സഖിയെ സ്നേഹിനിയെ..💞: ഭാഗം 35

രചന: SoLoSouL (രാഗേന്ദു)


""തുമ്പികുട്ട്യേ...!!"" അവൻ അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു...

""മ്മ്....!!""

""എന്നോട് പിണക്കാണോ...!!""

""ഇല്ല....!! പക്ഷെ നിങ്ങടെ ആ ഋതി വാവയെ കാണുമ്പോഴാ... അവൾ വന്നപ്പോ തൊട്ടുള്ള ചൊറിച്ചിലാ...!!""

""എന്റെ തുമ്പി...!! ആ ചെറിയമ്മക്ക് അങ്ങിനെ ഒരാഗ്രഹം ഉണ്ടായിരുന്നു എന്നത് ശെരിയാ എന്നോച് അവൾക്ക് അങ്ങനെ ഉണ്ടാകും എന്ന് അറിഞ്ഞില്ല...!!""

""ആ.. അറിഞ്ഞിരുന്നെങ്കിൽ....!!"" അവൾ അവനു നേരെ തിരിഞ്ഞു കിടന്നു....

""അറിഞ്ഞിരുന്നെങ്കിൽ ഞാൻ പണ്ടേ തിരുത്തിയേനെ...!!എനിക്ക് എന്റെ തുമ്പി ഉണ്ടെല്ലോ....!!""

''"മ്മ്...!! ഇന്ദ്രേട്ടാ..."" മൂളിക്കൊണ്ട് അവൾ എന്തോ ഓർത്തപോലെ വിളിച്ചു...

""മ്മ്...!!"" അവനും വിളിക്കട്ടു...

""അതെ ഇന്ന് എന്നോട് അമ്മ പറഞ്ഞു...!! ആത്മഹത്യ ചെയ്യരുതെന്ന്...""

""എന്ത്...??"" അവൻ ഞെട്ടി കൊണ്ട് ചോദിച്ചു...!!

""ഹാ...!!"" അവൻ അമ്മ പറഞ്ഞത് അങ്ങനെ തന്നെ അവനോടും പറഞ്ഞു...
അവനവളെ ഒന്നുടെ ചേർത്ത് പിടിച്ചു...

കണ്ട അന്നുമുതൽ വെറുപ്പ് മാത്രം തോന്നിയ ഒരു വ്യക്തി ആണ് രാധിക... തന്റെ അമ്മയുടെ സ്ഥാനം തട്ടിയെടുത്ത ആ സ്ത്രിയെ കാണുന്നത് പോലും ഇഷ്ട്ടപെട്ടിരുന്നില്ല...

എങ്കിലും തന്റെ ഓരോ കാര്യവും അവർ അറിഞ്ഞു ചെയ്യുമാരുന്നു... ഇപ്പോഴിതാ കല്ലുന്റെ കാര്യത്തിലും... പതുക്കെ പലതും തിരിച്ചറിഞ്ഞു വരുന്നു താൻ...

"" എന്റെ തുമ്പി കുട്ടിക്ക് ഇവിടെ ഒക്കെ ഇഷ്ട്ടാണോ...?? "" അൽപ്പനരത്തിന് ശേഷം അവൻ ചോദിച്ചു...

""മ്മ്... ഭയങ്കര ഇഷ്ട്ടാ... ഇവിടെ രുക്കും യെദുവേട്ടനും അവനിയും ഒക്കെ ഇല്ലേ.... എനിക്ക് ഇവിടുന്ന് എങ്ങോട്ടും പോവണ്ട...!!""

""അപ്പൊ എന്നെയോ...!!"" അതിനവൾ ഒന്നും മിണ്ടിയില്ല...!!

""തുമ്പിക് "" അവൻ വിളിച്ചു പൂർത്തിയാക്കും മുന്നേ അവളുടെ ചുണ്ടുകൾ അവൾ അവന്റെ ചുണ്ടിലേക്ക് ചേർത്തുവെച്ചു... അവനൊന്ന് ഞെട്ടി...ചുണ്ടുകൾ അടർത്തിമാറ്റികൊണ് അവന്റെ നെഞ്ചിലേക്ക് അവൾ ചുരുണ്ടുകൂടി...

_______

രാത്രി എന്തോ അസ്വസ്ഥത തോന്നി വെള്ളം കുടിക്കാൻ എഴുന്നേറ്റാതാണ് സിദ്ധു... അടുക്കളയിലോട്ട് പോകുമ്പോൾ അതാ അവിടെ ബാൽക്കണിയിൽ ഒരു ഹേമ... അവൻ വെള്ളം കുടിച്ച് തിരിച്ചു വന്നപ്പോഴും അവൾ ബാൽക്കണിയിലെ ബീൻബാഗിൽ ഇരിക്കുന്നുണ്ട്...

""എന്താടി... ഒരുത്തന്റെ ചൂടില്ലാതെ നിനക്ക് ഒറക്കം വരില്ലേ... അതാണോ ഈ ഇരിപ്പ്...!!"" അവന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി...

""ഓഹ് ചൊറിയമ്പുഴു വന്നെല്ലോ...!!"" അവൾക്ക് ചൊറിഞ്ഞു കേറി...

""നിന്നോട് ഞാൻ പറഞ്ഞതല്ലേ... വേണേൽ എന്റെ കൂടെ കിടന്നോളാൻ...!!""
ഹേമക്ക് വേറെഞ്ഞു കേറി അടുത്തിരിക്കുന്ന ചെടിചെട്ടി എടുത്ത് അവന്റെ തലക്കടിക്കാൻ തോന്നി...

""വളഞ്ഞ വഴി മൂക്ക് പിടിക്കണം എന്നില്ല... എന്തേലും ഉണ്ടേൽ നേരിട്ട് ചോദിച്ചോ...!! അല്ലേലും എന്നെ പോലുള്ളവരോട് ഫോമലിറ്റീസിന്റെ ആവിശമുണ്ടോ...??"" ദേഷ്യം കടപ്പല്ലിൽ കടിച്ചമർത്തി ആണ് അവളുടെ ചോദ്യം...

""ആഹാ... കൊറച്ചു ദിവസം അങ്ങ് കഴിഞ്ഞപ്പോഴേക്കും നിനക്ക് നാക്ക് വെച്ചേലോടി...!!""

""പിന്നെ താൻ പറയുന്ന കേട്ടും സഹിച്ചും ഞാൻ നിക്കണോ ഇവിടെ...?? ഞാൻ എന്താ തന്റെ ഭാര്യയോ....??""

""വേണം...!! ഈ വീട്ടിൽ എന്റെ ചിലവിൽ താമസിക്കുമ്പോൾ അത്‌ വേണം...!! പിന്നെ ഈ കേസിൽ നിന്ന് നിന്നെ ഊരി എടുക്കേണ്ടത് ഞാനും കൂടി ആണെല്ലോ..??

എങ്കിലല്ലേ നിന്റെ ദിയമോളെ നോക്കാൻ നിനക്ക് പറ്റു... ഇല്ലേൽ നീ സെൻട്രൽ ജയിലിൽ പോകേണ്ടി വരും... പിന്നെ ഭാര്യയുടെ കാര്യം... എന്റെ ഭാര്യയെ ഞാൻ എന്തായാലും നിന്നെ പോലൊരു വേശ്യയെ നോക്കുന്നപോലെ നോക്കില്ല... അവളെ ഞാൻ നന്നായിട്ട് തന്നെ നോക്കും...""

""ഹ്മ് വേശ്യ... വേണംന്ന് വെച്ച് തലേലുത് വെച്ചതല്ല ഞാൻ... ആരും ആഗ്രഹിച്ചിങ്ങനെ ആവില്ലല്ലോ...?? ""

""നിന്റെ ഡയലോഗടി കേട്ടാൽ തോന്നും ഏതോ സിരിയൽ നടി ആണെന്ന്... ഇത് തന്നെ അല്ലേടി നിന്റെ തൊഴില്... ഞാൻ ഒന്ന് മുട്ടിയതാ നിന്റെ പ്രശ്നം...!!"" അവൻ നല്ല പുച്ഛത്തിൽ പറഞ്ഞു...

""അത്‌ തന്നെയാ പറഞ്ഞെ വെറുതെ വളഞ്ഞ വഴിക്ക് മൂക്ക് പിടിച്ചു വിഷമിക്കേണ്ട കൂടെ കിടക്കാനാണെങ്കി പറഞ്ഞാപ്പോരേ വാ... വാടോ...!!"" അവന്റെ കൈയിൽ പിടിച്ചവൾ ആഞ്ഞു വലിച്ചെങ്കിലും അവനൊന്ന് അനങ്ങിയില്ലെന്ന് മാത്രമല്ല അവൻ ഒറ്റവലിക്ക് അവളെ പിടിച്ചു മുന്നിലേക്ക് അവന്റെ തൊട്ട് മുന്നിലേക്ക് നിർത്തി...

നിമിഷ നേരം കൊണ്ട് അവളുടെ സാരി വിടവിലൂടെ അവൻ അവളുടെ ഇടുപ്പിൽ അള്ളിപ്പിച്ചു.. വളരെ ആഴത്തിൽ... അവൾ കണ്ണുകൾ ഇറുക്കി അടച്ചു...

""സ്സ്...!!"" അവളിൽ നിന്ന് വേദനായർന്ന ശബ്ദം പുറത്തുവന്നു...

പിടി അഴക്കാതെ തള്ളവിരൽ കൊണ്ട് ഇടുപ്പിൽ ഒന്ന് കുത്തി... സത്യത്തിൽ അത്‌ അവൻ പോലുമറിയാതെയാണ് സംഭവിച്ചുപോയതാണ്... ആ തിരിച്ചറിവ് അവനിലുണ്ടായെങ്കിലും അവൻ കൈയെടുക്കാൻ തയ്യാറായിരുന്നില്ല...

വീണ്ടും വീണ്ടും ആ മൃദുലമായ ഇടുപ്പിൽ തള്ളവിരൽ കുത്തി ഇറക്കുന്നതിനോടൊപ്പം... അവന്റെ മുഖം അവളിലെക്കടുത്തു... ഒരു ചൂട് നിശ്വാസം അവൾക്ക് അനുഭവപ്പെട്ടു...

കണ്ണ് തുറക്കാൻ പോയതും അവൻ അവളുടെ കവിളിൽ കുത്തിപിടിച്ചുകൊണ്ട് ഒന്നുടെ അവനിലേക്കടുപ്പിച്ചു...

""കൂടെ കെടക്കണോങ്കി വരാനോ...?? ഞാനോ...?? നിന്റെ കൂടെയോ...?? "" അവനൊന്ന് ചിരിച്ചു...

""അതിന് നീ പോരാ... നിന്നെ പോലെ കണ്ണിൽ ഡാം പിടിപ്പിച്ച് നടക്കുന്നവൾക്ക് എന്തായാലും എന്നെ താങ്ങാനുള്ള ശേഷിയൊന്നും ഇല്ല...!!

ഞാൻ പറയാൻ വന്നത്...

മഹിയുടെ കേസ് തീർന്നാലും നീ ഇവിടെ വേണം... ഞാൻ പറയുന്നത് വരെ...""
അത്‌ കേട്ട് അവൾ മുഖം ചുളിച്ചു...

""അഹ് പറഞ്ഞു തീർക്കട്ടെ...!!"" അവൻ പറഞ്ഞുകൊണ്ട് അവളെ കൊഞ്ചിക്കുന്നത് പോലെ പറഞ്ഞു...

"" പിന്നെ ഇനി മുതൽ നിനക്കിവിടുന്ന് പുറത്തിറങ്ങണം എങ്കിൽ എന്റെ അനുവതത്തോടെ എന്നോട് പറഞ്ഞിട്ട്... Ok...?? "" അവൾ കണ്ണുമിഴിച്ചു... അവൻ തന്നെ അവളുടെ മുഖം പിടിച്ചു സമ്മതം എന്നോണം ആട്ടി... ആ മൃദുലമായ ഇടുപ്പിൽ ഒന്ന് നുള്ളിക്കൊണ്ട് അവൻ തിരിഞ്ഞു നടന്നു...

""ആഹ്...!!"" അവൾ ഇടുപ്പിൽ തിരുമി...

""ആഹ് പിന്നെ... ഒരു കിഡ്നാപ്പെറും ഇത്ര നല്ല ഓഫർ തരില്ല...!! Thiz offer closes very late....!!"" അവൻ kgf സ്റ്റൈലിൽ പറഞ്ഞുകൊണ്ട് റൂമിലേക്ക് നടന്നു പോയി... ഹേമ ഒന്നും മനസിലാവാതെ നിന്നു...

______


ഒന്നാനങ്ങാൻ പോലുമാവാതെ ഋഷിയുടെ മുന്നിൽ സ്ഥബ്ധിച്ചു നിക്കുവാണ് അവ്നി... കൈയിലുള്ള അവന്റെ പിടി മുറുകുന്നതനുസരിച്ചു അവൾക്ക് വേദന കൂടി കൂടി വന്നു... എങ്കിലും ഒരക്ഷരം മിണ്ടാൻ അവളെക്കൊണ്ടായില്ല.... അവന്റെ മുഖം കണ്ടാലറിയാം ദേഷ്യം കൊണ്ട് വീർതിരിക്കുവാ...

""നിനക്ക് മാത്രം എന്താടി എന്നെ കാണുമ്പോ ഫിക്സ് വരുവോ....?? "" അവൻ വാതുരന്നതും മദ്യത്തിന്റെയും സിഗരറ്റിന്റെയും സാമിസ്ര ഗന്ധം അവളുടെ മൂക്കിലേക്ക് തുളഞ്ഞുകേറി...!! അവൾ ചുമച്ചുകൊണ്ട് മുഖം തിരിച്ചു...

എങ്കിലും അവൻ അവളിൽ നിന്ന് അകലാൻ തയ്യാറായിരുന്നില്ല... അവളിൽ നിന്ന് കരച്ചിൽ ചീളുകൾ ഉയർന്നതും അവന്റെ ദേഷ്യം കൂടി...

""വാ തൊറക്കടി നരുന്തേ... എന്തേലും മൊഴി...!! അല്ലേലെ ഭ്രാന്ത്തെടുത്തിരിക്ക ഞാൻ...!! അതിനിടെക്കാണ് അവളുടെ ഒരു തുള്ളൽ പനി..."" പറയുമ്പോൾ അവന്റെ നാവ് കുഴയുന്നുണ്ടായിരുന്നു... അപ്പോഴും കരയുവായിരുന്നു അവൾ...

""ഡീ... നിന്നോട് കരച്ചിൽ നിർത്താന പറഞ്ഞെ...!!"" അവൾ നിർത്തിയില്ല...

""ഒന്ന് നിർത്തുന്നുണ്ടോ നീ...!!"" അവൾ ചെറുതായി ഒന്ന് തേങ്ങി...

""ഇവളെ ഇന്ന്..."" സഹികെട്ടവൻ അവളുടെ ചുണ്ടുകളെ അവന്റെ ചുണ്ടിനാൽ പൊതിഞ്ഞു... അവളുടെ കണ്ണുകൾ മിഴിഞ്ഞുവന്നു...

മദ്യത്തിന്റെ ലഹരിയിൽ അവൻ ചെയ്തതെന്തെന്ന് അവനു തന്നെ ബോധമില്ലായിരുന്നു.... മദ്യത്തിന്റെ ആ അബോധവസ്ഥയും അവളുടെ ചുണ്ടിന്റെ ചൂടും അവനിൽ മറ്റുപല ലഹരിക്കലും നിറച്ചു...

അവൻ കണ്ണുകലടച്ചവളുടെ ചുണ്ടുകൾ ആസ്വദിച്ചു നുണയാൻ തുടങ്ങി... അവന്റെ കരുതിനു മുന്നിൽ കണ്ണുകൾ ഇറുക്കി അടക്കാനേ കഴിഞ്ഞുള്ളു അവൾക്ക്...

ഒരു കൈകൊണ്ട് അവളെ ചുറ്റിപിടിച്ചുകൊണ്ട് മറുകൈയിൽ അവളുടെ കവിളിലും മുടിയിലും തലോടി നടന്നു ഒടുക്കം അവളുടെ കവിളിൽ കൈചെർത്ത് ഒന്നുടെ അവനിലേക്ക് അടുപ്പിച്ചു....

മധ്യത്തിൽ കുഴഞ്ഞ അവന്റെ ശരീരം അവളിലേക്ക് തളർന്നമർന്നു... അവന്റെ നാവ് അവളുടെ പല്ലുകളെ അടർത്തിമടിക്കൊണ്ട് അവളുടെ നാവിനെ തൊട്ടതും കരണ്ടടിച്ചപോലെ തോന്നി അവ്നിക്ക്...
അവന്റെ നാവ് അവളുടെ നാവിനെ ഇടവിടാതെ തഴുകിയതും ആ മദ്യത്തിന്റെ രുചി അവളിലേക്കും പടർന്നു...

ചുംബനത്തിന്റെ ആഴം കൂടുന്നതനുസരിച്ചു അവളുടെ ഭാരം കുറഞ്ഞുപോകുന്നത് പോലെ അവൾക്ക് തോന്നി... അവൾ പൂർണമായും തളർന്ന് അവനിലേക്ക് ചുരുങ്ങി നിന്നു.... ഇടക്ക് ശ്വാസമെടുക്കാൻ മാത്രമാണ് അവൻ അവളിൽ നിന്ന് അകന്നത്... പിന്നെ അതിലും ശക്തിയിൽ അവളെ ചുംബിക്കും...

മദ്യവും ചുംബനവും അവനെ നന്നേ തളർത്തി... അവൻ തളർച്ചയോടെ അവളിൽ നിന്ന് വിട്ട് മാറി നിലത്തേക്കിരുന്നു...

ചുണ്ടുകൾ ഒന്നമർത്തി തുടക്കാൻപോലുമാവാതെ തകർന്ന് നിക്കുവായിരുന്നു അവൾ... നിലത്ത് ഒരു കുഞ്ഞ് പുഞ്ചിരിയോടെ മയങ്ങുന്നവനെ അവൾ ഒന്ന് നോക്കി...

""നിനക്ക് പേടി... ആണല്ലേ...?? നിന്റെ പേടി ഞാൻ മാറ്റിത്തരം...!!"" അവൻ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് പാതി മയക്കത്തിൽ പറഞ്ഞു...

അവ്നിക്ക് എന്ത് പറഞ്ഞു കരയണം എന്ന് പോലും അറിയില്ലായിരുന്നു... തന്നോടുള്ള ഫീലിങ്‌സിന്റെ പുറത്തല്ല മറിച്ചു തന്നോടുള്ള വാശിപുറത്താണ് ദേഷ്യത്തിന്റെ പുറത്താണ് ഇവിടെ ഇപ്പൊ ഇങ്ങനെ സംഭവിച്ചത്....!!

നിറഞ്ഞുവന്ന കണ്ണുകൾ പോലും തുടക്കാതെ അവൾ മുന്നോട്ട് നടന്നു... ഒന്ന് ഒറ്റക്ക് ഇരിക്കണം എന്ന് തോന്നി... നേരെ മുറിയിൽ ചെന്നു... അവിടെ യദുവും യാമിയും രുക്കുവും കിടക്കുന്നുണ്ട്... അവ്നി അമ്മയുടെ കൂടെ ഉണ്ടെന്ന ചിന്തയിൽ ഉറങ്ങുകയാണ് അവർ... അവ്നി നേരെ ബാത്‌റൂമിൽ ചെന്ന് ഷെവർ തുറന്ന് അതിന്റെ ചോട്ടിൽ നിന്നു...

______

ബെഡിൽ കണ്ണും തുറന്ന് കിടക്കുവാണ് ഋതു... രാത്രി കിച്ചേട്ടനെ വിളിക്കാൻ വേണ്ടി പതിവ് പോലെ ബാൽക്കണിയിലേക്ക് പോയതാണ്... അപ്പൊ ഒരു നിഴൽ രൂപം പതുക്കെ അവിടുന്ന് ഇറങ്ങി വരുന്നു...

ഒറ്റ ഓട്ടം ആയിരുന്നു റൂമിലേക്ക്... ശെടാ ഇത്രേം നാളും ഇവിടെ ഇങ്ങനെ ഒരു കുഴപ്പം ഉണ്ടായിരുന്നില്ലല്ലോ...?? എന്താണേലും വേണ്ടിയില്ല മൂടി പുതച്ച് കിടക്കുവാണ് കുഞ്ഞ്... For a സേഫ്റ്റി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story