സഖിയെ സ്നേഹിനിയെ..💞: ഭാഗം 31

രചന: SoLoSouL (രാഗേന്ദു)

""Kiss Me like u know...!!"" അവൾ ആദ്യമായി കേൾക്കുകയായിരുന്നു അവന്റെ seducing voice... ഒരു പുരുഷന്റെ ഉന്മാദം നിറഞ്ഞ സ്വരം...

അവൾ പിടച്ചിലോടെ അവന്റെ കണ്ണുകളിലേക്ക് നോക്കിയതും തന്റെ ചുംബനത്തിന് തയാറെടുത്തുകൊണ്ട് അവന്റെ കണ്ണുകൾ കൂമ്പി അടയുന്നതാണ് കണ്ടത്....

അവന്റെ മുഖമാകെ കണ്ണുകൾ കൊണ്ടുഴിയവേ ഇതുവരെ തോന്നാത്ത തനിക്ക് നിർവചിക്കാൻ കഴിയാത്ത ഒരു വികാരം അവളിൽ ഉടലെടുത്തു... അവന്റെ സാമിപ്യം അവളി പല മറ്റന്നാളും വരുത്തി...

അവനവന്റെ ചുണ്ടിലേക്കടുത്തതും അവളുടെ നിശ്വാസം അവന്റെ ചുണ്ടിൽ തട്ടി... അവനൊന്ന് പുളഞ്ഞുകൊണ്ട് അവളുടെ അരയിലുള്ള അവന്റെ പിടിമുറുക്കി....

ഉയർന്നു പൊങ്ങിയ ഹൃദയമിടിപ്പ് അവനു കേൾക്കാൻപാകത്തിനായി...!! അവന്റെ നിശ്വാസം അവളെ തൊട്ടതും മാറിടങ്ങളിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു അവൾക്ക്.. നെഞ്ചിൽനിന്നെന്തോ ഉരുണ്ട് കേറുമ്പോലെ...!!

ഒടുക്കം ചുണ്ടുകൾക്കിടയിലുണ്ടായ ചെറിയ നൂലിഴ വ്യത്യാസത്തെ ബേധിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടിൽ പതിച്ചു...

അവളുടെ ഉടലാകെ വീട്ടിവിറച്ചു... ഒരു കൈകൊണ്ട് ആരായിലൂടെ ചുട്ടിപിടിച്ചുകൊണ്ട് അവൻ അവളെ അവനോടമർത്തി വെച്ചു... മറുകൈ അവളുടെ കവിളിൽ സ്ഥാനം പിടിച്ചു...!!

അൽപനേരം ചുണ്ടുകൾ തമ്മിൽ അത്രയേറെ ഗാഡമായി ചേർന്നിരുന്നു... നിയത്രണം നഷ്ട്ടപെട്ടതും രുദി ചുണ്ടുകൾ വിടർത്തി അവളുടെ ചുണ്ടുകളെ മെല്ലെ നുണഞ്ഞു...!!

അവൾ ഞെട്ടികൊണ്ട് കണ്ണുമിഴിച്ചവനെ നോക്കി... വീണ്ടുമവൻ ഇടവിടത്തെ നുണഞ്ഞതും അവളുടെ ഉള്ളിൽ ഒരു സ്ഫോടനം തന്നെ ഉണ്ടായി... മെല്ലെ ആ ഒരനുഭൂതിയിൽ തന്റെ ഭാരം കുറയുന്നതുപോലെ അവൾക്ക് തോന്നി...

പതിയെ പതിയെ ചുംബനം പൂർണമായും അവനെറ്റെടുത്തു... അവളുടെ ഇരു ഇതളുകളും അവൻ മാറി മാറി നുണഞ്ഞെടുത്തു... അവൻ തീർത്ത മായവലയത്തിൽ അവൾ അവനു വിധേയമായി നിന്നു...

ആ പതിനെട്ടുകാരിയിൽ അവൻ പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ രചിച്ചു...!! അവളുടെ കൈകൾ അവന്റെ പിൻകഴുത്തിലും മുടിയിലും കൊരുത്തു വായിച്ചപ്പോൾ അവന്റെ കൈകൾ അവളുടെ നഗ്നതയിലേക്ക് ഊളിയിട്ടു തുടങ്ങിയിരുന്നു...

തടയാണവൾ മനഃപൂർവം ശ്രമിച്ചില്ല...!! ഒരു കൈകൊണ്ട് അവൻ അവളുടെ കവിളിലേക്ക് കുത്തിപ്പിടിച്ചു... ചുണ്ടുകൾ വിടർന്നുവന്നതും ചുംബനം നാവിലേക്ക് ചേക്കേറി...!!

പുതിയ അനുഭൂതിയിൽ അവൾ അവനിലേക്ക് ഒതുങ്ങിനിന്നു... ദീർഘമായ ചുംബനം... അവളുടെ ആദ്യത്തെ ചുംബനം... അവൾക്ക് അതൊരു അറിവായിരുന്നു...!!

ഇണ ചേർന്ന ഇരുഹൃദയങ്ങളിൽ നിന്ന് പ്രണയം ശരീരങ്ങളിലേക്കോഴിക്കിയ ആദ്യത്തെ അനുഭൂതി...!! അവളുടെ ആത്മാവിന്റെ ആഴങ്ങളിലേക്കത്തിറങ്ങി ചെന്നു...

അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല... അവളിലെ മൃതുലത അവന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ മാറാല പിടിച്ചുകിടന്ന വികാര വിചാരങ്ങളെ ആണ് ഉണർത്തിയത്...!!

ഉമിനീറിനെ മറികടന്ന് ചോര ചുവച്ചതും അവൻ അവളിൽ നിന്ന് മെല്ലെ അടർന്നു മാറി... അവൾ കിതാച്ചുകൊണ്ട് അവനെ നോക്കി...

ഒന്നേ നോക്കിയൊള്ളു.. അവൾ അവശതയോടെ കണ്ണുകൾ ഇറുക്കി അടച്ചു... ശ്വാസം ആഞ്ഞു വലിച്ചുകൊണ്ട് അവൾ അവന്റെ നെഞ്ചിൽ തന്നെ അഭയം തേടനൊരുങ്ങിയെങ്കിലും വിയർത്തു ചുവന്ന ആ മുഖം അവനു കണ്ടു മതിവന്നതേ ഇല്ല...!!

അവൻ താടിത്തുമ്പിൽ പിടിച്ചുകൊണ്ട് അവളുടെ മുഖം ഉയർത്തി നെറ്റിയിൽ മുത്തി... അവൾ കണ്ണുകലടച്ചത് സ്വീകരിച്ചു... വീണ്ടും വീണ്ടും അവൾ അവന്റെ നെഞ്ചിലേക്ക് ചുരുണ്ടുകൂടി...!!

അവന്റെ കൈകൾ അവന്റെ അരയിലൂടെ ചുറ്റിപ്പിടിച്ചു....!! അൽപ്പനേരം ഒന്നുമിണ്ടാതെ അവർ അങ്ങിനെ ഇരുന്നു...!! തണുത്ത കാറ്റ് വീശിയതും മെല്ലെ കണ്ണുകൾ തുറന്നവൻ അവളെ നോക്കി...!! അവൾ പതിയെ ഉറക്കംപിടിച്ചിരുന്നു... അവളെ ഉണർത്താതെ എടുത്തുകൊണ്ടവൻ ബാൽക്കണിയിൽ ninñ ബെഡിൽ കൊണ്ട് കിടത്തി... അരികിലവളെ ചേർത്തുപിടിച്ചുകൊണ്ട് അവനും കിടന്നു...!!

••••••••••••••••••

(അടുത്ത ദിവസം രാവിലെ )

""ശേഖരാ....!!"" അവരുടെ ഒച്ച ആ വേശ്യാലയത്തിൽ എങ്ങും അലയടിച്ചു...
അവർ വർധിച്ച ദേഷ്യത്തോടെ ശേഖരനെ ലക്‌ഷ്യംവെച്ചുകൊണ്ട് അയാളുടെ അരികിലേക്ക് ചെന്നു...

""എന്താ...!!"" ശേഖരൻ ഭയത്തോടെ ചോദിച്ചു...

""എന്താന്നോ...?? നീയെന്താ ആളെ പൊട്ടൻകളിപ്പിക്കുവാ.... എവിടെടാ അവള് ഹേമ...?? നീ അറിയാതെ അവളെങ്ങോട്ടും പോകില്ല...!! പറയടാ...!!"" അവർ അയാളുടെ ഷർട്ടിനു കുതിപിടിച്ചു...

""എനിക്കറിയില്ല മല്ലികേ... രാവിലെ എഴുന്നേറ്റ് നോക്കിയപ്പോ അവളെ അവിടെ കണ്ടില്ല...!!""

""ഫ... നായെ... നീ അറിയാതെ ആ പീറ പെണ്ണ് എവിടെ പോകാനാ...!!""

""നമ്മുക്ക് അന്വേഷിക്കാം അല്ലേൽ തന്നെ ഇവിടുന്ന് പോയാൽ അവളെങ്ങിനെ ജീവിക്കും എന്നാ...!!"" അയൽ കരഞ്ഞുകൊണ്ട് പറഞ്ഞും..

ദേഷ്യം സഹിക്കാവയ്യാതെ അവർ അയാളെ പിടിച്ചു തള്ളി... ആ അഴമില്ലാത്ത നടുമുറ്റത്തേക്ക് അയൽ മലർന്ന് വീണു...

""എടാ... ദിവാകര വണ്ടി എടുക്കട... അവള് രക്ഷപെടാൻ പാടില്ല... ഇവടെ വേണം... അധിക ദൂരമൊന്നും പോയികാണില്ല...!!"" അവർ ഉറക്കെ പറഞ്ഞതും കുറച്ചുപേർ വണ്ടിയെടുത്ത അവിടുന്ന് തിരച്ചിൽ തുടങ്ങി...

""ശേ... നല്ല കിളുന്ത് പെണ്ണായിരുന്നു...!!"" അവർ പല്ല് ഞെരിച്ചു...

•••••••••••••••••••••💕

(അതെ സമയം രാവിലെ മറ്റൊരിടത്തു )

തന്റെ ഏകാന്താ വാസത്തിൽ പതിവ് പോലെ അവൻ രാവിലെ എഴുന്നേറ്റ് ഉറക്കച്ചടവിൽ കടുപ്പത്തിൽ ഒരു കോഫി ഇട്ട് കപ്പുമായി ബാൽക്കണിയിൽ നിന്ന് ആസ്വദിച്ചു കുടിക്കുകയാണ് സിദ്ധാർഥ്...

തന്റെ സ്വഭാവഗുണം ഒന്ന് കൊണ്ട് വീട്ടുകാരുമായി ഒത്തുപോകാതെ ആയി... ജോലി കിട്ടിയതിൽ പിന്നെ നഗരത്തിന്റെ ഹൃദയ ഭാഗത്തായി ഒരു 3 bhk flat എടുത്ത് അവിടെ ആണ് താമസം..

ആദ്യ കാലങ്ങളിൽ വാടകക്ക് ആയിരുന്നു... പോകെ പോകെ ആ flat അവനങ്ങ് പിടിച്ചു... ഭീഷണിപ്പെടുത്തിയും സ്വഭാവഗുണം കൊണ്ടും അവൻ ചുളുവിലക്ക് അത്‌ കൈക്കലക്കി...!!

ആകെ കൂട്ട് വീട്ടിൽ ശ്രേയ ആയിട്ടാണ്... തന്റെ കുഞ്ഞി പെങ്ങൾ... അവൾ പറഞ്ഞാണ് ഋതിയെ പറ്റി അറിയുന്നത്... കേട്ടിടത്തോളം ആള് ഒരു തീപ്പൊരി ഐറ്റം ആണ്... അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു...

ഉടനെ തന്നെ അത്‌ മാറുകയും ചെയ്തു... അഹന്തക്ക് കൈയും കാലും വെച്ച മുതലാണ്... കെട്ടി കഴിഞ്ഞാലും എങ്ങിനെ താങ്ങും എന്റെ ഈശോര...!! എന്തായാലും അവളിപ്പോ എനിക്കൊരു വാശിയ... ഈ സിദ്ധാർഥിന്റെ താലി നിന്റെ കഴുത്തിലെ വീഴു...!

ആലോചിച്ചു തീർന്നതും ആരോ കാളിങ് ബെൽ അടിക്കുന്നതാവൻ കേട്ടു... കോഫി മൊത്തികൊണ്ട് അവൻ വാതിൽ തുറന്നു... അവനെ കണ്ട് വാത്ക്കൽ നിന്ന ഹേമ ഒന്ന് ഞെട്ടി പിന്നെ പരിങ്ങളോടെ മുഖം താഴ്ത്തി...

ഒരു track പാന്റ് മാത്രമാണ് അവന്റെ വേഷം... അവളെ നോക്കി അവൻ പുച്ഛിച്ചു...

""നിനക്ക് ഇതൊന്നും പുത്തരി അല്ലല്ലോ....?? പിന്നെന്താ അകത്തേക്ക് വാ..."" കണ്ണ് നിറഞ്ഞെങ്കിലും കൂർത്തൊരു   നോട്ടം അവനു സമ്മാനിച്ചു... അപ്പോഴും പുച്ഛം മാത്രമായിരുന്നു മറുപടി...

""അകത്തേക്ക് വാ...!!"" മുഷിഞ്ഞ ബാഗ് നെഞ്ചോടടാക്കി പിടിച്ചുകൊണ്ട് അവൾ അകത്തേക്ക് കേറി...

വാതിലടച്ചു തിരിഞ്ഞതും ബാഗും പിടിച്ചുകൊണ്ട് തലകുനിച്ചുനിക്കുന്ന അവളെ ആണ് കണ്ടത്...

""ഡി...!!"" അവന്റെ വിളിയിൽ അവൾ ഞെട്ടി അവളെ നോക്കി...

""ആ സോഫയിൽ എങ്ങാനും പോയി ഇരിക്ക്... ഞാൻ കാശെടുത്തിട്ട് വരാം...!!"" അവൻ ആ കോഫി ടേബിളിൽ വെച്ച് റൂമിലേക്ക് പോയി...

""ഹ്മ്... ഇവളെ ഏത് സീരിയലിൽ കൊണ്ടിട്ടാലും പച്ചപ്പിടിക്കും...!!"" അവനൊരു ഈണത്തിൽ പറഞ്ഞുകൊണ്ട് റൂമിലേക്ക് നടന്നു...

തനിക്ക് മുന്നിലിരിക്കുന്ന ആവി പറക്കുന്ന കോഫിയിൽ നിന്ന് ഉയരുന്ന വാസന അവളുടെ മൂക്കിനെ തുളച്ചു... നേരെ ചൊവ്വേ ഭക്ഷണം കഴിച്ചിട്ട് വർഷം കൊറേ ആയി... ഇത്ര നല്ല വാസന അവളുടെ നാസികയെ തേടി എത്തിയിട്ടുമില്ല...

സിഗരറ്റിന്റെയും മദ്യത്തിന്റെയും പലആൺ ശരീരങ്ങളുടെ വിയർപ്പിന്റെയും ഗന്ധമായിരുന്നു കൂട്ട്... നാവിൽ വെള്ളമൂറുന്നതോടൊപ്പം കണ്ണും നിറഞ്ഞു...

പണവുമായി തിരിച്ചുവന്ന അവൻ കാണുന്നത് ശബ്ദമടക്കി തേങ്ങുന്ന അവളെ ആണ്.. അവനാകെ കലി ഇളകി... അവൻ ആ പണം ടേബിളിൽ വെച്ചിട്ട് അവൾക്ക് ഓപ്പോസിറ്റ് വന്നിരുന്നുകൊണ്ട് കോഫികുടിച്ചു....!! അവൾ ആ പണത്തിലേക്കും അവന്റെ മുഖത്തെക്കും മാറി മാറി നോക്കി...

""നിനക്ക് ഞാൻ സീരിയലിൽ അഭിനയിക്കാൻ ഒരു ചാൻസ് വാങ്ങി തരാം...!!"" അവൾ ഒന്നും മനസിലാവാതെ അവനെ നോക്കി...

""ഈ കണ്ണീർ സീരിയലിന് ഇപ്പൊ സ്കോപ്പ് കൂടുതലാണ്...!!""

""അല്ലേലും ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ നല്ല ചെല.... ചുമ്മാ കൈയും കെട്ടി നോക്കി നിന്ന് അഭിപ്രായം പറഞ്ഞാ മതിയല്ലോ...!!"" അവൾ പറഞ്ഞു...

""പിന്നെ ഞാൻ എന്ത് വേണം നിന്റെ രക്ഷകനാവാണോ...??😏 ആരാന്റെ അമ്മക്ക് വെറുതെ പ്രാന്ത് വരില്ലല്ലോ... എല്ലാത്തിനും ഒരു കാരണം ഉണ്ടെന്നല്ലേ ഈ പഴമക്കാർ പറയാറ്..."" അവളൊന്നും മിണ്ടിയില്ല...

""ഇതിനും മാത്രം കണ്ണീർ ഇത് എവിടുന്ന് വരുന്നു... അല്ല നിന്നെ കണ്ടപ്പോ തൊട്ട് കാണുവാ...!!"" അവൻ വീണ്ടും പുച്ഛിച്ചു...

""അതിനും മാത്രം പ്രശങ്ങൾ ഒള്ളത് കൊണ്ട്...!! തനിക്ക് എന്തറിയാം...?? വല്ലവന്റെയും ജീവിതം നശിപ്പിക്കാനറിയാം... നശിഞ്ഞുപോകുന്നവരെ പറ്റി ആരും ചിന്തിക്കുന്നില്ല ആരും... വേണ്ടപ്പെട്ടവരെരക്ഷിക്കാൻ പറ്റാതെ സ്വയം രക്ഷിക്കാൻ പറ്റാതെ ഇങ്ങനെ ഉരുക്കിത്തീരുന്ന ഒരു പാഴ് ജന്മം... ഈ കണ്ണീർ മുഴുവൻ എന്റെ നിസ്സഹായതയാണ്... ചതുപ്പിൽ തന്ന് തന്ന് പോകുമ്പോളുള്ള നിസായത..."" അവൾ പൊട്ടിത്തെറിച്ചു... അവനൊരു കുല്ക്കവുമില്ലാതെ കോഫി ഊതി കിടക്കുകയായിരുന്നു... അവൾക്ക് ദേഷ്യവും പുച്ഛവും ഒന്നിച്ചു വന്നു...

""കരഞ്ഞാൽ പ്രശ്നം തീരുമോ...?? "" അവൾ നിർത്തിയതും അവൻ തുടങ്ങി... അവൾ മുഖം ചുളിച്ചവനെ നോക്കി...

""പക്ഷെ കരയാതിരുന്നാൽ തീരും... നിനക്ക് രക്ഷപ്പെടണം എന്നൊരു ഉറച്ച തീരുമാനം എടുത്താൽ തീരും... തുനിഞ്ഞിറങ്ങിയാൽ തീരും...!!

ചതുപ്പിൽ നിന്ന് രക്ഷപെടാൻ കഴിയാതെ തന്ന് തന്ന് മരിച്ചുപോകുന്നത് ഈ സിനിമയിലോക്കെയേ നടക്കു... യഥാർത്ഥ ചതുപ്പിൽ നിന്ന് എളുപ്പം രക്ഷപെടാം... ഒന്ന് മനസ്സ് വെക്കണം എന്ന് മാത്രം...

വികാരം കൊണ്ടല്ല വിവേകം കൊണ്ട് ചിന്തിക്കണം... മനസുകൊണ്ടല്ല ബുദ്ധികൊണ്ട് തീരുമാനങ്ങൾ എടുക്കണം...!!

നിന്നെ രക്ഷപ്പെടുത്താൻ ആരും വരില്ല... നിന്റെ കണ്ണീരിനും കഴിയില്ല നിനക്കേ കഴിയു... അതിനു നീ രക്ഷപെട്ടാല്ലേ വേണ്ടപ്പെട്ടവരെ രക്ഷിക്കാൻ പറ്റു എന്നാ ചിന്ത നിനക്ക് വേണം...

ചതുപ്പിൽ വീഴാൻ നിന്നെപ്പോലുള്ളവർ റെഡി ആയിട്ട് നിക്കുമ്പോൾ എന്നെപോലുള്ളവർക്ക് തള്ളിയിടനാണോ പാട്... "" അവന്റെ വാക്കുകളിൽ പലതും അവളെ വേട്ടയാടി...

""കാശെടുത്തിട്ട് പോകാൻ നോക്ക്...!!"" അവൻ പറഞ്ഞു... അവനെ ഭീഷണി പെടുത്തി ഇവിടെ നോക്കാനാണ് ശെരിക്കും അവളിവിടെ എത്തിയത്... എന്നാൽ ഇത്രെയും ആയപ്പോ മനസിലായി...

""ഞാൻ... യാമി വക്കീലും ഒരു പോലീസ് കാരനും വീട്ടിൽ വന്നിരുന്നു... ആ മഹി നന്ദനെ പറ്റി ചോദിക്കാൻ..!!"" സിദ്ധാർഥ് ഒന്ന് ഞെട്ടി...

""ഷിറ്റ്... എന്നിട്ട്...!!""

""എന്നെ അവർ കണ്ടില്ല ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു.. ഞാൻ പിടിക്കപ്പെട്ടാൽ...!! എനിക്ക് പിടിച്ചു നിക്കാൻ പറ്റില്ല കേസ് തീരുംവരെ മാറി നിക്കാൻ പറഞ്ഞു... ഞാൻ എന്താ വേണ്ടേ എനിക്ക് പോകാനൊരിടമില്ല...""

അവനൊന്ന് ദീർഘമായി നിശ്വസിച്ചു.. കൈമുട്ട് രണ്ടും കാലിൽ ഊന്നികൊണ്ട് അവൻ മുഖം അമർത്തി തിരുമി...

ഈ സമയം അത്രെയും അവൾ അവനെ ശ്രദ്ധിക്കുകയായിരുന്നു...!! നല്ല ഫിറ്റ്‌ ബോഡി ആണ്... കട്ടി മീശയും കുറ്റി താടിയും... അഹന്ത നിറഞ്ഞ കണ്ണുകൾ... രോമം തിങ്ങിയ നെഞ്ചും കൈയും...

""ഡി...!!"" അവൾ ഞെട്ടികൊണ്ട് അവനെ നോക്കി...

""ആഹാ... അപ്പൊ എന്റെ ചോര ഊറ്റുവായിരുന്നല്ലേ...!!""

""അയ്യോ ഞാൻ...!!""

""മ്മ്ഹ്.... മ്മ്ഹ്... നീ ഒന്നും പറയണ്ട... ഇതിനെ വിശ്വസിച്ചു ഞാൻ എങ്ങിനെ ഇവിടെ നിർത്തും...!!""

""Sorry ഞാൻ... അങ്ങിനെ ഒന്നും വിചാരിച്ചില്ല...!!"" അവൾ തല കുനിച്ചു...

""നിനക്ക് പാചകം അറിയോ...?? ""

""ഹ്മ്..."" മുഖത്ത് നോക്കാതെ തന്നെ അവൾ മൂളി

""എന്നാ ഞാനൊന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വരാം നീ എന്തേലും കഴിക്കാനുണ്ടാക്ക്... ദെ അതാണ് അടുക്കള...!!"" അവനൊരു കൂസലുമില്ലാതെ പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി... അവൾ വായും പൊളിച്ചു നിന്നു...

""പറഞ്ഞത് കെട്ടില്ലെടി...!!"" അവളുടെ ഇരുപ്പ് കണ്ട് അവൻ ശബ്ദമുയർത്തിയതും അവൾ ബാഗ് സോഫയിലിട്ട് ആ ഓപ്പൺ കിച്ചണിലേക്ക് പാഞ്ഞു... ഒന്നമർത്തി മൂളിക്കൊണ്ട് അവൻ കുളിക്കാൻ കേറി...

••••••••••••••••••••••

""ആടിവ കാറ്റേ ചാടി വാ കാറ്റേ...
ആയിരം പൂക്കൾ കൊണ്ട് വാ... 🎶

എന്നിട്ട് നമുക്കിവിടെ ഒക്കെ ഒരു പൂങ്കാവനം ആക്കണം...!! അല്ലേൽ വേണ്ട കിച്ചേട്ടന്റെ വീട്ടിൽ പോയി ചെടി നടാം അതാ നല്ലത്...

ഇവിടെ ആർക്ക് വേണം... ഞാനും എന്റെ കിച്ചേട്ടനും...

കഥയിലെ രാജകുമാരനും ഗോപകുമാരിയും ഒന്നാവും...

പുഴയിലെ പോന്നോളങ്ങളിൽ..... 🎶"" എന്തോ ഭാഗ്യത്തിന് നേരത്തെ എഴുന്നേറ്റാതാണ് ഋതു മുഖമൊക്കെ കഴുകി പാചകം പഠിക്കാൻ അടുക്കളയിലേക്ക് പോകുമായിരുന്നു... എതിരെ വരുന്ന ആളെ കണ്ട് പാട്ട് സ്വിച് ഇട്ടത് പോലെ നിന്നു...

'"'സുഭാഷ്...!!"" കണ്ണ് ബുൾസൈ പോലെ തള്ളുന്നതിനോടൊപ്പം അവൾ അടുത്തുള്ള മുറിയിലേക്ക് കേറി ഒളിച്ചു നിന്നു...

രാവിലെ എഴുന്നേറ്റിറ്റ് കൊറേ നേരമായി ഇതുവരെ ഒരു കോഫി കിട്ടിയില്ല... അത്‌ കൊണ്ട് മാളത്തിൽ നിന്ന് പുറത്തുചാടുന്ന പാമ്പിനെ പോലെ മുറിയിൽ നിന്ന് പുറത്തിറങ്ങിയതാണ് ഋഷി...

ആദ്യം കണ്ടത് രുക്കുനെ ആണ് അവൾ അവനെ കണ്ടപ്പോ പതുക്കെ സ്കൂട്ട് ആയി...!! അവളെ പറഞ്ഞിട്ടും കാര്യമില്ല അത്ര ഗഡോൽഘജമായ ശബ്ദമാണെല്ലോ തന്റെ...

അവന്റെ ശബ്ദം കടുവ ഗർജിക്കുന്ന പോലെ ആണ്... അത്ര ആഡിത്യവും ഗാഭീര്യവും ഉള്ള ശബ്ദം ആണ്... അവൻ ഒരു ഹലോ പറഞ്ഞാൽ പേടിച്ചുപോകും... അവനാണെങ്കിൽ മൂക്കിന്റെ തുമ്പിൽ ആണ് ദേഷ്യം...ഓരോന്നാലോചിച്ചു നടക്കുമ്പോഴാണ് ഒരു പാട്ട് കേട്ട് അവൻ മുന്നോട്ട് നോക്കുന്നത്...

""സോനാരെ സോനാരെ
സ്വർണ നിലാവ് മാഞ്ഞില്ലേ...
നേരം വെളുത്തു അടുക്കളയിൽ ചായകുടിക്കാൻ പോകാം...🎶""
പാടി നേരെ നോക്കിയതും ധാനിക്കുന്നു മുന്നിൽ മലപോലെ ഋഷി...

അവൻ അവളെ സൂക്ഷിച്ചു നോക്കി...!! രണ്ടുകൈയും പോക്കറ്റിലിട്ട്,  മുടി ആകെ തൂത്തു വരി കെട്ടി ഒറക്കവും തൂങ്ങി, തന്നെ കണ്ട ഞെട്ടലും ഉണ്ട് ആ മുഖത്ത്... വസന്ത വന്ന കോഴി തന്നെ കറിവെക്കാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ ഇടുന്ന ജാതി എക്സ്പ്രഷന്നും ഇട്ട് നിക്കുവാണ് അവൾ...

അവൻ വന്നിട്ട് ഇന്നേക്ക് രണ്ടാം ദിവസം... മിനിഞ്ഞാന്ന് രാത്രി വന്നു ഇന്നലെ class ഉണ്ടായിരുന്നത് കൊണ്ട് അവനെ കാണേണ്ടി വന്നില്ല... അല്ല കാണാതിരിക്കാൻവേണ്ടി ക്ലാസ്സിൽ പോയി എന്ന് പറയുന്നതാവും ശെരി കൂടെ സ്പഷ്യൽ ക്ലാസ്സിനും ഇരുന്നു... വന്നപ്പോ തൊട്ട് അമ്മയുടെ കൂടെ രാത്രി കിടന്നതു അമ്മയുടെ അടുത്ത് അതുകൊണ്ട് അവനെ അഭിമുഖികരിക്കേണ്ടിവന്നില്ല...

അവൻ മായയുടെ മകനായത് കൊണ്ടും സ്വതവേ ദേഷ്യക്കാരനായത്കൊണ്ടും അവൾക്ക് അവനെ നല്ല പേടിയാണ്... കൂട്ടത്തിൽ ഇത്ര സൂക്ഷ്മമായി നോക്കുന്നത് കൂടി കണ്ടിട്ട് അവക്ക് പേടിച്ചിട്ട് മുട്ട് കൂട്ടിയിടിച്ചു...

അവൾ ഓടാൻ തുനിഞ്ഞു... അങ്ങോട്ടും ഇങ്ങോട്ടും ആഞ്ഞതും അവന്റെ വിളിവന്നു...

""ഡീ....!!""

""എന്റെ വായികുരുഅപ്പ... അല്ല ഗുരുവായൂരപ്പാ...!! എന്നെ ഇതാ ഹാർട്ടാറ്റക് കൊണ്ടുപോകുന്നെ..."" അവൾക്ക് ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല... അവൾ മെല്ലെ അവനു നേരെ തിരിഞ്ഞിട്ട് പുരികം കൊണ്ട് എന്തെന്ന് കാണിച്ചു...

""പോയി എനിക്ക് ഒരു കോഫികൊണ്ട് വാ...!!"" അവൻ കടുപ്പിച്ചു പറഞ്ഞു...

""ങേ...?? ആഹ്...!!"" അവൾ അറിയാതെ തലയാട്ടി മുന്നോട്ട് നടന്നു...

""ഡീ...!!"" അവൻ വീണ്ടും വിളിച്ചു...

""എന്റെ ശാസ്ഥൻകോട്ട ശിവനെ... ദെ പിന്നേം വിളിക്കണ്...!!"" അവൾ തിരിഞ്ഞുനോക്കി...

""യെന്ത ചേട്ടാ...?? "" പേടിയില്ലാത്ത പോലെ അഭിനയിക്കാനാണ് അവൾ ഉദ്ദേശിച്ചത് പക്ഷെ ഒരു ജാതി ദശമൂലം ദാമു ആയിപ്പോയി...

""എന്റെ റൂമിലേക്ക് കൊണ്ട് വന്നാൽ മതി...!!"" അവൾ തായാട്ടികൊണ്ട് ഒരു യന്ത്രത്തെ പോലെ മുന്നോട്ട് പോയി...

രണ്ടുപേരും പോയെന്ന് ഉറപ്പായതും ഋതു റൂമിന്ന് പുറത്തിറങ്ങി...

""ഹാവു... എനിക്ക് കിട്ടേണ്ടതായിരുന്നു... തൽക്കാലത്തേക്ക് അടുക്കളയിലോട്ട് പോകണ്ട അവൾ തന്നെ ചായ കൊണ്ടുപോയി ഋഷിയേട്ടന് കൊടുക്കട്ടെ...!! ഇങ്ങനെ എങ്കിലും അവൾക്കിട്ടൊന്ന് പണിയണ്ടേ...!!"" ഋതു മനസ്സിൽ ചിന്തിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story