സഖിയെ സ്നേഹിനിയെ..💞: ഭാഗം 40

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

""നന്ദൻ...!!"" അവന്റെ പേര് ഉച്ചരിക്കുന്നതിനോടൊപ്പം അവളുടെ ദേഹം വിറക്കുന്നുമുണ്ടായിരുന്നു...
അവളെ നോക്കി മുണ്ട് മടക്കി കുത്തി അവൻ ഒരു കൈ ഇരുപ്പിൽ വെച്ചു മറു കൈ കൊണ്ട് മീശ പിരിച്ചു...

ദേഷ്യത്തിൽ വലിഞ്ഞു മുറുകിയിരുന്ന അവന്റെ മുഖം അവളുടെ ഞെട്ടൽ കണ്ടതും ഒരു കള്ള ചിരിയോടെ അഴഞ്ഞു...

അവനെ കണ്ട് അമ്പരന്ന് നിക്കുവാണ് ഋതി... കൈയും കാലും ചലിക്കാത്ത പോലെ... കൈയിൽ മാറാൻ കരുതിയിരുന്ന ഡ്രസ്സ്‌ ഊർന്ന് നിലം പതിച്ചു... അവൻ എന്ത് ചെയ്യും എന്ന് അവന്റെ ചിരിയിൽ അവൾക്കൊരു ഏകദേശ ദാരണ ഉണ്ട്...

അവന്റെ ദേഹം ആകെ ഷീണിച്ചിട്ടുണ്ട്... മുഖത്തും തുറന്നിട്ട ഷർട്ട് ബസിനു ഇടയിലൂടെ പ്രകടമായ നെഞ്ചിലും ചെറിയ ചുവപ്പ് രാശിയോട് കൂടി കല്ലച്ചു കിടപ്പുണ്ട്.... ആ അമ്മയുടെ മുഖം ഓർക്കേ അവൾക്ക് ചെറിയ സങ്കടം തോന്നി...

""എന്താണ് വേദ കുട്ടി ഒരു പത്തു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും എന്നെ അങ്ങ് മറന്നോ...?? "" അവൻ മുന്നോട്ട് അടികൾ വെച്ചു അതനുസരിച്ചവൾ പിന്നോട്ടും...

""ഏയ്‌... അതിന് സാധ്യത ഇല്ല... വല്ലവനും തൊലി വെളുപ്പ് കട്ടി എന്നെ അങ്ങ് ഒതുക്കി കളയാം എന്ന് കരുതിയോ...?? "" പുഞ്ചിരിയോടെ നിന്ന അവന്റെ ദേഷ്യം പ്രതിഭലിച്ചു...

അവന്റെ ആ വാക്കുകൾ അവളിൽ ഞെട്ടലുണ്ടാക്കി... പിന്നോട്ട് കാലടികൾ വെക്കേ ചില്ലുകണ്ണാടി പതിപ്പിച്ച ഭിത്തിയിൽ തട്ടി അവൾ നിന്നു...തന്റെ തൊട്ട് മുന്നിൽ നിക്കുന്നവന്റെ കവിളിൽ അവളുടെ കൈ പതിഞ്ഞു...

അവനൊന്ന് കണ്ണടച്ചു തുറന്നു.. അപ്പോഴും അവൾ അവന്റെ കണ്ണിൽ തന്നെ നോക്കി നിക്കുവായിരുന്നു... അവളുടെ കണ്ണിലെ ഭാവം അവനു ഗ്രഹിച്ചെടുക്കാനായില്ല...

""അടിക്ക് അത്ര ശക്തി പോരല്ലോ...?? "" കവിളിൽ തടവികൊണ്ട് അവൻ പറഞ്ഞു...

എന്നാൽ അവൻ ആദ്യം പറഞ്ഞ വാക്കുകളിൽ കുടുങ്ങി കിടക്കുവായിരുന്നു അവൾ... ശെരിയാണ് ഒരിക്കൽ ചെയ്തിട്ടുണ്ട് അങ്ങിനെ...

എങ്കിലും സിദ്ധാർഥ്...!! ശെരി ആരുമായിക്കോട്ടെ... ഇന്നേവരെ മനസോ ശരീരമോ പങ്കിടണം എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല... ആർക്കു മുന്നിലും ഉലഞ്ഞിട്ടില്ല... അപ്പോ അങ്ങിനെ ആണോ തന്നെ അവൻ മനസിലാക്കിയിട്ടുള്ളത്...


തന്റെ ഓരോ അണുവിലും ഉണ്ടാവുന്ന മാറ്റം ഗ്രഹിച്ചെടുക്കുന്നവൻ ആയിരുന്നു... അതോ അതൊക്കെ തനിക്ക് തോന്നിയതായിരുന്നോ.... വാശി കൂടുകയായിരുന്നു അവളിൽ...

""ആവിശ്യത്തിൽ കൂടുതൽ പോലീസ്‌കാരുടെ കൈയിൽ നിന്ന് കിട്ടിക്കാണുമല്ലോ...?? ഇനി ഞാനും കൂടെ പൊട്ടിക്കണോ...!!"" അവൾ അവനെ തള്ളി മാറ്റി പോകാനൊരുങ്ങി... അവൻ അവളുടെ കൈയിൽ പിടിച്ചു അവളെ വീണ്ടും അവിടേക്ക് ചെത്തു വെച്ചു...

""തൊടണ്ട പോ...! ഞാൻ തൊലി വെളുപ്പ് കാണിച്ചു മറ്റുള്ളവരെ വീഴ്ത്താൻ നടക്കുവല്ലേ...!!"" അവന്റെ നെഞ്ചിൽ തള്ളിക്കൊണ്ട് ഒരു നേർത്ത സങ്കടത്തോടെ പറഞ്ഞു...

""അപ്പൊ വേദ കുട്ടിക്ക് കൊണ്ടോ...?? "" തനിക്കു മുന്നിൽ കുതറികൊണ്ടിരിക്കുന്ന പെണ്ണുടലിലേക്ക് പറ്റിച്ചേർന്നുകൊണ്ടവൻ ചോദിച്ചു...

""പോടാ പട്ടി....!!"" ഒന്നനങ്ങാൻ സാധിക്കുന്നില്ലെങ്കിലും അവൾ വീറോടെ പറഞ്ഞു...

""വിടെന്നെ...!!""

""കണ്ടവന്മാർ ചെവിക്കല്ല് നോക്കി പൊട്ടിച്ചാൽ നിനക്ക് പ്രശ്നമില്ല ഞാൻ തൊടുമ്പോഴാണോ പൊള്ളുന്നെ...!!"" അത്‌ കേട്ട് കുതറികൊണ്ടിരുന്ന അവൾ നിശ്ചലയായി... ഞെട്ടികൊണ്ടവൾ അവനെ നോക്കി...

""രാവിലെ തൊട്ടുണ്ടായിരുന്നെടി നിന്റെ പിന്നാലെ...!"" ആ നോട്ടത്തിന്റെ അർത്ഥം ഗഹിച്ചെടുത്തപോലെ അവൻ പറഞ്ഞു... ഇതിന് പുറകെ എന്തൊക്കെ പുകിലുണ്ടാവും എന്നാലോചിച്ചു അവളുടെ ഹൃദയം ഒന്ന് പിടച്ചു...

""എന്താ നിനക്ക് ഉത്തരം ഇല്ലേ പറയാൻ...!"" അത്‌ കേട്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി... അവന്റെ കണ്ണുകളിൽ ചെറിയ നീർതിളക്കം അവൾ കണ്ടു....

ഒരു കൈകൊണ്ട് അവളുടെ അരയിലൂടെ ചുറ്റി പിടിച്ചുകൊണ്ട് മറുകൈ അവളുടെ കവിളിലൂടെ അവൻ തലോടി... കവിളിൽ ഒരു മൂന്ന് വിരൽ പാട് ഉണ്ട് അത്‌ കണ്ട് അവന്റെ ഉള്ളം പിടഞ്ഞു...

മുന്നോട്ടാഞ്ഞുകൊണ്ട് അവൻ അവളുടെ കവിളിൽ ചുണ്ടുകൾ കൊണ്ട് ഉരസി.... അവളുടെ നട്ടലിൽ നിന്നൊരു തരിപ്പ് ഉചിയിൽ എത്തിയതവൾ അറിഞ്ഞു... കണ്ണുകൾ ഇറുക്കി അടച്ചു... കൈകൾ അവന്റെ ഷർട്ടിൽ മുറുകി...

അവൻ ആ കവിളിൽ മൃതുവായി ചുംബിച്ചുകൊണ്ടിരുന്നു... എന്തുകൊണ്ടോ അടിയേറ്റ ആ കവിളിൽ ഒരു തലോടൽ അവൾക്ക് ആവിശ്യമായിരുന്നു അത്‌ കൊണ്ട് തന്നെ തടയാൻ അവൾക്കായില്ല...

അവന്റെ ചുംബനത്തിൽ അവളുടെ ഉടലിന്റെ ബലം കുറയുന്നത് അവൻ അറിഞ്ഞു... എന്നാൽ സ്വബോതം വീണ്ടെടുത്ത ഋതി കണ്ണുകൾ വലിച്ചു തുറന്നു... അവനെ പിടിച്ചൊരു തള്ളായിരുന്നു... പ്രതീക്ഷിക്കാതെ ആയതിനാൽ അവൻ പിന്നോട്ടഞ്ഞു...

""ഡീ....!! വെറുതെ എന്നെ വാശി പിടിപ്പിക്കണ്ട..."" പറയുന്നത് വാശിക്ക് കൈയും കാലും മുളച്ച ഒരു സാധനത്തിനോടാണ് എന്നവൻ അറിഞ്ഞില്ല അവൾ ചുണ്ട് കൊട്ടി ചിരിച്ചു... 

""വാശിയെ പറ്റി നീ എനിക്ക് പറഞ്ഞു തരുന്നോ...??!!"" അതെ ചിരിയോടെ അവൾ പറഞ്ഞു...

""എന്റെ പൊന്നു വേദേ... വെറുതെ നീ ശരീരത്തിന് ഹനീകാരം ആയതൊന്നും എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത്....!! അല്ലേൽ തന്നെ വല്ലവനും നിന്നെ തൊടാം എങ്കിൽ എനിക്ക് തൊട്ടൂടെ...""

""എന്റെ അനുവതത്തോടെ എന്നെ തൊടുന്നതും അനുവതവും ഇഷ്ടവും ഇല്ലാതെ എന്നെ തൊടുന്നതും തമ്മിൽ വെത്യാസം ഉണ്ട്....""

""അങ്ങിനെ പറയല്ലേ മോളെ... ദെ എന്റെ ഈ ദേഹത്തു കാണുന്ന ചതവൊക്കെ നിന്റെ സംഭാവന അല്ലെ... അപ്പൊ പിന്നെ എനിക്ക് നഷ്ടപരിഹാരം കിട്ടിയല്ലേ പറ്റു...!!""

""എത്ര വേണം എന്ന് പറ തന്റെ മുഖത്തെറിഞ്ഞു തന്നേക്കാം... എന്റെ പിന്നിന്ന് ഒന്ന് പോയി താ...!!""

""എനിക്ക് ലക്ഷങ്ങൾ ഒന്നും മൊതലിക്കില്ല...!!"" അവൻ താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു...

""പിന്നെ കോടികൾ വേണോ...!!""😏

""ഏയ്യ് അതൊന്നും വേണ്ട... നിന്നെ കിട്ടിയാൽ നന്നായിട്ട് മൊതലാവും...!!"" അവന്റെ ആ വാക്കുകളിൽ അവൾക്ക് ഓർമ വന്നത് സിദ്ധുനെ ആണ്...

""ച്ചി....!!"" അവൾ അവന്റെ കവിളിൽ ആഞ്ഞടിച്ചു... ഇത്തവണ ആ പ്രഹരം അവനു ശെരിക്കും ഏറ്റു... ആ അടിയിൽ ഒരു അധികാര ഭാവം ഉണ്ടായിരുന്നു... ഒരു ശാസന ഉണ്ടായിരുന്നു...

അവനിലെ ദേഷ്യം ഉണർന്നു... അവളിലെക്കടുത്ത അവനെ തള്ളിമാറ്റികൊണ്ട് അവൾ വേഗം അവിടുന്ന് പുറത്തു കടന്നു....


🏵️🏵️🏵️🏵️🏵️🏵️🏵️🏵️

ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന തിരക്കിലാണ് ചേകവശ്ശേരി...!! വയ്യാത്ത കാരണം അവ്നി വീട്ടിൽ തന്നെ ഉണ്ട്.... അപ്പോഴാണ് മഹേശ്ശൻ (യാമി, അവ്നി, യദു തുടങ്ങിയവരുടെ പ്രൊഡ്യൂസർ 😁) ആ ബോംബ് പൊട്ടിച്ചത്...

ടേബിളിൽ മുത്തശ്ശൻ, മായ, വിശ്വൻ, വീണ, മഹേശ്ശൻ, ശിവദാസൻ, രാധിക, യാമി എന്നിവർ ഉണ്ട്... ഇതിൽ പലരും food കഴിക്കാൻ ഓഫീസിൽ നിന്ന് വന്നവർ ആണ്...
മഹേശ്ശൻ കാര്യം പറഞ്ഞു തുടങ്ങി...

""മോളെ മായേ...!!""

""എന്താ ഏട്ടാ...!!"" മുത്തശ്ശനു ഗ്ലാസിൽ വെള്ളം ഒഴിച്ചുകൊണ്ടിരുന്നമായ തിരിഞ്ഞു നോക്കി...

""നീ പറഞ്ഞ പോലെ ഋഷിക്ക് ഒരു... ഒരു പെണ്ണ് ഒത്തു വന്നിട്ടുണ്ട്...!!""

""എഹ് എഹ്.... 😖🤧"" മഹേശ്ശൻ പറഞ്ഞു തീർത്തില്ല അപ്പൊത്തന്നെ അവിടെ ആരുടെയോ ഉച്ചത്തിലുള്ള ചുമ കേട്ടു... ഈ വാർത്ത കേട്ട് ഞെട്ടി കുടിച്ച വെള്ളം അവ്നിയുടെ തരിപ്പിൽ കേറിയതാണ്...

""ഇവളെന്താ ഈ പന്തം കണ്ട പേരുചാഴിയേപോലെ ഇരിക്കുന്നെ... ഇനി ഇവൾക്കെങ്ങാൻ അവനോട്...!! ദൈവമേ എങ്കിൽ ഈ വീടിന്റെ പാതി സ്വത്തും ഇവളുടെ അമ്മായിയമ്മ എന്നാ നിലയിൽ ഞാൻ ഭരിക്കും...!!"" അത്‌ കണ്ട മായയുടെ ആത്മ

""മായേ...!!"" മഹേശ്ശന്റെ വിളിയിൽ ഞെട്ടികൊണ്ട് മായ അയാളെ നോക്കി...

""നല്ല കുട്ട്യാ.... LLM കഴിഞ്ഞു വക്കീൽ ആവാൻ നിക്കുവാ... 25 വയസ് നമ്മുടെ ചെക്കന് പിന്നെ 29 അല്ലെ ഒള്ളു...!!""

""അയ്യോ 29 ഒന്നും ഇല്ല 28 ആയിട്ടേ ഒള്ളു....!!"" (മായ

""എത്ര വർഷം മുൻപ്...!!"" അവ്നി വാ പൊളിച്ചുകൊണ്ട് മനസ്സിൽ കരുതി....

""ആ കുട്ടിയുടെ പേരെന്താ...!!""

""ഗായത്രി... അച്ഛൻ ഡോക്ടർ ആണ് അമ്മ ബാങ്കിലും... നല്ല കുടുംബം....!!""

""അപ്പൊ എല്ലാം കൊണ്ടും നമ്മുടെ കുടുംബത്തിന് ചേരും...!!"" അവ്നിയെ മറന്നുകൊണ്ട് കണ്ണിൽ നക്ഷത്രം കത്തിച്ചു മായ...

""പിന്നെ ഇല്ലേ...!! ദെ ഇതാ കുട്ടിയുടെ ഫോട്ടോ...!!"" അയാൾ ഫോണിൽ ഒരു ഫോട്ടോ കാണിച്ചു കൊടുത്തു...

""ഓഹ് എന്നാ ഐശ്വര്യം ഉള്ള കുട്ട്യാ...!! നമുക്ക് അവരെ കണ്ട് സംസാരിക്കാം വിശ്വേട്ടാ...""

""ഋഷി വരട്ടെ... കല്യാണം അവന്റെ അല്ലെ...!!"" വിശ്വൻ പറയുന്നതിനോട് എല്ലാരും ശെരിവെച്ചു...

••••••••••••💕••••••••••••

ആ വലിയ റെസ്റ്റോറന്റിൽ ഇരുന്ന് food കഴിക്കുന്ന കല്ലുനെ നോക്കി ഇരിക്കുവാണ് രുദി... ആ കൊച്ചുപെണ്ണിനെ തന്നെ എന്തിന് തിരഞ്ഞെടുത്തു എന്നുള്ളത് അവനു ഒരു ഉത്തരം ഇല്ലാത്ത ചോദ്യം അല്ലായിരുന്നു...!!

കാര്യം കാണാൻ വേണ്ടി മാത്രമാണോ അവളെ സ്വന്തമാക്കിയത് അതോ എടുത്ത് ചാട്ടമോ..?? രണ്ടുമല്ല ഇഷ്ട്ടമാണ് പ്രണയമാണ്... എന്നാൽ സത്യങ്ങൾ അറിയുമ്പോൾ അവൾ എങ്ങിനെ പ്രതികരിക്കും... അത്‌ അവന്റെ മനസ്സിൽ ഉത്തരമില്ലാത്ത ചോദ്യമാണ്...

""വെറുതെ വേണ്ടാത്ത കാര്യങ്ങളൊക്കെ ഓർക്കുന്നതെന്തിനാ...?? "" അവൻ സ്വയം കുറ്റപ്പെടുത്തി...

തിരികെ വീട്ടിലേക്ക് പോകുമ്പോഴും അവന്റെ ഉള്ളിൽ അതായിരുന്നു...!! അവനൊന്നും മിണ്ടിയില്ല...

""എന്ത് പറ്റി ചെകുത്താനെ...?? തുമ്പി കുട്ടിയോട് ഒന്നും മിണ്ടുന്നില്ലല്ലോ...!!""

""എനിക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ നീ എന്നെ വിട്ടിട്ട് പോവോ... തുമ്പി കുട്ടിയെ...?? "''

""ഞാൻ എങ്ങോട്ട് പോകാനാ ചെകുത്താനെ...?? എനിക്ക് എന്റെ ചെകുത്താനെ വിട്ടിട്ട് പോകാൻ തോന്നോ...??""

"" അങ്ങിനെ തോന്നിയാൽ...?? ""

""തോന്നില്ല...!! എനിക്ക് ഇന്ദ്രേട്ടൻ ഇല്ലാതെ പറ്റില്ല...!!"" അവൻ കാർ തിരക്കൊഴിഞ്ഞ സ്ഥലത്തേക്ക് നിർത്തി...അവൻ മീശ പിരിച്ചവളെ നോക്കി...

""ശെരിക്കും...!!""

""ശെരിക്കും...!!"" ആ മീശ പിരിക്കലിൽ എന്തോ പന്തികേട് തോന്നിയിരുന്നു അവൾക്ക്...അവൻ അവളിലേക്ക് മുന്നോട്ട് അടുത്തു...

""U promised me...!!"" അവൾ പിന്നോട്ടഞ്ഞുകൊണ്ട് പരവശത്തോടെ പറഞ്ഞു...

""Ys... I promised u that i will never kiss u without u r permission... അയിന് ആരാ പറഞ്ഞെ
നിന്നെ ഞാൻ ഉമ്മിക്കാൻ പോകുവാണെന്ന്..."" അവൻ അവളുടെ മുഖത്തിന്റെ അടുത്ത് വന്ന് ചോദിച്ചു...

""പിന്നെ എന്തിനാ അടുത്തേക്ക് വരുന്നത്...?? ""

""അതോ ഇതിന്...!!"" പറഞ്ഞുകൊണ്ടവൻ അവളെ ചുറ്റി പിടിച്ചു... അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തതും അവളുടെ കാൽവിരലുകൾ കൂച്ചി പോയി...

കണ്ണുകൾ ഇറുക്കി  അടക്കുമ്പോൾ അവൾ അറിയുന്നുണ്ടായിരുന്നു അവന്റെ ദന്തങ്ങൾ അവളുടെ കഴുത്തിൽ ആഴ്ന്നിറങ്ങുന്നത്...

""സ്സ്... ഇന്ദ്രേട്ടാ...!!"" വിറയലോടെ അവൾ വിളിച്ചതും വികാര തീവ്രതയിൽ അവന്റെ കൈകൾ ടോപ്പിനുള്ളിൽ കൂടി കടന്നുകേറി വിരലുകൾ അവളുടെ പൊക്കിൾ ചുഴിയിൽ ആഴമളന്നു... അവളിൽ നിന്ന് പലവിധ സീൽക്കാരങ്ങളും ഉടലെടുത്തു...

__💕_ ___

എന്തോ ഒരു ഉത്ഭയത്തിൽ ഋതി ഋതുവിനെ കൂട്ടി ഓട്ടോയിക്കാണ് വീട്ടിലേക്ക് വന്നത്... തന്റെ ജീവിതത്തിൽ തന്നെ കൊണ്ട് എന്തെങ്കിലും സാധിക്കാൻ പറ്റാതെ പോകുമ്പോൾ എന്തിനാണ് താൻ നന്ദനെ ഓർക്കുന്നത്...

സിദ്ധു അടിച്ചപ്പോൾ പോലും നന്ദനെ ആണ് ഓർത്തത്... ""അവനുണ്ടായിരുന്നെങ്കിൽ...!!"" ഉത്തരം തേടുകയായിരുന്നു ഋതി...

എന്തിനും ഏതിനും ഓർക്കും...
നന്ദൻ ആയിരുന്നെങ്കിൽ
 നന്ദൻ ആയിരുന്നെങ്കിൽ
 നന്ദൻ ആയിരുന്നെങ്കിൽ...!!

പുല്ല്... അവനൊരു ചുക്കും ചെയ്യില്ല തീർന്നു എല്ലാം... ഇപ്പൊ തന്നെ വെറുത്തിട്ടുണ്ടാവും തന്നെ അത്‌ മതി...!!"" അവൾ വെറുതെ നിനച്ചു... എന്നാൽ പ്രണയവും പ്രതികാരവും സമാസംമം കണ്ണുകളിൽ നിറച്ചുകൊണ്ട് അവൾ കേറിയാൽ ഓട്ടോ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു നന്ദൻ അവിടെ...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story