സാഗരം സാക്ഷി...❤️: ഭാഗം 40

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഞാൻ ഹെല്പ് ചെയ്യണോ ബേബി....?" അവന്റെ ചോദ്യത്തിന് മറുപടിയെന്നോണം അവൾ അവനെ തുറിച്ചു നോക്കി... അവൻ കണ്ണിറുക്കി ചിരിച്ചു അവൾ അത് ശ്രദ്ധിക്കാതെ എഴുത്ത് തുടർന്നു.... സാഗറിന് അത് പിടിച്ചില്ല അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു അവൾ ദേഷ്യത്തോടെ അവന്റെ വയറിൽ ഇടിച്ചു.... അവൻ വീണ്ടും അവളുടെ മുടിയിൽ പിടിച്ചു വലിച്ചതും സാക്ഷിക്ക് ശരിക്കും ദേഷ്യം വന്നു മുന്നും പിന്നും നോക്കാതെ അവൾ അവനെ ചവിട്ടി താഴെയിട്ടു "മമ്മാ....!" താഴെ വീണ സാഗർ നടുവിന് കൈ കൊടുത്തു വേദനയോടെ വിളിച്ചു സാക്ഷി അത് മൈൻഡ് പോലും ചെയ്തില്ല "നീ ഇത്ര ക്രൂരയാണോ ബേബി.... ഒന്നുല്ലേലും എന്റെ ചോര അല്ലേടി നിന്റെ ശരീരത്തിൽ ഓടുന്നത്.... നിനക്ക് വേണ്ടി തല്ലുണ്ടാക്കി അല്ലേടി എന്റെ ഈ തല പൊട്ടിയത്...."അവൻ ഒരു വിധത്തിൽ താഴെ നിന്ന് എണീറ്റ് ബെഡിൽ ഇരുന്ന് പറഞ്ഞു "അതിന്....?" അവളുടെ ദേഷ്യം കലർന്ന ചോദ്യം കേട്ട് അവൻ ചുണ്ട് കോട്ടി അവിടെ നിന്നും എണീറ്റു അവൻ പോകാൻ എണീറ്റതാണെന്ന സാക്ഷിയുടെ ധാരണയെ തെറ്റിച്ചുകൊണ്ട് അവൻ അവൾക്ക് നേരെ ആഞ്ഞു

അവളുടെ കവിളിൽ ആ സൂചിപ്പല്ലുകൾ കുത്തിയിറക്കി വേദനയോടെ അലറാൻ നിന്ന അവളുടെ വായ അവൻ പില്ലോ എടുത്ത് പൊത്തി പിടിച്ചു അവന്റെ കൂർത്ത പല്ലുകൾ അവളുടെ കവിളിൽ ആഴ്ന്നിറങ്ങുന്നതിനനുസരിച്ചു സാക്ഷിയുടെ മുഖം ചുളിഞ്ഞു വന്നു അവൾ കൈ കൊണ്ട് അവനെ തള്ളി മാറ്റാൻ ശ്രമിക്കും മുന്നേ അവളുടെ രണ്ട് കരങ്ങളും അവൻ പിടിച്ചു വെച്ചു അവൻ അവന്റെ മുഴുവൻ ഭാരം സാക്ഷിക്ക് മേലെ കൊടുത്തതും അവൾ ബെഡിലേക്ക് വീണു പോയി..... അവളുടെ മേലെയായി സാഗറും കവിളിൽ കടിച്ചു പിടിച്ചിരിക്കുന്ന അവന്റെ പല്ലുകൾക്കിടയിലൂടെ അവന്റെ ചുണ്ടിൽ നിറഞ്ഞ കുസൃതിച്ചിരിക്ക് ഭംഗി കൂടി "കർത്താവേ...... എന്റെ കൊച്ച്..... ഡാ വിടെടാ എന്റെ പെങ്ങളെ....!" വാതിൽക്കൽ തറഞ്ഞു നിന്ന അലക്സ് ബോധം വന്നത് പോലെ വിളിച്ചു പറഞ്ഞിട്ടും സാഗർ അവളെ വിട്ടില്ല അലക്സ് വന്ന് സാഗറിനെ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടതും വായിലെ പില്ലോ എടുത്ത് മാറ്റി സാക്ഷി കവിളിൽ കൈ വെച്ച് എരിവ് വലിച്ചു "Are you okay 🙄....?"

സാഗർ ചുവന്നു കിടക്കുന്ന അവളുടെ കവിളിൽ നോക്കി ചോദിച്ചതും സാക്ഷി സാഗറിനെ നോക്കി കണ്ണുരുട്ടി സാഗർ ബെഡിൽ സുഖസുന്ദരമായി മലർന്നു കിടന്നു ഫോണിൽ തോണ്ടുന്നുണ്ട് സാക്ഷി കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് കവിൾ പിടിച്ചു നോക്കി സീൽ ചെയ്തു വിട്ടത് പോലെ അവന്റെ പല്ലിന്റെ മാർക്ക്‌.... അവിടമാകെ ചുവന്ന കിടക്കുന്നത് കണ്ടതും അവൾ കണ്ണാടിയിലൂടെ സാഗറിനെ നോക്കി പല്ല് കടിച്ചു "എന്നെ നോവിച്ചാൽ അതിനിരട്ടിയായി തിരിച്ചു നോവിച്ചാ ശീലം....!" അവൻ അവളുടെ നോട്ടം തന്റെ നേർക്കാണെന്ന് മനസ്സിലാക്കി മറുപടി കൊടുത്തു "പക്ഷേ.... എന്താണെന്നറിയില്ല.... നിന്നേ ഇങ്ങനെ വേദനിപ്പിക്കാൻ എനിക്ക് നല്ല ഇഷ്ടാ.... അതുകൊണ്ട് എന്നെ നീ ഇടക്കിടക്ക് വേദനിപ്പിക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം.....!" അവൻ ബെഡിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ട് പറഞ്ഞതും സാക്ഷിയുടെ മുഖം വീർത്തു "ഇറങ്ങിപ്പോടാ....!" അവൾ ഒച്ച എടുത്തതും സാഗർ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു അത് കണ്ട് സാക്ഷി തലക്ക് കൈയും കൊടുത്ത് അവനെ ദഹിപ്പിച്ചു നോക്കി പുറത്തേക്ക് ഇറങ്ങിപ്പോയി

"ഇതിനാണല്ലെടാ തെണ്ടി.... പപ്പക്ക് ഫീൽ ആവുമെന്ന് പറഞ്ഞു നീ ഇവിടെ കുറ്റിയടിച്ചത്....?" അലക്സ് അവനെ ഇരുത്തി നോക്കി "Congratulations..... അത് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ.....!" അവൻ അതും പറഞ്ഞു അവിടുന്ന് എണീറ്റ് പോയതും അലക്സ് ചിരിച്ചു പോയി •••••••••••••••••••••••••••••••° "ഉഫ്.... എന്റെ പൊന്ന് ചേട്ടാ ഒന്ന് പതുക്കെ പോ....!" ജീവയുടെ ബൈക്കിന് പിന്നിൽ ഇരുന്ന് ശിഖ വിളിച്ചു പറഞ്ഞു അത് അവൻ കേട്ട ഭാവം നടിച്ചില്ല ആ ബൈക്ക് കണ്ണ് അടച്ചു തുറക്കും മുന്നേ വീട്ടിലെത്തിയതും ശിഖ ഒന്ന് ആടിക്കൊണ്ട് ബൈക്കിൽ നിന്നിറങ്ങി "നിങ്ങൾ എന്നെ കൊല്ലാൻ കൊണ്ട് പോവായിരുന്നോ....?" അവൾ അവന് മുന്നിൽ കയറി നിന്ന് അവന് നേരെ വിരല് ചൂണ്ടി ചുണ്ട് കൂർപ്പിച്ചതും അവൻ അവളുടെ വിരലിൽ ബലമായി പിടിച്ചു "മൂത്തവർക്ക് നേരെ വിരല് ചൂണ്ടുന്നോ.... ഹേ....?" അവൻ അവളുടെ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചതും അവൾ വേദന കൊണ്ട് ചാടി തുള്ളി "ആഹ് വിട് വിട്.... ഇനി ചൂണ്ടില്ല.... അയ്യോ അമ്മാ..... നോവുന്നെ.... ഇനി ചൂണ്ടില്ല.... സത്യായിട്ടും ചൂണ്ടില്ല...." അവൾ നിന്ന് തുള്ളുന്നത് കണ്ടതും ജീവ അവളെ പിടിച്ചു വലിച്ചു അവനിലേക്ക് അടുപ്പിച്ചു "എ.... എന്താ....?" ശിഖ വിറയലോടെ അവന്റെ കൈയിൽ നിന്ന് മോചിതയാകാൻ ശ്രമിച്ചു

"നീ എന്തിനാ വല്ലവരും തരുന്നതൊക്കെ കൈ നീട്ടി വാങ്ങുന്നത്....?" അവൻ അമർഷത്തോടെ ചോദിച്ചതും അവളുടെ വിറയലൊക്കെ പോയി അവനെ നോക്കി ഇളിച്ചു കൊടുത്തു "അത് പിന്നെ ഓസിന് കിട്ടുന്നതല്ലേ ചേട്ടാ.... വേണ്ടന്ന് വെക്കാൻ തോന്നിയില്ല....!" അവളുടെ മറുപടി കേട്ട് ജീവ അവളെ അടിമുടി നോക്കി "ഓസിന് കിട്ടിയാൽ നീ എന്തും വാങ്ങുമോ....?" ജീവ അർത്ഥം വെച്ചു ചോദിച്ചതും ശിഖ അവനെ ചൂഴ്ന്ന് നോക്കി അവൻ അവളെ നോക്കി മീശ പിരിച്ചുകൊണ്ട് അവൾക്ക് നേരെ വന്നതും ശിഖ ഒന്ന് പതറി അവൻ തന്റെ ചുണ്ടുകളെയാണ് നോട്ടമിടുന്നതെന്ന് കണ്ടതും അവൾ ചുണ്ടുകൾ ഉള്ളിലേക്ക് വലിച്ചു കൂട്ടിപ്പിടിച്ചു നിന്നു "അയ്യ.... അതിനല്ല....!" അവളുടെ ചുണ്ടിൽ ഒന്ന് തട്ടി അവൻ പറഞ്ഞതും അവൾ ചമ്മിയ പോലെ ചുണ്ട് പുറത്തെടുത്തു ജീവ കൈയിൽ കരുതിയ ഒരു കുഞ്ഞ് ചെയിൻ അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തു.... അവൾ സംശയത്തോടെ അവനെ നോക്കി അവന്റെ കണ്ണുകൾ ആ ചെയിനിൽ ആയിരുന്നു "ഇതെന്റെ കുഞ്ഞാറ്റയുടെ ചെയിനാ.... എനിക്ക് ഏറ്റവും പ്രീയപ്പെട്ട ചെയിൻ..... എന്തോ ഇത് നിനക്ക് തരണമെന്ന് തോന്നി...." അവൻ ആ ചെയിനിലൂടെ വിരലോടിച്ചു അവളുടെ മുഖത്തേക്ക് നോക്കി കണ്ണ് ചിമ്മി ചിരിച്ചു അവൾക്ക് വല്ലാത്ത സന്തോഷം തോന്നി....

അവന് അത്രയേറെ പ്രീയപ്പെട്ട ചെയിൻ അവൾക്ക് സമ്മാനിച്ചതോർത്തു തുള്ളിചാടാൻ വരെ തോന്നിപ്പോയി "ഓസിന് കിട്ടുന്നതൊന്നും ഇനി വാങ്ങാൻ നിൽക്കണ്ട.... മനസ്സിലായോ....?" അവൻ കളിയായും കാര്യമായും പറഞ്ഞതും അവൾ ചമ്മലോടെ തല കുലുക്കി വീട്ടു മുറ്റത്താണെന്ന് പോലും ഓർക്കാതെ ജീവയുടെ കൈക്കുള്ളിൽ നിന്ന് അവൾ അവന്റെ കണ്ണുകളിലേക്ക് ഇമ ചിമ്മാതെ നോക്കി നിന്നു മുറ്റത്ത് ഒരു കാർ വന്ന് നിന്നത് പോലും അവർ അറിഞ്ഞില്ല കാറിൽ നിന്ന് രവിക്കൊപ്പം ഇറങ്ങി വന്ന അമ്മു കാണുന്നത് ഈ കാഴ്ചയാണ് ജീവയുടെ കൈക്കുള്ളിൽ അവന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ശിഖ....എല്ലാം മറന്ന് പരസ്പരം ഇമ വെട്ടാതെ നോക്കി നിൽക്കുന്ന അവരെ കണ്ടതും അമ്മുവിന് അവളുടെ നിയന്ത്രണം നഷ്ടപ്പെട്ടു.... ശിഖയെ കൊല്ലാനുള്ള ദേഷ്യം തോന്നി അവൾക്ക് "ജീവാ....!!!!" രവിയുടെ അലർച്ച കേട്ടാണ് രണ്ട് പേർക്കും ബോധം വന്നത് ശിഖ അവരെ ഒക്കെ കണ്ട് ഒന്ന് പരിഭ്രമിച്ചെങ്കിലും ജീവയുടെ മുഖത്ത് ഞെട്ടലിന്റെയോ ഭയത്തിന്റെയോ ഒരംശം പോലും ഉണ്ടായിരുന്നില്ല ശിഖ വേഗം ജീവയിൽ നിന്ന് അടർന്നു മാറി അകത്തേക്ക് പോകാൻ നിന്നതും ജീവ അവളുടെ കൈയിൽ മുറുകെ പിടിച്ചു ഇതോക്കെ കണ്ട് അമ്മു വെറി പിടിച്ചവളെ പോലെ ഓടി വന്ന് ശിഖയെ തള്ളി താഴെയിട്ടു

താഴെ വീണ ശിഖയുടെ കൈമുട്ട് കല്ലിലിടിച്ചു മുറിഞ്ഞു ചോര വന്നത് കണ്ടതും ജീവക്ക് കലി കയറി മുന്നും പിന്നും നോക്കാതെ അവളുടെ കരണം നോക്കി അവനൊന്നു പൊട്ടിച്ചു.... അവൾ ഒന്ന് ആടിക്കൊണ്ട് നിലത്തേക്ക് വീണതും ജീവ ശിഖക്ക് നേരെ തിരിഞ്ഞു "ഡാ....!" രവിയുടെ അലർച്ച മൈൻഡ് ചെയ്യാതെ അവൻ ശിഖയെ താങ്ങി എടുത്ത് നെഞ്ചോട് ചേർത്തുകൊണ്ട് സിറ്റ് ഔട്ടിലേക്ക് നടന്നു "ചേട്ടാ... ഞാൻ... നടന്നോളാം.... എന്നെ താഴെയിറക്ക്....!" രവിയെ നോക്കി അവൾ ജീവയോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ജീവ അവളെ നോക്കി കണ്ണുരുട്ടി "അന്നാ.... ആ ഫസ്റ്റ് എയ്ഡ് ബോക്സ്‌ ഇങ് എടുക്ക്...." അവൻ വിളിച്ചു പറയുന്നത് കേട്ട് സാറയും ജോർജും സാക്ഷിയും ഒക്കെ പുറത്തേക്ക് വന്നു "കർത്താവേ... ഇതെന്നാ പറ്റിയതാ....?" സാറ വേവലാതിയോടെ ശിഖയെ പൊതിഞ്ഞു "ശിഖാ...." ചോരപൊടിയുന്ന ആ മുറിപ്പാടിലേക്ക് നോക്കി സാക്ഷി അവളുടെ അടുത്തേക്ക് നടക്കുമ്പോഴാണ് മുറ്റത്ത് നിൽക്കുന്നവരെ കാണുന്നത് "പപ്പാ...." സാക്ഷി ജോർജിന് അവരെ കാണിച്ചു കൊടുത്തതും അയാൾ സംശയത്തോടെ അങ്ങോട്ട് നോക്കി അമ്മുവിനെ മാത്രമേ അയാൾക്ക് പരിചയമുണ്ടായിരുന്നുള്ളു എങ്കിലും കൂടെയുള്ളത് രവിയാണെന്ന് അയാൾ ഊഹിച്ചു അന്ന ഫസ്റ്റ് എയ്ഡ് ബോക്സ്‌ കൊണ്ട് വന്നതും ജീവ അത് വാങ്ങി

അവളുടെ മുറിവ് ക്ലീൻ ചെയ്ത് മരുന്ന് വെച്ചു കൊടുത്തു അവൾക്ക് നോവാത്ത വിധം സൂക്ഷിച്ചു ഓരോന്ന് ചെയ്യുന്ന ജീവയെ കണ്ടതും ജോർജും സാറയും പരസ്പരം നോക്കി പുഞ്ചിരിച്ചു ജോർജ് ശിഖയുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് മുണ്ടും മടക്കി ഉടുത്ത് മുറ്റത്തേക്കിറങ്ങി "മ്മ്.... എന്ത് വേണം....?" ജോർജ് ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ചു രവിയോട് ചോദിച്ചതും രവി ജീവയെ നോക്കി "എനിക്ക് എന്റെ മകനെ വിട്ട് തരണം....!" രവി ഉറച്ച ശബ്ദത്തോടെ പറഞ്ഞതും ജീവ ചുണ്ട് കോട്ടി ചിരിച്ചു "നിങ്ങളുടെ മകനോ....? അങ്ങനെ ആരും ഇവിടെ ഇല്ല....!" ജോർജിന്റെ മറുപടി കേട്ട് രവിയുടെ മുഖം വീർത്തു "അങ്കിൾ പ്ലീസ്.... ജീവേട്ടനെ ഞങ്ങൾക്കൊപ്പം അയക്കണം....!" അമ്മു കണ്ണീരോടെ ജോർജിന് മുന്നിൽ നിന്നതും ജോർജ് അവളെ അനിഷ്ടത്തോടെ നോക്കി "ജീവയെ ഞാൻ എന്തിന് നിങ്ങൾക്കൊപ്പം അയക്കണം..... അതിന് മാത്രം നിങ്ങൾ അവന്റെ ആരാ....?"ജോർജ് അവരെ നോക്കി നെറ്റി ചുളിച്ചു "മിസ്റ്റർ. ജോർജ്.... ഞാനൊരു റിട്ടയർഡ് ആർമി ഓഫീസറാണ്.... ഞാൻ.... ഞാൻ ജീവയുടെ.... അച്ഛനാണ്.... അവനെ ഞങ്ങൾക്കൊപ്പം അയക്കണം...."

രവിയുടെ വാക്കുകൾ ജോർജിന്റെ ചുണ്ടിൽ പുച്ഛം നിറച്ചു "അവന് ഇങ്ങനെ ഒരു അപ്പൻ ഇല്ല.... ഇപ്പൊ ഞാനാണ് അവന്റെ അപ്പൻ..... എന്റെ മോനെ കണ്ണിൽ കണ്ടവർക്കൊപ്പം പറഞ്ഞയക്കണം തൽക്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല....." ജോർജ് കൈയും കെട്ടി നെഞ്ചും വിരിച്ചു നിന്ന് പറയുന്നത് കേട്ട് ജീവയുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു "നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്.... അവൻ എന്റെ മകനാണ്.... അവനിൽ എനിക്കുള്ള അവകാശം തനിക്കെന്നല്ല ഈ ലോകത്തിൽ മറ്റൊരാൾക്കും ഇല്ല.....!" രവി വീറോടെ പറഞ്ഞതും ജീവ പുച്ഛത്തോടെ ചിരിച്ചു "Really....? ശരിക്കും ജീവ തന്റെ മകനാണോ....?" ജോർജ് പുച്ഛത്തോടെ ചോദിച്ചതും രവി ദേഷ്യം നിയന്ത്രിച്ചു നിന്നു "എന്നിട്ട് ഒരു വളർത്തു നായയോട് പെരുമാറുന്നത് പോലെയല്ലെടോ താൻ അവനോട് പെരുമാറിയത്.... അല്ലാ ഒരു വളർത്തു മൃഗത്തിന്റെ പരിഗണന പോലും സ്വന്തം മകന് താൻ കൊടുത്തിട്ടില്ല തനിക്കൊക്കെ ഒരു വിചാരമുണ്ട്.... സ്വന്തം കാലിനടിയിലിട്ട് ചവിട്ടി മെത്തിക്കാനുള്ളവരാണ് മക്കളെന്ന്..... മക്കളെ ഉണ്ടാക്കിയാൽ മാത്രം പോരടോ.... അവരെ വളർത്താനും കൂടി അറിയണം...." ജോർജ് അമർഷത്തോടെ പറഞ്ഞു "വളർത്താൻ അറിയാഞ്ഞിട്ടാണോ ഇത്രയും കാലം ഇവനെ തീറ്റിപ്പോറ്റി ഇപ്പൊ ഈ തണ്ടും തടിയും ഉള്ളവനാക്കിയത്....

നാല് നേരം കഴിക്കാൻ കൊടുത്തില്ലേ.... വസ്ത്രങ്ങൾ കൊടുത്തില്ലേ..... ലക്ഷങ്ങൾ മുടക്കി പഠിപ്പിച്ചില്ലേ.... ഇത്രയും കാലം ഒരു ഗുണവും ഇല്ലാതെ നാല് നേരം തിന്നാൻ കൊടുത്തില്ലേ.... അതൊക്കെ എന്റെ കാശ് കൊണ്ടല്ലേ.... തിരിച്ചു എന്തെങ്കിലും ഗുണം ഇവനിൽ നിന്ന് എനിക്ക് കിട്ടിയിട്ടില്ല.... " രവി വീറോടെ വാദിച്ചു "നാണമുണ്ടോടോ തനിക്ക്.... സ്വന്തം മകന് കൊടുത്ത ഭക്ഷണത്തിനു വരെ ഇങ്ങനെ കണക്ക് പറയാൻ....? മക്കളെ ഉണ്ടാക്കിയാൽ അവർക്ക് തിന്നാനും ഉടുക്കാനും കൊടുക്കേണ്ടത് നിങ്ങളുടെ കടമയാണ്.... അതിന് പറ്റില്ലെങ്കിൽ പിന്നെ ആ പണിക്ക് നിൽക്കരുത് മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല ഓരോ അച്ഛനമ്മമാരും മക്കളെ വളർത്തുന്നത്.... അവരുടെ സ്നേഹമോ പണമോ ഒന്നും ഇല്ലെങ്കിലും മക്കളെ ജീവനായി സ്നേഹിക്കുന്നവരാണ് മാതാപിതാക്കൾ ആ മാതാപിതാക്കൾക്ക് അപമാനമാണ് തന്നെ പോലൊരു അച്ഛൻ ഞാനും ഒരു അച്ഛനാടോ.... എനിക്കും ഉണ്ട് മക്കൾ.... താൻ അവരോട് ചോദിച്ചു നോക്ക്.... അവരുടെ ഒക്കെ മനസ്സിൽ അവരുടെ അപ്പന് എത്ര വലിയ സ്ഥാനമാണെന്ന്.... അത് എന്ത് കൊണ്ടാണെന്നറിയുമോ....

അത്രയേറെ ഞാനും സാറയും അവരെ സ്നേഹിക്കുന്നുണ്ട് താൻ അതേ ചോദ്യം തന്റെ മകനോട് ചോദിച്ചാൽ ഉത്തരം എന്തായിരിക്കുമെന്ന് താൻ ചിന്തിച്ചിട്ടുണ്ടോ....? താൻ ഇത്രയൊക്കെ ചെയ്തിട്ടും അവൻ തിരിച്ചു പ്രതികരിക്കാത്തത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണോ താൻ കരുതുന്നത്.....? ഒരിക്കലുമല്ല അവൻ തനിക്ക് ആരാണെന്ന് തനിക്ക് ബോധം ഇല്ലെങ്കിലും നിങ്ങൾ ആരാണെന്ന ബോധം അവനുണ്ട്.... അതാണ് അവൻ.... അത്രക്ക് നല്ലവനാണ് അവൻ.... അവന്റെ സ്നേഹം അനുഭവിക്കാനുള്ള യോഗ്യത തനിക്കില്ലെടോ....?" ജോർജ് അത്രയൊക്കെ പറഞ്ഞിട്ടും രവിയുടെ മനസ്സ് കല്ല് പോലെ ഉറച്ചു തന്നെ ഇരുന്നു "തന്റെ പ്രസംഗം കേൾക്കാനല്ല ഞാൻ വന്നത്.... അവന്റെ തന്ത ഞാൻ ആണെങ്കിൽ ഞാൻ അവനെ കൊണ്ട് പോയിരിക്കും...." രവി വീറോടെ പറഞ്ഞു "താൻ ഒലത്തും.....!" അകത്തു നിന്ന് അലക്സിനൊപ്പം ഇറങ്ങിവന്ന സാഗർ പറഞ്ഞതും രവി കലിയോടെ അവനെ നോക്കി "തന്തക്ക് പിറന്നവനാണെങ്കിൽ താൻ അവനെ കൊണ്ട് പോയി നോക്ക്....!" .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story