സഖിയെ സ്നേഹിനിയെ..💞: ഭാഗം 33

രചന: SoLoSouL (രാഗേന്ദു)

രാത്രി രുദി വന്നതും കല്ലു ഓടിച്ചെന്ന് രുദിയുടെ കൈപിടിച്ചു... ഋതിക്ക് വേറെ എന്തെങ്കിലും വേണോ മുഖം കറുക്കൻ... എന്നാൽ എന്തോ ആലോചിച്ചു വന്ന രുദി പെട്ടെന്ന് ഞെട്ടി...

""എന്ത് പറ്റി...?? ""

""ഒന്നുല്ല... "" അവൻ അവളുമായി മുറിയിലേക്ക് നടന്നു....!! റൂമിൽ എത്തിയതും ഫ്രഷ് ആവാൻ കേറിക്കൊണ്ട് അവൻ അവളെ താഴേക്ക് പറഞ്ഞു വിട്ടു...

താഴെ എത്തിയതും വാനര പടകൾ അടുക്കളയിൽ കിടന്ന് ബഹളം വെക്കുന്നത് കേട്ടു... അവൾ അടുക്കളയിലേക്ക് പോയി...

അവളെ കണ്ട പാടെ യദു അവൾക്ക്
pubg കളിക്കേണ്ട വിദമൊക്കെ പറഞ്ഞുകൊടുത്തു... കുറച്ചൊക്കെ നേരത്തെ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു...

""മോളെ ചെന്ന് രുദിയെ താഴേക്ക് വിളിച്ചോണ്ട് വാ.... ഭക്ഷണം കഴിക്കാം...!!"" അൽപനേരം കഴിഞ്ഞു രാധികയാണ് അത്‌ പറഞ്ഞത്.....

""അതിനിപ്പോ എന്താ അമ്മ ചെന്ന് വിളിച്ചോ...!"" അവൾ പുഞ്ചിരിയോടെ പറഞ്ഞു...

""ഓ... പുത്തനച്ചിയുടെ പുറപ്പുറം തൂക്കലൊക്കെ കഴിഞ്ഞു കാണും...!!"" മായ അവളെ പുച്ഛിച്ചു...

സത്യത്തിൽ രാധികയും രുദിയും തമ്മിൽ ഒന്ന് അടുക്കട്ടെ എന്ന് കരുതിയാണ് അവൾ അത്‌ പറഞ്ഞത്... മായ പറഞ്ഞത് കേട്ട് അവൾക്ക് സങ്കടം വന്നു...

"" പുരപ്പുറം തൂക്കാനല്ലേ ചെറിയമ്മയെ യാമി ചേച്ചി ഏർപ്പാടാക്കിയത് പിന്നെ എന്തിനാ കല്ലു...?? "" രുക്കു അവരെയും പുച്ഛിച്ചു...

""അല്ലേയ്... എവിടുന്നോ ഒരുത്തി കേറി വന്നപ്പോ പിള്ളേർക്ക് മുളച്ച വാല് നോക്കണേ...!!"" മായ പറഞ്ഞതും യദു ചാടി എഴുന്നേറ്റ് അവനു ചുറ്റും നോക്കാൻ തുടങ്ങി...!!

""അമ്മേ ആ കത്രിക ഇങ്ങേടുത്തെ...?? എന്നാ അത്‌ മുറിച്ചു മാറ്റിട്ട് മതി ബാക്കി...!!"" യദു പറഞ്ഞു തീർന്നില്ല അടുത്ത സെക്കന്റ്‌ അവ്നി കരയാൻ തുടങ്ങി...

""വാലുണ്ടെങ്കിൽ എന്നെ കാണാൻ കൊള്ളില്ല... 😭😭!"" അവ്നിയുടെ ഡയലോഗ് എത്തിയതും മായ പല്ല് കടിച്ചു...

""പുല്ല്.. ഈ കുട്ടി ചാത്തനാണല്ലോ ഞാൻ ഞാൻ ചാറുവേളമ്പിയത്...!!"" പിറുപിറുത്തുകൊണ്ട് മായ അവിടുന്ന് ഇറങ്ങി പോയി...

""അമ്മ ചെന്ന് വിളിച്ചിട്ട് വാ... ഒന്നുണ്ടാവില്ല... ഇന്ദ്രേട്ടൻ ഇപ്പോ പണ്ടത്തെ പോലെ ഒന്നും അല്ല....!!"" കല്ലു പറഞ്ഞതും രാധിക ശ്വാസം ഒന്ന് വലിച്ചു വിട്ടിട്ട് അവരുടെ റൂമിലേക്ക് പോയി...

മുറിയിലേക്കടുത്തപ്പോൾ തന്നെ രുദി ആരുമായോ... സംസാരിക്കുന്നതവർ കേട്ടു...

📲"" എടാ...!! കാണിച്ചത് എടുത്ത് ച്ചാട്ടമായോ എന്നൊരു സംശയം....!! കല്ലു... അവള് കൊറച്ചു വലുതായിട്ട് മതിയായിരുന്നു ഈ കല്യാണം..."" രുദി ജിതേഷുമായി ഫോണിൽ സംസാരിക്കുവായിരുന്നു...

📲"" കൊറച്ചൂടെ വലുതായിട്ടോ...?? കൊറച്ചൂടെ വലുതായിട്ട് എപ്പോ നിന്റെ മൂക്കിൽ പല്ല് മുളച്ചിട്ടോ...!!"" ജിതേഷ് മറുപടി പറഞ്ഞു... ജിതേഷിന്റെ സംസാരം കേൾക്കാൻ പറ്റാത്തത് കൊണ്ട് രാധികക്ക് അവനെന്താ ഉദ്ദേശിച്ചതെന്ന് മനസിലായില്ല....!!

📲""നീ തമാശ വിട്... ഓരോ ദിവസവും പത്രത്തിലും ടീവി യിലും ഒക്കെ വരുന്ന വാർത്ത കേൾക്കുമ്പോൾ എന്റെ ഉള്ളിൽ തീയാണ്...

കല്ലുന്റെ പ്രായത്തിലുള്ള പിള്ളേരാണ് കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വിട്ടിൽ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തുന്നത്...!!"" അത്‌ കേട്ടതും രാധികയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി...

📲""അവൾക്ക് വല്ല mood സിങ്സ് മറ്റോ ഉണ്ടെങ്കിൽ...!!"" രുദി ടെൻഷനോടെ പറഞ്ഞു..

📲""എടാ... അതിനല്ലേ നിനക്ക് നാവുള്ളത് നീ അവളോട് മനസ് തുറന്ന് സംസാരിക്ക് എല്ലാം ശെരിയാവും...!!""(ജിതേഷ്

📲""എടാ... ചോദിച്ചാലും അവൾ പറയുമോ... എന്നാലും ഞാൻ ചോദിച്ചുനോക്കം...!! പിള്ളേരുടെ മനസ്സല്ലേ അതിനകത്തു എന്താ നടക്കുന്നതെന്ന് നമ്മക്ക് അറിയില്ലല്ലോ...!!"" (രുദി 

📲""നിനക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേ
ഒള്ളു... Comfort ആക്കാൻ
പറ്റുന്നതിന്റെ പരമാവധി അവളെ
comfort ആക്കുക... അവളെ എവിടേം ഒറ്റക്കക്കാതിരിക്കുക....!!"" ജിതേഷ് പറഞ്ഞത് കേട്ട് രുദി ഉത്കണ്ഠയോടെ മൂളി...

📲""എടാ പിന്നെ ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്...!! നിങ്ങൾ തമ്മിൽ physical relationship വല്ലതും....??"" ജിതേഷ് പാതിയിൽ നിർത്തി...

📲""ന്താ....??😦 "" (രുദി

📲"" Ys or no...?? "" ( ജിതേഷ്

📲""ചെറുതായിട്ട്....!!""(രുദി...

📲""Mutual ആണോ അതോ നിന്റെ നിർബന്ധത്തിനോ..??""(ജിതേഷ് 

📲""എടാ അത്ര വലുതൊന്നുമല്ല....!!""(രുദി

📲""എന്ത് കുന്തമാണെങ്കിലും ഇനിമുതൽ അവളെ കൂടി പരിഗണിച്ചിട്ടാവണം... അവളുടെ comfort കൂടി നോക്കണം...!!"" അത്രയും പറഞ്ഞവൻ ഫോൺ വെച്ചപ്പോഴേക്കും രുദി കുറ്റബോധത്തിൽ നീറുകയായിരുന്നു...

ഇപ്പൊ താൻ അങ്ങോട്ട് പോയാൽ രുദിയുടെ പിരിമുറുക്കം കൂടുകയേ ഒള്ളു അത്‌ കൊണ്ട് അവർ തിരികെ പോയി... പോകുന്ന വഴി ഋതിയെ കണ്ടു...

📲""ഹ്ഹ... മോളെ രുദിയെ ഒന്ന് ഫുഡ്‌ കഴിക്കാൻ താഴേക്ക് വിളിക്കോ... ഞാൻ അടുപ്പത്തു കറി വെച്ച് മറന്നു...!!"" അതും പറഞ്ഞവർ താഴേക്ക് പോയി... ഋതി കണ്ണിൽ നക്ഷത്രം കത്തിച്ചുകൊണ്ട് രുദിയുടെ റൂമിലേക്ക് പോയി...

ഫോൺ off ചെയ്യത് ജനൽ വഴി പുറത്തേക്ക് നോക്കി നിക്കുവായിരുന്നു രുദി... അവൾ ഡ്രസ്സ്‌ ഒക്കെ നേരെ ആക്കി മുടി ഒക്കെ ഒന്ന് ഒതുക്കി... അവന്റെ അടുത്തേക്ക് ചെന്നു...

""രുദിയേട്ട...!!"" നീട്ടിപിടിച്ചു കൊഞ്ചികൊണ്ടുള്ള വിളിക്കെട്ട് അവൻ തിരിഞ്ഞു നോക്കി...

"" എന്താ കൊച്ചേ...?? "" അവൻ അലസമായി ചോദിച്ചു...

""ഓ അയാളുടെ ഒരു കൊച്ച്... Unromantic മൂരാച്ചി...!!"" അവൾ പിറുപിറുത്തു...

""രുദിയേട്ടൻ ഇവിടെ എന്തെടുക്കുവാ...?? "" വീണ്ടും കൊഞ്ചികൊണ്ട് അവൾ ചോദിച്ചു...

"" ഓഹ്... ഞാൻ ഒന്നും എടുക്കുന്നില്ലല്ലോ വെറുതെ നിക്കുവല്ലേ...?? "" അവൻ രണ്ട് കൈയും വിരിച്ചു വെച്ച്കൊണ്ട് പറഞ്ഞു...

""ഓഹ്... ആ രുക്കുന്റെ ചേട്ടൻ തന്നെ...!!"" അവൾ വീണ്ടും ആത്മഗതിച്ചു...

""എന്നാ ഇപ്പൊ വെറുതെ നിക്കണ്ട വാ നമ്മുക്ക് ഭക്ഷണം കഴിക്കാൻ പോകാ...!!"" വിരിച്ചു വെച്ച അവന്റെ ഒരു കൈയിലൂടെ അവൾ ചുറ്റിപ്പിടിച്ചു...

""നമ്മുക്ക് പോകാം രുദിയേട്ട....!!"" ഒന്ന് ഞെട്ടിയെങ്കിലും അവളുടെ ചോദ്യത്തിന് അവൻ തലയാട്ടി...

""നീ എന്താ എന്നെ വണ്ടിയിൽ കേറ്റി കൊണ്ട് പോകാൻ പോകുവാണോ...?? "" അവൻ കളിയോടെ ചോദിച്ചു...

""അതിനെന്താ കൊണ്ട് പോകാല്ലോ...!! ഇപ്പൊ വല്ലതും കഴിക്കാം...."" അവൾ അവനേം വലിച്ചോണ്ട് താഴോട്ട് നടന്നു...

••••••••••••

""ഇന്ദ്രേട്ടൻ എന്ത് പറഞ്ഞമ്മേ...!!"" രാധിക വന്നതും കല്ലു ചോദിച്ചു....

""അവനിപ്പോ താഴേക്ക് വരും....!!

മോളെ കല്ലു...!! നീ ശെരിക്കും ഇവിടെ happy ആണോ...??""

""അതെന്താ അമ്മേ അങ്ങനെ ചോദിച്ചേ...? "" കല്ലു ചോദിച്ചു പിള്ളേരെല്ലാരും അങ്ങോട്ട് ശ്രദ്ധ കൊടുത്തു...

""അല്ല ഇപ്പൊ കേൾക്കുന്ന വാർത്തകൾ ഒക്കെ അങ്ങിനെ ആണ്... നീ കുട്ടിയല്ലേ... മനസ്സിൽ പല പൊട്ടത്തരങ്ങളും തോന്നും...

എന്തുണ്ടെങ്കിലും ഇവിടെ അടുപ്പമുള്ള ആരോടെങ്കിലും തുറന്ന് പറയണം..."" ഇത് കേട്ട് അവ്നിയുടെ അമ്മ വീണ അവരുടെ ചുമരിൽ കൈ വെച്ചു... സത്യത്തിൽ എല്ലാരും ഞെട്ടി നിക്കുവാണ്...

""അത്‌ പിന്നെ ചേച്ചി... കേക്കുന്ന വാർത്തകൾ ഒക്കെ അങ്ങിനെ അല്ലെ...!!"" അവർ കണ്ണ് തുടച്ചു....

""എനിക്ക് ഇവിടെ എന്ത് കുറവാണ് അമ്മേ ഉള്ളത്... സത്യത്തിൽ എന്നെ അവിടുന്ന് നിങ്ങൾ രക്ഷിക്കുകയല്ലേ ചെയ്യ്തത്...!!""

""അത്‌ മാത്രോ... തോന്നുമ്പോ pubg കളിക്കാൻ ഈ വല്യേട്ടൻ ഇല്ലേ...?? റേഞ്ച് ഉള്ള wifi കണക്ഷൻ ഇല്ലേ...??ബോറടിക്കുമ്പോ ചെളി വാരിത്തേക്കുന്ന പോലെ ചളി വാരി പൂശാൻ രുക്കു ഇല്ലേ...?? മണ്ടത്തരങ്ങളുടെ ഒരു കൂമ്പരമായ അവ്നി ഇല്ലേ...?? "" യദു ആണ് ഈ നെടുനീളൻ ഡയലോഗിന്റെ ഓണർ...

തന്നെ പറ്റി എന്തോ നല്ലത് വരുമെന്ന് പ്രതീക്ഷിച്ച അവ്നി അതുക്കെട്ട് പല്ല് കടിച്ചു... കൈയിൽ കിട്ടിയ തവി എടുത്ത് എറിഞ്ഞതും യദു നൈസ് ആയിട്ട് കുനിഞ്ഞു... തവി നേരെ ചെന്ന് മായ ചെറിയമ്മയുടെ നെറ്റിയിൽ സ്റ്റിക്കർ ആയി...

""ആഹ്... അയ്യോ എന്റെ അമ്മേ...!!"" അവർ നെറ്റിയിൽ കൈവെച്ചു വിളിച്ചു...

"" എടി അസത്തെ....?? "" അവർ അവ്നിക്ക് നേരെ ചൂടായി... ഇതിനിടയിൽ നെറ്റി ചെറുതായി മുറിഞ്ഞത് അവ്നി മാത്രം ശ്രദ്ധിച്ചു... അവ്നിക്ക് ഋഷിയെ ആയിരുന്നു പേടി....

ചെറിയമ്മയുടെ തലയിൽ കൈവെച്ചുള്ള നിപ്പ് കണ്ടപ്പോ അവൾ വാവിട്ട് കരഞ്ഞു... അവളുടെ കരച്ചിൽ കണ്ട് മായ വരെ സംശയിച്ചുപോയി... അടികിട്ടിയത് തനിക്കണോ അവക്കണോ എന്ന്...

""ഏഹ്... 😭😭ഞാൻ വേണോന്ന് വെച്ച് ചെയ്തതല്ല യദു മാറി കളഞ്ഞതാ.... 😭😭""  അവൾ അവരുടെ കർണ സ്വര്യം കെടുത്തികൊണ്ട് കരഞ്ഞു...

""ഓഹ് ഒന്ന് നിർത്തുന്നുണ്ടോ...!!"" മായ ചെവി പൊത്തി പിടിച്ചു...

""പിള്ളേരെല്ലാരും അപ്പുറത്തേക്ക് പോയെ...!! മായേ വാ ഞാൻ വെള്ളം നനച്ചു തരാം...!!"" വീണ പിള്ളേരെ കഴിക്കാൻ പറഞ്ഞു വിട്ടു... ഒന്ന് മടിച്ചിട്ടാണെങ്കിലും അവ്നിയും കൂടെ പോയി.... വീണ മായക്ക് വെള്ളം നനച്ചു കൊടുത്തു....

കല്ലുവും കൂട്ടരും ഡെയിനിങ് ടേബിളിലേക്ക് വരുമ്പോ അവിടെ കണ്ട കാഴ്ച്ചയിൽ കല്ലു തറഞ്ഞു നിന്നുപോയി... ബാക്കി വാനര പട അവളുടെ നിപ്പ് കണ്ട് അവൾ നോക്കുന്ന ഇടത്തേക്ക് നോക്കി...

""രുദിയേട്ടൻ ഒന്നൂടെ ഒന്ന് ജിമ്മിൽ പണിയെടുക്കണം നല്ല വെയ്റ്റ്....!!"" രുദിയുടെ കൈയിൽ ചുറ്റി പിടിച്ചുകൊണ്ട് കളിപ്പറഞ്ഞു സ്റ്റെയർ ഇറങ്ങി വരുന്ന ഋതി... അവൾ പറയുന്നതിന് അവനും ചിരിക്കുന്നുണ്ട്...

""എന്റെ കൊച്ചേ... നിനക്കെന്താ എന്നെ എടുത്തോണ്ട് നടക്കാൻ വല്ല പ്ലാനുണ്ടോ...!!"" അവൻ ചോദിച്ചു....

കലിപ്പ് കട്ട കലിപ്പ്.... 🎶 ഒരു bgm കേട്ടതും പിള്ളേർ എല്ലാരും ചുറ്റും നോക്കി പല്ലും കടിച്ചു നിക്കുന്ന കല്ലുനെ നോക്കി പാടുവാണ് രുക്കു....

""എടാ ചെകുത്താനെ...!!"" അവൾ പല്ലിറുമ്മിക്കൊണ്ട് രുക്കുന്റെ കൈയിൽ ഇറുക്കി...

""എന്റെ ആറ്റുകാൽ ഭാസ്കര...!!😫"" രുക്കു കാറി പൊളിച്ചുകൊണ്ട് എവിടെയോ ഇറുക്കി പിടിച്ചു... കഷ്ടകാലതിന്നത് യദുവിന്റെ തോൾ ആയിരുന്നു...

""എന്റെ സണ്ണി ചേച്ചി, നയൻസ് ചേച്ചി , സമന്ത ചേച്ചി... 😫"" അവൻ അലറി വിളിച്ചുകൊണ്ടു മറ്റെന്തിലോ കേറി പിടിച്ചു... മോങ്ങനിരുന്ന നായിന്റെ തലയിൽ തേങ്ങ വീണു എന്ന് പറയുന്ന പോലെ അവ്നിയുടെ മുടിയിൽ ആയിരുന്നു ആ പിടിവീണത്...

""ഊ ആണ്ടവാ...!!😫""

അവരുടെ ബഹളം കേട്ട് എല്ലാരും ഹാളിൽ എത്തി കണ്ണും തള്ളി നോക്കി 👀👀

""എന്താ എന്താ പറ്റിയെ...?? "" രുദി ചോദിച്ചു ഋതി അപ്പോഴും അവന്റെ കൈ വിട്ടിരുന്നില്ല...

""അത്‌ ഒരു അട്ടയെ കണ്ടതിന്റെ റിയാക്ഷൻ ആണ്....!!"" കല്ലു രുക്കുവിന്റെ കൈ വിട്ടിട്ട് ഡെയിനിന് ടേബിളിന് മുന്നിലെ ചെയറിൽ ഇരിപ്പുറപ്പിച്ചു...

അവളുടെ അടുത്തടുത്തായി അവ്നിയും യദുവും രുക്കുവും ഒക്കെ ഇരുന്നു... അവർക്ക് ഒപോസിറ്റ് ആയിട്ട് രുദിയും ഋതിയും ഇരുന്നു...

""അയ്യോ എന്റെ കയറൂരി പോയ സഖാവ്....!!""" അവരുടെ ഇരിപ്പ് കണ്ട ഋതു വെറുതെ നിനച്ചുകൊണ്ട് ചുണ്ട് പിളർത്തി....

അവരുടെ ഇരിപ്പ് കണ്ട് ഓരോ ചോറും പെറുക്കി പെറുക്കി തിന്നുവാണ് കല്ലു.. ഏതാണ്ട് ഹൃദയത്തിൽ നിത്യയെ പോലെ...!! രുദി അത്‌ ശ്രദ്ധിച്ചു...

""അപ്പൊ കടുക് മണിക്കും ഉണ്ട് കുശുമ്പ്...!!"" അവൻ മനസ്സിൽ വിചാരിച്ചു...

""രുദിയേട്ട... രുദിയേട്ടന് പച്ചിടി ഇഷ്ട്ടല്ലേ കൈഴിക്ക്....!!"" ഋതി അവന്റെ പ്ലേറ്റിലേക്ക് പച്ചിടി വിളമ്പി....  ഇത് കണ്ട് സ്റ്റെയർ ഇറങ്ങിവന്ന യാമി മുഖം ചുളിച്ചു   അവളുടെ ചയറിൽ പോയി ഇരുന്നു... 

അവൻ അത്‌ കഴിക്കുമ്പോഴാണ് കടുന്നല് കുത്തിയപോലെ മുഖം കേറ്റിപ്പിടിച്ചു നിക്കുന്ന കല്ലുനെ കാണുന്നത്... രുദി അവളെ നോക്കി എന്തെന്ന് പുരികം പൊക്കിയതും ദേഷ്യത്തിൽ കല്ലു എന്തോ പെറുക്കി കടിച്ചു.... വായിൽ ആകമാനം ഒരു നീറ്റലും പോകച്ചിലും... കല്ലുന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു...


''"ഹാ... 🥵 അയ്യോ... എരിവ് മുളക്...
ആ... 🥵"" അത്‌ കണ്ടപ്പോ അവളുടെ ഇന്ദ്രേട്ടന്റെ ഉള്ളൊന്ന് പിടഞ്ഞു... അവൻ ചാടി എഴുന്നേറ്റ് അവൾക്കരുകിലേക്ക് പാഞ്ഞു...

""തുമ്പി കുട്ട്യേ...!!"" അവൻ ഓടി ചെന്ന് അവളുടെ മുഖം കൈയിൽ എടുത്തു...

""എന്ത് പറ്റി എന്റെ തുമ്പിക്കുട്ടിക്ക്...?? ""

""സസ്... എരിയ....!!"" അവൾ കൈകൊണ്ട് വീശികൊണ്ട് പറഞ്ഞു...

""യദു ഫ്രിഡ്ജിന്ന് വെള്ളം എടുത്തിട്ട് വാ...!!"" യെദു വേഗം പോയി വെള്ളം കൊണ്ട് വന്നതും രുദി വാങ്ങി അവൾക്ക് കൊടുത്തു....

""എരിവ് മാറിയോടാ...!!""

""ഇല്ല... 😭"" രുദിയുടെ ചോദ്യത്തിന് അവൾ നിർത്താതെ കരഞ്ഞു...

""ഒന്നുല്ലാട്ടോ...!!"" അപ്പോഴത്തെ ടെൻഷനിൽ അവൻ അവളുടെ ചുണ്ടിലേക്ക് അമർത്തി മുത്തി... അവളെ ചേർത്ത് പിടിച്ചതും കല്ലു ഒരു വിജയ ചിരിയോടെ ഋതിയെ നോക്കി...അവൾ മുഷ്ടി ചുരുട്ടി ദേഷ്യം അടക്കി...

അപ്പൊ ആണ് വീണ അങ്ങോട്ട് ഒരു ചോക്ലേറ്റ് ആയിട്ട് വന്നത്....

""ഹായ്... ചോക്ലേറ്റ്....!!"" യദു അത്‌ വാങ്ങാൻ ഒരുങ്ങിയതും വീണ അവന്റെ കൈയിൽ തട്ടി...

""ഇന്നാ മോളെ ഇത് കഴിച്ചോ...!!"" രുദി അത്‌ വാങ്ങിക്കൊണ്ടു അവളുമായി അകത്തേക്ക് പോയി...

റൂമിൽ എത്തിയതും ചോക്ലേറ്റ് അവന്റെ കൈയിൽ നിന്ന് വാങ്ങി അവൾ ബെഡിൽ പോയിരുന്നു തിന്നാൻ തൊടങ്ങി... മുഖം വീർപ്പിച്ചാണ് പെണ്ണിന്റെ ഇരിപ്പ്...

""എന്താ എന്റെ തുമ്പിയെ...!!"" അവൻ ചോദിച്ചു.....

""എന്താന്ന് നിങ്ങക്ക് അറിയില്ലേ...?? "" അവൾ ഒരു പൊട്ടിത്തെറിയോടെ ചൊടിച്ചു....

""എന്ത്... ഞാൻ ഋതിയുടെ കൂടെ ഇരുന്നത് നിനക്ക് പിടിച്ചില്ല അതല്ലേ...!! എടി അവളെ ഞാൻ കൊച്ചിലെ മുതൽ കാണുവല്ലേ...?? അവളെനിക്കെന്റെ അനിയത്തിയെ പോലെ ആണ്...!!""

""ഏഹ് അനിയത്തിയോ...!!""

""ആഹ്....!!""

""ഓഹ്...!!"" കല്ലു തലക്ക് കൈകൊടുത്തു...

""എന്റെ മനിഷ്യ അവൾക്ക് നിങ്ങളോട് പ്രേമമാണെന്ന് നിങ്ങൾക്കൊഴിച്ചു ഈ വീട്ടിലെ ഓരോ മൺ തരിക്ക് പോലും അറിയാം... 😏😏""

""തുമ്പിയെ വേണ്ട വേണ്ട.... വെറുതെ വായിതോന്നിയത് വിളിച്ചുപറയാതെ കിടന്ന് ഉറങ്ങാൻ നോക്ക്...!!""

""എന്റെ ഇന്ദ്രേട്ടാ....!!"" അവൾ അവനോട് കല്യാണത്തിന്റെ ആദ്യദിവസം ഋതി പറഞ്ഞതൊക്കെ പറഞ്ഞു...

""ഇതൊക്കെ എപ്പോ...!!"" രുദി ചിന്തിച്ചു...


""ആ  സ്വന്തം വീട്ടിൽ നടക്കുന്നതറിയണ്ട നാട്ടിൽ തല്ലുണ്ടാക്കി നടന്നോ... എനിക്ക് നിങ്ങളല്ല നേരെ മറിച്ചു നിങ്ങളുടെ കുഞ്ഞു പെങ്ങളില്ലേ ആ അഭിനയ സിംബം അവളോടാ ദേഷ്യം...!!"" ചോക്ലേറ്റിന്റെ cover ചുരുട്ടി അവനു നേരെ എറിഞ്ഞിട്ട് അവൾ പുതച്ച് മൂടി കിടന്നു...

___ __ _ _ _

വാതിലിലെ കൊട്ട് കേട്ടതും മായയുടെ നെറ്റിയിൽ നിന്ന് വിശ്വൻ ഒരു ഞെട്ടലോടെ ചുണ്ടകത്തി....

""മക്കളാരേലും ആവും....!!"" മായ പറഞ്ഞതും വിശ്വൻ പോയി വാതിൽ തുറന്നു...

പ്രിതേക്കിചാരെയും കണ്ടില്ലെങ്കിലും എന്തോ തന്നെ കടന്ന് അകത്തേക്ക് പോകുന്നപോലെ തോന്നി... തിരിഞ്ഞു നോക്കിയതും... അവ്നി കുഞ്ഞ് ഒരു first എയ്ഡ് ബോക്സും കൊണ്ട് അകത്തേക്ക് കേറിയിരുന്നു...

"" എന്താ മോളെ ഇത്...?? "" വിശ്വൻ ചോദിക്കുമ്പോഴേക്കും ബെഡിലിരിക്കുന്ന മായയുടെ നെറ്റിയിൽ ചികിത്സ തുടങ്ങിയിരുന്നു കുട്ടി ഡോക്ടർ...

""അത്‌ ഞാ എറിഞ്ഞപ്പോ കൊണ്ടില്ലേ... അറിയാതെ പറ്റിപോയത ചെറിയമ്മേ ഞാൻ മരുന്നിട്ട് തരാം മാറും...!!""

ഇതെന്താ ഇപ്പൊ കഥ തന്നെയും മക്കളെയും എങ്ങിനെ കുത്താം എന്നാലുചിച്ചു സമയം കളയുന്നവർ ആണ് വനരപട എന്നിട്ട് ഇപ്പൊ തനിക്ക് മരുന്നിട്ട് തരുന്നോ...?? ചിന്തിച്ചുകൊണ്ട് മായ ഭർത്താവിനെ നോക്കിയതും അവിടെ ചിരി കടിച്ചുപിടിച്ചുനിക്കുവാണ് കക്ഷി...

അപ്പോഴേക്കും കുട്ടി ഡോക്ടർ പരിചരണം കഴിഞ്ഞേഴുന്നേറ്റിരുന്നു... മായ നെറ്റിയിൽ തൊട്ട്നോക്കിയതും വാ പൊളിച്ചു പോയി...

""മോള് എന്തിനാ പഠിക്കുന്നെ...?? "" മായ...

""മെഡിസിന്...!!"" അവ്നി with നിഷ്കളങ്കത 

""അയ്യോ അതല്ല... നീയൊക്കെ എന്തിനാ പഠിക്കുന്നെന്ന ചോദിച്ചേ...!!"" ആ ഉണ്ടായിരുന്ന കുഞ്ഞ് പോറലിന് അവൾ കെട്ടിപൂട്ടി വെച്ച വലിയ വെള്ള  തുണിയിൽ കൈവെച്ചുകൊണ്ട് മായ ചോദിച്ചു...

""അതെന്താ അങ്ങിനെ ചോദിച്ചേ....?? "" അവ്നി again with that നിഷ്കളങ്കത...

""ഓഹ് ഒന്നുല്ല കുഞ്ഞ് ചെല്ല്....!!"" മായ തൊഴുതു പറഞ്ഞു...

""ഹാ... അതില്ലേ പിന്നെ ഉണ്ടെല്ലോ... ഞാൻ അറിയാതെ പറ്റിയതാ...!!""

""അ... അത്‌ ശെരിയാ... നീ നിന്റെ വീട്ട്കാർക്ക് അറിയാതെ പറ്റിയൊരു അബദ്ധമാ...!!"" വിശ്വൻ കളിയാക്കികൊണ്ട് അവളുടെ തലയിൽ കൊട്ടി....

""ആഹ്... വിശ്വച്ചെ...!!"" അവൾ തല തടവി...

""ചെറിയമ്മേ... ഋഷിയേട്ടനോട് പറഞ്ഞ് എന്നെ വഴക്ക് കേപ്പിക്കല്ലേ... 😭😭!"" അവൾ സങ്കടത്തോടെ പറഞ്ഞു...

""ഹാ... അപ്പൊ അതാണ് കാര്യം...!!"" മായയും വിശ്വനും ഒന്നിച്ചു പറഞ്ഞു...

""ഇല്ലടി ഞാൻ പറയും... ഞാൻ എല്ലാം പറയും...!!"" മായ അവളെ കളിപ്പിക്കാൻ വേണ്ടിപറഞ്ഞു... പെണ്ണ് തുടങ്ങിയില്ലേ ഒരു കാറല് മായ ചെവിപൊത്തിപ്പോയി...

""അയ്യോ... എന്റെ കുഞ്ഞേ... ഞങ്ങൾ പറയില്ല നീ പൊക്കോ...!!"" വിശ്വൻ അവളെ പറഞ്ഞഴക്കാൻ നോക്കി...
അവൾ സങ്കടത്തോടെ തലയാട്ടി തിരിഞ്ഞതും ദാ റൂമിലോട്ട് വരുന്നു ഋഷി... കൈയിലുണ്ടായിരുന്ന box താഴെയിട്ട്കൊണ്ടവൾ ഓടിച്ചെന്ന് മായയുടെ പിന്നിലോളിച്ചു എന്നിട്ട് അവരെ ഇറുക്കി പിടിച്ചു...

""ആഹ്... എന്റെ അമ്മേ...!!""മായക്ക് വേദന തോന്നി... അവ്നിയുടെ ഇങ്ങനെ ഉള്ള സമീപനം നന്നേ അവനെ ചൊടിപ്പിച്ചിരുന്നു...

""ഡീ...നിനക്കെന്താടി എന്നെ കണ്ടിട്ട് വല്ല കരടിയോ പുലിയോ പോലെ തോന്നുന്നുണ്ടോ...??"" അതൊരു ഒന്നൊന്നര ഗർജനം തന്നെ ആയിരുന്നു...

""ചെറിയമ്മേ... 😭!!"" അവ്നി ഒന്നുടെ അവരെ ഇറുക്കി പിടിച്ചു...

""ആ അയ്യോ... എടാ ഒന്ന് വെറുതെ ഇരിക്കെടാ... ഈ കൊച്ച് ഇപ്പൊ എന്നെ ഇറുക്കി കൊല്ലും...!!""

""ഡീ... കൈയെടുക്കടി കുട്ടി തേവങ്കെ...!!🤬"' അവളുടെ കരച്ചിന്റെ വോളിയം കൂടിയതല്ലാതെ പ്രതെകിച്ചൊന്നും ഉണ്ടായില്ല...

""ഒന്ന് പോയി താടാ...!!"" മായക്ക് നന്നേ വേദന തോന്നി...

""അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ...!!"" അവൻ മുന്നോട്ടാഞ്ഞതും വിശ്വൻ അവനെ തടഞ്ഞു...

""നീ വിടണ്ട ഞാൻ വിട്ടോളം നീ ചെല്ല്...!!"" പിടിച്ച പിടിയാലേ അയാൾ അവനെ പുറത്താക്കി....

""ഇനിയെങ്കിലും ഒന്ന് വിട് കുഞ്ഞേ...!!"" അവർ കഷ്ടപ്പെട്ട് അതിനെ മുന്നിലേക്കാക്കി മുഖം മുഴുവൻ കണ്ണീരിൽ കുതിർന്നു മൂക്കും ഒലിപ്പിച്ചു നിക്കുവാണ് അവൾ...

""ഓഹ്... ഇവൾ എന്റെ സാരി മുഴുവൻ ചീത്തക്കിയോ...!!"" മായ സാരി കുടഞ്ഞു...

""എന്താ മോളെ ഇത്...!!"" വിശ്വൻ അവളുടെ മുഖം കയ്യിലെടുത്തു...

""എന്നെ അമ്മേടെ മുറിയിൽ കൊണ്ട് ആക്കിത്തരുവോ...?? "" അയാൾ തലക്ക് കൈകൊടുത്തുകൊണ്ട് അവളുമായി പുറത്തേക്കിറങ്ങി... മായ സാരി മാറാനും പോയി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story