സാഗരം സാക്ഷി...❤️: ഭാഗം 38

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഞാൻ പറഞ്ഞാൽ നീ കേൾക്കില്ല ജീവാ....?" ജോർജ് ഗൗരവത്തോടെ ചോദിച്ചതും ജീവയുടെ തല താഴ്ന്നു "അതേ.... നിനക്കെന്താ മുതിർന്നവർ പറയുന്നത് അനുസരിച്ചാൽ.... അങ്കിൾ പോകണ്ടാന്നു പറഞ്ഞാൽ പോകണ്ട അത്ര തന്നെ....!" സാഗർ ഇടക്ക് കയറി പറയുന്നത് കേട്ട് ജീവ കണ്ണുരുട്ടി അലക്സും ജോർജും അവനെ ഒന്ന് ഇരുത്തി നോക്കി അത് കണ്ട് സാഗർ വെളുക്കനെ ചിരിച്ചു കാണിച്ചു "അല്ല.... അങ്കിൾ ഇവിടെ നിൽക്കാൻ പറഞ്ഞിട്ട് നിന്നില്ലെങ്കിൽ .... അങ്കിൾന് ഫീൽ ആയാലോ....?" അവൻ ചമ്മിയ ചിരിയോടെ ചോദിക്കുന്നത് കേട്ട് ജോർജ് തലയാട്ടി ചിരിച്ചു "ഇങ്ങനെ പോയാൽ അങ്കിളിന് ഒരുപാട് ഫീലാവും....!" ജീവ അവനെ കൊള്ളിച്ചു പറഞ്ഞതും സാഗർ സൈറ്റ് അടിച്ചു കാണിച്ചു "അപ്പോ എങ്ങനാ.... ഇവിടെ തന്നെ നിൽക്കുവല്ലേ....!" ജീവയുടെ തോളിൽ കൈയിട്ടു ജോർജ് ചോദിച്ചതും അവൻ സാഗറിനെ നോക്കി "Plzzzzzz.... ☹️" സാഗർ മുഖത്ത് വിനയം നിറച്ചു ചുണ്ട് ചുളുക്കി പറഞ്ഞതും ജീവ അറിയാതെ ചിരിച്ചു പോയി "എല്ലാർക്കും അതാണ് ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ....!"

ജീവ അത് പറയേണ്ട താമസം സാഗർ അവന്റെ മേലേക്ക് ചാടി ജീവ സാഗറുമായി സെറ്റിയിൽ പോയി വീണു "ലവ് യൂ മച്ചാ.... ഉമ്മാഹ്.... 😘!" അവന്റെ കവിളിൽ കുത്തി പിടിച്ചു സാഗർ അവനെ ഉമ്മ വെച്ചതും ജീവ അവനെ തള്ളി മാറ്റി സാറയും ജോർജും തലയാട്ടി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി സാക്ഷിയുടെയും അലക്സിന്റെയും ചുണ്ടിൽ മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു.... ആരെയും അസൂയപ്പെടുത്തുന്ന അവരുടെ ഫ്രണ്ട്ഷിപ് കണ്ട് അവരുടെ മനസ്സ് നിറഞ്ഞു "ലവ് യൂ സോ മച്ച്....!"വീണ്ടും ജീവയെ ഉമ്മ വെക്കാൻ സാഗർ തുനിഞ്ഞതും ജീവ അവനെ തടഞ്ഞു "എണീറ്റ് പോടാ തെണ്ടി....!!" അവനെ നോക്കി പല്ല് കടിച്ചു ജീവ അവനെ പിന്നിലേക്ക് തള്ളി ആ തള്ളലിൽ അവൻ പോയി വീണതോ സാക്ഷിയുടെ മടിയിലും അവൻ അവളുടെ മടിയിൽ നിന്ന് എണീക്കാത്തത് കണ്ടതും ജീവയും അലക്സും പരസ്പരം നോക്കി വാ പൊളിച്ചു "എന്താ baby.... സുഖല്ലേ...?" അവളുടെ മടിയിൽ കൈയ്യൂന്നി ആ കൈയിൽ തല വെച്ച് അവളുടെ നേർക്ക് ചെരിഞ്ഞു കിടന്ന് അവൻ ചോദിക്കുന്നത് കേട്ട് അവളുടെ മുഖം വീർത്തു "Cute....!"

ചുവന്നു വന്ന അവളുടെ മൂക്കിൻ തുമ്പിൽ വിരലുകൊണ്ട് കൊട്ടി അവൻ പുഞ്ചിരിച്ചു "മാറി പോടാ....!" സാക്ഷി അവനെ നിഷ്കരുണം തള്ളി താഴെ ഇട്ടു "നിനക്കൊക്കെ ഇട്ട് തട്ടി കളിക്കാൻ എന്നെയേ കിട്ടിയൊള്ളോ.... ഔച്...." നടുവിന് കൈയും കൊടുത്ത് സാഗർ മെല്ലെ എണീറ്റു നിന്ന് കണ്ണുരുട്ടി അതിന് മൂന്ന് പേരും ഒരുപോലെ അവന് മുന്നിൽ കൈയും കെട്ടി നിന്നു "എന്താ... 🙄?" അവരുടെ നിൽപ്പ് കണ്ട് സാഗർ ചോദിച്ചു അവർ ഒന്നും മിണ്ടാത്തെ ആ നിൽപ്പ് തുടർന്നതും സാഗറിന് കലി കയറി "ഞാൻ പോണ്.... പുല്ല്...." അവരെ നോക്കി കണ്ണുരുട്ടി അവൻ ചവിട്ടി തുള്ളി പുറത്തേക്ക് പോയി പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ തിരികെ വന്നതും ജീവ അവനെ ചൂഴ്ന്ന് നോക്കി "എന്തേ.... പോണില്ലേ....?" സാഗറിനെ നോക്കി ജീവ ഗൗരവം വിടാതെ ചോദിച്ചു "സാറാമ്മ എനിക്ക് വേണ്ടി പാസ്ത ഉണ്ടാക്കുന്നുണ്ട്....!" അവൻ കിച്ചണിൽ നിന്ന് വരുന്ന ഗന്ധം മൂക്കിലേക്ക് വലിച്ചു കയറ്റി അങ്ങോട്ട് പോകുന്നത് കണ്ട് അവർ മൂന്ന് പേരും ഒരുപോലെ ചിരിച്ചുപോയി "ഇങ്ങനെ ഒരു ചെക്കൻ...!"

അവൻ പോകുന്നതും നോക്കി ജീവ തലയിൽ കൈ വെച്ചതും സാഗർ പോകുന്ന പോക്കിൽ അവനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു •••••••••••••••••••••••••••••••° "ഏട്ടാ.... എനിക്ക് ഇവളെ ഓർത്ത് ഇപ്പൊ ആധിയാ.... ജീവയെ കിട്ടിയില്ലെങ്കിൽ ചത്തു കളയുമെന്നാ ഇവള് പറയുന്നേ....ഇന്ന് തന്നെ ഞാൻ കണ്ടത് കൊണ്ടാ രക്ഷപ്പെട്ടത്.....ഞാൻ എന്ത് ചെയ്യണമെന്ന് ഏട്ടൻ തന്നെ പറയ്....!" എല്ലാവർക്കും മുന്നിൽ ഒരു പാവത്തെ പോലെ തല താഴ്ത്തി നിൽക്കുന്ന അമ്മുവിനെ നോക്കി രേവതി പരാതിപ്പെട്ടി തുറന്നു അവളുടെ കൈത്തണ്ടയിൽ വെച്ചു കെട്ടിയ മുറിവിൽ നിന്ന് ചെറുതായി ചോര പൊടിഞ്ഞു കൊണ്ടേയിരുന്നു രവി വേദനയോടെ അമ്മുവിനെ നോക്കി.... കരഞ്ഞു കരഞ്ഞു അവളാകെ കോലം കെട്ടു.... കണ്ണും മുഖവും ഒക്കെ ചുവന്നു വീർത്തിരിക്കുന്നത് കണ്ട് അയാളുടെ ഉള്ളം പിടഞ്ഞു ടീച്ചറമ്മ ഒന്നും മിണ്ടാത്തെ മാറി നിന്നു..... അർജുനൻ (അമ്മുവിന്റെ അച്ഛൻ ) എന്ത് ചെയ്യണമെന്നറിയാതെ തലക്ക് കൈയും കൊടുത്തിരുന്നു "മോളെ....!" രവി അമ്മുവിന്റെ തലയിൽ തലോടി പതിയെ വിളിച്ചതും അവൾ പാട് പെട്ട് കണ്ണ് നിറച്ചു രവിയെ നോക്കി അവളുടെ നിറഞ്ഞ കണ്ണുകൾ അയാളെ തളർത്തി "ആ അഹങ്കാരിയെ മാത്രേ മോൾക്ക് കിട്ടിയൊള്ളോ..... അവൻ.... അവൻ സ്നേഹിക്കാൻ കൊള്ളാത്തവനാ....

സ്നേഹിക്കുന്നവരെ ഒക്കെ ദ്രോഹിച്ചാണ് അവന്റെ ശീലം.... അവന്റെ കൈയിൽ തൂങ്ങി നടന്ന നമ്മുടെ കുഞ്ഞാറ്റയെ വരെ.....!" രവി ബാക്കി പറയാനാവാതെ കണ്ണുകൾ ഇറുക്കിയടച്ചു അമ്മു പകപ്പോടെ രേവതിയെ നോക്കി.... രേവതിയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു "എനിക്ക് ജീവേട്ടനെ ജീവനാ അമ്മാവാ....!" അവൾ പൊട്ടി കരഞ്ഞു അയാളുടെ നെഞ്ചിലേക്ക് വീണതും അയാൾ ധർമസങ്കടത്തിലായി കുഞ്ഞാറ്റയെ പോലെ അല്ല കുഞ്ഞാറ്റ ആയിട്ട് തന്നെയാണ് അയാൾ അവളെ കണ്ടത്.... അവളുടെ കണ്ണുനീർ അയാൾക്ക് കണ്ട് നിൽക്കാൻ ആകുമായിരുന്നില്ല.... അവളുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെ പോകാനും അയാൾക്ക് മടിയില്ല അവന് വേണ്ടി ജീവൻ കളയാൻ പോലും തയ്യാറായ അമ്മു അയാളെ കുത്തി നോവിച്ചു ഒക്കെ അവളുടെ നാടകമാണെന്നറിയാതെ രവി മനസ്സിൽ ഉറച്ചതീരുമാനങ്ങൾ എടുക്കുകയായിരുന്നു "ഞാൻ..... ഞാൻ അവനോട് സംസാരിക്കാം.... എന്റെ മോള് ഇനിയും ഇങ്ങനുള്ള മണ്ടത്തരം ചെയ്യരുത്.... ഞങ്ങൾക്ക് ഇതൊന്നും താങ്ങാൻ കഴിയില്ലെടാ....!" അവളെ നെഞ്ചോട് ചേർത്തു പിടിച്ചു രവി പറയുന്നത് കേട്ട് അവളുടെ ചുണ്ടിൽ ഗൂഢമായ പുഞ്ചിരി നിറഞ്ഞു •••••••••••••••••••••••••••••••° "ജീവാ.... നീയൊന്ന് പോയി ശിഖയെ പിക്ക് ചെയ്യ്... അവളുടെ ക്ലാസ്സ്‌ ഇപ്പൊ കഴിയും....!"

അലക്സ് പറയാൻ കാത്ത് നിന്നത് പോലെ ജീവ ബൈക്കിൽ ചാടിക്കയറി "ആ ഇത്തിരി ഇല്ലാത്ത കൊച്ചിനെ ഒക്കെ പിക്ക് ചെയ്യാൻ എന്ത് വിശ്വസിച്ചാടാ നീ ഇവനെ അയക്കുന്നെ....?" സാഗർ മുറ്റത്തേക്ക് ഇറങ്ങി വന്ന് പറഞ്ഞതും ജീവ അവനെ നോക്കി കണ്ണുരുട്ടി "എന്തായാലും നിന്നെക്കാൾ വിശ്വസിക്കാം ഇവനെ....!" സാഗറിനെ താങ്ങി അലക്സ് പറയുന്നത് കേട്ട് ജീവ ഒന്ന് ഞെളിഞ്ഞിരുന്നു "അത് ശരിയാ.... ജീവേട്ടൻ ഇതിനെ പോലെ ആക്രാന്തൻ ഉള്ള കൂട്ടത്തിൽ ഒന്നുമല്ല....!"സാക്ഷി സിറ്റ്ഓട്ടീൽ ഇരുന്ന് ബുക്ക്‌ വായിക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു ജീവയും അലക്സും അവനെ ആക്കി ചിരിച്ചു.... സാഗർ അങ്ങ് ചൂളിപ്പോയി "മതി മതി.... പോവാൻ നോക്ക്...."ജീവയോടും അലക്സിനോടും ധൃതിയിൽ പറഞ്ഞത് കേട്ട് അവർ അവനെ ആക്കി ചിരിച്ചു "എന്തിനാ ഇത്ര തിടുക്കം....ഞങ്ങളെ പറഞ്ഞു വിട്ടിട്ട് അവളുടെ കൈയീന്ന് അടി വാങ്ങാൻ അല്ലെ... നീ തിരക്ക് കൂട്ടാതെ.... അത് എപ്പോ വേണേലും വാങ്ങാലോ.....!" ജീവ ബൈക്ക് റൈസ് ചെയ്ത് പറഞ്ഞതും അലക്സ് പൊട്ടി ചിരിച്ചു "അപമാനം.... കടുത്ത അപമാനം...!" സാഗർ മനസ്സിൽ കരുതി അവരെ നോക്കി പല്ല് കടിച്ചു പെട്ടെന്ന് സാഗറിന്റെ ഫോൺ റിങ് ചെയ്തതും അവൻ അത് എടുത്തു നോക്കി "ദേടാ നിന്റെ തന്ത....!" അവൻ ഫോണിലേക്ക് നോക്കി പറഞ്ഞതും ജീവ അവനെ സംശയത്തോടെ നോക്കി "നിന്റെ പട്ടാളം തന്ത എന്നാത്തിനാടാ എന്നെ വിളിക്കണേ....?"..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story