സാഗരം സാക്ഷി...❤️: ഭാഗം 4

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

പോകാൻ നേരം സാഗർ വെറുതെ ഐസിയുവിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി "എന്താടാ ..... എന്റെ ചോര അല്ലെ ..... എനിക്ക് നോക്കിക്കൂടെ .....?" ജീവയുടെ ചൂഴ്ന്ന് നോട്ടം കണ്ട് സാഗർ കുസൃതിയോടെ പറഞ്ഞതും ജീവ ഒന്ന് അമർത്തി മൂളി മുന്നിൽ നടന്നു പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ് ഒരിക്കൽ കൂടി അവൻ തിരിഞ്ഞു നോക്കി ..... എന്തിനെന്നില്ലാതെ ......! അവർ പോയതും പട്ടാളം അജയനോട് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു ഒക്കെ കേട്ട് കഴിഞ്ഞതും അയാൾ എന്തോ ചിന്തിച്ചു നിന്നു "എന്നിട്ട് നീ ശിവരാമനെ അറിയിച്ചോ ....?" എല്ലാം കേട്ട് കഴിഞ്ഞു രവി ചോദിച്ചു "അവളുടെ ബാഗിൽ നിന്ന് കിട്ടിയ നമ്പർ വെച്ച് ശിവരാമനെ ഞാൻ കോൺടാക്ട് ചെയ്തിരുന്നു .....

അയാളുടെ അമ്മയാ ഫോൺ എടുത്തേ ..... അവർക്ക് സാക്ഷിയുമായി യാതൊരു ബന്ധവുമില്ല ..... ഇനി അവരെ വിളിക്കരുതെന്നും പറഞ്ഞു ....." അജയൻ ഒരു നെടുവീർപ്പോടെ പറഞ്ഞു "എന്റെ ആശമോളെ എന്നിൽ നിന്നകറ്റി .... അവളുടെ മരണം പോലും ഞങ്ങളെ അറിയിച്ചില്ല ..... അത്രയും നീചരായ മനുഷ്യരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട ഒക്കെ അറിഞ്ഞു ആശയെ അവസാനമായി ഒന്ന് കാണാൻ ഓടി ചെന്ന എനിക്ക് ദൈവം കാട്ടി തന്നതാ ഇവളെ ..... ഇപ്പൊ ഒരു കാര്യം മനസ്സിലായി ..... ഇവളെ അവർക്ക് വിട്ടു കൊടുത്താൽ എന്റെ ആശയുടെ വിധി തന്നെ ആയിരിക്കും അവൾക്കും ....." അയാൾ ആ ഫോട്ടോയിലൂടെ വിരലോടിച്ചു "അവളെ ഇനി എന്ത് ചെയ്യാനാ നിന്റെ പ്ലാൻ ....?"

രവി ഗൗരവത്തോടെ ചോദിച്ചു "ഞങ്ങൾ അവളെ വീട്ടിലേക്ക് കൊണ്ട് പോകും...." മറുപടി പറയാൻ അജയന് ഒരുനിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല "എന്റെ ആശയുടെ ചോര അല്ലെങ്കിലും ആശയുടെ ഉദരത്തിൽ നിന്ന് ആദ്യം പിറന്നവളല്ലേ അവൾ ..... ആശ നെഞ്ചിലിട്ടാ അവളെ വളർത്തിയത് ..... എന്റെ ആശയുടെ മകൾ തന്നെയാ അവളും ..... ആർക്ക് വേണ്ടെങ്കിലും ഞങ്ങൾ നോക്കിക്കോളാം അവളെ ....." അയാളുടെ ശബ്ദം ഉറച്ചതായിരുന്നു ..... രവി ആ തീരുമാനം കേട്ട് അജയന്റെ തോളിൽ തട്ടി "ഞങ്ങളിന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങളൊക്കെ അവളുടെ ജനനത്തിന്റെ പ്രതിഫലമല്ലേ ..... എങ്ങനെ ജീവിക്കേണ്ടിയിരുന്നവളാ ..... ഒരു അനാഥയെപ്പോലെ തെരുവിൽ വീണ് കിടന്നത് "

അയാൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു അപ്പോഴേക്കും ആനന്ദിനൊപ്പം ഡോക്ടറും അങ്ങോട്ടേക്ക് വന്നു "ഡോക്ടർ എന്തായി ....? എന്തെങ്കിലും പ്രശ്നമുണ്ടോ .....?" അയാൾ പരിഭ്രമം വിട്ട് മാറാതെ ചോദിച്ചു "ഏയ് ..... പേടിക്കാനൊന്നുമില്ല ..... കുറച്ചു ബ്ലഡ് പോയി അത്രേ ഉള്ളു ..... കറക്റ്റ് സമയത് ബ്ലഡ് എത്തിക്കാൻ കഴിഞ്ഞത് നന്നായി ....." ഡോക്ടർ പറഞ്ഞതും അജയൻ നന്ദിയോടെ രവിയെ നോക്കി "ഇനി പ്രശ്നമൊന്നുമില്ല ..... നേരം വെളുക്കുമ്പോ ഡിസ്ചാർജ് ചെയ്യാം ....തലയിലെ മുറിവ് ഡ്രസ്സ് ചെയ്തിട്ടുണ്ട് ..... പിന്നെ കൈയിലൊക്കെ ചെറിയ പോറലും ..... അതിന് മരുന്ന് തരാം ...." ഡോക്ടർ അജയന്റെ തോളിൽ ഒന്ന് തട്ടി പോയതും എല്ലാവരുടെയും മുഖത്തു ആശ്വാസം നിറഞ്ഞു

"എന്നാൽ നിങ്ങൾ പൊയ്ക്കോ ...... ഇനി പ്രശ്നമൊന്നും ഉണ്ടാവില്ല ..... പെട്ടെന്ന് വിളിച്ചപ്പോ തന്നെ നീ വന്നല്ലോ ...." അജയൻ രവിയെ ചേർത്ത് പിടിച്ചു "അത് വേണ്ട .... നാളെ ഡിസ്ചാർജ് ചെയ്യുമല്ലോ ..... അപ്പൊ അത് കഴിഞ്ഞിട്ട് പോകാം ...." പട്ടാളം പറഞ്ഞതും ജാനകി അയാളെ പിന്താങ്ങി രാത്രി സാക്ഷിയെ റൂമിലേക്ക് മാറ്റിയതും രണ്ട് റൂം എടുത്ത് അവർ അന്ന് അവിടെ തന്നെ തങ്ങി സാഗർ ജീവയെ അവന്റെ വീട്ടിൽ ഇറക്കിക്കൊണ്ട് ബൈക്കുമായി വീട് ലക്ഷ്യമാക്കി കുതിച്ചു അവൻ ഗേറ്റിന് മുന്നിൽ വന്ന് ഹോൺ അടിച്ചതും സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു അയാൾ ഗേറ്റ് തുറന്നതും അവനാ വിശാലമായ കോമ്പൗണ്ടിലേക്ക് ബൈക്കുമായി കയറി ഇരു ഭാഗത്തുമായി നിരത്തി വെച്ചിരിക്കുന്ന കാറുകൾക്കും ബൈക്കുകൾക്കും ഇടയിലൂടെ അവൻ ബൈക്ക് മുന്നോട്ട് എടുത്തു ബൈക്ക് കൊണ്ടുപോയി

പോർച്ചിൽ കയറ്റിക്കൊണ്ടു അവൻ ചാടിയിറങ്ങിയതും അവനു പിന്നിൽ കൈയും കെട്ടി നിൽക്കുന്ന സ്ത്രീയെ കണ്ട് അവനൊന്ന് നിന്നു വിലകൂടിയ ആഭരങ്ങളും വസ്ത്രങ്ങളുമണിഞ്ഞു ഗർവോടെ നിൽക്കുന്ന ആ സ്ത്രീയെ നോക്കി അവൻ മുഖം ചുളിച്ചു മേലേടത്തു വസുന്ധരാദേവി ......! അവരുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു കണ്ണുകൾ അവൻ പാർക്ക് ചെയ്ത ബൈക്കിലായിരുന്നു "നീ പുതിയ ബൈക്ക് എടുത്തോ .....?" അതിലേക്ക് നോക്കിക്കൊണ്ട് തന്നെ അവർ ചോദിച്ചു "കണ്ടല്ലോ ..... പിന്നെ എന്തിനാ ഇങ്ങനൊരു ചോദ്യം .....?" അവൻ മറുചോദ്യം ചോദിച്ചതും അവരുടെ മുഖം കടുത്തു "ഇതിന് എത്രയായി ....?"

ശബ്ദത്തിന് കടുപ്പം കൂടി "അതൊക്കെ ഞാനെന്തിനാ നിങ്ങളോട് ബോധിപ്പിക്കുന്നെ .....?" അവന്റെ മുഖത്തു ദേഷ്യം നിറഞ്ഞു "ബോധിപ്പിക്കണം ..... നീയീ ധൂർത്തടിച്ചു കളയുന്നതൊക്കെ എന്റെ മക്കൾക്ക് കൂടി അവകാശപ്പെട്ട സ്വത്താ ....." അവർ ദേഷ്യത്താൽ വിറച്ചു "excuseme ......" അവൻ അവരെ നോക്കി മുഖം ചുളിച്ചു "ഇതൊക്കെ എങ്ങനെയാ നിങ്ങളുടെ മക്കൾക്ക് കൂടിയുള്ളതാകുന്നെ ..... ഇത് എന്റെ ഡാഡിന്റെ മാത്രം സമ്പാദ്യമാണ് ...... എനിക്ക് വേണ്ടി എന്റെ ഡാഡ് സമ്പാദിക്കുന്നത് ...... അതിൽ നിങ്ങളുടെ മക്കൾക്ക് എങ്ങനെ അവകാശം ഉണ്ടാകും ....." അവനും വിട്ട് കൊടുത്തില്ല "സാഗർ ..... നീ എന്താ നിന്റെ അമ്മയെ പോലെ അവകാശം പറയുവാണോ ....?"

അവർ അവനു നേരെ ഒച്ചയെടുത്തതും ശ്രീധറും ബാക്കി ഉള്ളവരും പുറത്തേക്ക് വന്നു "ഇപ്പൊ എന്തിനാ അവരെക്കുറിച്ചു പറയുന്നേ .....?" സാഗർ മുഷ്ടി ചുരുട്ടി വസുന്ധരയെ നോക്കി "എന്താ വസുന്ധരേ .... എന്താ ഇവിടെ പ്രശ്നം ......" സാഗറിന്റെ തോളിൽ പിടിച്ചുകൊണ്ട് ശ്രീധർ വസുന്ധരയ്ക്ക് നേരെ തിരിഞ്ഞു "കണ്ടില്ലേ ...... ലക്ഷങ്ങളുടെ ബൈക്ക് ആണ് പുന്നാരമോൻ ഇന്ന് വാങ്ങിയത് ...... ഇവനെ പോലെയല്ലേ എന്റെ സഞ്ജുവും സരിഗമോളും ..... അവരും ഈ കുടുംബത്തിലുള്ളതല്ലേ ..... അവർക്കും കൂടി അവകാശപ്പെട്ടതാണ് ഏട്ടന്റെ മകൻ ഒറ്റക്ക് അനുഭവിക്കുന്നത് ......" അവർ ദേഷ്യത്തോടെ പറഞ്ഞതും സാഗർ മുന്നോട്ട് വന്നു

"അവർക്കും കൂടി അവകാശപ്പെട്ടതാണെന്ന് പറയാൻ ഇത് പൂർവിക സ്വത്തൊന്നും അല്ലല്ലോ ..... നിങ്ങൾക്ക് രണ്ടുപേർക്കും ഗ്രാൻഡ്പ്പ തുല്യമായിട്ടല്ലേ സ്വത്ത് ഭാഗം വെച്ചത് ...... നിങ്ങടെ പിടിപ്പ് കേട് കൊണ്ട് അത് നിലനിർത്താൻ കഴിഞ്ഞില്ല ...... എന്റെ ഡാഡ് ബുദ്ധിയും ഹാർഡ് വർക്കും കൊണ്ട് അതിനെ വളർത്തിക്കൊണ്ട് വന്നു അവകാശം പറഞ്ഞു വന്നേക്കുന്നു .....😏....." സാഗർ പറയുന്നത് കേട്ട് വസുന്ധര കലിയിളകി മുന്നോട്ട് വന്നതും സഞ്ജു (വസുന്ധരയുടെ മകൻ സഞ്ജയ് ) അവരെ തടഞ്ഞു "എന്റെ അമ്മയെന്ന ആ സ്ത്രീയെപ്പോലെ എല്ലാം നിങ്ങളുടെ കൽക്കലേക്ക് ഇട്ട് തന്ന് അടിയറവ് പറയുമെന്ന് നിങ്ങൾ കരുതണ്ട ...... പിന്നൊരു കാര്യം .....

എന്നെ ചോദ്യം ചെയ്യാൻ എന്റെ ഡാഡ് ഇവിടെ ജീവനോടെ ഉണ്ട് ..... മേലിൽ ..... മേലിൽ എന്നെ ചോദ്യം ചെയ്യാൻ എന്റെ മുന്നിൽ വന്നേക്കരുത് ..... വന്നാൽ ഒരുപക്ഷെ എന്റെ പ്രതികരണം ഇത്ര മാന്യമായിട്ടായിരിക്കില്ല ......." അവരെ നോക്കി അത്രയും പറഞ്ഞു സാഗർ അകത്തേക്ക് കയറിപ്പോയതും വസുന്ധര ദേഷ്യത്തോടെ ശ്രീധറിനെ നോക്കി "അവന്റെ തള്ളയുടെ ദുഷിച്ച സ്വഭാവം തന്നെയാ അവനും ....." വസുന്ധര ഇഷ്ടക്കേടോടെ പറഞ്ഞതും ശ്രീധറിന്റെ മുഖം മാറി "വസുന്ധരേ ......!!" അയാൾ കനപ്പിച്ചു വിളിച്ചതും അവർ അയാളെ തുറിച്ചു നോക്കി അവിടെ നിന്നും പോയി അവർ പോയതും ശ്രീധർ എന്തോ ചിന്തിച്ചു

മുറ്റത്തേക്കിറങ്ങി മനസ്സിലേക്ക് ഇരച്ചുകയറിയ ഓർമകളിൽ അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നേരം വെളുത്തതും എല്ലാവരും ഒന്ന് ഫ്രഷ് ആയി നേരെ സാക്ഷിയുടെ അടുത്തേക്ക് പോയി അജയൻ കണ്ണടച്ച് കിടക്കുന്ന സാക്ഷിയുടെ അടുത്തായി ഇരുന്നുകൊണ്ട് അവളുടെ നെറുകയിൽ തലോടി സ്പർശനമേറ്റു കണ്ണുകൾ തുറന്ന സാക്ഷി മുന്നിൽ ഇരിക്കുന്ന ആളെ കണ്ട് അമ്പരന്നു ആരും കാണാതെ അമ്മ ഭദ്രമായി സൂക്ഷിച്ച ആൽബത്തിലുള്ള ആ മുഖം അവൾ വളരെ പെട്ടെന്ന് തന്നെ ഓർത്തെടുത്തു അവളുടെ കണ്ണുകളിലെ തിളക്കം കാൺകെ അജയന്റെ കണ്ണുകൾ നിറഞ്ഞു "അറിയോ ..... മോൾക്ക് എന്നെ .....?"

ഇടർച്ചയോടെ അയാൾ ചോദിക്കുമ്പോൾ അവൾ അറിയാം എന്ന അർത്ഥത്തിൽ കണ്ണുകളടച്ചു അതിൽ മറുപടി ഒതുക്കി "എന്താ മോളെ ഉണ്ടായത് ..... ആശക്ക് എന്താ സംഭവിച്ചത് .....?" അയാൾ വേദനയോടെ ചോദിച്ചതും അവൾ ഉണ്ടായതൊക്കെ കണ്ണുകളടച്ചു ഓർത്തെടുത്തു ****************** "ഞങ്ങൾക്കീ വിവാഹത്തിന് സമ്മതമല്ല ..... ഇവളെ പോലൊരു ജാരസന്തതിയെ മരുമകളാക്കാനുള്ള ഗതികേടൊന്നും ഈ മേലേടത്തെ വസുന്ധരയ്ക്ക് ഇല്ല ..... വാടാ ഇങ്ങോട്ട് ......" പെണ്ണ് കാണാൻ വന്ന സഞ്ജുവിന്റെ കൈയിൽ പിടിച്ചു വലിച്ചു അവർ പുറത്തേക്ക് നടന്നതും ആശ അവരുടെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു "അങ്ങനെ പറയരുത് .....

ഞാൻ നിങ്ങളുടെ കാലു പിടിക്കാം ..... മോനായിട്ട് ഇഷ്ടപ്പെട്ട്‌ ഇങ്ങോട്ട് വന്നതല്ലേ ..... എന്റെ മോളെ വേണ്ടാന്ന് വെക്കല്ലേ ......" നിറകണ്ണുകളോടെ നിൽക്കുന്ന സാക്ഷിയെ നോക്കി ആശ അവരുടെ കാലിൽ വീണ് പൊട്ടിക്കരഞ്ഞതും വസുന്ധര ദേഷ്യത്തോടെ അവരെ ചവിട്ടിയിട്ടു "അമ്മാ ....." സാക്ഷി ഓടിച്ചെന്ന് അമ്മയെ താങ്ങിപ്പിടിച്ചു എണീപ്പിച്ചു നിർത്തിയതും വസുന്ധരയുടെ മുഖത്ത് പുച്ഛം നിറഞ്ഞു ഈ വിവാഹം നടക്കണമെന്ന് ആശ ഒരുപാട് ആഗ്രഹിച്ചിരുന്നു ..... സാക്ഷിക്ക് നല്ലൊരു ജീവിതം കിട്ടണമെന്ന് ആശക്ക് വാശി ഉണ്ടായിരുന്നു ...... അവളീ ജന്മം അനുഭവിച്ചതിനൊക്കെയുള്ള പ്രായശ്ചിത്തമാകാം ഒരുപക്ഷെ അതിന് പിന്നിൽ

"ഇവന്റെ വാക്കും കേട്ട് ഇവളെ പെണ്ണ് കാണാൻ വന്നതിന് എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു ..... ഇവളെ പോലൊരു പിഴച്ചു പെറ്റ പെണ്ണിനെ അല്ല എന്റെ മകന് വേണ്ടത് ......" വസുന്ധര അരിശത്തോടെ പറഞ്ഞതും സാക്ഷിയുടെ കണ്ണുകൾ കുറുകി "നാണമുണ്ടോടി ...... കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്നിട്ട് ആ വിഴിപ്പ്‌ എന്റെ മകന്റെ തലയിൽ കെട്ടി വെക്കാൻ ..... 😏 എന്തായാലും അമ്മയേം മോളേം സമ്മതിച്ചു തന്നിരിക്കുന്നു ..... ചിക്കിളി ഉള്ളിടത്തെ ചെക്കനെ തന്നെ വലവീശി പിടിച്ചല്ലോ ..... പിഴച്ചവളുടെ മോളല്ലേ ..... അതിന്റെ ഗുണം കാണാതിരിക്കില്ലല്ലോ ....." "നിർത്ത്‌ ......" അവരുടെ വായിൽ നിന്ന് വീഴുന്ന ഓരോ വാക്കുകളും സാക്ഷിയുടെ രക്തം തിളപ്പിച്ചിരുന്നു

"ഇനിയൊരക്ഷരം എന്റെ അമ്മയെ പറ്റി പറഞ്ഞാൽ നിങ്ങടെ നാവ് ഞാൻ അരിയും ......" വസുന്ധരയ്ക്ക് നേരെ വിരല് ചൂണ്ടി അവൾ പറഞ്ഞതും അവർ അവളുടെ കൈ തട്ടി മാറ്റി "ഓ നിന്റെ തള്ള കണ്ടവന്റെ ഒപ്പം കിടന്നതിന് കുഴപ്പമില്ല ..... പിഴച്ചവളാണെന്ന് ഞാൻ പറഞ്ഞതാണ് കുറ്റം ..... വേറെ ആരുമല്ല ഈ വീട്ടിലുള്ളവർ തന്നെ അല്ലെ ഞങ്ങളോട് ഇത് പറഞ്ഞത് ....."വസുന്ധര അച്ഛമ്മയെ ചൂണ്ടി ചിറി കോട്ടി പറഞ്ഞതും അവൾ അവരെ പിടിച്ചു പിന്നിലേക്ക് തള്ളി "എന്റെ അമ്മ പിഴച്ചവൾ അല്ല ....." അവൾ ദേഷ്യത്താൽ വിറക്കുകയായിരുന്നു "എങ്കിൽ പറയെടി ..... ആരാടി നിന്റെ തന്ത ......"

വസുന്ധര ചീറിക്കൊണ്ട് പറഞ്ഞതും മറുപടിയില്ലാതെ അവൾ ആശയെ നോക്കി പലതവണ ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട് ..... അന്നൊക്കെ പറയാൻ ഒരു ഉത്തരമില്ലാതെ അപമാനിതയായിട്ടുണ്ട് അമ്മയോട് പലതവണ അവളാ ചോദ്യം ആവർത്തിച്ചെങ്കിലും ആഗ്രഹിച്ച മറുപടി ഒന്നും കിട്ടിയിരുന്നില്ല "എന്താടി നിന്റെ നാവിറങ്ങിപ്പോയോ ....." വസുന്ധര അവളുടെ കവിളിൽ കുത്തിപ്പിടിച്ചു ചോദിച്ചതും അവൾ ആശയെ ഒന്ന് കൂടി നോക്കി അവളുടെ ആ നോട്ടത്തിനു മുന്നിൽ നീറിപ്പുകയുകയായിരുന്നു ആശ തന്റെ മകളെ ഈ അപമാനത്തിൽ നിന്നും കരകയറ്റണമെന്ന് ഉള്ളുകൊണ്ട് അവർ തീരുമാനിക്കുമ്പോഴും ഒന്നും തുറന്ന് പറയാൻ അവരുടെ നാവുകൾ ചലിക്കുന്നുണ്ടായിരുന്നില്ല "കണ്ടില്ലെടാ ..... ഈ തന്തയില്ലാത്ത പിഴച്ചവളെ തന്നെ നിനക്ക് വേണോ .... കെട്ടണോടാ നിനക്ക് ഇവളെ .....?"

അവരുടെ അലർച്ചക്ക്‌ മുന്നിൽ നിശബ്ദമായി നിൽക്കുന്ന സഞ്ജുവിനെ സാക്ഷി അറപ്പോടെയാണ് നോക്കിയത് ഇത്രയൊക്കെ നടന്നിട്ടും ഒരക്ഷരം മിണ്ടാതെ ഒക്കെ ആസ്വദിച്ചു നിൽക്കുന്ന ശിവരാമനും അച്ഛമ്മയും അവളെ തളർത്തി അമ്മയുടെ മുന്നിൽ എതിർത്ത് പറയാതെ സഞ്ജു പുറത്തേക്ക് നടക്കുന്നത് കണ്ട അച്ഛമ്മ ചിറി കോട്ടി ചിരിച്ചു അവരുടെ മുന്നിൽ അപമാന ഭാരം പേറി അവൾ നിന്നു ...... കൈകാലുകൾ തളരുന്നത് പോലെ തോന്നി .....പക്ഷെ അവളെ ഞെട്ടിച്ചുകൊണ്ട് അവൾക്ക് മുന്നേ ആശ തളർന്നു വീണിരുന്നു അവൾ ഓടിച്ചെന്ന് ആശയെ തട്ടി വിളിക്കുമ്പോഴേക്കും അവരുടെ ഹൃദയത്തിന്റെ അവസാന മിടിപ്പും നിലച്ചിരുന്നു ഞെട്ടലോടെ അവൾ പിന്നിലേക്ക് നീങ്ങി മാറുമ്പോഴേക്കും വസുന്ധര അവളുടെ നേർക്ക് വന്നു നിന്നിരുന്നു

"കാക്കാശിന് ഗതിയില്ലാത്ത നിന്നെ എന്റെ വീട്ടിലെ രാജകുമാരിയായി വാഴിക്കുമെന്ന് നീ സ്വപ്നം കണ്ടത് തന്നെ തെറ്റാണ് ...... നിന്റെ ജനനം അത് എങ്ങനെയോ ആയിക്കോട്ടെ ..... എനിക്കത് വിഷയമല്ല ..... But according to me .... money is everything..... അത് ഇല്ലാതിരുന്നാൽ ഇതായിരിക്കും അവസ്ഥ ....." നിഗൂഢമായ ചിരിയോടെ അവരത് പറയുമ്പോഴും ആശയെ നോക്കി കണ്ണീരൊഴുക്കുകയായിരുന്നു സാക്ഷി ***************** കഴിഞ്ഞു പോയ സംഭവങ്ങൾ പറഞ്ഞു കേൾപ്പിക്കുമ്പോ നിയന്ത്രണം വിട്ട് ഒഴുകി വരുന്ന കണ്ണുനീർ തുള്ളികളെ വാശിയോടെ തുടച്ചു മാറ്റുന്ന സാക്ഷിയെ ആനന്ദ് കണ്ണെടുക്കാതെ നോക്കി നിന്നു അതിന് ശേഷം ഉണ്ടായ സംഭവങ്ങൾ കേൾക്കെ അജയന്റെ കണ്ണുകൾ കുറുകി "

എല്ലാരും കൂടി എന്റെ പെങ്ങളെ കൊന്നതാണ് .... ല്ലേ ......?" നിറഞ്ഞു ചുവന്ന കണ്ണുകളാൽ അയാളത് ചോദിക്കുമ്പോൾ അവൾ ഒന്നും മിണ്ടാതെ ദൂരേക്ക് മിഴികൾ പായിച്ചിരുന്നു "അജയാ ..... ഒന്നിനേം വെറുതെ വിടരുത് ..... എല്ലാത്തിനേം അഴി എണ്ണിക്കണം ....." രവി ദേഷ്യത്തോടെ പറഞ്ഞതും സാക്ഷി അയാളെ നോക്കി "ഒന്നും വേണ്ട ..... എന്റെ അമ്മയുടെ നിരപരാധിത്വം അവർക്ക് മുന്നിൽ എനിക്ക് തെളിയിക്കണം ..... അതിന് ശേഷം അവർക്കുള്ള ശിക്ഷ ഞാൻ തന്നെ നടപ്പാക്കും .....

അതിനുള്ള അർഹത എനിക്കാണ് ......" അവളുടെ ശബ്ദം കുറച്ചിരുന്നു രവി അവളുടെ തലയിൽ തലോടി ഡിസ്ചാർജ് വാങ്ങി അവളെ അജയന്റെ വീട്ടിൽ ആക്കിയതിന് ശേഷമാണ് രവിയും ഭാര്യയും വീട്ടിലേക്ക് പോയത് അവർക്കൊപ്പം പോകാൻ അവൾക്ക് സമ്മതക്കുറവ് ഇല്ലായിരുന്നു ..... ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ ഏറ്റവും സുരക്ഷിതമായ ഇടം അതാണെന്ന് അവൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു "മോള് പ്ലസ് ടു കഴിഞ്ഞു പഠിക്കാതിരുന്നത് എന്താ ....." ഉച്ചക്ക് ഫുഡ് കഴിക്കുന്നതിനിടയിൽ അജയൻ പ്ലേറ്റിൽ വിരലോടിച്ചിരിക്കുന്ന സാക്ഷിയോട് ചോദിച്ചതും അവൾ മുഖമുയർത്തി നോക്കി

"പ്ലസ് ടു കഴിഞ്ഞപ്പോ അച്ഛമ്മ ഇനി പടിക്കണ്ടാന്ന് പറഞ്ഞു ..... ആരും എതിർത്തില്ല ..... അതുകൊണ്ട് ഞാൻ അത് അനുസരിച്ചു ....." മറുപടി പറയുമ്പോൾ അവളുടെ മുഖത്തെ ഭാവം എന്താണെന്ന് അയാൾക്ക് മനസിലായില്ല എന്നാൽ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി ഇരിക്കുകയായിരുന്നു ആനന്ദ് "ആനന്ദ് ..... നമുക്കൊരു കാര്യം ചെയ്യാം ..... നീ പഠിപ്പിക്കുന്ന കോളേജിൽ തന്നെ മോൾക്ക് അഡ്മിഷൻ എടുക്കാം ..... ഞാൻ രവിയോട് ഒന്ന് സംസാരിക്കട്ടെ ..... അവന്റെ മോനും അവിടെ തന്നെ അല്ലെ ......".....തുടരും………

സാഗരം സാക്ഷി : ഭാഗം 3

Share this story