സാഗരം സാക്ഷി...❤️: ഭാഗം 29

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്താ ഉദ്ദേശം....?" വസു മുന്നിൽ കയറി നിന്നതും സാഗർ ഒന്ന് നിശ്വസിച്ചു "That's none of your business...."അതും പറഞ്ഞു അവരെ തള്ളി മാറ്റി സാഗർ മുന്നോട്ട് നടന്നതും "ഇവനെ കൂട്ടി ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം എന്താ....?" വസുവിനു വിടാൻ ഉദ്ദേശമില്ലായിരുന്നു "അത് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ലാ.... പിന്നെ അറിയണമെന്ന് നിർബന്ധം ആണെങ്കിൽ പറയാൻ എനിക്ക് സൗകര്യമില്ല...."അതും പറഞ്ഞു സാഗർ ജീവയെ കൂട്ടി മുകളിലേക്ക് നടന്നു "എന്താടാ ഇതൊക്കെ.... നീ എന്ത് ചെയ്യാൻ പോവാ....?" ജീവ അവന്റെ കൈ വിടുവിച്ചതും സാഗർ അവനുനേരെ തിരിഞ്ഞു "ഇനിമുതൽ നീ ഇവിടെയാണ്‌.... എന്റെ കൂടെ ഇവിടെ എന്റെ റൂമിൽ താമസിക്കും..."സാഗർ അവനെ മുറിയിലേക്ക് കൊണ്ട് പോയതും ജീവ അവന്റെ കൈ വിടുവിച്ചു "എന്താ സാഗർ ഇത്.... നീ എന്തൊക്കെയാ ഈ പറയുന്നേ....? "ജീവ അവൻ പറയുന്നതിനോട് യോജിക്കാനാവാതെ അവനോട് ചോദിച്ചു

"എന്റെ തീരുമാനമാണ് ഞാൻ പറഞ്ഞത്....!" സാഗർ വിൻഡോയുടെ കർട്ടൻ മാറ്റിക്കൊണ്ട് മറുപടി പറഞ്ഞു "നീ മാത്രം തീരുമാനിച്ചാൽ മതിയോ....?" ജീവ മുഖം ചുളിച്ചതും "മതി....!" സാഗർ ഉറച്ച ശബ്ദത്തിൽ പറഞ്ഞതും ജീവ അവന്റെ ഷർട്ടിൽ പിടിച്ചു തിരിച്ചു നിർത്തി ജീവക്ക് എങ്ങനെയെങ്കിലും അവന്റെ കൈയിൽ നിന്ന് ഒന്ന് രക്ഷപ്പെടണമെന്നായിരുന്നു അവന്റെ അപ്പച്ചിക്ക് ജീവയെ കാണുന്നതേ കലിയാണ് എന്ന് അവന് നല്ല ബോധ്യമുണ്ടായിരുന്നു "അല്ല.... അത് ശരിയാവില്ല.... നീ വെറുതെ വാശി പിടിക്കണ്ട...."ജീവ പറയുന്നത് കേട്ട് സാഗർ അവനെ പിടിച്ചു തള്ളി ബെഡിലേക്കിട്ടു "അത് തന്നെയാ എനിക്ക് നിന്നോടും പറയാനുള്ളത്.... വെറുതെ വാശി പിടിക്കണ്ട നീ.... നിന്നോട് ഞാൻ റിക്വസ്റ്റ് ചെയ്തതല്ല.... നീ ഇവിടെ തന്നേ താമസിക്കും.... പുറത്ത് ഇറങ്ങിയാൽ അറിയാല്ലോ എന്നെ നിനക്ക്....?" സാഗർ അവനെ നോക്കി കണ്ണുരുട്ടി ഫ്രഷ് ആവാൻ പോയി

"ഓഹ്.... സാഗർ..... " ജീവ പില്ലോ മുഖത്ത് പൊത്തിക്കൊണ്ട് ബെഡിലേക്ക് വീണു അവനെ എതിർത്തു എന്തെങ്കിലും ചെയ്‌താൽ ചങ്കാണ് ചങ്കിടിപ്പാണെന്നൊന്നും അവൻ നോക്കില്ലെന്ന് ജീവക്ക് അറിയാം.... അതുകൊണ്ട് അവനെ വാശി പിടിപ്പിക്കാൻ ജീവ ആഗ്രഹിച്ചില്ല "നീ നിന്റെ ഫോൺ ഒന്ന് തന്നേ...."ഫ്രഷ് ആയി ഇറങ്ങിയ സാഗറിനോട് ജീവ ചോദിച്ചതും സാഗർ ഫോൺ അവന് നേരെ നീട്ടി "അടുത്ത ജോലി അന്വേഷിക്കാനാവും...."സാഗർ അവനെ നോക്കി കണ്ണുരുട്ടിയതും ജീവ ഒന്ന് ഇളിച്ചുകൊണ്ട് ഫോൺ വാങ്ങി "അമ്മയെ ഒന്ന് വിളിക്കാനാടാ.... 😅" "മ്മ്.... അല്ല നിന്റെ ഫോൺ എവിടെപ്പോയി....?" സാഗർ ബെഡിലേക്ക് വീണുകൊണ്ട് ചോദിച്ചതും ജീവയുടെ മുഖം മങ്ങി "ഇറക്കി വിട്ടപ്പോൾ അച്ഛൻ പറഞ്ഞു....സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് മാത്രം എടുത്താൽ മതിയെന്ന്....

"ജീവ മറ്റെങ്ങോ നോക്കി അവന് മറുപടി കൊടുത്തു സാഗർ ഒന്നും മിണ്ടിയില്ല..... അവന് അയാളെ കൊല്ലാനുള്ള ദേഷ്യം തോന്നി "ഞാനൊന്ന് അമ്മയെ വിളിച്ചു നോക്കട്ടെടാ...."സാഗറിന്റെ തോളിൽ തട്ടി ജീവ ബാൽക്കാണിയിലേക്ക് നടന്നു അവൻ ആദ്യം അമ്മക്ക് വിളിച്ചു.... പക്ഷേ അറ്റൻഡ് ചെയ്തില്ല.... രണ്ട് മൂന്ന് തവണ വിളിച്ചെങ്കിലും എടുത്തില്ല പിന്നെ കോളേജ് ഗ്രൂപ്പിൽ കയറി ജെറിയുടെ നമ്പർ സങ്കടിപ്പിച്ചു എന്നിട്ട് അവനെ വിളിച്ചു കാര്യം പറഞ്ഞു "ജീവാ.... നിനക്ക് ഇവിടെ നിന്നൂടെ..?"ജെസിയുടെ നേർത്ത സ്വരം കേട്ട് ജീവ പുഞ്ചിരിച്ചു "മമ്മയും മോനും കൂടി ഇങ്ങനെ തുടങ്ങിയാൽ ഞാൻ പെട്ടത് തന്നേ.... ഇവിടുന്ന് പുറത്തേക്ക് ഇറങ്ങരുതെന്നാ മമ്മയുടെ മോന്റെ ഉത്തരവ്.... മമ്മ വിഷമിക്കണ്ട..... ഞാൻ ഇടക്ക് വരാം...."ജീവ പറഞ്ഞു നിർത്തിയതും ജെസി ഒന്ന് നിശ്വസിച്ചു "എനിക്കറിയാം.... എന്റെ സാഗർ നിന്നേ നന്നായി നോക്കുമെന്ന്.... ആ കുരുത്തംകെട്ടത്തിന്റെ കൂടെ തെണ്ടി നടന്ന് നീയും കൂടി അവനെ പോലെ ആകാതിരുന്നാൽ മതി.... പിന്നെ ഇടക്ക് വന്ന് ഈ മമ്മയെ കൂടി കാണണം.... കേട്ടല്ലോ നീ...."

ജെസിയുടെ ഉപദേശം കേട്ട് അവൻ ചിരിച്ചു പോയി "ആഹ് കേട്ടു കേട്ടു.... " "മ്മ് എന്നാൽ നിങ്ങൾ എന്തെങ്കിലും കഴിക്കാൻ നോക്ക്.... " "ശരി.... പിന്നെ ഇങ്ങോട്ട് വിളിക്കണ്ട.... ഇത് സാഗറിന്റെ ഫോണാ.... ആഹ് okay.... ശരി...."അത്രയും പറഞ്ഞു ഫോൺ കട്ടാക്കി അവൻ റൂമിൽ എത്തിയതും സാഗർ അവിടെ ഉണ്ടായിരുന്നില്ല അവൻ റൂമിന് പുറത്തിറങ്ങിയതും ശ്രീധർ മുറിയിലേക്ക് കയറുന്നതിനു പിറകെ സാഗറും അയാളുടെ മുറിയിൽ കയറുന്നത് കണ്ടു ജീവ സംശയത്തോടെ അങ്ങോട്ട് നടന്നു ശ്രീധർ കോട്ട് ഊരി ബെഡിലിട്ട് കൊണ്ട് വാച്ച് അഴിക്കാൻ തുടങ്ങിയതും സാഗർ അയാളെ പിന്നിലൂടെ ഹഗ് ചെയ്യുന്നത് കണ്ട് ജീവ പുഞ്ചിരിച്ചു "I love you Dad....!" അത് പറയുമ്പോൾ അവന്റെ ഉള്ളിൽ രവി എന്ന അച്ഛന്റെ മുഖമായിരുന്നു സാഗറിന്റെ ശബ്ദം കേട്ടതും ശ്രീധർ പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി "Love you too my son...."

ശ്രീധർ അവന്റെ നെറ്റിയിൽ ഉമ്മ വെച്ച് പറഞ്ഞതും സാഗർ അയാളെ കെട്ടിപ്പിടിച്ചു "എന്ത് പറ്റി നിനക്ക്..... മ്മ്ഹ്....?" അയാൾ അവന്റെ തലയിൽ തലോടി ചോദിച്ചതും അവൻ അയാളെ ഇറുക്കെ പുണർന്നു "ഡാഡ്.... ഡോറിൽ ചാരി നിൽക്കാതെ അവനെ ഇങ്ങോട്ട് വരാൻ പറയ്...."ശ്രീധറിനെ കെട്ടിപ്പിടിച്ചു നിന്നുകൊണ്ട് സാഗർ പറഞ്ഞതും ജീവ ഞെട്ടി അപ്പോഴാണ് ജീവയെ ശ്രീധർ കാണുന്നത് "നോക്കി നിൽക്കാതെ വാടാ...."ശ്രീധർ അവനെ കൈമാടി വിളിച്ചതും ജീവ പുഞ്ചിരിയോടെ അവർക്ക് നേരെ വന്നു അവൻ അടുത്തു വന്നതും സാഗർ രണ്ടുപേരെയും ഒരുമിച്ച് കെട്ടിപ്പിടിച്ചു.... ശ്രീധർ ജീവയെ കൂടി ചേർത്തു പിടിച്ചു "നിനക്കറിയോ ജീവ.... എന്റെ ഈ ഡാഡ് നിന്നേ പോലൊരു മകനെയാ ആഗ്രഹിച്ചത്.... Extra descent and silent ഒക്കെ ആയ ഒരു മകനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇടി വെട്ടുപോലെ ഞാൻ വന്ന് പിറന്നത്.... അല്ലെ ഡാഡ്...."

സാഗറിന്റെ ചോദ്യം കേട്ട് ശ്രീധർ ചിരിച്ചു "അത് സത്യമാ ജീവാ.... ഇവന്റെ ഈ character അഡ്ജസ്റ്റ് ചെയ്യുന്ന പാട് നമുക്കല്ലേ അറിയൂ...."അയാൾ വാച് ഊരി ടേബിളിൽ വെച്ച് പറഞ്ഞു "അല്ല.... ഇവനിപ്പോ ബൈക്ക് മാറ്റിയിട്ടു കുറേ ആയല്ലോ.... എന്ത് പറ്റി....?" ശ്രീധർ ബെഡിലേക്കിരുന്നുകൊണ്ട് ചോദിച്ചതും ജീവ സാഗറിനെ ഒന്ന് ഇരുത്തി നോക്കി "ബൈക്കിന്റെ പിറകെ നടക്കാൻ എനിക്കിപ്പോ ടൈം ഇല്ല ഡാഡ്...."അവൻ ശ്രീധറിന്റെ ഫോണിൽ കുത്തി ബെഡിൽ കമിഴ്ന്നു കിടന്നു "അതെയതെ...... ഇപ്പൊ ഫുൾ ടൈം ആ പെണ്ണിന്റെ പിറകെയാ....."ജീവ സാഗർ പറഞ്ഞ അതേ ടോണിൽ തിരിച്ചു പറഞ്ഞതും സാഗർ പുഞ്ചിരിയോടെ ഇടങ്കണ്ണിട്ട് ശ്രീധറിനെ നോക്കി "പെണ്ണോ.... ഏത് പെണ്ണ്....?" അയാൾ സാഗറിനെ സംശയത്തോടെ നോക്കി "നല്ല കുട്ടിയാ ഡാഡ് .... ദേഷ്യം വന്നാൽ കാലേ വാരി നിലത്തടിക്കും.... വായിൽ തോന്നിയതൊക്കെ പറയും.... അഹങ്കാരം കൊറേ ഉണ്ടെങ്കിലും തന്നിഷ്ടത്തിന് കുറവൊന്നുമില്ല..... വളരെ നല്ല കുട്ടിയാ ഡാഡ്....."

അവൻ പറഞ്ഞു നിർത്തിയതും ശ്രീധർ അവനെ നോക്കി എന്തോ പോയ എന്തിനെ പോലെയോ ഇരുന്നു "ചുമ്മാതാ അങ്കിളേ..... അവളൊരു പാവാ...."ജീവ അവനെ നോക്കി കണ്ണുരുട്ടി "പാവ അല്ല പാവയ്ക്ക..... വൻ ജാഡയാ അതിന്.... അഹങ്കാരി....."സാഗർ ബെഡിൽ എണീറ്റിരുന്നു വീറോടെ പറഞ്ഞു "നിങ്ങൾ ആളാരാണെന്ന് പറയ്....!"ശ്രീധർ "അത് നമ്മുടെ അലക്സ് ഇല്ലേ..... അവന്റെ അനിയത്തിയാ.... സാക്ഷി..... " അത് കേട്ട് ശ്രീധർ ഞെട്ടി "ആര്.... ജോർജിന്റെ മകളോ...."ശ്രീധർ സംശയത്തോടെ വീണ്ടും ചോദിച്ചു "ആഹ്‌ന്ന്....." സാഗർ നീട്ടി പറഞ്ഞതും ശ്രീധർ പുഞ്ചിരിച്ചു "അപ്പൊ നീ അന്ന് വസുവിനെ ചൊടിപ്പിക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതല്ല അല്ലെ....?" ശ്രീധർ അവനെ ഇരുത്തി നോക്കി "അല്ലാ...."അവൻ പല്ലിളിച്ചു "അവളാണ് കക്ഷിയെങ്കിൽ.... എന്റെ പൊന്ന് മോൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വരുമല്ലോ..... വസു സഞ്ജുവിനെക്കൊണ്ട് സാക്ഷിയെ കെട്ടിക്കാൻ നടക്കുവാ...."

ശ്രീധർ കളിയായി പറഞ്ഞതും സാഗറിന്റെ മുഖം മാറി "ഇങ് വരട്ടെ.... ഞാൻ കെട്ടിച്ചു കൊടുക്കുന്നുണ്ട് അവന്....."സാഗർ ചുണ്ട് കോട്ടിയതും ജീവയും ശ്രീധറും പരസ്പരം നോക്കി ചിരിച്ചു "നിങ്ങള് ചെന്ന് ഫുഡ്‌ കഴിക്ക്.... ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ...."ശ്രീധർ അവരെ പറഞ്ഞു വിട്ടുകൊണ്ട് ഫ്രഷ് ആവാൻ പോയതും സാഗർ ജീവയെ കൂട്ടി താഴേക്ക് നടന്നു അവർ സ്റ്റെയർ ഇറങ്ങി ചെന്നപ്പോഴേക്കും വസുവും സഞ്ജുവും സരിഗയും അവിടെ ഹാജറായിരുന്നു അവരെ കണ്ടതും ജീവ ഒന്ന് നിന്നു.... വസു ദേഷ്യത്തോടെ അവനെ നോക്കുന്നത് കണ്ടതും അവന് എന്തോ പോലെ ആയി ഇത് കണ്ട സാഗർ അവന്റെ കൈയിൽ പിടിച്ചു ചെയറിൽ ഇരുത്തി വസുവിനെ നോക്കി പുച്ഛിച്ചുകൊണ്ട് അവൻ തന്നെ ജീവക്ക് ഫുഡ്‌ വിളമ്പിക്കൊടുത്തു "കഴിക്കെടാ...."ജീവ നോക്കി ഇരിക്കുന്നത് കണ്ട് സാഗർ അവന്റെ പുറത്ത് തട്ടിയതും ജീവ ആർക്കോ വേണ്ടി കഴിക്കാൻ തുടങ്ങി

"കഴിക്ക് കഴിക്ക്.... ഇതുപോലുള്ള ഫുഡ്‌ ഒക്കെ ആദ്യമായിട്ട് കാണുവല്ലേ.... ഫ്രീക്ക് കിട്ടുന്നത് കളയണ്ട...."വസു ഫുഡ്‌ കഴിക്കുന്നതിനിടയിൽ പറയുന്നത് കേട്ട് അവൻ കഴിക്കാൻ എടുത്തത് തിരിച്ചു പ്ലേറ്റിൽ ഇട്ടു അത് കണ്ട് സാഗറിന്റെ നിയന്ത്രണം വിട്ടു അവൻ അവരെ നോക്കി കണ്ണുരുട്ടി "അല്ലടാ ചെക്കാ.... ഇങ്ങനെ തിന്നും കുടിച്ചും ജീവിതകാലം മുഴുവൻ ഇവിടെ കഴിയാനാണോ ഉദ്ദേശം.... വീട്ടുകാർക്ക് വേണ്ട.... ഇവനൊരു മണ്ടൻ ആയത് കൊണ്ട് ഇവനെ പറ്റിച്ചു ഇവിടെ തമ്പടിക്കാമെന്ന് വ്യാമോഹം വല്ലതും ഉണ്ടെങ്കിൽ അത് ഇപ്പോഴേ മാറ്റി വച്ചേക്കു...."വസു മനഃപൂർവം അവനെ നോവിക്കാൻ ശ്രമിക്കുന്നതാണെന്ന് സാഗറിന് മനസ്സിലായി ഒക്കെ കേട്ട് ജീവ ഒന്നും മിണ്ടാതെ എണീറ്റു പോയി സാഗർ ദേഷ്യത്തിൽ ചാടി എണീറ്റു ടേബിളിൽ ഇരുന്നതൊക്കെ മറിച്ചിട്ടു "നിങ്ങളാരാ എന്റെ മുന്നിൽ കിടന്ന് ഇങ്ങനെ കുരക്കാൻ....

എന്റെ ഡാഡിന്റെ കാരുണ്യത്തിൽ ഇവിടെ കഴിയുന്ന നിങ്ങൾ എന്ത് ധൈര്യത്തിലാ എന്റെ ജീവയെ വേദനിപ്പിച്ചത്.... ഏഹ്ഹ്...." സാഗർ അവർക്ക് നേരെ ഒച്ചയെടുത്തതും വസു ഒന്ന് പതറി "ഇപ്പൊ ഈ കാണിച്ചതിന് കരണം പുകച്ചു ഒന്ന് തരാൻ അറിയാഞ്ഞിട്ടല്ല.... നിങ്ങളെ തൊട്ടാൽ എന്റെ കൈ നാറും.... Bloody...."അവൻ അത്രയും പറഞ്ഞുകൊണ്ട് ദേഷ്യം അണപ്പല്ലിൽ കടിച്ചമർത്തി ഇന്ന് ജീവ ഒന്നും കഴിച്ചിട്ടില്ലെന്ന കാര്യം ഓർമ വന്നതും സാഗർ കിച്ചണിലേക്ക് പോയി ഒരു പ്ലേറ്റിൽ ഫുഡ്‌ സെർവ് ചെയ്ത് വസുവിനെ നോക്കി കണ്ണുരുട്ടി അവൻ മുകളിലേക്ക് പോയി സാഗർ മുറിയിലേക്ക് ചെല്ലുമ്പോൾ ജീവ എന്തൊക്കെയോ ചിന്തിച്ചു ബെഡിൽ ഇരിപ്പുണ്ടായിരുന്നു സാഗർ ഒന്ന് ശ്വാസം വലിച്ചു വിട്ട് അവന്റെ അടുത്ത് പോയി ഇരുന്നു എന്തൊക്കെയോ ചിന്തിച്ചു കുനിഞ്ഞിരുന്ന ജീവക്ക് നേരെ ഒരുരുള നീണ്ടു വന്നതും ജീവയുടെ കണ്ണ് നിറഞ്ഞു

അവൻ തലയുയർത്തി നോക്കിയപ്പോൾ അവനെ നോക്കി പുഞ്ചിരിക്കുന്ന സാഗറിനെയാണ് കണ്ടത് ജീവ നിറ കണ്ണുകളോടെ വേണ്ടാന്ന് തലയാട്ടിയതും സാഗർ അവന്റെ വായിൽ കുത്തിക്കയറ്റി അവനെ പിടിച്ചിരുത്തി സാഗർ അത് മുഴുവൻ തീറ്റിച്ചു •••••••••••••••••••••••••••••••° "സാഗർ എനിക്ക്.... എനിക്ക് ഇവിടെ പറ്റുന്നില്ലെടാ.... എന്തോ.... ഒരു വീർപ്പു മുട്ടൽ...."ബാൽക്കണിയിൽ ഇരുന്നുകൊണ്ട് ജീവ പറഞ്ഞതും സാഗർ കാറ്റ് പോലെ അകത്തേക്ക് പോയി ഒരു ബാഗ് എടുത്ത് അതിൽ എന്തൊക്കെയോ എടുത്ത് വെച്ച് അവൻ തിരിച്ചു വന്നു ജീവയെ പിടിച്ചു വലിച്ചു താഴേക്ക് പോയി "നിങ്ങൾ എങ്ങോട്ടാടാ ഈ രാത്രിയിൽ....?" ഹാളിൽ ഇരുന്ന ശ്രീധർ അവനോട് ചോദിച്ചതും സാഗർ വസുവിനെ ഒന്ന് തറപ്പിച്ചു നോക്കി "ഞങ്ങൾ പോവാ ഡാഡ്....!" അവൻ അവരെ നോക്കി തറപ്പിച്ചു പറഞ്ഞു.... വസു പുച്ഛിച്ചു "എങ്ങോട്ട്....?" ശ്രീധർ സോഫയിൽ നിന്ന് എണീറ്റു "തൽക്കാലം എന്റെ ഫ്ലാറ്റിലേക്ക്....!"

സാഗർ അത് പറഞ്ഞതും ശ്രീധർ എതിരൊന്നും പറഞ്ഞില്ല.... അവന്റെ ഏത് തീരുമാനവും അംഗീകരിച്ചിട്ടേ ഉള്ളു "ആരെയും പേടിച്ചിട്ടല്ല.... ഇവിടെ നിന്നാൽ ഇവന് സന്തോഷം ഉണ്ടാവില്ല.... സമാധാനം കൊടുക്കില്ല ഇവർ.... So we are leaving ..."അത്രയും പറഞ്ഞു അവൻ ശ്രീധറിനെ കെട്ടിപ്പിടിച്ചു ജീവ കാണുകയായിരുന്നു...... അറിയുകയായിരുന്നു.... സാഗർ എന്ന കൂടെപ്പിറക്കാതെ പോയ കൂടെപ്പിറപ്പിനെ "Sorry ജീവാ..."ശ്രീധർ ജീവയെ കെട്ടിപ്പിച്ചു പറഞ്ഞതും അവൻ പുഞ്ചിരിച്ചു സാഗർ അത് കണ്ട് ജീവയുടെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു ബാഗ് കാറിൽ കൊണ്ട് പോയി ഇട്ടുകൊണ്ട് അവൻ ജീവയെ അതിലേക്ക് കയറ്റി "എന്റെ ബൈക്ക് അങ്ങ് എത്തിക്കണേ ഡാഡ്...."കാറിൽ കയറി പോകുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞതും അയാൾ തലയാട്ടി ചിരിച്ചു ••••••••••••••••••••••••••••••° സാക്ഷി രാത്രി സിറ്റ്ഔട്ടിൽ ഫോണും കൈയിൽ വെച്ച് എന്തൊക്കെയോ ചിന്തിച്ചിരിക്കുകയായിരുന്നു കുറച്ചു കഴിഞ്ഞതും അവളുടെ അടുത്തായി അജയൻ വന്നിരുന്നു "ജീവയുടെ ഫ്രണ്ട് ഇല്ലേ.... ആ സാഗർ.... ആ ചെക്കൻ കുറച്ചു പ്രശ്നക്കാരൻ ആണല്ലേ.....?"

അജയന്റെ ചോദ്യം കേട്ടതും സാക്ഷി സംശയത്തോടെ അയാളെ നോക്കി "എന്ത് പറ്റി അമ്മാവാ....?" അവൾക്ക് മറുപടി എന്നോണം റെസ്റ്ററന്റിൽ സംഭവിച്ചതൊക്കെ അജയൻ പറഞ്ഞു കേൾപ്പിച്ചു ഒക്കെ കേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു "അച്ഛന്റെ പ്രായമുള്ള രവിയെ കൈനീട്ടി അടിച്ചു.... അതും അത്രേം ആളുകളുടെ മുന്നിലിട്ട്.... " അജയൻ അല്പം നീരസത്തോടെ പറഞ്ഞതും അവൾ പുഞ്ചിരിച്ചു "അമ്മാവൻ അവനെ തെറ്റിദ്ധരിച്ചതാ..... ഈ പറഞ്ഞ രവിക്ക് ഒരെണ്ണം കൊടുക്കണമെന്ന് ഞാനും മനസ്സിൽ കരുതിയതാ...."സാക്ഷി പറയുന്നത് കേട്ട് അജയന്റെ മുഖം ചുളിഞ്ഞു സാക്ഷി രവിയും അമ്മുവും കൂടി അവനോട് ചെയ്തതൊക്കെ അയാളോട് തുറന്ന് പറഞ്ഞു.... ഒക്കെ കേട്ട് അയാൾ തറഞ്ഞിരുന്നു തന്റെ ഉറ്റമിത്രം ഇത്രയും ക്രൂരനാണെന്ന് മനസ്സിൽ പോലും ചിന്തിച്ചതല്ല "ഞാൻ ഇതൊന്നും അറിഞ്ഞതല്ല മോളെ.... രവിയും ജീവയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് എനിക്കറിയാം....

പക്ഷേ ഇത്രത്തോളം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലാ...."അജയൻ പറയുന്നതൊക്കെ അവൾ മൂളിക്കേട്ടു "അബദ്ധത്തിലാണെങ്കിലും കുഞ്ഞാറ്റ മരിക്കാൻ ജീവ ഒരു കാരണക്കാരൻ ആയത് രവിക്ക് അവനോടുള്ള സ്നേഹം കുറച്ചിരിക്കാം.... അല്ലാതെ ജീവയെ അവൻ ഇത്ര ദ്രോഹിക്കില്ല....!" ജീവ എന്തോ ഓർത്തെടുത്തു പറഞ്ഞതും "കുഞ്ഞാറ്റയോ.... അതാരാ....?" സാക്ഷി "ജീവയുടെ അനിയത്തിയാ.... ഒരു പെൺ കുഞ്ഞിന് വേണ്ടി ഒരുപാട് ആഗ്രഹിച്ചു കിട്ടിയ കുട്ടിയായിരുന്നു കുഞ്ഞാറ്റ.... കുടുംബത്തിലെ ഇളയ കുട്ടി ആയതുകൊണ്ട് ഒരുപാട് ആഗ്രഹിച്ചു കിട്ടിയത് കൊണ്ടും എല്ലാവർക്കും ജീവനായിരുന്നു.... ജീവ താഴത്തും തലയിലും വെക്കാതെ അവളെ കൊണ്ട് നടക്കുമ്പോ എല്ലാർക്കും അസൂയ ആയിരുന്നു.... ജീവക്ക് മാത്രമല്ല രവിക്കും അവളായിരുന്നു എല്ലാം

അമ്മുവിന്റെ ഒരു പിറന്നാൾ ദിവസത്തിന് എല്ലാവരും കൂടി ക്ഷേത്രത്തിൽ പോയി അന്ന് ജീവ കുഞ്ഞാറ്റയെ കൂട്ടി അമ്പലക്കുളത്തിൽ കളിക്കാനിറങ്ങി അന്നവന് എന്ത് പറ്റിയെന്നു എനിക്ക് ഇത് വരെ മനസിലാവുന്നില്ല കുഞ്ഞിനെ കാണാതെ അന്വേഷിച്ചു ചെന്ന ഞങ്ങൾ കാണുന്നത് ജീവനറ്റ ആ നാല് വയസുകാരിയുടെ കുഞ്ഞ് ശരീരം ചേർത്തു പിടിച്ചു പൊട്ടിക്കരയുന്ന ജീവയെയാണ് അമ്മുവും അവളുടെ അമ്മ രേവതിയും ജീവ കുഞ്ഞാറ്റയെ കളിക്കുന്നതിനിടയിൽ കുളത്തിലേക്ക് തള്ളിയതാണെന്നും ഒഴുക്കിൽ പെട്ടപ്പോൾ രക്ഷിക്കാൻ പറ്റിയില്ലെന്നും പറഞ്ഞപ്പോൾ എനിക്ക് അമ്പരപ്പായിരുന്നു വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.... രേവതി കൂടി പറഞ്ഞപ്പോൾ പിന്നെ അവിശ്വസിക്കാൻ തോന്നിയില്ല..... ജീവ മറുതൊന്നും പറയാതെ ഒക്കെ കേട്ട് നിന്നപ്പോ രവി അവനെ പൊതിരെ തല്ലി കുഞ്ഞാറ്റയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന ആ അച്ഛനമ്മമാരും....

കുറ്റവാളിയെ പോലെ കണ്ണും നിറച്ചു തല കുനിച്ചു നിൽക്കുന്ന ആ പന്ത്രണ്ട് വയസുകാരനും ഇന്നും എന്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല...." അജയൻ പറയുന്നതൊക്കെ കേട്ട് സാക്ഷിയുടെ കണ്ണ് നിറഞ്ഞു "രവി തന്നെ മുൻകൈ എടുത്ത് അവനെ ജ്യൂവനയിൽ ഹോമിൽ അയച്ചു.... പിന്നെ ഞങ്ങളൊക്കെ ഇടപെട്ട് അവന്റെ ശിക്ഷ ഒരു വർഷമായി കുറച്ചു എങ്ങനെയൊക്കെയോ അവനെ പുറത്തിറക്കി.... പിന്നെ രവി കുഞ്ഞാറ്റയെ കണ്ടത് അമ്മുവിലായിരുന്നു.... ജീവയെക്കാൾ അവൻ സ്നേഹിച്ചതും ലാളിച്ചതും അമ്മുവിനെയാണ്..... അവളെ കാണുമ്പോൾ കുഞ്ഞാറ്റയെ ഓർമ വരുമെന്ന് എപ്പോഴും പറയുമായിരുന്നു..... പക്ഷേ മകളോടുള്ള അളവറ്റ സ്നേഹം ജീവയോടുള്ള പകയാകുമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല...." കഥകളൊക്കെ കേട്ടപ്പോൾ സാക്ഷിയുടെ ഉള്ളിൽ സംശയങ്ങൾ കുമിഞ്ഞു കൂടി .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story