സാഗരം സാക്ഷി...❤️: ഭാഗം 31

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്റെ മോള്.... ദേ നോക്ക് റോയ്.... എന്റെ മോള് ദേ അവളുടെ മമ്മയുടെ മടിയിൽ തല വെച്ചു കിടക്കുന്നത് കണ്ടോ....." തന്റെ മടിയിൽ കിടക്കുന്ന സാക്ഷിയെ നോക്കി കണ്ണും നിറച്ചു സാറ പറഞ്ഞതും അലക്സും അന്നയും സാറയെ ചേർത്തു പിടിച്ചു ഉമ്മ വെച്ചു "മമ്മ വാ.... അവൾ കിടക്കട്ടെ...."അലക്സ് സാറയെ പിടിച്ചു എണീപ്പിക്കാൻ ശ്രമിച്ചതും സാക്ഷി ഉറക്കത്തിൽ സാറയുടെ വയറിലൂടെ ചുട്ടിപ്പിടിച്ചു അവരുടെ മടിയിൽ മുഖമമർത്തി കിടന്നു സാറ ശ്വാസം പോലും വിടാൻ മറന്ന് അമ്പരപ്പോടെ അത് നോക്കി.... സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു സാക്ഷി അറിഞ്ഞുകൊണ്ട് ചെയ്തതല്ലെങ്കിൽ കൂടി ആ അമ്മമനസ്സിനെ സന്തോഷിപ്പിക്കാൻ അത് മാത്രം മതിയായിരുന്നു സാറ അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ടു അവളുടെ തലയിലും മുഖത്തും ഒക്കെ ഉമ്മകൾ കൊണ്ട് മൂടി "ആഹ്.... മമ്മ അവളെ ഉണർത്താനുള്ള പരിപാടിയാണോ.....

ഉണർന്നാൽ അവൾ ഇങ്ങനെ ആയിരിക്കില്ല.....!"അലക്സ് അത് കണ്ട് ചെറു ചിരിയോടെ പറഞ്ഞതും സാഗർ മുന്നോട്ട് വന്നു "അതെയതെ.... ഉണർന്നാൽ പ്രശ്നാ സാറാമ്മോ..... ചിലപ്പോ ഒന്ന് രണ്ടെണ്ണം പൊട്ടിച്ചെന്നിരിക്കും.... "സാഗർ അത് പറഞ്ഞതും അലക്സ് അവനെ ഇരുത്തി നോക്കി "നിനക്ക് കിട്ടിയത് പോലാണല്ലോ നിന്റെ സംസാരം.....?" അലക്സ് അവനെ ചൂഴ്ന്ന് നോക്കി "ഏയ്യ്.... ഇതുവരെ അതിനുള്ള ഭാഗ്യം ഇവന് കിട്ടിയില്ല.... വൈകാതെ ആ ഭാഗ്യം ഉണ്ടാകുമെന്നാണ് എന്റെ ഒരു ഇത്...."സാഗറിന്റെ തോളിൽ കൈയിട്ടു ജീവ പറഞ്ഞതും സാഗർ അവനെ നോക്കി കണ്ണുരുട്ടി "മമ്മ വന്നേ...."അലക്സ് അവരുടെ കൈയിൽ പിടിച്ചു എണീപ്പിക്കാൻ നിന്നതും സാറ അവന്റെ കൈ വിടുവിച്ചു സാക്ഷിയുടെ തലയിൽ തലോടി ഇരുന്നു "ഇനിയും എന്റെ മോളെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യെടാ...." സാറയുടെ കണ്ണിലെ മിഴിനീർ തിളക്കം അവനെ നിശബ്ദനാക്കി ഒരുപാട് വേദനിച്ചതല്ലേ....

ഇങ്ങനെ സന്തോഷം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ.... "അവൻ മനസ്സിൽ ചിന്തിച്ചു സാറയുടെ അടുത്തിരുന്നു "എടീ അന്നമ്മോ.... ഇവൾ നിന്റെ സ്ഥാനം അടിച്ചെടുക്കുന്ന എല്ലാ ലക്ഷണവും ഉണ്ടല്ലോ...."സാഗർ അന്നയെ ഒന്ന് ശുണ്ഠി പിടിപ്പിക്കാൻ ശ്രമിച്ചതും സാറ അടക്കം എല്ലാവരും അവളെ നോക്കി "അതിനിപ്പോ എന്താ ചേട്ടായി..... അവളെന്റെ കൂടെപ്പിറപ്പല്ലേ..... അവളെ മമ്മ എന്നേക്കാൾ സ്നേഹിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ..... ഇത്രയും കാലം ആരുമില്ലാത്തവളെ പോലെ അല്ലെ ഇവൾ ജീവിച്ചത്..... അവൾക്ക് കിട്ടാതെ പോയ സ്നേഹം ഇനിയുള്ള കാലം ഞങ്ങൾ കൊടുത്തു തീർക്കും..... "അന്നയുടെ മറുപടി കേട്ട് സാഗറിന്റെ വായടഞ്ഞു "കുടുംബം കലക്കാതെ എണീറ്റ് പോടാ...."ജീവ അവനിട്ട് ഒരു ചവിട്ട് കൊടുത്തതും അവൻ ഇളിച്ചുകൊണ്ട് ബെഡിലേക്ക് ഇരുന്നു സാറ സ്നേഹത്തോടെ അന്നയെ ചേർത്തു പിടിച്ചു അവളുടെ കൈയിൽ മുത്തി....

തിരിച്ചു സാറയുടെ നെറ്റിയിലും അവൾ മുത്തി "എന്താ ഇവിടെ....?" ഗൗരവം നിറഞ്ഞ ജോർജിന്റെ ശബ്ദം കേട്ടതും എല്ലാവരും തിരിഞ്ഞു നോക്കി "ഇച്ചായാ.... നമ്മുടെ മോള്....!" സാറ കണ്ണും നിറച്ചു സന്തോഷത്തോടെ പറയുന്നത് കേട്ട് ഞെട്ടലോടെ ജോർജ് അവരുടെ മടിയിൽ കിടക്കുന്നവളെ നോക്കി അനക്കമില്ലാതെ സാറയുടെ മടിയിൽ കിടക്കുന്നവളെ കണ്ട് ജോർജിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി "മോ.... മോളെ.....!" ജോർജിന്റെ ചുണ്ടുകൾ വിറച്ചു.... അയാൾ പതിയെ അവൾക്ക് നേരെ നടന്നു "ഉണർത്തണ്ട പപ്പാ.... അവൾ മയങ്ങിക്കോട്ടെ.... നന്നായിട്ട് പേടിച്ചിട്ടുണ്ട്......"അവൾക്ക് നേരെ വിറക്കുന്ന കൈകൾ നീട്ടിയ ജോർജിനോട് അലക്സ് പറഞ്ഞു "എന്താടാ ഇത്.... എന്താ ഉണ്ടായത്.....?" ജോർജ് അലക്സിന് നേരെ ശബ്ദമുയർത്തി അലക്സ് ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തിയതും ജോർജിന്റെ കണ്ണുകൾ കുറുകി

"ആരാടാ അവൻ.... അവനെ കണ്ട് എന്തിനാ എന്റെ കുഞ്ഞ് ഇങ്ങനെ പേടിക്കുന്നത്.....?" ജോർജ് ദേഷ്യത്താൽ വിറക്കുകയായിരുന്നു "അറിയില്ല പപ്പാ.... പുതുതായി ജോയിൻ ചെയ്ത ഇംഗ്ലീഷ് പ്രൊഫസർ ആണെന്ന് മാത്രമേ ഞങ്ങൾക്കറിയൂ...." അലക്സ് മറുപടി പറഞ്ഞതും ജോർജ് ദേഷ്യത്തോടെ കൈ ചുരുട്ടി പിടിച്ചു "ഇച്ചായാ...."സാറയുടെ ഇടറിയ ശബ്ദം കേട്ട് ജോർജ് തിരിഞ്ഞു നോക്കി സാറ നിരകണ്ണുകളോടെ നോക്കുന്നിടത്തേക്ക് അയാളും നോക്കി സാറയുടെ കൈ പിടിച്ചു കവിളിൽ ചേർത്തു പിടിച്ചു ഉറങ്ങുന്ന സാക്ഷി സാറ നിരകണ്ണുകളോടെ അത് നോക്കിയിരുന്നു "എനിക്ക് ഒക്കെ ഒരു സ്വപ്നം പോലെ തോന്നുവാ ഇച്ചായാ...."അവർ സന്തോഷത്തോടെ പറഞ്ഞതും ജോർജ് മറ്റെല്ലാം മറന്ന് പുഞ്ചിരിയോടെ അവർക്കടുത്തിരുന്നു ജോർജ് ഉറങ്ങുന്ന സാക്ഷിയുടെ കവിളിൽ ഒന്ന് തലോടി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു സാഗർ കൈയും കെട്ടി ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു ജോർജ് അവളുടെ ഒരു കൈ എടുത്ത് കൈക്കുള്ളിലാക്കി പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു

"മതി പപ്പാ.... അവൾ ഉണർന്നാൽ അവൾ എന്തെങ്കിലും വിളിച്ചു പറഞ്ഞു നിങ്ങളെ വിഷമിപ്പിക്കും.... വാ...." അലക്സ് ജോർജിനെയും സാറയെയും പിടിച്ചെണീപ്പിക്കാൻ തുനിഞ്ഞതും "സാരമില്ല റോയ്.... എന്ത് വേണേലും പറഞ്ഞോട്ടെ..... അങ്ങനെ എങ്കിലും ഞങ്ങടെ കുഞ്ഞു ഞങ്ങളോട് സംസാരിക്കുമല്ലോ.....!" സാറയാണ് മറുപടി പറഞ്ഞത് "അതല്ല മമ്മാ.... നമ്മൾ അവളുടെ മുന്നിൽ ചെല്ലുന്നത് പോലും അവൾക്ക് ഇഷ്ടമല്ല.... വെറുതെ അവളുടെ മനസ്സിലെ ദേഷ്യം നമ്മളായിട്ട് കൂട്ടണ്ട.... മമ്മ വാ....." അലക്സ് അത് പറഞ്ഞപ്പോൾ തന്നെ സാക്ഷി പതിയെ കണ്ണ് ചിമ്മി തുറന്നു അവൾ മുന്നിലിരിക്കുന്നവരെ കണ്ട് ഒന്ന് ഞെട്ടി പിന്നെ എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞു.... ചുണ്ടുകൾ വിതുമ്പി "കരയണ്ട മോളെ..... ഒരിക്കലും അവകാശം പറഞ്ഞു വരില്ല.... നിന്നേ ശല്യപ്പെടുത്തില്ല..... ദൂരെ നിന്നായാലും നീ സന്തോഷിക്കുന്നത് കണ്ടാൽ മതി ഞങ്ങൾക്ക്.... നീ നിനക്ക് ഇഷ്ടമുള്ളിടത്ത് ജീവിച്ചോ....

എങ്ങോട്ട് വേണേലും പൊയ്ക്കോ.... ഞങ്ങൾ തടയില്ല നിന്നേ..."അത്രയും പറഞ്ഞു ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ജോർജ് അവിടെ നിന്നും എണീറ്റതും അയാളുടെ കൈയിൽ സാക്ഷിയുടെ പിടി വീണു.... തിരിഞ്ഞു നോക്കാതെ ജോർജ് കണ്ണുകൾ ഇറുക്കിയടച്ചു "പപ്പാ..."വിതുമ്പലോടെ അവൾ വിളിച്ചതും ജോർജ് ഞെട്ടലോടെ തിരിഞ്ഞു നോക്കി സാഗർ ഒഴികെ ബാക്കി ഉള്ളവരിലും ആ ഞെട്ടലുണ്ടായിരുന്നു "പപ്പക്ക് എന്നെ വേണ്ടാതായോ പപ്പേ....?" അവൾ കണ്ണും നിറച്ചു ചോദിച്ചതും ജോർജ് കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു "പപ്പക്ക് ഈ മോളെ പറഞ്ഞു വിടാൻ പറ്റോ പപ്പേ.... പറ പപ്പേ.... പപ്പക്ക് പറ്റോ.... ഈ മോളെ വേണ്ടെന്ന് വെക്കാൻ എന്റെ പപ്പക്ക് പറ്റോ....?" അവൾ ജോർജിന്റെ ഷർട്ടിൽ പിടിച്ചു കുലുക്കിയതും സാറ ശ്വാസം പോലും വിടാതെ മിഴിച്ചിരുന്നു "മോളെ....!" ഉയർന്ന നെഞ്ചിടിപ്പോടെ ജോർജ് അവളെ നെഞ്ചോടടക്കി പിടിച്ചു "ഇല്ല മോളെ.... നിനക്ക് അല്ലെ ഞങ്ങളേ വേണ്ടാതായത് ..... വെറുപ്പല്ലേ നിനക്ക് ഈ പപ്പയോടും മമ്മയോടും....!"ജോർജ് പറഞ്ഞു നിർത്തിയതും അവൾ പൊട്ടി കരച്ചിലോടെ ജോർജിനെ കെട്ടിപ്പിടിച്ചു

"Sorry പപ്പാ....!" അവൾ കണ്ണീരോടെ പറഞ്ഞതും ജോർജ് അവളുടെ കണ്ണുനീർ തുടച്ചു മാറ്റി "We missed you...."അവളുടെ നെറ്റിയിൽ മുത്തി ജോർജ് സൗമ്യമായി പറഞ്ഞതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു കണ്ണുനീർ കവിളിലൂടെ ഒഴുക്കി വിട്ടു സാറ ചുണ്ട് കടിച്ചു പിടിച്ചു കരയുന്ന ഭാവത്തിൽ ഇരിക്കുന്നത് കണ്ടതും ജോർജ് അറിയാതെ ചിരിച്ചു പോയി സാക്ഷി ഒന്ന് നോക്കുന്നു പോലും ഇല്ലെന്ന് കണ്ടതും സാറയുടെ ഉള്ള് ഒന്ന് നൊന്തു "ഞാൻ.... ഞാൻ കഴിക്കാൻ എന്തേലും എടുക്കാം...."സാറ കണ്ണ് രണ്ടും തുടച്ചു അവിടെ നിന്നും എണീറ്റതും സാക്ഷി ജോർജിൽ നിന്നും അടർന്നു മാറി "ചെല്ല് മോളെ.... അവൾ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്....."സാക്ഷിയുടെ കവിളിൽ കൈ വെച്ച് ജോർജ് പറഞ്ഞതും സാക്ഷി പതിയെ എണീറ്റു സാറ പോയ ഭാഗത്തേക്ക്‌ നടന്നു "പപ്പക്ക് മോൾക്കും ഇപ്പൊ എന്നെ വേണ്ടാ.... അല്ലേലും ഞാനാരാ.....? പപ്പയെ ചേർത്തു പിടിച്ചപ്പോ എന്നെ ഒന്ന് നോക്കിയത് പോലും ഇല്ലല്ലോ..... വേണ്ടാ.... നോക്കണ്ടാ..... ഞാനാരാ..... എന്നെ എന്തിനാ നോക്കുന്നെ..... സ്നേഹം എനിക്ക് മാത്രമല്ലെ ഉള്ളു.....!"

വാശിയോടെ ഓരോന്ന് പറഞ്ഞു സാറ പ്ലേറ്റിൽ സാക്ഷിക്കായുള്ള ഫുഡ്‌ എടുത്തു "എന്തായാലും സാരല്ല..... എന്റെ കുഞ്ഞിനെ എന്നും ഇങ്ങനെ അടുത്തു കാണാനുള്ള ഭാഗ്യം മാത്രം മതി എനിക്ക്.....!" അവർ സ്വയം ആശ്വസിച്ചു തിരിഞ്ഞതും ചെറു ചിരിയോടെ കൈയും കെട്ടി പിന്നിൽ നിൽക്കുന്ന സാക്ഷിയെ കണ്ട് സാറ ഞെട്ടി പിന്നെ എന്തോ ഓർത്തു അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... എന്തോ കണ്ണൊക്കെ നിറയുന്നത് പോലെ "ഫു..... ഫുഡ്‌ ഇപ്പൊ കൊണ്ട് വരാം...."വെപ്രാളത്തോടെ ആ ഫുഡുമായി സാറ മുന്നോട്ട് നടന്നതും സാക്ഷി പിന്നിൽ നിന്ന് സാറയെ കെട്ടിപ്പിടിച്ചു സാറയുടെ കൈയിൽ ഉണ്ടായിരുന്ന പ്ലേറ്റും ഫുഡ്‌ താഴെ വീണു..... ഞെട്ടൽ വിട്ടുമാറാതെ ഒരുനിമിഷം അവർ തറഞ്ഞു നിന്നു "Sorry Mammaaa......!"സാറയെ ഇറുകിയ പുണർന്നുകൊണ്ട് സാക്ഷി പറഞ്ഞതും നിറകണ്ണുകളോടെ ശ്വാസം പോലും വിടാൻ മറന്ന് സാറ നിന്നു "മമ്മാ.....!"സാറയിൽ നിന്ന് പ്രതികരണം ഒന്നും തന്നെ ഇല്ലെന്ന് കണ്ടതും സാക്ഷി സൗമ്യമായി വിളിച്ചു "മമ്മാ.....!" സാക്ഷിയുടെ ശബ്ദം സാറയുടെ കാതിൽ അലയടിച്ചു കൊണ്ടേയിരുന്നു വിശ്വസിക്കാനാവുന്നില്ല.....

ഇത് സ്വപ്നമോ അതോ മിഥ്യയോ....? "മമ്മാ.... എന്താ മമ്മാ.... എന്നോട് ദേഷ്യമാണോ....വെറുപ്പാണോ എന്നോട്...?" സാക്ഷിയുടെ ചോദ്യം കേട്ട് സാറ ഉടനടി വെട്ടി തിരിഞ്ഞു സാക്ഷിയെ വാരി പുണർന്നു അവളുടെ മുഖത്ത് ഉമ്മകൾ സമ്മാനിച്ചുകൊണ്ട് അവളെ അടക്കി പിടിച്ചു "വെറുക്കാനോ ... ന്റെ കുഞ്ഞിനോട് വെറുപ്പ് തോന്നണമെങ്കിൽ സാറയെ കുഴിയിലോട്ട് എടുക്കണം..... " അവളെ മാറോടടക്കി പിടിച്ചു സാറ കണ്ണീരോടെ പറഞ്ഞു.... സാക്ഷിയുടെ കണ്ണുകളും നിറഞ്ഞിരുന്നു "എന്നെ ഒന്നുകൂടി മമ്മാന്ന് വിളിക്കോ....?" ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയായിരുന്നു സാറക്ക് അത് കണ്ട് സാക്ഷി സാറയുടെ കവിളിൽ അമർത്തി മുത്തി..... ജോർജും ബാക്കിയുള്ളവരും മാറി നിന്ന് അത് നോക്കിക്കണ്ടു "മമ്മാ.....!"സാക്ഷി പതിയെ വിളിച്ചതും സാറ അവളെ വരിഞ്ഞു മുറുക്കി പൊട്ടിക്കരഞ്ഞു "എന്തിനാടാ ഈ മമ്മയെ വേദനിപ്പിക്കുന്നെ..... ജീവനാണെന്ന് അറിയില്ലേ..... ഇനി ഈ മമ്മയെ വിട്ട് ന്റെ കുഞ്ഞു പോയാൽ എനിക്ക് ഭ്രാന്ത്‌ പിടിക്കും..... എന്നെ വിട്ട് പോവല്ലേ.... പ്ലീസ്‌...."സാറ അവൾക്ക് മുന്നിൽ കൂപ്പു കൈകളോട് നിന്നതും സാക്ഷി അവരെ നെഞ്ചോട് ചേർത്തു പിടിച്ചു "കരയല്ലേ മമ്മാ.... ഞാൻ എങ്ങും പോവില്ല..... പ്ലീസ് മമ്മാ കരയല്ലേ...."സാക്ഷി വിതുമ്പലോടെ സാറയുടെ കണ്ണ് തുടച്ചു കൊടുത്തു "ആദ്യം നിന്റെ കരച്ചിൽ നിർത്ത്....

എന്നാ മോങ്ങലാടി ഇത്.... 🙄...?"സാഗർ അറബ് പറഞ്ഞപ്പോഴാണ് അവളും കരയുകയാണെന്ന് അവൾ ശ്രദ്ധിക്കുന്നത് "മോള് വാ.... സാറ നീ മോൾക്ക് ഫുഡ്‌ എടുക്ക്....!" കരയുന്ന സാക്ഷിയെ ചേർത്തു പിടിച്ചു ജോർജ് മുറിയിലേക്ക് നടന്നതും സാറ ഉത്സാഹത്തോടെ അവൾക്ക് ഫുഡ്‌ എടുക്കാൻ ഓടി സാക്ഷിയെ ബെഡിൽ ഇരുത്തി ജോർജും ബാക്കിയുള്ളവരും അവൾക്കടുത്തായി ഇരുന്നു സാറ ഫുഡ്‌ കൊണ്ട് വന്നിരുന്നതും ജോർജ് അത് വാങ്ങി ഒരു ഉരുളയാക്കി അവൾക്ക് നേരെ നീട്ടി "കഴിക്ക് മോളെ...." ജോർജ് അത് പറഞ്ഞതും അവൾ നിറകണ്ണുകളോടെ അത് കഴിച്ചു അടുത്തത് സാറയുടെ വക ആയിരുന്നു.... അതും അവൾ സന്തോഷത്തോടെ അത് വായിലാക്കി സാറക്കും ജോർജിനും ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു "ഇങ് വാ.... " പുഞ്ചിരിയോടെ അവരെ നോക്കിയിരിക്കുന്ന അന്നയെ നോക്കി സാറ കൈ മാടി വിളിച്ചതും അവൾ അവരുടെ അടുത്തേക്ക് ഓടി വന്നു ജോർജ് അവൾക്ക് ഒരു ഉരുള നീട്ടിയതും അവൾ അത് വായിലാക്കി അലക്സ് നിറഞ്ഞ മനസ്സോടെ അതൊക്കെ നോക്കി നിന്നു സാഗറിന് അത് കണ്ടപ്പോൾ ചെറുപ്പത്തിൽ ജെസി അവനു വാരിക്കൊടുക്കുന്നത് ഓർമ വന്നു "നീ എങ്ങോട്ടാ....?"

പോകാൻ നിന്ന സാഗറിന്റെ കൈയിൽ പിടിച്ചു നിർത്തി ജീവ ചോദിച്ചു "എനിക്ക് ഈ ഇമോഷണൽ സീൻ ഒക്കെ കണ്ടാൽ പെട്ടെന്ന് കരച്ചിൽ വരും.... അതാ....!" അവൻ ചുണ്ട് കടിച് പിടിച്ചു ചിരിച്ചതും ജീവ അവനെ ഒന്ന് ഇരുത്തി നോക്കി "കരച്ചിലോ.... നിനക്കോ.....?" അവനെ അടിമുടി നോക്കി ജീവ അവനോട് ചോദിച്ചതും സാഗർ തല കുലുക്കി "ഉവ്വുവ്വ....!" ജീവ തലയാട്ടി ചിരിച്ചു സാഗർ പുറത്തേക്കും പോയി അവൻ ഹാളിൽ പോയി ഇരുന്ന് ഫോണിൽ കുമ്പിട്ടിരിക്കുമ്പോഴാണ് ശിഖ ക്ലാസ്സ്‌ കഴിഞ്ഞ് വന്നത് "നീ എന്താ ഇന്ന് നേരത്തെ ...?" സാഗർ ഫോണിൽ നിന്ന് തലയുയർത്താതെ ചോദിച്ചതും "ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഇല്ലാരുന്നു ചേട്ടായി.....!" അവൾ പുഞ്ചിരിയോടെ മറുപടി കൊടുത്തു "നീ ഒന്ന് നിന്നേ....!" എന്തോ ഓർത്തു സാഗർ അവിടെ നിന്ന് എണീറ്റതും ശിഖ സംശയത്തോടെ അവനെ നോക്കി "നിനക്ക്.... ഒരു സായിയെ അറിയോ..... സായ് കിരൺ.....?"  .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story