സഖിയെ സ്നേഹിനിയെ..💞: ഭാഗം 26

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

""ചേ... യാമി ആണോ കേസ് ഏറ്റെടുത്തത്... പക്ഷെ എങ്ങിനെ... യാമിക്കും നന്ദനും എന്ത് ബന്ധം....?? ""
ഋതി ടെൻഷനോടെ ചോദിച്ചു...

""യാമികയെ തനിക്ക് അറിയോ...?? "" സിദ്ധാർഥ് ചോദിച്ചു...

""അറിയാം സിദ്ധുവേട്ടാ എന്റെ വലിയമ്മയുടെ മകളാണ്...!!"" അവളുടെ ആ സിദ്ധുവേട്ടാ വിളി അവനു നന്നേ ബോതിച്ചു... ഇരുവരും ബീച്ചിനടുത്തുള്ള ഒരു വലിയ കഫെയിൽ ആണ്...

""അല്ല ഋതു അവനെ കഷ്ടപ്പെട്ട് ജയില് കാണിച്ചതിനെ പറ്റി തനിക്കൊന്നും പറയാനില്ലേ...!!"" അവൻ കണ്ണിൽ ബൾബ് കത്തിച്ചുകൊണ്ട് ചോദിച്ചു...

""അവിടെ ഇട്ട് അവനെ ചവിട്ടി കൂട്ടാൻ പറ്റുവോ...?? "" അത്‌ കേട്ട് അവൻ പൊട്ടിച്ചിരിച്ചു... എന്നിട്ട് ഫോൺ എടുത്ത് അവളുടെ ഫോണിലേക്ക് കൊറച്ചു ഫോട്ടോ അഴച്ചുകൊടുത്തു...

""നോക്ക്...!!"" അവൻ പറഞ്ഞതും അവൾ ഫോൺ എടുത്ത് നോക്കി തല്ലുകൊണ്ട് അവശനായ മഹിയുടെ ഒന്ന് രണ്ട് ഫോട്ടോ...!!""

""ഇത് പോരെ...?? "" ഒരു കള്ള ചിരിയോടെ അവൻ ചോദിച്ചു... അത്‌ കണ്ട് അവളും ചിരിച്ചു...

""അല്ല ഇത്രേം ഇടിച്ചിട്ട് അവനൊന്നും മിണ്ടിയില്ലേ...?? "" അത്‌ കേട്ട് അവന്റെ മുഖം മാറി അതവൾ കാണാതെ മറക്കുകയും ചെയ്യ്തു...

""എന്ത് ചെയ്യാൻ... അവനൊന്നും ചെയ്യാൻ പറ്റില്ല വെറും si യോ ci യോ അല്ല അവനെ പൊക്കിയത്.... എന്റെ മുന്നിൽ കിടന്ന് കൊറേ അലറി കരഞ്ഞു അവൻ...!!"" ഇത്തവണ ചിരിപ്പൊട്ടിയത് ഋതിക്ക് ആണ്... ആ ചിരിയിൽ അവനും പങ്ക് ചേർന്നു പക്ഷെ അതിന് അധിക കാല ആയുസുണ്ടായിരുന്നില്ല...

""എന്താ... എന്താ പറഞ്ഞെ... നന്ദൻ കരഞ്ഞു തന്റെ കാല് പിടിച്ചെന്നോ...!!"" കോറചയപ്പോ അവനു മനസിലായി അവൾ തന്നെ പ്രിഹസിക്കുവാണെന്ന്...

""ഇത് ഞാൻ വിശ്വസിക്കണോ...?? ഹ്മ്... സിദ്ധുവേട്ടാ കഥയൊക്കെ കൊള്ളാം... നന്ദൻ നിങ്ങളുടെ അടി കൊണ്ടിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണവും ഉണ്ടാവും... ചിലപ്പോ ഒരു കണക്കെടുപ്പാവം എന്തൊക്കെ കിട്ടി എന്തൊക്കെ തിരിച്ചുകൊടുക്കണം എന്ന്...!!

Any way നമ്മൾ തമ്മിലുള്ള deal ഇതോടെ തീർന്നു... And ഭാവിയിൽ എനിക്ക് ഒരു പ്രശ്നമുണ്ടാവരുതേല്ലോ അത്‌ കൊണ്ട് വീണ്ടും ചോദിക്കുവാ എത്ര വേണം എങ്കിലും പറഞ്ഞോ...""

""ഒന്ന്... ഒന്നെയൊന്ന്...!!"" അവൻ നിവർന്നിരുന്നുകൊണ്ട് പറഞ്ഞു...

""എന്ത്... ഒരു ലക്ഷമോ അതോ ഒരുകൊടിയോ...??""

""മ്മ്ഹ്....!! ഒരാൾ ഒരേയൊരാളെ...!!""

""What...??""

""തന്റെ കാര്യകഴിഞ്ഞു താനങ്ങ് പോടിം തട്ടിപോകും... അപ്പൊ പിന്നെ ഞാൻ എന്താ ചെയ്യണ്ടേ... ഐഡിയ തന്റെ ആണെങ്കിലും നടപ്പിലാക്കിയത് ഞാൻ ആണെല്ലോ അപ്പൊ ഞാൻ കുടുങ്ങും...!!""

"" That's none of my business...""

""അങ്ങിനെ പറഞ്ഞ എങ്ങിനെ ശെരിയാവും എന്റെ കൊച്ചേ... ഞാൻ കുടുങ്ങിയാൽ നിന്നെ കുടുക്കാനുള്ള വഴിയൊക്കെ എന്റെ കൈയിൽ ഉണ്ട്...!!""

"" താൻ എന്താ ഉദ്ദേശിക്കുന്നെ...!!""

""To be Frank എനിക്ക് തന്നെ ഇഷ്ട്ടമായി...!!""

""ഒരുത്തൻ ഇഷ്ട്ടപെട്ടതിന്റെയാ ഇപ്പൊ അനുഭവിക്കുന്നെ...!!""

""ആലോചിച്ചിട്ട് മതി വെറുതെ ഒരു ഗവണ്മെന്റ് ജോലി കാരൻ അല്ല ips ഓഫീസർ well settled family പിന്നെ തന്നെ കുടുക്കാനുള്ള വകയും....!!""

""ഷിറ്റ്... What the stupidity...!!""

""ഒരു stupidity യും ഇല്ല madam...!!""

""ഡോ ആ നന്ദൻ ഇങ്ങ് ഇറങ്ങിയാലുണ്ടല്ലോ കല്യാണിക്കാൻ താൻ പിന്നെ ജീവനോടെ ബാക്കി കാണില്ല... ഹ്മ് 14 ദിവസത്തെ റിമാൻഡ് അതവന് വെറും @#₹രാ മോൻ ചെല്ലാൻ നോക്ക്...!!""

""ഡി... വെറുതെ ഹീറോ കളിച്ചു പണിവാങ്ങല്ലേ...!!""

""ഹീറോ ഒക്കെ പണ്ടത്തെ ട്രെൻഡ് അല്ലെ ചേട്ടാ ഇപ്പൊ ട്രെൻഡ് വില്ലന്മാര... ചേട്ടന് എന്നെ ശെരിക്കറിയാഞ്ഞിട്ട... ശെരിക്ക് വിയർക്കും...!!""

""അത്‌ ശെരിയാ നിന്നെപ്പോലൊരു മൊതലിനെ കിട്ടിയാൽ ശെരിക്ക് വിയർക്കാതെ എങ്ങിനെയാ...!!"" അവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു...

""അല്ലാതെ വിയർക്കുന്ന ഏർപ്പാടും ഉണ്ട് acp സാ... റെ...!!"" ഒരു വന്യമായ ചിരിയോടെ മഹിവിളിച്ച അതെ ടോണിൽ അവൾ വിളിച്ചപ്പോൾ അവന്റെ ചിരി താനെ നിന്നു... അവൾ ഇറങ്ങി നടന്നു...

________🔥

"" ആരായിരിക്കും ആ പെണ്ണ്...?? "" യാമി ചോദിച്ചു... ജോണും അയാളും ആലോചനയിൽ ആണ്ടു...

""ജോണേ...!!"" അയാൾ ഗംഭീര്യമേറിയ ശബ്ദത്തോടെ വിളിച്ചു...

""അവന്റെ ഓഫീസിന്റെ cctv ഫുട്ടേജ് എടുക്കണം... മഹിയെ അറസ്റ്റ് ചെയ്ത അതെ ദിവസമാണ് അവർ കംപ്ലയിന്റ് ചെയ്തതെന്നല്ലേ പറഞ്ഞെ... അതിൽ ഉണ്ടാവും ആ പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും വിഷ്വൽസ്....!!""

""എങ്കിൽ അത്‌ ഞാൻ ഏറ്റു...!!"" ജോൺ അതും പറഞ്ഞ് അവിടുന്ന് എഴുന്നേറ്റ് നടന്നു... അയാളെ ഒന്ന് നോക്കികൊണ്ട് യാമിയും...

______🔥

രാവിലെ വന്നതാണ് കല്ലു ഓഫീസിൽ... മറ്റുള്ളവർക്ക് ഒക്കെ അവളോടുള്ള ബഹുമാനം കണ്ട് കൊച്ചങ്ങ് പൊങ്ങി ചന്ദ്രനിൽ എത്തി...

യദുവും രുദിയും രാവിലെ ഒരു മീറ്റിങ്ങിൽ ആണ് തന്നെ അവർക്കൊക്കെ പരിചയപ്പെടുത്തി കൊടുത്തത്... അത്‌ കഴിഞ്ഞു മറ്റൊരു മീറ്റിംഗ് ഉണ്ടായിരുന്നു അതിൽ പങ്കെടുക്കണ്ട എന്ന് പറഞ്ഞവളെ അവന്റെ കാബിനിലേക്ക് പറഞ്ഞഴച്ചു....

പാവം പോസ്റ്റ്‌ അടിക്കാൻ തുടങ്ങിയിട്ട് നേരം കൊറേ ആയി... അവിടെ ഒരു ടീവി ഉണ്ട്... അതിന്റെ റിമോട്ട് ആണെങ്കിൽ തപ്പിയിട്ട് കാണുന്നുമില്ല... അപ്പോഴാണ് അങ്ങോട്ട് യദു വന്നത്...

""എന്റെ യെദു ഏട്ടാ... മനുഷ്യനെ പോസ്റ്റാക്കാനാണോ ഇങ്ങോട്ട് കൊണ്ട് വന്നേ...?? ""

""എന്റെ പൊന്ന് കുഞ്ഞേ ഒരു വലിയ ഡിയലിങ് ആയിരുന്നു... അതാ താമസിച്ചേ...!!'"

"" ശെരി എന്റെ കെട്ടിയോൻ എന്ത്യേ...?? ""

""അങ്ങേർക്ക് എന്തോ പ്രൈവറ്റ് കോൺഫറൻസ് ഉണ്ട് അത്രേ...!!""

""അതെന്തോ ആവട്ടെ ഈ ടീവി എങ്കിലും ഓൺ ചെയ്യ്തു ത അതിന്റെ റിമോട്ട് എവിടെ...!!""

അതിന്റെ പിറകിൽ തന്നെ ഉണ്ട്... അവൻ ചെന്ന് ടീവി യുടെ പിന്നിൽ നിന്ന് റിമോട്ട് എടുത്ത് കല്ലുന് കൊടുത്തിട്ട് അവളെ വലിച്ചു കസേരയിൽ നിന്ന് മാറ്റി അവൻ ceo ചെയറിൽ കേറി ഇരുന്നു...

കല്ലു ഓരോ ചാനൽ മാറ്റി മാറ്റി ആ ടേബിളിന് മുന്നിൽ കേറി ഇരിക്കുമ്പോൾ രുദി അങ്ങോട്ട് കേറിവന്നു... അത്‌ കണ്ടപ്പോ ഇനി പണിയെടുക്കാൻ വയ്യാത്തോണ്ട് യദു ഒറ്റ ഓട്ടം ആയിരുന്നു പുറത്തേക്ക്...

രുദി വന്ന് ചയറിൽ ഇരുന്നിട്ടും കല്ലു ഫ്യൂസ് അടിച്ചപോലെ ചാനൽ മാറ്റി കളിക്കുവായിരുന്നു...

💕🎶
Yaarodum kaanaadha thooimaiyai
Unnil naan kaangiren
Mun endrum illaadha aasaigal
Unnaalae naan kolgiren
Vazhiyilae idhayathin nizhalaai
Neelgindraai
Naan ooiya
Vizhiyilae thelithidum kadalaai
Aagindraai en seiven….
                                            🎶💕

പട്ട് വെച്ചിട്ടവൾ ടേബിളിൽ തന്നെ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു... അവൻ ഒന്നവളെ നോക്കിയിട്ട് ലാപ്പിലേക്ക് നോക്കി...

""എന്നോട് ഇനിയും മിണ്ടില്ലേ...??""

"" ഞാൻ എന്തിനാ മിണ്ടുന്നേ നിനക്ക് ആ വാനര പടയെ മതിയല്ലോ എന്നിട്ട്... എന്നിട്ടിപ്പോ നിന്റെ പ്ലാൻ വല്ലതും നടന്നോ...?? "" അവൻ നന്നായി താങ്ങി 

""ഒന്നും വേണ്ട എനിക്കെന്റെ ഇന്ദ്രേട്ടനെ മതി... രുദ്രേട്ടൻ കൊള്ളില്ല...!!"" അവൾ കണ്ണ് രണ്ടും തിരുമി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... പതുക്കെ അവൾ മടിയിലേക്കിരുന്നു...
അവന്റെ നെഞ്ചിലേക്ക് തലവെച്ചുകൊണ്ട്...

അവൻ ഒരു കൈ കൊണ്ട് അവളെ തലോടി മറുകൈകൊണ്ട് ലാപ്പിൽ അവന്റെ വർക്കും ചെയ്യ്തു...

""തുമ്പിയെ...!!""

""മ്മ്...!!"" രണ്ട് ദിവസത്തിന് ശേഷം കേട്ട ആ വിളിയിൽ അവൾ കണ്ണിൽ ബ്ലബ് കത്തിച്ചുകൊണ്ട് മൂളി...

""എനിക്ക് ആ വീട്ടുകാരോട് ഒരു കമ്മിറ്റിട്മെന്റും ഇല്ല... സ്വന്തം എന്നാ തോന്നൽ ഇല്ല... പെട്ടെന്ന് എന്റെ വാശി തോറ്റപ്പോ അങ്ങിനെ.. എനിക്ക് ഒന്ന് ഒറ്റക്ക് നിക്കണമായിരുന്നു....!!""

""ഇനി ഒറ്റക്ക് നിക്കണ്ട ഞാനും കൂടെ നിന്നോളം...!!""

""അതൊക്കെ പോട്ടെ നിനക്ക് എങ്ങിനെയാ എന്നോട് ഇഷ്ടം തോന്നിയത്...??

"" ഇഷ്ട്ടം തോന്നൽ ഒരു മിനിറ്റ് മതിയെന്ന് അല്ലു അർ...!!"" പകുതിയായപ്പോൾ അവൻ വായ പൊത്തി

"ഇനി നീ മുണ്ടണ്ട... എന്ത് പറഞ്ഞാലും അവളുടെ സിനിമ കഥ.....!!""" അവൾ മെല്ലെ അവന്റെ കൈ മാറ്റി

""എന്നോട് മിണ്ടാതെ ഇരുന്നില്ലേ... അപ്പൊ മനസിലായി എന്റെ ജീവനാണെന്ന്... അതെപ്പോതൊട്ട് എന്ന് അറിയില്ല...!!"" അവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് ചുരുണ്ടു...അവന്റെ ചുണ്ടുകൾ അത്രമേൽ അഴക്കോടെ പുഞ്ചിരി തൂകി...!

______

യാമിയും ജോണും നേരെ പോയത് സിദ്ധാർഥിന്റെ ഓഫീസിലെ cctv വിഷ്വൽസ് എടുക്കാനാണ്... യാത്രമദ്ധ്യേ യാമി മൗനം പാലിച്ചു... ജോൺ കേറിയപ്പോ തൊട്ട് തുടങ്ങിയ വിസിലടി പാട് ആണ്...!!

""നാശം ഏത് നേരത്താണോ ഇങ്ങോട്ട് വലിഞ്ഞു കേറാൻ തോന്നിയെ... ഡോ ആ വിസിലടി ഒന്ന് നിർത്തുമോ.. തല വേദനിക്കുന്നു...!!"" യാമിക്ക് ക്ഷമയുടെ നെല്ലിപലക തകർന്നു...

""തന്റെ തലയൊന്നും അല്ലല്ലോ അടിച്ചത് വിസിൽ അല്ലെ...!!"" അവന്റെ ചളിക്കേട്ട് അവൾ അന്തിച്ചു പോയി...

""എത്ര വയസുണ്ടെടോ തനിക്ക്...!!""

""ഏയ്.. വയസിനെ പറ്റി മാത്രം സംസാരിക്കരുത് ഞാൻ ടെൻഷൻ ആവും...!!""

""ഹ്മ്.. എന്തിന്...!!""

""പിന്നെ മുപ്പത്തേഴ്‌ വയസായി... ഇതുവരെ കല്യാണം കഴിച്ചിട്ടില്ല...""


""ഓഹ് ഒന്ന് ചുമ്മാ ഇരിയടോ.... അയാളുടെ കല്യാണോം പെലാകുളീം...!!""

""ഇതെന്നതാ യാമികൊച്ചേ ഒരു മനസാക്ഷി ഇല്ലാത്ത സംസാരം...!!""

""ഡോ ഇനി താൻ വാ അടച്ചില്ലേൽ ഞാൻ ചവിട്ടി താഴെ ഇടും...!!""

""ഓഹോ ഒരു ASP യെ കാല് പൊക്കി ചവിട്ടാൻ മാത്രം ആയോ ഒരു വക്കീല്.... എന്നാ അതൊന്ന് കാണണോല്ലോ...!!""


""എടോ ചൊറി തവളെ വെറുതെ എന്നെ ചൊറിയാൻ വന്നാലുണ്ടല്ലോ...!!""

""നീ പൊടി വവ്വാലിനുണ്ടായവളെ... ആ വക്കീൽ കോട്ടും ഇട്ട് വരുന്ന കണ്ടാലും മതി വവ്വാൽ പറക്കുന്ന പോലെ...!!""

""ഡോ താൻ എന്ത് വേണേലും പറഞ്ഞോ എന്റെ ജോലിയെ പറഞ്ഞാലുണ്ടല്ലോ...!! പരട്ട പോലീസെ...""

""എടി എടി മൂദേവി...!!""

""പോടാ കാട്ടാള...!!""

""നീ പൊടി മര കഴുതേ...!!""

""എഡാ... ഒരടഞ്ഞ സ്ഥലത്ത് വെച്ച് നീ എന്നെ verbal റേപ്പ് ചെയ്യ്തു എന്ന് പറഞ്ഞ് ഞാൻ ഒരു കേസ് എടുത്തലുണ്ടല്ലോ താൻ പിന്നെ പൊറം ലോകം കാണില്ല...!!""

""എടി നീ.... ഒരു മിനിറ്റ് ഇതേതാ സ്ഥലം...!!"" ജോൺ പറഞ്ഞതും യാമി ചുറ്റും നോക്കി...

""Shit നമ്മൾ കൊറേ മുന്നോട്ട് പോന്നു...!!"" അവൻ തലയിൽ കൈ വെച്ചു...

""നമ്മൾ അല്ല താൻ... ഞാൻ തന്നോട് നേരത്തെ പറഞ്ഞതാ നേരെ നോക്കി ഓടിക്കാൻ...!!"" [യാമി 

•••••••••••••••••••••💕

ഋതുനു ലഞ്ച് ബ്രേക്ക്‌ ആണ്.... മുമ്പൊക്കെ വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു... ഇപ്പൊ അങ്ങിനെ തോന്നുമ്പോൾ അവൾ ഉടനെ ഫോണെടുക്കും അവളുടെ കിച്ചേട്ടനെ വിളിക്കാൻ...

""കിച്ചേട്ടാ... ഇവിടെ ഏത് ഫൻഷൻ നടന്നാലും കിച്ചേട്ടൻ വരുവോ..."" അവൾ അവനോട് സംസാരിച്ചോണ്ടിരിക്കുവാണ്... ഇടക്ക് പ്ലേറ്റിൽ നിന്ന് ഓരോ പിടി ചോറും എടുത്ത് വായിലേക്കും വെക്കുന്നുണ്ട്...

""സ്കൂള് കാര് വിളിച്ച വരും...!!""

""കിതേത കജോ...?? ""

""ഹാ... തിന്നുന്നത് ഒന്ന് ഇറക്കിട്ട് സംസാരിക്ക് കുഞ്ഞേ...!!""

അവൾ അത്‌ കഷ്ടപ്പെട്ട് വിഴുങ്ങി...

""കിച്ചേട്ടൻ കഴിച്ചോ..?? ""

""എന്തെ നീ കഴിപ്പിക്കൊ...!!"" അവൻ ഒരു കുസൃതിയോടെ അന്നത്തെ ചോദ്യം ആവർത്തിച്ചു...

""ഇങ്ങ് വാ ഇവിടെ എന്റെ പ്ലേറ്റിൽ ബാക്കിയുണ്ട്...!!""

""അയ്യടി അത്‌ എന്നെ കൊണ്ട് തീറ്റിച്ചിട്ട് എന്നെ വെച്ച് ഐസ് ക്രീമോ ബിരിയാണിയോ വാങ്ങിക്കാൻ അല്ലെ...!!"" അവൾ പൊട്ടിച്ചിരിച്ചു അവനേറ്റവും കൂടുതൽ കേക്കാൻ ഇഷ്ട്ടമുള്ള ആ ചിരി... അവനും കൂടെ ചിരിച്ചു...

""എനിക്ക് വേണ്ടടി നിന്റെ ഒണക്ക ചോറ്...!!""

""അയ്യാ.. ഒണക്ക ചോറൊന്നും അല്ല...!! ചോറ് വല്യമ്മ ഉണ്ടാക്കിയതാ കറി അമ്മ സ്പഷ്യലാ...!! കടലക്കൊണ്ട് അടിപൊളി ഒരു തോരൻ പിന്നെ നല്ല ഒന്നാന്തരം എരിശ്ശേരി...

അല്ലേലും എന്റെ അമ്മ പാചകത്തിൽ പുലിയ... പേരുപോലെതന്നെ മായ പാചകം ചെയ്ത മായാജാലമാ... അത്ര സ്വാത ഒക്കത്തിനും..."" അത്‌ കേട്ടതും കിച്ചൻ അവന്റെ അമ്മയെ പറ്റി ഓർത്തു... ആവിളിക്ക് അർഹയാണോ അവർ...അവനെന്തൊക്കെയോ തോന്നി കൂടെ ആ കുഞ്ഞിപ്പെണ്ണിനോട് അസൂയയും...

""ഞാൻ പിന്നെ വിളിക്കാം കുഞ്ഞേ....!!""

""കിച്ചേട്ടാ..!!"" അവൾ പരിഭവം കലർത്തി വിളിച്ചു..

""വിളിക്കാം കുഞ്ഞേ.. നീ ഇപ്പൊ കഴിച്ചിട്ട് ക്ലാസ്സിൽ പോകാൻ നോക്ക്...!!"" അവൻ സൗമ്യമായി പറഞ്ഞു... എന്നിട്ട് ഫോൺ cut ചെയ്യ്തു... എപ്പോഴും ചുരുങ്ങിയ വാക്കുകളിൽ നിർത്തുന്ന അവരുടെ സംഭാഷണം അവൾക്ക് ഒരു നോവാണ്...

______🔥


യാമിയും ജോണും സിദ്ധാർഥിന്റെ ഓഫീസിലേക്ക് നടന്നു....!! ASP John  Abraham നെ നോക്കി എല്ലാരും സല്യൂട്ട് ചെയ്യ്തു... അവൻ കുറച്ചു ജാഡയിട്ട് നടന്നു... യാമി അവനെ പുച്ഛിച്ചു പിന്നാലെയും...


""സാർ ഇവിടെ...?? "" ഒരു കീഴ്ദ്യോഗസ്ഥൻ ചോദിച്ചു...

""I need some cctv visuals... Nd it's Argent..!!""

""Sure sir...!!"" അയാൾ അവരെ ക്യാമറ കണ്ട്രോൾ ചെയ്യുന്ന റൂമിലേക്ക് കൊണ്ട് പോയി...

തെക്കൻ ചേ...... അല്ല ജോൺ സൂക്ഷ്മായി cctv വിഷ്വൽസിലെ പെൺകുട്ടിയെയും അവളുടെ കൂടെ വന്ന കിളവനെയും നോക്കി... എന്നാൽ യാമി അവരെ കണ്ട് എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്...

""ഹേമ...!!"" ഒത്തിരി നേരത്തെ പരിശ്രമത്തിനോടുവിൽ അവളുടെ നാവ് ഉരുവിട്ടു...

"" നിനക്ക് അറിയോ ഇവരെ...?? "" യാമി പതട്ടത്തോടെ തലയാട്ടി...!! ജോൺ ഒന്ന് ഞെട്ടി...

"" എങ്ങിനെ...?? "" അവൻ ആവേശത്തോടെയും അതിലുപരി പോലീസ് ഭാവത്തിലും ചോദിച്ചു... യാമി അവനെ നോക്കി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story