സാഗരം സാക്ഷി...❤️: ഭാഗം 9

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അച്ഛാ ..... സാക്ഷിക്ക് വേറെ അവകാശികൾ ഉണ്ടെന്ന് അച്ഛൻ പറഞ്ഞില്ലേ ..... പിന്നെ എങ്ങനെ സാക്ഷി ആശാന്റിയുടെ മകളായി .....?" മുറ്റത്തു നിന്ന് സഞ്ജുവിനെയും സാക്ഷിയെയും പറ്റി സംസാരിക്കുന്നതിനിടയിൽ ആനന്ദ് ചോദിച്ചതും അജയൻ ഒന്ന് നിശ്വസിച്ചു "ഞാൻ പറഞ്ഞില്ലേ ആനന്ദ് ..... സാക്ഷി ആശയുടെ മകൾ അല്ലെന്ന് .....She is a Surrogate mother ...... !!"അയാൾ പറയുന്നത് കേട്ട് ഞെട്ടലോടെ അവൻ നിന്നു "surrogate .....? പക്ഷെ എങ്ങനെ ..... ?" അവൻ ആകാംക്ഷയോടെ ചോദിച്ചതും അജയൻ ഒന്ന് നെടുവീർപ്പിട്ടു "ആനന്ദ് ..... പണ്ട് നമ്മുടെ കുടുംബം ഒരു സാധാരണ കുടുംബം ആയിരുന്നു ..... അച്ഛൻ അന്നത്തെ വലിയ തറവാട്ടുകാർ ആയിരുന്ന പാലേക്കൽകാരുടെ വീട്ടിലെ കാര്യസ്ഥനും അമ്മ അവിടുത്തെ തന്നെ വീട്ടുപണിയും നോക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു ..... ആ വീട്ടിലെ രാജകുമാരിയായിരുന്നു സാറാ .....

എല്ലാവരുടെയും പ്രീയപ്പെട്ട സാറക്കൊച്ചു ....! എന്റെ ആശ സാറക്കൊപ്പമാ കളിച്ചതും വളർന്നതും ..... പഠിച്ചതും ഒരുമിച്ച് ...... ഒരു തരത്തിൽ പറഞ്ഞാൽ സാറയുടെ മനസാക്ഷി സൂക്ഷിപ്പുകാരി ആയിരുന്നു ആശ ..... തിരിച്ചും അങ്ങനെ തന്നെ എന്നെയും എന്റെ ആശമോളെയും പഠിപ്പിച്ചത് സാറയുടെ അപ്പച്ചനായിരുന്നു ..... പുള്ളിക്ക് ഞാനും ആശയും സാറയും ഒക്കെ ഒരുപോലെ ആയിരുന്നു വിവാഹപ്രായം ആയപ്പോ സാറയുടെ അപ്പച്ചൻ അവൾക്കായി പറ്റിയ ഒരു വരനെ തന്നെ കണ്ടെത്തി ..... ജോർജ് ..... കുരിശിങ്കൽ തറവാട്ടിലെ തലമൂത്തവൻ ..... നല്ല ചങ്കുറപ്പുള്ള ആണൊരുത്തൻ അങ്ങനെ 19 ആം വയസ്സിൽ സാറയെ ജോർജിന് കെട്ടിച്ചു കൊടുത്തു .....

അന്നൊക്കെ പെൺപിള്ളേർക്ക് 19 വയസ്സ് ഒക്കെ ആവുമ്പൊ കാരണവന്മാർക്ക് ആധി കേറും .... പക്ഷെ എന്റെ അച്ഛന് ഈ പറഞ്ഞ ആധി ഒന്നുമില്ലായിരുന്നു ..... ആശയുടെ ഇഷ്ടം പോലെ അവളെ പഠിക്കാൻ വിട്ടു സാറയുടെ അപ്പനായിട്ട് ഒരുപാട് ആലോചനകൾ കൊണ്ട് വന്നു ..... ചിലവ് മുഴുവൻ പുള്ളി ഏറ്റിട്ടും എന്തോ ആശയുടെ ഇഷ്ടത്തിന് അച്ഛൻ വിട്ട് കൊടുത്തു ആശ പഠനവുമായി മുന്നോട്ട് പോയെങ്കിലും സാറയുമായുള്ള സൗഹൃദം വിട്ട് കളഞ്ഞില്ല വൈകാതെ സാറ ഒരു അമ്മയായപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആശ ആയിരുന്നു ..... സാറയുടെ മോനെ നിലത്തു വെക്കാതെയാണ് അവൾ കൊണ്ട് നടന്നത് വളരെ സന്തോഷത്തോടെയാണ് ജീവിതം മുന്നോട്ട് പോയത് അതിനിടയിലാണ് അച്ഛൻ ഒന്ന് കുഴഞ്ഞു വീണത് .....

ശരീരത്തിന്റെ ഒരുഭാഗം തളർന്നു ..... ഞങ്ങൾക്ക് അതൊരു വലിയ ആഘാതം തന്നെ ആയിരുന്നു അച്ഛന്റെ ചികിത്സാചിലവുകളും ഞങ്ങളുടെ പഠനവും ഒക്കെ ഒരു ചോദ്യചിഹ്നമായതും പഠനം നിർത്തി ഒരു ജോലിക്ക് ശ്രമിച്ചു സാറയും അപ്പനും സഹായഹസ്തങ്ങളുമായി വന്നെങ്കിലും എന്തോ അവരെ ബുദ്ധിമുട്ടിക്കാൻ ഞങ്ങൾക്ക് തോന്നിയില്ല ഇതിനിടയിൽ സാറ രണ്ടാമതും വിശേഷം അറിയിച്ചു രണ്ട് മാസം ആയപ്പോഴേക്കും അവൾക്ക് ചില അസ്വസ്ഥതകൾ ഉണ്ടായി തുടങ്ങി പിന്നീട് അത് കൂടി വന്നതും അവർ ഒരു ഡോക്ടറിന്റെ സഹായം തേടി അപ്പോ സാറയുടെ ശരീരത്തിന് ഒരു കുഞ്ഞിനെ താങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല .....

അവളുടെ ഗർഭപാത്രത്തിൽ ഉണ്ടായ മുഴയോ മറ്റോ കുഞ്ഞിന്റെ ജീവന് ആപത്തായി മാറുമെന്ന ഡോക്ടറിന്റെ വെളിപ്പെടുത്തൽ അവരെ ഒന്നടങ്കം തളർത്തിക്കളഞ്ഞു അബോർട്ട് ചെയ്തില്ലെങ്കിൽ സാറക്കും കുഞ്ഞിനും ഒരുപോലെ ആപത്താണെന്നൊക്കെ പറഞ്ഞപ്പോൾ എല്ലാവരും സാറയോട് ആവുന്നത്ര പറഞ്ഞു നോക്കി പക്ഷെ കുഞ്ഞിനെ ഇല്ലാതാക്കാൻ അവളെ കൊന്നാലും സമ്മതിക്കില്ലെന്ന് അവൾ തീർത്തു പറഞ്ഞു അപ്പോൾ സാറയെ കൺസൾട്ട് ചെയ്ത ഡോക്ടർ മുന്നോട്ട് വെച്ച ഒരു ഓപ്ഷൻ ആയിരുന്നു സരോഗസി ..... അന്നൊക്കെ കേട്ട് കേൾവി പോലും ഇല്ലായിരുന്നു അതിനെക്കുറിച്ചു സാറയുടെ ഗർഭപാത്രത്തിന് ഒരു കുഞ്ഞിനെ താങ്ങാനുള്ള ശേഷി ഇല്ലാ .....

അതുകൊണ്ട് അതിന് ശേഷിയുള്ള മറ്റൊരു സ്ത്രീയുടെ ഗർഭപാത്രതിലെക്ക്‌ കുഞ്ഞിനെ മാറ്റുന്ന ഒരു രീതി ...... അത്ഭുതകരമായ മെഡിക്കൽ മാജിക് എന്നൊക്കെ പറയാം ഗർഭധാരണത്തിന് ശേഷിയില്ലാത്ത സ്ത്രീകൾക്ക് വലിയൊരു ആശ്വാസമായിരുന്നു ഈ രീതി.....ഫിസിക്കലി ഫിറ്റ് ആയ ഒരു സ്ത്രീയിയുടെ ഗർഭപാത്രത്തിൽ ബീജകോശത്തെ സംയോജിപ്പിച്ചു നിക്ഷേപിക്കുന്നതിനേക്കാൾ പ്രയാസകരമാണ് ഒരു അമ്മയുടെ ഉദരത്തിലെ കുഞ്ഞിനെ മറ്റൊരു സ്ത്രീയിലേക്ക് പറിച്ചു നടുന്നത് വിജയസാധ്യത കുറവാണെങ്കിലും സാറയെ ആ പരീക്ഷണത്തിന് സമ്മതിപ്പിച്ചെടുക്കാൻ ജോർജിന് സാധിച്ചു പക്ഷെ ഒരു സരോഗേട്ടിനെ കിട്ടാൻ പ്രയാസകരമായിരുന്നു പണം വാഗ്ദാനം ചെയ്തപ്പോൾ പലരും വന്നു ....

പക്ഷെ അവരിലൊന്നും പ്രതീക്ഷിച്ച ഫിറ്റ്നസ് ഉണ്ടായിരുന്നില്ല പലരെയും സമീപിച്ചു ...... എല്ലാരും തന്റെ ഭാവിയെ ഓർത്തു പിന്മാറിയപ്പോൾ എന്റെ ആശ മുന്നോട്ട് വന്നു സാറ അവൾക്ക് കൂടെപ്പിറപ്പാണെന്നും അവളുടെ കുഞ്ഞിനെ ചുമക്കാൻ തയ്യാറാണെന്നും പറഞ്ഞപ്പോൾ ഞാനുൾപ്പടെ എല്ലാവരും അവളെ തടഞ്ഞു അവളുടെ ഭാവി ഓർത്തു സാറയും അവളെ തടഞ്ഞു പക്ഷെ അവൾ പിന്മാറിയില്ല ...... ഒടുവിൽ അവളുടെ വാശിക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്നു ഏറിയ പരിശ്രമത്തിനൊടുവിൽ സാറയുടെ ഉദരത്തിലെ കുഞ്ഞിനെ ആശയുടെ ഗർഭപാത്രത്തിലേക്ക് മാറ്റി ഓപ്പറേഷൻ സക്സസ് ആയിരുന്നു .....

Organs transplantation മാത്രം കേട്ടിട്ടുണ്ടായിരുന്ന ആ കാലത്തു ഒരു pregnancy transplantation ഒരു അത്ഭുതം തന്നെ ആയിരുന്നു (മുൻപ് എവിടെന്നോ കിട്ടിയ കേട്ടറിവ് വെച്ച് എഴുതിയ ഭാഗമാണിത് ..... തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക ) അന്നൊക്കെ അത് വലിയ വാർത്തയായിരുന്നു ഹോസ്പിറ്റലിൽ നിന്ന് വന്ന ആശയെ സാറ ജോർജിന്റെ വീട്ടിലേക്കാണ് കൊണ്ട് പോയത് ആശ ചെയ്ത ത്യാഗത്തിന് പകരം സാറയുടെ അപ്പച്ചൻ ജോണിച്ചായൻ ഞങ്ങളെ സാമ്പത്തികമായി സഹായിച്ചു എനിക്ക് ഒരു ബിസിനസ് തുടങ്ങാനുള്ള പണവും സഹായവും ഒക്കെ ചെയ്തു തന്നു സാറ ആശയെ പൊന്നുപോലെ ആണ് കൊണ്ട് നടന്നത് പക്ഷേ ആശ ......!

"അയാൾ ഒരു നെടുവീർപ്പോടെ ആനന്ദിനെ നോക്കികൊണ്ട് വീണ്ടും തുടർന്നു "മാസങ്ങൾ കഴിയുംതോറും ആശക്ക് അവളുടെ ഉള്ളിലുള്ള കുഞ്ഞിനോട് എന്തോ വല്ലാത്ത അടുപ്പം തോന്നി തുടങ്ങി ഒറ്റക്കിരുന്ന് കുഞ്ഞിനോട് സംസാരിക്കുന്നതൊക്കെ കാണാം ..... പതിയെ പതിയെ അവളുടെ സ്വഭാവം ഒക്കെ ആകെ മാറി തുടങ്ങി സാറയോട് തൊട്ടതിനും പിടിച്ചതിനും ഒക്കെ അവൾക്ക് ദേഷ്യമായി അത് അവളുടെ കുഞ്ഞാണെന്ന് അവൾ സ്വയം വിശ്വസിക്കാൻ തുടങ്ങി ....." "അജയേട്ടാ .....!" ഭാര്യയുടെ വിളിയാണ് അയാളുടെ വാക്കുകൾക്ക് കടിഞ്ഞാണിട്ടത് അയാൾ തിരിഞ്ഞു നോക്കിയപ്പോ കണ്ടു സ്റ്റെയർ ഇറങ്ങി വരുന്ന സാക്ഷിയെ .....!

"ഏട്ടത്തി ..... ഏട്ടത്തി ഈ പാപിയോട് പൊറുക്കണം ...... പൊറുക്കാൻ പറ്റുന്ന തെറ്റല്ല ഈ പാപി ചെയ്തത് .... മാപ്പ് ചോദിക്കാനല്ലാതെ എനിക്ക് വേറെ നിവൃത്തി ഇല്ല ....." ലീന പൊട്ടി പൊട്ടി കരഞ്ഞതും സാറ സംശയത്തോടെ അവരെ നോക്കി ലീനയുടെ അവസ്ഥ കണ്ട് സാറയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ട് ജോർജും അലക്സും അന്നയും ഒക്കെ വേദനയുടെയും അതിലുപരി സംശയത്തോടെയും അവരെ നോക്കി അടുത്തേക്ക് വരുന്നുണ്ട് "എന്താ ലീനെ ..... എന്താ പ്രശ്നം ....?" സാറ ലീനയുടെ കവിളിൽ കൈ വെച്ചതും ലീന ആ കൈ ചേർത്ത് പിടിച്ചു വിതുമ്പി "അന്ന ..... അന്ന മോള് ..... അന്ന മോള് എന്റെ "...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story