സഖിയെ സ്നേഹിനിയെ..💞: ഭാഗം 37

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

ഋഷി തിരികെ വീട്ടിൽ എത്തിയപ്പോൾ എല്ലാരും ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു...

""കണ്ണാ നീ എവിടെ ആയിരുന്നു...?? വാ ഭക്ഷണം കഴിക്കാം...!!"" മായ പറഞ്ഞതും അവൻ കൈ കഴുകി അവിടെ വന്നിരുന്നു...!!

""കണ്ണാ നാളെ തൊട്ട് നീ കമ്പിനിയിൽ കേറിക്കോളണം...!!"" മുത്തശ്ശൻ കടുപ്പിച്ചു പറഞ്ഞു...

""മ്മ്...!!"" അവൻ കഴിക്കാൻ തുടങ്ങി... അവന്റെ കണ്ണുകൾ വെറുതെ എല്ലാരേയും ഒന്ന് ഉഴിഞ്ഞു... പ്രതീക്ഷിച്ച ആളെ കാണാഞ്ഞത് കാരണം അവൻ പ്ലേറ്റിലേക്ക് നോക്കി...

"" അമ്മേ അവ്നിക്ക് കഴിക്കാൻ കൊടുത്തോ...?? "" യാമി ചോദിച്ചു... അത്‌ കേട്ട് ഋഷി തലയുയർത്തി...

""കഞ്ഞി കൊടുത്തു... ഇപ്പോഴും നല്ല പനിയുണ്ട്...!!""

""ശേ...!!"" അത്‌ കേട്ട് ഋഷി വല്ലാതായി ഇനി അവളുടെ കണ്ണ് മുന്നിൽ പോലും പോയി നിക്കരുതെന്ന് അവൻ തീരുമാനിച്ചു...

______

""ഹലോ.... ചെറിയച്ഛ എന്തായി...!!"" സിദ്ധു ഫ്ലാറ്റിലേക്ക് കേറുന്നതിന് മുൻപ് അയാളെ വിളിച്ചു വിവരം അന്വേഷിക്കുന്ന തിരക്കിലാണ്...

""ആഹ് എടാ മോനെ... ഞാൻ ആ കുട്ടിയെ മറ്റൊരു ഹോസ്പിറ്റലിൽ കൊണ്ട് പോയി പരിശോധിച്ചു... അവയവങ്ങൾ ഒന്നും miss ആയിട്ടില്ല...!! "" അയാൾ ഒരു തമാശ കലർത്തിയാണ് പറഞ്ഞത്... സിദ്ധു ഒക്കെയും ശ്രദ്ധിച്ചു കേട്ടു...

""പക്ഷെ...!!"" അയാളൊന്ന് നിർത്തി...

""പറ ചെറിയച്ഛ...!!'"'

""എടാ ആ കൊച്ചിന് കണ്ണിന് ആ പെണ്ണ് പറഞ്ഞത് പോലെ ഒരു രോഗവും ഇല്ല... മരുന്നിലൂടെ മാറാവുന്നതേ ഒള്ളു... പക്ഷെ ഇപ്പൊ സ്ഥിതി അങ്ങിനെ അല്ല ഓപറേഷൻ വേണം...!! പോരാത്തതിന് ഈ കഴിഞ്ഞ രണ്ട് വട്ടം കൊണ്ട് ആ കുട്ടിക്ക് സ്ലോ പൊയ്യ്സൺ കൊടുക്കുന്നുണ്ട്... ഒരു പക്ഷെ ആ കൊച്ചിനെ കൊല്ലാനുള്ള പണമാവണം ഇത്രേം കാലം ഇതിന്റെ ചേച്ചിയോട് വാങ്ങിയത്... ""

""മനസിലായില്ല...!!""

""എടാ ആ കൊച്ചിന്റെ കണ്ണിന്റെ കാഴിച്ച മങ്ങാനുള്ള മരുന്നാണ് ഇവർ ഇത്രേം നാളും ഒഴിച്ചോണ്ടിരുന്നത്...!!""

""ചെറിയച്ഛ എങ്കിൽ ആ ഡോക്ടറെ വിടരുത്... കൊറച്ചു കാര്യങ്ങൾ അറിയണം...!!""

""അതൊക്കെ പൊക്കി ഞാൻ ഇവിടെ ഒരു ചെയറിൽ ഇരുത്തിയിട്ടുണ്ട്...!! എന്നോട് പറഞ്ഞത് അങ്ങിനെ സാറിനോട് പറയടാ..."" മറുപുറത്ത് നിന്ന് ആരോ ആഞ്ഞു ശ്വാസം വലിക്കുന്നത് സിദ്ധു കേട്ടു അവന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞു...

""ഹ... ഹ.... അത്‌ അത്ര dangerous ആയിട്ടുള്ള മരുന്നൊന്നും അല്ല... ഇടയ്ക്കിടെ ഒഴിക്കുമ്പോൾ കഴിച്ച മങ്ങും...!!"" ആ ഡോക്ടറുടെ ശബ്ദം സിദ്ധുവിന്റെ കാതിൽ എത്തി...

""ചെറിയച്ഛ...!!""

""നീ എന്തിന് വേണ്ടിയാ ₹&@* മോനെ അങ്ങിനെ ചെയ്യ്തത്...!!"" സിദ്ധുവിന്റെ വിളിയുടെ അർത്ഥം മനസിലായ പോലെ അടികൊണ്ട് അവശനായി കിടക്കുന്ന ഡോക്ടറോട് അയാൾ ചോദിച്ചു...

""അത്‌... ആ കുട്ടിയുടെ നില ക്രിട്ടിക്കലാക്കി അതിന്റെ രോഗം കൂട്ടാനാ...!!""

""ഇല്ലാത്ത രോഗം നീ എങ്ങിനെ കൂട്ടും പന്ന...!!"" അയാൾ അവനിട്ടു ഒന്ന് പൊട്ടിച്ചു... അവൻ വേദനയോടെ അലറി...

""ബാക്കി പറയടാ...!!""

""ആ കുട്ടിയുടെ നില വഷളാണെന്ന് അതിന്റെ വീട്ടുകാരെ അറിയിക്കും... പതുകെ അവരുടെ പ്രതീക്ഷ നശിപ്പിക്കും... ഓപറേഷന്റെ ഇടയിൽ ആ കുട്ടിയെ...!!"" അവനൊന്ന് നിർത്തി...

""അതിനെ... കൊല്ലും... എന്നിട്ട് അവയവം എടുത്ത് മറിച്ചു വിക്കും...!! കൂടുതൽ ഒന്നും എനിക്കറിയില്ല സാറെ.. മുകളിലുള്ളവർ ചെയ്യിക്കുന്നതാണ്...""

""അവന്റെ മുകളിലുള്ളവർ... നിന്നെ മുകളിലേക്കഴക്കും....!!""

""ചെറിയച്ഛ വേണ്ട... നമ്മുക്ക് ആവിശ്യമുണ്ട് അവനെ...!!"" (സിദ്ധു

""മ്മ് ശെരി...!!""

അവൻ ഫ്ലാറ്റിലേക്ക് കേറി...!!നേരെ ഹേമയുടെ മുറിയിലേക്കാണ് പോയത്... രാവിലെ അവൻ പോയപ്പോ തളർച്ചയോടെ ബെഡിലേക്കിരുന്നതാണ് ഇപ്പോഴും അതെ ഇരിപ്പാണ്...

അവൻ അടുത്ത് ചെന്ന് നോക്കി വെറും നിലത്തിരുന്ന് ബെഡിലേക്ക് തലവെച്ചു കിടക്കുകയാണ് അവൾ... ഒന്നെങ്കിൽ ഉറങ്ങുന്നു അല്ലെങ്കിൽ ബോധം പോയി... അവൻ വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് ഒഴിച്ചു... അവൾ ശ്വാസം ആഞ്ഞു വലിച്ചുകൊണ്ട് എഴുന്നേറ്റു... ചുമച്ചു കൊണ്ട് ചുറ്റും നോക്കിയതും മുന്നിൽ നഞ്ഞൊട്ടിയ തന്നെ തന്നെ ചുഴിഞ്ഞു നോക്കുന്ന സിദ്ധു....അവൾ സരിതലപ്പെടുത്തു നെഞ്ചേഡ് ചേർത്ത് പിടിച്ചു... കണ്ണ് നിറഞ്ഞു വന്നു...

""കൊച്ചേ ഞാൻ സീരിയൽ കാണാൻ വന്നതല്ല...!! നീ ഇന്നൊന്നും ഉണ്ടാക്കില്ലെന്ന് എനിക്കറിയാം അതോണ്ട് ചേട്ടൻ ബിരിയാണി കൊണ്ട് വന്നിട്ടുണ്ട്...

ഇനി ഇങ്ങനെ ആവർത്തിക്കരുത്... നാളെ തൊട്ട് നല്ല കുട്ട്യായിട്ട് ഭക്ഷണം ഒക്കെ ഉണ്ടാക്കണം... കേട്ടെല്ലോ...??""

""ഇയാൾക്ക് വെച്ചുണ്ടാക്കി തരാൻ വേറെ ആളെ നോക്ക്...!!"" വിറച്ച അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...

""അരെ വാ...!! അപ്പൊ നിനക്ക് നിന്റെ ദിയമോളെ വേണ്ടേ...!!"" നിമിഷങ്ങൾ കൊണ്ട് ചിരി മാറി കുടിലത നിറഞ്ഞു...

""ഹാ... വേണ്ട... ഞാൻ ചെയ്തോളാം...!!""

""Good girl... അപ്പൊ പോയി കൈയും മുഖവും ഒക്കെ കഴുകി വാ...!!"" അവൻ പറഞ്ഞതും അവൾ അങ്ങിനെ ചെയ്തുകൊണ്ട് കഴിക്കാനിരുന്നു...

"" നീ ആ ഡോക്ടർമാരോട് പറഞ്ഞിരുന്നോ നിങ്ങൾക്ക് ആരുമില്ലെന്ന്...!! ""

""ഹേ...??""  കഴിക്കുന്നതിനിടയിൽ നിന്ന് അവൾ ഒന്നും മനസിലാവാതെ അവനെ നോക്കി...

""എടി നിനക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലെന്ന് ആ ഡോക്ടമാർക്ക് അറിയോന്ന്...!!!"" അവൻ ഒച്ച കടുപ്പിച്ചു ചോദിച്ചു...

""ഹ്ഹാ... അറിയാം...!!""

""ങാ... അതാ ചോദിച്ചേ...!!"" അവൻ കഴിക്കുന്നത് തുടർന്നു...

______


( രണ്ട് ദിവസങ്ങൾക്കു ശേഷം )

ഇന്നാണ് മഹിയുടെ കേസിന്റെ 2nd ഹിയറിങ്ങ്...!! ആകെ ടെൻഷനിൽ ആണ് യാമി...

""താൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നത്...!!"" ജോൺ യാമിയോട് ചോദിച്ചു...

""ഹേമയെ വിളിച്ചിട്ട് കിട്ടുന്നില്ല... ദിവസം മൂന്നായി അവളെ പറ്റി ഒരു വിവരവും ഇല്ല...!! ഇനി ആകെ നമ്മുടെ പക്കലുള്ള പിടിവള്ളി ശേഖരൻ ആണ്... പക്ഷെ അയാൾ ഹേമയെ കാണാതെ നമ്മുക്ക് അനുകൂലമായി ഒന്നും ചെയ്യില്ലെന്ന വാശിയിൽ ആണ്...""

""ഷിറ്റ്...!!''" യാമിക്കും ജോണിനും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആണ്...

അവർ അക്ഷമയായ് കോടതിയുടെ ഉള്ളിൽ കാത്തിരിക്കുന്ന മഹിയുടെ അമ്മയെ നോക്കി... അമ്മ ഹോസ്പിറ്റലിൽ നിന്നിറങ്ങിയിട്ട് കുറച്ചായി...

വിധികർത്താവ് ഹാജരായി... എല്ലാരും അവരവരുടെ സ്ഥാനത്തിരുന്നു...

""കേസ് നമ്പർ ***''" അയാൾ വിളിച്ചതും മഹി വന്ന് പ്രതി കൂട്ടിൽ നിന്നു... യാമി വാതിക്കാൻ വേണ്ടി എഴുനേറ്റ് നിന്നു...

""U R honor... ആദ്യം തന്നെ ഈ പതിനല് ദിവസം അനുവതിച്ചു തന്നതിന് നന്ദി...!! എനിക്ക് ഒരാളെ ക്രോസ്സ് ചെയ്യാനുണ്ട്...!!"" യാമി പറഞ്ഞതും അയാൾ അനുവതിച്ചു...
പ്യുണ് വിളിച്ചതും ശേഖരൻ സാക്ഷി കൂട്ടി കേറി നിന്നു...

""നിങ്ങളുടെ പേര്...!!"" യാമി അയാളോട് ചോദിച്ചു...

""ശേഖരൻ...!!""

""നിങ്ങൾ എന്ത് ചെയ്യുന്നു....!!"" അയാൾ ഒന്നും തന്നെ പറഞ്ഞില്ല...

""ഹ്മ്... ഉത്തരമില്ല.. അപ്പൊ പുറത്തു പറയാൻ കൊള്ളാത്ത
ജോലിയാണോ...?? "" യാമി ചോദിച്ചു...

""അത്‌.. മാഡം...!!""

""ശെരി പോട്ടെ...!! നിങ്ങൾ ഹേമയുടെ അച്ഛൻ ആണോ...??""

""അത്‌... അല്ല മാഡം... ഞാൻ ഹേമയുടെ അച്ഛൻ അല്ല...!!"" അത്‌ കേട്ട് യാമിയും ജോണും ഞെട്ടി... ഹേമയെ കിട്ടാതെ അയാൾ അവർക്ക് അനുകൂലമായി മൊഴി നൽകില്ലെന്ന് പറഞ്ഞിരുന്നു...

""ഞാൻ... ഹേമയുടെ അച്ഛൻ അല്ല... ഞാൻ ഇവിടെ അടുത്തുള്ള ഒരു വേശ്യാലയത്തിൽ ചെറിയ സഹായങ്ങൾ ഒക്കെ ചെയ്യത് ജീവിക്കുന്ന ആളാണ്... ഹേമ അവിടുത്തെ കുട്ടി ആണ്... സിദ്ധാർഥ് സാർ പഞ്ഞിട്ട ഞങ്ങൾ ഇതൊക്കെ ചെയ്യ്തത്....!!"" യാമിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല...

""ബഹുമാന പെട്ട കോടതി acp സിദ്ധാർഥ്വിനെ ചോദ്യം ചെയ്യാനനുവദിക്കണം...!!"" അത്‌ കേട്ടതും സിദ്ധാർഥ് അവിടെ സാക്ഷിക്കൂട്ടിൽ കേറി നിന്നു...

"" നിങ്ങളുടെ പേര്...?? "" യാമി ചോദിച്ചു...

""സിദ്ധാർഥ്...!!""

""എന്ത് ചെയ്യുന്നു...!!""

""Assist commissioner of police...!!""

""ഇയ്യാള് പറഞ്ഞത് സത്യമാണോ...?? "" യാമി സിദ്ധുനോട് ചോദിച്ചു...

""അതെ സത്യമാണ്...!! എനിക്കും ഈ നിൽക്കുന്ന മഹി നന്ദനും ഇടയിൽ ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ട്... അതിന്റെ പുറത്ത് ചെയ്തതാണ് ഇതിത്രേം പ്രശ്നം ആകും എന്ന് കരുതിയില്ല..."" സിദ്ധു വിനയത്തോടെ പറയുന്നത് കേട്ട് മഹിയും ഹേമയും ജോണും ഞെട്ടി...

""എന്റെ വ്യക്തിപരമായ കാര്യത്തിൽ ഞാൻ ജോലി വിനിയോഗിച്ചത് ശെരിയായില്ല...!!"" സിദ്ധു കൂട്ടി ചേർത്തു...

""വെക്തി വൈരാഗ്യത്തിന്റെ പുറത്ത് ജോലി ദുരുഭായോഗം ചെയ്തതിന് ആറു മാസം സസ്‌പെൻഷനും... ഒരു നിരപരാതിയെ  കുറ്റാരോപിതനാക്കിയതിനു ആറ് മാസത്തെ ജയിൽ ശിക്ഷയും... കോടതിയുടെംടെ വിലപ്പെട്ട സമയം പാഴാക്കിയതിന് 15000 രൂപ പിഴയും ഈ കോടതി വിധിക്കുന്നു...!!"" കോടി ഉത്തരവിട്ടു...

ഒന്നും മനസിലാവുന്നില്ലെങ്കിലും മഹി സിദ്ധുവിനെ ഒന്ന് നോക്കി... വക്കീലുമായി കാര്യമായി സംസാരിക്കുകയാണ് സിദ്ധു...

ജീപ്പിലേക്ക് കേറ്റിയതും മഹിയും യാമിയും ജോണും മുന്നിൽ വന്ന് നിന്നു...

""ഹാ... സാ...റേ ഇത്ര പെട്ടെന്ന് യാത്രയായോ...?? "" മുണ്ടും മടക്കി കുത്തി മഹി ചോദിച്ചു....

""പിന്നെ... നേരത്തെ പോയാലല്ലേ സഖാവെ നേരത്തെ ഇങ്ങ് എത്താൻ പറ്റു...!!"" മഹി അവനെ ഒന്ന് കടുപ്പിച്ചു നോക്കി...

""കോടതി തെറ്റായ തീരുമാനം അല്ലെ എടുക്കാ സഖാവെ....?? ജാമ്യം കിട്ടാത്ത കേസൊന്നുല്ലല്ലോ... ഒന്ന് ഒറങ്ങണം...!!"" മിഖാൽ സിനിമയിലെ ഉണ്ണി മുകുന്ദൻ സ്റ്റൈലിൽ മൂരി നിവർന്നു പറഞ്ഞുകൊണ്ട് അവൻ സീറ്റിലേക്ക് ചാരി ഇരുന്നു....!!"" ആ വണ്ടി അവനെയും കൊണ്ട് പോയി.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story