സഖിയെ സ്നേഹിനിയെ..💞: ഭാഗം 27

രചന: SoLoSouL (രാഗേന്ദു)

"" നിനക്ക് അറിയോ ഇവരെ...?? "" യാമി പതട്ടത്തോടെ തലയാട്ടി...!! ജോൺ ഒന്ന് ഞെട്ടി...

"" എങ്ങിനെ...?? "" അവൻ ആവേശത്തോടെയും അതിലുപരി പോലീസ് ഭാവത്തിലും ചോദിച്ചു... യാമി അവനെ നോക്കി...

""ഒരു കേസ് വഴി..... താൻ ആ കിളവനെ ഒന്ന് സൂക്ഷിച്ചു നോക്കിയേ...!!"" ജോൺ അയാളെ സസൂക്ഷ്മം നോക്കി...

""ഇയാള്...!!""

""നമ്മുടെ നാടിന്റെ അതിർത്തിയിൽ ഒരു കൊച്ച് ഗ്രാമത്തിൽ ലൈസൻസ് ഇല്ലാത്ത ഒരു വേശ്യാലയം ഉണ്ടായിരുന്നു... അത്‌ പൂട്ടിപ്പോയി ഞാൻ ആയിരുന്നു ആ കേസ് ഡീൽ ചെയ്യ്തത്....!!"" ജോണിനെ ഓർക്കാൻ സമ്മതിക്കാതെ യാമി ചാടി കേറി പറഞ്ഞു...

""യാ ഞാൻ ഓർക്കുന്നു... ഒരു ക്രിമിനലിനെ ഞാൻ പൊക്കിയത് അവിടുന്നായിരുന്നു...!!"" ജോണും പറഞ്ഞു...

""ഇതൊക്കെ കാണുമ്പോൾ.... I thing it still exist...!!""

""ഇതിൽ thing ചെയ്യാൻ ഒന്നുമില്ല അത്‌ തന്നെയാ സത്യം... ഇവർ ഇനി എവിടെ ആണെന്ന് മാത്രം അറിഞ്ഞാൽ മതി...!!""

•••••••••••••••••••💕

"" ഇന്ദ്രേട്ടാ ഞാൻ ഇന്ദ്രേട്ടന്റെ കൂടെ വന്നോട്ടെ...?? "" കല്ലു കൊഞ്ചികൊണ്ട് അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു

"" വേണ്ട....നിനക്ക് ആ വാനര പടയെ മതിയല്ലോ അവന്റെ കൂടെ പൊക്കോ...!!""
അത്‌ കേട്ടവൾ കരച്ചിൽ ചീളുകൾ പുറത്തു വിട്ടു...

""ഞാൻ രാത്രി ആവും വരുമ്പോ...നീ പൊക്കോ...!!!""

""വേണ്ട.. ഇന്ദ്രേട്ടന്റെ കൂടെ വരാം...!!""

അപ്പൊ ആണ് യദു ബോതോം വെളിവും ഇല്ലാതെ അങ്ങോട്ട് വന്നത്... വന്നപാടെ ഇവരുടെ ഒട്ടിയുള്ള നിപ്പ് കണ്ട് അവൻ ഫയൽ കൊണ്ട് മുഖം മറച്ചു...

"" Sorry നിങ്ങൾ വഴക്ക് മാറിയ കാര്യം അറിഞ്ഞില്ല... വീട്ടിൽ പോകാൻ കല്ലുനെ വിളിക്കാൻ വന്നതായിരുന്നു... ഇനിയിപ്പോ നിങ്ങൾ ഒരുമിച്ചു വരുമല്ലോല്ലേ...?? "" അത്രയും അവൻ ഒറ്റശ്വാസത്തിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു..

രുദി തടയാൻ തുനിഞ്ഞതും അവൾ കേറി വയപൊത്തി...!!

""ഞാൻ നിങ്ങടെ കൂടെ വരു നിങ്ങടെ കൂടെ വരു... നിങ്ങടെ കൂടെ വരു...!!""

""ഇതെന്താടി ലേലം വിളിയോ...!!""
അവൻ അവളുടെ കൈ മാറ്റി ചോദിച്ചു...അവൾ ഇളിച്ചു കാണിച്ചു...

""ഹ്മ്.. എന്റെ മടിന്ന് എണിറ്റു മാറ്...!!""

""ഇല്ല ഞാൻ ഇങ്ങനെ ഇരിക്കു...!!"" ഒരു കൊച്ചു കുട്ടി തന്റെ അച്ഛനെ ചുറ്റിപിടിക്കുംപോലെ അവൾ അവനെ ചുറ്റി പിടിച്ചു...

""നിന്നെ ഞാൻ ശെരിയാക്കി തരാടി...!!"" മനസ്സിൽ വിചാരിച്ചുകൊണ്ടവൻ അവളുടെ ഇടുപ്പിൽ അമർത്തി...!! അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു...!! മെല്ലെ എഴുനേറ്റ് മാറാൻ തുനിഞ്ഞതും അവന്റെ പിടി മുറുകി...

""ദെ... അങ്ങ് വിട്ടേ എന്താ ഈ കാണിക്കണേ...!!""

""ഞാനൊന്നും കാണിച്ചില്ലല്ലോ കാണിക്കാൻ പോകുന്നതല്ലേ ഒള്ളു...!!"" അവൻ ടോപിനിടയിൽ കൂടി കൈ കടത്തി...

""ഇന്ദ്രേട്ടാ വേണ്ട ഞാൻ എഴുന്നേറ്റ് മാറാം...!!""

""വേണ്ട നീ മാറേണ്ട നിനക്കല്ലേ നിർബന്ധം ഇവിടെ ഇരിക്കാൻ...!!"" പെട്ടെന്ന് അവളുടെ മുഖം മാറി...

""വേണ്ട ഞാൻ മാറിത്തരാം... എപ്പോഴോ അച്ഛൻ പോയപ്പോ നഷ്ട്ടപെട്ട വാത്സല്യം അത്‌ ഇന്ദ്രേട്ടനിൽ ഇടക്കൊക്കെ കാണാൻ കഴിയുന്നുണ്ട് എനിക്ക് അത്‌ കൊണ്ടാണ്...

എനിക്ക് ഇതൊന്നുമല്ല വേണ്ടത്... എനിക്ക് എന്റെ അച്ഛനെ വേണം... അതോണ്ടാ ഇങ്ങനെ വന്ന് മടിയിലൊക്കെ ഇരിക്കുന്നെ അല്ലാതെ മറ്റൊരു വിചാരം മനസ്സിൽ ഉണ്ടായിട്ടല്ല...!!""

""പ്രേമം മൂത്ത് ഞാൻ എന്തോ ചെയ്യ്തു അവളെന്തോ വിചാരിച്ചു...!!"" അവൻ അവളുടെ കവിളിൽ കുതിപിടിച്ചു അമർത്തി കടിച്ചു...

""ആഹ്...!!""

""ഇതിന് പിന്നിലെ ചേതോവിഗരം എന്താണെന്ന് മാത്രം ചോദിക്കരുത്... ഇതിങ്ങനെ വീർപ്പിച്ചു വെച്ചിരിക്കുന്നത് കണ്ടപ്പോ കടിച്ചെടുക്കാൻ തോന്നി...!!"" അൽപ്പനരത്തിന് ശേഷം അവളിൽ നിന്ന് വിട്ട് മാറി അവൻ പറഞ്ഞു...

""അച്ഛന്റെ തുമ്പി വാവ അവിടെ പോയി ഇരുന്നോട്ട... ഞാൻ വർക്ക്‌ തീർക്കട്ടെ...!!"" അവൻ സോഫ ചൂണ്ടി പറഞ്ഞു ഇനി ഒന്നും താങ്ങാൻ വയ്യാത്തോണ്ട് അവൾ അതുപോലെ ചെയ്യ്തു...

••••••••••••••••••••💕

രാത്രി ആയതും അവർ അവിടുന്ന് വർക്ക്‌ ഒക്കെ തീർത്ത് ഇറങ്ങി... വരും വഴി അവൻ തട്ട് കടയിൽ വണ്ടി നിർത്തി...

"" എന്തിനാ ഇവിടെ നിർത്തിയെ...?? "" അവൾ ചോദിച്ചു...

""അതെന്ത് ചോദ്യ തുമ്പിയെ... നമ്മൾ ഇവിടുന്നല്ലേ കഴിക്കാ...!!""

""നമ്മക്ക് വീട്ടിൽ പോയി കഴിക്കാം...!!""

""വേണ്ട...!!""

""എനിക്ക് പൊറത്തുന്നു കഴിച്ചു മടുത്തു...വീട്ടിലെ ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി.... ഇന്നലെ രാത്രിയും കഴിക്കാൻ പറ്റിയില്ല രാവിലെ കഴിക്കാനും പറ്റിയില്ല...!!""

""തുമ്പി ഞാൻ ആൾറെഡി പറഞ്ഞു എനിക്ക് ആ വീട്ടുകാരോട്...!!""

""എത്ര നാളായി ഇന്ദ്രേട്ടാ ഇങ്ങനെ...?? ഇന്ദ്രേട്ടന് അവരോട് വെറുപ്പാണെങ്കിൽ അതിന്റെ ഇരട്ടി അവർ ഇന്ദ്രേട്ടന് വേണ്ടി വേദനിക്കുന്നുണ്ട്...!! വാ നമ്മക്ക് വീട്ടീന്ന് കഴിക്കാം...!! എന്നെ ഇഷ്ട്ടൊള്ള ഇന്ദ്രേട്ടൻ ഞാൻ പറഞ്ഞാൽ കേക്കും..."" ഒരു നിവർത്തിയുമില്ലാതെ അവൻ വണ്ടി മുന്നോട്ടെടുത്തു...

വീട്ടുമുറ്റത്തു വണ്ടി വന്ന് നിന്നതും അവർ ഇറങ്ങി ഉള്ളിലേക്ക് നടന്നു...!! രുദിയുടെ കൈയിൽ തൂങ്ങി അകത്തേക്ക് വരുന്ന കല്ലുനെ കണ്ട് ഋതിയുടെ മുഖം ഇരുണ്ടു...!! അവൾക്കിട്ട് കാര്യമായി തന്നെ എന്തേലും പണിയണം എന്ന് അവൾ ഉറപ്പിച്ചു...!!

""വന്നല്ലോ ഈ വീട്ടിലെ അട്ട...!!"" മായ അതും പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി...!!

ഋതു അടുക്കളയിൽ ആയിരുന്നു അവളുടെ കിച്ചേട്ടന് വേണ്ടി പാചകം പഠിക്കുന്ന തിരക്കിൽ ആണ്....!! മത്തങ്ങയും പയറും തോരൻ വെക്കാൻ മായ അവളെ പഠിപ്പിക്കുകയായിരുന്നു...

""വെന്തുകാണും മോളെ മൂടി തുറന്നോ...!!"" മായ പറഞ്ഞതും അവൾ ആവേശത്തോടെ തുറക്കാനൊരുങ്ങി...

""ഹ്ഹ... ആ തട പിടിക്ക്...!!"" അവൾ തലയാട്ടി തുണിയെടുത്തു തടപിടിച്ചുകൊണ്ട് മൂടി തുറന്നു... നിമിഷനേരം കൊണ്ട് നല്ല ഒന്നാന്തരം വാസന അവിടമാകെ പറന്നു...

സ്റ്റെപ്പ് കേറിക്കൊണ്ടിരുന്ന കല്ലു നിശ്ചലമായി.... അവൾ അടുക്കളയിലേക്ക് ചെന്ന് നോക്കിയതും ഞെട്ടി... അത്ര വാസന...

""മ്മ്... അടിപൊളി smell...!!"" കണ്ണുകൾ അടച്ചു കല്ലു ആഞ്ഞു ശ്വാസം വിട്ടു...

""കണ്ട ദാരിദ്ര്യം പിടിച്ചോടുത്തൊക്കെ കെടന്ന നിനക്ക് ഇതൊക്കെ പുതുമയുള്ളതാവും...!!"" ആ കുത്തു വാക്ക് അവൾ പ്രതീക്ഷിച്ചിരുന്നു അതോണ്ട് തന്നെ അവൾക്ക് പ്രതേകിച് ഒന്നും തോന്നിയില്ല...

""അതെന്തോ ആകട്ടെ ആ last പറഞ്ഞ ഡയലോഗ് കറക്റ്റ് ആണ്... എന്റെ ജീവിതത്തിൽ ഒരു പാചപാചക പാത്രത്തിൽ നിന്നും ഇത്ര നല്ല smell വന്ന് അറിവില്ല...!!"" അവൾ ഒന്നുടെ ശ്വാസം വലിച്ചുവിട്ടിട്ട് അവിടുന്ന് പോയി...

""കണ്ടോ അമ്മേ എന്റെ ഫാൻ പവർ ഞാൻ കൈവെച്ചില്ല അപ്പോഴേ കറിയുടെ ഒരു രുചി കണ്ടോ...!!"" കല്ലു പോയതും ഋതു പറഞ്ഞു...

""അയ്യടി... പൊക്കോ ഇവിടുന്ന്...!!""
അവളവിടുന്ന് ചിരിച്ചുകൊണ്ട് ഓടിപ്പോയി...

എല്ലാരും ഫുഡ്‌ കഴിക്കുന്നത് ആസ്വദിച്ചാണെങ്കിലും ആരും മായയോട് ഒരു വാക്ക് പറഞ്ഞില്ല... ആകെക്കൂടി നല്ല വാക്ക് പറഞ്ഞത് കല്ലുവാണ്... ആസ്വതിച്ചിരുന്നു വെട്ടിവിഴുങ്ങുന്ന സ്വന്തം കെട്ടിയോനെ കണ്ടതും ചട്ടി തലവഴി പൊട്ടിക്കാൻ തോന്നി മായക്ക് അവർ അയാളെ നോക്കി മുഖം വീർപ്പിച്ചു... 

മായ അങ്ങിനെ ഒന്നും അടുക്കളയിൽ കേറാറില്ല കേറിയാൽ പിന്നെ ഇതുപോലെ എല്ലാർക്കും മണം പിടിക്കാനേ നേരം കാണു... പിന്നെ അവരുടെ സ്വഭാവം വെച്ച് ആരും നല്ലതാണെന്ന് പറയില്ല... അതവർക്ക് പിന്നെയും വാശിക്കൂട്ടും...!!

""കല്ലു വാ നമ്മുക്ക് പോയി കിടക്കാം...!!"" രുക്കു കൈ കഴുകി കഴിഞ്ഞു അവളോട് പറഞ്ഞു... പിള്ളേർ set എല്ലാം കൂടെ കൂട്ടത്തോടെ കൈ കഴുകാൻ നിക്കുവാണ്... കൂട്ടത്തിൽ ഋതിയും ഉണ്ട്...

""ഞാനൊന്നും ഇല്ല.. ഞാൻ എന്റെ ഇന്ദ്രേട്ടന്റെ കൂടെ ആ...!!"" അത്‌ കേട്ടതും ഋതി പല്ല് കടിച്ചു...

""പിന്നെ നിന്നെ ഇപ്പൊ കേറ്റും നിന്റെ ദേവേന്ദ്രൻ ആ മുറിയിലോട്ട്... നിന്ന് തുള്ളാതെ ഇങ്ങ് വാ കൊച്ചേ...!!"" യദു അവളെ പുച്ഛിച്ചു...

""തുമ്പിയെ... വരുന്നില്ലേ നീ...!!"" രുദി അങ്ങോട്ട് വന്ന് വിളിച്ചു...

""ദാ വരുവാ..!!"" യഥുനെ നോക്കി പുച്ഛിച്ചവൾ മുന്നോട്ട് നടന്നു...

ദേഷ്യം സഹിക്കാവയ്യാതെ തന്നെ കടന്ന് പോകുന്നളുടെ കണ്ണിലേക്കു അറിയാത്ത മട്ടിൽ കൈയെടുത്തു ഋതി മുളക് തേച്ചു...

""ആഹ്.. ഇന്ദ്രേട്ടാ...!!"" രുദി അങ്ങോട്ട് ഓടി വന്നു...

""അയ്യോ... കണ്ടില്ല... അറിയാതെ പറ്റിപ്പോയി...!!"" ഋതി പറഞ്ഞു..

രുദി അവളെ ചേർത്തു പിടിച്ചു കണ്ണ് കഴുകി കൊടുത്തു അത്‌ കണ്ടപ്പോ ഋതിക്ക് വേണ്ടിരുന്നില്ല എന്ന് തോന്നിപോയി...

""എന്താ ഋതി സൂക്ഷിച്ചു നടന്നുടെ നിനക്ക്...!!"" രുദി കല്ലുവുമായി റൂമിലേക്ക് പോയി...

വനരപ്പടക്ക് മനസിലായി അതവൾ മനപ്പൂർവം ചെയ്തതാണ് എന്ന്... പോകും വഴി യാമി അവളെ ഒന്ന് ഇരുത്തി നോക്കി എങ്കിലും ഋതി പുച്ഛിച്ചു വിട്ടു....

____💕


മായ ചവിട്ടിതുള്ളി ദേഷ്യത്തോടെ റൂമിലേക്ക് ചെന്നതും ഉറങ്ങാൻ തയ്യാറെടുക്കുന്ന സ്വന്തം ഭർത്താവിനെ കണ്ട് കലി കൂടി... അവർ ഏറിയ ദേഷ്യത്തോടെ അവിടെ നടന്നു ഓരോ പണിചെയ്തു...അവരുടെ കാട്ടിക്കൂട്ടൽ കണ്ട് അയാൾ അന്തിച്ചു നോക്കിനിന്നു...!!

അടുക്കിയ തുണികൾ വീണ്ടും അടുക്കിയും വിരിച്ച bed ഷീറ്റ് വീണ്ടും വിരിച്ചും അവർ കലി തീർത്തു...

""നിനക്കിത് എന്താ എന്റെ മാളു...!!""

""കുന്തം...!!""

"" രാവിലെ തൊട്ട് അന്തിയാവുന്ന വരെ നടി ഒടിഞ്ഞു പണിയെടുത്താലും ആർക്കും ഒന്നും പറയാനില്ല..."" മായ വെറുതെ പിറുപിറുത്തു അയാൾ അത്‌ കേട്ടു...

""ഓ അപ്പൊ അതാണ്...!!"" അയാൾ എഴുന്നേറ്റ് ചെന്ന് പൂട്ടിയ അലമാരി വീണ്ടും പൂട്ടുന്ന തന്റെ ഭാര്യയെ പിന്നിൽ നിന്ന് കെട്ടി പിടിച്ചു...

""ദെ വിശ്വേട്ടാ വിട്ടേ...!!"" അവർ ദേഷ്യപ്പെട്ടു...

""എന്റെ മാളു... ദിവസങ്ങൾക്കു ശേഷം നീ പാചകം ചെയ്യ്തു... അത്‌ ഞാൻ മൈൻഡ് ചെയ്തില്ല അതാണോ നിന്റെ പ്രശ്നം...?? അവിടെ അത്രേം പേര് നിക്കുവല്ലേ... ഇങ്ങനെ ഒള്ള കാര്യങ്ങൾക്ക് നമ്മൾക്ക് ഇത്തിരി പ്രൈവസി നല്ലതല്ലേ...!!""

""എങ്ങിനെ ഒള്ള കാര്യം...!!""

"" അത്‌ പിന്നെ... നിന്റെ പാചകത്തിന്റെ സ്വാതറിഞ്ഞത് എന്റെ ചുണ്ടും കൂടിയല്ലേ അപ്പൊ അതുകൊണ്ട് മറുപടി പറഞ്ഞ മതിയോ...?? ""

""ഒന്ന് പോയെ മനിഷ്യ വസാൻകാലത്ത് സൃങ്കരിക്കാൻ വന്നേക്കുന്നു....!!"" അവർ അയാളെ തള്ളിമാറ്റി പോയി കിടന്നു കൂടെ ലൈറ്റ് off ചെയ്ത് അയാളും...!! അയാൾ അവരിൽ കുഞ്ഞ് കുഞ്ഞ് കുസൃതി കാണിച്ചുകൊണ്ടിരുന്നു... ശാസിക്കുന്നുണ്ടെങ്കിലും അവരും അത്‌ ആസ്വതിക്കുന്നുണ്ടായിരുന്നു...

( നായകന്മാർ മാത്രം റൊമാൻസിച്ച മതിയോ വില്ലന്മാരും റൊമാൻസിക്കട്ടെ... അല്ലപിന്നെ... 😏😏)

ഏറ്റോം ഇളയ സന്താനമായതുകൊണ്ട് തന്നെ അവരുടെ സൗന്ദര്യം അവരെ വിട്ട് പോയിട്ടില്ല... അവരുടെ പാതിയുടെ കരലാളനങ്ങളിലും അവരുടെ ചെറുപ്പം അവരിൽ തന്നെ നിലകൊണ്ടു...

••••••••••••••••••••💞

കിച്ചന്റെ പൊട്ടിച്ചിരി കേട്ട് കിളി പാറി ഇരിക്കുവാണ് കൂട്ടുകാർ... അവനങ്ങനെ ചിരിച്ചു കണ്ടിട്ടില്ല... നമ്മുടെ ഋതുന്റെ പാചക പരീക്ഷണം കെട്ടിട്ടാണ് ഈ ചിരി...

""എന്റെ കുഞ്ഞേ...!!😂 ശെരി നീ വേറെ എന്തൊക്കെ പഠിച്ചു...!!""

""വേറൊന്നും പഠിച്ചില്ല... പഠിച്ചു വരുന്നതേ ഒള്ളു...!!""

""നീ വയറു ചീത്തയാക്കുവോ കുഞ്ഞേ...!!""

""ഞാൻ മായയുടെ മോള... ആ ഗുണം എനിക്കും ഉണ്ടാവും... നോക്കിക്കോ കല്യാണം കഴിഞ്ഞ കിച്ചേട്ടന് എന്റെ ഫുഡാല്ലാതെ വേറൊന്നും ഇഷ്ടപ്പെടില്ല...!!"" അവളുടെ വാക്കുകളിൽ അവൻ കുടുങ്ങിപ്പോയി...

"" എന്താ പറഞ്ഞെ...?? ""

""ഹ്ഹ... കല്യാണം...!!"" അവൾ പാതിക്ക് വെച്ച് നിർത്തി...

""ആ... കല്യാണം... ബാക്കി....?? ആരുടെ കല്യാണം...!!"" അവളൊന്നും മിണ്ടിയില്ല...

""കുഞ്ഞേ...!!"" അവൻ നീട്ടിവിളിച്ചു...
അവൾ ഒന്നും മിണ്ടിയില്ല...

''"ഞാ... ഞാൻ ഒറങ്ങാൻ പോകുവാ...!!"" പറ്റിയ അബദ്ധം മറക്കാനെന്നോണം അവൾ വേഗം ഫോൺ വെച്ചു... അവൻ ഒരു പുഞ്ചിരിയോടെ കാട്ടിലിലേക്ക് കിടന്നു...

""ഉഫ്... ഹൈയ്യോ...!!"" നെഞ്ചിൽ കൈവിട്ടു അവൾ റൂമിലേക്ക് പോയി....

•••••••••••••••💕

( മൂന്ന് ദിവസങ്ങൾക്കു ശേഷം )

""മഹി നിന്നെ കാണാൻ ഒരു വിസിറ്റർ ഉണ്ട്...!!"" അടുത്ത ദിവസം രാവിലെ ജയിലിൽ ഇരിക്കുന്ന മഹിയോട് സുപ്രണ്ട് വന്ന് പറഞ്ഞു...

""ആരാ സാറെ...?? ""

""ഒരു പെണ്ണാ...!!""

""അമ്മ... അമ്മയാണോ സാറെ...!!"" അവൻ ചാടി എഴുന്നേറ്റു...

""അമ്മയൊന്നുമല്ല ഒരു പെൺകുട്ടിയാണ്...!!"" വേദയാണോ എന്ന സംശയത്തിൽ അവൻ മുന്നോട്ട് നടന്നു...

പിന്തിരിഞ്ഞു നിക്കുന്ന കണ്ടപ്പോഴേ അവനു മനസിലായി അത്‌ തന്റെ വേദയാണെന്ന്... അവന്റെ ചുണ്ടിൽ പ്രണയവും വന്യതയും കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു...

""വേദ...!!"" അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചതും അവൾ ഒരു ചിരിയോടെ തിരിഞ്ഞുനോക്കി... അതിലെ പുച്ഛം അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു...

"" എങ്ങനെ ഉണ്ട് സഖാവേ... Opss ഒരു റേപ്പ് കേസിലെ പ്രതിയെ ഒക്കെ അങ്ങിനെ വിളിക്കാമോ...?? അപ്പോ പറ നന്ദ എങ്ങിനെ ഉണ്ട് നിന്റെ ജയിൽ വാസം...?? ""

""ഓഹ്... ഒരു സുഖമില്ലെന്നെ...!! നീയും കൂടെ ഉണ്ടായിരുന്നേൽ...!!""

""ഡാ...!!😡""

""അല്ല എന്തേലുമൊക്കെ മിണ്ടിയും പറഞ്ഞും ബോറടി മാറ്റമായിരുന്നു എന്ന് പറഞ്ഞുവരുവായിരുന്നു...!!"" അവനൊരു വഷളൻ ചിരിയോടെ പറഞ്ഞു...

"" നിനക്ക് വേണ്ട അടിയൊക്കെ ACP സാർ നേരിട്ട് തന്നു എന്നറിഞ്ഞു... സിദ്ധുവേട്ടൻ എനിക്ക് ഫോട്ടോസ് ഒക്കെ അഴച്ചു തന്നു...!!"" ആ സിദ്ധുവേട്ടാ എന്ന വിളി അവനു തീരെ ദേഹിച്ചില്ല അത്‌ തന്നെ ആയിരുന്നു അവൾക്കും വേണ്ടത്...

""ഹ്മ്.... ആ വേട്ടനുള്ള പരിപ്പുവടയും ചായയും അടുക്കളയിൽ ഞാൻ റെഡിയാക്കുന്നുണ്ട്...!!""

"" അതിന് വേണ്ടി തന്നെ ആട പൊട്ട...!!"" അവൾ മനസ്സിൽ പറഞ്ഞു...

""എന്തായാലും നിന്റെ ബുദ്ധി കൊള്ളാം... അവനെ വെച്ചു ഞാൻ എന്നെ വെച്ച് അവൻ...!!"" അത്‌ കേട്ട് അവൾ ഞെട്ടി അവനെ നോക്കി...

""നിന്നെ മനസിലാക്കാൻ എനിക്ക് വലിയ പാടൊന്നും ഇല്ല എന്റെ വേദേ...!!""

""മോനെ മഹി നന്ദ... ആ സിദ്ധാർഥിന്റെ താലി എന്റെ കഴുത്തിൽ വീണാലും നിന്റെ വീഴില്ല.... നീ ജലിൽ നിന്നിറങ്ങിയാലുടനെ നിന്നെ സ്വന്തമാക്കാൻ നിന്റെ പെണ്ണ് വരും... ഹേമ...!!"" അവല്ലതുംപറഞ്ഞു പൊട്ടിച്ചിരിച്ചു...

""അങ്ങനെ നിന്നെ വേറൊരുത്തനു വിട്ട് കൊടുത്ത് അവന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ കൂട്ട് നിക്കും എന്ന് തോന്നുന്നുണ്ടോ വേദേ...!! നീ എനിക്ക് മാത്രം സ്വന്തം..."" അവനെ പുച്ഛിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു...

""നിനക്കിട്ടുo വെച്ചിട്ടുണ്ട് ഞാൻ.... 🔥🔥"".....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story