ ഉള്ളം ഒരുനാൾ വെറുപ്പോടെ മുഖം തിരിച്ച തന്നെ വിധി ഈ വീട്ടു മുറ്റത് തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു.....

താൻ കാണാതെ നടിച്ച ആ കണ്ണുകളിലെ സ്നേഹത്തിനായി ഹൃദയം അലമുറയിടുന്നു "ഡീ....!" സാഗറിന്റെ വിളിയാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത് "ഇങ്ങനെ നിന്ന് നേരം വെളുപ്പിക്കാനാണോ ഉദ്ദേശം....?" അവളെ അടിമുടി നോക്കി അവൻ പറഞ്ഞതും അവൾ നിദബ്ദയായി ആ വീഡിലേക്ക് കണ്ണുകൾ പായിച്ചു "നിൽക്ക് ഞാൻ അലക്സിനെ വിളിക്കാം.... അവൻ ഡോർ തുറന്ന് തരും...."സാഗർ ഫോൺ എടുത്തതും സാക്ഷി അത് പിടിച്ചു വാങ്ങി "വേണ്ട.... ആരും അറിയണ്ട... എനിക്ക് അവരെ ഒന്ന് കണ്ടാൽ മാത്രം മതി.... Plz..." അവളുടെ യാചനയുടെ സ്വരം കേട്ട് അവൻ അവളെ അടിമുടി ഒന്ന് നോക്കി "അപ്പൊ മര്യാദക്ക് സംസാരിക്കാനും നിനക്ക് അറിയാം...." സാഗർ അവളെ നോക്കി കൈയും കെട്ടി നിന്ന് പറഞ്ഞതും അവൾ മിണ്ടാതെ നിന്നു "ശരി വാ...."

ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് സാഗർ മുന്നോട്ട് നടന്നു സാറയുടെ മുറി അറിയുന്നത്കൊണ്ട് തന്നെ അവന് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല താഴത്തെ നിലയിൽ ഏകദേശം വലതു വശത്തായിട്ടാണ് അവരുടെ റൂം സാഗർ അവളെയും കൂട്ടി പതിയെ അങ്ങോട്ടേക്ക് നടന്നു ഗ്ലാസ്‌ വിൻഡോ പതിയെ തള്ളിനീക്കി അവൻ അതിലൂടെ തലയിട്ട് അകത്തേക്ക് നോക്കി "വാ...."സാക്ഷിക്ക് നേരെ തിരിഞ്ഞുകൊണ്ട് അവൻ വിളിച്ചതും അവൾ ഓരോ അടികൾ എടുത്തു വെച്ചുകൊണ്ട് മുന്നോട്ട് വന്നു എന്തോ അവളുടെ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു അവൾ തൊണ്ടക്കുഴിയിൽ നിന്ന് വന്ന ഗദ്ഗദം അടക്കിക്കൊണ്ട് ആ വിൻഡോയിലൂടെ അകത്തേക്ക് നോക്കി കണ്ണടച്ച് കിടക്കുന്ന സാറയെ അവൾ വിടർന്ന കണ്ണുകളോടെ നോക്കി നിന്നു സാറ ഉറങ്ങുകയല്ലാ എന്ന് ഇടക്കിടക്ക് അവരുടെ കണ്ണുകളിൽ നിന്നുതീർന്നു വീഴുന്ന കണ്ണുനീർ കണ്ടപ്പോൾ അവൾക്ക് മനസ്സിലായി

ജോർജ് അവരുടെ അടുത്തായി ഇരുന്നുകൊണ്ട് ലാപ്പിൽ കാര്യമായ ജോലിയിലാണ് ഇടക്കിടക്ക് സാറയുടെ തലയിലൂടെ തഴുകിക്കൊണ്ടാണ് ജോർജ് ജോലി ചെയ്യുന്നത് പെട്ടെന്ന് സാറ കണ്ണ് തുറന്നതും സാഗറും സാക്ഷിയും അവിടെ നിന്നും മാറി കണ്ണ് തുറന്ന സാറ ജോർജിന് നേരെ തിരിഞ്ഞുകൊണ്ട് ലാപിന് ഇടയിലൂടെ കൈയിട്ടു ജോർജിന്റെ വയറിൽ ചുറ്റി പിടിച്ചു ഇരുന്നു ജോർജ് ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഒരു പുഞ്ചിരിയോടെ ലാപ് എടുത്ത് മാറ്റി സാറയെ ചേർത്തു പിടിച്ചു ആ തലയിൽ തലോടി ഇരുന്നു പതിയെ സാക്ഷി വീണ്ടും വിൻഡോയിലൂടെ അകത്തേക്ക് നോക്കി.... ആ കാഴ്ച അവളുടെ കണ്ണ് നനയിച്ചു മമ്മയുടെ തലയിൽ തലോടി ഇരിക്കുന്ന പപ്പയെ കാണുമ്പോൾ ആശയെ സ്ഥിരം നോവിക്കുന്ന ശിവരാമനെയാണ് അവൾക്ക് ഓർമ വന്നത് അവളുടെ കണ്ണുകൾ അണപ്പൊട്ടി ഒഴുകി

"ഇച്ചായാ.... എനിക്ക് സാക്ഷിയെ കാണാൻ തോന്നുന്നു..... എനിക്കെന്തോ വല്ലാതെ തോന്നുന്നു.... എന്റെ മോള്..... അവൾ....അവളെന്റെ പ്രെസെൻസ് ആഗ്രഹിക്കുന്നത് പോലെ..... "സാറ പറയുന്നത് കേട്ട് സാക്ഷി ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പി "അതൊക്കെ തന്റെ തോന്നലാണ് സാറ.... അവൾ നമ്മളെ പറ്റി ഓർക്കുന്നു കൂടി ഉണ്ടാകില്ല.... പപ്പയും മമ്മയും എന്ന സ്ഥാനം പോലും അവളുടെ മനസ്സിൽ നമുക്കില്ല..... ചെറുപ്പം മുതൽ ഒരുപാട് അനിഭവിച്ചിട്ടുണ്ട് നമ്മുടെ മോള്.... ആശ്വസിപ്പിക്കാനോ സംരക്ഷിക്കാനോ നമ്മൾ ഉണ്ടായിരുന്നില്ല അവൾക്കൊപ്പം.... നമ്മളെന്നല്ല ആശ പോലും അതിന് തുനിഞ്ഞിട്ടില്ല....! ഞാൻ പറഞ്ഞില്ലേ.... ഒക്കെ സഹിച്ചും എല്ലാത്തിനോടും പൊരുതിയും ഉറച്ചു പോയി അവളുടെ മനസ്സ്....

ആ മനസ്സിൽ നിനക്കോ എനിക്കോ സ്ഥാനമില്ല സാറാ....!"സാറയുടെ തലയിൽ മൃദുവായി ചുംബിച്ചുകൊണ്ട് ജോർജ് പറഞ്ഞു നിർത്തിയതും സാറാ നിറഞ്ഞ കണ്ണുകളുയർത്തി അയാളെ നോക്കി "എനിക്ക് വയ്യടോ തന്നെ ഇങ്ങനെ കാണാൻ.... താൻ ഇങ്ങനെ വേണ്ടാത്ത പ്രതീക്ഷകൾ മനസ്സിൽ കൊണ്ട് നടക്കല്ലേ.... ഒടുവിൽ അത് തനിക്ക് തന്നെ തീരാവേദനയായി മാറും.....! " ജോർജ് സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുന്നത് കണ്ടതും സാക്ഷി ജനലഴികളിൽ മുഖം അടുപ്പിച്ചുകൊണ്ട് അത് നോക്കി നിന്നു "ഞാൻ പറയാറില്ലേ സാറാ.... എന്നെങ്കിലും നമ്മുടെ മോള് നമ്മളെ അംഗീകരിക്കും.... കർത്താവ് നമ്മളെ കൈവിടില്ല സാറാ..... അവളുടെ സന്തോഷമല്ലേ നമുക്ക് പ്രധാനം....

നമ്മളിൽ നിന്ന് വിട്ട് നിൽക്കുന്നതാണ് അവൾക്ക് സന്തോഷമെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ സാറാ...." ജോർജ് പതിയെ തലോടിക്കൊണ്ട് സാറയുടെ വിരി നെറ്റിയിൽ മുത്തി സാറ മറുപടി പറയാതെ ഒരു തേങ്ങലോടെ ജോർജിന്റെ നെഞ്ചിലേക്ക് വീണു വിതുമ്പിക്കരയുന്നത് കണ്ടതും സാക്ഷി അവിടുന്ന് തിരിഞ്ഞു നടന്നു പിന്നാലെ വരുന്ന സാഗറിനെ വക വെക്കാതെ അവൾ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു ബൈക്കിനടുത്ത് വന്ന് നിന്നുകൊണ്ട് അവൾ അവിടെ നടന്നതൊക്കെ ചിന്തിച്ചതും വീണ്ടും അവളുടെ കണ്ണ് നിറയാൻ തുടങ്ങി "Oh god.....! ഞാൻ എന്താ ഈ കാണുന്നെ....? നിനക്ക് കണ്ണീരൊക്കെ വരുമോ.....?"

ബൈക്കിൽ ചാരി നിന്ന് അവളുടെ മുഖത്തേക്ക് എത്തി നോക്കി അവൻ ചോദിച്ചതും അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി കണ്ണും മൂക്കും കവിളും ഒക്കെ ചുവന്നിരുന്നു.... അത് കണ്ടപ്പോൾ അവന് ചിരിയാണ് വന്നത് പക്ഷേ കണ്ണ് നിറച്ചു അവനെ നോക്കുന്നത് കണ്ടതും അവന്റെ ചിരി നിന്നു അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി അവൻ നിന്നതും അവൾ അവനിൽ നിന്ന് തിരിഞ്ഞു നിന്നു "Anyway.... ഇപ്പോഴാ കൂടുതൽ ക്യൂട്ട് ആയത്.... നിന്റെ ഈ ക്യൂട്ട്നെസ്സ് കാണുമ്പോ.... I feel jelous...." "പോകാം..." അവൻ പറയുന്നതൊന്നും അവൾ വക വെക്കുന്നില്ലെന്ന് കണ്ടതും അവന്റെ മുഖം വീർത്തു "ഇത്രേം സഹായം ചെയ്തിട്ട് വല്ല നന്ദിയും ഉണ്ടോന്ന് നോക്കിയേ.... എനിക്ക് വരാൻ സൗകര്യമില്ല.... നീ തന്നേ അങ്ങ് പോയാൽ...." അവൻ മുഴുമിപ്പിക്കും മുന്നേ അവൾ അവിടെ നിന്ന് നടന്ന് നീങ്ങിയതും സാഗർ ഞെട്ടി "ഡീ.... ഡീ.... നിക്കെടീ..... "

അവൻ അതും പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവൾക്ക് പിന്നാലെ പോയി "ഡീ വന്ന് കേറിക്കേ..... ഞാൻ വീട്ടിൽ വിടാം...." അവൻ അവളുടെ കൈയിൽ പിടിച്ചു പറഞ്ഞതും അവൾ ദേഷ്യത്തോടെ അവന്റെ കൈ തട്ടിയെറിഞ്ഞു "ഓഹോ.... കയറില്ലെന്ന് വാശിയാണെങ്കിൽ ഞാൻ ഇപ്പൊ അലക്സിനെ വിളിച്ചു പറയും.... നീ ഇവിടെ വന്നത് നിന്റെ പപ്പയും മമ്മയും ഒക്കെ അറിയും...." സാഗർ അവളെ നോക്കി പുച്ഛിച്ചുകൊണ്ട് ഫോൺ എടുത്തതും അവൾ അവനെ തടഞ്ഞുകൊണ്ട് കൈയിൽ പിടിച്ചു "Please....."അവൾ ദയനീയമായി പറഞ്ഞതും അവൻ ചുണ്ടിൽ ചിരിയോളിപ്പിച്ചുകൊണ്ട് ഫോൺ പോക്കറ്റിലേക്ക് ഇട്ടു "മ്മ് വന്ന് കയറ്...."പിന്നൊരു വാഗ്വാദത്തിന് നിൽക്കാതെ അവൾ അവനൊപ്പം കയറി അവളുടെ മനസ്സ് ശരിയല്ല എന്ന ബോധം ഉള്ളത് കൊണ്ടാവാം കുരുത്തക്കേട് ഒന്നും കാണിക്കാതെ അവൻ വീട്ടിൽ ഡ്രോപ്പ് ചെയ്തു അവനെക്കാൾ വൃത്തിയായി ബാൽക്കണിയിൽ വലിഞ്ഞു കയറുന്ന അവളെ നോക്കി കണ്ണും മിഴിച്ചു നിൽക്കുമ്പോഴേക്കും അവൾ ഡോറും അടച്ചു അകത്തേക്ക് പോയിരുന്നു പിന്നെ അവനും സമയം കളയാതെ ബൈക്കും എടുത്ത് തിരിച്ചു പോയി ••••••••••••••••••••••••••••••°

"നീ എന്താടാ ഇവിടെ ഇരിക്കുന്നെ....?സാഗർ എവിടെ....?അല്ല സാധാരണ സാഗറും നീയും ഒരുമിച്ചല്ലേ വരാറ്...."കോളേജ് വരാന്തയിൽ ഒറ്റക്കിരിക്കുമ്പോഴാണ് സഹപാഠിയായ അമൽ ജീവയുടെ അടുത്തേക്ക് വന്നത് "ഒന്നുല്ല.... ഞാൻ നേരത്തെ ഇങ്ങ് പോന്നു...."അവൻ മുഖത്ത് പുഞ്ചിരി വരുത്തി മറുപടി കൊടുത്തു "എന്നാൽ ശരി.... ഞാൻ ക്ലാസ്സിലോട്ട് പോട്ടെ...."അമൽ അതും പറഞ്ഞു മുന്നോട്ട് നടന്നതും ജീവ എന്തോ ഓർത്തുകൊണ്ട് അവിടെ നിന്നും എണീറ്റു "അമൽ....!" "എന്താ ജീവാ....?" "അത് എനിക്ക്..... എനിക്കൊരു സഹായം വേണമായിരുന്നു...." ജീവ മടിയോടെ പറയുന്നത് കേട്ടതും അമലിന്റെ മുഖം ചുളിഞ്ഞു "എന്താടാ.... നീ കാര്യം പറയ്...."അമൽ ജീവക്ക് നേരെ വന്നതും ജീവ രണ്ടും കല്പ്പിച്ചു പറയാൻ തീരുമാനിച്ചു "എനിക്കൊരു ജോലി വേണമെടാ....!" പെട്ടെന്നുള്ള അവന്റെ ആവശ്യം കേട്ട് അമൽ ഞെട്ടി "What.....? നിനക്കെന്തിനാ ഇപ്പൊ ജോലി....?"

"പാർട്ട്‌ ടൈം ആയിട്ട് മതിയെടാ... എന്ത് ജോലി ആയാലും കുഴപ്പമില്ല.... Please നീ എന്നെ ഒന്ന് സഹായിക്കണം...." അമൽ പഠനത്തിനൊപ്പം പാർട്ട്‌ ടൈം ആയിട്ട് ജോലിക്ക് ഒക്കെ പോകാറുള്ളത് ജീവക്ക് അറിയാമായിരുന്നു "എടാ പെട്ടെന്ന് ഒരു ജോലി എന്നൊക്കെ പറയുമ്പോ.... എന്റെ കാര്യം നിനക്ക് അറിയാലോ.....മൊതലാളിയുടെ ചീത്ത കേൾക്കണം.... പിന്നെ റെസ്റ്ററന്റിൽ വരുന്നവരുടെയും പോകുന്നവരുടെയും വായിലിരിക്കുന്നത് വേറെ.... ഇതൊന്നും നിനക്ക് ശരിയാവില്ല ജീവാ...."അമൽ അവനോട് പറയുന്നതൊന്നും അവന്റെ തലയിൽ കയറുന്നുണ്ടായിരുന്നില്ല "ഇല്ലടാ.... എനിക്ക് അതൊന്നും പ്രശ്നമല്ല.... താൽക്കാലത്തേക്ക് എനിക്ക് ഒന്ന് പിടിച്ചു നിൽക്കാൻ ഒരു ജോലി അത്യാവശ്യമാണ്.... Please ഡാ....

എന്നെ ഒന്ന് സഹായിക്ക്...." ജീവ അവന്റെ കൈയിൽ പിടിച്ചു കെഞ്ചിയതും അമൽ എന്തോ ചിന്തിച്ചു നിന്നു "ശരി.... ഇന്ന് ക്ലാസ് കഴിയുമ്പോ പാർക്കിങ്കിൽ വെയിറ്റ് ചെയ്യ്.... നമുക്ക് ഒരുമിച്ച് പോവാം....." അതും പറഞ്ഞു അമൽ പോയതും ജീവ ആശ്വാസത്തോടെ അവിടെ ഇരുന്നു തൽക്കാലം ആരെയും ബുദ്ധിമുട്ടിപ്പിക്കാൻ അവൻ തയ്യാറാല്ലായിരുന്നു കിടക്കാനൊരിടാം തന്ന് സാഗറിന്റെ മമ്മ സഹായിച്ചു.... എല്ലാത്തിനും അവരെ ബുദ്ധിമുട്ടിക്കാൻ അവന് കഴിയുമായിരുന്നില്ല "ഡാ.... നിന്റെ ഫോൺ എവിടെ...? ഞാൻ കൊറേ വിളിച്ചു.... വീട്ടിൽ പോയി നോക്കിയപ്പോ നിന്റെ പട്ടാളം തന്ത എന്നെ തല്ലിയില്ലെന്നെ ഉള്ളു.... നീ എവിടെയായിരുന്നെടാ...."

ബൈക്ക് പാർക്കിങ്ങിൽ പാർക്ക്‌ ചെയ്ത് തനിക്ക് നേരെ വരുന്ന സാഗറിന്റെ ചോദ്യങ്ങൾക്കുള്ള മറുപടികൾക്കായി അവൻ വലഞ്ഞു "അതൊക്കെ പിന്നെ പറയാം.... നീ വാ ക്ലാസ്സിന് ടൈം ആയി...." അവനെ കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ ജീവ അവനെ കൂട്ടി ക്ലാസ്സിലേക്ക് പോയി പോകുന്ന വഴിയിൽ എതിരെ വരുന്ന സാക്ഷിയുടെ നേരെ അവൻ നടന്നതും ജീവ അപ്പോഴേക്കും അവനെ പിടിച്ചു വലിച്ചു ക്ലാസ്സിൽ കയറ്റി അവളും അവളുടെ ക്ലാസ്സിലേക്ക് കയറിപോയെന്ന് കണ്ടതും സാഗർ ജീവയെ നോക്കി പല്ല് കടിച്ചു എന്നാൽ ജീവ ആ ലോകത്തൊന്നുമല്ലായിരുന്നു.... അവന്റെ ഇരിപ്പും ഭാവവും ഒക്കെ കണ്ടപ്പോൾ തന്നേ അവന് സംശയം തോന്നി ലഞ്ച് ബ്രേക്കിന് ഫുഡ്‌ പോലും കഴിക്കാതെ ജീവ മാറി ഇരിക്കുന്നത് കണ്ട് സാഗർ അവന് നേരെ നടന്നു "ഡാ പുല്ലേ.... കുറേ ആയി ഞാൻ ശ്രദ്ധിക്കുന്നു.... എന്താ നിന്റെ പ്രശ്നം....?"...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story