സാഗരം സാക്ഷി...❤️: ഭാഗം 37

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കോളേജിൽ പോകാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് അമ്മു ആ ഞെട്ടിപ്പിക്കുന്ന കാഴ്ച കാണുന്നത് ജീവയുടെ ബൈക്കിന് പിന്നിൽ അവന്റെ തോളിൽ കൈ വെച്ച് ചേർന്നിരിക്കുന്ന ഒരു പെൺകുട്ടി ആ കാഴ്ച അവളുടെ ഉള്ളിൽ തീക്കനൽ കോരിയിട്ടു പരസ്പരം കളി പറഞ്ഞു ചിരിച്ചുല്ലസിച്ചു പോകുന്ന ശിഖയെ കാണവേ അവളുടെ രക്തം തിളച്ചു മറിഞ്ഞു തന്നെ ആട്ടിയകറ്റുന്ന ജീവ ഏതോ ഒരുത്തിക്കൊപ്പം ചിരിച്ചുല്ലസിച്ചു പോകുന്ന കാഴ്ച അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ജീവയുടെ തോളിൽ അമർന്നിരിക്കുന്ന ആ കൈകളെ പകയോടെയാണവൾ നോക്കി കണ്ടത് അവളുടെ ഉള്ളിൽ പൈശാചികമായ പല ചിന്തകളും കടന്ന് കൂടി.... അവളെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോയ ജീവ അവളെ ചൊടിപ്പിച്ചു അമ്മുവിനെ കടന്ന് പോയതും ജീവ മിററിലൂടെ ശിഖയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു "അതാണോ അമൃത....?" അമ്മുവിന്റെ നോട്ടവും ജീവയുടെ ഭാവവും ഒക്കെ കണ്ട് ശിഖ സംശയത്തോടെ ചോദിച്ചതും അവൻ ഒന്ന് മൂളി "ഹ്മ്മ്.... അപ്പൊ വെറുതെ അല്ല പെട്ടെന്ന് പിടിച്ചിരിക്കാൻ പറഞ്ഞത്....

"അവന്റെ തോളിൽ പതിയെ അടിച്ചുകൊണ്ട് അവൾ ചുണ്ട് കൂർപ്പിച്ചതും ജീവ ചിരിച്ചു "എന്റീശ്വരാ..... ഇനി നമ്മൾ തമ്മിൽ എന്തേലും ഉണ്ടെന്നാങ്ങാനും ആ സൈക്കോ കരുതിക്കാണോ....?" അവൾ തലയിൽ കൈ വെച്ച് പറഞ്ഞതും ജീവ ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചു "ആഹ്.... കരുതിയാൽ ഇപ്പൊ എന്താ....?" അവന്റെ മുഖത്ത് കുസൃതി നിറയുന്നത് മിററിലൂടെ കണ്ട് അവൾ പുഞ്ചിരിച്ചു "നമ്മൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ലല്ലോ....?" അവൾ പുഞ്ചിരിയോടെ ചോദിച്ചതും ജീവ മിററിലൂടെ അവളെ നോക്കി "ഇനി ഉണ്ടായിക്കൂടാ എന്നില്ലല്ലോ....!" അവൻ നിഷ്കളങ്കമായി പുഞ്ചിരിച്ചു.... ശിഖ മിററിൽ നിന്ന് നോട്ടം മാറ്റി അവൾക്ക് ആകെ വെപ്രാളം ആയി.... പിന്നെ അവൾ മിററിലോട്ട് നോക്കാനെ പോയില്ല അത് കണ്ട് ജീവ തലയാട്ടി ചിരിച്ചുകൊണ്ട് സ്കൂൾ ലക്ഷ്യമാക്കി പോയി "ഡീ....!" സ്കൂൾ എത്തിയിട്ടും എന്തോ ചിന്തിച്ചു ബൈക്കിൽ തന്നെ ഇരിക്കുന്ന അവളുടെ തലക്ക് കൊട്ടി അവൻ വിളിച്ചതും അവൾ ഞെട്ടിപിടഞ്ഞു ചാടിയിറങ്ങി എന്തൊക്കെയോ കാര്യമായി ചിന്തിച്ചു അവൾ മുന്നോട്ട് നടന്നതും ജീവ അവളുടെ കൈയിൽ പിടിച്ചതും അവൾ ഞെട്ടലോടെ അവനെ നോക്കി "ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു തല പുകക്കേണ്ട സമയം അല്ല ഇത്....

പ്ലസ് വൺ ആയതല്ലേ ഉള്ളു..... മര്യാദക്ക് പഠിക്കാൻ നോക്ക്....!" ജീവ അവളുടെ കവിളിൽ തട്ടി പറഞ്ഞതും അവൾ അവനെ നോക്കി ആർക്കോ വേണ്ടി എന്ന പോലെ ഇളിച്ചു കാണിച്ചു "അയ്യ.... എന്താ ഇളി.... ഇളിച്ചു മയക്കാതെ ക്ലാസ്സിൽ പോടീ...." അവൻ കണ്ണുരുട്ടിയതും അവൾ ബാഗും പൊക്കി തിരിഞ്ഞു നോക്കാതെ ക്ലാസ്സിലേക്ക് ഓടി അവളുടെ ഓട്ടം കണ്ട് അവൻ പൊട്ടി ചിരിച്ചു പോയി എന്നാൽ അവന്റെ തൊട്ട് പിന്നാലെ അമ്മു ഉണ്ടെന്ന കാര്യം അവൻ അറിഞ്ഞിരുന്നില്ല.... പിറകിലെ ഓട്ടോയിൽ ഇരുന്ന് അവരെ ഉറ്റുനോക്കുന്ന അമ്മുവിന്റെ കണ്ണുകളിൽ അമ്മുവിനോടുള്ള പക മാത്രമായിരുന്നു •••••••••••••••••••••••••••••••° "ആ.... എന്നാൽ നീ വിട്ടോ.....!" കോളേജിനു മുന്നിൽ അന്നയെ ഡ്രോപ്പ് ചെയ്ത് അലക്സ് പറഞ്ഞതും അവൾ പോകാൻ മടിച്ചു അവനെ നോക്കി ചുണ്ട് ചുള്ക്കി "റോയിച്ചാ .... ഞാൻ നാളെ മൂതൽ പൊയ്ക്കോളാം..... എനിക്കിന്ന് വയ്യ...." അവൾ അവന്റെ കൈയിൽ ചൊറിഞ്ഞു ചിണുങ്ങിയതും അലക്സ് അവളെ കൈയും കെട്ടി അവളെ നോക്കി "വാക്കൂല മോളെ.... നിന്നേം കൂട്ടി തിരിച്ചു ചെന്നാൽ മമ്മ എന്റെ ചെവിക്കാ പിടിക്കുന്നെ....

അതോണ്ട് എന്റെ പൊന്ന് മോള് പോയി പഠിക്കാൻ നോക്ക്.... ശരി എന്നാ....!" അലക്സ് അത്രയും പറഞ്ഞു ബൈക്ക് മുന്നോട്ട് എടുത്തതും അവന്റെ ബൈക്കിന് മുന്നിൽ ആരോ വട്ടം ചാടി "എവിടെ നോക്കിയാടി നടക്കുന്നെ....? നിന്റെ മുഖത്ത് എന്താ കണ്ണ് ഇല്ലേ....?" മുന്നിൽ കാതും പൊത്തി കണ്ണും പൂട്ടി നിൽക്കുന്ന മെറിനോട് അലക്സ് ഒച്ചയെടുത്തതും അന്ന വായും പൊളിച്ചു അവളെ നോക്കി "അത് ശരി.... എന്നെ ഇടിക്കാൻ വന്നിട്ട് എന്നോട് ചൂടാവുന്നോ....?" മെറിൻ പതിയെ കണ്ണ് തുറന്ന് അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു "കണ്ണും കാതും ഇല്ലാതെ നീയല്ലേ എന്റെ ബൈക്കിന്റെ മുന്നിൽ വട്ടം ചാടിയത്.... ഞാൻ ബ്രേക്ക്‌ ഇട്ടില്ലായിരുന്നെങ്കിൽ ഇപ്പൊ കാണാമായിരുന്നു.....!" അലക്സ് അവളെ നോക്കി കണ്ണുരുട്ടി "താൻ കൂടുതൽ സംസാരിക്കുവൊന്നും വേണ്ട.... മര്യാദക്ക് sorry പറഞ്ഞിട്ട് പോകാൻ നോക്ക്....!" അവൾ അവന്റെ ബൈക്കിന്റെ ഹാൻഡിലിൽ കൈമുട്ട് ഊണ്ണിക്കൊണ്ട് പറഞ്ഞതും അലക്സ് അവളെ നോക്കി കണ്ണുരുട്ടി അവൻ അമർഷത്തോടെ അവളുടെ കൈ തട്ടി എറിഞ്ഞു അന്ന തലയിൽ കൈ വെച്ച് രണ്ട് പേരെയും മാറി മാറി നോക്കി "പോടീ....!"

അവൻ അവളെ നോക്കി പുച്ഛിച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് എടുക്കാൻ നിന്നതും "ഡോ....!" അവൾ അവന് നേരെ കൈ ചൂണ്ടി ചുണ്ട് കൂർപ്പിച്ചതും അവനാ കൈ പിടിച്ചു തിരിച്ചു "നീയാരാടി കോപ്പേ എന്നോട് ചൂടാവാൻ.....?"അലക്സ് ബൈക്കിൽ നിന്നിറങ്ങി അവളുടെ കൈ പിടിച്ചു മടങ്ങി അവൾ വേദനയോടെ തുള്ളാൻ തുടങ്ങിയതും അന്ന ഇടയിൽ കയറി "Stopppp....!" രണ്ട് പേരെയും രണ്ട് വശത്തേക്ക് തള്ളി അലറിയതും രണ്ടും പോര് കോഴികളെ പോലെ ചെറഞ്ഞു നോക്കി "മെറിൻ നീ എന്റെ കൂടെ വാ.... റോയിച്ചാ.... വീട്ടിൽ പോകാൻ നോക്ക്...." മെറിന്റെ കൈയിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടക്കുന്നതിനിടയിൽ അവൾ അലക്സിനോട് വിളിച്ചു പറന്നു അവൻ അവളെ നോക്കി പല്ല് കടിച്ചു നിൽക്കുമ്പോൾ തന്നെ മെറിൻ അവനെ നോക്കി പുച്ഛിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു "അതാരാണെന്ന് അറിയോ നിനക്ക്....?" ക്ലാസ്സിലേക്ക് പോകുന്നതിനിടയിൽ അന്ന അവളെ നോക്കി കണ്ണുരുട്ടി "നിന്റെ ഇച്ചായൻ അല്ലെ.....?" അവൾ കണ്ണിറുക്കി ചിരിച്ചതും അന്ന അവളെ അടിമുടി നോക്കി "അപ്പൊ അറിഞ്ഞു വെച്ചിട്ട് മനഃപൂർവം കേറി ചൊറിഞ്ഞതാണോ....?"

അന്ന കൈയും കെട്ടി അവൾക്ക് മുന്നിൽ നിന്നതും മെറിൻ ചിരിയോടെ അവളുടെ കഴുത്തിലൂടെ കൈയിട്ടു അവളെ ക്ലാസ്സിലേക്ക് കൊണ്ട് പോയി •••••••••••••••••••••••••••••••° "സാക്ഷി..... മോളെ..... സാക്ഷി മോളെ....!" സാറ വീട് മുഴുവൻ തിരഞ്ഞു നടന്നതും സാക്ഷി മുറിയിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നു "എന്താ മമ്മാ....!" സോഫയിൽ ഇരുന്ന് ജ്യൂസ് കുടിക്കുന്ന സാഗറിനെ ഒന്ന് നോക്കി അവൾ സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നു "ആഹ്....മോള് മുറിയിൽ ആയിരുന്നോ.... വാ.... ഈ ജ്യൂസ് കുടിക്ക്...." കൈയിൽ ഇരുന്ന ജ്യൂസ് അവൾക്ക് നേരെ നീട്ടിയതും അവളുടെ മുഖം ചുളിഞ്ഞു "ഞാൻ ഇപ്പോഴല്ലെ മമ്മാ ബ്രേക്ക്‌ഫാസ്റ്റ്‌ കഴിച്ചേ.... ഇനി ഇത് കൂടി കുടിക്കാനുള്ള സ്ഥലം ഇല്ല....!" അവൾ വയറിൽ കൈ വെച്ച് പറഞ്ഞതും സാറ ചിരിച്ചു "അവൾക്ക് വേണ്ടെങ്കിൽ ഇങ് തന്നേരെ സാറാമ്മോ..... വേണ്ടാത്തവരെ നിർബന്ധിക്കണ്ട....." അവൻ സാറയുടെ കൈയിൽ നിന്ന് ജ്യൂസ് വാങ്ങാൻ നിന്നതും സാക്ഷി അത് വാങ്ങി അവനെ നോക്കി കണ്ണുരുട്ടി ഒറ്റ വലിക്കു ഫുൾ കുടിച്ചുകൊണ്ട് അവനെ നോക്കി ചുണ്ട് തുടച്ചു സാഗർ അവളെ നോക്കി വായും പൊളിച്ചു നിന്നതും സാറ അവന്റെ തലയിൽ ഒന്ന് തട്ടി കിച്ചണിലേക്ക് പോയി "പപ്പ എവിടെ മമ്മാ.... ഓഫീസിൽ പോയോ....?" അവൾ സാഗറിനെ പുച്ഛിച്ചുകൊണ്ട് സാറയോട് വിളിച്ചു ചോദിച്ചു

"ആഹ് കൊള്ളാം.... നീ വന്നത് പ്രമാണിച്ച് പുള്ളിക്കാരൻ ഓഫീസിൽ പോക്ക് നിർത്തിയത്രേ....!"കിച്ചണിൽ നിന്ന് സാറ മറുപടി കൊടുത്തു "എന്നിട്ട് പപ്പ എവിടെ....?" അവൾ ചുറ്റും നോക്കി ചോദിച്ചപ്പോഴേക്കും ജോർജ് റെഡി ആയി സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നു "പപ്പ എങ്ങോട്ടാ.... ഓഫീസിൽ പോകില്ലെന്ന് മമ്മ പറഞ്ഞല്ലോ....?" അവൾ അയാളുടെ വേഷം കണ്ട് സംശയത്തോടെ ചോദിച്ചു "പപ്പക്ക് ഒരിടം വരെ പോകാനുണ്ട്.... പെട്ടെന്ന് വരാം....!" സാക്ഷിയെ ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ മുത്തി അയാൾ പറഞ്ഞതും അവൾ തല കുലുക്കി "സാറാ..... ഞാൻ ഇറങ്ങുവാ....!" കിച്ചണിൽ നോക്കി വിളിച്ചു പറഞ്ഞു സാഗറിനെ നോക്കി ചിരിച്ചു അയാൾ പുറത്തേക്ക് പോയി ജോർജ് പോകുന്നത് നോക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞ സാക്ഷി അവളുടെ തൊട്ട് പിന്നിൽ നിൽക്കുന്ന സാഗറിനെ കണ്ട് ഞെട്ടി "എ.... എന്താ....?" അവൾ അവനെ നോക്കി പകപ്പോടെ ചോദിച്ചതും അവൻ ചുണ്ട് കടിച്ചു പിടിച്ചു മുന്നോട്ട് വന്നു അവൾ പിന്നോട്ട് ഒരടി അനങ്ങിയില്ല "സാഗർ....🤨..."

അവൾ അവനെ നോക്കി അമർത്തി വിളിച്ചതും അവൻ കുസൃതിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി അവന്റെ കണ്ണുകളിൽ നോക്കി കണ്ണുരുട്ടുന്ന അവളുടെ ഇടുപ്പിലൂടെ കൈയിട്ടു അവൻ അവളെ അവന്റെ നെഞ്ചോട് ചേർത്തതും അവിടെ അവനെ നോക്കി പല്ല് കടിച്ചു "വിടെടാ എന്നെ.... 😠" അവൾ അവനെ പിന്നിലേക്ക് തള്ളി പറഞ്ഞതും സാഗർ രണ്ട് കൈയും അവളുടെ ഇടുപ്പിൽ മുറുക്കി "എന്താ....?" പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾ അവന്റെ കൈ വേർപെടുത്താൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു "I love you... " എടുത്തടിച്ച പോലെ അവൻ പറഞ്ഞതും അവൾ അവനെ നോക്കി നാവ് കടിച്ചു "I hate you.... Rascal...." അവൾ കടുപ്പിച്ചു പറഞ്ഞതും സാഗർ ചിരിച്ചു "Still i love you....!" അവന്റെ ചുണ്ടിലെ ചിരിയുടെ ഭംഗി കൂടി കൂടി വന്നു.... സാക്ഷി അവനെ നോക്കി കണ്ണുരുട്ടുന്നത് തന്നെ തുടർന്നു "ആൾറെഡി ഉണ്ടക്കണ്ണാ നിനക്ക്.... അതിനി കൂടുതൽ ഉരുട്ടി ആൾക്കാരെ പേടിപ്പിക്കണ്ട....!"

അവൻ അവളുടെ കവിളിൽ കുത്തിയതും സാക്ഷി സകല ശക്തിയും എടുത്ത് അവനെ ആഞ്ഞു തള്ളി സാഗർ സെറ്റിയിൽ പോയി വീണതും അവൻ സെറ്റിയിൽ നീണ്ടു നിവർന്നു അങ്ങ് കിടന്നു അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചപ്പോഴേക്കും അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.... അത് കണ്ട് സാഗർ പുഞ്ചിരിയോടെ ഫോൺ എടുത്ത് അതിൽ തോണ്ടി ഇരുന്നു •••••••••••••••••••••••••••••••° അമ്മു സമനില തെറ്റിയ അവസ്ഥയായത് കൊണ്ട് പിന്നെ കോളേജിലേക്ക് പോയില്ല അവൾ ദേഷ്യത്തോടെ വീട്ടിലേക്ക് കയറി ചെല്ലുന്നത് കണ്ടതും രേവതി ഊരക്കും കൈ കൊടുത്ത് അവളെ നോക്കി "നീ എന്താടി പോയത് പോലെ തിരിച്ചു വന്നത്....?" അമ്മ ചോദിക്കുന്നതിനൊന്നും മറുപടി കൊടുക്കാതെ അവൾ അകത്തേക്ക് കയറി കൈയിൽ കിട്ടിയതൊക്കെ എറിഞ്ഞുടച്ചു അവൾ ഒരു ഭ്രാന്തിയെ പോലെ സകലതും നശിപ്പിക്കുന്നത് കണ്ട് രേവതി ഒന്ന് ഭയന്നു പിടിച്ചു മാറ്റാൻ പോയ രേവതിയെ അവൾ തള്ളി താഴെയിട്ടു "ആരാ അവൾ.... ആരാ അവൾ..... എന്റെ സ്ഥാനം കൈയടക്കാൻ ശ്രമിക്കുന്ന അവൾ ആരാ.....?"

അവൾ വെയ്സുകൾ ഓരോന്നായി എറിഞ്ഞുടച്ചുകൊണ്ട് ഒരു ഭ്രാന്തിയെ പോലെ അലറി "മോളെ....!" നിലത്തു നിന്ന് എണീറ്റ് വന്ന് രേവതി അവളെ ചേർത്തു പിടിച്ചതും അവരുടെ കൈക്കുള്ളിൽ നിന്ന് അവൾ മുരണ്ടു "കൊല്ലും.... കൊല്ലും ഞാൻ അവളെ.....!" അവൾ പിറു പിറുക്കുന്നത് കേട്ട് രേവതിയുടെ ഉള്ളിൽ ഭയം നിറഞ്ഞു കഴിഞ്ഞ കാലം സംഭവങ്ങൾ ഒരുനിമിഷം അവരുടെ ഉള്ളിലൂടെ കടന്ന് പോയി.... എല്ലാം ഓർത്ത് അവരുടെ കൈയും കാലും വിറക്കുന്നുണ്ടായിരുന്നു ഇനി എന്തൊക്കെയാണ് ഉണ്ടാകാൻ പോകുന്നത് അറിയാതെ അവരുടെ ഉള്ളം തേങ്ങുകയായിരുന്നു അപ്പോൾ •••••••••••••••••••••••••••••••° അലക്സും ജീവയും തിരിച്ചു വന്നപ്പോഴേക്കും ജോർജും തിരികെ എത്തിയിരുന്നു ജോർജിന്റെ കൈയിൽ എന്തൊക്കെയോ സാധനങ്ങൾ ഉണ്ടായിരുന്നു അതൊക്കെ എടുത്ത് അയാൾ ഹാളിൽ കൊണ്ട് വന്ന് വെച്ചു.... ശേഷം സാക്ഷിയെ വിളിച്ചു അടുത്തിരുത്തി "എന്താ പപ്പേ....?" അവൾ ചുറ്റുമുള്ള കവറുകളിലേക്ക് നോക്കി സംശയത്തോടെ ചോദിച്ചതും ജോർജ് പുഞ്ചിരിയോടെ സാറയെ നോക്കി ശേഷം സാക്ഷിയുടെ ഒഴിഞ്ഞു കിടക്കുന്ന കാതും കഴുത്തും നോക്കി ഒന്ന് നിശ്വസിച്ചു ശേഷം ടേബിളിൽ കൊണ്ട് വെച്ച കവറുകളിൽ നിന്ന് ഒരു ജ്വൽ ബോക്സ്‌ പുറത്തെടുത്തു അതിൽ നിന്ന് ഒരു ചെയിൻ എടുത്ത് ഒഴിഞ്ഞു കിടക്കുന്ന അവളുടെ കഴുത്തിൽ ഇട്ടുകൊടുത്തതും അവൾ ഞെട്ടലോടെ അയാളെ നോക്കി

"പപ്പാ.... ഇത്....?" അവൾ അത് അഴിക്കാൻ തുനിഞ്ഞതും ജോർജ് അവളെ തടഞ്ഞു "ഈ പപ്പയും മമ്മയും ആദ്യമായി വാങ്ങി തരുന്ന ഗിഫ്റ്റാ ഇത്.... വേണ്ടെന്ന് എന്റെ മോള് പറയരുത്....!" സാറ അത് പറഞ്ഞുകൊണ്ട് അവളുടെ കാതിൽ കിടന്ന കുഞ്ഞു സ്റ്റഡ് ഊരി മാറ്റി ഭംഗിയുള്ള ഒരു കമ്മൽ ഇട്ടു കൊടുത്തു അത് കണ്ട് അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു അലക്സ് വന്ന് ഭംഗിയുള്ള ഒരു ബ്രെയിസ്ലേറ്റ് കൂടി ഇട്ടു കൊടുത്തു.... ശേഷം അവളുടെ നെറ്റിയിൽ ഒന്ന് മുത്തി സാറ കുറച്ചു കവർ എടുത്ത് അവളുടെ കൈയിൽ വെച്ചു കൊടുത്തു.... അത് അവൾക്കുള്ള ഡ്രസ്സ്‌ ആയിരുന്നു "എല്ലാർക്കും ഡ്രസ്സ്‌ എടുത്തിട്ടുണ്ട്.... എടുത്ത് കൊടുക്ക്....." ജോർജ് പറഞ്ഞതും സാറ അലക്സിനും ജീവക്കും സാഗറിനും ഡ്രസ്സ്‌ എടുത്തു കൊടുത്തു.... ശിഖക്കും അന്നക്കും ഉള്ളത് മാറ്റി വെച്ചു "എന്നാൽ ശരി അങ്കിൾ.... ഞങ്ങൾ ഇറങ്ങുവാ....!" ജീവ സാഗറിനെ പിടിച്ചു എണീപ്പിച്ചു പറഞ്ഞതും സാഗർ പോകാൻ താല്പര്യം ഇല്ലാത്ത പോലെ ചുണ്ട് ചുളുക്കി അത് കണ്ട് ജോർജിന് ചിരി വന്നു "എങ്ങോട്ട്....?" ജോർജ് ഗൗരവം നടിച്ചു ചോദിച്ചതും ജീവ സാഗറിനെ നോക്കി "അല്ല എത്രയെന്നു പറഞ്ഞാ നിങ്ങളെ ഒക്കെ ബുദ്ധിമുട്ടിക്കുന്നെ.... ഞങ്ങൾ ഫ്ലാറ്റിലേക്ക് പോവാ അങ്കിൾ... " ജീവ പുഞ്ചിരിയോടെ പറഞ്ഞതും സാഗർ താല്പര്യം ഇല്ലാത്തത് പോലെ മുഖം വീർപ്പിച്ചു

"റോയ് എന്നോട് എല്ലാം പറഞ്ഞു.... ഒറ്റക്ക് നിങ്ങൾ ആ വില്ലയിൽ നിൽക്കണ്ട.... ഇവിടെ നിന്ന് രണ്ടുപേരും എങ്ങോട്ടും പോകുന്നുമില്ല.... മനസ്സിലായോ ...?" ജോർജ് പറയുന്നത് കേട്ട് സാഗറിന്റെ മുഖം തെളിഞ്ഞു "മനസ്സിലായി അങ്കിൾ...." അവൻ ഉത്സാഹത്തോടെ പറഞ്ഞുകൊണ്ട് ടീഷർട്ടിന് മുകളിൽ കൂടി ഇട്ടിരുന്ന ഷർട്ട് ഊരി സെറ്റിയിൽ ഇട്ട് നീണ്ടു നിവർന്നു കിടന്നു ജീവ അവനെ നോക്കി പല്ല് കടിച്ചു "അത് വേണ്ട അങ്കിൾ ഞങ്ങൾ ഫ്ലാറ്റിലേക്ക് പൊയ്ക്കോളാം....!" ജീവ സാഗറിനെ നോക്കി കണ്ണുരുട്ടി "ഇവനെ ഞാൻ....!" സാഗർ തലക്ക് കൈ കൊടുത്ത് നാവ് കടിച്ചു "ഞാൻ പറഞ്ഞാൽ നീ കേൾക്കില്ല ജീവാ....?" ജോർജ് ഗൗരവത്തോടെ ചോദിച്ചതും ജീവയുടെ തല താഴ്ന്നു "അതേ.... നിനക്കെന്താ മുതിർന്നവർ പറയുന്നത് അനുസരിച്ചാൽ.... അങ്കിൾ പോകണ്ടാന്നു പറഞ്ഞാൽ പോകണ്ട അത്ര തന്നെ....!" സാഗർ ഇടക്ക് കയറി പറയുന്നത് കേട്ട് ജീവ കണ്ണുരുട്ടി അലക്സും ജോർജും അവനെ ഒന്ന് ഇരുത്തി നോക്കി അത് കണ്ട് സാഗർ വെളുക്കനെ ചിരിച്ചു കാണിച്ചു "അല്ല.... അങ്കിൾ ഇവിടെ നിൽക്കാൻ പറഞ്ഞിട്ട് നിന്നില്ലെങ്കിലും.... അങ്കിൾന് ഫീൽ ആയാലോ....?" അവൻ ചമ്മിയ ചിരിയോടെ ചോദിക്കുന്നത് കേട്ട് ജോർജ് തലയാട്ടി ചിരിച്ചു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story