സഖിയെ സ്നേഹിനിയെ..💞: ഭാഗം 29

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

""എന്റെ തുമ്പിയെ ഇങ്ങനെ കൂട്ടി കൂട്ടി വെച്ച ഒടുക്കം നിനക്ക് തന്നെ താങ്ങാൻ പറ്റിയെന്നു വരില്ല... ഒന്നാമത്തെ ആ ആഷിഖ് ഭനായ പാട്ടിൽ കോൺഡ്രോൾ തെറ്റി നിക്കുവാ ഞാൻ...!!"" അവൻ അവളുടെ ബനിയന്റെ ഉള്ളിലൂടെ കൈ കടത്തി...

""വിട്...!!"" അവൾ ചിണുങ്ങി....

""എന്റെ തുമ്പിയെ ഉമ്മ തരില്ല എന്നല്ലേ പറഞ്ഞോളു... അവിടെ ആ കുഞ്ഞ് വീട്ടിൽ വെച്ച് പകുതിയിൽ നിന്നുപോയ ഒരു കടം ബാക്കിയുണ്ട്...!!""


ടോപ്പിനകത്തേക്ക് കയറ്റിയ രണ്ട് കൈയും അവളുടെ ചൂടുള്ള വയറിൽ അവൻ ചുറ്റിപ്പിടിച്ചു... മുഖം കഴുത്തിലേക്ക് അടുപ്പിച്ചുകൊണ്ട് ഉരസിയതും അവൾ ഒരു സീൽക്കര ശബ്ദത്തോടെ ഉയർന്നു പൊങ്ങി...

അവന്റെ ചേതികളിൽ അവളുടെ ഉടൽ ചൂട് പിടിക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു...

തൊണ്ട കുഴിയിലേക്ക് അവൻ നാവ് അമർത്തിയതും കാലിലെ പെരുവിരലിൽ നിന്ന് ഒരു തരിപ്പ് അനുഭവപ്പെട്ടു അവൾക്ക്... അവൾ കാല് ബെഡ്ഷീറ്റിൽ ഞെരിച്ചു... അവൻ ഇടവിടത്തെ അവളുടെ തൊണ്ടകുഴിയിൽ നാവുകൊണ്ടുഴിഞ്ഞു...!!

അവളെ സംബന്ധിച്ചെടുത്തോളം തന്നിലേക്ക് നീളുന്ന ആദ്യത്തെ പുരുഷന്റെ, കാമത്തിന്റെ, പ്രണയത്തിന്റെ, സ്പർശമായിരുന്നു അവൻ... അതിന്റെ എല്ലാ വെപ്രാളംവും അവൾക്കുണ്ടായിരുന്നു... നേരിയ ഭയവും...

""വെ.. വേണ്ട.. മതി....!!"" ഏറിയ ഭയത്തോടെ അവൾ പറഞ്ഞു...

അവൻ ഞെട്ടി അവളിൽ നിന്ന് മാറി അവളെ ഒന്ന് നോക്കി...

""ഏതോ കൈവിട്ട നിമിഷത്തിൽ ചെയ്തുപോയതാണ് കുഞ്ഞേ...!!"" അവൻ ടെൻഷനോടെ പറഞ്ഞുകൊണ്ട് അവളുടെ ഇടുപ്പിൽ നിന്ന് ഒരു കൈയെടുത്തു പുതപ്പ് വലിച്ചു കഴുത്തിൽ തുടച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി...

അവന്റെ മുഖഭാവത്തിൽ നിന്നും മറുകൈയുടെ ചലനത്തിൽനിന്നും അവൾക്ക് മനസിലായി അവൻ കൈ പിൻവലിക്കാനൊരുങ്ങുകയാണെന്ന്...

അവൾ ആ കൈയിൽ അമർത്തിപ്പിടിച്ചുകൊണ്ട് അവനിലേക്കോതുങ്ങി കിടന്നു...

""ഹ്മ്... ഈ പ്രായത്തിൽ അങ്ങിനെ പലതും തോന്നും...!!"" മറുപടിയായി അവൾ അവന്റെ നെഞ്ചിൽ ഒന്ന് നുള്ളി...

""ഡീ... നീ എന്നെ ഉപദ്രവിക്കാനും തുടങ്ങിയല്ലേ...!!"" അവൻ വീണ്ടും അവളുടെ ഉടുപ്പിനുള്ളിൽ കൂടി കൈകടത്തികൊണ്ട് അവളെ ആ ചൂട് കൈകൊണ്ട് ചേർത്തുപിടിച്ചു... അവളും ആ നെഞ്ചിലേക്കോതുങ്ങി കിടന്നു....


••••••••••• 💕•••••••••••


""യാമി എന്താ ഇനി ചെയ്യണ്ടേ... ആ കിളവനെ നമ്മുക്ക് എവിടുന്ന് കിട്ടും...!!""

""അത്‌ പറയാനാ വിളിപ്പിചേ...!! എന്റെ പരിചയത്തിലുള്ള ഒരു ക്രിമിനലിനെ വെച്ച് ഞാൻ അയാളുടെ സ്ഥലം കണ്ട് പിടിച്ചിട്ടുണ്ട്...!! ഈ സമയത്ത് അയാള് ആ വേശ്യാലയത്തിൽ ആവാനാണ് സാധ്യത...""

""എന്നാ നമുക്ക് വേഗം അങ്ങോട്ട് പോകാം...!!""

""പോകുന്നതൊക്കെ പോകാം പക്ഷെ ഞാൻ എന്റെ വണ്ടിലും താൻ പിറകെ തന്റെ വണ്ടിലും വന്ന മതി...!!"" അതുപറഞ്ഞു യാമി മുന്നേ നടന്നു...

""ഇവളെ ഞാൻ... ഏത് നേരത്താണാവോ...?? "" അവൻ പുറകെ ചെന്നു... യാമിയുടെ കാറിനെ ഫോളോ ചെയ്ത് ജോൺ എത്തിയത് ഒരു വലിയ നാലുകെട്ടിന്റെ പുറത്താണ്...

""ഡി... ഇതേതാ സ്ഥലം... നിനക്ക് സ്ഥലം മാറി എന്നാ തോന്നുന്നേ... കണ്ടിട്ട് ഏതോ ഇല്ലം പോലെ തോന്നുന്നു...!!"" ജോൺ യാമിയുടെ അടുത്തേക്ക് ചെന്ന് ചെവിയിലായി പറഞ്ഞു...

""മിണ്ടാതെ കൂടെ വാടോ...!!"" യാമി അയാളുടെ കൈയും പിടിച്ചു ആ വീട്ടിലേക്ക് നടന്നു...

""നിക്ക്..!!"" പടിവാതുക്കൽ എത്തിയതും ഒരു സ്ത്രീ അവരെ തടഞ്ഞുകൊണ്ട് അവരെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി... Inside ചെയ്ത സ്കിന്ഫിറ്റ് ഷർട്ടും formal പാന്റും ആണ് ഇരുവരുടെയും വേഷം...

""ആരാ....?? എന്താ വല്ല അന്വേഷണവും ആണോ...?? "" 

""ആയോ ചേച്ചി... പോലീസൊക്കെ തന്നെ പക്ഷെ അന്വേഷണം അല്ല... മറ്റേതാ..!!"" യാമിയുടെ വർത്താനം കേട്ട് ജോൺ അവളെന്തു mango ആണ് പറയുന്നതെന്ന മട്ടിൽ നോക്കി...

"" മറ്റേതോ...?? ""

""ആഹ്... മറ്റേത്.... ഇതെന്റെ സഹോദരനാ...!!""

""ഏഹ് എപ്പോ...?? 🙄"" ജോൺ ആത്മ..

""ഇയാള് ഇഷ്ട്ടണ്ടായിട്ട് ജോലിയിൽ കേറിയതല്ല... കാമുകി പറഞ്ഞിട്ട് തിരഞ്ഞെടുത്തതാ... ഇപ്പൊ വയസു 40 ആയി...!!"' (യാമി

""എടി സമദ്രോഹി... ഏത് വകയിലാടി..?? ഇനിയും കിടക്കുന്നു  3വർഷം നീണ്ട് നിവർന്നു... 😭😭 "" വീണ്ടും ജോണിന്റെ ആത്മ...

""പക്ഷെ അവള് പണ്ട് ഇവനെ തേച്ചിട്ട് പോയി... കല്യാണം ആണെങ്കിൽ ഒന്നും അങ്ങൊട് ഒത്തുപോകുന്നില്ല... ഒരു ഡ്രൈവിങ് ടെസ്റ്റ്‌ നടത്താൻ വേണ്ടി വന്നതാ...!!"" ജോണിന് കരച്ചിൽ ഒക്കെ വരുന്നുണ്ടായിരുന്നു... യാമി ആണെങ്കിൽ ദാ കിടന്ന് ഇളിക്കുന്നു... അവർ സസൂക്ഷ്മമം അവരെ നോക്കി...

"" അയ്യോ പറഞ്ഞില്ലേ ഒരു കുഴപ്പവും ഉണ്ടാവില്ല...!! ഇയാൾക്ക് പറ്റിയൊരു പെണ്ണിനെ വേണം... അത്രേ ഒള്ളു...!! കൂടിപ്പോയാൽ ഒരു ഒന്നോ രണ്ടോ മണിക്കൂർ...""

""അല്ല എക്സ്പീരിയൻസ് ഇല്ലന്നല്ലേ പറഞ്ഞത് പിന്നെ അത്രേം സമയം മതിയോ...!!""

""അത്‌ പിന്നെ... പറഞ്ഞില്ലേ ഒരു എക്സ്പീരിയൻസിനു വേണ്ടി ഒന്ന് സംസാരിച്ചിരിക്കണം അത്രേ ഒള്ളു... ഇത്രേം പ്രായം ഒക്കെ ആയില്ലേ... അതിനുള്ള ഒരു ഇതുണ്ടെന്ന് തോന്നുന്നില്ല....!!"" ഉരുകി തീരുക ഉരുകി തീരുക എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ...?? എന്നാൽ അതാണ് ജോണിന്റെ അവസ്ഥ... അവർ അവനെ നോക്കി വശ്യമായി ചിരിച്ചു.... അവനും ഒരു അവിയലിന്റെ ഇളി പാസ്സാക്കി...

""അകത്തേക്ക് വാ...!!"" അവർ മുന്നേ നടന്നു അവൻ പിന്നാലെയും...

""ശേഖര...!!"" അവർ ഉറക്കെ വിളിച്ചു...

""ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് അവനാണ്.. നിങ്ങൾ ഇരിക്ക്.. ഞാൻ വിളിച്ചിട്ട് വരാം...!!""
അവർ അകത്തേക്ക് പോയി..... അവരുരണ്ടും അവിടെ ഹാളിൽ സോഫയിൽ ഇരുന്നു...

അവിടുള്ള പെൺകുട്ടികൾ ജോണിനെ നോക്കി വശ്യമായി ചിരിക്കുന്നുണ്ട്... അവൻ പന്തം കണ്ട പേരുചാഴിയെ പോലെ ചിരിക്കണോ  വേണ്ടയോ എന്ന സംശയത്തിൽ ചിരിച്ചു കൊടുത്തു... അപ്പോഴാണ് കോഴി കൊക്കും പോലെ ഒരു സൗണ്ട് കേട്ടത്... നോക്കിയപ്പോ യാമി അടക്കി പിടിച്ചിരുന്നു ചിരിക്കുന്നു...

"" ഡി... നീ എന്ത് തോന്യസമൊക്കെ ആടി പറഞ്ഞത്...?? എന്തിനാ വന്നേ എന്നുള്ള കാര്യം പറഞ്ഞാ പൊരെ...?? ""


"''താനെവിടുത്തെ പോലീസാ... നമ്മൾ അന്വേഷണത്തിന് വന്നതാണ് എന്ന് പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വഷളവുകയെ ഒള്ളു... ഇതാവുമ്പോ ആ കിളവനെയും കണ്ട് ആ പെണ്ണിനെ പറഞ്ഞു മനസിലാക്കിയാൽ പെട്ടെന്ന് കാര്യം നടക്കും...!!""

""ഇവളെ... ഞൻ...!!""

""ദെ അവര് വരുന്നു...!!"" ദൂരെനിന്നും ശേഖരനുമായി വരുന്ന ആ സ്ത്രിയെ കണ്ട് യാമി പറഞ്ഞു അവർ നിശബ്ദരായി...

""ഇവിടെ ഒരുപാട് പെൺകുട്ടികൾ ഉണ്ട് ഇതിൽ ആരെയാ വേണ്ടേ...?? "" ആ സ്ത്രീ ചോദിച്ചതും ജോൺ യാമിയെ നോക്കി...

""അത്‌ പിന്നെ നിങ്ങൾ നിക്കുമ്പോൾ ചേട്ടന് പറയാൻ ബുദ്ധിമുട്ടുണ്ടാവും...!!"" അവർ അവനെ നോക്കി ഒന്ന് അർത്ഥം വെച്ച് മൂളിയിട്ട് അവിടുന്ന് പോയി...

""നിങ്ങൾക്ക് ഏത് കുട്ട്യേയാ വേണ്ടേ...!!"" ശേഖരൻ ചോദിച്ചു...

""പറയാം ഒന്ന് മാറി നീക്കണമായിരുന്നു...!!"" ജോൺ ഗൗരവത്തിൽ പറഞ്ഞു...ഇത്രേം നേരം ഉണ്ടായിരുന്ന മുഖഭാവം അല്ല ഇരുവർക്കും.. അയാൾക്ക് ചെറിയ പന്തിക്കേട് തോന്നി...

""പറ...!! എന്താ അറിയണ്ടേ...??"" മാറി നിന്ന ശേഷം അയാൾ ചോദിച്ചു...

"" ഹേമ ഇല്ലേ...?? "" അയാൾ ഒന്ന് ഞെട്ടി...

""നിങ്ങൾ ശെരിക്കും എന്തിനാ വന്നേ...!!"" ചോദിച്ചു തീർത്തതും ജോൺ അവർക്ക് അന്ന് അവർ സിദ്ധാർഥ്വിനെ കണ്ട cctv ഫുടേജ് കാണിച്ചുകൊടുത്തു...

""ഇനി പറ... എന്തേലും പറഞ്ഞു ഒഴിയാം എന്ന് കരുതരുത്...എന്നെ തനിക്ക് ചെറിയ പരിജയം ഉണ്ട് ഒന്ന് ഓർത്ത് നോക്കിയേ...!!"" യാമി പറഞ്ഞതും അയാൾക്ക് പണ്ടത്തെ കാര്യങ്ങൾ ഓർമവന്നു...

""അവളെവിടെ... ഞങ്ങൾക്ക് അവളെ കാണണം...!!"" (യാമി

""അവളിവിടെ ഇല്ല... ഒരു കൂട്ടരു വന്ന് കൊണ്ട് പോയി...!!"" അയാൾ ഒട്ടും അമാന്തിക്കാതെ പറഞ്ഞു....

""ഞങ്ങൾ ഫോഴ്‌സിനെ വിളിക്കണോ...?? "" യാമി ഭീഷണി സ്വരത്തിൽ പറഞ്ഞു....

""മോളെ ഞാൻ അന്നേ പറഞ്ഞെല്ലോ അവളൊരു പാവമാ... അന്ന് മോളെ സഹായിച്ചതും അവളല്ലേ... ആ കുട്ടിയെ ഇനിയും ഉപദ്രവിക്കരുത് എങ്ങിനെയും ജീവിച്ചു പൊക്കോട്ടെ..!!""

""പിന്നെ ഭയങ്കര പാവം ആയതുകൊണ്ടാവും ഇല്ലാത്ത ഒരു റേപ്പ് കേസ് ഒരു പാവത്തിന്റെ തലയിൽ കെട്ടിവെച്ചത്...!!"" ജോൺ പറഞ്ഞു...

""ഞാനാ അവളോട് അത്‌ ചെയ്യാൻ പറഞ്ഞത്...!! "" അത്‌ പറഞ്ഞുകൊണ്ട് അയാൾ ഒന്ന് ചുറ്റും നോക്കി... എന്നിട്ട് തങ്ങളെ സാധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി....

""അവൾക്ക് ഒരു അനിയത്തി ഉണ്ട്...!! അവളുടെ ചികിത്സക്ക് പണം ആവിശമാണ്... ഇവിടുന്ന് ചോദിക്കാന്നു വെച്ചാൽ... അവളും ഒരു പെൺകുട്ടി അല്ലെ... ഇവർ വെറുതെ വിടില്ല അതിനെ...!!

കൂട്ടത്തിൽ സിദ്ധാർഥ് സാറിന്റെ ഭീഷണി കൂടി ആയതും... വേറെ നിവർത്തി ഇല്ലായിരുന്നു...!! എവിടെ വീണെങ്കിലും ഞാൻ വരാം...ആരുടെ മുന്നിൽ വേണ്ടെങ്കിലും മൊഴി കൊടുക്കാം.. ഹേമ അവൾക്കൊന്നും വരുത്തരുത്...""

""ഹ്മ്... ഈ വാക്കിനു മാറ്റമില്ലല്ലോ...!!"" ജോൺ...

""ഇല്ല...!!"" അയാൾ തീർത്തു പറഞ്ഞു...

അവർ അവിടുന്ന് നടന്നു...

""ഇനി നമ്മൾ എങ്ങിനെ ഇവിടുന്ന് പുറത്തു കടക്കും...??"" ജോൺ ചോദിച്ചു...
അവർ ഹാളിൽ എത്തിയതും ആ സ്ത്രീ അങ്ങോട്ട് വന്നു...

""എന്തെ പോകുന്നെ...!!""

""അത്‌ ചേട്ടന് ഇഷ്ട്ടപെട്ട കുട്ടി ഇവിടെ ഇല്ല... വരുമ്പോ വിളിക്കാം എന്ന് ആ മാമൻ പറഞ്ഞു... എന്നാ ഞങ്ങൾ പോട്ടെ... കാശ് വല്ലതും...!!"" (യാമി

""തന്നാൽ വേണ്ടെന്ന് പറയില്ല...!!"" അവർ ഒരു കൈകൊണ്ട് തല ചൊറിഞ്ഞിട്ട് മരുകൈ അവർക്ക് നേരെ നീട്ടി... യാമി പോക്കെറ്റിൽ മടക്കി വെച്ച നോട്ട് കേട്ട് അവർക്ക് കൊടുത്തിട്ട് അവിടുന്ന് ഇറങ്ങി...

ജോൺ അവന്റെ വണ്ടിയിലും യാമി അവളുടെ വണ്ടിയിലും കേറി.... യാമിയുടെ ഫോണിൽ ഒരു msg വന്നു നോക്കിയപ്പോ ജോൺ ആണ്...

""Follow me...!!"" അവന്റെ വണ്ടിയിലേക്ക് നോക്കിയതും അത്‌ മുന്നോട്ട് പാഞ്ഞിരുന്നു...

•••••••••••••••••••••••

ഒരു കേസിന്റെ ഭാഗമായി ഹോസ്പിറ്റലിൽ വന്നതാണ് സിദ്ധു...

""തനായിട്ട് പറയുന്നോ അതോ ഞാൻ പറയിപ്പിക്കണോ...!!"" സിദ്ധുനു ദേഷ്യം ഉചിയിൽ എത്തി...

""സാർ എനിക്കൊന്നും അറിയില്ല...!!"" അയാൾ പേടിയോടെ പറഞ്ഞു...

""പിന്നെ നീ അറിയാതെ ആണോടാ നീ ചികിൽസിച്ച ആളുടെ ദേഹത്തു നിന്ന് കിഡ്നിയും കരളും കാണാതെ പോയത്...

ഹ്മ്... ശെരി നിനക്കൊന്നും അറിയില്ല... ഞാൻ വിശ്വസിച്ചു... ഒരിക്കൽ കൂടി ഞാൻ വരും അപ്പൊ ഇതിൽ നിനക്ക് പങ്കുണ്ട് എന്നറിഞ്ഞാൽ... ബാക്കി അപ്പൊ...!!"" സിദ്ധു അവിടുന്ന് എഴുന്നേറ്റ് മുന്നോട്ട് നടന്നു... അപ്പോഴാണ് ഫോണിൽ നോട്ടിഫിക്കേഷൻ വന്നത്... ഋതി ഹേമക്കുള്ള കാശ് അഴച്ചുകൊടുത്തതാ...

( ഋതിയുടെ കൈയിൽ എവിടുന്നാണ് കാശ് എന്നാവും നിങ്ങളുടെ ഡൗട്... അവളുടെ അച്ഛന് cs ഗ്രൂപ്പിൽ പാട്ണർ ഷിപ് ഉണ്ട്... അന്ന് വാനര പട കുത്തിയത് കൊണ്ടാണ് അവർ ആ കാശ് തൊടഞ്ഞത്.... Ok)

ഫോണിൽ നിന്ന് മുഖം ഉയർത്തിയതും കണ്ടത് ഒരു ഡോക്ടറുടെ കാബിനിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി വരുന്ന ഹേമയെ ആണ്...

""നൂറായിസാണ് ശവത്തിന്... ദാ നിക്കുന്നു... പുല്ല് ഇനി ഇവളെങ്ങാൻ മിണ്ടികൊണ്ട് വന്നാൽ ഇവളെ അറിയാവുന്നവർ ആരേലും ഇവിടെ ഉണ്ടെങ്കിൽ ഞാൻ പെടും...!!"" അവൻ ഓരോന്ന് ആലോചിച്ചു പല്ല് ഞെരിച്ചു...

അവൾ അവനെ കണ്ട് ഒന്ന് നിന്നെങ്കിലും പിന്നെ അങ്ങിനെ ഒരാൾ അവിടെ ഇല്ലെന്ന  ഭാവത്തിൽ കണ്ണീർ തുടച്ചു മുന്നോട്ട് നടന്നു...!

""ഹ്മ്... ഏഷ്യാനെറ്റ്‌കാർ കാണണ്ട അവര് പിടിച്ചിവളെ സീരിയൽസിന്റെ ബ്രാൻഡ് അംബാസിഡർ ആക്കും...!""
അവളെ പുച്ഛിച്ചുകൊണ്ട് അവൻ ആത്മഗത്ഗതം മുഴക്കിയെങ്കിലും അവളെന്തിനിവിടെ വന്നു... എന്തിനാണ് കരഞ്ഞുകൊണ്ട് തിരികെ പോയത് പണത്തിനെന്താണ് അവൾക്കിത്ര അത്യാവശ്യം എന്നാ ചോദ്യങ്ങൾ അവനെ കാരണമില്ലാതെ അലട്ടി....

അവൻ ഒരു ഉൾപ്രേരണയുടെ പുറത്ത് അവൾ ഇറങ്ങിയ ഡോക്ടറുടെ കാബിനിലേക്ക് കേറി...

ഹേമ ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയതും അവളുടെ കുഞ്ഞ് മൊബൈൽ ഫോൺ ശബ്ധിച്ചു... വേശ്യാലയത്തിൽ ആരും അറിയാതെ ശേഖര മാമ വാങ്ങി കൊടുത്തതാണ്... ദിയ മോളുടെ വിവരം അന്വേഷിക്കാൻ...

അവൾ ഫോൺ എടുത്ത് നോക്കി ശേഖരൻ ആയിരുന്നു...

""ശേഖര മാമേ...!!""

""മോളെ ഇവിടെ പോലീസെ വന്നിരുന്നു...!! ആ സിദ്ധാർഥ് സാർ നമ്മളെ ഏൽപ്പിച്ച കാര്യം ആ പയ്യന്റെ കൂട്ടുകാർ കണ്ടുപിടിച്ചു... നിന്നെ അന്വേഷിച്ച വന്നേ...""

""മാമേ എനിക്ക് വല്ലതും പറ്റിയാൽ എന്റെ ദിയ മോള്....!!""

""ഒന്നുണ്ടാവില്ല തൽക്കാലത്തേക്ക് അവരെ കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്...!! നീ ഇങ്ങ് പോര്...."" അവൾ പകുതി ആശ്വാസത്തോടെ അവിടുന്ന് നടന്നു.... അവൾക്ക് നല്ലൊരു തണല് തന്നെ ആയിരുന്നു അയാൾ...

""May I Come in Doctor...!!"" സിദ്ധു ചോദിച്ചു... തലയുയർത്തിയ ഡോക്ടർ പോലീസ് വേഷത്തിൽ നിക്കുന്ന സിദ്ധുനെ കണ്ട് ഞെട്ടി...

""ഇവിടെ എല്ലാർക്കും ഒരു കള്ള ലക്ഷണം ആണെല്ലോ...!!"" അതും മനസ്സിൽ വിചാരിച്ചുകൊണ്ട് അവൻ ഉള്ളിലേക്ക് കേറി...

""ഇപ്പൊ ഇവിടുന്ന് പോയ ആ പെണ്ണില്ലേ...?? അവൾ എന്തിനാ ഇവിടെ വന്നേ.. എന്താ അവളുടെ പ്രോബ്ലം...?? "" ഗൗരവം ഒട്ടും കുറക്കാതെ അവൾ ചോദിച്ചു...

""ആ പെണ്ണിന്റെ അനിയത്തി ഇവിടെ അഡ്മിറ്റ്‌ ആണ്... എത്രയും വേഗം ഓപ്പറേഷൻ നടത്തണം അതിനു മുൻപ് ചെക്കപ്പ് ഉണ്ട് അപ്പൊ പണം അടക്കണം... അതിനൊക്കെ വേണ്ടി വന്നതാണ്...!!"" അവനെ പേടിച്ചയാൾ എല്ലാം പറഞ്ഞു....

അവളുടെ അനിയത്തിയുടെ കൂടെ ഒരു കന്യാസ്ത്രീ ആണ് നിക്കുന്നത് ഒരു അനാഥാലയത്തിലെ... അവൻ അവരെ ചെന്ന് കണ്ടു... അവൾ ഇങ്ങനെ ആകാൻ ഉണ്ടായ കാരണം അവർ അവനു വിശദീകരിച്ചു... ( നേരത്തെ പറഞ്ഞതൊക്കെ തന്നെ cmt തരാത്ത നിങ്ങൾക്ക് ഇത്ര വിശദീകരണം ഒക്കെ മതി...)

""ഓഹ് അപ്പൊ അതാണ് അവൾ സീരിയൽ നായിക ആവാനുള്ള കാരണം...!!"" ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങും വഴി അവൻ ചിന്തിച്ചു....

ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയതും അവൻ അങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കി...

* JEEVANA HOSPITAL * ആ ഹോസ്പിറ്റലിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നത് നോക്കി അവന്റെ നാവ് ചലിച്ചു...


°°°°°°°°°°°°°°°°°°°

ജോണിന്റെ വണ്ടി വന്ന് നിന്നത് ഒരു വലിയ വീടിന് മുന്നിലാണ് പിന്നാലെ യാമിയുടെയും.... അവൻ അതിൽ നിന്ന് ഇറങ്ങി കൂടെ യാമി അവളുടെ വണ്ടിയിൽ നിന്നും..

""അകത്തേക്ക് വാ...!!"" അവൻ അവളെ നോക്കാതെ പറഞ്ഞുകൊണ്ട് വീടിനുള്ളിലേക്ക് കേറി കൂടെ അവളും...

""അമ്മച്ചി ഇത് യാമിക വക്കീൽ ആണ്... ഒരു കേസിന്റെ ഭാഗമായി വന്നതാ അമ്മ കുടിക്കാൻ വല്ലതും എടുക്ക്...!!"" അവൻ അതും പറഞ്ഞു മുകളിലേക്ക് പോയി... അമ്മയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവളും പോയി അവന്റെ പുറകെ...

അവൾ മുകളിൽ എത്തിയതും ഒരു കൈ വന്ന് അവളെ ഒരു റൂമിന്റെ ഉള്ളിലേക്ക് വലിച്ചിട്ടു... അവൾക്ക് ചിന്തിക്കാനാവുന്നതിലും മുന്നേ ജോൺ ഡോർ ലോക്ക് ചെയ്യത് അവളെ അതിൽ ചാരി നിർത്തി അവളോട് ചേർന്ന് നിന്നിരുന്നു...!

""നീ എന്താടി അവിടെ പോയി വിളമ്പിയെ.... എനിക്ക് പ്രായമായി എനിക്ക് സെക്സിനെ പറ്റി ഒന്നും അറിയില്ലെന്നോ... എനിക്ക് അങ്ങിനെ ഒന്നും തോന്നുല്ലന്നോ... ഞാൻ കാണിച്ചു തരാടി തോന്നുമോ തോന്നുല്ലെന്ന്....!!""

അവൻ ഇങ്ങനെ വീട്ടിത്തുറന്ന് ചോദിക്കും എന്ന് അവൾ കരുതിയില്ല... അവൾ ചിരി അടക്കി പിടിച്ചു...

""എങ്ങനെ എങ്കിലും അതിന്റെ അകത്ത് കേറികൂടണ്ടേ അതോണ്ടല്ലേ...!!"" അവൾ ചിരി കടിച്ചുപിടിച്ചു പറഞ്ഞു...

ദേഷ്യം സഹിക്യവയ്യാതെ അവൻ അവളോടൊന്നുകൂടി അമർന്നു മുഖം അവളിലെക്കടുപ്പിച്ചതും അവളുടെ ചിരി സ്വിച് ഇട്ടപോലെ നിന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story