സഖിയെ സ്നേഹിനിയെ..💞: ഭാഗം 24

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

""രുദി ഇപ്പൊ എറങ്ങണം ഇവിടുന്ന്...!! ഇനി അവിടെ താമസിച്ച മതി... ചേകവശ്ശേരിയിൽ...."" അയാൾ ആക്രോഷിച്ചു...

""പറ്റില്ല....!!"" രുദി കടുപ്പിച്ചു പറഞ്ഞു...

""വേണ്ട... ചേവാശ്ശേരിയിലെ കാരണവർ... അതായത് ഞാൻ. ചത്തിട്ടു മതി നിന്റെ തോന്ന്യാസം...!! ഇവിടുന്ന് ഞാൻ ഇറങ്ങുമ്പോൾ കൂടെ നീയും നീ തന്നിഷ്ടത്തിന് കെട്ടിയ ഈ കുട്ടിയും ഉണ്ടാവും... എടുക്കാനുള്ളതെന്താന്ന് വെച്ചാൽ വേഗം എടുത്തിട്ട് വാ...""

വന്നപാടെ കർണവർ രുദിയെ കല്ലുനെ പണിക്ക് വിട്ടതിനു നല്ല ചീത്ത പറഞ്ഞു... ഇപ്പൊ ഉത്തരവും കൊടുത്തു... രുദി തല ഉയർത്താനാവാത്തെയും താത്താനാവാത്തെയും വലഞ്ഞു....

""ഒരിക്കൽ എല്ലാരുടെ പടിയടച്ചു പിണ്ഡം വെച്ചതല്ലേ എന്നെ... പിന്നെ എന്താ
വീണ്ടും അങ്ങോട്ട് കെട്ടിയെടുക്കുന്നെ...
ഞാനും എന്റെ ഭാര്യയും
ഇവിടെ ജീവിച്ചോളാം...!!"" (രുദി 

""അത്‌ നടക്കില്ല ഇതെന്റെ ഭാര്യയുടെ വീടാണ്... മുറ പ്രകാരം നിനക്ക് കിട്ടേണ്ടത് പക്ഷെ കിട്ടിയിട്ടില്ല... ചേകവശ്ശേരി ശങ്കരനെ അറിയാം നിനക്ക്... ഒന്ന് തീരുമാനിച്ചാൽ അതെന്ത് വിലകൊടുത്തും നടത്തിയിരിക്കും...!!

അത്‌ മാത്രം അല്ല ഇനി മുതൽ നീ C.S ഗ്രൂപ്പിൽ ceo പോസ്റ്റിൽ ഉണ്ടാവും...""

കല്ലു ഇതൊക്കെ കേട്ട് ആകെ ഞെട്ടി നിക്കുവാണ് അവൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല... കണ്ണ് നിറഞ്ഞു അവളുടെ അവളും പ്രണയിച്ചു തുടങ്ങിയിരുന്നു തന്റെ പാതിയെ... വന്നര പട be like ഇത് നമ്മൾ എത്ര കണ്ടതാ... 😏

ശങ്കരന്റെ വാശിയിൽ അവർ തിരികെ പോകാൻ തീരുമാനിച്ചു... ബുള്ളറ്റ് യാമി കൊണ്ട് വരാം എന്ന് പറഞ്ഞെങ്കിലും രുദി അതിന് സമ്മതിക്കാതെ കല്ലുവുമായി യാത്ര ബുള്ളറ്റിൽ അങ്ങോട്ട് തിരിച്ചു...

കല്ലുന് നല്ല സങ്കടം ഉണ്ടായിരുന്നു... താൻ കാരണം രുദിയെ മുത്തശ്ശൻ ചീത്ത പറഞ്ഞതോർത്തു... ഓരോ തവണ മുത്തശ്ശൻ രുദിയെ തല്ലിയതോർക്കുമ്പോൾ അവളുടെ നെഞ്ച് പിടഞ്ഞു...

""ഇന്ദ്രേട്ടാ...!!"" അവൾ ചെറിയ തേങ്ങലോടെ വിളിച്ചു...

""എന്താ.. എന്താ എന്റെ തുമ്പിക്ക്...!!"" അവൻ ബൈക്ക് ഒരു ഓരം ചേർത്തു നിർത്തി....

""ഞ.... 😭😭 ഞാൻ കാരണ ഇതൊക്കെ... ഞാനും കൂടി അറിഞ്ഞ...!!"" അവൾ പറഞ്ഞുകൊണ്ട് അവന്റെ മുത്തുകത്തേക്ക് കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു.... അവൻ ഒന്നും മനസിലാവാതെ മുഖം ചുളിച്ചു...

""തെളിച്ചു പറ തുമ്പിയെ...!!"" അവൾ എല്ലാം പറഞ്ഞു...

""ഓഹോ വെളഞ്ഞ വിത്ത് തന്നെ...!! പണിഞ്ഞിട്ടിരുന്നു മോങ്ങുന്ന കണ്ടില്ലേ...!! നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ടടി... എന്റെ റൊമാൻസും കൊളമാക്കി..."" അവൻ ഒന്നും മിണ്ടാത്തെ വണ്ടി എടുത്തു... അത്‌ അവന്റെ തുമ്പിക്കുട്ടിക്ക് വലിയ സങ്കടം തന്നെ ആയിരുന്നു...

വണ്ടി ചെന്ന് ചേകവശ്ശേരി ബംഗ്ലാവിന്റെ മുന്നിൽ നിന്നു.... രുദിയും കല്ലുവും ഉൾപ്പടെ എല്ലാരും അകത്തേക്ക് കേറി...

""ഓ വന്നോ...!!"" അവളെ കണ്ട പാടെ മായ കുത്താൻ തുടങ്ങി... ഋതിക്ക് തന്റെ ഇരയെ കിട്ടിയ ഫീൽ ആയിരുന്നു... ഋതുനു ആണെങ്കിൽ ഇനി വാനര പട നിലത്തൊന്നും ആവില്ലെന്ന ഭാവവും...

""മായേ...!!"" ശങ്കരൻ കടുപ്പിച്ചു വിളിച്ചു...

""എന്തിനാ എന്നോട് ദേഷ്യപെടുന്നേ... ദാന്നിക്കുന്നു കുടുംബത്തിന്റെ പേര് കളയാൻ... എന്താടി അവിടുത്തെ ശമ്പളം മതിയായില്ലെന്നുണ്ടോ...?? ""

""ചെറിയമ്മ എന്തൊക്കെയാ പറയുന്നേ...!!"" യാമി ചോദിച്ചു... കല്ലുന് ഒക്കെ കണ്ടും കെട്ടും മിണ്ടാത്തെ നിക്കാനേ കഴിഞ്ഞുള്ളു...

""യാമി വേണ്ട...!!"" രുദിയുടെ ശബ്ദം ഉയർന്നു...... എല്ലാരും അവനെ തന്നെ നോക്കി...

""ജോലിക്ക് പോണം എന്ന നിർബന്ധം കല്ലുന് ആയിരുന്നു... അതവളുടെ വെക്തി പരമായ തീരുമാനവും... ജോലിക്ക് പോകാനാണ് ആഗ്രഹം എങ്കിൽ അവൾ ഇനിയും പോകും... അല്ലെ കല്ലു...!!"" 
അവൻ പറഞ്ഞതും അവൾ വായും പൊളിച്ചു അവളെ നോക്കി...

""പണിയുവാണല്ലേ...!!"" അവൾ മനസ്സിൽ ചിന്തിച്ചു...

""എന്താ പോകില്ലേ...!!"" അവൻ വീണ്ടും ചോദിച്ചു അവൾ അറിയാതെ തലയാട്ടി പോയി... കണ്ട് നിന്ന വാനര പട മുഴുവൻ പകച്ചു പോയി...

വരുൺന്റെ തലയിലെ കിളി പറന്നു ദാ രവിയുടെ തലയിലെ കിളിയെ ചെന്നിധിച്ചു... യാമിയുടെ കിളി ആണെങ്കിൽ ആരെ ചെന്നിടിക്കും എന്നറിയാതെ കല്ലുന്റെ തലയിലെ കിളിയെ ചെന്നിടിച്ചു...രുക്കുവിന്റെയും അവ്നിയുടെയും കിളികൾ ഇങ്ങനെ പറന്നു നടക്കേ യദുവിന്റെ കിളികൾ തപ്പിപ്പിടിച്ചു രുക്കുന്റെ കിളികളെ ചെന്നിടിച്ചു.. അവനിയുടെ കിളികൾ മാത്രം ബാക്കിയായി പാവം...

""രുദി നീ എന്തൊക്കെയാ ഈ പറയുന്നേ...!!"" രുദിയുടെ അച്ഛൻ

""പറഞ്ഞെല്ലോ അവൾക്കായിരുന്നു ജോലി വേണം എന്ന് നിർബന്ധം...!! ന്തായാലും ചേകവശ്ശേരിടെ കമ്പനിയിൽ ഞാൻ ceo ആകണം എന്നല്ലേ നിങ്ങളൊക്കെ പറയുന്നത്... So she Will be assisting me..."" അത്‌ കേട്ട് മായക്ക് ചിരിവന്നു...

""ഇതാ ഇപ്പൊ നന്നായെ... പ്ലസ് two പാസ്സ് ആയോ എന്ന് പോലും അറിയാത്ത ഇവളെ ഒക്കെ പിടിച്ചു ഒരു ceo യുടെ P. A ആക്കാനോ... നല്ല കഥ...!!"" മായ പറഞ്ഞതാർക്കും ഇഷ്ടപ്പെട്ടില്ല എങ്കിലും അതിലും കാര്യമുണ്ട് എന്ന് എല്ലാർക്കും തോന്നി..

""പ്ലസ് two മാത്രം ഉള്ള
ഈ കുട്ടിയെ എങ്ങിനെയാ ജോലിക്കെടുക്കുക....!!"" (രുദിയുടെ അമ്മ

""എന്റെ P. A അല്ലെ... യദു എന്നെ assist ചെയ്യട്ടെ കല്ലു P . A അവൾക്ക് വേണ്ട കാര്യങ്ങൾ ഞാൻ പറഞ്ഞു കൊടുത്തോളാം...and this is my final decision...!!"" അത്രയും പറഞ്ഞവൻ കാറ്റുപോലെ മുകളിലേക്ക് പോയി... ഇനി പോകാൻ കിളികൾ ഇല്ലാത്തോണ്ട് അവർ എല്ലാരും പോക പറത്തി നിന്നു....

""ഇത് നല്ല കൂത്ത്... ഇതിപ്പോ എല്ലാർക്കും ഓസ്സിക്ക് ജോലി ആയെല്ലോ... അങ്ങനെയെങ്കിൽ എന്റെ മക്കൾക്കും കൊടുക്ക് എല്ലാർക്കും വേണ്ട.... ദെ ഡിഗ്രി വരെ എത്തിനിക്കുന്ന എന്റെ മോളുണ്ട് ഋതി.... ഒരു BA യും ഒരു MA യും ഒരു MBA യും റാങ്കിൽ പാസ്സായ എന്റെ മോനുണ്ട് ഋഷി... അവനു കൊടുത്തൂടെ...!!""

"" ദൈവമേ ഇതെന്താ എന്തിരന്റെ കുഞ്ഞോ... അതോ പഠിക്കുന്ന മിഷിനോ...?? "" ടെൻഷന്റെ ഇടയിലും കല്ലുന്റെ ആത്മ...

(സത്യത്തിൽ കഥയുടെ തുടക്കത്തിൽ ഋഷി M. Com 3rd yr എന്നായിരുന്നു പറഞ്ഞത്... ഒരു എത്തും പിടിയും ഇല്ലാതെ തുടങ്ങിയ story ആണ് ഇപ്പൊ ഋഷിക്ക് ഇത്തിരി പ്രായം കൂട്ടേണ്ടി വന്നു... Hope all u can accept.. 😭😭

തുടക്കത്തിൽ കഥ ഇത്തിരി ക്‌ളീഷേ ആക്കാൻ ആയിരുന്നു പ്ലാൻ പക്ഷെ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല കഥ ഞാൻ ഒന്ന് പൊളിച്ചടുക്കി... ചില പേരുകൾ വരെ തിരുത്തിട്ടുണ്ട്... ഇനി അതൊന്നും ചികയണ്ട... ഓർക്കുന്നുണ്ടോന്ന് അറിയില്ല ഋതുവും രുക്കുവും ആദ്യം 10 ത്തിൽ ആയിരുന്നു ഇപ്പൊ അത്‌ പ്ലസ് two ആയി... 😁😁 ഇനി ഇപ്പൊ എന്തായാലും കഥയിലോട്ട് )

""എന്നിട്ടിപ്പോ എവിടുന്നോ കേറി വന്നവൾക്ക് ജോലി... കൊള്ളാം...!!"" മായ പുച്ഛത്തോടെ പറഞ്ഞു നിർത്തി...

""വേണ്ട... എനിക്ക് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്യണം...!!"" അതും പറഞ്ഞു ഋതി പോയതും രുക്കുനു ചിരിപൊട്ടി...

""അവൾക്ക് വേണ്ടെന്ന് പറഞ്ഞില്ലല്ലോ ഡിഗ്രി തീരട്ടെ എന്നല്ലേ പറഞ്ഞത്... എങ്കിലും ഒത്തിരി ഡിഗ്രി ഒള്ള എന്റെ മോൻ ഉണ്ടെല്ലോ...!!"" രുക്കുന്റെ ചിരി ദേഹിക്കാതെ മായ പറഞ്ഞു....

""അതിന് അങ്ങിനെ ഒരു മോൻ എവിടെ...?? "" രുക്കു കേറി ഗോൾ അടിച്ചിരിക്കുവാണ് ഗൂയ്‌സ്...

""എങ്ങിനെ ഉണ്ടാവും... ഇതുപോലത്തെ കുരുത്തകേട്ട മൊതലുകൾ അല്ലെ ഇവിടെ...!!"" അതും പറഞ്ഞവർ കാറ്റുപോലെ മേലേക്ക് പോയി...ത്രിമുർഥികൾക്ക് അതത്ര പിടിച്ചില്ല...

""കല്ലു മോളെ നീ അതൊന്നും കാര്യമാക്കണ്ട നീ മോളിലേക്ക് ചെല്ല്...!!"" അത്‌ കേട്ടതും തന്നെക്കാൾ വലിയ മൂന്നാല് ബാഗുമായി കല്ലു പടികൾ കേറി...

""ഓഹ് ആ കൊച്ചിനെ ആരേലും പോയി ഒന്ന് സഹായിക്ക്...!!"" അത്‌ കേട്ടതും രുക്കുവും അവനിയും യദുവും പോയി... പോയത് മാത്രം മിച്ചം പടിക്കെട്ട് തീരും വരെ കല്ലു തന്നെ ബാഗ് പിടിച്ചു... മൂന്നും കൂടെ ഞാൻ പിടിക്കാം ഞാൻ പിടിക്കാം എന്നുപറഞ്ഞു തല്ലും കൂടി പിന്നാലേം...

""ഏത് തൃശൂപൂരത്തിന് ഉണ്ടായതാണോ എന്തോ...!!"" യദുന്റെ അച്ഛൻ അറിയാതെ പറഞ്ഞു പോയി...

""ആരും പിടിക്കേണ്ട റൂം എത്തി എല്ലാരും ഒന്ന് പോയി തരുവോ...!! മനിഷ്യനിട്ട് പണിഞ്ഞിട്ട്..."" കല്ലു അതും പറഞ്ഞു റൂമിൽ കേറി വാതിൽ അടച്ച്...

അവൾ ആകമാനം ആ റൂമിൽ നോക്കി... രുദി ഗ്ലാസ്‌ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി നിക്കുവായിരുന്നു...

""ഇന്ദ്രേട്ടാ... ബാഗ്...!!"" തിരിഞ്ഞു നോക്കാതെ അവൻ വാർഡ്രോബ് ചൂണ്ടി പറഞ്ഞു... അവൾ അതെല്ലാം കൊണ്ട് വാർഡ്രോബിനു അരികിൽ താഴെ വെച്ചു...

""ഇന്ദ്രേട്ടാ...!!"" അവൾ വിളിച്ചിട്ടും അവൻ ഒന്നും മിണ്ടിയില്ല... അവൾ ചെന്ന് അവനെ മുതുകിലൂടെ കെട്ടിപിടിച്ചു...

""Sorry ഇന്ദ്രേട്ടാ... അന്ന് ഇന്ദ്രേട്ടനോട് ഇഷ്ട്ടായില്ലാതെ... അവിടെ ഞാൻ ഒറ്റക്കല്ലേ... ഇവിടെ എല്ലാരും ഉണ്ട് എനിക്ക് വീട്ടിലും ആരും ഉണ്ടായിരുന്നില്ല...
ഇവരെ ഒക്കെ കണ്ടപ്പോ... അന്ന് ഇന്ദ്രേട്ടന ഇഷ്ടമില്ലാതെ ഞാൻ അങ്ങിനെ...!!"" അവന്റെ മുതുകിൽ പറ്റിച്ചേർന്നവൾ കരഞ്ഞു...

""അപ്പൊ ഇപ്പൊ ഇഷ്ട്ടം ഉണ്ടോ...!!"" ചോദിക്കണം എന്നുണ്ടായിരുന്നു... തികട്ടിവന്ന പുഞ്ചിരിയോടൊപ്പം അവൻ ആ ചോദ്യവും വിഴുങ്ങി....

"" കല്ലു നീ എന്നെ വിടുന്നുണ്ടോ...?? "" രുദി ദേഷ്യം നടിച്ചു...

""ഇല്ല എന്നോട് ക്ഷേമിച്ചുന്നു പറ...!!""

""തൽക്കാലത്തേക്ക് നിന്നോട് ക്ഷേമിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല...!!""

""ഞാൻ അവിടെ ഒറ്റക്കായി പോകില്ലേ എന്നോർത്തു ചെയ്തതാ... വേണെങ്കിൽ ഇന്ദ്രേട്ടൻ എന്നെ ഉമ്മ വെച്ചോ... എത്ര വേണേലും വച്ചോ.. ഞാൻ ഒതുങ്ങി നിന്നോളം...!!"" ശെരിക്കും തനിക്ക് നഷ്ട്ടപെട്ടുപോയ ബാല്യം വീണ്ടെടുത്ത് ഒരു കുഞ്ഞിനെ പോലെ കെഞ്ചുകയായിരുന്നു അവൾ അപ്പോൾ...

""കല്ലു നീ ഇവിടുന്ന് പോകുന്നുണ്ടോ...!!"" അവളുടെ കൈ വീടിപ്പിച്ചു കൊണ്ടവൻ അവളെ പുറത്താക്കി വാതിൽ അടച്ചു...

""ഉമ്മയൊക്കെ തരാം മോളെ ആദ്യം നീ ഓഫീസിലേക്ക് വാ... നിന്നെ വീട്ടിൽ ഇരുത്താൻ പറ്റാത്തോണ്ടല്ലേ ഞാൻ അങ്ങിനെ പ്ലാൻ ഇട്ടത്... നിനക്കുള്ള ഉമ്മയും ബാപ്പയും ഒക്കെ ഓൺ the way ആണ് മോളെ തുമ്പിയെ...!!"" അവൻ പിറുപിറുത്തു....

•••••••••••••••❤️‍🩹

""ഹ്ഹാ.... വന്നെല്ലോ...!!"" വാതിൽ അടച്ച് പുറത്താക്കിയ കല്ലുനെ നോക്കി അടുത്തു മതലിൽ ചാരി നിന്ന രുക്കു...

''"എന്താ ഇത്ര വൈകിയേ...?? "" യദു വന്ന് അവളുടെ കൈയിൽ പിടിച്ചു...

""ബാ പോകാം...!!"" അവ്നിയും രംഗത്തെത്തി ഒന്നും മനസിലായില്ലെങ്കിലും കല്ലു കൂടെ പോയി...

"" എങ്ങോട്ടാ...?? എന്തിനാ നമ്മള് പോകുന്നെ..."" ടെറസിലേക്ക് പോകും വഴി കല്ലു ചോദിച്ചു...


""പൊന്മാൻ സോഡാ കുടിക്കാൻ... ബാ...!!"" രുക്കു അതും പറഞ്ഞ് അവളേം വലിച്ചോണ്ട് ടെറസിലേക്ക് പോയി..

എല്ലാരും അവിടെ ചമ്രം പടിഞ്ഞിരുന്നു...!! കൂടെ കല്ലുനെ പിടിച്ചിരുത്തി... അപ്പൊ അങ്ങോട്ട് ലൂസ് ഷർട്ടും പാന്റും ഇട്ട് യാമി വന്നു പിന്നാലെ രവിയും വരുണും... അവർ അവരുടെ കൂടെ ഇരുന്നു... രവിക്ക് താഴെ ഇരിക്കാൻ പറ്റില്ല അത്‌ കൊണ്ട് അടുത്ത് തന്നെ സിമെന്റ് ബെഞ്ചിൽ പാതിവീർത്ത വയറും താങ്ങി ഇരുന്നു...

""എവിടെ സാധനം എവിടെ...?? "" രുക്കു യാമിയെയും രവിയെയും വരുണിനെയും മാറിമാറി നോക്കി...

""എന്ത് സാധനം...?? "" ഒന്നും മനസിലാവാത്ത കല്ലു...

""പൊന്മാൻ സോഡാ...!""(രുക്കു 

""പൊന്മാൻ സോഡായോ...??"" യാമി പാന്റിൽ തിരുകി വെച്ച രണ്ട് കുപ്പി എടുത്തു വെച്ചുകൊണ്ട് ചോദിച്ചു... കൂടെ ആറു ഡിസ്പ്പോസിബിൾ ഗ്ലാസ്‌ എടുത്ത് വെച്ചുകൊണ്ട് വരുണും അവളെ നോക്കി....

""ആ പൊന്മാൻ സോഡാ... Kingfisher beer 😁😁!! കോഡ് ഭാഷ കോഡ് ഭാഷ..."" രുക്കു ഇളിച്ചു...

""എന്റെ മലയാള ഭാഷയുടെ പണ്ഡിത...!!"" യദു നമിച്ചു പോയി തന്റെ ക്രഷിനെ... ആറു ഗ്ലാസ്സിലായി അവർ ബിയർ ഒഴിച്ച്... കല്ലു ഒഴികെ എല്ലാരും അതെടുത്തു...

""അയ്യോ ഞാൻ ഇതൊന്നും കുടിക്കില്ല...!!""(കല്ലു

""ചത്തൊന്നും പോകില്ല എന്റെ കല്ലുവെ...!!"" (യാമി...

""ഇതൊക്കെ കുടിച്ച smell വരും ഞാൻ എങ്ങിനെ ഇന്ദ്രേട്ടന്റെ അടുത്ത് പോയി കിടക്കും...?? ""

""അതിന് നിന്നെ ആര് കേറ്റുന്നു ആ റൂമിൽ... ഈ അടുത്തൊന്നും നിന്റെ ദേവേന്ദ്രൻ അങ്ങോട്ട് നിനക്ക് പ്രവേശനം തരില്ല...!! നീ ഇന്ന് ഞങ്ങടെ കൂടെ കിടന്നോ..."" (അവ്നി

""സങ്കടയോ എന്റെ കുഞ്ഞിന്...?? "" വരുൺ ചോദിച്ചതും അവൾ തലയാട്ടി...

""എന്നാ പിന്നെ ഒന്നും നോക്കാനില്ല ഒറ്റവലിക്ക് അകത്താക്കിക്കോ സങ്കടം പമ്പ കടക്കും...!!"" വരുൺ ആ ഗ്ലാസ്‌ എടുത്ത് അവൾക്ക് കൊടുത്തു...

ഒരു നിമിഷം ഉമ്മ തരാന്ന് പറഞ്ഞിട്ടും തന്നോട് ക്ഷമിക്കാത്ത കെട്ടിയോനെ മനസ്സിൽ കരുതി ഒറ്റവലിക്ക് അതങ്ങ് അകത്താക്കി...കല്ലുന്റെ കണ്ണ് രണ്ടും ബുൾസൈ പോലെ തള്ളി വന്നു...

""ഇതിനെന്തുരു ചവർപ്പ...!!"" കണ്ണും തള്ളി കല്ലു...

""പിന്നെ മാങ്കോ ഫ്രൂട്ടിടെ ടേസ്റ്റ് വരുവോ...?? ഒരു ചെഴ്സ് പോലും പറഞ്ഞില്ല..."" രുക്കുവിന്റെ രോദനം...

""സരയില്ല...!!"" അടുത്ത ഒരെണ്ണം എടുത്ത് കല്ലുന് കൊടുത്തു

""ഇത് ചെഴ്സ് പറഞ്ഞിട്ടേ കുടിക്കാവു..."" കല്ലു തലയാട്ടി എല്ലാരും ചെഴ്സ് പറഞ്ഞ്..

രുക്കു ഒറ്റ വലിക്ക് അത്‌ അകത്താക്കി.. കല്ലു പാതി പോലും കുടിക്കാതെ അറച്ചു നിക്കുവാണ്... അത്‌ കണ്ടതും രുക്കു അത്‌ വാങ്ങി അകത്താക്കി... ഇതൊക്കെ കണ്ട് നിരാശയോടെ നിക്കുവാണ് രവി...

""നീ വേഷമിക്കണ്ടടി ഭര്യേ ആ പ്രോപ്പർട്ടി ഒന്ന് താഴേക്ക് ഇറക്കി വെച്ച ശേഷം നിനക്ക് ഞാൻ വാങ്ങിത്തരാം...!!"" രവിയെ നോക്കി അവൻ പറഞ്ഞതും അവൾ പുഞ്ചിരിയോടെ തലയാട്ടി 

""അതിനു കേസില്ല വക്കീലിന് കേസ് ഒക്കെ ഉണ്ടോ... അല്ല വെറുതെ ആരും ബിയർ തരില്ലല്ലോ..!!'" അവ്നി ഫോമിൽ ആയി ഗൂയ്‌സ്...

""ദെ കുരുപ്പേ ചവിട്ടി താഴെ ഇടും ഞാൻ...!!"" അവൻ പറഞ്ഞതും അവൾ അവനെ കോക്രി കാണിച്ചു...

""എനിക്ക് ഒരു സംശയം...!!"" രുക്കു ദാ എത്തി ഫോമിൽ...

""അല്ലേലെ ഇവളുടെ സംശയം കൊണ്ട് പൊറുതി മുട്ടി ഇരിക്ക..!!"" യാമി തലക്ക് കൈ കൊടുത്തു...

""ഈ രാത്രി പണ്ട്രണ്ട് മണി എന്ന് പറയുമ്പോൾ രാവിലെ അല്ലെ.. I mean നേരം വെളുത്തില്ലേ its AM... അപ്പൊ ഈ പ്രേതങ്ങൾ ഒക്കെ ഇപ്പൊ ഇറങ്ങുന്നതെന്തിനാ...!!""

""ഈ ചോദ്യം ഇപ്പൊ ചോദിക്കാനുള്ള കാര്യം...?? "" യാമിയുടെ കമന്റ് വകവെക്കാതെ രുക്കു ചോദിച്ചപ്പോൾ രുക്കുന്റെ ചോദ്യം വകവെക്കാതെ യദു ചോദിച്ചു...

""അത്‌ പിന്നെ സമയം ഇപ്പൊ പണ്ട്രണ്ട് കഴിഞ്ഞു....!!"" അവൾ അടുത്തിരുന്ന വരുണിന്റെ കൈപൊക്കി വാച്ചിൽ ചൂണ്ടി പറഞ്ഞ്...
അത്‌ കേട്ടതും പിള്ളേർ സെറ്റ് ഞെട്ടി...

""നിങ്ങൾക്ക് അറിയുമോ എന്നറിയില്ല... കല്ലു നിനക്കും ഇവിടെ അടുത്ത് ഒരു പെണ്ണ് പുഴയിൽ വീണ് തൂങ്ങി മരിച്ചിട്ടുണ്ട്....?? ""

""ഏഹ്...!!""(യാമി

""അതെപ്പോ...!!"" അന്തം വിട്ട് വരുൺ

അന്നേരം സസൂക്ഷ്മം ഇത് കേട്ടോണ്ടിരുന്ന യദുവിന്റെ തോളിൽ ഒരു കൈ പതിഞ്ഞു....!!

""അയ്യോ പ്രേതം...!!""

""അമ്മ....!!"" കൈവെച്ച അവ്നി ഞെട്ടി വിളിച്ചു...

""ഒച്ച വെക്കാതെ പിള്ളേരെ...!!""
അങ്ങിനെ യാമി എല്ലാത്തിനേം പെറുക്കി റൂമിൽ കേറ്റി...യാമിയും അവ്നിയും യദുവും ഒരു റൂമിൽ ആണ് കൂടെ രുക്കുവും... ഇപ്പൊ കല്ലുവും... രവിയും വരുണും അവരുടെ റൂമിലേക്ക് പോയി...

റൂമിൽ വന്ന കല്ലു മരണ കരച്ചിൽ ആണ്...!!

""😭😭എനിക്ക് കാണണം.... 😭😭 എനിക്ക് ഉമ്മ വേണം....!!""

""ഉമ്മയോ എന്റെ കല്ലുമ്മക്ക് ഞാൻ ഉമ്മ തരാം...!!"" കേട്ട പാതി കേൾക്കാത്ത പാതി രുക്കു അവളെ കെട്ടിപിടിച്ചുമ്മ വെച്ചു...

""പൊടി കുരുപ്പേ... നിന്റെ ഉമ്മ അല്ല എന്റെ ഉമ്മ...!!"" (കല്ലു 😭

""ഫ്പ്പാ പുല്ലേ... നിന്റെ തന്ത അല്ല എന്റെ തന്ത... Just‌ remember that.. "" സുരേഷ് ഗോപി സ്റ്റൈലിൽ പറഞ്ഞ് മുദ്രയും കാണിച്ചു യദു ദാ പോകുന്നു ബെഡിലേക്ക് നമോവാകം... അവന്റെ ഫ്യൂസ് പോയി...

""എനിക്ക് എന്റെ ചെകുത്താനെ കാണണം... എനിക്ക് പകരം ചോദിക്കണം 😭😭 ആ കവലചട്ടമ്പി... ഇവിടേം ഇവിടെ ഒക്കെ ഉമ്മ വെച്ചിട്ട് ഒടുക്കം എന്നെ പൊറത്താക്കില്ലേ...?? 😭"" കാതിലും കഴുത്തിലും ഇടുപ്പിലും ഒക്കെ ചൂണ്ടി കല്ലു പറയുന്നത് കേട്ട് യാമി ഞെട്ടി...

""ഇവറ്റിങ്ങൾക്കൊന്നും ബോധം ഇല്ലാത്തത് നന്നായി...!!"" ബാക്കി പിള്ളേരെ നോക്കി യാമി നെഞ്ചത് കൈ വെച്ചു...

'"'മോളെ പ്രതികാരം ഒക്കെ നമ്മക്ക് നാളെ രാവിലെ... ചോദിക്കാം...!!"" എന്തൊക്കെയോ പറഞ്ഞ് അവളെ സമാധാനിപ്പിച്ചു കട്ടിലിലേക്ക് കിടത്തി യാമിയും കൂടെ കിടന്നു... നല്ല king size bed ആയിരുന്നു... എല്ലാരും നല്ല സുഗമായി കിടന്നു...

______💞

കുറച്ചു സമയങ്ങൾക്ക് മുന്നേ.. ❤️‍🩹


കല്ലുവും കൂടി വന്നത് കൊണ്ട് തങ്ങളുടെ ഒറ്റപ്പെടൽ കൂടുകയേ ഒള്ളു എന്ന തോന്നൽ ഋതുവിനെ പൊതിഞ്ഞു... പെട്ടെന്നൊരുവന്റെ മുഖം തെളിഞ്ഞു വന്നതും അവൾ ഫോണും എടുത്ത് ബാൽക്കണിയിലേക്ക് പോയി...

കിച്ചു ചുമ്മാ ഫാനിന്നിന്റെ ഭംഗി നോക്കി കിടക്കുവായിരുന്നു... ഉറക്കം വരുന്നുണ്ടെങ്കിലും ഉറങ്ങാൻ തോന്നുന്നില്ല...

 🎶പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കുമല്ലോ....🎶 വെറുതെ അവൻ മൂളി കൊണ്ട് കിടന്നു... പെട്ടെന്നാണ് അവന്റെ ഫോൺ ശബ്ധിച്ചത്... അവൻ വേഗം ഫോൺ എടുത്തു നോക്കി...

💞 Kutty Devil 💞 എന്നാ സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... അവൻ ഫോണുമായി ജനലരികിൽ ചെന്ന് നിന്നു...

""കിച്ചേട്ടാ...!!"" ഫോൺ എടുത്തതും പെണ്ണിന്റെ നീട്ടിപിടിച്ചുള്ള വിളികേട്ടു...

""എന്താ കുഞ്ഞേ...!!"" തീർത്തും ശാന്തമായിരുന്നു അവന്റെ സ്വരം... എന്നാൽ അവന്റെ വിളിക്ക് ശേഷം കുപ്പിവളകിലുക്കം പോലൊരു ചിരി പതിവായിരുന്നു ഇന്ന് അത്‌ ഇല്ല...

"" എന്താ കുഞ്ഞേ... ഒന്നും മിണ്ടാതെ നിക്കുന്നെ...?? ""

""ഒന്നുല്ല കിച്ചേട്ടനെ miss ചെയ്യുവാ...!!""

""Miss ചെയ്യാൻ മാത്രം ഞാൻ നിന്റെ ആരാ...?? ""

""കിച്ചേട്ടൻ...!!"" ഇത്തവണ അവനാണ് ചിരി വന്നത്...

""ഹ്മ്... എന്നാ ഞാൻ ഒന്ന് ചോദിക്കട്ടെ... നീ കിച്ചേട്ടനെ miss ചെയ്യുന്നു എന്ന് പറഞ്ഞില്ലേ...?? ഈ i miss u ന്റെ അർത്ഥം എന്താ കുഞ്ഞേ...?? ""

""ഹാ..അത്‌ ഞാൻ നിന്നെ...!!"" അവൾ പകുതിക്ക് വെച്ചു നിർത്തി...

""ഹാ.. നീ എന്നെ... ബാക്കി പറ... നീ എന്നെ കൊണ്ട് പോയ്‌ കളഞ്ഞോ...?? "" വന്ന ചിരി ചുണ്ടിൽ കടിച്ചു പിടിച്ചുകൊണ്ടു അവൻ ചോദിച്ചു...

""കിച്ചേട്ടാ...!!"" അവൾ പരിഭവം കലർത്തി വിളിച്ചു...

""ആദ്യം പോയി അർത്ഥം കണ്ട് പിടിച്ചോണ്ട് വാ കുഞ്ഞേ....!!""

"" ഹേ... ഞാനോ...?? ""

""പിന്നല്ലാതെ ഞാനോ... നീ യല്ലേ miss ചെയ്യുന്നു എന്ന് പറഞ്ഞത് അപ്പൊ നീ തന്നെ...!! അർത്ഥം അറിയാതെ ആണോ ഓരോന്നൊക്കെ പറയുന്നേ...""

"" മ്മ്... കിച്ചേട്ടൻ വല്ലതും കഴിച്ചോ...?? ""

"" ഇല്ല നീ ഉണ്ടാക്കി തരുവോ...?? "" അത്‌ കേട്ട് അവളൊന്ന് ഞെട്ടി...

"" എന്നാ വെക്കട്ടെ...?? "" എന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു...

""ഇനി ഈ കുട്ടി പിശാശിന് പാചകം അലര്ജി ആണോ...!!"" ചിന്തിച്ചു കൊണ്ട് അവനും കിടക്കാൻ പോയി...

""ശോ പാചകം അറിയാതെ ആണോ ഞാൻ പ്രേമിക്കാൻ പോയത്... 🥺🥺 കല്യാണം കഴിഞ്ഞാൽ ഞാൻ കിച്ചേട്ടന് എങ്ങിനെ വെച്ചുണ്ടാക്കി
കൊടുക്കും.. 🥺🥺""

അവൾ നേരെ അടുക്കളയിലേക്ക് ചെന്നു... അവിടെ മായയും അവരുടെ തൊട്ടടുത്തായി സ്ലാബിൽ കേറി ഋതിയും ഇരിപ്പുണ്ടായിരുന്നു... കൂടാതെ രുക്കു വിന്റെയും യാമിയുടെയും അമ്മമാരും ഉണ്ടായിരുന്നു...അവൾ നേരെ മായയുടെ അടുത്തേക്ക് പോയി...

""അമ്മേ... എനിക്ക് പാചകം പഠിക്കണം...!!"" അവളുടെ ആ ഒറ്റ ഡയലോഗിൽ ഋതിയുടെ കൈയിൽ ഇരുന്ന ക്യാരറ്റ് തെറിച്ചുപോയി... മിക്സി ഓൺ ആകാൻ നിന്ന മായ ഞെട്ടി അടപ്പിൽ നിന്ന് കൈ വിട്ടതും മിക്സി ഓൺ ആയതും ഒത്തു... പാതി അരഞ്ഞ മാവ് മായയുടെയും അടുത്തിരുന്ന ഋതിയുടെയും മേലെക്ക് fly over ചെയ്യ്തു...

രുദിയുടെ അമ്മ അടുപ്പിൽ എന്തോ ഇളക്കുകയായിരുന്നു ഞെട്ടി ഊക്കിന് കൈ വലിച്ചതും കൈ ഒന്ന് പൊള്ളി സ്പൂൺ തെറിച്ചു മായയുടെ മെത്തേക്കും വീണു... യാമിയുടെ അമ്മയുടെ കൈയിലിരുന്ന ഗ്ലാസ്‌ നിലത്തു വീണു പൊട്ടി...

ഇതൊന്നും  അറിയാതെ നിഷ്കളങ്കമായി മായയെയും നോക്കി നിക്കുവാണ് ഋതു... ആ കൊച്ച് അഹങ്കാരിയുടെ ഉള്ളിൽ മുളച്ച പ്രണയം അത്ര കളങ്കമില്ലാത്തതായിരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story