സഖിയെ സ്നേഹിനിയെ..💞: ഭാഗം 30

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

ദേഷ്യം സഹിക്യവയ്യാതെ അവൻ അവളോടൊന്നുകൂടി അമർന്നു മുഖം അവളിലെക്കടുപ്പിച്ചതും അവളുടെ ചിരി സ്വിച് ഇട്ടപോലെ നിന്നു....

""നിനക്ക് ഇത്ര സംശയം ഒള്ള സ്ഥിതിക്ക്.... നമുക്ക് ഒന്ന് പരീക്ഷിച്ചു നോക്കിയാലോ...!!"" അവൻ ഒരു വല്ലാത്ത ഭാവത്തിൽ ചോദിച്ചു... യാമി കൈച്ചുരുട്ടി അവന്റെ വൈറ്റത്തിട്ട് ഒരിടി കൊടുത്തു ക്ഷണനേരത്തിൽ പിന്നോട്ട് തള്ളി.... പ്രതീക്ഷിക്കാതെ കിട്ടിയതായത് കൊണ്ട് അവൻ പിന്നോട്ട് ആഞ്ഞു...

""മോനെ ജോ... വാതിൽ തുറക്ക് ഇന്നാ കുടിക്കാൻ ജ്യൂസ് എടുത്തിട്ടുണ്ട്...!!""

വയറും തിരുമി അവൻ വാതിൽ തുറന്നു...!!

""എന്താടാ... നിന്റെ മുഖം ഒക്കെ ആകെ വല്ലാതിരിക്കുന്നെ...!!'"'
അവനെ നോക്കികൊണ്ട് അവർ യാമിക്ക് ജ്യൂസ് കൊടുത്തു... പിന്നെ അവനും...

""തിന്നിട്ട് എല്ലിന്റെ എടേൽ കുടുങ്ങിയതാ...!!"" യാമി ഒച്ച താഴ്ത്തി പറഞ്ഞുകൊണ്ട് പറഞ്ഞു എന്നിട്ട് ജ്യൂസ് ചുണ്ടോടടുപ്പിച്ചു...

"" എന്താ മോളെ...?? ""

""അത്‌ വരുന്ന വഴി വയറ്റിൽ പിടിക്കാത്ത സാധനങ്ങൾ ഒക്കെ വാങ്ങി കഴിച്ചോണ്ട.. വല്ല തൂറ്റലിന്റെ ലക്ഷണം ആവും...!!"" അവൾ ഗ്ലാസ്‌ ട്രെയിൽ തിരിച്ചു വെച്ചു...

""എന്നാ ഞാൻ കൊറച്ചു കൂവപ്പൊടി എടുക്കട്ടെ മോനെ...!!"" അവർ അവനോട് ചോദിച്ചു...

""എന്റെ ശവം എടുക്ക്... ഒന്ന് പോയി തരുമോ...""

അവൻ അവരെ പുറത്താക്കി വാതിൽ അടച്ചു...

""നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ടെടി താടക്കേ...""

""വോ വേണ്ട... താല്പര്യം ഇല്ലാത്തോണ്ടാ...""

""എടി...""

""താനെന്തിനാ വിളിപ്പിച്ചതെന്ന് പറയടോ...""

""ആ ഹേമയെ പറ്റി തനിക്ക് എങ്ങിനെയാ ഇത്ര ഡീറ്റൈൽ ആയിട്ട് അറിയുന്നേ ആ ശേഖരനും പറയുന്നത് കേട്ടെല്ലോ....!!""

""അവിടുന്ന് രക്ഷ പെടാൻ വേണ്ടി ആ കുട്ട്യാ actually എനിക്ക് പരാതി തന്നത് ആ വേശ്യാലയത്തിന് ലൈസൻസ് ഇല്ലെന്ന്...!! അവളുടെ സഹായത്തോടെയാ അത്‌  പൂട്ടിച്ചത്...!!""

""പൂട്ടിച്ചുന്നോ...?? ആര്... പൂട്ടിച്ചതിന്റെ ഗുണമാ ഇന്ന് പോയിട്ട് വന്ന വലിയ നാലുകെട്ട്... അപ്പൊ അത്രേ ഒള്ളു യാമിവകീലിന്റെ പവർ...!!''"

""ഡോ താനിനിയും വാങ്ങും എന്റെ കൈയിന്ന്...!!""

""നിന്റെ കൈയിന്ന് വാങ്ങുന്നതെന്തിനാ എനിക്ക് അറിയില്ലേ തരാൻ...!!"" എന്നും പറഞ്ഞുകൊണ്ട് അവൻ അവളുടെ ചുണ്ടിലേക്ക് അമർത്തി മുത്തി...

അവൾ ഞെട്ടി തിരിച്ചുപോയി... അവളിൽ ഒരു വൈദ്യുതി പ്രവാഹം ഉണ്ടായി... അവൾ സ്ഥബ്ധിച്ചു നിക്കേ അവൻ അവളെ ഒറ്റ തള്ളിനു റൂമിൽ നിന്ന് പുറത്താക്കി വാതിൽ അടച്ച് ശ്വാസം വിട്ടു...

°°°°°°°°°°°°°°°°°°°°°°

""ശേഖര മാമേ എന്തിനാ പോലീസ് വന്നേ...?? "" ഹേമ ടെൻഷനോടെ ചോദിച്ചു...

""നീ ഇങ്ങനെ ദെണ്ണപ്പെടാതെ കുട്ടി...!! ഞാൻ അവരോട് കാര്യം പറഞ്ഞിട്ടുണ്ട് അവർ സഹായിക്കുമോ ഇല്ലയോ അതെനിക്ക് അറിയില്ല... പക്ഷെ ഇതിൽ നിന്ന് രക്ഷപ്പെടണം എങ്കിൽ നീയും കൂടി ഇത്തിരി ധൈര്യം കാണിക്കണം...!!

ഇത് തുടങ്ങിവെച്ചത് അവനല്ലേ സിദ്ധാർഥ് അപ്പൊ നിനക്കൊന്നും പറ്റാതെ നോക്കേണ്ടതും അവനാ... അല്ല നീ കുടുങ്ങും എന്നാണെങ്കിൽ അവനെയും കുടുക്കാനുള്ള വഴിയൊക്കെ നമ്മുടെ കൈയിൽ ഇല്ലേ...?? ഈ കേസ് തീരും വരെ ഇവിടുന്ന് നീ ഒന്ന് മാറി നിക്കണം...""


"" അതെങ്ങിനെ പറ്റും...?? അല്ലേൽ തന്നെ ഞാൻ എങ്ങോട്ടാ മാറുക...""

""അതിനൊക്കെ ഞാൻ വഴിയുണ്ടാക്കാം....!!""

ആ സംഭാഷണം അവിടെ നിർത്തികൊണ്ട് അവൾ മുറിയിലേക്ക് പോയി...

______

ഈ കുറച്ചു കാലം കൊണ്ട് തന്നെ രുദിയുടെ schedules കല്ലു കൃത്യമായി manage ചെയ്യാൻ പഠിച്ചു... ഫയൽ related things യദു ആണ് ഡീൽ ചെയ്യുന്നത്...

""ഇന്ദ്രേട്ടാ ഇപ്പൊ ഒരു മീറ്റിംഗ് ഉണ്ട് 2:00 മണിക്ക്...!!"" കല്ലു shedule ചെയ്തിരിക്കുന്ന അനുസരിച്ചു പറഞ്ഞു... അവൻ ഫൈലിൽ നിന്ന് മുഖം ഉയർത്തി...

""കല്ലു... നീ ഓഫീസിൽ വന്നിട്ട് ഇപ്പൊ കുറച്ചു ദിവസമായി... ഇവിടുത്തെ കാര്യങ്ങളൊക്കെ ഇപ്പൊ നീ വെക്തമായി ചെയ്യുന്നുമുണ്ട് ഉണ്ട്...

So u were not suppose to call me like u did before... U understand... Now u are a part of this office so keep that in u r mind and follow the criterias.."" അവൻ പറഞ്ഞു...

""Ok സാർ...!!"" അവളും വലിയ താല്പര്യമില്ലാതെ സാർ വരുമ്പോ ഗുഡ് മോർണിംഗ് പറയുന്ന കുട്ടികളെ പോലെ പറഞ്ഞു... അവനൊന്ന് ചിരിച്ചുകൊണ്ട് ഫയൽ ഒക്കെ മടക്കി വെച്ചിട്ട് എഴുന്നേറ്റു...

മീറ്റിംഗിൽ അവനെ ഒന്ന് introduce ചെയ്തുകൊണ്ട് അവൾ കാബിനിലേക്ക് പൊന്നു...

കേബിനോട് അറ്റാച്ഡ് ആയ റൂമിലെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി നിക്കുമ്പോഴാണ് ഒരമ്മയുടെ കൈയും പിടിച്ചു പോകുന്ന കുട്ടിയെ അവൾ കണ്ടത്...

അമ്മ... പുറമെ പ്രകടിപ്പിച്ചില്ലെങ്കിലും എന്നും ഉളിൽ ഉണ്ട് ഒരു ചോദ്യചിഹ്നം ആയിട്ട്...!! അമ്മ ഇപ്പൊ എങ്ങിനെ ആയിരിക്കും... അവർ ഉപദ്രവിക്കുന്നുണ്ടാവുമോ...?? എങ്ങിനെ അമ്മയെ അവിടുന്ന് രക്ഷിക്കും...!!

പല ചോദ്യങ്ങൾ അവളുടെ ഹൃദയത്തെ കുഴപ്പിച്ചു... രുദിയോട് പറയാം എന്നവൾ തീരുമാനിച്ചു... പക്ഷെ രുദിക്ക് എന്ത് ചെയ്യാനാവും എന്നായി അവളുടെ അടുത്ത ചിന്ത... ഒടുക്കം യദു പറഞ്ഞ വക്കീലിന്റെ വീര കഥകൾ കേട്ട് എല്ലാം യാമിയോട് പറയാം എന്നവൾ തീരുമാനിച്ചു...

ആലോചനയിലാണ്ട അവൾ രുദി വന്നതൊന്നും അറിഞ്ഞേ ഇല്ല... അവളെ കാണാത്തോണ്ട് ഇങ്ങോട്ട് വന്നതാണ് അവൻ...

അവനവളെ ഇരുകൈകൊണ്ടും പിന്നിൽ നിന്ന് പുണർന്നു...!! ആ കൈകളുടെ അവകാശിയെ തിരിച്ചറിഞ്ഞെന്നോണം അവൾ അവനിലേക്ക് ചുരുങ്ങി...!!

"" എന്താ എന്റെ തുമ്പിക്കുട്ടി ആലോചിക്കുന്നേ...?? ""

""അമ്മയെ പറ്റിയ... നമുക്ക് യാമി ചേച്ചിടെ അടുത്ത് പറഞ്ഞ് കേസ് കൊടുത്താലോ...?? "" അപ്പോഴേക്കും കണ്ഠം ഇടറിയിരുന്നു.. അവൾ വിതുമ്പി പോയി...

""അതിനെന്തിനാ കേസ് കൊടുക്കണേ.... നമ്മക്ക് രക്ഷിച്ച പൊരെ...!!""

""അയ്യോ വേണ്ട... അവരൊക്കെ വല്യ ആൾക്കാരാ വലിയ ഇടപാടുകൾ ഒക്കെ ഉണ്ട്... എന്റെ ഇന്ദ്രേട്ടനെ അവർ എന്തേലും ചെയ്യും...!!"" അതിൽ അവന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി...

""അവർക്ക് ആരായിട്ടു ഇടപാടുകൾ ഉണ്ടെന്ന്...??"" അവന്റെ പുരികകൊടികൾ വളഞ്ഞു... അവളെ തലോടികൊണ്ട് തന്നെ അവൻ ചോദിച്ചു...

""അതെനിക്ക് അറിയില്ല ഇന്ദ്രേട്ടാ പക്ഷെ അവര് ചീത്തയാ എന്റെ അമ്മയെ ഉപദ്രവിക്കും...!!""

""ഒന്നുല്ലാട്ടോ നമ്മുക്ക് യാമിയോട് പറയാം...!!""

••••••••••••••••••••••

""ഹലോ യാമിക ആണ്...!!""ശേഖരൻ ഫോൺ എടുത്തു എന്ന് മനസിലായതും യാമി പറഞ്ഞു...

""പറ മാഡം...!!""

""എനിക്ക് ഹേമയോട് ഒന്ന് സംസാരിക്കാൻ പറ്റുമോ...??? "" അത്‌ കേട്ടയാൾ ഞെട്ടി...

""അത്‌ പിന്നെ....!!""

""ഞങ്ങൾ അവളെ ഒന്നും ചെയ്യില്ല ഇതിന് പിന്നിൽ ആരാണെന്ന് അറിയണം അത്രേ ഒള്ളു...!!""

""പറയുന്നത് കൊണ്ടൊന്നും തോന്നരുത് മാഡം അവളെ ഒരു കൂട്ടർ കൊണ്ട് പോയി എന്ന് പറഞ്ഞല്ലോ അവൾ ഇത് വരെ തിരികെ വന്നിട്ടില്ല... അവർ പുറത്തേക്ക് കൊണ്ട് പോയിരിക്കയാണ്‌ അവളെ...!!"" ആ വൃദ്ധൻ തേങ്ങലോടെ പറഞ്ഞു... അയാളുടെ വാക്കുകളിൽ ഒരച്ഛനെ തിരിച്ചറിഞ്ഞിട്ടാവണം അവൾ കൂടുതൽ അയാളെ ശല്യം ചെയ്തില്ല...

""ശെരി.. ഞാൻ വിശ്വസിക്കാം പക്ഷെ നിങ്ങൾ രക്ഷിക്കാൻ ശ്രമിക്കുന്നത് അത്ര നല്ല ആൾക്കാരെ ഒന്നും അല്ല...!! എന്നെ വിശ്വസിക്ക് ഞാൻ നിങ്ങൾക്കൊപ്പം നിക്കാം..

നിങ്ങൾക്ക് എന്നെ നന്നായി അറിയാം... അന്ന് ആ കേസിനു കാരണമായത് ഹേമ ആണെന്ന് ഇത് വരെ അവിടെ ആർക്കും അറിയില്ല... ഇനി അറിയുകയും ഇല്ല... അന്നത്തെ പോലെ ഒന്ന് കൂടെ നിന്നാൽ മതി... ഇതും ആരും അറിയില്ല... വേണെങ്കിൽ നിങ്ങടെ മോളെ ഞാൻ ആ വേശ്യാലയത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യാം...""

""ഞാൻ ഇപ്പൊ എന്താ വേണ്ടേ...!!"" യാമി പറയുന്ന കാര്യങ്ങൾ അയാൾ ശ്രദ്ധയോടെ കേട്ടു... അയാൾ വേഗം ചെന്ന് ഹേമയെ കാര്യങ്ങൾ ധരിപ്പിച്ചു...

•••••••••••••••••

ഫോൺ വെച്ച് യാമി തന്റെ ഓഫീസ് റൂമിലെ ചെയറിൽ വന്നിരുന്നു... എന്തോ ഒന്നിലും ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല...!!

""ആ വൃത്തികെട്ടവൻ എന്നാ പണിയ കാണിച്ചേ... അലവലാതി...!!"" യാമിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി... കൂട്ടത്തിൽ ഇല്ലാത്ത വെറുപ്പ് ഉണ്ടാക്കിയെടുക്കാനും  അവൾ മറന്നില്ല 

ഇവിടെ മറുഭാഗത്തു ജോണിന്റെ വീട്ടിൽ....!!

ചെന്താമരയെ വാ 
മന്ദാകിനിയായി വാ,
ചന്ദനമുഖിലായ് വാ 
കുളിരിന് മണിമഴയായ്... ഓ...
ചെന്താമരയെ വാ

ഹേയ് കണ്ണാടിക്കാവിലിളൊരുമ്മ 
പെണ്ണെ നിൻ നാണം ചുവന്നോ 
എൻ നെഞ്ചിൽ തുടിക്കോട്ടും താളം 
പൊന്നെ നീ തിരിച്ചറിഞ്ഞോ

കാറ്റലയായ് കുരുനിരകൾ 
മാടിയൊതുക്കാം ഞാൻ...
പാദസരങ്ങൾ പല്ലവിപാടും
പ്രണയഗാനം മൂളാം ഞാൻ...

ചെന്താമരയെ വാ 
മന്ദാകിനിയായി വാ,
ചന്ദനമുഖിലായ് വാ 
കുളിരിന് മണിമഴയായ്... ഓ...
ചെന്താമരയെ വാ...

പാട്ടും വെച്ച് സെറ്റിയിൽ മലർന്ന് കിടന്ന് യാമിയുമായുള്ള ചുംബനം അയവറുക്കുവാണ് ജോൺ...

മടുപ്പിക്കുന്ന ന്യൂസ്‌ ചാനലിന്റെ അകമ്പടിയോടെ ഇരിക്കാറുള്ള തന്റെ സൽപുത്രന്റെ ഇപ്പോഴത്തെ ഇരിപ്പ് കണ്ട അടുക്കളയിൽ നിന്ന് വന്ന ജോണിന്റെ അമ്മ നെഞ്ചത് കൈവെച്ചു...

""ഒരു പെണ്ണ് കേറി വന്നതിന്റെ ഒരു after എഫക്റ്റെയ്...!!"" അവർ വെറുതെ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി...

""ഞാൻ എങ്ങാൻ വാതിൽ അടച്ചില്ലായിരുന്നെങ്കിൽ ആ ജാൻസി റാണി എന്റെ പോക കണ്ടേനെ... എന്റെ പൊന്നോ...!!"" അവൻ ചിന്തിച്ചുകൊണ്ട് തല കുടഞ്ഞു...

••••••••••••••••••

രാത്രി ബാൽക്കണിയിൽ വെറും നിലത്തു ചമ്രം പടിഞ്ഞിരിക്കുവാണ് കല്ലു...!! റൂമിലേക്ക് വന്ന രുദി അവളെ കാണാതെ അങ്ങോട്ട് ചെന്നു... ഫോണിൽ കാര്യമായി എന്തോ കുത്തുവാണ് അവൾ... അവൻ ചെന്ന് അടുത്തിരുന്നു... അവന്റെ സാമീപ്യം അറിഞ്ഞവൾ തിരിഞ്ഞു നോക്കി...

"" ഞാൻ കുത്തി കുത്തി net തീർന്നു ഹോട്ട്സ്പോട്ട് ഒന്ന് ഓണക്കി തരോ...?? "" അവൾ നിഷ്കളങ്കമായ് ചോദിച്ചു...
""
നിനക്കെന്തിനാ യിപ്പോ net...?? ""

""എനിക്ക് pubg ഡൌൺലോഡ് ചെയ്യാനാ... എന്റെ net തേകയില്ല... രുക്കു ഒക്കെ കളിക്കുമല്ലോ... അവർ പറഞ്ഞു എന്നെയും കൂട്ടമെന്ന്... പ്ലിച് ചെകുത്താനെ...!!""

""ഡി ഡി...!!""

""പ്ലീസ് ചെകുത്താനെ... തുമ്പി കുട്ടി പാവല്ലേ...!!"" അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഹോട്ട്സ്പോട്ട് ഓൺ ആക്കി...!!""

""മ്മ്... പാസ്സ്‌വേർഡ്‌ പറ...!!"" അവൾ ചോദിച്ചു...

""പറയൂല്ല...!!""

""ഗൊച്ചു ഗള്ളൻ അതായിരിക്കും പാസ്സ് വേർഡ് അല്ലെ...!!"" കല്ലു അവന്റെ കവിളിൽ പിടിച്ചു വലിച്ചു...

""അല്ല...!!"" അവനവളുടെ കൈപിടിച്ചുവലിച്ചവളെ മെത്തേക്കിട്ടു...

""ഉമ്മ...!!""

"" ന്ത്‌...?? ""

""ഉമ്മ തന്നാൽ പാസ്സ്‌വേൾഡ് തരാം...!!""

""എഹ്...!!""

""ആഹ്... ചെകുത്താന്റെ തുമ്പി കുട്ടിയല്ലേ...?? അപ്പൊ ഒരുമ്മ താ...!!""

""അ... അത്‌...?? "" അവൾ വിക്കി...

""എന്നാ പിന്നെ നിനക്ക് പാസ്‌വേഡ് ഇല്ല വാ പോയി കിടന്നുറങ്ങാം...!!""

""അയ്യോ പോവല്ലേ... ഹോട്ട്സ്പോട്ട് വൈഫൈ... 

ഏഹ്.. 

ശോ...!!"" അവൾ നഖം കടിച്ചു...

""ഇവിടെ മതിയോ...!!"" അവളുടെ മുഖം എത്തുന്ന പോലെ അവൾ അവന്റെ നെഞ്ചിൽ തൊട്ട് കാണിച്ചു...

""ഓഹ് വേണ്ടടി.. അപ്പുറത്തിന്റെ നിഴല് കിടക്കുന്നത് കണ്ടോ അവിടെ താ...!!"" കല്ലു ഒന്ന് ചിണുങ്ങി... നെഞ്ചിൽ ഉള്ള അവളുടെ ചുണ്ട് വിരൽ അവന്റെ കഴുത്തിൽ എത്തി...

""ഇവിടെ മതിയാ...!!""

അവനൊന്ന് കുളിരുകൊരി കഴുത്തു വെട്ടിച്ചു...

""ദെ വേണ്ടാത്തടുത്തു ഒക്കെ തൊട്ട് എന്റെ കൺഡ്രോൾ പോയാൽ പിന്നെ നടക്കുന്നതിനു ഞാൻ ഉത്തരവാദി അല്ലെ...??"" അവൻ കുസൃതിയുടെയും താക്കിത്തോടെയും പറഞ്ഞു... അവൾ ഞെട്ടി കൈവലിച്ചു...

""പിന്നെ എവിടെയാ...!!""

""ദെ ഇവിടെ...!!"" പറഞ്ഞുകൊണ്ടവൻ അവളുടെ കൈ എടുത്ത് ചുണ്ടിലേക്ക് വെച്ചു...അവളുടെ കണ്ണുകൾ മിഴിഞ്ഞു.. കൈകൾ മെല്ലെ പിൻവലിച്ചു...

""Pubg കളിക്കണ്ടേ തുമ്പിയെ...!!""

""പക്ഷെ അന്നേനോട് പറഞ്ഞെല്ലോ ഞാൻ ഉമ്മ വെക്കാൻസമ്മതിച്ചാ...!!""
അവൾ പാതി പറയാതെ നിർത്തി...

""ഹ്മ്ഹ് ...!!"" കല്ലുന് ആകെക്കൂടി ഒരു വെപ്രാളം തോന്നി...

""എന്റെ തുമ്പികുട്ട്യേ... നിന്നോട് സമ്മധിക്കാനല്ലല്ലോ പറഞ്ഞത് എനിക്കൊരെണ്ണം തരാനല്ലേ പറഞ്ഞത്...!! ഞാൻ ഒന്നും ചെയ്യില്ല promis...!!"" അവൻ ആ കുഞ്ഞി കൈയിലേക്ക് അവന്റെ കൈ ചേർത്തു...

""അപ്പൊ എങ്ങിനാ തരുവല്ലേ...!! ആദ്യത്തെ ഉമ്മയല്ലേ... ഒരു ഫ്രഞ്ച് വിപ്ലവം തന്നെ നടത്തിക്കളയാം..."" അവൻ അവളെ നോക്കി കണ്ണടിച്ചു...

""അതെന്ത് കുന്തമാ...!!"" ടെൻഷന്റെ ഇടയിലും അവൾ ചോദിച്ചു...

""കുന്തമല്ല കുഞ്ഞേ അതൊരു ഉമ്മയാ... French kiss എന്ന് പറയും...!!"" അവന്റെ വാക്കുകളും ഇടുപ്പിൽ മുറുകുന്ന കൈയും അവളിൽ വിയർപ്പുകണങ്ങൾ സൃഷ്ട്ടിച്ചു...

""എനിക്ക്... അത്‌... ഒന്ന്... അത്‌ പിന്നെ ഞാനെങ്ങിനെയാ..??""

""നിനക്ക് ഹോട്ട്സ്പോട്ട് വേണോ...?? "" അവൾ ആ കുഞ്ഞ് മുഖം വീർപ്പിച്ചവനെ നോക്കി...

""എനിക്ക് എങ്ങനെ അതൊക്കെ.. എനിക്കറിഞ്ഞൂടാ...""

""Kiss Me like u know...!!"" അവൾ ആദ്യമായി കേൾക്കുകയായിരുന്നു അവന്റെ seducing voice... ഒരു പുരുഷന്റെ ഉന്മാദം നിറഞ്ഞ സ്വരം..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story