സാഗരം സാക്ഷി...❤️: ഭാഗം 26

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ലഞ്ച് ബ്രേക്കിന് ഫുഡ്‌ പോലും കഴിക്കാതെ ജീവ മാറി ഇരിക്കുന്നത് കണ്ട് സാഗർ അവന് നേരെ നടന്നു "ഡാ പുല്ലേ.... കുറേ ആയി ഞാൻ ശ്രദ്ധിക്കുന്നു.... എന്താ നിന്റെ പ്രശ്നം....?"ക്ഷമ നശിച്ചു സാഗർ അവന്റെ ഷർട്ടിന് പിടിച്ചതും ജീവ പിടിച്ചു വെച്ച കണ്ണുനീരൊക്കെ അണ പൊട്ടി ഒഴുകി "ഡാ.... എന്താടാ..... കണ്ണ് തുടക്കെടാ പുല്ലേ.... ഇവന്റെ കാര്യം.... ഡാ ജീവാ....." ജീവ അവനെ കെട്ടിപ്പിടിച്ചതും സാഗർ അവന്റെ പുറത്തു പതിയെ തട്ടി "സാഗർ.... തളർന്നു പോകുന്നെടാ ഞാൻ..... എനിക്കൊന്നും താങ്ങാൻ കഴിയുന്നില്ല....."അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു "എന്നെ ഭ്രാന്ത്‌ പിടിപ്പിക്കാതെ നീ എന്താ ഉണ്ടായതെന്ന് എന്നോട് പറയുന്നുണ്ടോ ജീവാ...." സാഗറിന്റെ ശബ്ദമുയർന്നതും ജീവ ഉണ്ടായതൊക്കെ പറഞ്ഞു വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനു ശേഷം ഉണ്ടായതൊന്നും അവൻ മനഃപൂർവം മറച്ചു വെച്ചു "ഇത്രയൊക്കെ സംഭവിച്ചിട്ടും നീ എന്താ എന്നോട് പറയാതിരുന്നേ.... എവിട്രാ അവൾ....?"

ജീവയെ തള്ളിമാറ്റി സാഗർ ദേഷ്യത്തോടെ തിരിഞ്ഞു നടന്നു നേരെ പോയത് അമ്മുവിന്റെ അടുത്തേക്കാണ് "അമൃതാ......!!" ക്യാന്റീനിൽ കയറി ചെന്ന് അവൻ അലറിയതും ഫുഡ്‌ കഴിച്ചോണ്ടിരുന്ന അമ്മു ഞെട്ടലോടെ എണീറ്റു അവൾക്കൊപ്പം സാക്ഷിയും ജെറിയും മെറിനും ഉണ്ടായിരുന്നു അമ്മുവിന്റെ അടുത്തേക്ക് പായുമ്പോ ദേഷ്യത്തിൽ വിറക്കുകയായിരുന്നു.... ആദ്യമായാണ് അവനെ ആ ഭാവത്തിൽ അവർ കാണുന്നത് തല്ലുണ്ടാക്കാൻ പോയാൽ പോലും ചിരിച്ചോണ്ട് പോകുന്നവനാണ് സാഗർ....! പക്ഷേ ഇന്ന്.... അമ്മുവിന് ആ ഭാവം കണ്ട് പേടി തോന്നി അവൻ കാറ്റ് പോലെ പാഞ്ഞു ചെന്ന് അവളുടെ ചെവിക്കല്ല് തെറിക്കുന്ന പോലെ ആഞ്ഞടിച്ചതും സാക്ഷിയടക്കം എല്ലാവരും ഞെട്ടി "സാഗർ....!!"

വീഴാൻ പോയ അമ്മുവിനെ താങ്ങി പിടിച്ചുകൊണ്ടു സാക്ഷി ദേഷ്യത്തോടെ വിളിച്ചതും അവനത് കാര്യമാക്കാതെ വീണ്ടും അവൾക്ക് നേരെ നടന്നു വീണ്ടും അവൻ അവൾക്ക് നേരെ കൈ ഓങ്ങിയതും ജീവ അവനെ തടഞ്ഞു "വേണ്ട സാഗർ.... ഇവളെ തല്ലി നീ നിന്റെ കൈ വൃത്തികേട് ആക്കണ്ട... വാ നീ.... ഇത് പ്രശ്നമാകും...." ജീവ അവനെ പിടിച്ചു വലിച്ചതും സാഗർ അവനെ തള്ളി മാറ്റി "നീ ഇത് വേണ്ട സമയത്ത് കൊടുത്തിരുന്നെങ്കിൽ എനിക്കിത് ചെയ്യേണ്ടി വരുമായിരുന്നില്ല..." അതും പറഞ്ഞു അവൻ ജീവയെ നോക്കി കണ്ണുരുട്ടി "പിന്നെ നീ.... നീ എന്തിന് വേണ്ടിയാ ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് നന്നായി അറിയാം....! ഒരു കാര്യം കാത് തുറന്ന് വെച്ച് കേട്ടോ.... നിനക്ക് ഒരിക്കലും.....

ഒരിക്കലും ഇവനെ കിട്ടാൻ പോകുന്നില്ല കേട്ടോടി അമ്മു.... മോളെ...." അവസാനത്തെ അമ്മു മോളെ ഒരു പ്രത്യേക ടോണിൽ വിളിച്ചുകൊണ്ടു അവൻ അവിടെ നിന്നും പോയതും അവൾ കണ്ണും നിറച്ചു നിന്നു "എന്താടി ഇത്.... അവൻ വന്ന് അടിച്ചിട്ട് പോയപ്പോ നീ എന്തിനാ മിണ്ടാതെ നിന്നത്.... നീ വാ.... നമുക്ക് കംപ്ലയിന്റ് ചെയ്യാം.... വന്നേ...."സാക്ഷി ദേഷ്യത്തോടെ അമ്മുവിന്റെ കൈയിൽ പിടിച്ചു വലിച്ചതും അമ്മു അവിടെ തന്നേ നിന്നു "അവൾ വരില്ല സാക്ഷി.... " ജെറി അത് പറഞ്ഞപ്പോൾ സാക്ഷി സംശയത്തോടെ അമ്മുവിനെ നോക്കി "പുള്ളി തല്ലിയതിന് ഞാൻ ഒരു തെറ്റും കാണുന്നില്ല..... അത്രക്കും ഉണ്ട് പൊന്നുമോളുടെ കാട്ടിക്കൂട്ടൽ....." ജെറി അമർഷത്തോടെ പറഞ്ഞതും അമ്മു അവനെ തുറിച്ചു നോക്കി "നിനക്കറിയോ ഇവൾ ആ പാവത്തിനോട് ചെയ്ത് കൂട്ടിയതൊക്കെ....?"

എന്ന് തുടങ്ങി ജീവയോട് ഇത് വരെ അവൾ കാട്ടിയ ക്രൂരതകളൊക്കെ ജെറി അവളോട് പറഞ്ഞു ഒക്കെ കേട്ട് കഴിഞ്ഞപ്പോ അമ്മുവിന്റെ കൈയിൽ നിന്നും സാക്ഷി കൈ പിൻവലിച്ചു "ഞാൻ ആയിരുന്നെങ്കിൽ ഒരടിയിൽ നിർത്തില്ലാമായിരുന്നു.... 😏" ജെറി അവളെ നോക്കി ചുണ്ട് കോട്ടി പറഞ്ഞതും അമ്മു ദേഷ്യത്താൽ മുഷ്ടി ചുരുട്ടി "നീ ഒന്നും ചെയ്യില്ല.... അവനെ എന്റേതാക്കാൻ വേണ്ടി ഞാൻ എന്തും ചെയ്യും.... വേണ്ടി വന്നാൽ ഇനിയും ദ്രോഹിക്കും ഞാൻ അവനെ.... നീയൊന്നും ഒരു പുല്ലും ചെയ്യില്ല...." അത് പറഞ്ഞു തീരും മുന്നേ സാക്ഷിയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു "ഇത് പ്രണയമല്ല.... എന്തോ മനോരോഗമാണ്..... സ്നേഹിക്കാൻ മാത്രമറിയുന്ന ആ പാവത്തിനെ ഇങ്ങനെ ദ്രോഹിച്ചിട്ട് എന്താടി നിനക്ക് കിട്ടുന്നെ....?

അച്ഛനും അമ്മയും ഉണ്ടായിട്ടും അവരുടെ സ്നേഹം കിട്ടാനുള്ള ഭാഗ്യം ഇല്ലാതാകുന്നത് എത്ര ഭീകരമാണെന്ന് അത് അനുഭവിച്ചു തന്നേ അറിയണം.... നിനക്കൊന്നും ബന്ധങ്ങളുടെ വില അറിയില്ലെടി....! ഒരു കാര്യം കൂടി.... സാഗർ പറഞ്ഞത് പോലെ ഇനി ഒരിക്കലും നിനക്ക് അവനെ കിട്ടില്ല അമൃതാ.....!!"കവിളിൽ കൈയും വെച്ചു ഞെട്ടലോടെ നിൽക്കുന്ന അമ്മുവിനോട് അത്രയും പറഞ്ഞുകൊണ്ട് സാക്ഷി അവിടെ നിന്ന് പോയി ക്യാന്റീനിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ ജീവ കുറച്ചു മാറി പടിക്കെട്ടിൽ ഇരിക്കുന്നത് കണ്ടു അവനടുത്തായി സാഗറും ഉണ്ട്.... അവൻ ജീവയോട് ദേഷ്യപ്പെടുകയായിരുന്നു "നീ ഒരു ആണാണോടാ..... ഏഹ്ഹ്.... ഒരു പെണ്ണ് നിനക്കിട്ടു വെച്ചപ്പോ മോങ്ങിക്കൊണ്ട് വന്നിരിക്കുന്നു.... ആദ്യമേ അവളെ നിലക്ക് നിർത്തിയിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാവുമായിരുന്നോ....? നിന്നെ പറഞ്ഞിട്ട് എന്താ കാര്യം....

എല്ലാത്തിനും നിന്റെ തന്ത ആ പട്ടാളത്തിനെ പറഞ്ഞാൽ മതി.... പെങ്കൊച്ചിനെ വളർത്തുന്നത് പോലെ കൂട്ടിലിട്ടല്ലേ വളർത്തുന്നത്.... അങ്ങേർക്കിട്ട് വേണം ആദ്യം പൊട്ടിക്കാൻ.... കൊടുക്കുന്നുണ്ട് ഞാൻ...." ദേഷ്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരിക്കുന്നു കൈ വിടർത്തി പറയുന്ന സാഗറിനെ സാക്ഷി നോക്കി നിന്നു പോയി ജീവയും പുഞ്ചിരിയോടെ അവനെ തന്നേ നോക്കി ഇരിക്കുകയായിരുന്നു "എന്താടാ.... ഇങ്ങനെ ഇളിക്കുന്നെ....?" ജീവയുടെ ചിരി കണ്ട് സാഗർ ദേഷ്യപ്പെട്ടതും ജീവ എണീറ്റ് അവനെ കെട്ടിപ്പിടിച്ചു "നീ ഒരുപാട് മാറിപ്പോയി സാഗർ...!" പുഞ്ചിരിയോടെ ജീവ അത് പറഞ്ഞതും അവന്റെ നെറ്റി ചുളിഞ്ഞു "ഹ്മ്മ്ഹമ്മ്... "

സാക്ഷി മുരടനക്കിയതും രണ്ടുപേരും ഒരുപോലെ തിരിഞ്ഞു നോക്കി സാക്ഷിയെ കണ്ടതും സാഗറിന്റെ മുഖത്ത് ഒരു കള്ളച്ചിരി പടർന്നു "മ്മ് എന്താ.... കൂട്ടുകാരിക്ക് വേണ്ടി ചോദിക്കാൻ വന്നതാണോ...."അവൻ മുഖത്തെ ചിരി മറച്ചു പിടിച്ചു ഗൗരവം നടിച്ചു ജീവ ചിരിച്ചുകൊണ്ട് പടിക്കെട്ടിലിരുന്നു "അതിന് നീ ഏതാ...? അങ്ങോട്ട് മാറെടാ ചെക്കാ.... " സാഗറിനെ തള്ളി മാറ്റി സാക്ഷി ജീവയുടെ അടുത്ത് പോയി ഇരുന്നതും സാഗർ അവളെ നോക്കി പല്ല് കടിച്ചു "എന്താ സാക്ഷി.....?" സാഗറിനെ നോക്കി ചിരിച്ചുകൊണ്ട് ജീവ സാക്ഷിക്ക് നേരെ തിരിഞ്ഞു "ഒന്നുല്ല.... ചുമ്മാ...." അവൾ കണ്ണ് ചിമ്മി കാണിച്ചതും ജീവ ഒന്ന് ചിരിച്ചു "ആ കുട്ടിപിശാശിന്റെ സ്വഭാവം കൂട്ടുകാരിക്ക് ഉണ്ടെങ്കിൽ അതൊക്കെ അങ്ങ് മാറ്റുന്നതാണ് നല്ലത്.... "സാഗർ അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞതും "ചേട്ടായി.... ഈ മാരണത്തിനെ ഒന്ന് പറഞ്ഞു വിട്...."

അവൾ തലയിൽ കൈ വെച്ചു ജീവയോട് പറഞ്ഞതും സാഗർ അവളെ നോക്ക് കണ്ണുരുട്ടി "ടാ എന്റെ പെങ്ങൾ പറഞ്ഞത് കേട്ടില്ലേ.... പോടാ...."ജീവ ചിരി കടിച്ചു പിടിച്ചു പറഞ്ഞതും അവൻ രണ്ടിനേം നോക്കി കണ്ണുരുട്ടി ജീവക്ക് ഒരു ചവിട്ടും കൊടുത്ത് അവിടെ നിന്നും പോയി "അവനൊരു പാവാ സാക്ഷി...."അവൻ പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് ജീവ പറഞ്ഞതും അവളും ഒന്ന് ചിരിച്ചു "സാക്ഷി.... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്...." എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന സാക്ഷിയെ നോക്കി അവൻ പറഞ്ഞതും അവൾ എന്തെന്ന അർത്ഥത്തിൽ അവനെ നോക്കി "ഞാനിപ്പോ താമസിക്കുന്നത് സാഗറിന്റെ മമ്മയുടെ വീട്ടിലാണ്..... നിനക്കറിയുമോ എന്നറിയില്ല....

അവന്റെ പപ്പയും മമ്മയും സെപ്പറേറ്റഡ് ആണ്.... അതിന് കാരണം അവന്റെ അപ്പച്ചിയും..... അവർ സാഗറിന്റെ ലൈഫ് കൂടി സ്പോയിൽ ചെയ്യുമെന്ന് മമ്മക്ക് പേടിയുണ്ട് സാക്ഷി..... " ജീവ പറയുന്നതൊക്കെ അവൾ കേട്ടിരുന്നു "ഇപ്പൊ നീ ചിന്തിക്കുന്നുണ്ടാവും ഇതൊക്കെ എന്തിനാ ഞാൻ നിന്നോട് പറയുന്നേ എന്ന്.... കാരണമുണ്ട് സാക്ഷി.... അവന്റെ മമ്മ ആരാണെന്ന് നിനക്കറിയുമോ സാക്ഷി....?" അവന്റെ ചോദ്യത്തിന് ഇല്ലായെന്ന് അവൾ തലയാട്ടി "ജെസീക്കാ കുരിശിങ്കൽ..... നിന്റെ പപ്പയുടെ ഒരേ ഒരു പെങ്ങൾ...." ജീവ ചിരിയോടെ അത് പറഞ്ഞതും അവളൊന്ന് ഞെട്ടി "നിനക്ക് ഇങ്ങനൊരു കഥാപാത്രത്തെ അറിയാൻ വഴിയില്ല.... സാഗറിന്റെ അച്ഛനുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതുമൊക്കെ വീട്ടുകാരെ എതിർത്താണ്....

അതോടെ പുള്ളിക്കാരിയെ അപ്പൻ കുടുംബത്തു നിന്ന് അങ്ങ് ഗെറ്റ് ഔട്ട്‌ അടിച്ചു പിന്നെ സാഗറിന്റെ അപ്പച്ചി കാരണം സാഗറിന്റെ അച്ഛനെ ഉപേക്ഷിച്ചു പോവുകയായിരുന്നു മമ്മ..... പാവം സാഗർ.... അച്ഛനെ തനിച്ചാക്കാതിരിക്കാൻ മമ്മയെ വേണ്ടെന്ന് വെക്കേണ്ടി വന്നു എങ്ങനെയെങ്കിലും ഇവരെ ഒക്കെ ഒന്ന് ഒന്നിപ്പിക്കണം....."ഒരു ദീർഘനിശ്വാസത്തോടെ ജീവ പറഞ്ഞതും സാക്ഷി എന്തോ ചിന്തിച്ചിരുന്നു "അതിനിപ്പോ എന്ത് ചെയ്യാൻ പറ്റും....? " സാക്ഷി അവളുടെ സംശയം പ്രകടിപ്പിച്ചു "ആദ്യം നീ ചെയ്യേണ്ടത് നിന്റെ ഉള്ളിലെ അനാവശ്യ വാശിയെ എടുത്ത് കളയണം..... എന്നിട്ട് നിന്റെ പപ്പയുടെയും മമ്മയുടെയും സങ്കടം മാറ്റണം.... എന്നിട്ട് ആലോചിക്കാം ബാക്കി ഒക്കെ...."ജീവ ഗൗരവത്തോടെ പറഞ്ഞതും അവൾ തലയും താഴ്ത്തി ഇരുന്നു "എന്തിനാ മോളെ ഈ വാശി.... നിന്റെ സ്വന്തമല്ലേ അവർ....?" ജീവ അവളുടെ തലയിൽ പതിയെ തലോടി "വാശിയല്ല....

എനിക്ക് അതിനുള്ള അർഹതയില്ല..... അവരുടെ സ്നേഹം എനിക്ക് അർഹതപ്പെട്ടതല്ല എന്നൊരു തോന്നൽ...."സാക്ഷി അവനെ നോക്കാതെ പറഞ്ഞതും ജീവ ഒന്ന് ചിരിച്ചു "നീ എത്ര ഭാഗ്യവതിയാണ് സാക്ഷി.... നിന്നെ ജീവനായി സ്നേഹിക്കുന്ന പപ്പയും മമ്മയും.... നീ അവരെ വേദനിപ്പിച്ചിട്ടും ഇപ്പോഴും നിന്നെ സ്നേഹിച്ചു തോൽപ്പിക്കുകയാണവർ.... നീ ഒരു തവണ എന്റെ അച്ഛനമ്മമാരെ പറ്റി ഒന്ന് ചിന്തിക്ക്.... അപ്പൊ മനസ്സിലാവും നിന്റെ പപ്പയും മമ്മയുടെയും വില.... അച്ഛനും അമ്മയുടെയും സ്നേഹം മക്കൾക്ക് അവകാശപ്പെട്ടതാണ്.... വലുപ്പ ചെറുപ്പമോ അപകർഷതാബോധമോ ഒന്നും അവിടെ ഇല്ല.... നിന്റെ പപ്പ സമൂഹത്തിൽ ഉന്നതനാണെന്ന് കരുതി അദ്ദേഹം നിന്റെ പപ്പ അല്ലാതാകുന്നില്ല....

നിന്നോട് അവർക്കുള്ള സ്നേഹവും കുറയുകയില്ല നിന്റെ ഈഗോ ഒക്കെ മാറ്റി വെക്ക് സാക്ഷി.... ആ അച്ഛന്റേം അമ്മയുടേം വേദന എന്നേക്കാൾ നന്നായി മറ്റാർക്കും മനസ്സിലാവില്ല...." ജീവ പറഞ്ഞു തീർന്നപ്പോഴും അവൻ പറഞ്ഞതൊക്കെ വീണ്ടും വീണ്ടും ചിന്തിക്കുകയായിരുന്നു അവൾ....! •••••••••••••••••••••••••••••° ക്ലാസ്സ്‌ കഴിഞ്ഞതും ജീവ സാഗർ കാണാതെ പാർക്കിങ്ങിലേക്ക് നടന്നു സാഗർ വരുന്നതിന് മുന്നേ അവൻ അമലിനൊപ്പം പോയി അമൽ അവനെ കൂട്ടി ജോലി സ്ഥലത്തേക്ക് പോയി "മാനം മര്യാദക്ക് ഒക്കെ നിക്കുമെങ്കിൽ ജോലി തരാം.... എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ....?" ഒരു ഭീഷണി സ്വരത്തിൽ റസ്റ്ററന്റിന്റെ മാനേജർ പറഞ്ഞതും അവൻ തലകുലുക്കി സമ്മതിച്ചു അവൻ ഡ്രസ്സ്‌ മാറി വന്ന് ജോലി തുടങ്ങി ഫുഡ്‌ സെർവ് ചെയ്യുന്നതാണ് അവനെ ഏൽപ്പിച്ച ജോലി....

പരിചയമില്ലാത്തതിന്റെ ചെറിയ ബുദ്ധിമുട്ടുകൾ അവനുണ്ടായിരുന്നു അവൻ ഓരോ ടേബിളിലായി ഓർഡർ ചെയ്ത ഫുഡ്‌ കൊണ്ട് വെച്ചു ഒട്ടും പ്രതീക്ഷിക്കാതെ അടുത്ത ടേബിളിൽ രവിയെ കണ്ട് അവൻ ഞെട്ടി രവിയും അയാളുടെ കുറച്ചു ഫ്രണ്ട്സും.... അജയനും ഉണ്ടായിരുന്നു "രവീ.... ദേ ജീവാ..."അജയൻ ജീവയെ ചൂണ്ടി പറഞ്ഞതും രവി തിരിഞ്ഞു നോക്കി ജീവയെ അവിടെ കണ്ടതും അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു "ഇത്ര നല്ല നിലയിലാണ് നീ കഴിയുന്നതെന്ന് ഞാൻ അറിഞ്ഞില്ല...."രവിയുടെ ടേബിളിൽ ഫുഡ്‌ കൊണ്ട് വന്ന് വെക്കുമ്പോൾ ജീവ മാത്രം കേൾക്കാൻ പാകത്തിൽ രവി പറഞ്ഞു "ആരാ രവി ഇത്....?" അയാളുടെ ഒരു സുഹൃത്ത് ചോദിച്ചത് കേട്ട് രവി പുച്ഛത്തോടെ ചിരിച്ചു "ഞാനിട്ട് കൊടുത്ത ഭക്ഷണം തിന്ന് വളർന്ന ഒരു ചാവാലിപ്പട്ടി.... എനിക്ക് നേരെ കുരക്കാൻ തുടങ്ങിയപ്പോ കഴുത്തിനു പിടിച്ചു തെരുവിലേക്ക് എറിഞ്ഞു....

"രവിയുടെ വാക്കുകൾ അവന്റെ ചങ്കിൽ തന്നേ കൊണ്ടു പക്ഷേ അവൻ പതറിയില്ല..... നിറഞ്ഞ പുഞ്ചിരി അവർക്ക് സമ്മാനിച്ചുകൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും "Waitor.... One orange juice....."ജീവയെ waitor എന്ന് രവി അഭിസംബോധന ചെയ്തതും ജീവ ഒന്ന് പുഞ്ചിരിച്ചു അവൻ പോയി ഓറഞ്ച് ജ്യൂസ്‌ ട്രെയിൽ എടുത്തു വെച്ചു രവിക്ക് നേരെ കൊണ്ട് വന്നതും രവി കാലു വെച്ചു അവനെ വീഴ്ത്തി ജ്യൂസ്‌ രവിയുടെ ഷർട്ടിലേക്ക് കമിഴ്ന്നു.... അയാൾ വീറോടെ ചാടി എണീറ്റ് ജീവയുടെ കവിളിൽ ആഞ്ഞടിച്ചു "What the ***.... നിനക്കെന്താടാ കണ്ണ് കണ്ടൂടെ..... ?" കണ്ണ് പൊട്ടുന്ന ചീത്തക് കേട്ട് മാനേജർ കൗണ്ടറിൽ നിന്ന് ഇറങ്ങി വന്നു

"കണ്ട ചാവാലിപ്പട്ടികളെയൊക്കെ ജോലിക്ക് നിർത്തിയാൽ ഇങ്ങനെ ഇരിക്കും...."രവി അത് പറഞ്ഞതും അയാൾ ജീവയെ തുറിച്ചു നോക്കി "We are extremely sorry sir.... പുതിയ ആളാ.... " അയാൾ രവിയെ തണുപ്പിക്കാൻ ശ്രമിച്ചു "ഡാ നിന്നോട് ഞാൻ പറഞ്ഞതല്ലേ മര്യാദക്ക് നീക്കണമെന്ന്.... നിന്റെ തന്ത ഉണ്ടാക്കിയ വക ഒന്നുമല്ല ഇങ്ങനെ കമഴ്ത്തി കളയാൻ...."അയാൾ ദേഷ്യപ്പെട്ടുകൊണ്ട് ജീവക്ക് നേരെ കൈ ഓങ്ങിയതും ആരോ അയാളുടെ കൈ പിടിച്ചു വെച്ചു "എന്റെ തന്ത ഉണ്ടാക്കി വെച്ചത് നശിപ്പിക്കാൻ അവന് തന്റെ സമ്മതം ആവശ്യമില്ല അശോകാ....." അയാളുടെ കൈ പിടിച്ചു തിരിച്ചുകൊണ്ട് സാഗർ മുന്നോട്ട് വന്നതും ജീവയും അമലും ഒരുപോലെ ഞെട്ടി...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story