സാഗരം സാക്ഷി...❤️: ഭാഗം 32

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീ ഒന്ന് നിന്നേ....!" എന്തോ ഓർത്തു സാഗർ അവിടെ നിന്ന് എണീറ്റതും ശിഖ സംശയത്തോടെ അവനെ നോക്കി "നിനക്ക്.... ഒരു സായിയെ അറിയോ..... സായ് കിരൺ.....?" അവന്റെ ചോദ്യം കേട്ട് അവൾ ഞെട്ടി "അവനെ.... അവനെ ചേട്ടായിക്ക് എങ്ങനെ അറിയാം....?" അവളുടെ കണ്ണുകളിൽ അമ്പരപ്പായിരുന്നു "അത് ഞാൻ പറയാം...." ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കിയപ്പോൾ അവർക്കരികിലേക്ക് നടന്നടുക്കുന്ന ജീവയെയാണ് കണ്ടത് ജീവ ഉണ്ടായതൊക്കെ അവളോട് പറഞ്ഞതും അവളൊരു നെടുവീർപ്പോടെ സെറ്റിയിലേക്ക് ഇരുന്നു "എന്താ ശിഖാ.... എന്തെങ്കിലും പ്രശ്നമുണ്ടോ....?" ജീവയുടെ ചോദ്യത്തിന് അതേയെന്ന മട്ടിൽ അവൾ തല കുലുക്കി "എന്താ പ്രശ്നം.... സാക്ഷി ഇത്രത്തോളം പേടിക്കണമെങ്കിൽ അവൻ നിസ്സാരക്കാരനാവില്ല.... എന്താ ശിഖാ പ്രശ്നം....?" ജീവ സമാധാനത്തിൽ ഓരോന്ന് ചോദിച്ചു "പറയാം.....! ഞാൻ പ്രൈവറ്റ് സ്കൂളിലെ ശാന്തമായ അന്തരീക്ഷത്തിൽ പഠിച്ചു വളർന്നപ്പോൾ എന്റെ ചേച്ചിയെ അച്ഛൻ സർക്കാർ സ്കൂളിൽ കൊണ്ട് പോയി തള്ളി ഒരിക്കൽ മാത്രമേ ഞാൻ ആ സ്കൂളിൽ പോയിട്ടുള്ളൂ.... അന്നാണ് ഞാൻ അയാളെ കാണുന്നത്.....

സായ്.... സായ് കിരൺ....!" ശിഖ പറഞ്ഞു തുടങ്ങിയതും പഴേ കാര്യങ്ങളൊക്കെ അവളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു "അന്ന് ചേച്ചി 12thil ആയിരുന്നു....താൽക്കാലികമായി വന്ന ഹയർ സെക്കന്ററി ക്ലാസുകാരുടെ ഇംഗ്ലീഷ് സർ.... അതായിരുന്നു സായ് ഒരു അധ്യാപകന്റെ യാതൊരു ഗുണവും അയാളിൽ ഇല്ലായിരുന്നു.... പഠിപ്പിക്കുന്ന പെൺകുട്ടികളെ പോലും മറ്റൊരു കണ്ണിൽ കൂടിയാണ് അയാൾ നോക്കിയിരുന്നത് അവസരം കിട്ടുമ്പോൾ പലരോടും മോശമായി പെരുമാറിയിട്ടുമുണ്ട്.... ഒടുവിൽ ചേച്ചിക്ക് നേരെയും അയാളുടെ കൈ പൊങ്ങി.... ആളൊഴിഞ്ഞ ക്ലാസ് റൂമിൽ വെച്ച് ചേച്ചിയെ അയാൾ ബലമായി.......!" ശിഖ ഒന്ന് നിർത്തി.... ഒക്കെ കേട്ടിരിക്കുന്ന സാഗറിനെ ജീവ തല ചെരിച്ചു നോക്കി അവന്റെ മുഖഭാവം മാറുന്നത് അവൻ ശ്രദ്ധിച്ചു.... മൂക്കും ചെവിയും ചുവന്നിരുന്നു.... ജീവ പതിയെ അവന്റെ കൈയിൽ മുറുകെ പിടിച്ചു സാഗർ കണ്ണുകൾ അടച്ചു നിശ്വസിച്ചു

"ചേച്ചി അയാളുടെ കരണം പുകച്ചാണ് അന്ന് പ്രതികരിച്ചത് അയാൾക്കെതിരെ കംപ്ലയിന്റ് കൂടി കൊടുത്തപ്പോൾ അയാളുടെ ഭാവം മാറി ചേച്ചിയെ അയാൾ പ്രണയിക്കുന്നുണ്ടെന്നും അതിന് അനുകൂലമായ പ്രതികരണം ചേച്ചിയിൽ നിന്നുണ്ടായത് കൊണ്ടുമാണ് ആ തെറ്റ് പറ്റിയതെന്ന് അയാൾ വാദിച്ചു അന്നേ ചേച്ചിക്ക് വാശിയും ദേഷ്യവും ഒക്കെ കൂടുതലാ.... പക്ഷേ അച്ഛന്റെ മുന്നിൽ മനഃപൂർവ്വം ഒതുങ്ങി നിൽക്കും അച്ഛനും അച്ഛമ്മയും കൂടി അത് നന്നായി മുതലാക്കുകയും ചെയ്യും...."ശിഖ വിളറിയ ചിരിയോടെ പറഞ്ഞു നിർത്തിയതും ജീവയും സാഗറും കേൾവിക്കാരായി ശ്രദ്ധിച്ചിരുന്നു "ആ പ്രശ്നം പിന്നീട് വഷളായി.... ദേഷ്യം മൂത്ത് ചേച്ചി അയാൾക്കെതിരെ പോലീസിൽ കംപ്ലയിന്റ് ചെയ്തു ചേച്ചിക്ക് വേണ്ടി മാത്രമല്ല.... പ്രതികരണശേഷി ഇല്ലാതെ ഒതുങ്ങി കൂടുന്ന ഒരു പറ്റം പെൺകുട്ടികൾക്ക് കൂടി വേണ്ടി....! സഞ്ജുവിന്റെ ഇടപെടൽ കേസ് സ്ട്രോങ്ങ്‌ ആക്കി....

സായ്‌യുടെ ജോലി നഷ്ടപ്പെട്ടു .... പീഡനശ്രമം ആയത് കൊണ്ട് സാക്ഷികൾ ഉള്ളത് കൊണ്ടും അയാൾ ജയിലിലായി അന്ന് അച്ഛനും അച്ഛമ്മയും ചേച്ചിയെ ഒരുപാട് ചീത്ത പറഞ്ഞു.... ദ്രോഹിച്ചു.... കേട്ടാൽ അറക്കുന്ന വാക്കുകൾ ഉപയോഗിച്ചു ഒരുപാട് അപമാനിച്ചു ചേച്ചിക്ക് വേണ്ടി വാദിക്കാൻ ചേച്ചി തുനിഞ്ഞില്ല..... ഒക്കെ കേട്ട് മിണ്ടാതെ നിന്നു ചേച്ചിയുടെ ക്ലാസ്സ്‌ മേറ്റ്‌ സ്വപ്നയുടെ ചേട്ടനാണ് സായിയെന്ന് ചേച്ചി ഒരിക്കൽ പറഞ്ഞിരുന്നു സ്വപനക്ക് ചേച്ചീടെ ഫ്രണ്ട് അർജുനെ ഇഷ്ടായിരുന്നു.... പക്ഷേ അർജുൻ ചേട്ടൻ ആളൊരു പാവാ.... സ്വപ്നയെ അധികം അടിപ്പിക്കാറില്ല ഏത് നേരവും ചേച്ചിക്കൊപ്പം നടക്കുന്ന അർജുനേട്ടൻ സ്വപ്നയുടെ മനസ്സിൽ ചേച്ചിയോട് ദേഷ്യം ഉളവാക്കി ചേച്ചി കാരണമാണ് അർജുനേട്ടൻ അവളെ അവഗണിക്കുന്നതെന്ന് അവൾ തെറ്റിദ്ധരിച്ചു അങ്ങനെ ഫൈനൽ എക്സാം കഴിഞ്ഞ് പോകുന്ന വഴിക്ക് വെച്ച് ചേച്ചിയോട് സ്വപ്ന ആ പേരും പറഞ്ഞു വഴക്ക് ഉണ്ടാക്കി

അതൊന്നും വക വെക്കാതെ പോകാൻ നിന്ന ചേച്ചിയുടെ കൈയിൽ പിടിച്ചു വലിച്ച സ്വപ്നയെ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചേച്ചി തള്ളി മാറ്റി മുന്നോട്ട് നടന്നു അവളുടെ നിലവിളി കേട്ടപ്പോഴാണ് ചേച്ചി അറിയുന്നത് ചേച്ചി അവളെ തള്ളിയിട്ടത് പാഞ്ഞു വരുന്ന ഒരു കാറിന് മുന്നിലായിരുന്നെന്ന് ചേച്ചി അത് കണ്ട് വല്ലാതെ പേടിച്ചിരുന്നു.... സ്വപ്നയെ താങ്ങി എടുത്ത് മടിയിൽ കിടത്തി ഒരുപാട് കഷ്ടപ്പെട്ട് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും സ്വപ്ന കോമ സ്റ്റേജിലേക്ക് പോയിരുന്നു അതോടെ ചേച്ചി ആകെ തളർന്നു.... ഒരു കുറ്റവാളിയാണെന്ന് സ്വയം വിശ്വസിച്ചു അതോടെ അച്ഛമ്മ ചേച്ചിയെ വീട്ടു തടങ്കലിലാക്കി സ്വപ്നയെ ഓർത്തു ചേച്ചി നീറി നീറി കഴിയുമ്പോഴാണ് സായിയുടെ തിരിച്ചു വരവ് പെങ്ങളുടെ ജീവിതം നശിപ്പിച്ചവളുടെ ജീവിതം ഇല്ലാതാക്കാൻ തന്നേ ആയിരുന്നു അവന്റെ മടങ്ങി വരവ് നേരെ വന്നത് ഞങ്ങടെ വീട്ടിലേക്കാണ്....

ചേച്ചിയെ പിടിച്ചു വലിച്ചു കാറിലിട്ട് കൊണ്ട് പോകുമ്പോൾ അച്ഛനോ അച്ഛമ്മയോ അയാളെ എതിർത്തില്ല.... അവർ ആ കാഴ്ച കണ്ട് രസിക്കുകയായിരുന്നു അയാൾ ചേച്ചിയെ ദിവസങ്ങളോളം ഒരു ഇരുട്ട് മുറിയിൽ അടച്ചിട്ടു വീര്യം കൂടിയ ലഹരി ചേച്ചിയിൽ ഇൻജെക്റ്റ് ചെയ്ത് ശരീരം നുറുങ്ങുന്ന വേദന സമ്മാനിച്ചു പട്ടിണിക്കിട്ടു.... ദ്രോഹിച്ചു....ഒരുപാടൊരുപാട് പക്ഷേ മാനം രക്ഷിക്കാൻ ആവുന്ന പോലെ ഒക്കെ ചേച്ചി ചെറുത്തു നിന്നു ഒടുവിൽ അയാളുടെ കരങ്ങൾക്കിടയിൽ ഞെരിഞ്ഞമരുമെന്ന് തിരിച്ചറിഞ്ഞതും കൈയിൽ കിട്ടിയ വെയിസ് എടുത്ത് അയാളുടെ തലക്കടിച്ചു അന്ന് ചേച്ചി അവിടെ നിന്നും എങ്ങനെ രക്ഷപ്പെട്ടെന്ന് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും അത്ഭുതമാണ്.... ചേച്ചിക്ക് പകരം അവിടെ മാറ്റാരെങ്കിലും ആയിരുന്നെങ്കിൽ അവിടെ തീരുമായിരുന്നു എല്ലാം...! പിന്നീട് എന്തോ കേസിൽ പെട്ട് അയാൾ വീണ്ടും അകത്തായ വാർത്തയാണ് ഞാൻ കേൾക്കുന്നത്..... അതിന് പിന്നിൽ സഞ്ജു ആയിരുന്നു സഞ്ജുവിന് ചേച്ചിയെ വല്യ ഇഷ്ടമായിരുന്നു..... പക്ഷേ.....!"ശിഖ ഒന്ന് നിർത്തി.... സാഗർ കലി അടക്കി ഇരുന്നു "ആ സംഭവത്തിന്‌ ശേഷം അയാളെ കുറിച്ച് ഓർക്കുന്നത് തന്നേ ചേച്ചിക്ക് ഭയമാണ്....!".....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story