സാഗരം സാക്ഷി...❤️: ഭാഗം 33

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"സഞ്ജുവിന് ചേച്ചിയെ വല്യ ഇഷ്ടമായിരുന്നു..... പക്ഷേ.....!"ശിഖ ഒന്ന് നിർത്തി.... സാഗർ കലി അടക്കി ഇരുന്നു "ആ സംഭവത്തിന്‌ ശേഷം അയാളെ കുറിച്ച് ഓർക്കുന്നത് തന്നേ ചേച്ചിക്ക് ഭയമാണ്....!" ഒക്കെ കേട്ട് കഴിഞ്ഞതും സാഗർ കലിയോടെ ചാടി എണീറ്റു ശിഖ പറഞ്ഞ ഓരോന്നും അവന്റെ ഉള്ളിൽ തിളച്ചു മറിയുകയായിരുന്നു.... നിറ കണ്ണുകളോടെ പേടിച്ചു നിന്ന സാക്ഷിയുടെ മുഖം മനസ്സിലേക്ക് വന്നതും അവൻ കലിയോടെ പുറത്തേക്ക് പാഞ്ഞു "ശിഖാ....!" ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കലി അടക്കാനാവാതെ നിൽക്കുന്ന അലക്സിനെയും ജോർജിനെയുമാണ് അവൾ കണ്ടത് "ഇത്രയൊക്കെ നടന്നിട്ടും എന്താ ഞങ്ങളോട് നീ ഇതൊന്നും പറയാതിരുന്നേ....?"അലക്സിന്റെ ഉള്ളം നീറി പുകയുകയായിരുന്നു അവന്റെ മനസ്സ് നിറയെ സാക്ഷി അനുഭവിച്ച വേദന മാത്രമായിരുന്നു അവളുടെ കണ്ണൊന്നു നിറഞ്ഞാൽ പോലും അവനത് സഹിക്കാൻ കഴിയുമായിരുന്നില്ല

അത്രയേറെ സ്നേഹിക്കുന്ന തന്റെ പൊന്ന് പെങ്ങൾ അനുഭവിക്കേണ്ടി വന്നതൊക്കെ ഓർത്തു അവന്റെ ചങ്ക് പിടഞ്ഞു ജോർജിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു അയാളുടെ നെഞ്ചിൽ കത്തി കുത്തി ഇറക്കിയത് പോലെ തോന്നി അയാൾക്ക്.... ഹൃദയത്തിൽ നിന്ന് ചോര കിനിയുന്നത് പോലെ അയാൾക്ക് തോന്നി ഒരുനിമിഷം ആശയുടെ മുഖം അയാളുടെ മനസ്സിലേക്ക് വന്നു.... ആ സ്ത്രീയോട് അങ്ങേയറ്റം വെറുപ്പ് തോന്നി അയാൾക്ക് തന്റെ കുഞ്ഞിന്റെ സന്തോഷം നിറഞ്ഞ ബാല്യവും മാത്രമല്ല അവളുടെ സന്തോഷവും സമാധാനവും ഒക്കെ ആ സ്ത്രീ തകർത്തതോർത്ത്‌ അയാൾക്ക് വല്ലാതെ ദേഷ്യം തോന്നി ഇന്ന് സാക്ഷിയുടെ ജീവൻ പോലും അപകടത്തിലാണെന്നുള്ള തിരിച്ചറിവ് അയാളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടേയിരുന്നു "പപ്പാ....!" മുറിയിൽ നിന്നുള്ള സാക്ഷിയുടെ വിളി കേട്ട് അയാൾ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അങ്ങോട്ട് നടന്നു "റോയ്..... എന്റെ കുഞ്ഞിനെ ഒരുത്തനും തൊടാനുള്ള ധൈര്യം ഇനി ഉണ്ടാവരുത്.... ഒരിക്കലും.....!"

തിരിഞ്ഞു നോക്കാതെയുള്ള ജോർജിന്റെ ഉറച്ചശബ്ദം കേട്ട് അലക്സ് പലതും കണക്ക് കൂട്ടി ഒരിക്കൽ കൂടി സാക്ഷിയെ നോക്കി അവൻ പുറത്തേക്ക് ഇറങ്ങി.... ഒപ്പം ജീവയും.....! ••••••••••••••••••••••••••••••° "ആാാഹ്.....!" വലിയൊരു അലർച്ചയോടെ സായ് തെറിച്ചു പോയി ഭിത്തിയിൽ ഇടിച്ചു താഴെ വീണു അവന്റെ നെറ്റി പൊട്ടി ഒഴുകി ഇറങ്ങിയ ചോര കൺപീലികളിലൂടെ ഇറ്റിറ്റു വീണു "ആരാടാ നീ....?" സായ് വേദന താങ്ങാനാവാതെ തലയിൽ പിടിച്ചു അലറി ആ ഇരുട്ട് നിറഞ്ഞ ക്ലാസ്സ്‌ റൂമിലേക്ക് ഒരു രൂപം കടന്നു വന്നു ഡോർ തുറന്നു വന്ന വെളിച്ചത്തിൽ കണ്ട ആ മുഖം സായ് സംശയത്തോടെ നോക്കി "നീ....? " മുന്നിൽ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന സാഗറിന് നേരെ വിരൽ ചൂണ്ടി സായ് ചോദിച്ചതും സാഗർ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി "ആരാടാ നീ....?" നിലത്തു വീണു കിടന്ന് നെഞ്ചിൽ കൈ വെച്ചു വേദന കടിച്ചമർത്തി സായ് അലറി "സാഗർർർർ.....!!!" സാഗർ നീട്ടി അലറിയതും ആ അലർച്ചയിൽ എണീറ്റ് വന്ന സായ് പിന്നിലേക്ക് വേച്ചു പോയി സാഗറിന് അവന്റെ മുഖം കാണുമ്പോൾ പേടിച്ചു വിരണ്ട് നിന്ന സാക്ഷിയെ ഓർമ വന്നു....

അവൾ അനുഭവിച്ച യാദനകൾ ഓർമ വന്നു.... അവന് നിയന്ത്രിക്കാനായില്ല ആ ക്ലാസ്സിൽ കിടന്ന ഒരു ഡെസ്ക് പൊക്കി എടുത്ത് സായിയുടെ തലക്കടിച്ചതും സായ് ഒരു അലർച്ചയോടെ താഴേക്ക് മറിഞ്ഞു ക്ലാസ് കഴിഞ്ഞ് കുട്ടികളൊക്കെ പോയെങ്കിലും കുറച്ചു അധ്യാപകരും നോൺ ടീച്ചിങ് സ്റ്റാഫ്സും അവിടെ ഉണ്ടായിരുന്നു സായിയുടെ അലർച്ച കേട്ട് അവരൊക്കെ ഓടിക്കൂടി അവനെ പിടിച്ചു മാറ്റാൻ ചെന്ന സെക്യൂയിരിറ്റീസിനെ സാഗർ ഒരു നോട്ടത്താൽ തളച്ചു ആർക്കും അവനെ തടയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല സാഗർ വയലന്റ് ആകുന്നത് അപൂർവമാണ്.... വയലന്റ് ആയാൽ.... He will be the most complicated man in the world.....! അത് അവിടെ ഉള്ള എല്ലാവർക്കും അറിയുന്നത് കൊണ്ട് തന്നെയാണ് അവനെ തടയാൻ ആരും ധൈര്യപ്പെടാതിരുന്നത് സാഗറിന്റെ ശ്രദ്ധ മാറിയതും സായ് ഒരു വിധത്തിൽ എണീറ്റ് സാഗറിന്റെ തല പിടിച്ചു വിൻഡോയിൽ ബലമായി ഇടിപ്പിച്ചു വിൻഡോയുടെ ചില്ലുകൾ അവന്റെ നെറ്റിയിൽ ആഴത്തിൽ കുത്തിയിറങ്ങി.... നെറ്റിയിൽ നിന്ന് കിനിയുന്ന ചോര അവൻ കൈ കൊണ്ട് തുടച്ചു മാറ്റി നല്ല വേദന തോന്നി അവന്.... ഒപ്പം ദേഷ്യവും.....

ഉടനടി തിരിഞ്ഞു ബാക്കി വിൻഡോകളിൽ ഒക്കെ അവൻ സായിയുടെ തല കൊണ്ടിടിപ്പിച്ചു കലി തീരുവോളം തല്ലി....സായ് തല്ല് കൊണ്ട് അവശനായിരുന്നു.... എവിടെ നിന്നൊക്കെയാണ് ബ്ലഡ്‌ വരുന്നതെന്ന് മനസ്സിലാവുന്നില്ല.... ആകെ ചോരയിൽ മുങ്ങി കുളിച്ചിരുന്നു അവിടെ ഉണ്ടായിരുന്ന എല്ലാ ഡെസ്കും സായിയുടെ ശരീരത്തിൽ അവൻ പരീക്ഷിച്ചു നോക്കി "സാഗർ.....!"ഒരു ബെഞ്ച് എടുത്ത് നിലത്തു മുട്ട് കുത്തി ഇരുന്ന് അലറുന്ന സായിക്ക് നേരെ ഓങ്ങിയപ്പോഴാണ് പ്രിൻസിയുടെ വരവ് "What the hell is going on here....?" അയാൾ നിന്ന് കലി തുള്ളിയതും സാഗർ ഒന്ന് ദീർഘമായി നിശ്വസിച്ചു എന്നിട്ട് പ്രിൻസിക്ക് നേരെ നന്നായി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.... ടീ ഷർട്ടിന് മുകളിലൂടെ ഇട്ടിരുന്ന ഷർട്ട് അവൻ ഊരിയെടുത്തു തലയിൽ കെട്ടി വെച്ചു.... മുറിവ് മറക്കാനെന്ന പോലെ....! "Actually Mr. Pushpu....." "Shut up...." സാഗർ പറഞ്ഞു തുടങ്ങിയതും ആ വിളി ഇഷ്ടപ്പെടാതെ അയാൾ അവന് നേരെ അലറി സാഗർ അത് മൈൻഡ് ചെയ്യാതെ കൈയിൽ എടുത്ത ബെഞ്ച് സായിക്ക് നേരെ ഓങ്ങി "സാഗർ.... നീ എന്താ ഈ ചെയ്യുന്നത്....?"

അയാൾ കടുപ്പിച്ചു ചോദിച്ചു സാഗർ സായിയെ ഒന്ന് നോക്കി "Just a second.... " പ്രിൻസിയെ നോക്കി പറഞ്ഞുകൊണ്ട് അവൻ ആ ബെഞ്ച് എടുത്ത് സായിയുടെ തലക്കടിച്ചു സായ് അതോടെ നിലം പതിച്ചു "Now... Tell me pushpuu.... What's ur problem....?" ഒന്നും സംഭവിക്കാത്ത ഭാവത്തിൽ സാഗർ കൈയും കെട്ടി നിൽക്കുന്നത് കണ്ടതും പ്രിൻസിക്ക് ദേഷ്യം വന്നു "Don't you know that.... ഇനി ഞാൻ തന്നെ വിശദീകരിക്കണോ....?"അയാൾ അവനെ നോക്കി ദേഷ്യപ്പെട്ടു ചോദിച്ചതും അവൻ ഒന്നുമറിയാത്തവനെ പോലെ നെറ്റി ചുളിച്ചു "Call his father.... Immediately...." അടുത്ത് നിന്ന സ്റ്റാഫിനോടായി പ്രിൻസി പറഞ്ഞതും സാഗർ ചുറ്റും ഒന്ന് കണ്ണോടിച്ചു "എന്തോരം ഡെസ്ക്കാ ഈ പൊട്ടി പൊളിഞ്ഞു കിടക്കുന്നെ.... ഇതാ പുഷ്പു.... പുറമേ കാണുന്ന ഭംഗി ഒന്നും ഉള്ളിൽ കാണില്ലന്നെ....അതുകൊണ്ടാ ഇങ്ങനെ പൊടിഞ്ഞു പോയത്....!" സാഗർ സായിയെ നോക്കി അർത്ഥം വെച്ചു പറഞ്ഞതും സായിയെ പൊക്കിയെടുക്കാനായി ആരൊക്കെയോ ഓടിയെത്തി അതേസമയം തന്നെയാണ് അലക്സും ജീവയും വന്നത് സായിയുടെ അവസ്ഥ കണ്ട് രണ്ട് പേരും പരസ്പരം നോക്കി ഗൂഢമായി ചിരിച്ചുകൊണ്ട് അകത്തേക്ക് വന്നു "ഇനി എനിക്ക് കൈ വെക്കേണ്ടി വന്നാൽ.... കൊണ്ട് പോകാൻ ബോഡി ഉണ്ടാവില്ല.... So stay away from her....!"

പോകാൻ നേരം അവൻ പാതി ബോധത്തിലുള്ള സായിയോടായി പറഞ്ഞു അലക്സ് കൈയും കെട്ടി അവനെ നോക്കി ചിരിക്കുന്നുണ്ട് "എന്നാലും ഞങ്ങൾക്ക് കൈ വെക്കാൻ ഒരു ഏരിയ പോലും ബാക്കി വെച്ചില്ലല്ലോടാ....!" ജീവ കളിയായി പറഞ്ഞതും ഒക്കെ കേട്ടും കണ്ടും പ്രിൻസിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു "How dare you.... ഇവിടുത്തെ സ്റ്റാഫിനെ തല്ലാൻ മാത്രം ധൈര്യം നിനക്ക് എവിടുന്ന് കിട്ടി....?" അയാൾ അവന് നേരെ ചീറി.... സാഗർ ചിരിച്ചു "ധൈര്യം..... ഹ്മ്മ്..... അത് എവിടെ നിന്നും കിട്ടിയതല്ല.... എന്റെ ബ്ലടിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാ... പിന്നെ തല്ലിക്കൊ തല്ലിക്കോ എന്ന് നിർബന്ധം പിടിച്ചാൽ ഞാൻ തല്ലും.... അതിനി സർ ആയാലും പ്രിൻസി ആയാലും..... " അവന്റെ മറുപടി കേട്ട് ജീവയും അലക്സും ചിരിച്ചു "അത്രക്കായോ നീ.... എന്നാൽ ശരി.... കോളേജിൽ അതിക്രമം കാണിച്ചതിന് നിനക്കെതിരെ ഞാൻ കംപ്ലയിന്റ് ചെയ്യാൻ പോകുവാ.... കുറച്ചു ദിവസം അകത്തു കിടക്കുമ്പോ തീർന്നോളും ഈ ചോരത്തിളപ്പൊക്കെ....."അയാൾ വീറോടെ പറഞ്ഞു ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്തു "Excuse me....!" ശ്രീധറിന്റെ ശബ്ദം കേട്ടതും സാഗറിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു "എന്താ problem....?" ശ്രീധർ സാഗറിനോടായി ചോദിച്ചു "Nothing Dad.... കുറച്ചു ഡെസ്ക് ഒടിഞ്ഞു.... കൂടെ ഒരുത്തന്റെ എല്ലും....!"

അവൻ കൂസലില്ലാതെ പറയുന്നത് കേട്ട് ശ്രീധർ ചിരിയടക്കി ഗൗരവം നടിച്ചു ഇതൊക്കെ കണ്ട് പ്രിൻസി ദേഷ്യത്തോടെ അവർക്ക് നേരെ വന്നു "പോലീസ് ഇപ്പൊ എത്തും.... ബാക്കി അവര് നോക്കിക്കോളും....!" അയാൾ അവനെ നോക്കി അമർഷത്തോടെ പറഞ്ഞു.... സാഗർ ചിരിച്ചു.... ശ്രീധർ പുഞ്ചിരിച്ചുകൊണ്ട് അലക്സിനെയും ജീവയേയും നോക്കി അവർ ഉണ്ടായതൊക്കെ പറഞ്ഞു കേൾപ്പിച്ചു "നന്നായെടാ....!" ശ്രീധർ സാഗറിന്റെ തോളിൽ കൈയിട്ടു ചേർത്തു പിടിച്ചു അപ്പോഴേക്കും പോലീസ് പട അവിടേക്ക് ഓടിയെത്തിയിരുന്നു "വാടാ ഇങ്ങോട്ട്....!" SI വന്ന് അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചതും സാഗർ അയാളുടെ കൈ തട്ടി എറിഞ്ഞു "ഡാ...!" SI ദേഷ്യത്തോടെ സാഗറിന് നേരെ കൈ ഓങ്ങിയതും ജീവയും അലക്സും ഒരു കവചം പോലെ സാഗറിന് മുന്നിൽ കയറി നിന്നു "എന്റെ മോനെ അറസ്റ്റ് ചെയ്യാനുള്ള യോഗ്യത ഒക്കെ തനിക്ക് ആയോടോ പ്രസാദേ....?" അപ്പോഴാണ് അയാൾ ശ്രീധറിനെ ശ്രദ്ധിച്ചത് "അയ്യോ സാർ.... സാർ എന്താ ഇവിടെ.... ഇത്... ഇത് സാറിന്റെ മകനായിരുന്നോ....?" അത് വരെ ഉണ്ടായിരുന്ന പോലീസ് ഏമാന്റെ ഗൗരവം മാറി മുഖത്ത് വിനയം നിറഞ്ഞു "അതേ.... മകൻ തന്നെയാ.... എന്ന് കരുതി കീഴ് വഴക്കങ്ങൾ തെറ്റിക്കണ്ട.... ആ വിലങ്ങു ഇങ്ങോട്ട് എടുക്ക്....!"

സാഗർ ഇടക്ക് കയറി പറഞ്ഞതും അയാൾ വിലങ്ങിടാൻ മടിച്ചു "ഹാ... ഇങ്ങോട്ട് ഇടെന്റെ സാറേ....!" സാഗർ ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചതും അയാൾ ആർക്കോ വേണ്ടി വിലങ്ങണിയിച്ചു "അപ്പൊ സെരി.... ഞാൻ പോലീസ് സ്റ്റേഷൻ ഒക്കെ ഒന്ന് കണ്ടിട്ട് അങ്ങ് എത്തിയേക്കാം.... ഡാ ജീവാ... നീ ഇവനൊപ്പം പൊയ്ക്കോ....!" അവൻ റ്റാറ്റയും കൊടുത്ത് പോലീസുകാർക്കൊപ്പം പോകുന്നത് കണ്ട് ശ്രീധർ തലക്ക് കൈയും കൊടുത്ത് ചിരിച്ചു "ഇവൻ പോലീസ് സ്റ്റേഷനിലോട്ട് തന്നെയല്ലേ പോകുന്നെ...🙄?" ജീവ അവന്റെ പോക്കും നോക്കി ആരോടെന്നില്ലാതെ പറഞ്ഞു "നിങ്ങൾ വിട്ടോ.... ഞാൻ പോയി ഇറക്കിക്കോളാം ആ കുരുത്തംകെട്ടതിനെ..." ശ്രീധർ സാഗർ പോകുന്നതും നോക്കി ചിരിച്ചു "ആഹ് നല്ല ബെസ്റ്റ് തന്ത....!"പോലീസ് ജീപ്പിൽ കയറിപ്പോകുന്ന മോനെ നോക്കി ചിരിക്കുന്ന ശ്രീധറിനെ കണ്ട് ജീവ തലക്ക് കൈയും കൊടുത്തിരുന്നു ശ്രീധർ വരണ്ടെന്ന് പറഞ്ഞെങ്കിലും സ്റ്റേഷനിലേക്ക് ജീവയും അലക്സും പോയി അന്ന് തന്നെ അവനെ റിലീസ് ചെയ്തെങ്കിലും അവന് പോകാൻ വയ്യത്രേ...! അവന് അവിടുത്തെ ആമ്പിയൻസ് ബോധിച്ചൂന്ന്....

അവസാനം SI അടക്കം അവന്റെ കാല് പിടിച്ചിട്ടാണ് അവനെ അവിടുന്ന് ഒന്ന് ഇറക്കി വിട്ടത് "ഞാൻ പോവാ.... തെണ്ടി നടക്കാതെ മര്യാദക്ക് വീട്ടിൽ പോകാൻ നോക്ക്....!"മൂന്ന് പേരെയും നോക്കി കപടദേഷ്യം നടിച്ചുകൊണ്ട് ശ്രീധർ കാറിൽ കയറി പോയി പിന്നെ അലക്സിന്റെ ബൈക്കിൽ കയറി മൂന്ന് പേരും തൃപ്പിൾ ആയിട്ട് കുരിശിങ്കലിലോട്ട് വിട്ടു സിറ്റ് ഔട്ടിൽ തന്നെ സാക്ഷിയെ ചേർത്തു പിടിച്ചു സാറ ഇരിപ്പുണ്ട്.... അടുത്ത് തന്നെ ജോർജും ശിഖയും അന്നയും ഉണ്ടായിരുന്നു ബൈക്കിൽ നിന്ന് ഇറങ്ങിയതും സാഗറിന് എന്തോ വല്ലായ്മ തോന്നി തലക്ക് അത്രയും നേരം ഇല്ലാത്തിരുന്ന ഒരു വേദന.... തലക്ക് കൈ വെച്ചു നിൽക്കുന്നവനെ കണ്ട് ജീവയുടെ മുഖം ചുളിഞ്ഞു വേദന കാര്യമാക്കാതെ അവൻ സിറ്റ് ഔട്ടിലേക്ക് കയറിയതും അവൻ സാക്ഷിയുടെ മേലേക്ക് ബോധം മറഞ്ഞു വീണിരുന്നു തലയിൽ കെട്ടി വെച്ച ഷർട്ടിൽ ചോരപ്പാട് കണ്ടതും ജീവ ആധിയോടെ അത് അഴിച്ചു മാറ്റി ആഴത്തിലുള്ള മുറിവ് കണ്ട് എല്ലാവരും ഒരുപോലെ ഞെട്ടി "ഡാ.... റോയ്.... എന്താടാ.... എന്താ ഉണ്ടായത്....?" സാഗറിന്റെ അടുത്തേക്ക് ഓടി വന്ന് ജോർജ് അലക്സിനോട് ശബ്ദമുയർത്തി അലക്സ് ഉണ്ടായതൊക്കെ തുറന്ന് പറഞ്ഞതും സാക്ഷി ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി അവൾക്ക് വേണ്ടി ഇത്രയൊക്കെ അവൻ ചെയ്‌തെന്നറിഞ്ഞപ്പോൾ അവൾക്ക് അമ്പരപ്പായിരുന്നു.... ഒപ്പം അവനെ ഓർത്തുള്ള ആധിയും അവന്റെ നെറ്റിയിൽ നിന്ന് കിനിയുന്ന രക്തത്തുള്ളികളിൽ അവളുടെ കരങ്ങൾ മൃദുവായി പതിഞ്ഞു അവളുടെ കരങ്ങൾ വിറച്ചു.... ചുണ്ടുകൾ വിതുമ്പി "സാ.... സാഗർ ....!"....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story