സാഗരം സാക്ഷി...❤️: ഭാഗം 30

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"രവി തന്നെ മുൻകൈ എടുത്ത് അവനെ ജൂവനൈൽ ഹോമിൽ അയച്ചു.... പിന്നെ ഞങ്ങളൊക്കെ ഇടപെട്ട് അവന്റെ ശിക്ഷ ഒരു വർഷമായി കുറച്ചു എങ്ങനെയൊക്കെയോ അവനെ പുറത്തിറക്കി.... പിന്നെ രവി കുഞ്ഞാറ്റയെ കണ്ടത് അമ്മുവിലായിരുന്നു.... ജീവയെക്കാൾ അവൻ സ്നേഹിച്ചതും ലാളിച്ചതും അമ്മുവിനെയാണ്..... അവളെ കാണുമ്പോൾ കുഞ്ഞാറ്റയെ ഓർമ വരുമെന്ന് എപ്പോഴും പറയുമായിരുന്നു..... പക്ഷേ മകളോടുള്ള അളവറ്റ സ്നേഹം ജീവയോടുള്ള പകയാകുമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല...." കഥകളൊക്കെ കേട്ടപ്പോൾ സാക്ഷിയുടെ ഉള്ളിൽ സംശയങ്ങൾ കുമിഞ്ഞു കൂടി എന്തോ അജയൻ പറഞ്ഞ കഥ അവൾക്ക് പൂർണമായും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല വളരെ ചുരുങ്ങിയ സമയം കൊണ്ട് ജീവയെ അവൾ നന്നായി മനസ്സിലാക്കിയതാണ് അതിന് കാരണം ജീവ നിരപരാധിയാണെന്ന് അവൾക്ക് വിശ്വാസമുണ്ടായിരുന്നു പക്ഷേ അപ്പോഴും അവളുടെ ഉള്ളിൽ പല ചോദ്യങ്ങളും ഉയർന്നു വന്നു "കുഞ്ഞാറ്റയെ കൊന്നത് ജീവ അല്ലെങ്കിൽ പിന്നെ ആരാണ്....?" "എന്ത് കൊണ്ടാണ് അമ്മുവും അവളുടെ അമ്മയും ജീവയെ കുറ്റവാളി ആക്കിയത്....?"

"തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ജീവ എന്ത് കൊണ്ട് കുറ്റം നിഷേധിച്ചില്ല.....? എന്ത് കൊണ്ട് തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചില്ല.....?" അങ്ങനെ ഓരോന്നായി അവളുടെ മനസ്സിനെ വീർപ്പു മുട്ടിച്ചു കൊണ്ടേയിരുന്നു ഇതിനൊക്കെയുള്ള ഉത്തരം ജീവക്ക് മാത്രമേ തരാൻ സാധിക്കുള്ളു എന്നവൾ മനസ്സിൽ ഓർത്തു "മോളെന്താ ചിന്തിക്കുന്നത്.....?" ജീവയെ നാളെ നേരിൽ കാണണമെന്ന് ചിന്തിക്കുമ്പോഴാണ് അജയന്റെ ചോദ്യം അവൾ കേട്ടത് "ഒന്നുമില്ല അമ്മാവാ.... ഞാൻ ചിന്തിക്കുന്നത് ശരിയാണെങ്കിൽ അമ്മാവന്റെ സുഹൃത്ത് ഒരുപാട് പശ്ചാതപിക്കേണ്ടി വരും..... സ്വാന്തം മകനെ നോവിച്ചതോർത്തു സ്വയം ഉരുകി തീരേണ്ടി വരും.... "ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ അവിടെ നിന്ന് എണീറ്റ് പോയതും അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ അജയൻ അവിടെയിരുന്നു •••••••••••••••••••••••••••••••° "ഡാ.... സാഗർ.... ഡാ ഒന്ന് എണീറ്റെ.... സാഗർ...."ബെഡിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന സാഗറിനെ ഉണർത്താൻ ശ്രമിക്കുകയായിരുന്നു ജീവ "ഡാ തെണ്ടി.... നേരം വെളുത്തു.... ഒന്ന് എണീക്കെടാ...."

തുടരെ തുടരേയുള്ള വിളി കേട്ട് സാഗർ മടിയോടെ എണീറ്റിരുന്നു കണ്ണ് തുറക്കാതെ ഇരുന്നുറങ്ങുന്നവന്റെ തലക്ക് ഒന്ന് കൊടുത്തതും സാഗർ ഞെട്ടി കണ്ണ് തുറന്നു മുന്നിലിരിക്കുന്ന ജീവയെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു "Good morning മച്ചാ.....!" അവൻ ഒന്ന് മൂരി നിവർന്നുകൊണ്ട് പറഞ്ഞതും ജീവ അവനെ ഇരുത്തി നോക്കി ജീവയുടെ കൈയിൽ ഇരുന്ന കോഫി കണ്ടതും അവൻ അത് കൈ നീട്ടി വാങ്ങാൻ ഒരുങ്ങി "പോയി പല്ല് തെക്കെടാ തെണ്ടി...."അവന്റെ പുറം നോക്കി ഒരു ചവിട്ട് കൊടുത്തു ജീവ പറഞ്ഞതും സാഗർ തലയും കുത്തി താഴെ വീണു അവിടുന്ന് എണീറ്റ് ജീവയെ നോക്കി പല്ലിളിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് ഓടി അവൻ പല്ല് തേച് വന്നതും ജീവ അവന് നേരെ കോഫി നീട്ടി "ബ്ലാക്ക് കോഫിയോ 🤥.... പാൽ ഇല്ലേ....?" സാഗർ മുഖം ചുളിച്ചു നിന്നതും ജീവ അവനെ തറപ്പിച്ചു നോക്കി "നിന്റെ അമ്മായിയപ്പൻ കൊണ്ട് വന്ന് വച്ചേക്കുവല്ലേ പാല്..... ചായപ്പൊടി തന്നെ സംഘടിപ്പിച്ച പാട് എനിക്കറിയാം..... വേണേൽ കുടിച്ചിട്ട് എണീറ്റ് പോടാ....."

ജീവ കപ്പ്‌ ടേബിളിൽ വെച്ച് അവിടുന്ന് ചവിട്ടി തുള്ളി പോയതും സാഗർ ചുണ്ട് ചുള്ക്കി ആ കപ്പിൽ നോക്കി അവൻ അത് കൈയിൽ എടുത്ത് ഇത്തിരി വായിലാക്കി.... അത് ഇറക്കിക്കൊണ്ട് അവൻ മുഖം ചുളിച്ചു അനിഷ്ടം പ്രകടിപ്പിച്ചു എന്നിട്ട് ജീവ കാണാതെ വാഷ് ബേസിനിൽ കമിഴ്ത്തി കളഞ്ഞു വിജയഭാവത്തിൽ തിരിഞ്ഞതും പിറകിൽ കൈയും കെട്ടി നിൽക്കുന്ന ജീവയെ കണ്ട് അവന്റെ മുഖം വിളറി "അത് പിന്നെ.... ബ്ലാക്ക് കോഫി കുടിച്ചാൽ കറുത്ത് പോകും..... അതാ ഞാൻ 😁...."ഇളിയോടെ അവനത് പറഞ്ഞതും ജീവ അവനെ നോക്കി കണ്ണുരുട്ടി "ഞാൻ വെളുപ്പിന് എണീറ്റ് അയൽപ്പക്കത്ത് നിന്ന് ഒക്കെ കാപ്പി പൊടിയും പഞ്ചസാരയും ഒക്കെ ഇരന്നു വാങ്ങി കഷ്ടപ്പെട്ട് ഉണ്ടാക്കി തന്ന കോഫി നീ കമഴ്ത്തി കളഞ്ഞല്ലേ....?"ജീവ അവനെ നോക്കി കണ്ണുരുട്ടിയതും സാഗർ ഇളിയോടെ അതേയെന്ന് തലകുലുക്കി "നിന്നേ ഇന്ന് ഞാൻ.... നിക്കെടാ തെണ്ടീ അവിടെ.....😡" ജീവ അവനുനേരെ ചെന്നതും അവൻ അവിടുന്ന് മുങ്ങി കുറേ ഓടി ഓടി തളർന്ന് രണ്ട് പേരും സോഫയിൽ ചെന്നിരുന്നു.....

തളർച്ച ഒന്ന് മാറിയതും ജീവ സാഗറിന്റെ പുറം നോക്കി മൂന്നാലെണ്ണം കൊടുത്തു സാഗർ പൊട്ടി ചിരിച്ചുകൊണ്ട് പുറം ഉഴിഞ്ഞതും ജീവയും ചിരിച്ചു പോയി ജീവ ചിരിക്കുന്നത് കണ്ടതും സാഗർ കുറച്ചു നേരം അവനെ നോക്കിയിരുന്നു ജീവ ഇപ്പോൾ ഹാപ്പിയാണ്.... അവന്റെ മനസ്സിൽ അച്ഛനും അമ്മയും അവന്റെ പ്രശ്നങ്ങളും ഒന്നുമില്ല.... അവൻ ഹാപ്പിയാണെന്ന് കണ്ടതും സാഗർ മനസ്സ് നിറഞ്ഞു അവനെ നോക്കി ചിരിച്ചു ••••••••••••••••••••••••••••••° "ചേട്ടാ...."സാഗറും ജീവയും കൂടി കളിച്ചും ചിരിച്ചും ക്ലാസ്സിലേക്ക് പോകുന്നത് കണ്ടാണ് സാക്ഷി ജീവയെ വിളിച്ചത് "Yes babe.... "സാക്ഷിയെ നോക്കി സാഗർ മുന്നോട്ട് വന്നതും അവൾ അവനെ നോക്കി കണ്ണുരുട്ടി "നിന്നെയല്ല..... 😡.... ചേട്ടാ.... ഒന്ന് വന്നേ....."സാഗറിനെ നോക്കി കണ്ണുരുട്ടി അവൾ ജീവയുടെ കൈയിൽ പിടിച്ചു വലിച്ചു അത് കണ്ട സാഗർ ജീവയുടെ മറുകൈയിൽ പിടിച്ചു വലിച്ചു സാക്ഷി അവനെ നോക്കി കണ്ണുരുട്ടി....അവൻ തിരിച്ചു സൈറ്റ് അടിച്ചു കൊടുത്തു "ഡാ.... ഒന്ന് ചുമ്മാതിരിക്ക്...."ജീവ സാഗറിനെ നോക്കി ശാസനയോടെ പറഞ്ഞു....സാഗർ കണ്ണ് ചിമ്മി ചിരിച്ചു

"എന്താ സാക്ഷി.... കാര്യം പറയ്...."ജീവയുടെ ചോദ്യം കേട്ടപ്പോഴാണ് അവൾ സാഗറിനെ തുറിച്ചു നോക്കുന്നത് നിർത്തിയത് "ഇവനോട് പോകാൻ പറയ്.... "സാക്ഷി സാഗറിനെ ചൂണ്ടി പറഞ്ഞതും സാഗർ ഓഹോ എന്ന ഭാവത്തിൽ അവളെ നോക്കി "നീ കാര്യം പറയ് സാക്ഷി...."അവളുടെ ഭാവം കണ്ട് ജീവ ചിരിച്ചതും അവളുടെ മുഖം വീർത്തു "പോകാൻ പറഞ്ഞാലും അവൻ പോകില്ല.... അതാ..." ജീവ അത് പറഞ്ഞതും സാക്ഷി ഒന്ന് അമർത്തി മൂളി "എനിക്ക്.... എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു.....!"ഒരു മുഖവരയോട് കൂടി അവൾ പറഞ്ഞു തുടങ്ങിയതും ഗ്രൗണ്ടിൽ പൊടി പറത്തിക്കൊണ്ട് ഒരു കാർ വന്നു നിന്നു അവർ മൂന്ന് പേരും സംശയത്തോടെ ആ കാറിലേക്ക് ഉറ്റു നോക്കിയതും അതിൽ നിന്ന് ഇറങ്ങി വരുന്നവനെ കണ്ട് അവളുടെ കണ്ണുകൾ ഭയത്താൽ വിടർന്നു ഒരുനിമിഷം അവളുടെ കൈകാലുകൾ തളരുന്നത് പോലെ തോന്നി "സായ് .....!!" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു സാഗർ അവളുടെ ഭാവം കണ്ട് മുഖം ചുളിച്ചു സായ് അവരുടെ ഭാഗത്തേക്ക് നോക്കിയതും സാക്ഷി ഒരു തൂണിന്റെ മറവിലേക്ക് മാറി നിന്നു ജീവയും സാഗറും പരസ്പരം സംശയത്തോടെ നോക്കി

അവളുടെ കുഞ്ഞ് ശരീരം വിറക്കുകയായിരുന്നു..... ചെന്നിയിൽ നിന്ന് വിയർപ്പ് ഒഴുകിയിറങ്ങി അവൾക്ക് തല ചുറ്റുന്നത് പോലെ ഒക്കെ തോന്നി അവന്റെ കണ്ണിൽ പെടാതെ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നായിരുന്നു അവളുടെ മനസ്സിൽ അവൻ അങ്ങോട്ട് വരുന്നത് കണ്ടതും സാക്ഷി പകപ്പോടെ അവിടെ നിന്നും പോകാൻ തുനിഞ്ഞതും അവളുടെ കൈയിൽ സാഗറിന്റെ പിടുത്തം വീണു അവൾ വെപ്രാളത്തോടെ സായ് ചുറ്റും വീക്ഷിച്ചുകൊണ്ട് നടന്നു വരുന്നത് നോക്കിക്കൊണ്ട് സാഗറിന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു "പ്ലീ.... പ്ലീസ്....."അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും സാഗർ അവളുടെ കൈയിലെ പിടി വിട്ടു.....അപ്പോഴേക്കും സായ് അവരുടെ അടുത്ത് എത്തിയിരുന്നു സാക്ഷിയുടെ കണ്ണിലെ ഭയവും എതിരെ വരുന്നവനെ കണ്ട് അവളുടെ ശരീരം വിറക്കുന്നതൊക്കെ കണ്ട് അവൻ സായ് അവളെ കാണുന്നതിന് മുന്നേ അവൻ സാക്ഷിക്ക് മുന്നിൽ കയറി നിന്നു.... ജീവയെ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് നിർത്തിക്കൊണ്ട് പിന്നിൽ നിൽക്കുന്ന സാക്ഷിയെ സായിയിൽ നിന്ന് വിദഗ്തമായി മറച്ചു പിടിച്ചു "പ്രിൻസിയുടെ ക്യാബിൻ....?"

സായ് അവർക്ക് മുന്നിൽ വന്ന് നിന്ന് ചോദിച്ചതും സാക്ഷി വായ പൊത്തി തിരിഞ്ഞു നിന്നു "Go straight and turn left...." ജീവ മറുപടി പറഞ്ഞു "നിങ്ങളാരാ....?" പോകാൻ തിരിഞ്ഞ അയാൾ സാഗറിന്റെ ചോദ്യം കേട്ട് ഒന്ന് നിന്നു "സായ്.... സായ് കിരൺ.... Your new English Professor....." അവൻ സ്വയം പരിചയപ്പെടുത്തിയതും സാക്ഷി ഞെട്ടലോടെ തറഞ്ഞു നിന്നു "Ohh....Sorry Sir...." ജീവ അത് പറഞ്ഞതും അവൻ കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയി അവൻ പോയതും സാഗറും ജീവയും ഒരുപോലെ തിരിഞ്ഞു നോക്കി അവിടെ ഭിത്തിയിൽ ചാരി വാ പൊത്തി വിതുമ്പുന്ന സാക്ഷിയെ കണ്ടതും അവർ പരസ്പരം നോക്കി "സാഗർ....."അവർക്ക് നേരെ വന്ന അലക്സ് പെട്ടെന്ന് സാക്ഷിയെ കണ്ട് തിരിച്ചു പോകാൻ തുനിഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങിയ അലക്സ് പെട്ടെന്ന് തിരിഞ്ഞു നോക്കി വായ പൊത്തി വിതുമ്പുന്ന സാക്ഷിയെ കണ്ടതും അവന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു "മോളെ....!"

അവൻ ആധിയോടെ അവൾക്ക് നേരെ ഓടി "സാക്ഷി.... മോളെ.... എന്ത് പറ്റിയെടാ.... എന്തിനാ കരയുന്നെ....."അലക്സ് അവളുടെ കവിളിൽ കൈ വെച്ച് ചോദിച്ചതും ഒരു പൊട്ടിക്കരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു "ജീവ.... എന്താടാ ഉണ്ടായേ.... എന്തിനാ ഇവൾ കരയുന്നെ.....?" എങ്ങി എങ്ങി കരയുന്ന സാക്ഷിയെ ചേർത്തു പിടിച്ചു അവൻ ജീവക്ക് നേരെ അലറിയതും ജീവ ഉണ്ടായതൊക്കെ പറഞ്ഞു "സാക്ഷി.... എന്താ നിനക്ക് പറ്റിയെ.... ആരാ അവൻ.... എന്തിനാ നീ ഇങ്ങനെ പേടിക്കണേ...." അലക്സ് ഓരോന്നായി ചോദിക്കുന്നുണ്ടെങ്കിൽ അവൾ കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല അപ്പോഴേക്കും അന്നയും അങ്ങോട്ട് വന്നിരുന്നു കരയുന്ന സാക്ഷിയെ കണ്ടതും അവൾ പരിഭ്രമത്തോടെ ഓടി വന്ന് അവളെ പൊതിഞ്ഞു "വാ...."എല്ലാവരും അവരെ നോക്കി നിൽക്കുന്നത് കണ്ടതും അലക്സ് അവളെ കൂട്ടി അവിടെ നിന്ന് മാറി നിന്നു അവളെ ഒരു മരത്തിന്റെ തണലിൽ ഇരുത്തിക്കൊണ്ട് അലക്സും അന്നയും അവൾക്കൊപ്പം ഇരുന്നു ജീവയും സാഗറും അവരുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു

അപ്പോഴും പേടിച്ചരണ്ട് കൈകൾ തമ്മിൽ കോർത്തു പിടിച്ചു ഇരിക്കുകയായിരുന്നവൾ അവളുടെ അവസ്ഥ കണ്ട് ഒന്നും ചോദിക്കാൻ അവന് തോന്നിയില്ല.... അവളെ നെഞ്ചോട് ചേർത്തു പിടിച്ചു അവളുടെ തലയിൽ മൃദുവായി തലോടി അവനിരുന്നു "Hey..... നിങ്ങളൊക്കെ ഇവിടെ എന്തെടുക്കുവാ....? Go to your classes...." വീണ്ടും സായിയുടെ ശബ്ദം കേട്ടതും സാക്ഷി ഷാൾ കൊണ്ട് മുഖം മറച്ചു അവിടെ നിന്നും എണീറ്റ് ഓടാൻ ശ്രമിച്ചു "Hey.... നിൽക്ക്.... "സായ് അവളെ കൈ എത്തി പിടിച്ചു നിർത്തിയതും അവൾക്ക് ദേഹമാസകലം തളരുന്നത് പോലെ തോന്നി തിരിഞ്ഞു നിൽക്കുന്ന അവളെ അവന് പിടിച്ചു തിരിച്ചതും അവളുടെ മുഖം മറച്ചിരുന്ന ഷാൾ മുഖത്ത് നിന്ന് തെന്നി മാറി അവളുടെ മുഖം കണ്ടതും അവനൊന്നു ഞെട്ടി പിന്നെ എന്തോ കണ്ടെത്തിയ തിളക്കം അവന്റെ കണ്ണുകളിൽ തെളിഞ്ഞു.... അവൻ പിടിച്ചിരുന്ന സാക്ഷിയുടെ കരങ്ങൾ വിറക്കുന്നത് കണ്ട് സായ് പുഞ്ചിരിച്ചു "ഇനി നീ എവിടെ പോയി ഒളിക്കും.....?"

അവന്റെ പുഞ്ചിരിയോടെയുള്ള ചോദ്യം കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ഭയം ഉള്ളിൽ നിറഞ്ഞതും അവൾക്ക് കാഴ്ച മങ്ങുന്നത് പോലെ തോന്നി.... കാല് നിലത്തുറക്കാതെ അവൾ താഴേക്ക് വീഴും മുന്നേ സാഗർ അവളെ കൈയിൽ കോരി എടുത്തിരുന്നു സാഗറിന്റെ കൈയിൽ നിന്ന് സായ് അവളേ എടുക്കാൻ തുനിഞ്ഞതും അലക്സ് വന്ന് അവനെ തള്ളി മാറ്റി "തൊട്ട് പോകരുത് അവളെ...."അവന്റെ സ്വരം ഉറച്ചതായിരുന്നു "അത് പറയാൻ നീ ആരാടാ....?" സായ് അലക്സിനെ നോക്കി ചുണ്ട് കോട്ടി "അവളുടെ ആങ്ങള....!" ജീവയാണ് അവന് മറുപടി കൊടുത്തത് "ആങ്ങളയോ.....?" സായ്ക്ക് അതൊരു പുതിയ അറിവായിരുന്നു.... അവന്റെ അറിവിൽ ശിഖ അല്ലാതെ സാക്ഷിക്ക് സഹോദരങ്ങൾ ഉണ്ടായിരുന്നില്ല "ജീവ.... നീ പോയി എന്റെ കാർ എടുക്ക്...." അലക്സ് ജീവക്ക് നേരെ കീ എറിഞ്ഞതും അവനത് കൈക്കുള്ളിലാക്കി പാർക്കിങ്ങിലേക്ക് ഓടി അവിടെ നിൽക്കുന്ന സായിയെ വക വെക്കാതെ സാക്ഷിയെ കാറിൽ കയറ്റി അവർ അവിടെ നിന്നും പോയി "സാക്ഷിക്ക് ബ്രദറോ.....?" അവൻ സ്വയം ചോദിച്ചുകൊണ്ട് അവർ പോകുന്നതും നോക്കി നിന്നു ••••••••••••••••••••••••••••••°

ബിപിയിലെ വേരിയേഷൻ കാരണം ബോധം പോയതാണെന്ന് അറിഞ്ഞപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത് ഡ്രിപ് കഴിഞ്ഞു ഡിസ്ചാർജ് ചെയ്യുമ്പോൾ സാക്ഷി മയങ്ങുകയായിരുന്നു അവളെ ഉണർത്താതെ അലക്സ് തന്നെ ആയിരുന്നു അവളെ കോരി എടുത്തു കാറിൽ കയറ്റിയത് ജീവ ആയിരുന്നു ഡ്രൈവ് ചെയ്തത്.... അവളെ കൂട്ടി അവർ പോയത് കുരിശിങ്കൽ തറവാട്ടിലേക്കായിരുന്നു "നിങ്ങൾ ഇന്നെന്താ നേരത്തെ....?"ശബ്ദം കേട്ട് കിച്ചണിൽ നിന്ന് വന്ന സാറ ആ കാഴ്ച കണ്ട് ഞെട്ടി ഒന്ന് ചലിക്കാൻ പോലുമാകാതെ അവർ സാക്ഷിയെ നോക്കി തറഞ്ഞു നിന്നു "മോളെ...."ബോധം വന്നത് പോലെ സാക്ഷിക്ക് നേരെ അലറിക്കൊണ്ട് അവർ ഓടി "മോളെ...."വിറക്കുന്ന കൈകളോടെ സാറ അവളുടെ മുഖം കൈക്കുള്ളിലാക്കി "എന്താടാ എന്റെ കൊച്ചിന്...."അലക്സിന്റെ കൈയിൽ കിടക്കുന്ന സാക്ഷിയെ നോക്കി സാറ അലക്സിന്റെ കൈയിൽ അടിച്ചു ചോദിച്ചതും അലക്സ് ഒന്ന് ചിരിച്ചു "എന്റെ പൊന്ന് മമ്മാ.... മമ്മേടെ കൊച്ചിന് ഒന്നുമില്ല.... ചെറിയ ഒരു തളർച്ച....ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് കുഴപ്പം ഒന്നും ഇല്ല..... ഇപ്പൊ മയങ്ങുവാ.....

"അവൻ സൗമ്യമായി പറഞ്ഞതും സാറ ആശ്വാസത്തോടെ സാക്ഷിയെ നോക്കി "നോക്കി നിൽക്കാതെ വാ.... മോളെ..... മോളെ മുറിയിൽ കിടത്തണം....."അവർ ധൃതി പിടിച്ചു സാക്ഷിയെ അലക്സിനൊപ്പം താങ്ങി മുറിയിലേക്ക് കൊണ്ട് പോയി കിടത്തി "എന്റെ മമ്മാ.... ബിപി ഒന്ന് കൂടി.... ഇപ്പൊ നോർമൽ ആണ്..... ഇങ്ങനെ പേടിക്കല്ലേ മതി....." അവളുടെ കൈ കൂട്ടി പിടിച്ചു വിതുമ്പുന്ന സാറയെ നോക്കി അലക്സ് തലക്ക് കൈ കൊടുത്തതും സാഗറും ജീവയും അത് പുഞ്ചിരിയോടെ നോക്കി നിന്നു "എന്റെ മോള്.... ദേ നോക്ക് റോയ്.... എന്റെ മോള് ദേ അവളുടെ മമ്മയുടെ മടിയിൽ തല വെച്ചു കിടക്കുന്നത് കണ്ടോ....." തന്റെ മടിയിൽ കിടക്കുന്ന സാക്ഷിയെ നോക്കി കണ്ണും നിറച്ചു സാറ പറഞ്ഞതും അലക്സും അന്നയും സാറയെ ചേർത്തു പിടിച്ചു ഉമ്മ വെച്ചു "മമ്മ വാ.... അവൾ കിടക്കട്ടെ...."അലക്സ് സാറയെ പിടിച്ചു എണീപ്പിക്കാൻ ശ്രമിച്ചതും സാക്ഷി ഉറക്കത്തിൽ സാറയുടെ വയറിലൂടെ ചുട്ടിപ്പിടിച്ചു അവരുടെ മടിയിൽ മുഖമമർത്തി കിടന്നു സാറ ശ്വാസം പോലും വിടാൻ മറന്ന് അമ്പരപ്പോടെ അത് നോക്കി.... സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു സാക്ഷി അറിഞ്ഞുകൊണ്ട് ചെയ്തതല്ലെങ്കിൽ കൂടി ആ അമ്മമനസ്സിനെ സന്തോഷിപ്പിക്കാൻ അത് മാത്രം മതിയായിരുന്നു .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story