സാഗരം സാക്ഷി...❤️: ഭാഗം 27

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"We are extremely sorry sir.... പുതിയ ആളാ.... " അയാൾ രവിയെ തണുപ്പിക്കാൻ ശ്രമിച്ചു "ഡാ നിന്നോട് ഞാൻ പറഞ്ഞതല്ലേ മര്യാദക്ക് നിക്കണമെന്ന്.... നിന്റെ തന്ത ഉണ്ടാക്കിയ വക ഒന്നുമല്ല ഇങ്ങനെ കമഴ്ത്തി കളയാൻ...."അയാൾ ദേഷ്യപ്പെട്ടുകൊണ്ട് ജീവക്ക് നേരെ കൈ ഓങ്ങിയതും ആരോ അയാളുടെ കൈ പിടിച്ചു വെച്ചു "എന്റെ തന്ത ഉണ്ടാക്കി വെച്ചത് നശിപ്പിക്കാൻ അവന് തന്റെ സമ്മതം ആവശ്യമില്ല അശോകാ....." അയാളുടെ കൈ പിടിച്ചു തിരിച്ചുകൊണ്ട് സാഗർ മുന്നോട്ട് വന്നതും ജീവയും അമലും ഒരുപോലെ ഞെട്ടി "Sir...ഇവൻ .... " അയാൾ ഭയഭക്തിയോടെ സാഗറിനോട് എന്തോ പറയാൻ വന്നതും "Shut up..... " സാഗറിന്റെ ശബ്ദം ഉയർന്നതും അയാൾ പേടിയോടെ പിന്നിലേക്ക് വീണു

"ഡാ ചെക്കാ.... നീ വല്ലാത്തങ്ങു കിടന്ന് തിളക്കല്ലേ.... കസ്റ്റമേഴ്സിനോട് മോശമായി പെരുമാറിയതിന് ഇവനെ ഞാൻ കോടതി കയറ്റും...." രവി ദേഷ്യത്തോടെ പറഞ്ഞതും സാഗർ കണ്ണുകൾ അടച്ചു "ഇങ്ങേര് കൊണ്ടേ പോകൂ.... "സാഗർ ചെയർ ചവിട്ടി എറിഞ്ഞുകൊണ്ട് സ്വയം പറഞ്ഞതും രവിയുടെ മുഖം കടുത്തു "എന്താടാ പേടിപ്പിക്കുവാണോ.... ഞാനാരാണെന്ന് നിനക്കറിയില്ല..... തന്തക്ക് പിറന്നവൻ ആണെങ്കിൽ നീ എന്നെ ഒന്ന് തൊട്ട് നോക്ക്...." അത് കൂടി ആയതും സാഗർ കൈ നീട്ടി ഒന്ന് പൊട്ടിച്ചു രവിയടക്കം എല്ലാവരും ഞെട്ടി "ഞാൻ തന്തക്ക് പിറന്നവൻ തന്നെയാടോ...."കവിളിൽ കൈയും വെച്ചു നിൽക്കുന്ന രവിയെ നോക്കി കൈ കുടഞ്ഞുകൊണ്ട് സാഗർ പറഞ്ഞതും അയാളുടെ മുഖം വലിഞ്ഞു മുറുകി "അച്ഛന്റെ പ്രായമുള്ള മനുഷ്യനെ തല്ലാൻ നിനക്ക് നാണമില്ലെടാ ചെക്കാ.....?" രവിയുടെ സുഹൃത്ത് ചോദിച്ചതും സാഗർ ഒന്ന് കോട്ടി ചിരിച്ചു

"ഇങ്ങേർക്ക് ഞാനിത് ഓങ്ങി വെച്ചിട്ട് കാലം കുറേ ആയി..... "സാഗർ കൈ ഉഴിഞ്ഞു തിരിഞ്ഞു നടന്നതും രവി അവനെ തടഞ്ഞു "ഇതിന് നീ അനുഭവിക്കും.... പൊതു സ്ഥലത്ത് വെച്ചു ഒരു എക്സ് ആർമി ഓഫീസറിനെയാണ് നീ കൈ വെച്ചത്..... വകുപ്പുകൾ കൂട്ടി കനത്തിൽ ഞാനൊരു കേസ് കൊടുക്കുന്നുണ്ട്.... കാത്തിരുന്നോ നീ...."രവി പറയുന്നത് കേട്ട് സാഗർ ഒന്ന് ചിരിച്ചു കൈ രണ്ടും കൂട്ടി പിടിച്ചു ഞൊട്ട പൊട്ടിച്ചു അവൻ രവിക്ക് നേരെ നടന്നു "കേസ് കൊടുക്കുമ്പോ.... മ്മ്.... ഇത് കൂടി ചേർത്തു കൊടുത്തേക്ക്...."കനത്തിൽ ഒന്ന് കൂടി കരണത്ത് കൊടുത്തുകൊണ്ട് സാഗർ പറഞ്ഞതും രവി പിന്നിലേക്ക് വേച്ചു പോയി "ഇന്ന് താൻ ഇവിടെ കാണിച്ചതും പറഞ്ഞതും ഒക്കെ ഇവിടെ സിസിടിവി ക്യാമെറയിൽ റെക്കോർഡഡ് ആണ്....വിത്ത്‌ ഓഡിയോ....തന്റെ വായിൽ നിന്ന് വന്ന ഓരോ തെറിയും നല്ല പോലെ റെക്കോർഡ് ആയിട്ടുണ്ടാവും....

എന്റെ സ്ഥാപനത്തിൽ കയറി വേണ്ടാതീനം കാണിച്ചതിനും എന്റെ ഫ്രണ്ടിനെ പരസ്യമായി അപമാനിച്ചതിനുമൊക്കെ ചേർത്തു ഞാനൊരു പരാതി കൊടുത്താൽ പട്ടാളം കുറച്ചു വിയർക്കും....."കൈയും കെട്ടി നിന്നുകൊണ്ട് സാഗർ പറഞ്ഞതും രവി ഒന്ന് പതറി രവിയെ നോക്കിക്കൊണ്ട് സാഗർ മാനേജറിനെ ആഞ്ഞടിച്ചു പ്രതീക്ഷിക്കാത്തത് കൊണ്ട് എല്ലാവരും ഞെട്ടി "ഇവനെ വേദനിപ്പിക്കാനുള്ള അധികാരം ഇവിടെ ആർക്കുമില്ല.... ആർക്കും.... മേലിൽ.... മേലിൽ ഇത് ആവർത്തിക്കരുത്...."രവിയെ നോക്കിക്കൊണ്ടാണ് അവൻ മാനേജറിനോട് അത് പറഞ്ഞത് "സോറി sir..... ഞാൻ ആളറിയാതെ.... എന്നോട് ക്ഷമിക്കണം.... സോറി...."

മാനേജർ ജീവയുടെ കാലിൽ വീണതും ജീവ അയാളെ പിടിച്ചു മാറ്റി രവി ഇതൊക്കെ കണ്ട് ദേഷ്യം നിയന്ത്രിച്ചു നിന്നു "എന്നാൽ പിന്നെ നിന്ന് സമയം കളയണ്ട.... വിട്ടോ...." സാഗറിന്റെ ശബ്ദം കടുത്തതും രവി ദേഷ്യത്തിൽ ഇറങ്ങിപോയി അജയൻ ബാക്കിയുള്ളവരെ കൂട്ടി രവിക്ക് പിറകെ പോയതും സാഗർ ജീവക്ക് നേരെ തിരിഞ്ഞു ജീവയുടെ മുഖത്ത് പല ഭാവങ്ങളും വന്നു പോയി "ട്ടെ...."ജീവയുടെ ചെവിയിൽ നിന്ന് പൊന്നീച്ച പാറുന്ന വിധത്തിൽ സാഗർ അവന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചതും ജീവ ഒന്ന് ആടിക്കൊണ്ട് നേരെ നിന്നു "ഇത് എന്തിനാണെന്ന് മനസ്സിലായല്ലോ അല്ലെ....?" സാഗർ കൈ കുടഞ്ഞുകൊണ്ട് ചോദിച്ചതും ജീവ കവിളിൽ കൈയും വേച്ചു തല കുലുക്കി അത് കണ്ട് സാഗർ അടുത്തു നിന്ന അമലിനെ നോക്കി കണ്ണുരുട്ടിയതും "എന്റെ പൊന്ന് സാഗർ.... ഞാൻ ഈ കാലമാടനോട് പറഞ്ഞതാ ഇതൊന്നും ശരിയാവില്ലെന്ന്...."

അമൽ കൈകൊണ്ട് രണ്ട് കവിളും പൊത്തി പിന്നിലേക്ക് നിന്ന് പറഞ്ഞതും സാഗർ അവിടെ നിന്നും തിരിഞ്ഞു നടന്നു "നോക്കി നിൽക്കാതെ ഇതൊക്കെ കൊണ്ട് പോയി ഊരിക്കളയെടാ...."സാഗർ ശബ്ദമുയർത്തിയതും ജീവ അകത്തേക്ക് ഓടി വെയ്റ്റിന്റെ ഡ്രസ്സ്‌ ഒക്കെ മാറ്റി വേഗം തിരിച്ചു വന്നതും സാഗർ പുറത്തേക്ക് ഇറങ്ങി.... പിന്നാലെ ജീവയും പുറത്ത് കാറിൽ ചാരി നിന്ന് മുഷ്ടി ചുരുട്ടുന്ന രവിയെ കണ്ടതും സാഗർ ജീവയുടെ കൈയിൽ മുറുകെ പിടിച്ചു ബൈക്കിന്റെ കീ അവനെ ഏൽപ്പിച്ചതും ജീവ പോയി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു രവിയെ നോക്കി പുച്ഛിച്ചുകൊണ്ട് സാഗർ ജീവക്ക് പിന്നിൽ കയറിയതും ജീവ അവിടെ നിന്നും ബൈക്ക് പറപ്പിച്ചു വിട്ടു ഏറെ ദൂരം പോയിട്ടും രണ്ട് പേരും ഒന്നും മിണ്ടിയില്ല "നിർത്ത്...."

ഒരു ബ്രിഡ്ജിനു നടുവിൽ എത്തിയതും സാഗറിന്റെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ട് ജീവ സംശയത്തോടെ ബൈക്ക് നിർത്തി സാഗർ ബൈക്കിൽ നിന്നിറങ്ങി ബ്രിഡ്ജിനു താഴെ അലയടിക്കുന്ന സാഗരത്തിലേക്ക് കണ്ണും നട്ട് നിന്നു ജീവ ഒരു കൈ അകലത്തിൽ നിൽക്കാൻ പ്രത്യേകം ശ്രദ്ധിച്ചു "നീ എങ്ങനെ അറിഞ്ഞു.... ഞാൻ അവിടെ ഉണ്ടെന്ന്....?" കുറേ നേരത്തെ മൗനം ഭേദിച്ചുകൊണ്ട് ജീവ ചോദിച്ചതും സാഗർ അവനെ നോക്കി കണ്ണുരുട്ടി "ഞാൻ കണ്ടു... എന്നെ വെട്ടിച്ചു നീ അവനൊപ്പം പോകുന്നത്...."സാഗർ അവനെ നോക്കി കടുപ്പിച്ചു പറഞ്ഞതും ജീവ ഒന്ന് ഇളിച്ചു "കണ്ടല്ലേ... 😁" അവന്റെ ചിരി കണ്ടതും സാഗർ അവന്റെ മൂക്കിനിട്ട് ഒന്ന് കൊടുത്തു "ഔച്...."

അവൻ വേദന കൊണ്ട് മൂക്ക് ഉഴിഞ്ഞു "നിന്നെ ആ പട്ടാളത്തിന്റെ മുന്നിൽ വലിയവനാക്കാൻ ശ്രമിക്കുമ്പോൾ നീ എന്നെ തോല്പ്പിക്കുവാണോ...."കൈവരിയിൽ പിടി മുറുക്കിക്കൊണ്ട് സാഗർ അമർഷത്തോടെ ചോദിച്ചതും ജീവയുടെ മുഖം മങ്ങി "എത്ര കാലം ഞാൻ ഇങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും....?" ജീവ മറ്റെങ്ങോ നോക്കിക്കൊണ്ട് പറഞ്ഞതും "എന്റെ കൈവാക്കിന് നിൽക്കാതെ മാറിപ്പോ ജീവാ നീ...."അവൻ മുടി കൊരുത്തു വലിച്ചുകൊണ്ട് ദേഷ്യം നിയന്ത്രിച്ചതും ജീവ ഒന്ന് പുഞ്ചിരിച്ചു "ഇതല്ലെങ്കിൽ മറ്റൊരു ജോലി.... എനിക്ക് പിടിച്ചു നിന്നേ പറ്റു സാഗർ...."ജീവ പറയുന്നത് കേട്ട് സാഗർ കണ്ണുകൾ ഇറുക്കിയടച്ചു "ഇനി ജോലി കൂലി എന്നൊക്കെ പറഞ്ഞു എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ നിന്റെ മുട്ട് കാലു ഞാൻ തല്ലി ഒടിക്കും.... എന്റെ വാക്ക് നീ ധിക്കരിച്ചാൽ പിന്നെ ഞാൻ വേറെ നീ വേറെ.... മനസ്സിലാവുന്നുണ്ടോ നിനക്ക്....?"

ജീവയുടെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് സാഗർ അലറിയതും ജീവയുടെ കണ്ണ് നിറഞ്ഞു "എന്തിനാടാ പുല്ലേ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ....?" സാഗറിനെ കെട്ടിപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചതും സാഗറിന്റെ മുഖത്തെ ദേഷ്യം മാറി ഒരു പുഞ്ചിരി മൊട്ടിട്ടു "മതി മതി.... വണ്ടി എടുക്ക്...." സാഗർ അവന്റെ പുറത്ത് തട്ടി പറഞ്ഞതും ജീവ കണ്ണ് തുടച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ പെട്ടെന്ന് ജീവ ബൈക്ക് നിർത്തി "എന്താടാ..?" സാഗറിന്റെ ചോദ്യം ഒന്നും കേൾക്കാതെ അവൻ പുഞ്ചിരിയോടെ മറ്റെങ്ങോ നോക്കി നിൽക്കുന്നത് കണ്ടതും അവന്റെ മുഖം ചുളിഞ്ഞു ജീവ നോക്കി നിൽക്കുന്നിടത്തേക്ക് നോക്കിയതും അവിടെ നിൽക്കുന്ന ശിഖയെ കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു ബസ് സ്റ്റോപ്പിൽ നിന്ന് പഞ്ഞിമിട്ടായി ആസ്വദിച്ചു കഴിക്കുന്നവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ജീവയെ കാണെ സാഗറിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി സ്ഥാനം പിടിച്ചു സ്കൂളിൽ പോയിട്ടുള്ള വരവാണെന്ന് കണ്ടാലറിയാം.....

ബാഗും തൂക്കി ചുറ്റും ഉള്ളവരെ ശ്രദ്ധിക്കാതെ പഞ്ഞി മിട്ടായി കണ്ണുമടച്ചു ആസ്വദിച്ചു കഴിക്കുന്നവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ജീവ ചിരിയോടെ നോക്കി നിന്നു "ശിഖാ....!"പെട്ടെന്ന് ജീവയെ ഞെട്ടിച്ചുകൊണ്ട് സാഗർ അവളെ വിളിച്ചതും അവൾ ഞെട്ടി കണ്ണ് തുറന്ന് അവരെ നോക്കി അവരെ കണ്ടതും അവൾ ചമ്മലോടെ പഞ്ഞി മിട്ടായി പിന്നിൽ ഒളിപ്പിച്ചു.... അവരെ നോക്കി ഒന്ന് ഇളിച്ചുകൊണ്ട് അവർക്ക് നേരെ നടന്നു "ഓയ് ഏട്ടൻസ്.... എന്താ ഈ വഴിക്ക്....?" അവൾ ചമ്മൽ മറച്ചു വെച്ച് ചോദിച്ചതും ജീവ ചിരിയോടെ അവളെ നോക്കിയിരുന്നു "എന്താ നിന്റെ കൈയിൽ....?" സാഗർ ഗൗരവം വിടാതെ ചോദിച്ചതും ശിഖ ഒന്ന് ഞെട്ടി "ഒന്നുല്ലല്ലോ....!" അവൾ വലതു കൈ അവന് നേരെ നീട്ടി മിട്ടായി ഇടത് കൈയിൽ ഒളിപ്പിച്ചു "ഇല്ലേ....?"

കുസൃതി ചിരിയോടെ സാഗർ അവൾ നീട്ടിയ വലതുകൈയിൽ പിടിച്ചു വലിച്ചു തിരിച്ചതും ജീവ അവൾ ഒളിച്ചു വെച്ച മിട്ടായി കൈക്കലാക്കി "അപ്പൊ ഇതോ...?" ജീവ അവൾക്ക് നേരെ അത് നീട്ടിയതും അവൾ വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ഇളിച്ചു കൊടുത്തു "നീ ഇങ്ങനെ ഒളിപ്പിക്കാൻ മിട്ടായി തിന്നുന്നത് അത്ര മോശം കാര്യം ഒന്നും അല്ല..." സാഗർ ബൈക്കിൽ നിന്ന് ഇറങ്ങി പറഞ്ഞതും അവൾ അതേ ഇളി മെയിന്റയിൻ ചെയ്തു നിന്നു "അല്ല നീ എന്താ വീട്ടിൽ പോവാതെ ഇവിടെ കിടന്ന് കറങ്ങുന്നേ....?"സാഗർ കൈയും കെട്ടി അവളോട് ചോദിച്ചതും ജീവ മിട്ടായി അവൾക്ക് തന്നെ കൊടുത്തു "എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടായിരുന്നു..... കഴിഞ്ഞപ്പോ സ്കൂൾ ബസ് മിസ്സായി..... ഇപ്പൊ ബസ് നോക്കി നിക്കുവാ...."ജീവ നീട്ടിയ മിട്ടായി വാങ്ങി അവൾ സാഗറിനോട് പറഞ്ഞു "ഇനിയിപ്പോ ബസ് വരാൻ ലേറ്റ് ആവും.... ഒരു കാര്യം ചെയ്യ്.... ജീവാ നീ ഇവളെ വീട്ടിൽ ഡ്രോപ്പ് ചെയ്യ്..... "

അവനത് പറഞ്ഞതും ജീവ ഒന്ന് ഞെട്ടി "അപ്പൊ നീയോ....?" "ഞാൻ ഇവളെ ചേച്ചിയെ ഒന്ന് മുഖം കാണിച്ചിട്ട് അങ്ങോട്ട് വന്നേക്കാം..... നീ ഇവളെ ഡ്രോപ്പ് ചെയ്തിട്ട് അവിടെ വെയിറ്റ് ചെയ്താൽ മതി...."കണ്ണിറുക്കിക്കൊണ്ട് സാഗർ പറഞ്ഞതും ശിഖ തലയാട്ടി ചിരിച്ചു "എന്നാൽ നമുക്ക് വിട്ടാലോ...?" ജീവയുടെ പുറകിൽ കയറി ഇരുന്നുകൊണ്ട് ശിഖ പറഞ്ഞതും ജീവ ഒന്ന് ഞെട്ടി "18 തികയാത്ത കുഞ്ഞ് കുട്ടിയാ.... ഒന്നും ചെയ്തേക്കല്ലേ.... "സാഗർ ചിരി കടിച്ചു പിടിച്ചു അവന് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞതും അവൻ സാഗറിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവിടെ നിന്നും പോയി അവർ പോയതും സാഗർ ഒരു ടാക്സി വിളിച്ചു സാക്ഷിയുടെ വീട്ടിലേക്ക് പോയി അജയനും ആനന്ദും അവിടെ ഉണ്ടായിരുന്നില്ല എന്നാലും അവൻ മുൻവശം വഴി പോകാതെ ബാൽക്കണി വഴി വലിഞ്ഞു കയറി....

ബാൽക്കണിയുടെ ഡോർ തുറന്ന് കിടപ്പുണ്ടായിരുന്നു ബെഡിൽ കമിഴ്ന്നു കിടന്നു എന്തോ വരയ്ക്കുന്ന സാക്ഷിയെ കണ്ടതും അവൻ വാതിൽക്കൽ ചാരി നിന്നു കൊറേ നേരം അവളെ നോക്കി അങ്ങനെ നിന്നു വരച്ചു കഴിഞ്ഞതും സാക്ഷി ബെഡിൽ നിന്നും എണീറ്റുകൊണ്ട് ആ ചിത്രം നിവർത്തി നോക്കി സാറയും ജോർജും അലക്സും സാക്ഷിയും അടങ്ങുന്ന ഒരു ചിത്രം നടുക്ക് നിൽക്കുന്ന സാക്ഷിയുടെ കഴുത്തിൽ കൈയ്യിട്ട് നിൽക്കുന്ന അലക്സും അവരെ ചേർത്തു പിടിച്ചു നിൽക്കുന്ന സാറയും ജോർജും ആ ചിത്രത്തിൽ ചുണ്ട് ചേർത്തുകൊണ്ട് അവൾ ഭിത്തിയിൽ ഒട്ടിച്ചു വെച്ച് അതിൽ നോക്കി പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞതും പിന്നിൽ കൈയും കെട്ടി നിൽക്കുന്ന സാഗറിനെ കണ്ട് അവൾ ഞെട്ടി ...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story