💓സഖാവ് 💓: ഭാഗം 41

sagav rafeena

രചന: റഫീന മുജീബ്

" അമ്മച്ചിയുടെ ശബ്ദം കേട്ടിടത്തേക്ക് അച്ചായൻ ധൃതിപെട്ടോടി. അമ്മാ... !! എന്താ പറ്റിയേ..? ഓടുന്നതിനിടയിൽ അവൻ ചോദിച്ചുകൊണ്ടിരുന്നു. പക്ഷേ അമ്മച്ചിയുടെ ശബ്ദം പിന്നീട് കേൾക്കാത്തത് അവനെ കൂടുതൽ ഭയപ്പെടുത്തി. ഹാളിലെത്തി ലൈറ്റ് ഓണാക്കാൻ നോക്കിയപ്പോൾ കറണ്ടും ഇല്ല. ഇരുട്ടത്ത് ദിക്കറിയാതെ അവൻ തപ്പിപ്പിടിച്ചു നീങ്ങി. ഹാളിലെ ടേബിളിൽ തട്ടി നിന്നപ്പോഴാണ് അലാറം അടിക്കുന്ന സൗണ്ടും അതോടൊപ്പം അവിടെയുള്ള ലൈറ്റുകളെല്ലാം പ്രകാശിച്ചു. അച്ചായൻ അത്ഭുതത്തോടെ ചുറ്റും നോക്കി. വർണ ബൾബുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ഹാൾ, ഒത്ത നടുക്കായി ഒരു വലിയ കേക്ക്. അതിൽ നിറയെ മെഴുകുതിരി കത്തിച്ച് വെച്ചിട്ടുണ്ട്. ഹാപ്പി ബർത്ത് ഡേ അന്തപ്പാ എന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നു. അതിനു ചുറ്റും പുഞ്ചിരിയോടെ നില്ക്കുന്ന നാലു മുഖങ്ങളും. ഈ ലോകത്തിലേക്ക് തന്നെ കൊണ്ടുവന്ന അമ്മച്ചിയും, ഈ ലോകം തന്നെ തന്റെ കാൽകീഴിൽ ആണെന്ന് തോന്നിപ്പിക്കാൻ കർത്താവ് തനിക്ക് തന്ന മൂന്ന് സുഹൃത്തുക്കളും,

അവരെ നോക്കിയപ്പോഴേക്കും അവന്റെ മിഴികൾ ഈറനണിഞ്ഞിരുന്നു. ഓരോ ബര്ത്ഡേ വരുമ്പോഴും നിനക്ക് ഇങ്ങനെ ഒരു പണി തരണമെന്ന് ഞങ്ങൾ നേരത്തെ പ്ലാൻ ചെയ്യും, പക്ഷേ അതിനു മുമ്പേ തന്നെ നീ ബർത്ത് ഡേ കാര്യം ഞങ്ങളെ ഓർമ്മിപ്പിക്കും. ഇന്നത്തെ ഈ ദിവസം നീ മറന്നു എന്ന് മനസ്സിലായത് കൊണ്ടാ ഞങ്ങൾ ഇങ്ങനെ ഒരു പരിപാടി പ്ലാൻ ചെയ്തത്, എങ്ങനെയുണ്ട് മോനേ.. കാർത്തി അവന്റെ തോളിലൂടെ കയ്യിട്ട് കൊണ്ട് ചോദിച്ചു. സത്യം ഇന്നത്തെ ദിവസം താൻ മറന്നിരിക്കുന്നു, മനസ്സിൽ ശിവ കേറി കൂടിയത് മുതൽ പലതും താൻ മറന്നു കഴിഞ്ഞിരിക്കുന്നു. ശിവയെ ഓർത്തതും അവന്റെ ഉള്ളിൽ ചെറിയൊരു നോവ് പടർന്നു. നോക്കിനിൽക്കാതെ ഇതൊന്നു വന്ന് കട്ട് ചെയ്യടാ മരമാക്രി.. ബാക്കിയുള്ളവർ ഇതു നോക്കി വെള്ളമിറക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി, ശ്യാമിന്റെ വാക്കുകളാണ് വാക്കുകളാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്. തന്റെ ഫ്രണ്ട്സിനും അമ്മച്ചിക്കും ഒപ്പം നിന്ന് അവൻ ആ മെഴുകുതിരി ഊതിക്കെടുത്തി കേക്ക് മുറിക്കാൻ തുടങ്ങി.

സന്തോഷ ജന്മദിനം കുട്ടിക്ക്, സന്തോഷ ജന്മദിനം കുട്ടിക്ക്.. കാർത്തിക്കും ശ്യാമും മത്സരിച്ച് പാടുന്നത് കേട്ടിട്ട് അശ്വിനും അമ്മച്ചിക്കും ചിരി പിടിച്ചു നിർത്താനായില്ല. കേക്ക് കട്ട് ചെയ്ത് ആദ്യം അമ്മച്ചിക്ക് നൽകി, അമ്മച്ചി അതിൽ നിന്നും ഒരു ചെറിയൊരു കഷ്ണം എടുത്ത് അവനു വായിൽ വെച്ചു കൊടുത്തു, പിന്നെ അശ്വിനും കാർത്തിക്കും ശ്യാമിനും നൽകി. അവർ മൂന്ന് പേരും അവനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. അശ്വിൻ അവനെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു. നീ ഞങ്ങളെ ഭാഗ്യമാണേടാ.. അവനെ ചേർത്തുപിടിച്ചുകൊണ്ട് അശ്വിൻ പറഞ്ഞു. നിങ്ങൾ എന്റെ സൗഭാഗ്യവും അവരെ മൂന്നുപേരെയും നോക്കിക്കൊണ്ട് അച്ചായൻ പറഞ്ഞു. അവരുടെ സ്നേഹപ്രകടനം കണ്ട് അമ്മച്ചിയുടെ കണ്ണുനിറഞ്ഞു. ശ്യാം അപ്പോഴേക്കും കേക്കിന്റെ പകുതിഭാഗം അകത്താക്കി കഴിഞ്ഞിരുന്നു. അതുകണ്ട് കാർത്തി ഒരു പീസ് എടുത്തു അവന്റെ മുഖം ഫേഷ്യൽ ചെയ്തു, പിന്നെ നടന്നതൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. കലാപരിപാടികൾ കഴിഞ്ഞപ്പോൾ നാലുപേരും സാന്താക്ലോസിനെ പോലെ ആയിട്ടുണ്ട്, , അവരെ നോക്കിയ അമ്മച്ചി ചിരി നിർത്താൻ പാടുപെട്ടു. അയ്യോ ദേണ്ടെ ടാ ഇവിടെ ഒരു സുന്ദരിക്ക് നമ്മളെ കണ്ടിട്ട് പുച്ഛം,

അങ്ങനെ ഇപ്പോൾ ഒരുപാട് പുച്ഛികണ്ടാ ഇവിടെ കൂടി ഫേഷ്യൽ ചെയ്യാം എന്നും പറഞ്ഞ് അശ്വിൻ അമ്മച്ചിയെ വട്ടം പിടിച്ചു. കാർത്തിയും ശ്യാമും അമ്മച്ചിയുടെ മുഖം നന്നായി കേക്കിൽ കുളിപ്പിച്ചു. എല്ലാം കഴിഞ്ഞ് അമ്മച്ചിയുടെ നോട്ടം കണ്ടപ്പോൾ നാലുപേരും ചിരികടിച്ചമർത്തി നിന്നു. കലാ പരിപാടികൾ ഒക്കെ കഴിഞ്ഞു കിടക്കാൻ ഒരുങ്ങിയപ്പോഴേക്കും നേരം ഒരുപാട് ആയിരുന്നു. രാവിലെ ചെറിയൊരു പാർട്ടി എല്ലാവരെയും വിളിച്ച് നടത്തണമെന്ന് അമ്മച്ചിക്ക് നിർബന്ധം. അവസാനം അച്ചായൻ അത് അംഗീകരിച്ചു കൊടുത്തു. കിടക്കാൻ ചെന്നപ്പോഴാണ് മൂന്നും തന്റെ ബെഡിൽ നിരന്നു കിടക്കുന്നത് അച്ചായൻ കണ്ടത്. മൂന്നിനെയും ഒറ്റ ചവിട്ടിനു താഴെയിട്ടു അച്ചായൻ ബെഡി കേറി കിടന്നു. ഒക്കെ നിലത്തുനിന്ന് കുത്തിപ്പിടിച്ച് എണീറ്റ് അച്ചായനെ ഉന്തി മറിച്ച് താഴെയിട്ടു. പിന്നെ അങ്ങോട്ടുമിങ്ങോട്ടും ഉന്തും തള്ളലും ആയി രാത്രിയിൽ എപ്പോഴോ നാലുപേരും ഉറങ്ങി. രാവിലെ അവരെ വിളിക്കാനായി വന്ന ത്രേസ്യ നാലുപേരുടെയും കിടത്തം കണ്ടു നോക്കിനിന്നു. പരസ്പരം ഇറുകി പിടിച്ചു കിടക്കുന്ന സഹോദരങ്ങൾ തന്നെ.

കുറച്ചുനേരം അവിടെ നോക്കി നിന്ന് അവൾ അടുക്കളയിൽ തന്നെ പോയി. ((()))))))(((()))))((())))((())))))())))) പാത്തൂ ശിവയും പിന്നെ കുറച്ച് അടുത്ത ബന്ധുക്കളും അത്രേ ഉണ്ടായിരുന്നുള്ളൂ പാർട്ടിക്ക്. ശിവയെയും പാത്തുവിനെയും കണ്ടപ്പോൾ അമ്മച്ചി സ്നേഹത്തോടെ ചേർത്തു നിർത്തി. രണ്ടുപേരുടെയും നെറുകിൽ ഓരോ ഉമ്മ വീതം കൊടുത്തു. ശിവയെ നോക്കുന്ന ആ കണ്ണുകൾ നിറയുന്നത് അച്ചായൻ കാണുന്നുണ്ടായിരുന്നു. അവരെ അമ്മച്ചി സ്നേഹത്തോടെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവർക്ക് പിറകെ അകത്തേക്ക് പോകാനൊരുങ്ങിയ അച്ചായനെ ജെയിംസ് പിടിച്ചുവലിച്ച് തനിക്ക് അഭിമുഖമായി നിർത്തി. തന്നെ അടിമുടി നോക്കുന്ന ജെയിംസിനെ അവൻ സംശയത്തോടെ നോക്കി. മ്മ് മ്മ് കൊച്ചുകള്ളാ അവസാനം നീ തേടിപ്പിടിച്ചല്ലേ നിന്റെ പേടമാനിനെ എങ്ങനെ കണ്ടെത്തി നീ, അവൻ ഒരു കള്ളച്ചിരിയോടെ അച്ചായനോട് ചോദിച്ചു. , നീ എന്തൊക്കെയാ ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല, അച്ചായൻ കലിപ്പോടെ അവനോട് പറഞ്ഞു.

ഉം ഒന്നും മനസ്സിലാവാത്ത കൊച്ചു കള്ളൻ, അന്നു നമ്മുടെ വണ്ടിയുടെ മുൻപിൽ ചാടിയ കുട്ടിയല്ലേ അത്, അന്ന് തൊട്ടു നീ അവൾക്ക് പിറകിൽ ഓടുന്നത് ഒന്നും ഞാൻ അറിയുന്നില്ലെന്ന് കരുതിയോ നീ, അവസാനം നീ തേടിപ്പിടിച്ചല്ലേ, ജയിംസ് പറയുന്നത് കേട്ടപ്പോൾ അച്ചായന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി. അവൻ വേഗം ജയിംസിന്റെ വായ പൊത്തിപ്പിടിച്ചു. നീ എന്തൊക്കെയാണ് ഈ പറയുന്നത്, ദയവുചെയ്ത് ഈ കാര്യങ്ങളൊന്നും ആരും അറിയരുത്, അവൻ ദയനീയമായി ജയ്സിനോട്‌ അപേക്ഷിച്ചു. എന്താടാ, എന്താ ഞാൻ പറഞ്ഞാൽ അവൻ സംശയത്തോടെ അച്ചായനെ നോക്കി. നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി ഇങ്ങോട്ട് ചോദ്യം വേണ്ട, അച്ചായൻ കലിപ്പിൽ അവനോട് പറഞ്ഞു മുൻപോട്ട് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് തരിച്ചു നിന്നു........ തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story